നെഹ്‌റു ട്രോഫി വള്ളംകളി; പുന്നമട കായലില്‍ ശനിയാഴ്ച്ച തുഴയെറിയും, മുഖ്യാതിഥിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തും
ആലപ്പുഴ:(www.kasargodvartha.com 31/08/2019) 67-മത് നെഹ്രു ട്രോഫി വള്ളംകളി ശനിയാഴ്ച്ച പുന്നമട കായലില്‍ നടക്കും. കേരളത്തിലെ പ്രധാന ജലമേളകളിനൊന്നായ വള്ളംകളിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥിയായി എത്തുന്നത്. ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്രു ട്രോഫി വള്ളംകളി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നത് എന്നത് ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത. നെഹ്‌റു ട്രോഫിക്കൊപ്പം പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിനും (സിബിഎല്‍) പുന്നമടക്കായലില്‍ തുടക്കമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും, ജലമേള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച്ച രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. മത്സരവിഭാഗത്തിലെ 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.25 ലക്ഷമാണ് സമ്മാനത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Top-Headlines, Pinarayi-Vijayan, Inauguration,Nehru Trophy boat race; Sachin Tendulkar arrives as the Chief Guest on Saturday

Powered by Info News For You

Comments
Post a Comment