ജമ്മുകശ്മീരില്‍ യുവാക്കള്‍ കൂട്ടത്തോടെ സൈന്യത്തില്‍ ചേര്‍ന്നു
ശ്രീനഗര്‍: (www.kvartha.com 01.08.2019) ഏകദേശം എണ്ണൂറോളം യുവാക്കള്‍ ജമ്മുകശ്മീരില്‍ സൈന്യത്തില്‍ ചേര്‍ന്നു. ശനിയാഴ്ചയായിരുന്നു കരസേനയുടെ ഭാഗമായത്. ശ്രീനഗറിലെ ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റല്‍ സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 575 കാഡറ്റുകളും ലേയിലെ ലഡാക്ക് സ്‌കൗട്ട്‌സ് സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 207 പേരും സേനയുടെ ഭാഗമായി. ലെഫ്റ്റനന്റ് ജനറല്‍ അശ്വനികുമാര്‍ അഭിവാദ്യം സ്വീകരിച്ചു. 'കശ്മീരുമായി വളരെ അടുപ്പമുള്ളതാണ് ഈ സൈനികവ്യൂഹം. യുവസൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ ജനങ്ങള്‍ അതീവ തത്പരരാണെന്ന് മനസ്സിലായി' -ലെഫ്റ്റനന്റ് ജനറല്‍ കുമാര്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: News, National, India, Kashmir, Srinagar, Youth, Soldiers, About 800 Kashmiris Joined the Arm...