Posts

Showing posts from December, 2021

വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍; സമൂഹവ്യാപന ഭീതിയില്‍ കേരളം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Image
തിരുവനന്തപുരം: (www.kvartha.com 01.01.2022) വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഒമിക്രോണ്‍ കേസുകളില്‍ കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 107 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട് ചെയ്തത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഡെല്‍ഹിയുമുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 52 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ രണ്ടുപേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ലാത്തതാണ് ആശങ്കയേറ്റുന്നത്. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് രോഗബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റൈനിലാക്കിയാല്‍ ഒമിക്രോണ്‍ വ്യാപനവും നിയന്ത്രിക്കാനാകും.  സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരില്‍ കൂടുതലും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന്...

വൈഭവ് സക്സേന കാസർകോട് ജില്ലാ പൊലീസ് മേധാവി; പി ബി രാജീവ് കണ്ണൂർ റൂററിലേക്ക്

Image
കാസർകോട്: (www.kasargodvartha.com 01.01.2022) സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ സ്ഥലം മാറ്റം. വൈഭവ് സക്സേനയാണ് പുതിയ കാസർകോട് ജില്ലാ പൊലീസ് മേധാവി. നിലവിൽ പദവിയിലുണ്ടായിരുന്ന പി ബി രാജീവിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചിട്ടുണ്ട്.   തിരുവനന്തപുരം സിറ്റി ഡെപ്യൂടി കമീഷനറാണ് നിലവിൽ വൈഭവ് സക്സേന. 2016 ഐ പി എസ് ബാചിലാണ് പാസിംഗ് ഔട് കഴിഞ്ഞത്. മാനന്തവാടി എ എസ് പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ എ പി ബറ്റാലിയനിലെ കമാണ്ടന്റായും പൊലീസ് ഹെഡ്ക്വാർടേർസിൽ അഡീഷണൽ ഇൻസ്പെക്ടർ ജനറലായും ജോലി ചെയ്തിരുന്നു. Keywords:  Kasaragod, Kerala, News, Top-Headlines, Police, Transfer, SP, Thiruvananthapuram, Vaibhav Saxena, Police Chief, P B Rajeev, Kannur, Inspector, Commander, Vaibhav Saxena appointed as Kasargod district police chief. < !- START disable copy paste --> Powered by Info News For You

അമ്മയുടെയും 10 വയസുള്ളപ്പോള്‍ നഷ്ടപ്പെട്ട അച്ഛന്റെയും അര്‍ധകായ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രമൊരുക്കി മകന്‍; പൂജാരിയെ നിയമിച്ച് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവവും നടത്തി

Image
കോയമ്പതൂര്‍: (www.kvartha.com 01.01.2022) മാതാപിതാക്കളുടെ ഓര്‍മയില്‍ അവര്‍ക്കായി ക്ഷേത്രം നിര്‍മിച്ച് മകന്‍. ഉദുമല്‍പേട്ടയ്ക്ക് സമീപം ദീപാലപട്ടി ഗ്രാമത്തിലാണ് പുലിയകുളത്തെ ആര്‍ രമേശ്കുമാര്‍ (40) എന്നയാള്‍ അച്ഛന്‍ എന്‍ ആര്‍ മാരിമുത്തു, അമ്മ എം ഭാഗ്യം എന്നിവരുടെ ഓര്‍മയ്ക്കായി ക്ഷേത്രമൊരുക്കിയത്.  ഇരുവരുടെയും അര്‍ധകായ വിഗ്രഹങ്ങളോടെയാണ് ക്ഷേത്രം സ്ഥാപിച്ചത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായി. കോവിഡ് കാരണം 2020 മുതല്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 19ന് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവം നടത്തി. അതോടെയാണ് ക്ഷേത്രം ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ പൂജാരിയെയും നിയമിച്ചിട്ടുണ്ട്.  തിരുമുരുകന്‍പൂണ്ടിയിലാണ് വിഗ്രഹങ്ങള്‍ നിര്‍മിച്ചത്. 1991ല്‍, രമേശ് കുമാറിന് 10 വയസുള്ളപ്പോഴാണ് മാരിമുത്തു മരിച്ചത്. ഭാഗ്യമാണു മൂത്ത 5 സഹോദരിമാരെയടക്കം വളര്‍ത്തിയത്. 2001ല്‍ ഭാഗ്യവും മരിച്ചു.  കോയമ്പതൂരില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുകയാണ് ആര്‍ രമേശ്കുമാര്‍. Keywords:  News, National, India, Parents, S...

ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു

Image
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.01.2022) ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കൽ കുന്നിലിലാണ് സംഭവം. നാട്ടക്കൽ കുന്നിലെ കേഴപ്ലാക്കൽ വർഗീസിന്റെ ഭാര്യ മേരി വർഗീസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീടിനടുത്ത്‌ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മേരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മക്കൾ: ജോബിൻ, സൗമ്യ. മരുമക്കൾ: ജിജോ, ഹേമ. സംസ്കാരം പിന്നീട്. Keywords:  Kerala, Kasaragod, Vellarikundu, News, Top-Headlines, Accidental Death, Auto-rickshaw, Woman died when auto rickshaw overturned. < !- START disable copy paste --> Powered by Info News For You

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് പിലിബിത് പുല്ലാങ്കുഴല്‍: യോഗി ആദിത്യനാഥ്

Image
ലക്നൗ: (www.kasargodvartha.com 01.01.2022) ഭഗവാന്‍ ശ്രീകൃഷ്ണന്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് പിലിബിതില്‍ നിര്‍മിച്ച പുല്ലാങ്കുഴലുകളായിരുന്നെന്ന് (Flute) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തില്‍ സര്‍കാര്‍ മെഡികല്‍ കോളജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് പുല്ലാങ്കുഴല്‍ പരാമര്‍ശം.  '5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിലിബിത് പുല്ലാങ്കുഴലിനെ കൃഷ്ണന്‍ അംഗീകരിച്ചതാണ്. ഇപ്പോള്‍ കീര്‍ത്തി ലോകമെങ്ങും പരന്നു. എന്നാല്‍ മുന്‍ സര്‍കാറുകള്‍ ഇക്കാര്യം മറന്നുപോയി. ബിജെപി സര്‍കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിലിബിത് പുല്ലാങ്കുഴലിന്റെ കീര്‍ത്തി ലോകമെങ്ങുമെത്തി. ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്'-യോഗി ആദിത്യനാഥ് പറഞ്ഞു.  പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം തന്നെ ട്വിറ്റെറില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമത്തിലും വൈറലായി.  पीलीभीत की मुरली को भगवान श्रीकृष्ण ने 5,000 वर्षों पहले मान्यता दी, लेकिन पिछली सरकारों ने इस मुरली को भुला दिया था... pic.twitter.com/wlsygxNsVG — Yogi Adityanath (...

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ

Image
തിരുവനന്തപുരം: (www.kasargodvartha.com 31.12.2021) പ്രശസ്ത നടൻ ജി കെ പിള്ള (97) അന്തരിച്ചു. 65 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 325 ഓളം സിനിമകളിൽ അഭിനയിച്ചു. സിനിമയിലെത്തും മുൻപ് സൈനിക, നാവിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചിരുന്നു.                    1954 ലെ സ്നേഹസീമ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1970-കളിലും 80-കളിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി. കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം കുടുംബ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. മക്കൾ: കെ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍. Keywords: News, Kerala, Thiruvananthapuram, Obituary, Top-Headlines...

പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 31.12.2021) സിനിമ സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ജി കെ പിള്ള (97) അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളില്‍ അഭിനയിച്ചു. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം.      പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവര്‍ത്തിച്ചു. 2005 മുതലാണ് ജി കെ പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിയ്ക്കാന്‍ തുടങ്ങിയത്.  കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് 'കുങ്കുമപ്പൂവ്' എന്ന സീരിയലില്‍ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി. Keywords:  Thiruvananthapuram, News, Kerala, O...

പുതുവത്സര ദിനം മുതൽ കൂടുതൽ ട്രെയിനുകളിൽ റിസേർവ് ചെയ്യാത്ത കോചുകൾ; കാസർകോട് ജില്ലയിലൂടെ കടന്നുപോകുന്ന ഈ വണ്ടികളിൽ പ്രാബല്യത്തിൽ

Image
കാസർകോട്: (www.kasargodvartha.com 31.12.2021) പുതുവത്സര ദിനം മുതൽ കൂടുതൽ ട്രെയിനുകളിൽ റിസേർവ് ചെയ്യാത്ത കോചുകൾ പുനസ്ഥാപിക്കും. കാസർകോട്ട് നിന്നടക്കമുള്ളവർ യാത്രാ ദുരിതം നേരിടുന്നതിനിടെയാണ് റെയിൽവേ അനുകൂല നടപടിയെടുത്തിരിക്കുന്നത്.                       കാസർകോട് ജില്ലയിലൂടെ കടന്നുപോകുന്ന 16603/16604 മംഗ്ളുറു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 12602/12601 മംഗ്ളുറു - ചെന്നൈ മെയിൽ സുപെർ ഫാസ്റ്റ്, 16630/16629 മംഗ്ളുറു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് എന്നിവയിൽ ജനുവരി ഒന്ന് മുതലും 16610 മംഗ്ളുറു - കോഴിക്കോട് എക്സ്പ്രസിൽ ജനുവരി മൂന്ന് മുതലും, 22638/22637 മംഗ്ളുറു - ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപെർ എക്സ്പ്രസിൽ ജനുവരി 17 മുതലും റിസേർവ് ചെയ്യാത്ത കോചുകൾ ലഭ്യമാകും. ജില്ലയിലൂടെ പോവുന്ന 16649/50 മംഗ്ളുറു - നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 16605/06 മംഗ്ളുറു - നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, 16324/23 മംഗ്ളുറു - കോയമ്പത്തൂർ എക്സ്പ്രസ്, 22609/10 മംഗ്ളുറു - കോയമ്പത്തൂർ സൂപെർ ഫാസ്റ്റ് എന്നിവയിലും റിസേർവ് ചെയ്യാത്ത കോചുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വ...

ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് ഗുരുതരപരിക്ക്

Image
ഗോവ: (www.kvartha.com 31.12.2021) ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കായംകുളം ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്.  അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ഗോവ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. Keywords:  News, National, India, Goa, Accidental Death, Death, Accident, Hospital, Injured, Kerala, Malayalees, Three Kerala natives dies in car accident at Goa Powered by Info News For You

മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി; അവധിയില്‍ പോയ ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പൊലീസിന്റെ നിര്‍ദേശം; അതീവ ജാഗ്രതയില്‍ നഗരം

Image
മുംബൈ: (www.kvartha.com 31.12.2021) പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി, അവധിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി.  ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബാന്ദ്ര ചര്‍ച്ഗേറ്റ്, കുര്‍ള തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ 3000 പൊലീസുകാരെ വിന്യസിച്ചതായി മുംബൈ പൊലീസ് കമിഷണര്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുവത്സര പരിപാടികള്‍ക്കെല്ലാം നേരത്തെ തന്നെ മുംബൈയില്‍ നിരോധനമുണ്ട്. പുതുവത്സരാഘോഷം ഉള്‍പെടെ ഒരുവിധ പൊതുചടങ്ങുകളും ഈ ദിവസങ്ങളില്‍ നടത്താനാവില്ല. പുതിയ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും.  നേരത്തെ ലുധിയാന കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്...

ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; സിറ്റൗടില്‍ വച്ചിരുന്ന സൈനികന്റെ ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി, അസുഖബാധിതനായി കിടപ്പിലായ പിതാവുമായി സംസാരിച്ചു

Image
തൃശ്ശൂര്‍: (www.kasargodvartha.com 31.12.2021) ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസെര്‍ എ പ്രദീപിന്റെ (JWO Pradeep) പുത്തൂര്‍ പൊന്നൂക്കരയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.  വ്യാഴാഴ്ച രാത്രിയോടെ എത്തിയ മുഖ്യമന്ത്രി സിറ്റൗടില്‍ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണനെ ചേര്‍ത്തുപിടിച്ച് സംസാരിച്ചു.  വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജന്‍ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛന്‍ ജനാര്‍ദനന്‍, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി കെ രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ റെവന്യൂവകുപ്പില്‍ ജോലി നല്‍കുന്ന നടപടി ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ രാധാകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എം എല്‍ എ തുടങ്ങിയവര്‍ വീട്ടിലെത്തിയ...

പ്രതിഷേധങ്ങള്‍ വിലപ്പോയില്ല; സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.12.2021) പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നാഗാലാന്‍ഡില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സംഘര്‍ഷസാധ്യതയുള്ള അപകടം നിറഞ്ഞ പ്രദേശമാണെന്ന് വിലയിരുത്തിയാണ് അഫ്‌സ്പ നീട്ടാനുള്ള നിര്‍ണായക തീരുമാനം കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ചത്.  അഫ്‌സ്പ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ കേന്ദ്രസര്‍കാര്‍ തയ്യാറായില്ല. നാഗാലാന്‍ഡ് വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും കേന്ദ്രസര്‍കാര്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ നാലിന് സൈന്യം 13 സിവിലിയന്‍മാരെ വെടിവച്ച് കൊന്നതോടെയാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം വീണ്ടും ശക്തമായത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ വിവേക് ജോഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരു...

കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി ഖത്വര്‍; ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍

Image
ദോഹ: (www.kasargodvartha.com 30.12.2021) കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി ഖത്വര്‍. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇനിമുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസായ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. അതേസമയം തുറസായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം.  വാക്സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്...

വീണ്ടും ആശങ്ക; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ 43 ശതമാനത്തിന്റെ വർധനവ്

Image
ന്യൂഡെൽഹി: (www.kvartha.com 30.12.2021) രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. 13,154 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 43 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇൻഡ്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,48,22,040 ആയി ഉയർന്നു. നിലവിൽ 82,402 പേരാണ് ചികിത്സയിലുള്ളത്.                        268 പുതിയ മരണളും റിപോർട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 4,80,860 ആയി ഉയർന്നു. കഴിഞ്ഞ 63 ദിവസമായി പുതിയ കോവിഡ് കേസുകളുടെ പ്രതിദിന വർധനവ് 15,000 ൽ താഴെയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഒറ്റ ദിവസം കൊണ്ട് പുതിയ കോവിഡ് കേസുകളുടെ എണ്ണം 100 ശതമാനമാണ് വർധിച്ചത്. ചൊവ്വാഴ്ച ജില്ലയിൽ 493 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി അതേസമയം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 961 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ 263 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ 257, ഗുജറാത്തിൽ 97, രാജസ്താനിൽ 69, കേരളത്തിൽ 65 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റ് ഏഴിന് ...

നെഹ്‌റു റോഡ് ഇനിമുതല്‍ നരേന്ദ്രമോദി റോഡ്: സികിമിലെ ഗാംഗ്‌ടോകിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് മാറ്റി

Image
ഗാംഗ്‌ടോക്: (www.kvartha.com 30.12.2021) സികിമിലെ നെഹ്‌റു റോഡിന്റെ പേര് ഇനിമുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. ഗാംഗ്‌ടോകിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് നരേന്ദ്രമോദി റോഡ് എന്നാക്കി.  സികിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. കോവിഡ് കാലത്ത് സൌജന്യ വാക്‌സിനും, റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടതെന്നാണ് പ്രദേശിക നേതാവായ ഐ കെ റസൈലി പ്രതികരിച്ചത് എന്നാണ് പിടിഐ റിപോര്‍ട് ചെയ്യുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്റെ പേര്. റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ അടക്കം സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഡിബി ചൗഹാന്‍ അടക്കം ട്വിറ്റെറില്‍ പങ്കുവച്ചിട്ടുണ്ട്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്. Pleased to join Hon'ble @Governor_Sikkim Shri Ganga Prasad Ji during the inauguration ceremony of #Narendra #Modi #Marg at Kyongnosla GPU. The newly constructed alternative alignment road towards Changu lake has b...

വരാനിരിക്കുന്നത് 'കോവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍, 'ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരും'

Image
ജനീവ: (www.kvartha.com 30.12.2021) വരാനിരിക്കുന്നത് 'കോവിഡ് സുനാമി'യെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയോസിസ്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് അദാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ളതിനെക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും ഇപ്പോള്‍ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനത്തില്‍ പല രാജ്യങ്ങളും തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.   അതേസമയം ഒമിക്രോണ്‍ ഭീഷണി ശക്തമായതോടെ കേരളത്തില്‍ ജനുവരി രണ്ട് വരെ ഏര്‍പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ദേവാലയങ്ങള്‍ക്കും സര്‍കാര്‍ ബാധകമാക്കി. രാത്രി 10 മുതല്‍ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദേശം.  രാത്രി നിയന്ത്രണ...

ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ചതായി സുരക്ഷാ സേന

Image
ശ്രീനഗര്‍. (www.kasargodvartha.com 30.12.2021) ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ആദ്യം കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചതെന്നാണ് വിവരം. തുടര്‍ന്ന് അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെയും വധിച്ചു. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരനാണെന്നും സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. #KulgamEncounterUpdate : 02 more unidentified #terrorists killed (Total 03). Search going on. Further details shall follow. @JmuKmrPolice https://t.co/aiWYSUbtJp — Kashmir Zone Police (@KashmirPolice) December 29, 2021 Keywords: News, National, India, Terror Attack, Police, Killed, Top-Headlines, Army, Jammu and Kashmir: Three terrorists killed in encounter with security ...

പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ യു എ ഇയിൽ ഒരു കോടി രൂപ വരെ പിഴ; കർശന ശിക്ഷകളുമായി പുതിയ സൈബർ നിയമഭേദഗതി; കൂടുതൽ അറിയാം

Image
ദുബൈ: (www.kasargodvartha.com 29.12.2021) പൊതുസ്​ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ യു എ എയിൽ ഒരു കോടി രൂപ വരെ (അഞ്ച്​ ലക്ഷം ദിർഹം) പിഴയീടാക്കും. പുതിയ സൈബർ നിയമ ഭേദഗതിയിലാണ്​ പിഴത്തുക ഇത്രയും കൂട്ടുന്നതായി വ്യക്തമാക്കിയിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപോർട് ചെയ്തു. പിഴ കൂടാതെ ആറ്​ മാസം വരെ തടവും ശിക്ഷ ലഭിക്കും. < !- START disable copy paste സൈബർ നിയമഭേദഗതി അടുത്ത മാസം രണ്ടാം തീയതി മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. മറ്റ് സൈബർ കുറ്റങ്ങൾക്ക്​ ഒന്നര ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ അഞ്ച്​ ലക്ഷം ദിർഹം വരെയാണ്​ പിഴയായി നിശ്ചയിച്ചിട്ടുള്ളത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്​ത്ര മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും കടുത്ത ശിക്ഷയ്ക്ക് വിധേയമായിരിക്കും. ​ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇന്‍റർനെറ്റ്​ ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നിയമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. സൈബർ ​കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമത്തിനാണ് മാറ്റം സംഭവിക്കുന്നത്. ഓൺലൈൻ, ​സാങ്...

സ്വർണമാണെന്ന് പറഞ്ഞ്‌ ഈയ്യക്കട്ടി നൽകി 19.06 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു; അറസ്റ്റിലായ യുവാവ് റിമാൻഡിൽ

Image
കാസർകോട്: (www.kasargodvartha.com 29.12.2021) സ്വർണമാണെന്ന് പറഞ്ഞ്‌ ഈയ്യക്കട്ടി നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ പിടിയിലായതോടെ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കാസർകോട് ടൗൺ പൊലീസ് അന്വേഷിക്കുന്നു. ഇത്തരത്തിൽ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.    കേസിൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുനൈഫിനെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയും പള്ളത്ത് താമസക്കാരനുമായ ഗോരിക്‌നാഥാണ് പരാതി നൽകിയത്. പഴയ സ്വർണം വാങ്ങുന്ന ഇയാൾക്ക് ഒക്ടോബർ എട്ടിന് 50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്ന് വിശ്വസിപ്പിച്ച് ഈയ്യക്കട്ടി നൽകി 19,06,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ സുനൈഫ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. Keywords:  Kasaragod, Kerala, News, Top-Headlines, Gold, Arrest, Police, Invest...

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Image
ഇടുക്കി: (www.kvartha.com 29.12.2021) വണ്ടിപ്പെരിയാറില്‍ നിന്ന് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശി അംസര്‍ അലി (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അംസര്‍ അലിയെ പാലക്കാട് നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയ്‌ക്കൊപ്പം ഇയാളെയും കാണാതാതിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു.  തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് നിന്ന് യുവാവിനെയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.  യുവാവിനെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത...

വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു; കൂടെയുണ്ടായിരുന്ന സഹോദരിയെ കാണാനില്ല, മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

Image
പറവൂര്‍: (www.kvartha.com 29.12.2021) പറവൂരില്‍ വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. കൂടെ താമസിച്ചിരുന്ന സഹോദരിയെ കാണാനില്ല. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. എന്നാല്‍ ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂത്ത മകള്‍ വിസ്മയയാണ് മരിച്ചതെന്ന് ആഭരണങ്ങള്‍ കണ്ട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും നഗരസഭാ കൗണ്‍സിലറേയും അറിയിച്ചത്.  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശിവാനന്ദന്‍, ഭാര്യ ജിജി, പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ടാമത്തെ മകള്‍ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. ഡോക്ടറെ കാണാന്‍ ജിജി രാവിലെ 11 മണിയോടെ ശിവാനന്ദനുമൊന്നിച്ച് ആലുവയില്‍ പോയി. 12 മണിയോടെ മൂത്തമകള്‍ വിസ്മയ ഇവരെ വിളിച്ച് എപ്പോള്‍ വ...

കാസർകോട് സ്വദേശി അജ്‌മാനിൽ കുഴഞ്ഞുവീണ് മരിച്ചു

Image
അജ്‌മാൻ: (www.kasargodvartha.com 29.12.2021) കാസർകോട് സ്വദേശി അജ്‌മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർ ഉദയനഗറിലെ കെ പി സകരിയ്യ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ താമസ സ്ഥലത്താണ് സംഭവം. ഹൃദായാഘാതമെന്നാണ് നിഗമനം.    പുല്ലൂരിലെ അഹ്‌മദ്‌ കുട്ടി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖ്സാന. അഞ്ച് വയസുള്ള ഹല ഫാത്വിമയും ഒരു വയസുള്ള അദ്‌നാനും മക്കളാണ്. സഹോദരി: ഖൈറുന്നീസ. Keywords: Kasaragod, News, Obituary, Gulf, Ajman, Pullur, Kasaragod native died in Ajman. Powered by Info News For You

'തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു'

Image
തിരുവനന്തപുരം: (www.kvartha.com 29.12.2021) മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നതായി പൊലീസ്. പേട്ട ചാലക്കുടി ലൈനിലാണ് നാടിനെ നടുക്കിയ സംഭവം. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പുലര്‍ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതില്‍ തല്ലിപൊളിച്ച് അകത്ത് കയറുകയായിരുന്നു. മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.  തുടര്‍ന്നാണ് ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പറഞ്ഞു. സ്ഥലത്തെത്തി യുവാവിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്...

സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂനിറ്റി പ്ലാറ്റ്‌ഫോമായ പന്‍ഖുരിയുടെ സ്ഥാപക ഹൃദയാഘാതത്തെ തുടര്‍ന്ന് 32-ാം വയസില്‍ മരിച്ചു

Image
ന്യൂഡെല്‍ഹി: (www.kvartha.com 29.12.2021)  പ്രമുഖ യുവസംരംഭകയായ പന്‍ഖുരി ശ്രീവാസ്തവ (32) ഹൃദയാഘാതം മൂലം മരിച്ചു. വനിതകള്‍ക്കായുള്ള 'പന്‍ഖുരി' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെയും 'ഗ്രാബ്ഹൗസ്' എന്ന സ്റ്റാര്‍ട് അപിന്റെയും സ്ഥാപക പന്‍ഖുരി ശ്രീവാസ്തവയാണ് മരിച്ചത്.  ഡിസംബര്‍ 24നാണ് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പന്‍ഖുരി കമ്പനി ഔദ്യോഗിക ട്വിറ്റെര്‍ ഹാന്‍ഡിലില്‍ അറിയിച്ചു. സെക്വോയ ക്യാപിറ്റല്‍ ഇന്‍ഡ്യ എംഡി ശൈലേന്ദ്ര സിങ് മരണത്തില്‍ അനുശോചിച്ചു. സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂനിറ്റി പ്ലാറ്റ്‌ഫോമായ 'പന്‍ഖുരി'ക്ക് അമേരികന്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. ഗ്രാബ്ഹൗസ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനത്തെ 2016ല്‍ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ര്‍ ഏറ്റെടുത്തിരുന്നു.  ഝാന്‍സിയില്‍ ജനിച്ച പന്‍ഖുരി, രാജീവ് ഗാന്ധി ടെക്‌നോളജികല്‍ സര്‍വകലാശാലയില്‍നിന്ന് കംപ്യൂടെര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടക്കത്തില്‍ മുംബൈയിലെ സര്‍കാര്‍ സ്‌കൂളുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ ഡിസംബര...

സഊദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ബാര്‍കോഡ് സ്‌കാനിങ് നിര്‍ബന്ധമാക്കുന്നു

Image
റിയാദ്: (www.kasargodvartha.com 29.12.2021) സഊദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ബാര്‍കോഡ് സ്‌കാനിങ് നിര്‍ബന്ധമാക്കുന്നു. ഷോപിങ്ങിന് എത്തുന്നവര്‍ തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന 'തവകല്‍നാ' ആപ് (Tawakkalna application) ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്തുവേണം ഇനി അകത്ത് പ്രവേശിക്കാന്‍.  എന്നാല്‍ ഭക്ഷ്യവില്‍പന കടകള്‍, ലോന്‍ഡ്രികള്‍, ബാര്‍ബര്‍ ഷോപുകള്‍, തയ്യല്‍ കടകള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ഈ സ്ഥാപനങ്ങളില്‍ വരുന്നവര്‍ അകത്ത് പ്രവേശിക്കാന്‍ തവകല്‍ന ആപിലെ ആരോഗ്യസ്ഥിതി കാണിക്കണം. പുതിയ സംവിധാനത്തിനായി വാണിജ്യ സ്ഥാപനങ്ങള്‍ പ്രവേശന കവാടങ്ങളില്‍ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പെര്‍മിറ്റ് കോഡ് സ്ഥാപിക്കണം. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സിന്‍ അവസ്ഥ പരിശോധിക്കാന്‍ തവകല്‍ന ആപ്ലികേഷന്‍ വഴി ഉപഭോക്താവ് ബാര്‍കോഡ് സ്‌കാന്‍ ചെയ്യണം. ഷോപിങ്ങിനെത്തുന്നവര്‍ മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരെയും നിയമിക്കണം.  Keywords: News, World, Gulf, S...

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 167 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ചൊവ്വാഴ്ച 75 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് തൊട്ട് പിന്നിലായി ഡെല്‍ഹി തന്നെയാണ് ഇപ്പോഴും രണ്ടാംസ്ഥാനത്തുള്ളത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഇതുവരെ 165 കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപോര്‍ട് ചെയ്തു. രാജ്യത്ത് ഇതുവരെ 186 പേര്‍ രോഗമുക്തി നേടി. അതില്‍ ഒരാള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് രോഗമുക്തി നേടിയത്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തും. സംസ്ഥാനങ്ങളോട് കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രടെറി വിളിച്ച ഉന്നതതലയോഗം ചൊവ്വാഴ്ച ചേരും. അതിനിടെ രാജ്യത്ത് ജനുവരി മാസം അവസാന ആഴ്ചയോടെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ മേഖലയിലെ വിദ...

തിരുവനന്തപുരത്ത് 3 ആണ്‍കുട്ടികളെ കാണാതായെന്ന് പരാതി; തിരച്ചില്‍ തുടരുന്നു

Image
തിരുവനന്തപുരം: (www.kvartha.com 28.12.2021) വെഞ്ഞാറമൂട് ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെ കാണാതായെന്ന് പരാതി. തിങ്കളാഴ്ച രാവിലെയാണ് 11, 13, 14 വയസ് പ്രായമുള്ള കുട്ടികളെ കാണാതായത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായതെന്നും പൊലീസ് പറഞ്ഞു.  രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് പണമെടുത്താണ് കുട്ടികള്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പാളയത്തെ വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്. കുട്ടികളിലൊരാള്‍ മുന്‍പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. Keywords:  Thiruvananthapuram, News, Kerala, Complaint, Missing, Police, Boy, House, 3 boys went missing in Thiruvananthapuram Powered by Info News For You

കോവിഡ് വാക്‌സിനുകളായ കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാര്‍ശ

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) രാജ്യത്ത് രണ്ട് പുതിയ വാക്‌സിനുകള്‍ക്ക് കൂടി അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി. കോവിഡ് വാക്‌സിനുകളായ കോവോവാക്‌സിനും (Covovaxin) കോര്‍ബെവാക്‌സിനും (Corbevaxin) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡിസിജിഐ (Drugs Controller General of India -DCGI) വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.  കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡിസിജിഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.  ബയോളജികല്‍ ഇ ആണ് കോര്‍ബെവാക്‌സിന്‍ നിര്‍മാതാക്കള്‍. സീറം ഇൻസ്റ്റിറ്റ്യൂടിന്റേതാണ് കോവോവാക്‌സിന്‍.  അതേസമയം, കൗമാരക്കാരിലെ വാക്‌സിനേഷനും (teenagers vaccination) കരുതല്‍ ഡോസ് വിതരണവും (booster dose) ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ സെക്രടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചീഫ് സെക്രടറിമാരും മെഡികല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും. അതിനിടെ, രാജ്യത്ത് ഒമിക്രോണ്‍ ബാധിച...

എക്‌സ്‌പോ 2020; ഇന്‍ഡ്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ അംഗസംഖ്യ 6 ലക്ഷം പിന്നിടുന്നു

Image
ഖാസിം ഉടുമ്പുന്തല ദുബൈ: (www.kvartha.com 28.12.2021) ദുബൈ എക്‌സ്‌പോ 2020 ഇന്‍ഡ്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ അംഗസംഖ്യ ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി 85 ദിവസത്തിനകമാണ് ഇത്രയധികം പേര്‍ പവിലിയനിലെത്തുന്നത്. ഇതോടെ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തിയ പവിലിയനുകളില്‍ ഒന്നായി ഇന്‍ഡ്യയുടേത് മാറുകയാണ്. ഇന്‍ഡ്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും വാണിജ്യ സാധ്യതകളുമാണ് ഇതിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യുഎഇ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. വാണിജ്യ സംരംഭ സാധ്യതകള്‍ തുറന്നിടുന്നതിലൂടെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്നു.  പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകരുടെ വരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിര്‍മിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരികന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആര്‍കിടെക്റ്റ്‌സിന്റെ 'മോസ്റ്റ് ഐകണിക് പവിലിയന്‍' അംഗീകാരം ഇന്‍ഡ്യന്‍ പവിലിയന് ലഭിച്ചിരുന്നു. ഇന്‍ഡ്യന്‍ സ്റ്റാര്‍ടപ്പുകള്‍ക്ക് പിന്തുണനല്‍കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച 'എലിവേറ്റ്' ഇന്‍ഡ്യന്‍ പവിലിയന്റെ പ്രത്യേകതയാണ്...

കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Image
കോഴിക്കോട്: (www.kvartha.com 28.12.2021) കൊളത്തറ മോഡേണ്‍ ബസാറിലെ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കമ്പനിക്ക് സമീപം താമസിച്ചിരുന്ന തൊഴിലാളികളെയും തീ ആളിപ്പടരുന്നതിനാല്‍ സമീപവാസികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അഗ്‌നിശമനാ സേനയുടെ എട്ട് യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.  ഗോഡൗണിന്റെ മുന്‍വശത്തെ തീ പൂര്‍ണമായും അണച്ചു. അതേസമയം, പുറകുവശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 160 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമനാ സേനയെ വിളിക്കുകയായിരുന്നു. കോഴിക്കോട് കൊളത്തറ റഹ് മാൻ ബസാറിലെ മാര്‍ക് 3 എന്ന ചെരുപ്പ് കമ്പനിയുടെ പ്രധാന ഗോഡൗണിലാണ് അപകടം. കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Keywords: News, Kerala, State, Kozhikode, Fire, Shop, Labours,  Fire catches in footwear company at Kozhikode Powered by Info News...

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

Image
കാസര്‍കോട്: (www.kasargodvartha.com 28.12.2021)  എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍.  ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറച്ചുകാലമായി സമരത്തിലാണ്. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ നേരത്തെ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍...

3 ദിവസം മാത്രം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധന

Image
കൊച്ചി: (www.kvartha.com 27.12.2021) സംസ്ഥാനത്ത് മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,545ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു.  ഡിസംബര്‍ 17,18,19, 20 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബര്‍ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്.  അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്. Keywords...

കർണാടക വീണ്ടും രാത്രികാല കർഫ്യൂവിലേക്ക്; ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് നിയന്ത്രണങ്ങൾ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുവാദം

Image
മംഗ്ളുറു: (www.kasargodvartha.com 27.12.2021) കർണാടക വീണ്ടും രാത്രികാല കർഫ്യൂവിലേക്ക്. ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിസംബർ 28 മുതൽ 10 ദിവസത്തേക്കാണ് കർണാടക സർകാർ രാത്രികാല കർഫ്യൂ ഏർപെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി 10 മുതൽ പുലർചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. കോവിഡ് കേസുകൾ വർധിച്ചുവന്നപ്പോൾ നേരത്തെ രാത്രി കാല കർഫ്യൂ ഏർപെടുത്തിയിരുന്നു.    പുതുവർഷാഘോഷത്തിൽ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി ഡിസംബർ 30 മുതൽ നാല് ദിവസത്തേക്ക് ഹോടെലുകളിലും ബാറുകളിലും പബുകളിലും പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിമാരുമായും കോവിഡ് സാങ്കേതിക ഉപദേശക സമിതി (ടിഎസി) അംഗങ്ങളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിയന്ത്രണങ്ങൾ ഏർപെടുത്താൻ തീരുമാനിച്ചത്. കർഫ്യൂ സമയത്ത് അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും ഒപ്പമുള്ളവർക്കും സഞ്ചരിക്കാം. വ്യവസായ ശാലകൾക്കും , കമ്പനികൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും, എന്നാൽ ജീവനക്കാർ അവരുടെ ഐഡന്റിറ്റി കാർഡുകൾ കൈവശം വെക്കേണ്...

മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്

Image
ശബരിമല: (www.kvartha.com 27.12.2021) മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്.  മണ്ഡല തീര്‍ത്ഥാടന കാലത്ത് 11 ലക്ഷത്തില്‍പരം ഭക്തരാണ് ദര്‍ശനത്തിനെത്തിയതന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ എട്ട് കോടി മാത്രമാണ് ലഭിച്ചത്.  ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി പിന്നിട്ടു. ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ റെകോര്‍ഡ് വരുമാനമാണിത്.  File Photo: കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019ല്‍ വരുമാനം 156 കോടിയായിരുന്നു. അരവണ വില്‍പനയിലൂടെ 35 കോടിയും, അപ്പം വില്‍പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു. സീസണ്‍ തുടക്കകാലത്ത് 10,000 ന് അടുത്ത് തീര്‍ഥാടകരാണ് എത്തിയതെങ്കില്‍ സമാപന ദിനങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം 45,000ത്തിലേക്ക് എത്തി. Keywords:  Sabarimala, Sabarimala Temple, Religion, COVID-19, Revenue, Sabarimala revenue to one crore Powered by Info News For You...

എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2021)  എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷാ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. ഹയര്‍ സെകന്‍ഡറി, വൊകേഷനൽ ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ മാര്‍ച് 30 മുതല്‍ ഏപ്രില്‍ 22 വരേയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.    എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ മാര്‍ച് 21 മുതല്‍ 25 വരെയും ഹയര്‍ സെകന്‍ഡറി  മോഡല്‍ പരീക്ഷ മാര്‍ച് 16 മുതല്‍ 21 വരെയും നടക്കും. എസ് എസ് എല്‍ സി പ്രാക്ടികൽ പരീക്ഷകൾ മാര്‍ച് 10 മുതല്‍ 19 വരെയും ഹയര്‍ സെകന്‍ഡറി പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച് 15 വരെയും വി എച് എസ് ഇ പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച് 15 വരെയും നടക്കും. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തിയെന്നും ഇത്തവണ പുതുതായി ഒമ്പത് ലക്ഷം കുട്ടികൾ എത്തിയതായും അദ്ദേഹം അറിയിച്ചു. Keywords:  SSLC, Higher Secondary and VHSE Exam Dates Announced, Kerala, News, Top-Headlines, Thiruva...

ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ അജ്മാനില്‍ നിര്യാതനായി

Image
ദുബൈ: (www.kasargodvartha.com 27.12.2021) ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ (63) അജ്മാനില്‍ നിര്യാതനായി. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ അദ്ദേഹം 25 വര്‍ഷമായി അജ്മാനില്‍ ക്ലിനിക് നടത്തുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്കയച്ചു. ഫറൂഖ് കോളജ് അധ്യാപകനായിരുന്ന പരേതനായ അബ്ദുല്‍ മജീദിന്റെയും റാബിയയുടേയും മകനാണ്. ഭാര്യ: നസ്രത് ബാനു, മക്കള്‍: നീഗസ് മുഹമ്മദ് (അജ്മാന്‍), ഡോ. നെഹാര്‍ (മെഡികല്‍ വിദ്യാര്‍ഥി, മംഗ്‌ളൂറു) മരുമകള്‍: സമീന (അജ്മാന്‍).  സഹോദരങ്ങള്‍: ഫാത്വിമ (പാലക്കാട്), അഹമ്മദ് (സഊദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂര്‍ പള്ളിയില്‍. Keywords:  Dubai, News, Gulf, World, Top-Headlines, Death, Obituary, Doctor, Ajman, Dr Mohammed Sagir, Dr Mohammed Sagir passed away Powered by Info News For You

എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 27.12.2021) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഹയര്‍സെകന്‍ഡറി പരീക്ഷ മാര്‍ച് 30 മുതല്‍ 22 വരെ നടക്കും. മാര്‍ച് 21 മുതല്‍ 25 വരെ എസ് എസ് എല്‍ സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെകന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച് 16 മുതല്‍ 21 വരെ നടക്കും. പ്രാക്ടികല്‍ പരീക്ഷകള്‍ എസ് എസ് എല്‍ സിയില്‍ മാര്‍ച് 10 മുതല്‍ 19 വരെയും ഹയര്‍സെകന്‍ഡറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച് 15 വരെയും വി എച് എസ് ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെയും നടക്കും. ഫോകസ് ഏരിയയും വിശദമായ ടൈംടേബിളും തിങ്കളാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. Keywords:  Thiruvananthapuram, News, Kerala, Education, Ministers, Examination, Date, Dates for SSLC and Higher Secondary examination announced Powered by Info News For You