Posts

Showing posts from October, 2023

Kerala Piravi | 'പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി വളരേണ്ട ഘട്ടം'; കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (KVARTHA) കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്നെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുള്‍ക്കൊണ്ട് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഒരുമയോടെ മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആശംസ: ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാ...

Airstrike | 'മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചു'; ഗാസയിലെ അഭയാര്‍ഥി കാംപില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രാഈല്‍; 50 പേര്‍ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇയും ഖത്വറും; സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരതയില്‍ പ്രതിഷേധിച്ച് ബൊളീവിയ നയതന്ത്ര ബന്ധം അവസാനിപ്പിച്ചു

Image
ടെല്‍ അവീവ്: (KVARTHA) 70 വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം ഫലസ്തീനികള്‍ ജീവിക്കുന്ന ഗസയിലെ ജബലിയ അഭയാര്‍ഥി കാംപിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രാഈല്‍. മുതിര്‍ന്ന ഹമാസ് കമാന്‍ഡറിനെ വധിച്ചെന്നും ആക്രമണത്തില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രാഈല്‍ അവകാശവാദം. ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രാഈല്‍ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, കാംപിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് നല്‍കുന്ന പ്രാഥമിക വിവരം. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസയിലെ ഒരു ഡോക്ടര്‍ പറഞ്ഞ...

Certificate Course | പിണറായി പെരുമ കലാകേന്ദ്രത്തിന്റെ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ദ്വിവത്സര സര്‍ടിഫികറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
കണ്ണൂര്‍: (KVARTHA) പിണറായി പെരുമ കലാകേന്ദ്രം കേരള കലാമണ്ഡലത്തിന്റെ അകാഡമിക സഹകരണത്തോട് കൂടി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ദ്വിവത്സര സര്‍ടിഫികറ്റ് കോഴ്സ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാമണ്ഡലം തയ്യാറാക്കുന്ന സിലബസ് അനുസരിച്ച് പ്രശസ്തരായ അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.  15 മുതല്‍ 28 വരെ വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പരിശീലന കാലയളവില്‍ കേരള കലാമണ്ഡലം സന്ദര്‍ശിക്കാനും അവിടെ നൃത്ത പരിശീലനം നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോഴ്സിന് മുന്നോടിയായി നവംബര്‍ അവസാന വാരം കണ്ണൂര്‍ ജില്ലയിലെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മോഹിനിയാട്ടത്തിലെ കുലപതി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ മാസ്റ്റേഴ്സ് വര്‍ക് ഷോപ് കലാ കേന്ദ്രത്തില്‍ സംഘടിപിക്കും.  മലബാര്‍ മേഖലയില്‍ ആദ്യമായി നടത്തുന്ന ഈ അഞ്ച് ദിവസത്തെ മാസ്റ്റേഴ്സ് വര്‍ക് ഷോപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 944 63531 30, 90202 68876, 628271395 എന്നീ നമ്പറുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹിക...

Kozhikode | കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരം പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്‍ഡ്യന്‍ നഗരം

Image
തിരുവനന്തപുരം: (KVARTHA) കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരം പദവി ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിലാണ് കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം കരസ്തമാക്കുന്ന ഇന്‍ഡ്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗരാസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് അംഗീകാരം. ഇതോടെ ഒന്നര വര്‍ഷമായുള്ള കോര്‍പറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ, കില മുന്നോട്ടുവച്ച നിര്‍ദേശവുമായി കോര്‍പറേഷന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. ചെക് റിപബ്ലികിലെ പ്രാഗ് യൂനിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014). പ്രാഗ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട്ട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉള്ളതായി അവര്‍ കണ്...

Ballon d’Or | ചരിത്ര നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി; എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കി; മികച്ച വനിതാ ഫുട്‌ബോളര്‍ എയ്താന ബോണ്‍മാട്ടി

Image
പാരീസ്: (KVARTHA) കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പ്രശസ്തമായ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം 36 കാരനായ ലയണല്‍ മെസിക്ക്. എട്ടാം തവണയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിടുന്നത്. എര്‍ലിംഗ് ഹാലന്‍ഡ്, കിലിയന്‍ എംബപെയെയും പിന്തള്ളിയാണ് നേട്ടം. മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ നേടിയത് ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്താന ബോണ്‍മാട്ടിയാണ്. മികച്ച ഗോള്‍ കീപര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായ ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീന ഗോള്‍ കീപര്‍ എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കി. അര്‍ജന്റീനക്കായി ലോകകപില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ടോപ്‌സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിംഗ് ഹാലന്‍ഡ് സ്വന്തമാക്കി. എംബപെയെ നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് ഈ 23-ാകാരന്റെ നേട്ടം. ബ്രസീല്‍, റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ സോക്രടീസ് പുരസ്‌കാരം നേടിയപ്പോള്‍ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ജൂഡ് ബെലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബിനുള്ള അവാര്‍ഡ് മാന്‍ജസ്റ്റര്‍ സ...

Onion Price | സംസ്ഥാനത്ത് ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കുതിക്കുന്നു

Image
തിരുവനന്തപുരം: (KasargodVartha) കേരളത്തില്‍ ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കുതിച്ചുയരുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില വരുന്നത്. സവാളയ്ക്ക് 70 രൂപ വരെയും ഉയര്‍ന്നു. ഉത്സവ നാളുകളില്‍ വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു സംസ്ഥാനത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കുതിച്ചുയരുകയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ഡെല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ  വിശദീകരണം.  ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.  Keywords: News, Kerala, Top-Headlines, Traders, Onion, Pric...

Accidental Death | കളമശ്ശേരി സ്‌ഫോടനം: 95 ശതമാനം പൊള്ളലേറ്റ 12കാരിയും മരിച്ചു; മരണ സംഖ്യ 3 ആയി; 16 പേര്‍ ഐസിയുവില്‍ തുടരുന്നു

Image
കൊച്ചി: (KVARTHA) കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂര്‍ സ്വദേശിയായ കടുവന്‍കുഴി വീട്ടില്‍ ലിബിന(12)യാണ് ഞായറാഴ്ച (29.10.2023) അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ബോംബ് സ്‌ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയിലെ വെന്റിലറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡികല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡികല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഞായറാഴ്ച രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തില്‍ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്. മകന്‍ വന്നതിന് ശേഷം ഡിഎന്‍എ പരിശോ...

Train Accident | ആന്ധ്രപ്രദേശിലെ ട്രെയിന്‍ അപകടം ബാലസോര്‍ ദുരന്തം നടന്ന അതേപാതയില്‍; മരണ സംഖ്യ 13 ആയി; 40 പേര്‍ക്ക് പരുക്ക്; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Image
വിശാഖപട്ടണം: (KasargodVartha) ആന്ധ്രാപ്രദേശില്‍ ഞായറാഴ്ച (29.10.2023) വൈകിട്ട് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പരുക്കേറ്റ 40 യാത്രക്കാര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിജയനഗരം ജില്ലയില്‍ ഹൗറ-ചെന്നൈ പാതയിലാണ് അപകടം നടന്നത്. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസന്‍ജര്‍ ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ചു. സിഗ്‌നല്‍ പിഴവാണ് കാരണമെന്ന് കരുതുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണ്‍ വാള്‍ടെയ്ര്‍ ഡിവിഷനില്‍ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം-റായഗഢ പാസന്‍ജര്‍ ട്രെയിനും വിശാഖപട്ടണം-പലാസ പാസന്‍ജര്‍ ട്രെയിനും ഇടിച്ചത്. കേബിള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസന്‍ജര്‍ ട്രെയിനിന് പിന്നാലെ വന്ന വിശാഖപട്ടണം-പലാസ പാസന്‍ജര്‍ റെഡ് സിഗ്‌നല്‍ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതര്‍ അറ...

Imprisonment | മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിനതടവും പിഴയും

Image
കണ്ണൂര്‍: (KVARTHA) മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ മധ്യവയസ്‌കന് 27 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലകൃഷ്ണന്‍ എന്നയാളെയാണ് മട്ടന്നൂര്‍ അതിവേഗത കോടതി ജഡ്ജ് അനിറ്റ് ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വകേറ്റ് പി വി ഷീന ഹാജരായി. 2020- ഡിസംബര്‍ 15ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാനസികാസ്വസ്ഥ്യമുള്ള യുവതിയെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നതാണ് കേസ്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന എം കൃഷ്ണന്‍ ആദ്യകാല അന്വേഷണം നടത്തിയ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പിച്ചത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ കെ ബിജുവാണ്. Keywords: News, Kerala, Kerala-News, Crime, Crime-News, Kannur News, Accused, Rigorous Imprisonment, Fine, Assault, Mentally Ill, Woman, Kannur: Accused gets 27 years rigorous imprisonment and fine for assaulting ment...

Karnataka Government | മന്ത്രിസഭ മറിച്ചിടാന്‍ 50 കോടി വാഗ്ദാനമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ; കര്‍ണാടകയിലെ സര്‍കാര്‍ ആ പാര്‍ടിയിലെ ആഭ്യന്തര കലഹത്തില്‍ തകരാന്‍ പോവുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്

Image
മംഗളൂറു: (KasargodVartha) കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍കാരിനെ താഴെയിറക്കാന്‍ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടും എന്ന് മാണ്ട്യ മണ്ഡലം കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ. എന്നാല്‍ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. രവികുമാര്‍ ഗൗഡയാണ് വെള്ളിയാഴ്ച (27.10.2023) ദാവണ്‍ഗരെയില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭ അട്ടിമറി നീക്കം നടക്കുന്നതായി ബിജെപിയുടെ പേര് പറയാതെ വെളിപ്പെടുത്തിയത്.  'കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ച് 50 കോടിയും മന്ത്രിസ്ഥാനവും ഓഫര്‍ ചെയ്യുകയാണ്. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ പേഴ്‌സണല്‍ സെക്രടറിയായിരുന്ന എന്‍ ആര്‍ സന്തോഷ് ആണ് ഈ വാഗ്ദാനവുമായി സമീപിച്ചവരില്‍ ഒരാള്‍. അന്ന് 17 കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ഓപറേഷന്റെ ഇടനിലക്കാരനായിരുന്നു സന്തോഷ്. അട്ടിമറി എളുപ്പമാവുന്നതല്ല നിലവിലെ നിയമസഭ അംഗബലം. 224 എംഎല്‍എമാരില്‍ ബിജെപിക്ക് 66 പേരേയുള്ളൂ. കോണ്‍ഗ്രസിന് 136 അംഗബലമുണ്ട്. എന്നിട്ടും വിലക്കെടുക്കും എന്നാണ് പറയുന്നത്. ഇതിന്റെയെല്ലാം വീഡിയോകള്‍ ഉണ്ട്. മുഖ്യമന്ത്രി സിദ്ധാ...

CM Says | കേന്ദ്ര സര്‍കാര്‍ കര്‍ണാടകയോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ

Image
മംഗളൂറു: (KasargodVartha) കേന്ദ്ര സര്‍കാര്‍ കര്‍ണാടകയോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശനിയാഴ്ച ഉഡുപ്പിയില്‍ ലോക ബണ്ട്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം. വരള്‍ച ദുരിതാശ്വാസ ഫന്‍ഡിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഈ നയം പ്രകടമാണ്. സംസ്ഥാനത്തെ 236 താലൂകുകളില്‍ 216 എണ്ണവും വരള്‍ച ബാധിതമാണ്. കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിന് ഇത് ബോധ്യപ്പെടാത്തതല്ല. 33,770 കോടിയുടെ നഷ്ടമാണ് വരള്‍ച കാരണം കര്‍ണാടകയില്‍ സംഭവിച്ചത്. 17,901 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് തേടിയത്. നമ്മുടെ നിവേദക സംഘത്തിന് ബന്ധപ്പെട്ട മന്ത്രിമാരെ കാണാനുള്ള അവസരം നിഷേധിച്ച കേന്ദ്രം ചില്ലിക്കാശു പോലും അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കോണ്‍ഗ്രസ് സര്‍കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമവും നുണപ്രചാരണവും നടത്തുകയാണ് ബിജെപി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരാണവര്‍. അഞ്ച് മാസമായിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത പാര്‍ടിയാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്...

Thief Arrested | തിരുവനന്തപുരത്ത് തിയറ്ററില്‍ സിനിമ തുടങ്ങുമ്പോള്‍ സീറ്റിനിടയിലൂടെ നഗ്‌നനായി ഇഴഞ്ഞു ചെന്ന് മോഷണം നടത്തിയയാള്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം: (KVARTHA) സിനിമാ പ്രദര്‍ശനത്തിനിടെ ആറ്റിങ്ങലിലെ തിയറ്ററില്‍ നഗ്‌നനായി നടന്ന് മോഷണം നടത്തിയയാള്‍ പൊലീസ് പിടിയില്‍. വയനാട് ജില്ലക്കാരനായ വിപിനെയാണ് ആറ്റിങ്ങല്‍ പൊലീസ് തന്ത്രപരമായി പിടികൂടിയത്. കഴക്കൂട്ടത്തെ തിയറ്ററില്‍ സമാനരീതിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ആറ്റിങ്ങലിലെ തിയറ്ററില്‍ നിന്നും രണ്ട് യുവതികളുടെ പേഴ്‌സ് മോഷണം പോയതിന് പിന്നാലെയാണ് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയില്‍ മോഷണ ശ്രമം നടത്തിയത്. തിയറ്ററില്‍ നിന്ന് തന്നെയാണ് മോഷ്ടാവിനെ പിടികൂടിയത്. ആദ്യം തിയറ്ററില്‍ കയറുന്നവരെ പ്രതി നോക്കി മനസ്സിലാക്കും. ഇടവേള എത്തുമ്പോള്‍ വസ്ത്രം മാറ്റും. വീണ്ടും സിനിമ തുടങ്ങുമ്പോള്‍ സീറ്റിനടിയിലൂടെ ഇഴഞ്ഞു ചെന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് സ്...

Complaint | ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കന്‍ഡക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടതായി പരാതി

Image
തൃശൂര്‍: (KVARTHA) ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ കന്‍ഡക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടതായി പരാതി. തൃശൂര്‍ പഴമ്പാലക്കോട് സ്‌കൂളിലെ ആറാം വിദ്യാര്‍ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കന്‍ഡക്ടര്‍ കുട്ടിയ ഇറക്കി വിട്ടത്. വെള്ളിയാഴ്ച (27.10.2023) വൈകുന്നേരമായിരുന്നു സംഭവം.  പൊലീസ് പറയുന്നത്: അഞ്ച് രൂപ വേണമെന്നായിരുന്നു ബസ് കന്‍ഡക്ടറുടെ ആവശ്യം. തുടര്‍ന്ന് കയ്യില്‍ അഞ്ചു രൂപയില്ലാത്തതിനാല്‍ രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു.  വഴിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂടില്‍ ഓടുന്ന അരുണ ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ബസിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.  Keywords: News, Kerala, Thrissur, Complaint, Bus, Student, Bus Conductor, Bus, Police, Complaint, Road, Thrissur: Compliant that bus conductor dropped student in middle of road. Powered b...

Arrested | 'ചെറുപുഴയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു'; യുവാവ് അറസ്റ്റില്‍

Image
ചെറുപുഴ: (KVARTHA) ചെറുപുഴ ടൗണില്‍ കടയില്‍ കയറി യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. രാജന്‍ യേശുദാസ് (46) ആണ് അറസ്റ്റിലായത്. ചെറുപുഴ ടൗണില്‍ തിരുമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരി സി കെ സിന്ധു (40) വിനാണ് പരുക്കേറ്റത്.  പൊലീസ് പറയുന്നത്: ഡ്രൈവിംഗ് സ്‌കൂളിലെത്തിയ രാജന്‍ യേശുദാസ് സിന്ധുവിനെ കുത്തുകയായിരുന്നു. കരഞ്ഞ് ബഹളം വച്ച് പുറത്തേയ്ക്ക് സ്റ്റെയര്‍ കേസ് ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാള്‍ കുത്തി. ഓടിയെത്തിയ നാട്ടുകാര്‍ സിന്ധുവിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെത്തിച്ചു. സിന്ധുവിന്റെ തലയില്‍ 14 സ്റ്റിച്ചും പുറത്ത് ഏഴ് സ്റ്റിച്ചുമുണ്ട്.  അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയും ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ചെറുപുഴ സബ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഒരു ടാപിംഗ് തൊഴിലാളിയായ രാജന്‍ സിന്ധുവുമായി പരിചയത്തിലായിരുന്നു. പിന്നീട് ഇവര്‍ തമ്മിലുണ്ടായ അകല്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ച...

Arrested പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പിതാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി

Image
തിരുവനന്തപുരം: (KasargodVartha) ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പിതാവിന് 48 വര്‍ഷം കഠിനതടവും 70,000 രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. ഐപിസി വകുപ്പുകള്‍ പ്രകാരം നാലര വര്‍ഷ കഠിനതടവിനും പോക്‌സോ നിയമപ്രകാരം 42 വര്‍ഷം കഠിനതടവിനും 70,000 രൂപ പിഴ അടക്കുന്നതിനും പുറമെ ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒന്നര വര്‍ഷം കഠിനതടവിനുമാണ് വിധിച്ചത്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലയെങ്കില്‍ ഒന്നരവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. രക്ഷിക്കേണ്ടവന്‍ തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. അതേസമയം ഭാര്യയുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റത്തിനും ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായതെന്ന് പൊലീസ് പറഞ്ഞു. അമ്മ മരിച്ച കുട്ടി പിതാവിന്റെ സം...

Killed | 'വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു'; പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് കുടുംബം

Image
ലക്‌നൗ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നല്‍കിയിട്ടുണ്ട്.  ഇവരില്‍ ഒരാള്‍ക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ അവരാകാമെന്നും കുടുംബം ആരോപിച്ചു. കൃത്യം നടക്കുന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.  Keywords: Uttar Pradesh, Minor Girl, Found Dead, Crime, Family, Complaint, Girl, Killed, Death, FIR, Case, Kerala, National, Uttar Pradesh: Minor girl found dead. Powered by Info News For You

Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി'; യുവാവ് അറസ്റ്റില്‍

Image
തൃശൂര്‍: (KVARTHA) പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  പൊലീസ് പറയുന്നത്: 60 ഓളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപയാണ് പ്രതി തട്ടിയെടുത്തത്. ചാവക്കാട് മണത്തല സ്വദേശിയെ വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഫോണിലേക്ക് വന്ന ഒടിപി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ളത്.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി, ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞ് പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാളുടെ തട്ടിപ്പ്. തുടര്‍ന്ന് ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കും. അവരുടെ കൈയില്‍ നിന്ന് പേപറുകള്‍ ഒപ്പിട്ട് വാങ്ങുകയും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ക...

Arrested | റേഷന്‍ വിതരണ അഴിമതി കേസില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍

Image
കൊല്‍കത: (KasargodVartha) റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലികിനെ പൊലീസിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം.  കൊല്‍ക്കതയിലെ സാള്‍ട് ലേകിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്ലാറ്റുകളില്‍ ഉള്‍പെടെ എട്ടിടങ്ങളില്‍ വ്യാഴാഴ്ച (26.10.2023) രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. റേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ ബാകിബുര്‍ റഹ് മാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജ്യോതിപ്രിയ മല്ലിക്കിന്റെ പങ്ക് പുറത്തുവന്നത്. മന്ത്രിയുടെ പേഴ്‌സണന്‍ സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു. അതേസമയം താന്‍ ഗൂഢാലോചനയുടെ ഇരയെന്നാണ് അറസ്റ്റിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. Key...

Accidental Death | കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; 2 പേര്‍ അറസ്റ്റില്‍

Image
കൊച്ചി: (KVARTHA) കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബൈകുമായി കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും (എബി) ബിജിയുടെയും മകന്‍ വിനയ് മാത്യുവാണ് (22) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 2.10ന് വിലിങ്ഡന്‍ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം. വിലിങ്ഡന്‍ ദ്വീപിലെ ട്രൈഡന്റ് ഹോടെലില്‍ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ദാരുണ സംഭവം. മട്ടാഞ്ചേരി ഹാള്‍ട്ട് ഭാഗത്തു നിന്നു വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 30 മീറ്ററോളം അകലേയ്ക്കാണ് യുവാവ് തെറിച്ചു വീണത്. ഗുരുതരമായി പരുക്കേറ്റ വിനയ് സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം കുമ്പനാട് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തില്‍ ബൈക് പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്...

Complaint | തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; ഗവര്‍ണറുടെ ഡെപ്യൂടി സെക്രടറി ചെന്നൈ പൊലീസിന് പരാതി നല്‍കി

Image
ചെന്നൈ: (KasargodVartha) തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഡെപ്യൂടി സെക്രടറി ഡോ. ടി സെങ്കോട്ടയ്യന്‍ ചെന്നൈ പൊലീസിന് പരാതി നല്‍കി. മാസങ്ങളായി ഡിഎംകെ നേതാക്കള്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നുവെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.  എഫ്‌ഐആര്‍ പോലും ഇടാതെ സംഭവത്തെ നിസ്സാരവത്കരിച്ചു എന്നും അതിന്റെ ഫലമാണ് ഇന്നത്തെ ആക്രമണമെന്നും പരാതിയില്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതും പരാതിയില്‍ വ്യക്തമാക്കി. അതേസമയം രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബിലില്‍ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞതെന്നാണ് റ...

Complaint | വടകര ലോക്‌സഭാ മണ്ഡലം മുന്‍ വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ചുവെന്ന് പരാതി

Image
തലശ്ശേരി: (KVARTHA) സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ച് പരുക്കേല്‍പിച്ചുവെന്ന പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നഗരത്തിലെ ആശുപത്രി പരുസരത്തുവെച്ചാണ് മുന്‍ സി പി എം നേതാവും വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥയായി മത്സരിക്കുകയും ചെയ്ത സി ഒ ടി നസീറിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച (24.10.2023) രാത്രി ഏഴേമുക്കാലിന് തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍ പരിസരത്തുവെച്ചാണ് താന്‍ ആക്രമണത്തിനിരയായതെന്ന് നസീര്‍ തലശ്ശേരി ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2019ല്‍ തലശ്ശേരി കായ്യത്ത് റോഡില്‍വെച്ച് നസീറിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജിന്‍, റോഷന്‍ ബാബു തുടങ്ങിയ അഞ്ച് സി പി എം പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് നസീറിന്റെ മൊഴി. തലശ്ശേരി ഗുഡ് ഷെഡ് റോഡിലെ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കാണുന്നതിനുവേണ്ടിയാണ് നസീര്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയത്താണ് മദ്യപിച്ച് ബഹളംവെച്ച സംഘം തന്നെ ഉപദ്രവിച്ചതെന്ന് നസീര്‍ പറഞ്ഞു. കൈ കൊണ്ട് മര്‍ദിക്കുകയും ധരിച്ച വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്...

Died | കല്ല് കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന മീന്‍പിടിത്ത തൊഴിലാളി മരിച്ചു; ഒളിവില്‍ പോയ യുവാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്

Image
തിരുവനന്തപുരം: (KasargodVartha) കല്ല് കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന മീന്‍പിടിത്ത തൊഴിലാളി മരിച്ചു. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ ബര്‍ക്ക്മാന്‍ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവായ രഞ്ജിത് (34) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച (20.10.2023) രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: മദ്യപാനിയായ രഞ്ജിത് ഭാര്യയെ മര്‍ദിക്കുന്നതിനെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ ദിവസം മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിവന്ന് ഉറങ്ങിക്കിടന്ന ബര്‍ക്ക്മാനെ കല്ലെടുത്ത് നിരവധി പ്രാവശ്യം തലയ്ക്കടിച്ചു. ഇയാളുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ എത്തുന്നതിനിടയില്‍ രഞ്ജിത് രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ രഞ്ജിത്തിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി തലയ്ക്കും മുഖത്തും ഗുരുതര പരുക്കേറ്റ ബര്‍ക്ക്മാനെ നാട്ടുകാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച (24.10.2023) മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. Keywords: Thiruvananthapuram, ...

Arrested | 'മദ്യ ലഹരിയിലെത്തി സ്ഥിരമായി ശല്യപെടുത്തുന്നു'; മകനെ അടിച്ചു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍

Image
കോട്ടയം: (KVARTHA) മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്നെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന മാതാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് (45) ആണ് മരിച്ചത്. സംഭവത്തില്‍ മാതാവ് സാവിത്രി(68)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യ ലഹരിയില്‍ അനുദേവ്, മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. ഇക്കഴിഞ്ഞ 20ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. എന്നാല്‍ കയ്യാലയില്‍ നിന്ന് വീണു പരിക്കേറ്റെന്ന് പറഞ്ഞാണ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനുദേവ് തിങ്കളാഴ്ചയാണ് (23.10.2023) മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. എസ്എച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സാവിത്രി കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് മാതാ...

Air India | എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും

Image
കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ വിമാന താവളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. തിങ്കളാഴ്ചകളില്‍ പുലര്‍ചെ 4.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40 ന് വിമാനം കുവൈതില്‍ എത്തും. തിരികെ കുവൈതില്‍ നിന്ന് 8.40 ന് പുറപ്പെട്ട് വൈകിട്ട് നാലുമണിക്ക് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത് സര്‍വീസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. Keywords:  Air India Express additional service Kuwait to Kannur from 30th of this month, Kannur, News, Air India Express, Additional Service, Passengers, Kozhikode, Weekly, Service, Notice, Kerala News. Powered by Info News For You

Investigation | കണ്ണൂര്‍ രാമച്ചിയില്‍ എത്തിയത് സിപി മൊയ്തീനും സംഘവുമെന്ന് പൊലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; തണ്ടര്‍ബോള്‍ട് വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി

Image
കണ്ണൂര്‍: (KVARTHA) കേളകം ഗ്രാമപഞ്ചായതിലെ ശാന്തിഗിരിയിലെ രാമച്ചിയില്‍ എത്തിയത് സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ പൊലീസും തണ്ടര്‍ബോള്‍ടും രാമച്ചിയിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. രാമച്ചിയിലെ ആംബുലന്‍സ് ഡ്രൈവര്‍ സനൂപിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴു മണിയോടെ ആയുധധാരികളായ അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ എത്തിയ ഉടന്‍ ഭക്ഷണം ആവശ്യപ്പെടുകയും, അത് കഴിക്കുകയും ചെയ്തു. രണ്ടു മൊബൈല്‍ ഫോണും, ഒരു പവര്‍ ബാങ്കും, ഒരു ലാപ് ടോപും ചാര്‍ജ് ചെയ്ത സംഘം രാത്രി 10.45 ഓടെ കാട് കയറുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഘത്തില്‍ സിപി മൊയ്തീന്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എകെ 47 തോക്കും, റിവോള്‍വറും ഉള്ളതായും, ഭയന്നു പോയതായും വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ വന്ന സമയം സനൂപിന്റെ അച്ഛന്‍ സണ്ണിയും, സനൂപിന്റെ ഭാര്യ നമിതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം വീടുകളിലും എത്തിയതോടെ മലയോര മേഖലയില...

Found Dead | യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന മകൾ പരുക്കുകളോടെ ആശുപത്രിയിൽ

Image
കണ്ണൂർ:  (KVARTHA)  നഗരത്തിനടുത്തെ വളപട്ടണത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് സ്വദേശിനിയായ ശ്രീനയാണ് മരിച്ചത്. വളപട്ടണം റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ നക്ഷത്രയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    സന്തോഷാണ് മരിച്ച ശ്രീനയുടെ ഭർത്താവ്. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർടം  നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മകളുമായി യുവതി ട്രെയിനിന് മുൻപിൽ ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. Keywords:  News, Malayalam-News, Kerala-News, Kannur, Obitaury, Found Dead, Police, Woman dies after being hit by a train Powered by Info News For You

Found Dead | വിദ്യാർഥിനിയായ 14 കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത

Image
തലശേരി: (KVARTHA) നഗരത്തിനടുത്തെ  കുയ്യാലി പുഴയിൽ 14 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങത്തൂർ കായ പനച്ചി സ്വദേശിനിയായ സൻമയാണ് മരിച്ചത്. ചൊക്ലി രാമവിലാസം സ്കൂൾ വിദ്യാർഥിനിയാണ് സൻമയ. സംഭവത്തിൽ തലശേരി ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.    ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർടം  നടപടികൾക്കായി തലശേരി ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണമടഞ്ഞ പെൺകുട്ടി എങ്ങനെ തലശേരിയിലെത്തിയെന്ന് അന്വേഷിച്ചു വരികയാണെന്ന് തലശേരി ടൗൺ പൊലീസ് അറിയിച്ചു. Keywords:  News, Malayalam-News, Kerala-News, Kannur,  Obitaury, Found Dead, Police, 14-year-old student found dead in river Powered by Info News For You

Accident | മാക്കൂട്ടം ചുരം റോഡിൽ ചരക്കുലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Image
കണ്ണൂർ: (KVARTHA) അന്തർ സംസ്ഥാന പാതയായ .ഇരിട്ടി - മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മട്ടന്നൂർ ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു. ഉളിയിൽ - നരയമ്പാറ കാരാമ്പേരിയിലെ എം വി അലി - ഹഫ്സത് ദമ്പതികളുടെ മകൻ ചെറുവട്ടി സുനൈഫ് (35) ആണ് മരിച്ചത്.   ലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുമായി ഇടിച്ചതിന്റെ ആഘാതത്തിൽ ബുള്ളറ്റ് ബൈകിൽ നിന്ന് റോഡിലേക്ക് തലയിടിച്ചു വീണ സുനൈഫ് തൽക്ഷണം മരിക്കുകയായിരുന്നു. Keywords:  News, Malayalam-News, Kerala-News , Kannur, Obitaury, Accident,  Youth died in collision between lorry and bullet bike Powered by Info News For You

Complaint | സിപിഎം പ്രവർത്തകനെ സിപിഐക്കാർ മർദിച്ച് പരുക്കേൽപിച്ചതായി പരാതി

Image
തളിപ്പറമ്പ്: (KVARTHA) മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെ അക്രമിച്ചതായാണ് പരാതി.     സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Keywords :  News, Malayalam-News, Kerala-News, Kannur, Police, Crime, FIR, Complaint that CPM activist assaulted by CPI members Powered by Info News For You

Police Awareness | പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; മുന്‍കരുതലുകളുമായി പൊലീസ്; അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കും

Image
എറണാകുളം: (KVARTHA)  റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തുടക്കഥയായകുന്നുവെന്ന് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസെത്തി. ആദ്യ ശ്രമം പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഞായറാഴ്ച (22.10.2023) രാവിലെ 10 മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ കാംപ് പെരുമ്പാവൂരില്‍ നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കാംപിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും ഏര്‍പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപോര്‍ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്. Keywords: Ernakulam, News, Kerala, Crime, Police, Awareness, Camp, Migrant Workers, Attack, Girls, Attack against girls; Kerala Police awareness camp for migrant workers. Powered by Info News For You

Arrested | 'അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാന്‍ കൊണ്ടുവന്ന ജെസിബി യന്ത്രത്തിന് കേടുപാട് വരുത്തി'; തമിഴ്‌നാട്ടിലെ പാര്‍ടി നേതാവ് അറസ്റ്റില്‍

Image
ചെന്നൈ: (KasargodVartha) തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാന്‍ കൊണ്ടുവന്ന ജെസിബി യന്ത്രത്തിന് കേടുപാട് വരുത്തിയ സംഭവത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.  നവംബര്‍ മൂന്ന് വരെ അമറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ചെന്നൈയിലെ പനയൂരിലെ വസതിക്ക് പുറത്തെ കൊടിമരം നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്. ഉയര്‍ന്ന വോള്‍ടേജ് വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ഈ കൊടിമരം അപകടമുണ്ടാക്കാനിടയുണ്ട് എന്നതിനാലാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോര്‍പറേഷനും പൊലീസും അറിയിച്ചു. 45 അടി നീളമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായില്ല. പിന്നാലെയാണ് അമര്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ബിജെ...

Gold Price | കുതിപ്പ് തുടർന്ന് സ്വർണവില; പവന് 160 രൂപ കൂടി

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വർണവിലയിൽ വർധനവ്. ശനിയാഴ്ച (21.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5660 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4698 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,584 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നേരിയ തോതിൽ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. വെള്ളിയാഴ്ച (20.10.2023) സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5640 രൂപയിലും ഒ...

Died | പൊതുമധ്യത്തില്‍ വച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് 63കാരന്‍ ജീവനൊടുക്കി'; എസ്‌ഐക്കെതിരെ പരാതിയുമായി കുടുംബം

Image
ബെംഗ്‌ളൂറു: (KVARTHA) ഉത്തരകന്നഡ ജില്ലയില്‍ 63കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ ബട്കല ടൗണ്‍ എസ്‌ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തി. പൊലീസ് പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് 63കാരന്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.  63കാരന്‍ സഞ്ചരിച്ച ബൈക് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ എസ്‌ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തില്‍ വച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ഇദ്ദേഹത്തിന്റെ ബൈകും കണ്ടുകെട്ടിയിരുന്നുവെന്നും കുടുംബം പറഞ്ഞു. ഓടോറിക്ഷ ഡ്രൈവര്‍ തന്റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും പൊലീസുകാരന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരന്‍ ആരോപിച്ചു.  സംഭവത്തെ കുറിച്ചും അതുമൂലം തനിക്ക് മാനസികമായി പ്രയാസമുണ്ടായിട്ടുണ്ടെന്നും 63കാരന്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ എസ്‌ഐക്കെതിരെ പരാതി ലഭിച്ച...

Police Custody | അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി; യുവാവ് പൊലീസ് കസ്റ്റഡിയില്‍

Image
കൊച്ചി: (KasargodVartha) പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. വെള്ളിയാഴ്ച (20.10.2023) വൈകീട്ട് അഞ്ച് മണിക്ക് ശേഷം വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം നടന്നത്. യുവാവിനെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു.  കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. Keywords: News, Kerala, Kochi, Perumbavoor, Child, Attack, Complaint, Police Custody, Crime, Top-Headlines,  Kochi: attack against child; Man in Police custody. Powered by Info News For You

Died | ബെംഗ്‌ളൂറില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍

Image
ബെംഗ്‌ളൂറു: (KVARTHA) മലയാളി നീന്തല്‍ പരിശീലകനെ സ്വിമിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച് എ എല്‍ സെകന്‍ഡ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമിങ് അകാഡമിയിലെ നീന്തല്‍ കുളത്തിലേക്ക് വെള്ളിയാഴ്ച (20.10.2023) വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  അരുണ്‍ രണ്ടുമാസം മുന്‍പാണ് ഇവിടെ ജോലിക്ക് ചേര്‍ന്നത്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടേഴ്‌സിന്റെ പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.  Keywords: Bangalore, Malayali, Swimming Coach, Found Dead, Swimming Pool, Arun, Bangalore: Malayali swimming coach found dead in swimming pool. Powered by Info News For You

Nipah Antibody | കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം

Image
കോഴിക്കോട്: (KVARTHA) സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചിരുന്ന കോഴിക്കോട് മരുതോങ്കരയിലെ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ വൈറസ് ഉണ്ടായിരുന്നതിന് തെളിവ്. സാംപിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐ സി എം ആര്‍ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടു പേരാണ് മരണപ്പെട്ടത്. 33.3 ശതമാനമായികുന്നു മരണ നിരക്ക്. രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ഒരാളും മിംസ് ആശുപത്രിയില്‍ രണ്ട് പേരും ഇഖ്‌റ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ചികിത്സയിലുണ്ടായിരുന്ന ഒമ്പതു വയസുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. നിപ പോസിറ്റീവായി വെന്റിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നതും വളരെ വലിയ ആശ്വാസമായിരുന്നു. മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാംപിളുകളില്‍ 12 എണ്ണത്തിലാണ് ആന...

Wild Elephant | അട്ടപ്പാടിയില്‍ വീടിനടുത്ത് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

Image
പാലക്കാട്: (KVARTHA) അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അഗളിയില്‍ വീടിനടുത്ത് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനാണ് കാട്ടാനയുടെ ആക്രണത്തിനിരയായത്. ഷോളയൂര്‍ പഞ്ചായതിലെ സമ്പാര്‍കോട് ഊരിലെ ബാലന്‍ (78) ആണ് മരിച്ചത്. വ്യാഴാഴ്ച (19.10.2023) രാവിലെ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈകിട്ട് ആടുകള്‍ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ദേഹത്ത് ചതവും പരുക്കുകളുമുണ്ട്. ഷോളയൂര്‍ പൊലീസും വനപാലകരും സ്ഥലത്തെത്തി. മൃതദേഹം അഗളി ഗവ.ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: നഞ്ചി. മകള്‍: രാജമ്മ. പ്രദേശത്ത് നേരത്തെയും രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ 21 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. Keywords: News, Kerala, Kerala-News, Palakkad-News, Regional-News, Attappadi News, Agali News, Palakkad News, Elderly Man, Tribal Man, Died, Wild Elephant, Attack, Palakkad: Elderly tribal man died by wild eleph...

Accident | ജീപും ഓടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

Image
കോട്ടയം: (KVARTHA) ജീപും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരാള്‍ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പൊന്‍കുന്നം കൊപ്രാക്കളം ജന്‍ക്ഷനില്‍ ബുധനാഴ്ച (18.10.2023) രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ് ഓടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഓടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് രണ്ടുപേരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തവിട്ടിട്ടില്ല. ആനന്ദ് എന്നൊരാള്‍ മരിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. Keywords: Kottayam, Accident, Road, Road Accident, Death, Injured, Jeep, Auto Rikshaw, News, Kerala, Police, Kottayam: Three died and two injured in road accident. Powered by Info News For You

Accident | നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരുക്ക്

Image
മംഗളൂരു: (KasargodVartha) വീതിയേറിയ നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ രൂപശ്രീയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. മന്നഗുഡ്ഡ ജന്‍ക്ഷന് സമീപം ബുധനാഴ്ച (18.10.2023) വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  വെളുത്ത ഹ്യുന്‍ഡായ് ഇയോണ്‍ കാറാണ് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചത്. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. കമലേഷ് ബല്‍ദേവ് എന്നയാളാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.  അപകടശേഷം സ്ഥലത്ത് നിന്ന് പോയ കമലേഷ്, വാഹനം ഒരു കാര്‍ ഷോറൂമിന് സമീപത്ത് പാര്‍ക് ചെയ്ത ശേഷം, പിതാവിനൊപ്പം പൊലീസിന് മുമ്പാകെ ഹാജരായെന്നാണ് റിപോര്‍ട്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഓടോറിക്ഷയില്‍ കയറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചു.  Keywords: Mangaluru, Car, Woman, ...

Expat Died | ദുബൈ കറാമ ഗാസ് സിലിന്‍ഡര്‍ അപകടം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു; 9 പേര്‍ക്ക് പരുക്ക്

Image
ദുബൈ: (KVARTHA) കറാമയില്‍ ഗാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യഅ്ഖൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈയിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യഅ്ഖൂബ് അബ്ദുല്ല. ബുധനാഴ്ച (18.10.2023) രാത്രി 12.20നാണ് കറാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗാസ് ചോര്‍ച സംഭവിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. മലയാളികള്‍ ഉള്‍പെടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മൂന്ന് മുറിയുള്ള ഫ്ലാറ്റിലെ അടുക്കളയില്‍ നിന്നാണ് പാചക വാതക ഗാസ് ചോര്‍ന്ന് ദുരന്തമുണ്ടായത്. അപകടത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും ഇവരുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.   Keywords: News, World, World-News, Gulf, Gulf-News, Dubai News, Accident, Malayali, Died, Injure...

Massacre | കനത്ത ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന ആയിരങ്ങള്‍ക്ക് നേരെ വീണ്ടും ക്രൂരത; ഗസയില്‍ ആശുപത്രിക്കുനേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; നിറയെ മൃതദേഹങ്ങള്‍ കുമിഞ്ഞുകിടക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ്; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

Image
ഗസ സിറ്റി: (KVARTHA) ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കിടക്കുന്ന ആയിരങ്ങള്‍ക്ക് നേരെ വീണ്ടും ക്രൂരത. ഗസയില്‍ ആശുപത്രിക്കുനേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നതായി ഗസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.  മധ്യ ഗസയിലെ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്കുനേരെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി അപ്രതീക്ഷിത ആക്രമണമുണ്ടായത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ആശുപത്രി നിറയെ മൃതദേഹങ്ങള്‍ കുമിഞ്ഞുകിടക്കുകയാണെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ് മൂദ് ബസാല്‍ പറഞ്ഞു. 500ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് തീയും പുകയും ഉയരുകയാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. ആക്രമണത്തില്‍ നാല് ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കിടെ രാജ്യത്തെ ഏറ്റവും വലിയ ആള്‍നാശമാണിത്. വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപ...