ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ച് 16കാരന്‍; അന്‍സു ഫാറ്റി കറ്റാലന്മാര്‍ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം

മാഡ്രിഡ്: (www.kvartha.com 01.09.2019) ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി 16കാരനായ അന്‍സു ഫാറ്റി. തന്റെ രണ്ടാം മത്സരത്തില്‍ ഒസാസുനയ്‌ക്കെതിരെയാണ് അന്‍സു ഫാറ്റി തന്റെ ആദ്യഗോള്‍ നേടിയത്. ഫാറ്റി ഗോളടിച്ചെങ്കിലും താരതമ്യേന ദുര്‍ബലരായ ഒസാസുനയോടെ 2-2 സമനില വഴങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

ഒസാസുനയ്ക്ക് വേണ്ടി റോബര്‍ട്ടോ ടോറസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഫാറ്റിയും പകരക്കാരനായി ഇറങ്ങിയ ആര്‍തറുമാണ് കറ്റാലന്മാരുടെ ഗോളുകള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് ബാഴ്‌സ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Spain, Barcelona, Ansu Fati becomes youngest Barcelona player to score goal in La Liga


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?