മുസ്ലിംലീഗ് നേതാവ് കോട്ടൂർ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ചെർക്കള (www.evisionnews.co): മുസ്ലിം ലീഗ് ചെർക്കള ടൗൺ വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനും പഴയകാല വ്യാപാരിയും കർഷകനുമായിരുന്ന ചെർക്കളയിലെ കോട്ടൂർ മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. ശനിയാഴ്ച രാത്രി എട്ടുമണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഒരു പുരുഷായുസ്സ് പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന കോട്ടൂർ മുഹമ്മദ് കുഞ്ഞി ചെർക്കളയിൽ മുസ്ലിംലീഗ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിസ്സീമമായ പ്രവർത്തനം നടത്തിയിരുന്നു. പരേതരായ കോട്ടൂർ അബൂബക്കറിൻ്റെയും ദൈനബിയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. മക്കൾ: അബ്ദുല്ലക്കുഞ്ഞി കോട്ടൂർ (ചെർക്കളയിലെ പ്രിയ മൈക്സ് ഉടമ), സിദ്ദിഖ് കോട്ടൂർ, ബഷീർ, മുനീർ, സുബൈർ, റഷീദ്, ഫരീദ, അനീസ. മരുമക്കൾ: സക്കീർ ഖത്തർ, മുനീർ ഷാർജ, ബീഫാത്തിമ, ഷംല, സെറീന, ഷാസിയ, ശബ്ന, സഫീറ. സഹോദരങ്ങൾ: അബ്ദുല്ല, അഹ്മദ്, ബീഫാത്തിമ, ഖദീജ, മറിയം, ഉമ്മാലിമ, നബീസ, ആയിഷ. മയ്യത്ത് ഞായറാഴ്ച രാവിലെ 11.30ന് മണിക്ക് ചെർക്കള വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
Powered by Info News For You
Comments
Post a Comment