സംസ്ഥാനത്ത് സിമന്റിന് ഇന്ന് മുതല്‍ വില കൂടും: 50രൂപ വരെ വര്‍ധവ്

(www.evisionnews.co) സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതല്‍ കൂടും. ചാക്കിന് 40 മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അകാരണമായ വിലവര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍.

മഴക്കാലത്ത് ഘട്ടം ഘട്ടമായി വില കുറഞ്ഞിരുന്ന സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. എന്നാല്‍ മലബാര്‍ സിമന്റ് മാത്രമാണ് വില കൂട്ടാത്തത്. വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നം ചെയ്യാന്‍ വ്യാപാരികള്‍ തിങ്കളാഴ്ച തൃശൂരില്‍ യോഗം ചേരും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?