Posts

Showing posts from August, 2023

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

Image
കൊച്ചി: (www.kvartha.com) വെള്ളിയാഴ്ച (01.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5505 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44040 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4563 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36504 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 01 രൂപ കുറഞ്ഞ് 81 രൂപയിലാണ് വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. വ്യാഴാഴ്ച (31.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ...

Found Dead | സിനിമാ സീരിയല്‍ നടി അപര്‍ണ നായരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Image
തിരുവനന്തപുരം: (www.kasargodvartha.com) സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. സ്ഥലത്തെത്തിയ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു നടിയെ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച (31.08.2023) വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്.  ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Thiruvananthapuram News, Karamana News, Movie-Serial Star, Aparna Nair, Actress,...

Rescued | നിയന്ത്രണം വിട്ട ബൈക് കിണറ്റില്‍ വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Image
ഇരിട്ടി: (www.kvartha.com) പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണത്തണയില്‍ നിയന്ത്രണം വിട്ട ബൈക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മാനന്തവാടി സ്വദേശിയായ രതീഷിനാണ് പരുക്കേറ്റത്. ബൈകിന്റെ പുറകിലുണ്ടായിരുന്ന സുഹൃത്ത് തെറിച്ചു പോയതിനാല്‍ കിണറ്റില്‍ വീണില്ല. വ്യാഴാഴ്ച (31.08.2023) രാവിലെയായിരുന്നു അപകടം. കിണറിന് ആള്‍മറയുണ്ടായിരുന്നുവെങ്കിലും മുകളിലൂടെ ബൈക് കിണറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ അഗ്നിരക്ഷാസേന എത്തുന്നതിന് മുന്‍പെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.  സി ശശിയുടെ നേതൃത്വത്തിലുളള അഗ്നിരക്ഷാസേനാ സംഘം എത്തിയതിനുശേഷമാണ് വല താഴ്ത്തി രതീഷിനെ പുറത്തെടുത്തത്. രതീഷിന്റെ പരുക്ക് ഗുരുതരമല്ല. ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി എക്സൈസ് പേരാവൂര്‍ ആശുപത്രിയിലേക്ക് മാറ്റി.  വ്യാഴാഴ്ച രാവിലെ രതീഷും സുഹൃത്തും തളിപ്പറമ്പിലേക്ക് പോവുമ്പോഴാണ് ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലെ കിണറ്റില്‍ വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാവൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. Keywords:  News, Kerala, Kerala-News, Accident-...

KAAPA | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാണ്ടി ശമീമിനെതിരെ പൊലീസ് കാപ ചുമത്തി

Image
വളപട്ടണം: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ പൊലീസ് കാപ ചുമത്തുന്ന നടപടി കര്‍ശനമാക്കുന്നു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് പ്രകാരമാണ് നിരവധി കേസുകളിലെ പ്രതിയെ കാപ ചുമത്തി ജയിലിലടച്ചത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം എന്നിവയുള്‍പെടെയുളള നിരവധി കേസുകളില്‍ പ്രതിയായ വി വി ശമീമെന്ന ചാണ്ടി ശമീമിനെതിരെ(42)യും കാപ ചുമത്തി. കണ്ണൂര്‍ ടൗണ്‍, മയ്യില്‍, പഴയങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയായ ശമീം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെ വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന്റെ മൈതാനത്തില്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതിനാണ് ചാണ്ടി ശമീം ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതിനായിരുന്നു പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയ ചാണ്ടി ശമീം പ്രകോപിതനായത്. ഇതിനുശേഷം അന്നേ ദിവസം രാത്രി ഇയാള്‍ വാഹനങ്ങള്‍ പെട്രോള്‍ ...

Complaint | ബിഎംഎസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ അഗ്നിക്കിരയാക്കിയതായി പരാതി

Image
തലശേരി: (www.kvartha.com) പാനൂര്‍ പെരിങ്ങത്തൂരില്‍ ബിഎംഎസ് നേതാവിന്റെ ഓടോറിക്ഷ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. 18-ാം വാര്‍ഡില്‍ ഗുരുജി മുക്കിന് സമീപം അക്കരാമ്മല്‍ അരുകുനിയില്‍ മനോജിന്റെ കെഎല്‍ 58 എല്‍ 2428 നമ്പര്‍ ഓടോറിക്ഷയാണ് തിരുവോണ ദിവസം കത്തിനശിച്ചത്. മനോജ് ബിഎംഎസ് പാനൂര്‍ നഗരസഭാ കമിറ്റി പ്രസിഡന്റാണ്.  പൊലീസ് പറയുന്നത്: ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് അടിച്ചു കയറിയപ്പോഴാണ് വിവരമറിഞ്ഞത്. മുറിയില്‍ നല്ല ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു. മനോജിന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ഓടോറിക്ഷ നിര്‍ത്തിയിരുന്നത്. ഓടോറിക്ഷ തിങ്കളാഴ്ച ഉച്ചയ്ക്ക് കയറ്റിയിട്ടതായിരുന്നു. മനോജ് വീട് തുറന്നു പുറത്തേക്ക് എത്തുമ്പോഴേക്കും ഓടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിന് തീപ്പിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.  മുറ്റത്തുവിരിച്ച താര്‍പ്പായയും സമീപത്തെ വിറകുകളും ജനല്‍ എന്നിവയും കത്തി നശിച്ചു. മീന്‍ വളര്‍ത്തിയിരുന്ന അക്വേറ...

Youth Died | ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Image
തിരുവനന്തപുരം: (www.kasargodvartha.com) ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. കഴക്കൂട്ടം വെട്ട്റോഡ് മാര്‍കറ്റില്‍ പ്രദേശത്തെ ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരം കാണുന്നതിനിടെ തലയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.  ബുധനാഴ്ച (30.08.2023) വൈകുന്നേരം ആറരയോടെയായിരുന്നു ദാരുണ സംഭവം. 'വെട്ടുറോഡ് ആല്‍ ബ്രദേഴ്‌സ്' ന്റെ വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരത്തിന്റെ കൊമ്പ് അപ്രതീക്ഷിതമായി വിനേഷ് നില്‍ക്കുന്ന ഭാഗത്തേക്ക് ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിര്‍മാണ തൊഴിലാളിയാണ്. അജിതയാണ് ഭാര്യ. മക്കള്‍: ആരവ്, ആദ്യയ, അന്യ. ഈ ഭാഗത്തുനിന്ന മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Thiruvananthapuram News, Kazhakkoottam News, Young Man, Died, Onam Celebrations, Thiruvananthapuram: Young man died after bran...

Protested | കോണ്‍ഗ്രസ് മണ്ഡലം സെക്രടറിയുടെ സ്‌കൂടര്‍ തകര്‍ത്ത സംഭവം; ഡിസിസി പ്രതിഷേധിച്ചു

Image
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം സെക്രടറി മാവില പത്മനാഭന്റെ സ്‌കൂടര്‍ തകര്‍ത്ത സംഭവത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ: മാര്‍ടിന്‍ ജോര്‍ജ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തളിപ്പറമ്പിലെ ഗാന്ധി പ്രതിമയും പ്രിയദര്‍ശിനി മന്ദിരവും സി പി എം പ്രവര്‍ത്തകര്‍ നിരവധി തവണ ആക്രമിച്ചപ്പോഴും പൊലീസ് നോക്കുകുത്തികളായി പ്രവര്‍ത്തിച്ചതാണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ തുടരെ ചെയ്യുവാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സി പി എം സംസ്ഥാന സെക്രടറിയും സ്ഥലം എം എല്‍ എയുമായ എം വി ഗോവിന്ദന്‍ ഇത്തരം അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുന്നത് ഉചിതമല്ലെന്നും അക്രമം തടയാനും അക്രമകാരികളെ നിലയ്ക്ക് നിര്‍ത്താനും സ്ഥലം എം എല്‍ എ കൂടിയായ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ഡി സി സി പ്രസിഡണ്ട് പറഞ്ഞു. നേതാക്കളായ പി കെ സരസ്വതി, അഡ്വ: ടി ആര്‍ മോഹന്‍ദാസ് എന്നിവര്‍ ഡിസിസി പ്രസിഡണ്ടിനോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു. Keywords:  News, Kerala, Kerala-News, Politics-News, Kannur News, DCC, Congress, Protested, Mandalam Secretary, Scooter Vandalism, Kannur:...

Found Dead | ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചെന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാകില്‍

Image
കോട്ടയം: (www.kvartha.com) ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാകില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വെള്ളൂര്‍ പഞ്ചായത് പരിധിയില്‍പെട്ട പത്മകുമാര്‍ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാകിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (29.08.2023) രാത്രി 8:45 മണിയോടെയാണ് പത്മകുമാര്‍ ഭാര്യ തുളസിയെ വെട്ടി പരുക്കേല്‍പ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ റെയില്‍വേ ട്രാകില്‍ നിന്ന് കണ്ടത്.  അതേസമയം വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Keywords: Kottayam, News, Kerala, Found dead, Mulanthuruthy, Velloor News, Padmakumar, Accused, Railway Track, Dead Body Found, Murder. Powered by Info News For You

A Abdur Rahman | വാഹന പരിശോധനയുടെ മറവിൽ പൊലീസ് ജനങ്ങളെ ഓടിച്ച് കൊല്ലുന്നുവെന്ന് എ അബ്ദുർ റഹ്‌മാൻ; 'സാമൂഹ്യ വിരുദ്ധരും കൊലയാളികളും മാഫിയകളും മൂക്കിന് താഴെ വിലസുമ്പോൾ നിരപരാധികളെ കയ്യാമം വെക്കാൻ അമിതാവേശം'

Image
കാസർകോട്: (www.kasargodvartha.com) അംഗടിമൊഗർ ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥി ഫർഹാസ് മരണപ്പെട്ട സംഭവം വേദനാജനകമാണെന്നും വാഹന പരിശോധനയുടെ മറവിൽ പൊലീസ് ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് അവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരും കൊലയാളികളും കൊള്ളക്കാരും കള്ളന്മാരും ക്വടേഷൻ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും പൊലീസിന്റെ മൂക്കിന് മുന്നിൽ വിലസി നടക്കുന്ന നമ്മുടെ നാട്ടിൽ നിരപരാധികളെ ഓടിച്ചിട്ട് പിടിക്കാനും കയ്യാമം വെക്കാനും കള്ളക്കേസിൽ കുടുക്കാനും ചില പൊലീസുകാർ കാണിക്കുന്ന അമിതാവേശം അപകടകരമാണ്. ജീവിക്കാൻ വേണ്ടി തെരുവോരങ്ങളിൽ ചെറുനാരങ്ങ വിൽക്കുന്നവനോടും മീൻ വിൽപന നടത്തുന്നവനോടും ചില പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന പരാക്രമത്തിൻ്റെ ഒരംശം നാട്ടിലെ ക്രിമിനലുകളോട് കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. കോടിക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച എഐ കാമറക്ക് താഴെ പൊലീസ് ജീപ് വെച്ച് വാഹന പരിശോധന നടത്തുന്ന കാസർകോട്ടെ പൊലീസുകാർ വാഹന പരിശോധനക...

Accident | കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; വാഹനം നിർത്താതെ പോയി

Image
പെരിയ: (www.kasargodvartha.com) കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ കാർ കണ്ടെത്താൻ സമീപത്തെ സി സി ടി വി കാമറകൾ അടക്കം പൊലീസ് പരിശോധിച്ചു വരുന്നു. Keywords: News, Periya, Kasaragod, Kerala, Accident, Obituary, Death, Man dies after being hit by car. < !- START disable copy paste --> Powered by Info News For You

Holiday Sale | ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടികറ്റുകള്‍ ലഭ്യമാക്കുമെന്ന് കംപനി

Image
അബൂദബി: (www.kasargodvartha.com) ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് സര്‍വീസ്. ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് സെപ്തംബര്‍ 10-ാം തീയതി വരെ ടികറ്റുകള്‍ ബുക് ചെയ്യുന്നവര്‍ക്കായിരിക്കും. സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലാണ് ഇക്കാലയളവില്‍ ടികറ്റുകള്‍ ലഭ്യമാക്കുക എന്നാണ് കംപനി അറിയിച്ചത്.  2023 സെപ്റ്റംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടികറ്റുകള്‍ ലഭിക്കാന്‍ കഴിയുമെന്നാണ് കംപനി വ്യക്തമാക്കുന്നത്. ഇകനോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബൂദബിയില്‍ നിന്ന് 895 ദിര്‍ഹം മുതലാണ് ടികറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.  അതേസമയം കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തിഹാദ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സര്‍വീസുകളും കംപനി വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം ...

Gold Price | കുതിപ്പില്‍ തുടര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ വര്‍ധിച്ചു

Image
കൊച്ചി: (www.kvartha.com) ബുധനാഴ്ച (30.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36464 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 01 രൂപ വര്‍ധിച്ച് 81 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ചൊവ്വാഴ്ച (29.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 18...

Accidental Death | കുളനടയില്‍ ജീപ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പെടെ 2 മരണം

Image
കുളനട: (www.kvartha.com) പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുളനട എംസി റോഡില്‍ നിയന്ത്രണംവിട്ട ജീപ് (Jeep) കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ് ഡ്രൈവര്‍ ബിജു വിലാസത്തില്‍ അരുണ്‍ കുമാര്‍ (29), ജീപ് യാത്രികയായ കൊല്ലം കോട്ടയ്ക്കല്‍ ലതിക ഭവനില്‍ ലതിക (50) എന്നിവരാണ് മരിച്ചത്. കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച (29.08.2023) രാത്രിയായിരുന്നു അപകടം. പരുക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. ഏഴുപേരാണ് അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പെട്ടത്. Keywords:  News, Kerala, Kerala-News, Accident-News, Pathanamthitta, Accidental Death, Kulanada, Accident, KSRTC, Jeep, Pathanamthitta: Two died in Kulanada accident. Powered by Info News For You

Drugs Seized | കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; പിടികൂടിയത് 44 കോടിയുടെ മയക്കുമരുന്ന്, ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

Image
കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. യുപി മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെയാണ് ഷാർജയിൽനിന്ന് എയർ അറേബ്യയില്‍ രാജീവ് കുമാർ കരിപ്പുർ വിമാനത്താവളത്തിൽ എത്തിയത്.  തുടർന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ലഹരി മരുന്ന് പിടികൂടുകയായിരിക്കുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്‌ത്‌ കസ്റ്റഡിയിലെടുത്തു. മൂന്നര കിലോ കൊക്കെയ്ൻ, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് രാജീവിൽ നിന്ന് പിടികൂടിയതെന്ന് ഡിആര്‍ഐ അറിയിച്ചു. Keywords: DRI, Caught, 44 crore, Worth,  Drugs, Uttar Pradesh,  Native, Calicut, Karipur, International Airport, News, Malayalam news. Powered by Info News For You

Onam | ഒത്തൊരുമയുടെ സന്ദേശവുമായി മലയാളികൾ ഓണാഘോഷത്തിൽ; പ്രതീക്ഷയുടെ പൊൻകിരണവുമായി തിരുവോണം

Image
കാസർകോട്: (www.kasargodvartha.com) ഒത്തൊരുമയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിൽ. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെ പൊൻകിരണവുമായെത്തിയ തിരുവോണത്തെ ഏറ്റവും സവിശേഷമായാണ് മലയാളികൾ കൊണ്ടാടുന്നത്. രാവിലെ എഴുന്നേറ്റ് പുത്തന്‍ ഉടുപ്പണിഞ്ഞ് വീട്ടിലെ കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് പൂക്കളം തീര്‍ത്തു. ഓണക്കോടിയും, സദ്യയും, പരിപാടികളുമൊക്കെ തിരുവോണത്തിന്‍റെ പ്രത്യേകതയാണ്. ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പ്രാർഥനയ്‌ക്കായി വിശ്വാസികളുടെ തിരക്കുണ്ടായിരുന്നു. തന്‍റെ പ്രജകളെ കാണാനായി മാവേലി തമ്പുരാന്‍ തിരുവോണ നാളിൽ കേരളത്തിൽ എത്തുമെന്നാണ് ഐതിഹ്യം. വിവിധ ഇടങ്ങളിലെ വ്യത്യസ്ത ആചാരങ്ങളും തിരുവോണത്തിന്റെ ഭാഗമാണ്. പൊന്നിൻ ചിങ്ങത്തിൽ പൂവണിയുന്ന പൊന്നോണം കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഈ ആഘോഷത്തിന്റെ ഭാഗമാവുന്നു. ജാതിമത വിത്യാസമില്ലാതെയാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഒത്തൊരുമയും ഐക്യവുമാണ് ഓണത്തെ സവിശേഷമാക്കുന്നത്. ആളുകൾ തങ്ങളുടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് ഒത്തുചേരുന്നു. ഇത് നൂറ്റാണ്ട...

Gold Price | ഓണനാളിൽ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

Image
കൊച്ചി: (www.kvartha.com) ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ, സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ചൊവ്വാഴ്ച (29.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4533 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36264 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 80 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. തിങ്കളാഴ്ച (28.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാ...

Obituary | വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Image
കുമ്പള: (www.kasargodvartha.com) വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയുമായ ഫർഹാസ്‌ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാർ എടുത്ത് മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് പിന്തുടരുകയും ഇതിനെ തുടർന്ന് കാർ അമിത വേഗതയിൽ ഓടിച്ചുപോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് ആരോപണം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർചെ 4.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അപകട സമയത്ത് ഡ്രൈവറിനടുത്തായി മുൻ സീറ്റിലാണ് ഫർഹാസ് ...

Arrested | പാസ്പോര്‍ട് വെരിഫികേഷന് 1000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Image
കണ്ണൂര്‍: (www.kvartha.com) കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. ചക്കരക്കല്‍ ടൗണിലെ  ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തുനിന്നും പാസ്പോര്‍ട് വെരിഫികേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരനാണ് വിജിലന്‍സിന്റെ പിടിയിലായിയത്.   1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ വി ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ  തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്.  പാസ്പോര്‍ട് വെരിഫികേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച (27.08.2023) ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശംവെച്ച് ഫിനോഫ്ത്തലില്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട് കൈമാറുമ്പോള്‍ വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുകയായിരിന്നു.  നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് രാത്രി ഏഴുമണിയോടെ അറസ്റ്റ...

Onam Celebration | കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞപ്പോള്‍ ഓണാഘോഷത്തിന് പത്തരമാറ്റ്; തിരുവാതിര കളിച്ച് താരമായി പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍

Image
തൃശ്ശൂര്‍: (www.kvartha.com) അല്പം വ്യത്യസ്ഥമായ ഓണാഘോഷങ്ങളുമായി മനം നിറച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയമായത്. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച (27.08.2023) രാവിലെ മുതല്‍ തന്നെ പരിപാടികള്‍ ആരംഭിച്ചിരുന്നു.  ഇതില്‍ തിരുവാതിര കളിച്ച് താരമായത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പുരുഷന്മാരുടെ തിരുവാതിരക്കളി അവതരിപ്പിച്ചതാകട്ടെ എസ് സി പി ഒ മുതല്‍ എസ് ഐമാര്‍ വരെയുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥരും. എസ് ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്‌സന്‍, എ എസ് ഐ മാരായ ബാബു, റെജി, ജഗദീഷ്, എസ് സി പി ഒ ജാക്‌സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍.  ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ എസ് പി സലീഷ് എന്‍ ശങ്കരന്‍, സി ഐ ഇ ആര്‍ ബൈജു, എസ് ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം. ഇതോടെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ ആഘോഷ ലഹരിയിലായി. Keywords:  News, Ke...

Neeraj Chopra | ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്: പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Image
ബുഡാപെസ്റ്റ്: (www.kasargodvartha.com) ഇന്‍ഡ്യന്‍ കായിക ചരിത്രത്തില്‍ തങ്കലിപികളില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ലോക അത്ലറ്റിക്‌സ് പുരുഷ ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ് ചോപ്ര. ഈ വര്‍ഷം നിരവധി തവണ പരുക്ക് തളര്‍ത്തിയിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് നീരജ് ഇന്‍ഡ്യയുടെ ഹീറോയായി മാറിയിരിക്കുന്നത്. ഫൈനലിലെ രണ്ടാം ത്രോയില്‍ 88.17 മീറ്റര്‍ പിന്നിട്ടാണ് 25 കാരനായ നീരജ് സ്വര്‍ണത്തിലെത്തിയത്. ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനാണ് നീരജ്. ഫൈനലിലെ മറ്റു ഇന്‍ഡ്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍ ജന 5ാം സ്ഥാനത്തും (84.77 മീറ്റര്‍) ഡി പി മനു (84.14 മീറ്റര്‍) 6ാം സ്ഥാനത്തുമെത്തി.  പാകിസ്താന്റെ അര്‍ശാദ് നദീമിനാണ് വെള്ളി (87.82 മീറ്റര്‍). ചെക് റിപബ്ലികിന്റെ യാകൂബ് വാല്‍ഡെജ് വെങ്കലം നേടി (86.67 മീറ്റര്‍). കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ നേട്ടം മെച്ചപ്പെടുത്തിയാണ് നീരജിന്റെ സുവര്‍ണ പ്രകടനം. ഒരേസമയം ഒളിംപിക് സ്വര്‍ണവും ലോകചാംപ്യന്‍ഷിപ് സ്വര്‍ണവും കൈവശം വയ്ക്കുന്ന മൂന്നാമത്തെ ജാവലിന്‍ത്രോ താരമെന്ന നേട്ടവും നീ...

NASA | 4 രാജ്യങ്ങളില്‍ നിന്നുള്ള സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ

Image
അബൂദബി: (www.kvartha.com) യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്വാന്‍ അല്‍ നെയാദി ഉള്‍പെട്ട നാലംഗ സംഘത്തിന് പകരം പുതിയ നാലംഗ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. അടുത്ത വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ മാര്‍ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്.  നെയാദിക്കും സംഘത്തിനും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലികള്‍ ഈ ക്രൂ സെവന്‍ സംഘം ഏറ്റെടുക്കും. അമേരിക, ഡെന്‍മാര്‍ക്, ജപാന്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള നാല് പേരാണ് ക്രൂ സെവന്‍ സംഘത്തിലുള്ളത്. ഫ്ളോറിഡയിലെ കെനഡി സ്‌പേസ് സെന്ററില്‍ നിന്ന് പുലര്‍ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകള്‍ക്കുള്ളില്‍ ബഹാരാകാശനിലയത്തിലെത്തും.  അതേസമയം, സ്‌പേസ് വോക് നടത്തിയ ആദ്യ അറബ് പൗരന്‍ എന്നതുള്‍പെടെ ഒട്ടേറെ റെകോര്‍ഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് നെയാദിയുടെ മടക്കം. We have liftoff! Endurance ascends to space. Next stop for #Crew7 : the @Space_Station . pic.twitter.com/UW5Db3HH7C — NASA (@NASA) August 26, 2023 Keywords:  News, World, World-News, Technology,...

Punishment | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചാലും പ്രേരിപ്പിച്ചാലും കാത്തിരിക്കുന്നത് കനത്ത ശിക്ഷ; 50,000 ദിർഹം പിഴയും 5 വർഷം തടവും ലഭിക്കും

Image
ദുബൈ: (www.kvartha.com) മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ സ്വാധീനിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്നും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമിപ്പിച്ചു.  മയക്കുമരുന്ന്, മറ്റ് ലഹരി ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റൊരാളെ പ്രേരിപ്പിക്കുന്നതോ പ്രലോഭിപ്പിക്കുന്നതോ കുറ്റകരമായി കണക്കാക്കുമെന്നും കുറ്റകൃത്യത്തിന് കുറഞ്ഞത് അഞ്ച് വർഷം തടവും കുറഞ്ഞത് 50,000 ദിർഹം പിഴയും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പണം കൈമാറുന്നതിനും കർശനമായ പിഴകളും ഉണ്ട്. ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടം സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി-നിയമം ആർട്ടിക്കിൾ 30ലെ 64/1 അനുസരിച്ച്, മയക്കുമരുന്ന് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ വേണ്ടി ഒരാൾ പണം നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ നൽകപ്പെടുന്ന ശിക്ഷ തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ ആയിരിക്കും.  മയക്കുമരുന്ന് ദുരുപയോഗത്തിന് പണം നൽകുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. ...

Viral Video | പരസ്പരം ആലിംഗനം ചെയ്ത് ക്ലാസ് മുറിയില്‍വെച്ച് മര്‍ദനമേറ്റ വിദ്യാര്‍ഥിയും സഹപാഠിയും; സ്‌നേഹത്തിന്റെ പാഠം പഠിപ്പിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്‍ഡ്യ നിലനില്‍ക്കൂവെന്ന് അഖിലേഷ് യാദവ്, തരംഗമായി വീഡിയോ

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനമേറ്റത് വന്‍ വിവാദത്തിനാണ് വഴിവെച്ചത്. അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠി വിദ്യാര്‍ഥിയെ മുഖത്തടിക്കുന്നതിന്റെയും മര്‍ദിച്ചതിന്റെയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിറകെ ബാലാവകാശ കമീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസും കേസെടുത്തിരുന്നു.  ഇത്തരം സംഭവവികാസങ്ങള്‍ക്കിടെ ഇപ്പോഴിതാ, മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയും മര്‍ദിച്ച സഹപാഠികളിലൊരാളും തമ്മില്‍ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാര്‍ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്‌നേഹത്തിന്റെ പാഠം പഠിപ്പിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്‍ഡ്യ നിലനില്‍ക്കൂവെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു. ഈ അനുരഞ്ജനത്തിന് സഹായിച്ചവര്‍, കുട്ടിയെ മര്‍ദിക്കാന്‍ ക്ലാസിലെ മറ്റു കുട്ടികളോട് ...

Shot Dead | ഫ്‌ലോറിഡയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവയ്പ്; 'അക്രമിയടക്കം 4 പേര്‍ മരിച്ചു'

Image
വാഷിങ്ടന്‍: (www.kasargodvartha.com) അമേരികയിലെ ഫ്‌ലോറിഡയില്‍ ജാക്‌സണ്‍ വിലയിലെ കടയില്‍ വെടിവയ്പ്. അക്രമി ഉള്‍പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും വ്യാപാരസ്ഥാപനത്തിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.  പ്രാദേശിക സമയം ശനിയാഴ്ച (26.08.2023) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കൃത്യത്തിന് ശേഷം 20 വയസുകാരനായ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പൊലീസ് പറഞ്ഞു. വര്‍ണവിവേചനമാണ് വെടിവയ്പിന് പിന്നിലെന്നാണ് നിഗമനം. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവര്‍ഗക്കാരാണ്.  'വെടിവച്ചയാള്‍ തന്റെ കംപ്യൂടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗന്‍ഡിയില്‍ നിന്നാണ് ആക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു,'- പൊലീസ് പറഞ്ഞു. Keywords: News, World, World-News, Top-Headlines, Malayalam-News, Gunman, Killed, Racism, Police, Shot, Florida, US, Gunman kills three, himself in racially motivated shooting in Florida. Powered by Info Ne...

Veins | ചില സമയങ്ങളിൽ നിങ്ങളുടെ കൈ ഞരമ്പുകൾ ദൃശ്യമാകാറുണ്ടോ? ഇതാ 6 കാരണങ്ങൾ!

Image
ന്യൂഡെൽഹി: (www.kvartha.com) നിങ്ങളുടെ കൈകളിൽ ഞരമ്പുകൾ ദൃശ്യമാണോ? ഉണ്ടെങ്കിൽ, അത് സാധാരണമായിരിക്കാം. മിക്ക ആളുകളുടെയും കൈകളിൽ പ്രധാന ഞരമ്പുകൾ കാണുന്നത് സാധാരണമാണ്. അത്തരമൊരു സാഹചര്യത്തിൽ, കൈകളിൽ സിരകൾ ദൃശ്യമായതിനുശേഷവും, ഒരു വ്യക്തിക്ക് തന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഖകരമായി ചെയ്യാൻ കഴിയും. എന്നാൽ ചിലരിൽ കൈകളിൽ സിരകൾ പ്രത്യക്ഷപ്പെടുന്നത് വലിയ പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ, കൈകളുടെ ഞരമ്പുകളിൽ വേദന അനുഭവപ്പെടാം. ആളുകൾക്ക് ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടാം. എന്തുകൊണ്ടാണ് കൈ ഞരമ്പുകൾ ദൃശ്യമാകുന്നത്? 1. ശരീരഭാരം കുറവാണെങ്കിൽ ഭാരക്കുറവുള്ളവരുടെ കൈകളിൽ ഞരമ്പുകൾ കാണാവുന്നതാണ്. കൈകളിൽ കൊഴുപ്പ് കുറവാണെങ്കിൽ, ഞരമ്പുകൾ ഒരുമിച്ച് പ്രത്യക്ഷപ്പെടാം. ഇവ സാധാരണമാണെങ്കിലും ചിലർക്ക് കൈകളിലെ ഞരമ്പുകൾ വീർക്കുന്നത് പ്രശ്‌നമുണ്ടാക്കും. 2. വ്യായാമം വ്യായാമം ചെയ്യുമ്പോൾ ശരീര താപനില ഗണ്യമായി വർദ്ധിക്കുന്നു. ചൂട് കാരണം, കൈയിലെ സിരകൾ പ്രത്യക്ഷപ്പെടാം. വ്യായാമം ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് കൈകളിലെ സിരകൾ കാണുന്നതിന് കാരണമാകും. വ്യായാമം ചെയ്യുമ്പോൾ ഭാരമുള്ള വസ്തു ഉയർത്തുമ്പോൾ, രക്തയോട്ടം വർദ...

Meets Scientists | 'രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയരങ്ങളില്‍ എത്തിച്ചു'; ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് നേരിട്ടെത്തി സല്യൂട് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

Image
ബെംഗ്‌ളൂറു: (www.kvartha.com) വിദേശസന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗ്‌ളൂറിലെത്തി. ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ചു.  ചന്ദ്രനില്‍ ഇന്‍ഡ്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാന്‍ 3 ന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട് നല്‍കിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി. ഇന്‍ഡ്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം 'ശിവശക്തി' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള്‍ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്‍ഡ്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്‍ഡ്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 43600 രൂപ

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (26.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4518 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36144 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.  ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 80 രൂപയിലാണ് ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ. വെള്ളിയാഴ്ച (25.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4518 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36144 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.  വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 80 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമി...

Gold Seized | മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ 21 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Image
നെടുമ്പാശേരി: (www.kasargodvartha.com) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ മിക്സിയുടെ മോടറിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.  കോഴിക്കോട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്.   ഉദ്യോഗസ്ഥര്‍ പറയുന്നത്: മുഹമ്മദ് കഴിഞ്ഞ 20ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈതില്‍ നിന്ന് കൊച്ചിയിലെത്തിയത്. ചെക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധയ്ക്കിടെ പുതിയ മിക്‌സി സംശയാസ്പദമായ രീതിയില്‍ കസ്റ്റംസ് കണ്ടെത്തി. മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചെങ്കിലും വീട്ടില്‍ ഓണത്തിന് സമ്മാനമായി നല്‍കാനാണ് മിക്‌സി വാങ്ങിയതെന്നും നാട്ടില്‍ വന്നിട്ട് വാങ്ങാന്‍ സമയമില്ലാത്തതിനാലാണ് കൊണ്ടുവന്നത് എന്നുമായിരുന്നു മറുപടി.  ചോദ്യം ചെയ്തപ്പോള്‍ 'പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുന്നു' തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുഹമ്മദ് ദേഷ്യപ്പെടുകയും ചെയ്തു. സീല്‍ പൊട്ടിക്കാത്ത മിക്‌സിയാണെന്നും പരിശോധിച്ചിട്ട് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മിക്‌സി വിട്ടുനല്‍കാന്‍ കസ്റ്റംസ് തയാറായില്ല. മുഹമ്മദിനെ അന്നു പോകാന...

Fire | ലക്‌നൗ - രാമേശ്വരം ട്രെയിനില്‍ തീപ്പിടിച്ച് 6 പേര്‍ വെന്തുമരിച്ചു; ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയം

Image
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോചിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ വെന്തുമരിച്ചു. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ലക്‌നൗ - രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ യുപി സ്വദേശികളാണെന്നാണ് വിവരം. ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ട്രെയിനിന്റെ ഒരു കോചിന് തീപ്പിടിക്കുകയായിരുന്നു. സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. Keywords:  News, National, National-News, Accident-News, News-Malayalam, Madurai, Tourist Train, Fire, Accident, Died, Madurai Tourist Train Fire Accident; 6 people died. Powered by Info News For You

Arrested | കഞ്ചാവും മെത്താംഫിറ്റാമിനും; തളിപ്പറമ്പില്‍ വാഹന പരിശോധനയ്ക്കിടെ യുവതി ഉള്‍പെടെ 2 പേര്‍ എക്സൈസ് പിടിയില്‍

Image
തളിപ്പറമ്പ്: (www.kvartha.com) ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നുമായി സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും യുവാവും പിടിയിലായി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: വാഹന പരിശോധനയ്ക്കിടയിലാണ് അഴീക്കോട് ഗ്രാമ പഞ്ചായത് പരിധിയിലെ സ്നേഹ (26), തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മുഹമ്മദ് മശ്ഹൂദ് (26) എന്നിവര്‍ പിടിയിലായത്. കോംപിങ് ഓപറേഷന്റെ ഭാഗമായി തളിപ്പറമ്പ് മുയ്യംറോഡിലെ പാലകുളങ്ങരയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിര്‍ത്തി കടന്നു കളയാന്‍ ശ്രമിച്ച മശ്ഹൂദിനെ അതി സാഹസികമായാണ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 493 മിലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്‌കൂടറും കസ്റ്റഡിയിലെടുത്തു.  തളിപ്പറമ്പ് ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മശ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത...

Rajmohan Unnithan | 'പുതുപ്പള്ളിയിൽ സിപിഎമുകാരും ചാണ്ടി ഉമ്മന് വോട് ചെയ്യും, കാരണമിതാണ്'; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറയുന്നു

Image
കാസർകോട്: (www.kvartha.com) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ സിപിഎമുകാരും ചാണ്ടി ഉമ്മന് വോട് ചെയ്യുമെന്നും അതിന് തക്കതായ കാരണങ്ങൾ ഉണ്ടെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തി. 53 കൊല്ലം പുതുപ്പള്ളിയിൽ എംഎൽഎയായിരുന്ന ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിക്കാരുടെ ഒരു വികാരമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം അവിടത്തെ ജനങ്ങൾ ഉമ്മൻചാണ്ടിയുടെ ഓർമകളുമായാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം കെവാർത്തയോട് പറഞ്ഞു. ഇപ്പോൾ പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തരംഗമാണ്. ഇത്രയേറെ ബഹുമതി കിട്ടിയ ഒരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. കെ കരുണാകരനാണ് ഇതിന് മുമ്പ് കേരളത്തിൽ വലിയ രീതിയിലുള്ള അംഗീകാരം കിട്ടിയ നേതാവ്. അദ്ദേഹത്തെ വിയോഗത്തിന് ശേഷം ഏറ്റെടുത്തത് കോൺഗ്രസ് പാർടിയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തെ ഏറ്റെടുത്തിരിക്കുന്നത് പുതുപ്പള്ളിയിലെ ജനങ്ങളാണ്. അതിൽ സിപിഎമുകരും കോൺഗ്രസുകാരും മാത്രമല്ല. ആബാല വൃദ്ധം ജനങ്ങളുമാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ മരണ വിവരം അറിഞ്ഞ് ആർത്തുനിലവിളിക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഭൗതികശരീരം 150 കി.മീ ദൂരം രണ്ട് പകലും ഒര...

Safety Tips | ഓണത്തിന് വൈദ്യുതി ദീപാലങ്കാരം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അത്യാഹിതം സംഭവിക്കാം; നിർദേശങ്ങളുമായി കെഎസ്ഇബി

Image
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ആഹ്ലാദകരമായ നിമിഷങ്ങൾ ദുഃഖത്തിന് വഴിമാറാതിരിക്കാൻ നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിൽ പൂർണ ശ്രദ്ധ പുലർത്തേണ്ടത്. സുരക്ഷ എന്നതിനർഥം അപകടങ്ങളെ തൊട്ട് ശ്രദ്ധിക്കുക എന്നതാണ്. ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിലും തെരുവുകളിലും സ്ഥാപനങ്ങളിലുമൊക്കെ വൈദ്യുതി ദീപാലങ്കാരം നടത്താറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബി. പൊതുജനങ്ങൾക്കായി ചില നിർദേശങ്ങളും ഫേസ്‌ബുക് പോസ്റ്റിലൂടെ കെഎസ്ഇബി നൽകിയിട്ടുണ്ട്. എങ്ങനെ ജാഗ്രത പുലർത്താം? * ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക. * ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക * ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. * പ്ലഗ്, സ്വിച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുതി കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോകറ്റിൽ കുത്തരുത്. * വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരു...

Arrested | മാഹിയില്‍ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Image
മാഹി: (www.kvartha.com) മാഹിയില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് അറസ്റ്റു ചെയ്തു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൈബിസ്(34) ആണ് അറസ്റ്റിലായത്. ആര്‍ പി എഫ് എസ് ഐ കെ ശശിയുടെ നേതൃത്വത്തില്‍ പ്രതിയെ മാഹിയില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍കോട് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് കണ്ണൂര്‍ പാറക്കണ്ടിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രാജ്യത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്നത് വടക്കന്‍ കേരളത്തിലെന്ന് റെയില്‍വേ കഴിഞ്ഞദിവസം വ്യക്തമാക്...

Remand | മയ്യിലില്‍ മുന്‍ ലോഡിങ് തൊഴിലാളിയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രേഡ് എസ് ഐ റിമാന്‍ഡില്‍

Image
കണ്ണൂര്‍: (www.kvartha.com) കൊളച്ചേരി പറമ്പില്‍ സുഹൃത്തായ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്റെ അറസ്റ്റ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ് രേഖപ്പെടുത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊല നടന്ന ബുധനാഴ്ച രാത്രി പത്തു മണിയോടെ ദിനേശനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച രാതി ഏഴു മണിയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്റെ(56) ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട്. സജീവന്റെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ നിന്നും കൊളച്ചേരി പറമ്പിലേക്ക് കൊണ്ടുവന്നു സംസ്‌കരിച്ചു. കണ്ണൂര്‍ എസി പി ടി...

Autobiography | കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന

Image
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല വീണ്ടും സിലബസ് വിവാദകുരുക്കില്‍. കണ്ണൂര്‍ സര്‍വകലാശാല എം എ ഇന്‍ഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.  'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലുളള സി പി എം കേന്ദ്രകമിറ്റിയംഗം കെ കെ ശൈലജയുടെ ആത്മകഥ പഠിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്തെത്തിയതോടെയാണ് വിഷയം കത്തിയത്. എല്‍ ഡി എഫ് മട്ടന്നൂര്‍ മണ്ഡലത്തിലെ സിറ്റിങ് എം എല്‍ എ കൂടിയായ കെ കെ ശൈലജയുടെ ആത്മകഥയാണ് സിലബസില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ നേതാക്കള്‍ ആരോപിച്ചു. ആത്മകഥ ഉള്‍പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന സര്‍വകലാശാലയ്ക്കു മുന്‍പില്‍ പ്രതിഷേധിക്കും.  ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് സിലബസ് പുറത്തിറങ്ങിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണ...

Obituary | ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

Image
പടന്നക്കാട്: (www.kasargodvartha.com) ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനൻ - രജില ദമ്പതികളുടെ അഹാന്‍ കൃഷ്ണ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍: അയാന്‍ കൃഷ്ണ. ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്പാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. Keywords: News, Kasaragod, Kerala, Obituary, Died, Padannakkad, 2-year-old boy dies due to illness. < !- START disable copy paste --> Powered by Info News For You

Moon Mission | ചന്ദ്രയാൻ-3: ഇന്ത്യ കുറിച്ചത് സമാനതകളില്ലാത്ത ചരിത്രം; നിർണായകമായ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയതും വൻ വിജയം; പിന്നിൽ പെൺകരുത്തും

Image
ന്യൂഡെൽഹി: (www.kasargodvartha.com) ചന്ദ്രനിൽ ഇന്ത്യയുടെ വിജയമാണ് ചാന്ദ്രയാൻ-3ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചതിലൂടെ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ ചന്ദ്രനിൽ എത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും കുറയ്ക്കാനായി. ലോകം മുഴുവൻ ഈ ചരിത്ര നിമിഷത്തിനായി ശ്വാസമടക്കി കാത്തിരിക്കുകയായിരുന്നു. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) അടങ്ങിയ ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ വൈകുന്നേരം 6:04 ന് സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രനിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞു രണ്ടര മണിക്കൂറിന് ശേഷം പ്രഗ്യാൻ റോവർ പുറത്തിറങ്ങി. ഗവേഷണത്തിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ചന്ദ്രന്റെ ഉപരിതലത്തിന് ചുറ്റും റോവർ കറങ്ങും. ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ച ചാന്ദ്രയാൻ-3 40 ദിവസത്തെ നീണ്ട യാത്രയാണ് പൂർത്തിയാക്കിയത്. ഐഎസ്ആർഒ നൽകുന്ന വിവരങ്ങൾ അനുസരിച്ച് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ചന്ദ്രയാൻ-3ന് വേണ്ടിയുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ്, ലാൻഡർ ലാൻഡിംഗ്, ചന്ദ്രന്റ...