Posts

Showing posts from March, 2023

Toll Charge | അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

Image
മംഗ്‌ളുറു: (www.kasargodvartha.com) തലപ്പാടി ടോള്‍ ഗേറ്റില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി നവ് യുഗ് ഉഡുപി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാര്‍, ജീപ്, വാന്‍ അല്ലെങ്കില്‍ മറ്റ് ലൈറ്റ് വെഹികിള്‍ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വണ്‍വേ), 75 രൂപയുമാണ് (ടു-വേ - അതേ ദിവസം തിരിച്ച് വരികയാണെങ്കില്‍). ഒരു മാസത്തില്‍ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്. ലഘു വാണിജ്യ വാഹനങ്ങള്‍ (LCV), മിനി ബസുകള്‍ക്ക് വണ്‍-വേയ്ക്ക് 80 രൂപയും ടു-വേയ്ക്ക് 120 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 2655 രൂപ. ബസുകള്‍ക്കും ട്രകുകള്‍ക്കും വണ്‍-വേ 165 രൂപയും ടു-വേ 245 രൂപയുമാണ് പുതിയ നിരക്ക്. പ്രതിമാസ പാസിന് 5420 രൂപ. കൂറ്റന്‍ നിര്‍മാണ യന്ത്രങ്ങളടക്കമുള്ള ഹെവി വാഹനങ്ങള്‍ക്ക് വണ്‍വേക്ക് 250 രൂപയും ടു-വേക്ക് 370 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8250 രൂപയാണ് നിരക്ക്. വലിപ്പമേറിയ വാഹനങ്ങള്‍ക്ക് വണ്‍-വേ നിരക്ക് 320 രൂപയും ടു-വേയ്ക്ക് 480 രൂപയും പ്രതിമാസ പാസിന് 10625 രൂപയും നല്‍കണം. ടോള്‍ ഗേറ്റിന്റെ 20 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ത...

Swine Flu | കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു; 3 ഫാമുകളിലെ പന്നികളെ ദയാവധത്തിന് ഇരയാക്കും

Image
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടിയിലെ പായത്ത് പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ ജാഗ്രതാ നടപടി ശക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി രംഗത്തു വന്നു. പായം ഗ്രാമ പഞ്ചായതിലെ നാട്ടേല്‍ നെല്ലിക്കുന്നേല്‍ ഹൗസ് സുനില്‍ മാത്യുവിന്റെ പന്നി  ഫാമില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.  പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആന്റണി, പുത്തേട് ഹൗസ്, നാട്ടേല്‍, പായം ഗ്രാമപഞ്ചായത്ത്, കുര്യന്‍ ചെറുവള്ളില്‍, മുണ്ടയാംപറമ്പ് അയ്യന്‍കുന്ന് ഗ്രാമപഞ്ചായത് എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് പന്നിഫാമുകളിലെ മുഴുവന്‍ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടന്‍ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാനും ഉത്തരവിട്ടു. ജഡങ്ങള്‍ മാനദണ്...

Fire | കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപ്പിടിത്തം; അഗ്നിരക്ഷാസേന അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Image
കോഴിക്കോട്: (www.kvartha.com) നഗരത്തില്‍ വന്‍ തീപ്പിടിത്തം. കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴ് യൂനിറ്റ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.  പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ അകത്ത് തീ ആളിക്കത്തുകയാണെന്നാണ് റിപോര്‍ട്. രാവിലെ ആറു മണിയോടെ കട തുറക്കുന്നതിന് മുന്‍പായാണ് തീപ്പിടിത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല.  ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപ്പിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.  തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Keywords:  News, Kerala, State, Kozhikode, Fire, Local-News, Kozhikode Jayalakshmi showroom catches fire...

Traffic Control | താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും

Image
കോഴിക്കോട്: (www.kvartha.com) താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും. ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഭാരം കൂടിയ ട്രകുകള്‍, ലോറികള്‍, മള്‍ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനമില്ല.  ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായി എമെര്‍ജന്‍സി സെന്റര്‍ സംവിധാനം പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ അനുവദിക്കില്ല.  യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിനായി അടിവാരത്തുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ശുചിമുറി അനുവദിക്കാനും യോഗത്തില്‍ തീരുമ...

Obituary | 'സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം'; വിടവാങ്ങിയത് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സാഹിത്യകാരി സാറാ തോമസ്

Image
തിരുവനന്തപുരം: (www.kasargodvartha.com) പ്രശസ്ത സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  1934ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. 'ജീവിതം എന്ന നദി' ആണ് ആദ്യ നോവല്‍. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.  നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്‌നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്‌കാരം പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും. സ്വന്തം എഴുത്തിനെക്കുറിച്ചു സാറാ തോമസ് പറഞ്ഞതിങ്ങനെ: 'എനിക്ക് ദലിത് എഴുത്തുകാരി എന്നോ പെണ്...

Bottle booths | പയ്യന്നൂര്‍ ഇനി മാലിന്യം വലിച്ചെറിയല്‍ മുക്തനഗരം, ബോടില്‍ ബൂതുകള്‍ സ്ഥാപിച്ചു, ഉദ്ഘാടനം ചെയര്‍പേഴ്സന്‍ നിര്‍വഹിച്ചു

Image
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ ഇനി മാലിന്യം വലിച്ചെറിയല്‍ മുക്തനഗരം. പയ്യന്നൂര്‍ നഗരസഭ ഓഫീസ് പരിസരത്ത് സ്ഥാപിച്ച ബോടില്‍ ബൂതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സന്‍ കെവി ലളിത നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പിവി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി ബാലന്‍, വിവി സജിത, ടിപി സെമീറ, കൗണ്‍സിലര്‍മാരായ ഇക്ബാല്‍ പോപുലര്‍, കെ ബാലന്‍, ബി കൃഷ്ണന്‍, അത്തായി പത്മിനി നഗരസഭ സെക്രടറി എംകെ ഗിരിഷ്, ക്ലീന്‍ സിറ്റി മാനേജര്‍ സി സുരേഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ പി ലതീഷ് എന്നിവര്‍ സംസാരിച്ചു. 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി അഞ്ചുലക്ഷം രൂപ ചിലവില്‍ നഗരസഭയിലെ 33 പ്രധാന കേന്ദ്രങ്ങളിലാണ് ബൂകുകള്‍ സ്ഥാപിക്കുന്നത്. Keywords:  Payyanur: Bottle booths set up, inauguration done by Chairperson, Payyannur, News, Inauguration, Municipality, Kerala. Powered by Info News For You

Movie | ഉമർ ലുലുവിന്റെ 'നല്ല സമയം' ഒടിടി റിലീസിന്; വിഷു ദിനത്തിലെത്തും

Image
കൊച്ചി: (www.kasargodvartha.com)  ഉമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രം ഒടിടിയിലേക്ക്. ഏപ്രില്‍ 15 ന് വിഷു ദിനത്തില്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഇര്‍ശാദ് അലി ആണ് നായകനായി എത്തുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്.  നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാര്‍ ചിത്രം തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.  എക്‌സൈസ് വകുപ്പ് ചിത്രത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കേസ് പിന്നീട് ഹൈകോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളില്‍ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരില്‍ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.  Keywords:  Kochi, news, Kerala, Top-Headlines, Cinema, Entertainment, c...

Sarah Thomas | 'ഞാന്‍ എഴുത്തിലെ ജെനറല്‍ സര്‍ജനാണ്, സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം'; 'നാര്‍മടിപ്പുടവ'യുടെ കഥാകാരി സാറാ തോമസ് അന്തരിച്ചു

Image
തിരുവനന്തപുരം: (www.kvartha.com) പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ചെ നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംസ്‌കാരം ശനിയാഴ്ച പാറ്റൂര്‍ മാര്‍ത്തോമ്മാ പള്ളി സെമിതേരിയില്‍ നടക്കും.  1934 ല്‍ തിരുവനന്തപുരത്താണ് ജനനം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.  'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ആം വയസില്‍ പുറത്തിറങ്ങി. മധ്യവര്‍ഗ കേരളീയപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികള്‍ ശ്രദ്ധേയമാണ്.  ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടില്‍ എത്തുന്നവരില്‍നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. ദൈവമക്കള്‍, മുറിപ്പാ...

Arrested | 'യുവാവിനെ ഹണി ട്രാപില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്നു'; പ്രതി അറസ്റ്റില്‍

Image
തലശേരി: (www.kvartha.com) യുവാവിനെ ഹണി ട്രാപില്‍ കുടുക്കിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വി പി ജംശീദിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി സ്വദേശിയായ യുവാവില്‍ നിന്ന് പ്രതി പണവും മൊബൈല്‍ ഫോണും കവര്‍ന്നതായും പൊലീസ് പറഞ്ഞു. നാദാപുരം കണ്‍ട്രോള്‍ റൂം സിഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ രഞ്ജിത്ത് എം കെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് പി ടി, സജിത്ത് കുമാര്‍, സുമേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ജംശീദ് അയാളുടെ സഹോദരന്റെ ഭാര്യയുടെ നമ്പര്‍ ഉപയോഗിച്ചാണ് പരാതിക്കാരനായ യുവാവിനെ ഹണി ട്രാപില്‍പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. Keywords:  News, Kerala, Arrested, Crime, Court, Police, Man arrested in honey trap case. Powered by Info News For You

Obituary | പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com) പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പെര്‍ളടുക്കം കരിപ്പാടകത്തെ കെ അശോകന്‍ (45) ആണ് മരിച്ചത്. രാത്രി ഡ്യൂടി ഉണ്ടായിരുന്ന അശോകന്‍ വ്യാഴാഴ്ച പുലര്‍ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പരേതനായ രാമന്‍ മണിയാണി - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ അഡൂര്‍. മക്കള്‍: തേജാലക്ഷ്മി, ഗൗതം. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (റേഷന്‍ കട പെര്‍ളടുക്കം), ഗോപാലകൃഷ്ണന്‍ (പൊലീസ് ഉദ്യോഗസ്ഥൻ), യശോദ, ശാരദ, രമണി, സാവിത്രി, ശ്യാമള. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. Keywords: Kasaragod, Kerala, News, Police-Officer, Died, Adhur, Police Station, Dead Body, General-Hospital, Postmortem, Obituary, Top-Headlines, Police officer collapsed and died in bathroom. < !- START disable copy paste --> Powered by Info News For You

Protest | സുള്ള്യയിലെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റാൻ ഡിസിസി ഓഫീസിന് മുന്നിൽ സമരം

Image
മംഗ്‌ളുറു: (www.kasargodvartha.com) മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥി ജി കൃഷ്ണപ്പയെ മാറ്റണം എന്നാവശ്യപ്പെട്ട് പാർടി പ്രവർത്തകർ മംഗ്ളൂറിൽ ജില്ല കോൺഗ്രസ് കമിറ്റി ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. പകരം കെപിസിസി അംഗം എച് എം നന്ദകുമാറിനെ സ്ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെട്ടു. സുള്ള്യ, കഡബ ബ്ലോകുകളിൽ നിന്ന് 10 ബസുകളിലായി എത്തിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നന്ദകുമാറിനെ നിറുത്തിയാൽ മുന്ന് പതിറ്റാണ്ടായി ബിജെപി കുത്തകയായ സുള്ള്യ മണ്ഡലം കോൺഗ്രസിന് പിടിച്ചെടുക്കാനാവും എന്ന് സമരക്കാർ അവകാശപ്പെട്ടു. ആവശ്യം അടങ്ങിയ നിവേദനം ഡിസിസി ഓഫീസിൽ ഉണ്ടായിരുന്ന വൈസ് പ്രസിഡണ്ട് സദാശിവ ഉള്ളാൾ സ്വീകരിച്ചു. സമരക്കാരെ സന്ദർശിച്ച ഡിസിസി പ്രസിഡണ്ട് ഹരീഷ് കുമാറിന് നിവേദനം കൈമാറി. കർണാടകയിൽ കോൺഗ്രസ് പുറത്തു വിട്ട ആദ്യ 124 സ്ഥാനാർഥികളിൽ ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ അഞ്ചിടത്തെ സ്ഥാനാർഥികളാണ് ഉൾപ്പെട്ടത്. മംഗ്ളൂറു-സിറ്റിംഗ് എംഎൽഎ യുടി ഖാദർ, ബണ്ട്വാൾ -മുൻ മന്ത്രി ബി രമാനാഥ റൈ, ബെൽത്തങ്ങാടി -രക്ഷിത് ശിവറാം, ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 43760 രൂപ

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ല. 76 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലാ...

Pope Francis | ശ്വാസകോശത്തില്‍ അണുബാധ; ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
വതികാന്‍ സിറ്റി: (www.kvartha.com) ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റോമിലെ ജെമെലി ആശുപത്രിയിലാണ് മെഡികല്‍ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വതികാന്‍ അറിയിച്ചു.  86 കാരനായ മാര്‍പാപയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ പരിശോധനയില്‍ കോവിഡില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വതികാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി.  അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഫ്രാന്‍സിസ് മാര്‍പാപയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ ബ്രൂണി കൂട്ടിച്ചേര്‍ത്തു. പാം സണ്‍ഡേ കുര്‍ബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളും നടക്കാനിരിക്കെയാണ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏപ്രില്‍ അവസാനം അദ്ദേഹം ഹംഗറി സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. മാര്‍പാപ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ ...

Youth Sentenced | 16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്; 27 കാരന് 49 വര്‍ഷം കഠിന തടവും പിഴയും

Image
തിരുവനന്തപുരം: (www.kasargodvartha.com) 16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 27 കാരനായ ശില്‍പിക്ക് 49 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യല്‍ കോടതി. 86,000 രൂപ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശനന്‍ വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഭിഭാഷകരായ എം മുബീന, ആര്‍ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 ഒന്ന് സാക്ഷികള്‍, 33 രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ ഹാജരാക്കി.  കേസിനാസ്പദമായ സംഭവത്തെ കുറിച്ച് ആര്യനാട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്തിരുന്നു. 2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചപ്പോഴാണ് കൈകള്‍ പിന്നോട്ടാക്കി ഷാള്‍വെച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തത്.  പിന്നീട് സെപ്റ്റംബര്‍...

Covid Vaccine | കോവിഡ്-19 വാക്സിൻ നിർദേശങ്ങളിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന; വാക്സിനേഷൻ സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

Image
ജനീവ: (www.kasargodvartha.com) കോവിഡ്-19 നെതിരെയുള്ള വാക്‌സിനുകൾക്കായുള്ള നിർദേശങ്ങളിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. കൂടുതൽ അപകടസാധ്യതയുള്ളവർക്ക് അവസാന ബൂസ്റ്റർ ഡോസെടുത്ത് 12 മാസത്തിന് ശേഷം അധികമായി ഡോസ് നൽകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം. പ്രായമായ മുതിർന്നവരെയും അതുപോലെ മറ്റ് കാര്യമായ അപകട സാഹചര്യങ്ങളുള്ള യുവാക്കളെയുമാണ് കൂടുതൽ അപകടസാധ്യതയുള്ളവരായി ലോകാരോഗ്യ ഏജൻസി നിർവചിച്ചിരിക്കുന്നത് ഇവർക്ക് ഏറ്റവും പുതിയ ഡോസ് എടുത്ത് കഴിഞ്ഞ് ആറ് അല്ലെങ്കിൽ 12 മാസങ്ങൾക്ക് ശേഷം പ്രായവും, പ്രതിരോധശേഷി കുറയുന്ന അവസ്ഥയും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി അധിക വാക്‌സിൻ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആരോഗ്യമുള്ള കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന വിഭാഗങ്ങളെ 'മുൻഗണന കുറഞ്ഞവർ' എന്ന് നിർവചിച്ച ലോകാരോഗ്യ സംഘടന ഇവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നതിന് മുമ്പ് രോഗബാധ പോലുള്ള ഘടകങ്ങൾ പരിഗണിക്കണമെന്ന് രാജ്യങ്ങളെ ഓർമിപ്പിച്ചു. വിവിധ ലോകരാജ്യങ്ങൾ കോവിഡ് വാക്‌സിൻ കാര്യത്തിൽ പൗരന്മാർക്കിടയിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശകൾ വരുന്നത്. യുണൈറ്റഡ് ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ബുധനാഴ്ച 76 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍...

Accidental Death | ജോലി കഴിഞ്ഞു നടന്ന് വരവേ അജ്ഞാത വാഹനം തട്ടി; വീട്ടിലെത്തിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

Image
ആലപ്പുഴ: (www.kvartha.com) ചാരുംമൂട് അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റയാള്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്ന് വരവേയാണ് മോഹനനെ അജ്ഞാത വാഹനം തട്ടിയിട്ടത്. അപകടത്തില്‍ ചെറിയ പരുക്കേറ്റെങ്കിലും സാരമാക്കാതെ മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കറ്റാനത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തങ്കമ്മ. ഭാര്യ: ജാനകി. മക്കള്‍ : മനു, മഞ്ചു. മരുമകന്‍: ഷിബു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords:  News, Kerala, State, Alappuzha, Accident, Injured, Death, Obituary, Local-N...

Wasps Attack | കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിനെ തുരത്തി കടന്നല്‍ കൂട്ടം; കുത്തേറ്റ റേന്‍ജ് ഇന്‍സ്‌പെക്ടറും സംഘാംഗങ്ങളും ആശുപത്രിയില്‍

Image
തിരുവനന്തപുരം: (www.kasargodvartha.com) കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിനെയും വാഹനത്തിനെയും പൊതിഞ്ഞ് കടന്നല്‍ കൂട്ടം. കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ എക്‌സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടറെയും സംഘാംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വാമനപുരത്താണ് അപ്രതീക്ഷിത സംഭവം നടന്നത്. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്‌സൈസ് അന്വേഷണത്തിനായി ഇവിടെ എത്തിയത്.  റേന്‍ജ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍കുമാറും സംഘവും ചേര്‍ന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ച് ബൈകുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം ജീപ് നിര്‍ത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്നെത്തി കുത്തുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപിലും കടന്നലുകള്‍ കയറിയെങ്കിലും വാഹനം അതിവേഗം ഓടിച്...

Booked | സ്ത്രീവിരുദ്ധ വിവാദ പ്രസംഗം ഒടുവില്‍ വെട്ടിലാക്കി; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

Image
തിരുവനന്തപുരം: (www.kvartha.com) വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടറി സി എസ് സുജാതയുടെ പരാതിയില്‍ ഐപിസി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.               സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോടെല്‍ വരുന്നത്. അതിനാല്‍ കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.  'കേരളത്തിലെ സിപിഎമിലെ വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു... കാശടിച്ചു മാറ്റി... തടിച്ചു കൊഴുത്തു പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്'- എന്നായിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസ്താവന. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.  കെ സുരേന്ദ്രന്റെ സ്ത്രീവി...

Eloped | മൂന്നര വയസുളള കുട്ടിയുമായി യുവതി കാമുകനൊപ്പം നാടുവിട്ടതായി പരാതി; പൊലീസ് കേസെടുത്തു

Image
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി മൂന്നരവയസുളള കുട്ടിയെയും കൂട്ടി കാമുകനൊപ്പം നാടുവിട്ടതായി പരാതി. ചിറക്കല്‍ സ്വദേശിനിയായ 23 വയസുകാരിയാണ് മൂന്നര വയസുളള കുട്ടിയുമായി ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്ന കാമുകനൊപ്പം ഒളിച്ചോടിയത്.              മാര്‍ച് 25 ന് ആണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയും കാമുകനായ യുവാവും കര്‍ണാടകയിലെ ഉഡുപ്പിയിലെത്തിയതായി കണ്ടെത്തി. അടുത്ത ദിവസം തന്നെ പൊലീസ് ഉഡുപ്പിയിലേക്ക് പോയി ഇരുവരേയും നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്. Keywords:  News, Kerala, Kannur, Top-Headlines, Eloped, Investigates, Complaint, Married woman elopes with lover. < !- START disable copy paste --> Powered by Info News For You

Accident | ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനാപകടം: ബസ് റോഡിന്റെ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമർന്നു; വിശുദ്ധ മാസത്തിലുണ്ടായ അപ്രതീക്ഷിത സംഭവം കണ്ണീരായി മാറി; വീഡിയോ

Image
റിയാദ്: (www.kvartha.com) വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലേക്കും മദീനയിലേക്കും കൂടുതൽ പേർ വന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത് കണ്ണീരായി മാറി. 20 ഉംറ തീർഥാടകർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ബസ് അപകടമാണ് തിങ്കളാഴ്ച വൈകീട്ട്​ സംഭവിച്ചത്. ജിദ്ദ പാതയിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത്​ എന്ന ചുരത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമരുകയായിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക്​​ കീഴിൽ തീർഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ ബസിലുണ്ടായിരുന്നത്​. 47 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് അതോറിറ്റി ടീമുകൾ സ്ഥലത്തെത്തി. മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. റമദാൻ മാസത്തിൽ മക്കയും മദീനയും തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാ...

Russian Lady | കോഴിക്കോട് ലൈംഗിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; റിമാന്‍ഡിലുള്ള ആണ്‍സുഹൃത്തിനെതിരെ ഗുരുതരവകുപ്പുകള്‍

Image
കോഴിക്കോട്: (www.kvartha.com) കൂരാച്ചുണ്ടില്‍ ലൈംഗിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. പുലര്‍ചെയാണ് യുവതി മടങ്ങിയത്. ആഖില്‍ നശിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയ പാസ്‌പോര്‍ട് തിരികെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.  പൊലീസ് പറയുന്നത്: യുവതിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ചയാണ് ടികറ്റെടുത്ത് നല്‍കിയത്. ചികിത്സ പൂര്‍ത്തിയായ യുവതിയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാവിലെ 8 ന് ദുബൈയിലേക്കുളള വിമാനത്തിലാണ് യാത്ര തുടങ്ങിയത്. തന്റെ ഇന്റര്‍നാഷനല്‍ പാസ്‌പോര്‍ട് ആഖില്‍ നശിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പാസ്‌പോര്‍ടിന് തകരാര്‍ സംഭവിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ലഭിച്ച പാസ്‌പോര്‍ട് ആഖിലിന്റെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്‌പോര്‍ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്‌പോര്‍ട് ലഭിച്ചത്. കേസില്‍ പ്രതിയായ ആഖിലിനെ (27) രണ്ട് ദിവസം മുന്‍പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. ആഖിലില്‍ നിന്ന് ലൈംഗിക പീഡനത്തിനും...

PAN linking | ആശ്വാസം! ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടിയേക്കുമെന് റിപ്പോർട്ടുകൾ

Image
ന്യൂഡെൽഹി: (www.kvartha.com) ഇതുവരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ആശ്വാസം പകരുന്ന വാർത്തയ്ക്ക് സാധ്യത. ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി പലതവണ സർക്കാർ നീട്ടിയിട്ടുണ്ട്. 2022 മാർച്ച് 31-ന് മുമ്പ് ലിങ്കിംഗ് പ്രക്രിയ പൂർണമായും സൗജന്യമായിരുന്നു. ഇതിന് പിന്നാലെ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് നിരവധി പേർക്ക് 1000 രൂപ പിഴയും അടക്കേണ്ടി വന്നു. തുടർന്ന് സർക്കാർ പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടിയിരുന്നുവെങ്കിലും 1000 രൂപ പിഴ പ്രാബല്യത്തിൽ നിലനിർത്തി. അത്തരമൊരു സാഹചര്യത്തിൽ, പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ കുറച്ച് മാസങ്ങൾ കൂടി നീട്ടിയേക്കുമെന്നും ആദായനികുതി വകുപ്പ് ഉടൻ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സമയപരിധി 2023 മാർച്ച് 31-ന് അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ സമയം നൽകുമെന്നുള്ള വാർത്തകൾ വരുന്നത്. സമയപരിധി സർക്കാർ രണ്ടോ മൂന്നോ മാസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. എ...

Agniveer | ഇന്ത്യൻ സൈന്യത്തിന് ചരിത്ര നിമിഷം! അഗ്നിവീർ ആദ്യ ബാച്ച് വൈകീട്ട് പുറത്തിറങ്ങും; ചരിത്രത്തിലാദ്യമായി സൂര്യാസ്തമയത്തിന് ശേഷം പാസിങ് ഔട്ട് പരേഡ്

Image
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ സൈന്യത്തിന് ചൊവ്വാഴ്ച വളരെ സവിശേഷവും ചരിത്രപരവുമായ ദിവസമായിരിക്കും. അഗ്നിവീറിന്റെ ആദ്യ ബാച്ച് വൈകീട്ട് ഇന്ത്യൻ നാവികസേനയിൽ ചേരും. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഐഎൻഎസ് ചിൽകയിൽ നടക്കും. ഐഎൻഎസ് ചിൽകയിൽ 273 വനിതകൾ ഉൾപ്പെടെ 2600 ഓളം നാവികസേനാംഗങ്ങളുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യമായി സൂര്യാസ്തമയത്തിനു ശേഷം പരേഡ് നടത്തും ചൊവ്വാഴ്ച നടക്കുന്ന പാസിങ് ഔട്ട് പരേഡ് പല തരത്തിൽ പ്രത്യേകതയുള്ളതാണ്. ഒരു വശത്ത്, അഗ്നിവീറിന്റെ ആദ്യ ബാച്ച് ആദ്യമായി പുറത്തിറക്കുന്നതാണെങ്കിൽ, മറുവശത്ത് പരേഡ് സൂര്യാസ്തമയത്തിന് ശേഷം നടക്കുന്നുവെന്നതാണ്. പരമ്പരാഗതമായി രാവിലെയാണ് പാസിങ് ഔട്ട് പരേഡ് നടക്കാറുള്ളതെങ്കിൽ ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിലാദ്യമായാണ് സൂര്യാസ്തമയത്തിന് ശേഷം നടക്കുന്നത്. പാസിംഗ് ഔട്ട് പരേഡിന്റെ തത്സമയ സ്ട്രീമിംഗ് വൈകീട്ട് 5.30 മുതൽ ഇന്ത്യൻ നേവിയുടെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും ദൂരദർശനിലും സംപ്രേക്ഷണം ചെയ്യും. അതിഥികളെത്തും റിപ്പോർട്ട് പ്രകാരം നാവികസേന ചീഫ് അഡ്മിറൽ ആർ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; പവന് 200 രൂപ കുറഞ്ഞു

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4530 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച 76 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5475 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43800 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപയും ഒര...

Arrested | ഗാര്‍ഹിക പീഡനക്കേസ്; ഹോളിവുഡ് നടന്‍ ജോനഥന്‍ മേജേഴ്‌സ് അറസ്റ്റില്‍

Image
ന്യൂയോര്‍ക്: (www.kvartha.com) ഹോളിവുഡ് നടന്‍ ജോനഥന്‍ മേജേഴ്‌സ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനക്കേസില്‍ ന്യൂയോര്‍ക് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ അടിയന്തരസഹായം തേടി വിളിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.  നടന്‍ പരാതിക്കാരിയുടെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കൈവീശി യുവതിയുടെ മുഖത്ത് അടിക്കുകയും, ഇത് വേദനയ്ക്കും ചെവിയ്ക്ക് പിറകില്‍ മുറിവുണ്ടാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.  30 വയസുള്ള ഒരു സ്ത്രീ ഉള്‍പെട്ട ഒരു ഗാര്‍ഹിക തര്‍ക്കവുമായി ബന്ധപ്പെട്ട് 33 കാരനായ 'ക്രീഡ് III' താരത്തെ ശനിയാഴ്ച മാന്‍ഹടനില്‍വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മര്‍ദനത്തിന് ശേഷം തലയ്ക്കും കഴുത്തിനും നിസാര പരുക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരാതിക്കാരി വൈകാരിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പൊലീസിനെ വിളിച്ചതാണെന്നും മേജേഴ്‌സ് ആണ് യഥാര്‍ഥത്തില്‍ ഇരയെന്നും ഇക്കാര്യത്തില്‍ നടന്‍ പൂര്‍ണമായും നിരപരാധിയാണെന്നും അഭിഭാഷക പ്രിയ ചൗധരി പറഞ്ഞു. അറസ്റ്റിന്റെ പശ്ചാത്തലത്തില്...

Accidental Death | ഉസൗദിയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ച് 21 മരണം; മരിച്ചവരില്‍ ഇന്‍ഡ്യക്കാരുമുണ്ടെന്ന് പ്രാഥമിക നിഗമനം; 29 പേര്‍ക്ക് പരുക്ക്; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

Image
റിയാദ്: (www.kasargodvartha.com) സഊദിയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം.  അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. മരിച്ചവരില്‍ ഇന്‍ഡ്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേര്‍ക്ക് പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.  തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ബസ് അപകടത്തില്‍പെട്ടത്.  ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തിലെ പാലത്തില്‍ ഇടിച്ചുമറിഞ്ഞ് തീപ്പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ബസിന്റെ ബ്രേക് നഷ്ടപ്പെട്ടതോടെ പാലത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ പുറത്തുവന്നു.  ബംഗ്ലദേശ്, പാകിസ്താന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നു. പരുക്കേറ്റവരെ അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപ...

Shalia Porat | ആക്ഷേപഹാസ്യ വേഷങ്ങള്‍ എത്തി; ജനസഞ്ചയങ്ങളെ ചിരിപ്പിച്ച് ശാലിയ പൊറാട്ട്

Image
പിലിക്കോട്: (www.kasargodvartha.com) ആക്ഷേപഹാസ്യ വേഷങ്ങള്‍ ജനസഞ്ചയങ്ങളെ ചിരിപ്പിച്ചു. പ്രസിദ്ധമായ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായാണ് പത്മശാലിയ പൊറാട്ട് അരങ്ങിലെത്തിയത്. വടക്കന്‍ കേരളത്തില്‍ പൂരോത്സവത്തിന് തുടക്കമിട്ട് കൊണ്ടാണ് പൊറാട്ട് വേഷങ്ങള്‍ ക്ഷേത്രത്തിലെത്തിയത്.  ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം.  പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് പൊറാട്ട് വേഷങ്ങള്‍ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്.  അട്ടക്കണം പോതി, വാഴപ്പോതി, ചോകോന്‍മാര്‍ തുടങ്ങി ആചാരപൊറാട്ട് വേഷങ്ങള്‍ മുതല്‍ ആനുകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി ആക്ഷേപഹാസ്യവുമായി വന്ന പൊറാട്ട് വേഷങ്ങള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു. തെങ്ങ് കയറ്റം, റീസര്‍വേ, ഡിജിറ്റല്‍ പേ, കേളപ്പനും ജാനുവും, കൈ കൊട്ടികളി, പൊലീസ് തുടങ്ങിയ വേഷങ്ങളാണ് ജനങ്ങളെ ചിരിപ്പിക്കാന്‍ അരങ്ങിലെത്തിയത്. മീന മാസത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി പൂരം നാളില്‍ കൊടിയിറങ്ങുംവിധം ഒമ്പത് ദിവസങ്ങളിലാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെ പൂരക്കാലം. കണ്ണൂര്‍ -കാസര്‍ക...

Arrested | രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത; ഹോം നഴ്‌സ് അറസ്റ്റില്‍

Image
തൃശ്ശൂര്‍: (www.kvartha.com) രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത. 88 കാരനോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടലിലാണ് മക്കള്‍. മാളയിലാണ് സംഭവം. തുടര്‍ന്ന് മക്കളുടെ പരാതിയില്‍ 88 കാരനെ പരിചരിക്കാനെത്തിയ മത്തായി (67) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. മക്കള്‍ വിദേശത്തായിരുന്നതിനാലാണ് കിടപ്പിലായ പിതാവിനെ പരിചരിക്കാനായി 67കാരനായ മത്തായിയെ ഏര്‍പാടാക്കിയത്. ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് രോഗം മൂര്‍ഛിച്ച 88 കാരന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജനുവരി ഒന്നിനായിരുന്നു വയോധികന് നേരെ അതിക്രമം ഉണ്ടായത്. ഫെബ്രുവരിയിലാണ് 88 കാരന്‍ മരിച്ചത്.  പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലുണ്ടായിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് വയോധികന് നേരെ നടന്ന ശാരീരിക പീഡനം മക്കള്‍ അറിയുന്നത്. ശാരീരികമായി മര്‍ദിക്കുകയും ലൈംഗികമായി പീഡി...

X-ray Machine | എക്സ്-റേ മെഷീനുകളുടെ ഇറക്കുമതിക്ക് ഇനി 15 ശതമാനം തീരുവ; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Image
ന്യൂഡെൽഹി: (www.kasargodvartha.com) എക്‌സ്‌റേ മെഷീനുകളുടെയും പോർട്ടബിൾ അല്ലാത്ത എക്‌സ്‌റേ ജനറേറ്ററുകളുടെയും ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി സർക്കാർ ഉയർത്തി. ഏപ്രിൽ ഒന്നു മുതൽ ഈ വർധന പ്രാബല്യത്തിൽ വരും. നിലവിൽ എക്‌സ്‌റേ മെഷീനുകൾക്കും പോർട്ടബിൾ അല്ലാത്ത എക്‌സ്‌റേ ജനറേറ്ററുകൾക്കും മറ്റ് സാധനങ്ങൾക്കും 10 ശതമാനം നിരക്കിൽ ഇറക്കുമതി തീരുവ നൽകണം. കസ്റ്റംസ് തീരുവയിലെ മാറ്റം 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികൾക്ക് വിധേയമാണ്. രാജ്യത്തെ ഉൽപാദന തടസങ്ങൾ നീക്കുകയാണ് ലക്ഷ്യമെന്ന് എഎംആർജി ആൻഡ് അസോസിയേറ്റ്സ് സീനിയർ പാർട്ണർ രജത് മോഹൻ പറഞ്ഞു. ഇത് 'മേക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. Keywords: New Delhi,National,news,Government,India,Increase,Top-Headlines, Import Of X Ray Machine Will Have To Pay 15 Percent Duty From April 1 < !- START disable copy paste --> Powered by Info News For You

Human Sacrifice | ഗ്രാമത്തിനെ നടുക്കി നരബലി; '10 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി'; 3 പേര്‍ അറസ്റ്റില്‍; മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് പ്രീതിക്കായി ചെയ്തതാണെന്ന് പിടിയിലായവര്‍

Image
ലക്‌നൗ: (www.kvartha.com) നാടിനെ നടുക്കി ഉത്തര്‍പ്രദേശിലെ പാര്‍സ ഗ്രാമത്തില്‍ നരബലി. പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി നരബലി നടത്തിയെന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.  ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് 10 വയസുള്ള ആണ്‍കുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. പാര്‍സ വിലേജിലെ കൃഷ്ണ വര്‍മ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. എന്നാല്‍ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു കണ്ടെത്തുമ്പോള്‍ മൃതദേഹം ഉണ്ടായിരുന്നുത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.  മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസുള്ള മകനുണ്ടായിരുന്നു. ഒരുപാട് തവണ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ നരബലി ...

Expat Died | ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Image
റിയാദ്: (www.kasargodvartha.com) ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ചന്ദ്രന്‍ (56) ആണ് മരിച്ചത്. സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ നഗരസമായ ജീസാന്‍ നഗരത്തിന് സമീപം സാംതയിലാണ് താമസിച്ചിരുന്നത്.  ജോലി കഴിഞ്ഞ് സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോള്‍ പഴയ സിഗ്‌നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാംത അല്‍ ബിനാ ബ്ലോക് കംപനിയിലെ വര്‍ക് ഷോപ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. Keywords:  news, World, international, Gulf, Riyadh, died, Obituary, Saudi Arabia, Malayali expat collapsed to death while returning from worksite in Saudi Arabia  Powered by Info News For You

Strict Action | പയ്യന്നൂരില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ഹരിത പെരുമാറ്റച്ചട്ടം

Image
പയ്യന്നൂര്‍: (www.kvartha.com) പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭയില്‍ ചേര്‍ന്ന ഹരിത പെരുമാറ്റച്ചട്ടം. കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പിഴ ഉള്‍പെടെയുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി ലളിതയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചു. ചടങ്ങുകളിലും മറ്റും ഡിസ്പോസിബിള്‍ ഇനങ്ങളായ ഗ്ലാസ്, പേപര്‍ ഇല, ഐസ്‌ക്രീം കപ്, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, തുടങ്ങി പുനരുപയോഗമില്ലാത്ത ഒരു സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പൊതുചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തില്‍ രെജിസ്റ്റര്‍ ചെയ്ത് ഹരിതപെരുമാറ്റച്ചട്ട സര്‍ടിഫികറ്റ് കൈപ്പറ്റണം.  ചടങ്ങുകളിലും മറ്റും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കി പ്രദര്‍ശിപ്പിക്കും. വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, വി ബാലന്‍, വി വി സജിത, ടി വിശ്വനാഥന്‍, ഇക്ബ...

Obituary | കരുണം സിനിമയിലെ നായിക എലിയാമ്മ അന്തരിച്ചു; വിടവാങ്ങിയത് 'ചാച്ചാമ്മ ചേട്ടത്തിയെ' അവതരിപ്പിച്ച് പ്രേക്ഷക മനസുകള്‍ കീഴടക്കിയ കാസര്‍കോട്ടെ മുത്തശ്ശി

Image
കാസര്‍കോട്: (www.kasargodvartha.com) 2000ല്‍ ജയരാജ് സംവിധാനം ചെയ്ത 'കരുണം' സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുന്നുംകൈ വാഴപ്പള്ളിയിലെ തടത്തില്‍ ഏലിയാമ്മ (99) അന്തരിച്ചു. കരുണം സിനിമയില്‍ ചാച്ചാമ്മ ചേട്ടത്തിയെ അവതരിപ്പിച്ചാണ് ഏലിയാമ്മ പ്രേക്ഷക മനസുകള്‍ കീഴടക്കിയത്. 76-ാം വയസിലായിരുന്നു ഇവര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.               കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളാല്‍ തിരസ്‌കരിക്കപ്പെടുന്ന വയോധികരായ ദമ്പതിമാരുടെ കഥയാണ് ഏലിയാമ്മയും കുര്യന്‍ ജോസഫ് എന്ന വാവച്ചനും ചേര്‍ന്ന് അവതരിപ്പിച്ചത്. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തിനെ തേടിയെത്തിയത്. 2000ല്‍ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡും സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.      ഭര്‍ത്താവ്: പരേതനായ തടത്തില്‍ മത്തായി ഔസേപ്പ്. മക്കള്‍: ലീലാമ്മ, കുട്ടിയമ്മ, പരേതയായ റോസമ്മ, ജോസഫ്, സെബാസ്റ്റ്യന്‍, ജോസ്, സണ്ണി. മരുമക്കള്‍: മത്തായി, പാപ്പച്ചന്‍ കോട്ടയം, പരേതനായ രാജന്‍, മേരി, ത്രേസ്യമ്മ, സലീന....