Posts

Showing posts from April, 2020

കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ച; ശ്മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിനകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍

Image
ന്യൂയോര്‍ക്ക്: (https://ift.tt/2yfUm88) നിര്‍ത്തിയിട്ട ചില വാഹനങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്നും ഒരുതരം ദ്രാവകം ഒഴുകിയിറങ്ങുന്നതായും ഉള്ള ഫോണ്‍ കോളിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് പൊലീസ് അവിടേക്ക് പാഞ്ഞെത്തി. ബ്രൂക്ലിനിലെ യൂടിക അവന്യൂവിലെ ശ്മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കുകള്‍ തുറന്നു നോക്കിയപ്പോള്‍ അകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍. അടുക്കിയിട്ട നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്നും രൂക്ഷഗന്ധം പരത്തി പുറത്തേക്ക് ഒഴുകിയറങ്ങുന്ന കൊഴുത്ത ദ്രാവകം. യൂടിക അവന്യൂവിലെ ആന്‍ഡ്ര്യൂ ടി ക്ലെക്ലി ശവസംസ്‌കാര കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ നിന്നുള്ള ഈ കരളലയിക്കുന്ന കാഴ്ച കൊവിഡ് 19മഹാമാരിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ചയാകുകയാണ്. മഹാമാരിയില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുടെ ആധിക്യം കാരണം ജോലിക്കാര്‍ വിശ്രമമില്ലാതെ പണിയെടുത്തിട്ടും സംസ്‌കരിച്ചു തീരുന്നില്ല. സൂക്ഷിക്കാനിടമില്ലാത്തതിനാല്‍ ചില ശവസംസ്‌കാരകേന്ദ്രങ്ങള്‍ ഏസി ട്രക്കുകള്‍ വാടകയ്‌ക്കെടുത്താണ് ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഈ മൃതദേഹങ്ങളാണ്...

കാസര്‍കോട്ടെ കോവിഡ് ഡാറ്റ ചോര്‍ച്ച: ഇംദാദ് പള്ളിപ്പുഴക്കെതിരെയുള്ള കേസ് പ്രതികാര നടപടിയെന്ന് ആരോപണം

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ കോവിഡ് ബാധിതരുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയതിന് പള്ളിപ്പുഴയിലെ ഇംദാദിനെതിരെ കേസെടുത്തത് സര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേസെടുത്ത കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ഡാറ്റ ചോര്‍ന്നെന്ന് വ്യാജപ്രചാരണം നടത്തി തെറ്റിദ്ധാരണ പരത്തിയതിനാണ് കേസെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.  എപ്രില്‍ 25നാണ് കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ടെ സ്വകാര്യ ഡോക്ടര്‍ കോവിഡ് രോഗം ഭേദമായവരെ ബന്ധപ്പെട്ട് സംസാരിക്കുന്നതടക്കം പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്തു. പത്തോളം പേര്‍ക്കും അവരും ബന്ധുക്കള്‍ക്കുമാണ് വിവരങ്ങള്‍ തേടി ഫോണ്‍ കോളുകള്‍ വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയുടെ വിശദാംശങ്ങളടക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കണ്ണൂരിലും മലപ്പുറത്തും പത്തനംതിട്ടയിലും സമാനമായ സംഭവങ്ങള്‍ ...

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭയെയും രണ്ട് പഞ്ചായത്തുകളെയും കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

Image
കാസര്‍കോട്: (https://ift.tt/3bUUhoS)  കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭയെയും രണ്ട് പഞ്ചായത്തുകളെയും കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കാഞ്ഞങ്ങാട് നഗരസഭയെയും ഉദുമ, പള്ളിക്കര പഞ്ചായത്തുകളെയുമാണ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും ഒഴിവാക്കിയത്. മുഴുവന്‍ രോഗികള്‍ക്കും നേരത്തേ തന്നെ രോഗമുക്തി കൈവന്നിരുന്നുവെങ്കിലും കാഞ്ഞങ്ങാട് നഗരസഭയെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും നീക്കിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായത്. കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പ്രകാരമുള്ള പുതിയ ഹോട്‌സ്‌പോട്ട് മേഖലകള്‍. Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, 3 spots removed from covid Hot spot list in Kasaragod   < !- START disable copy paste -->    Powered by Info News For You

കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരളത്തിന്റെ ബിഗ് സല്യൂട്ട്; മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 01.05.2020) മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ എല്ലാ തൊഴിലാളികളും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്. കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണ്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജമാകട്ടെയെന്നും മെയ് ദിനത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓര്‍മ്മയില്‍ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്. ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍...

രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണില്‍: കണ്ണൂരും കോട്ടയവും പട്ടികയില്‍: കാസര്‍കോട് ഓറഞ്ച് സോണില്‍

Image
ദേശീയം (www.evisionnews.co): കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തുടരുന്ന ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണില്‍. ഇവിടെ മെയ് മൂന്നിന് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കേരളത്തില്‍ നിന്നു കോട്ടയം, കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണിലാണ്. ഡല്‍ഹിയില്‍ 11 ജില്ലകളും തമിഴ്‌നാട്ടിലെ 24ല്‍ 12 ജില്ലകളും റെഡ് സോണിലാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണില്‍, ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍, കൂടുതല്‍ ഇളവുകള്‍ വരും. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍. 28 ദിവസമായി പുതിയ രോഗികളില്ല. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണില്‍. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീന്‍ സോണ്‍ പരിധിയില്‍ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു. രാജ്യത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ മേയ് മൂന്നിനു അവസാനിക്കും. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. Powered by Info ...

കൊവിഡ്-19; ഒരേ ദിവസം ഒരേ സാമ്പിളുകളുടെ പരിശോധനാഫലത്തില്‍ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങള്‍ വരാറുണ്ട്; സംഭവത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി

Image
തിരുവനന്തപുരം: (https://ift.tt/2yfUm88) സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം ലഭിച്ച സംഭവത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. പരിശോധനാഫലത്തില്‍ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങള്‍ വരാറുണ്ട്. ഫലം തീര്‍ച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു, ആദ്യ ഫലം അനുസരിച്ചുള്ള തുടര്‍ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിശോധനയില്‍ കൊവിഡ് ഇല്ലെന്ന് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുടെ ഫലത്തിലാണ് ഇങ്ങിനെ സംഭവിച്ചത്. ഇവരുടെ സാമ്പിളുകള്‍ ആദ്യം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ പരിശോധിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഇവിടെ വച്ചാണ്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായി. ഇതിന് മുന്‍പ് വര്‍ക്കല സ്വദേശിയുടെ കാര്യത്തിലും ഇങ്ങിനെ സംഭവിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന് അറിഞ്ഞ ശേഷം കടുത്ത മനോവേദന അനുഭവിച്ചെന്ന് ബന്ധുക്കള്‍ ...

ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവം; രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പൊലീസ് കേസ്

Image
പത്തനാപുരം: (https://ift.tt/2yfUm88) ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ കേസ്. ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടതിനാണ് പത്തനാപുരം പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു കേസെടുക്കാന്‍ ആസ്പദമായ സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍. പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. മാസ്‌കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര. എന്നാല്‍ തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വ...

18കാരിയെ അര്‍ദ്ധരാത്രി വഴിയിലിട്ട് ഏഴംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ചെന്ന സഹോദരനെ കിണറ്റിലെറിഞ്ഞു

Image
ഭോപ്പാല്‍: (https://ift.tt/2yfUm88) സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ഏഴംഗ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശില്‍ 18കാരിയെ പീഡിപ്പിച്ച പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം മോട്ടോര്‍ ബൈക്കില്‍ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 29ന് അര്‍ദ്ധരാത്രിയാണ് ആക്രമിച്ചത്. സഹോദരനെ കിണറ്റിലെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെപീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രാത്രി 8.30 ഓടെയാണ് പ്രതികള്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് സഹോദരനെ കിണറ്റിലെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം പീഡിപ്പിച്ചത്. കൃത്യം നടത്തി പ്രതികള്‍ പോയതോടെ പെണ്‍കുട്ടി സഹോദരനെ രക്ഷപ്പെടുത്തി. പുലര്‍ച്ചയോട ഗ്രാമത്തിലെത്തിയ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. Keywords:  News, National, Bopal, Madya Pradesh, Molestation, Brother, Gang, Police, 18 year old molestation by seven in Madhya Pradesh Po...

ഒമാനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍

Image
മസ്‌കറ്റ്: (www.kvartha.com 01.05.2020) ഒമാനില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷിനെ (28) ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹമില ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജൂണില്‍ നടത്താനിരുന്ന അഭിലാഷിന്റെ വിവാഹം കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. നാലുവര്‍ഷമായി അഭിലാഷ് ഒമാനില്‍ താമസിക്കുകയാണ്. സജികുമാര്‍-ശാന്തകുമാരി ദമ്പതികളുടെ മകനാണ്. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. Keywords:  Muscat, News, Gulf, World, Death, Youth, hospital, Oman, Malayali, Marriage, Malayali youth found hanged to death in Oman Powered by Info News For You

കാസര്‍കോടിനെ ആശങ്കയിലാക്കി പുതിയ കോവിഡ് കേസുകള്‍: ഇന്നലെ പോസിറ്റീവായത് 39ദിവസം മുമ്പ് ദുബൈയില്‍ നിന്നെത്തിയാള്‍ക്ക്

Image
കാസര്‍കോട് (www.evisionnews.co): കോവിഡ് ഭീതിയില്‍ നിന്ന് പതിയെ കരകയറുകയായിരുന്ന കാസര്‍കോട് ജില്ലയെ ആശങ്കയിലാഴ്ത്തി പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളാണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നത്.  ജില്ലയില്‍ ഇന്നലെ സ്ഥീകരിച്ച കോവിഡ് ഉദുമയിലെ 41കാരന്‍ 39ദിവസം മുമ്പ് ദുബൈയില്‍ നിന്നെത്തിയ ആളാണ്. മാര്‍ച്ച് 18 നാണ് വിദേശത്തു നിന്ന് വന്നത്. ദുബൈയില്‍ നിന്ന് എത്തിയതു മുതല്‍ 28 ദിവസം വീട്ടുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടാതെ നിരീക്ഷണത്തിലിരുന്നിരുന്നു. ഇത്രയും നാളും യാതൊരു കോവിഡ് രോഗ ലക്ഷണം പോലുമുണ്ടായിരുന്നില്ല. അതിനിടെ വിദേശത്തുനിന്ന് വന്നവരുടെ സാംപിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്രവം പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്.  അതേസമയം, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 23വയസുള്ള യുവ ദൃശ്യമാധ്യമ പ്രവര്‍ത്തകനും ചെമ്മനാട് പഞ്ചായത്തില്‍ നിന്നുള്ള 29 കാരനുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ര...

സഹകരിക്കണം ശമ്പളം നല്‍കി: സഹകരണ ജീവനക്കാരുടെ ശമ്പളവും സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു

Image
കണ്ണൂര്‍: (www.kvartha.com 01.05.2020) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേത് മാത്രമല്ല സഹകരണ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് സഹകരണ മേഖല. അതുകൊണ്ടുതന്നെ ഈ മേഖലയിലും ഭീമന്‍ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് തുല്യമായി വാങ്ങുന്നവരുണ്ട്. സംസ്ഥാനത്തെ 80 ശതമാനം സഹകരണ സ്ഥാപനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കേണ്ടത് സഹകരണ മേഖലയുടെ ഉത്തരവാദിത്വം കുടിയാണ്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളവും ക്ഷാമബത്തയും പിടിച്ചെടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ എ അലക്‌സാണ്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതു വഴി 450 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ പൊതു നന്മ ഫണ്ട്, തനത് ഫണ്ട് എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി തടിയൂരുകയായിരുന്നു സഹകരണ മേഖല. കഴിഞ്ഞ പ്രളയത്തിനെ തുടര്‍ന്നുണ്ടായ സാലറി ചാലഞ്ചിലും മുഴുവന്‍ സഹകരണ സംഘങ്ങളും പങ്കെടുത്തിരുന്നില്ല. കേരള ബാങ്ക്, അര്‍ബന്‍ ബാങ്ക്, അപെക്‌സ് സ...

ഇവിഷന്‍ - ഡിക്ലൗഡ് റംസാന്‍ ക്വിസ്: ഇന്നത്തെ (08) ചോദ്യം?

Image
Powered by Info News For You

ലോക് ഡൗണില്‍ മുടങ്ങില്ല വനജയുടെ വിവാഹം: കല്യാണസാരിയെത്തിച്ച് ജനമൈത്രി പൊലീസ്

Image
കണ്ണൂര്‍: (www.kvartha.com 01.05.2020) വിവാഹം നിശ്ചയിച്ച നിര്‍ധനകുടുംബത്തിലെ യുവതിക്ക് കല്യാണ സാരി എത്തിച്ച് ജനമൈത്രി പൊലീസ്. പട്ടുവം മുറിയാത്തോട് മംഗലശേരിയിലെ കല്ലിങ്കില്‍ വനജക്കാണ് ജനമൈത്രി പൊലിസ് സഹായകമേകിയത്. മംഗലശ്ശേരിയിലെ പരേതനായ കുഞ്ഞിരാമന്റെയും കമലയുടെയും മൂത്ത മകളാണ് വനജ. നിര്‍ദ്ധന കുടുംബാഗമായ വനജ തളിപ്പറമ്പിന് സമീപത്തെ വീടുകളില്‍ വീട്ടുപണിയെടുത്താണ് ജീവിക്കുന്നത്. അനുജത്തിമാരുടെ വിവാഹത്തിന് ശേഷവും 40 കാരിയായ വനജയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കരിമ്പം ചവനപ്പുഴയിലെ കുലിപ്പണിയെടുക്കുന്ന കെ രാമചന്ദ്രന്‍ വനജയെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുന്നത്. മേയ് മൂന്നിന് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെക്സ്റ്റയില്‍സ് ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്നത് വിവാഹ ദിവസം ധരിക്കേണ്ട സാരി വാങ്ങിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു. പരിചയമുള്ള ഒരു സത്രീ വിവരം അറിഞ്ഞ് ചക്കരക്കല്ലിലുള്ള ബന്ധുവിനോട് വനജയുടെ അവസ്ഥ സൂചിപ്പിച്ചിരുന്നു. ഇവര്‍ ചക്കരക്കല്ല് ജനമൈത്രി പൊലിസിലെ പ്രിയേഷിനെ അറിയിച്ചു. പ്രിയേഷ് കല്യാണ സാരി സംഘടിപ്പിച്ച് മയ്യില്‍ ജനമൈത്രി പൊലിസിനെ ഏല്...

പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്ത്; 14നില കെട്ടിടത്തില്‍ നിന്നും ചാടിയത് ഓഫീസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പ്; മൃതദേഹം വ്യാഴാഴ്ച രാത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കും

Image
ദുബൈ: (www.kvartha.com 30.04.2020) പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബൈ പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്തുവന്നു. മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. ഏപ്രില്‍ 23ന് ദുബൈ ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12മണിക്ക് തന്റെ ഓഫീസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു ജോയി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി. പെട്രോള്‍ വിലയിടവില്‍ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നത് മനസ്സിനേറ്റ മുറിവായെന്നു സുഹൃ...

കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ പ്രസവ ചികിത്സകള്‍ താളംതെറ്റി; പരിഹാരം വേണമെന്ന് കെ ജി എം ഒ എ

Image
കാസര്‍കോട്: (https://ift.tt/2KObapj)  കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ പ്രസവ ചികിത്സകള്‍ താളംതെറ്റിയതായും ഇതിന് ഉടന്‍ പരിഹാരം വേണമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയപ്പോള്‍ ഇവിടുത്തെ പ്രസവ വിഭാഗം ഇ കെ നായനാര്‍ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അവിടെയുള്ള ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥല പരിമിതി മൂലവും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും കൊണ്ട് ബുദ്ധിമുട്ടുകയാണിപ്പോള്‍. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ചതിനാലും, ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതിനാലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഗര്‍ഭിണികള്‍ക്ക് മറ്റൊരു ആശ്രയകേന്ദ്രമില്ലാതായി. കേവലം 14 മുറികളിലായി ഒരു സമയത്ത് 28 പേരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കേവലം മൂന്ന് കിടക്കകള്‍ മാത്രമേയുള്ളൂ. ഇക്കാരണങ്ങള്‍കൊണ്ട് സാമൂഹിക അകലം പാലിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു മുറിയില്‍ തന്നെ രണ്ട് ...

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം

Image
തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതിനു പുറമെ തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നിയമം ബാധകമാവും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 25 ശതമാനം വരെ ശമ്പളം പിടക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും നിലവില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉണ്ട്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപക...

കോവിഡ് ഡ്യൂട്ടിക്കെത്തിയ ഡോക്ടറുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

Image
കാസര്‍കോട്: (https://ift.tt/2KObapj)  കോവിഡ് ഡ്യൂട്ടിക്കെത്തിയ ഡോക്ടറുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ രംഗത്തെത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ഡോ. ഗൗതമിന്റെ  കാറിന്റെ പിന്‍വശത്തെ ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന മൂന്നു ദിവസം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കാസര്‍കോട് ജില്ല കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സ്വയം സേവനം അനുഷ്ഠിക്കാന്‍ വന്നിട്ടുണ്ട്. ഈ അവസ്ഥയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഒരു അക്രമമായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം ആക്രമണങ്ങളിലൂടെ അവരുടെ മനോവീര്യം തകര്‍ത്താല്‍ അത് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാതെ പോലീസ് അലംഭാവം കാണിക്കുകയാണെന്ന് കെ...

ചിക്കന്റെ വിലയെച്ചൊല്ലി തര്‍ക്കം; കച്ചവടക്കാരനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) ഡെല്‍ഹയില്‍ ചിക്കന്റെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കച്ചവടക്കാരനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസ് (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഷിറാസ് തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ചിക്കന്‍ വില്‍പ്പന നടത്തിയിരുന്നത്. ഷാ ആലം എന്നയാള്‍ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിക്കുകയും വില പറഞ്ഞപ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വില്‍പന നടത്തുന്നതെന്ന് പ്രതി പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ മൂന്ന് സഹോദങ്ങളും സ്ഥലത്തെത്തി. ചിക്കന്റെ വിലയെച്ചൊല്ലി തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. മൂര്‍ച്ചയേറിയ കത്തിയും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും ഷിറാസ് കത്തിക്കുത്തേറ്റ് നിലയിലായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗള്‍പുരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മ...

24 മണിക്കൂറിനിടെ 67 മരണം; രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി; രോഗ ബാധിതരുടെ എണ്ണം 33,050; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയില്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) 24 മണിക്കൂറിനിടെ 67 മരണം, ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി. രോഗ ബാധിതരുടെ എണ്ണം 33,050. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്-32. കൊവിഡ് 19 ബാധിച്ചവരില്‍ 8,324 പേര്‍ സുഖം പ്രാപിച്ചു. റിപ്പോര്‍ട്ട് ചെയ്ത 66 മരണങ്ങളില്‍ മഹാരാഷ്ട്രയെ കൂടാതെ ഗുജറാത്തില്‍ 16 പേരും മധ്യപ്രദേശില്‍ 10 പേരും മരിച്ചു. ഉത്തര്‍പ്രദേശില്‍ മൂന്നു പേരും തമിഴ്‌നാട്ടിലും ഡെല്‍ഹിയിലും രണ്ടു പേര്‍ വീതവും കര്‍ണാടകയില്‍ ഒരാളും മരിച്ചു. മഹാരാഷ്ട്ര 432 ഗുജറാത്ത് 197, മധ്യപ്രദേശ് 129, ഡെല്‍ഹി 56, രാജസ്ഥാന്‍ 51, ഉത്തര്‍പ്രദേശ് 39, ആന്ധ്രപ്രദേശ് 31, തമിഴ്നാട് 27, തെലങ്കാന 26, ബംഗാള്‍ 22, ജമ്മു കശ്മീര്‍ 8, കേരളം 4, ജാര്‍ഖണ്ഡ് 3, ഹരിയാന 3, ബിഹാര്‍ 2, മേഘാലയ 1, ഹിമാചല്‍ പ്രദേശ് 1, ഒഡീഷ 1, അസം 1, എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഇതുവരെയുള്ള മരണനിരക്ക്. Keywords:  India's COVID-19 death toll rises to 1,074 as total cases reach 33,050, New Delhi, News, Maharashtra, Report, Madhya pradesh, Karnataka, Rajastan, National. Powered by Info N...

കൊവിഡ് 19: തിരുവനന്തപുരത്തെ നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

Image
തിരുവനന്തപുരം: (www.kvartha.com 30.04.2020) കൊവിഡ് ബാധിതര്‍ ചികിത്സ തേടിയതിന് പിന്നാലെ തിരുവനന്തപുരത്തെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രിയിലേയും നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലേയും ജീവനക്കാരാണ് നിരീക്ഷണത്തിലായത്. തിരുവനന്തപുരത്ത് ബുധനാഴ്ച നെയ്യാറ്റിന്‍കര സ്വദേശിയായ 48കാരനും തമിഴ്‌നാട്, മേല്‍പ്പാല സ്വദേശിയായ 68കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയില്‍ കഴിഞ്ഞത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്നു ഇരുവരും. ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സിക്കാനാണ് ഇരുവരും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. Keywords:  Thiruvananthapuram, News, Kerala, Health, hospital, Treatment, COVID19, Patient, Observation, Health workers, Covid 19; Health workers under observation in trivandrum Powered by Info News For You

മോഷ്ടിച്ചടുത്ത ബൈക്കിന് വ്യാജ നമ്പറുമിട്ട് കറങ്ങവെ പൊലീസിനെ കണ്ട് പുഴയില്‍ ചാടി, നീന്തിക്കയറിയശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രമിട്ട് ആള്‍മാറാട്ടം; കളവ് നടത്തി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരെ നാട്ടുകാരുടെ സഹായത്തോടെ കുടുക്കി പൊലീസ്

Image
കോഴിക്കോട്: (https://ift.tt/2zKebF5) മോഷ്ടിച്ചടുത്ത ബൈക്കിന് വ്യാജ നമ്പറുമിട്ട് കറങ്ങവെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരപ്രായക്കാരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പൊക്കി. പ്രതികളെ കോഴിക്കോട് മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പട്രോളിംഗിനിടെ ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ അമിത വേഗതയില്‍ വന്ന ബൈക്കിനെ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ പ്രതികള്‍ ഇരുവഞ്ഞിപുഴയില്‍ ചാടിയെങ്കിലും പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മുക്കം പാലത്തിന് സമീപത്ത് നിന്ന് ഇവര്‍ പൊലീസിനെ കണ്ട് ഇരുവഞ്ഞിപുഴയില്‍ ചാടി. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ കുരുക്കുകയായിരുന്നു. പുഴ നീന്തിക്കയറിയ ഒരാളെ നാട്ടുകാര്‍ പിടികൂടി. രണ്ടാമന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആള്‍മാറാട്ടം നടത്തി രക്ഷപെടാന്‍ ശ്രമിച്ച രണ്ടാമനും പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രമിട്ട് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇരുവരും മൊഴി നല്‍കി. ബൈക്കിന്റെ നമ്പര്‍ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്തതിന്റെ ...

കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണി; പ്രശാന്ത് യുവതിക്ക് നല്‍കാനുണ്ടായിരുന്നത് രണ്ടരലക്ഷം രൂപ; കൊലയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകളും ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്തതും; മൃതദേഹം കണ്ടെത്തിയത് കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍; കുഴി ചെറുതായപ്പോള്‍ മുറിച്ചുമാറ്റിയതാെണന്ന് പ്രതിയുടെ മൊഴി

Image
പാലക്കാട്: (www.kvartha.com 30.04.2020) മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ ബ്യൂട്ടീഷ്യനായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പ്രതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ യുവതിയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നുമാണു സൂചന. സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണു കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ...

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍

Image
തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മദ്യശാലകള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി കൊച്ചിയില്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനായിരുന്നു നിര്‍ദേശം. ഇതിനായി എംഡി ഒമ്പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ അയച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണം, കൈ കഴുകാന്‍ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ തീരുമാനം വന്നാല്‍ ഷോപ്പുകള്‍ തുറന്നു വൃത്തിയാക്കണമെന്നും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന മെയ് 3ന് ശേഷം ലിക്കര്‍ വെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനോ, നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന...

ഇന്ത്യയില്‍ കോവിഡ് മരണം 1074ആയി: രോഗബാധിതരുടെ എണ്ണം 33,000 കടന്നു

Image
ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. ഇന്ത്യയില്‍ ഇതുവരെ 33,050 പേരാണ് കൊറോണ ബാധിതരായി ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1718 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1074 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 67 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. കോവിഡ് ബാധിച്ച 8325 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹരിയാനയിലെ ജാജ്ജറില്‍ പുതുതായി 10 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രണ്‍ദീപ് പൂനിയ അറിയിച്ചു. ഇതില്‍ ഒമ്പതുപേര്‍ പച്ചക്കറി കച്ചവടക്കാരാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജാജ്ജറില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. Powered by Info News For You

178ല്‍ നിന്നും 13ലേക്ക്: രോഗബാധിതര്‍ ഇനി കാസര്‍കോട് നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും

Image
കാസര്‍കോട് (www.evisionnews.co): കോവിഡ് സ്ഥിരീകരിച്ചിട്ട് 42 ദിവസം പിന്നിടുമ്പോള്‍ ഒരുഘട്ടത്തില്‍ സാമൂഹിക വ്യാപനത്തിന്റെ ഭീതിയിലായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 13 പേര്‍ മാത്രം. 178 രോഗികളില്‍ 165 പേരാണ് ഇതിനകം രോഗ മുക്തി നേടി ആസ്പത്രി വിട്ടത്. അഥവാ 92.3 ശതമാനം പേരും രോഗമുക്തരായി.  ഇന്നലെ മാത്രം രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പുതിയതായി ഒരാളെ ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  അതേസമയം, ഇന്നലെ മാത്രം മൂന്ന് പേര്‍ രോഗം ഭേദമായി ആസ്പത്രി വിട്ടു. മൂന്നുപേരും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുണ്ടായിരുന്ന 89പേരും കഴിഞ്ഞ ദിവസം തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തില്‍ ഇനിയുള്ളത് മൂന്നു രോഗികളാണ്. 39പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36പേര്‍...

കുരങ്ങുപനി; വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങി

Image
വയനാട്: (www.kvartha.com 30.04.2020) വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങി. റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും. രോഗബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതിനും തിരുനെല്ലി പഞ്ചായത്തില്‍ കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഈ വര്‍ഷം 24 പേര്‍ക്കാണ് രോഗം വന്നത്. അതേസമയം കുരങ്ങ് പനി ബാധിത പ്രദേശത്തെ കോളനിവാസികള്‍ക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികള്‍ക്ക് തീറ്റയും എത്തിക്കും. Keywords: Wayanad, News, Kerala, Monkey, Health, Monkey fever, Food, control room, Monkey fever in Wayanad Powered by Info News For You

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച 26കാരന്‍ തിരിച്ചെത്തിയത് ഭാര്യയുമായി; മകന്‍ കല്യാണം കഴിച്ചത് അറിയില്ലെന്ന പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍

Image
ഗാസിയാബാദ്: (https://ift.tt/2zKebF5) വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച മകന്‍ തിരികെ വന്നത് ഭാര്യയുമായി. എന്നാല്‍ കൂടെ പെണ്ണിനെ കൂടെ കണ്ടതോടെ മകന്‍ കല്യാണം കഴിച്ചത് അറിയില്ലെന്ന പരാതിയുമായി അമ്മ സാഹിബാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി. ലോക് ഡൗണിനിടെ ആരുമറിയാതെ നടന്ന രഹസ്യ വിവാഹത്തില്‍ എല്ലാവരും അമ്പരന്നു. ഗുഡ്ഡു എന്ന 26കാരന്റെ അമ്മ ബുധനാഴ്ചയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നത്. പലചരക്കുസാധനങ്ങള്‍ വാങ്ങാന്‍ കടയിലയച്ച മകന്‍ തിരികെയെത്തിയത് ഭാര്യയേയും കൂട്ടിയാണെന്നും താനറിയാതെ നടന്ന വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പൊലീസിനെ അറിയിച്ചു. സവിതയെന്ന പെണ്‍കുട്ടിയെ രണ്ട് മാസം മുമ്പ് ഹരിദ്വാറിലെ ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തതാണെന്നും സാക്ഷികളില്ലാതിരുന്നതിനാല്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ഹരിദ്വാറില്‍ വീണ്ടും പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങാനിരിക്കെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും യുവാവ് പറഞ്ഞു. ഡെല്‍ഹിയില്‍ ഒരു വാടകവീട്ടിലാണ് സവിത വിവാഹശേഷം താമസിച്ചിരുന്നതെന്നും വീടൊഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ തീരുമാനിക്കുകയ...

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത; ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ തെര്‍മ്മല്‍ മീറ്ററുകളും സാനിറ്റൈസറുമായി തയ്യാറെടുക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം

Image
തിരുവനന്തപുരം: (https://ift.tt/2zKebF5) സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. ബുധനാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറിയത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുമ്പ് ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ അണുനശീകരണം നടത്താനും ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെര്‍മ്മല്‍ മീറ്ററുകള്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്‌ലെറ്റുകളില്‍ സാനിറ്റൈസര്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്‌കോ എംഡി നിര്‍ദേശിച്ചു. എന്നാല്‍ ലോക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. Keywords:  News, Kerala, Thiruvananthapuram, Beverages Corporation, Liquor, Bevco MD directed to managers for prepare to open bevarages outlet Powered by Info News For You

പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

Image
ദേശീയം (www.evisionnews.co): പ്രശസ്ത ബോളിവുഡ് നടനും നിര്‍മ്മാതാവും, സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.  2018ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. അദ്ദേഹത്തിന്റെ സഹോദരന്മാരാണ് നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍. ഭാര്യ നീതു. പ്രമുഖ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും, ഋതിമ കപൂറും ആണ് മക്കള്‍. ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970ലെ മേരനാം ജോക്കര്‍ ആണ്. 1973ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി ...

അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി

Image
അബൂദബി: (www.kvartha.com 30.04.2020) അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റിംഗ് സെക്രട്ടറിയും, അബൂദബി സുന്നി സെന്റര്‍ ട്രഷറററും, അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റുമായ  അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി. അബൂദബിയില്‍ വച്ചാണ് മരണം സംഭവിച്ചത്. Keywords:  Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away Powered by Info News For You

പ്രശസ്ത ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋഷി കപൂര്‍ അന്തരിച്ചു

Image
മുംബൈ: (https://ift.tt/2zKebF5) ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്. നടനെന്നതിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി. 1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. അമിത് ബച്ചന്‍ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. അദ്ദേഹം പോയി ഞാന്‍ തകര്‍ന്നപോയി എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ...

ഭെല്‍ ജീവനക്കാരുടെ ദുരിതം മാറ്റാന്‍ നടപടി വേണം: എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

Image
കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ പതിനേഴ് മാസമായി ശമ്പളമില്ലാതെ പട്ടിണിയിലായ കാസര്‍കോട് ഭെല്‍ ഇഎംഎല്‍ ജീവനക്കാര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതികള്‍ പോലും നിരന്തരം ഓര്‍മപ്പെടുത്തുന്ന സമയത്താണ് 170 കുടുംബങ്ങള്‍ കഴിഞ്ഞ 17 മാസമായി ശമ്പളമില്ലാതെ നരകിക്കുന്നത്. ജീവനക്കാരുടെ രോഗികളായ കുടുംബാംഗങ്ങളുടെ ചികിത്സ മുടങ്ങുകയും വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാവുകയും ചെയ്തിരിക്കുന്നു. വായ്പകളുടെ തിരിച്ചടവ് മുടങ്ങി നിയമ നടപടികളിലേക്ക് കടന്നു. വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റിവിറ്റി യോ പെന്‍ഷനോ ലഭിക്കുന്നില്ല. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണനപോലും പൊതുമേഖലാ ജീവനക്കാരോട് കാണിക്കാത്ത സര്‍ക്കാരുകളുടെ നിലപാട് തിരുത്തുക തന്നെ വേണം. കമ്പനി പൂര്‍ണമായും കൈമാറാത്ത ഭെല്ലില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഭെല്‍ ഇ.എം.എല്ലിന് ലഭിക്കാനുണ്ടെന്നാണറിയുന്നത്. സബ്‌സിഡിയറി കമ്പനിയായ ഇഎംഎല്ലിന് നല്‍കാനുള്ള തുക പോലും നല്‍കാത്ത ഭെല്ലിന്റെ ലക്ഷ്യം കാസര്‍കോട്ടെ യൂണിറ്റ...

ഇവിഷന്‍ - ഡിക്ലൗഡ് റംസാന്‍ ക്വിസ്: ഇന്നത്തെ (07) ചോദ്യം?

Image
Powered by Info News For You

ലോക് ഡൗണ്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രണ്ട് ദിവസത്തിനകം അറിയാം

Image
ന്യൂഡെല്‍ഹി: (https://ift.tt/2zKebF5) ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് രണ്ടു ദിവസത്തിനകം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമുണ്ടാകും. രാജ്‌നാഥ്‌സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ യോഗം ചേര്‍ന്ന് സ്ഥിതി വിലിയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്കിക്കൊണ്ട് ബുധനാഴ്ച കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക് ഡൗണ്‍ നീളുമെന്ന സൂചനയാണ് നല്‍കുന്നത്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും, പ്രവാസികളുടെ മടക്കത്തിലും കേന്ദ്ര തീരുമാനവും ഇതോടൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല. അതേസമയം പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. ഡെല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്ന...

പിക്കാസ് ഉപയോഗിച്ച് ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു, മന്ത്രവാദത്തിനാണെന്ന് സംശയം; ദുരൂഹത

Image
തിരുവനന്തപുരം: (https://ift.tt/2zKebF5) മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച സ്വദേശിയുടെ ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു. നെയ്യാറ്റിന്‍കര ചെങ്കലില്‍ മരിച്ച ചെല്ലയ്യന്‍ നാടാരുടെ കല്ലറയാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മന്ത്രവാദത്തിനായാണ് ശവക്കല്ലറ തുരന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചെല്ലയ്യന്‍ നാടാരുടെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തെ കൃഷിയിടത്തിന് സമീപത്തായാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച രാവിലെ കൃഷിപ്പണിക്കായി എത്തിയ മകന്‍ സോമന്‍ ആണ് കല്ലറ കുഴിച്ചിരിക്കുന്നതായി കണ്ടത്. കല്ലറ ആറടിയോളം കുഴിച്ചിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിരിക്കുന്ന നിലയിലായിരുന്നു ശവക്കല്ലറ. തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല. സമീപത്തായുള്ള മറ്റു നാല് കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്കൊന്നും കേടുപാടുകള്‍ ഉണ്ടായിട്ടില്ല. പാറശാല പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ മന്ത്രവാദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. Keywords:  News, Kera...

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

Image
കുവൈത്ത് സിറ്റി: (www.kvartha.com 30.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. ഇടയാറന്‍മുള കോഴിപ്പാലം വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി തോപ്പില്‍ അബ്ദുല്ല ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്. ബദര്‍ അല്‍മുല്ല കമ്പനിയിലായിരുന്നു ജീവനക്കാരനായിരുന്നു രാജേഷ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍. കുവൈത്ത് സിറ്റിയില്‍ ടൈലര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്ല ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ: ഷാഹിദ, മക്കള്‍: മുഹമ്മദ്, അഫ്സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. Keywords: Kuwait, News, Gulf, World, COVID19, Death, Treatment, hospital, Malayalee...

സാലറി കട്ട്; ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

Image
തിരുവന്തപുരം: (www.kvartha.com 29.04.2020) ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭായോഗം. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഓര്‍ഡിനന്‍സിന് അംഗീകരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുമ്പ് തീരുമാനിച്ചത് പ്രകാരമുള്ള സാലറി കട്ട് നടപടികളുമായി മുന്നോട്ട് പോകും. ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ശമ്പളം എങ്ങനെ തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിനകം പറഞ്ഞാല്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്. കൊവിഡ് 19 മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളില്‍ നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ചൊവ്വാഴ്...

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Image
മുംബൈ: (www.kvartha.com 29.04.2020) ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. 'അംഗ്രേസി മീഡിയ'മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പം ഇര്‍ഫാന്‍ മുംബൈയിലാണ് താമസിക്കുന്നത്. Keywords:  Irfan Khan passes away at 53, battling colon infection, Bollywood, Actor, Dead, Obituary, Hospital, Treatment, Cinema, National. Powered by Info News For You