Treatment | ഡോ. എം എസ് ഷീബ ഇവിടെയുണ്ട്
-സുറാബ് (KasargodVartha) കൊല്ലം സ്വദേശി ഡോ. എം എസ്. ഷീബ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി കാസര്‍കോടാണ്. വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബേക്കല്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി രോഗികളെ ചികിത്സിക്കുന്നു. ആധുനിക ശുശ്രൂഷാ രംഗത്ത് ഹോമിയോ ഫലപ്രദമല്ലെന്ന് പറയുന്നവര്‍ക്കിടയില്‍ ഡോ. എം എസ് ഷീബയെ തേടി ദിവസേന അനേകം രോഗികളാണ് വരുന്നത്. ഇവിടുത്തെ ആതുരാലയം വളരെ ഇടുങ്ങിയതാണ്. വലിയ സൗകര്യമില്ല. എന്നാലും ഡോക്ടറുടെ സേവനം കാത്ത് ടോക്കണെടുത്ത് കാത്തിരിക്കുകയാണ് പലരും. രാവിലെ ഒമ്പതു തൊട്ട് ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോഴേക്കും ഏകദേശം നൂറ്റമ്പതോളം ടോക്കണെങ്കിലും തീര്‍ന്നുകാണും. എന്റെ ഒരനുഭവം പറയട്ടെ. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മൂത്രാശയ രോഗത്തിന് മരുന്നു കഴിക്കുന്ന ആളാണ് ഞാന്‍. മൂത്ര തടസം, മൈക്രോ ആല്‍ബുമിനൂറിയ. ഗുളിക കഴിച്ചില്ലെങ്കില്‍ മൂത്രം പോകില്ല. അങ്ങനെയാണ് ആരോ പറഞ്ഞതനുസരിച്ചു ഞാന്‍ ഹോമിയോ ചികിത്സതേടി ഇവിടെ എത്തിയത്. മൂന്...