Posts

Showing posts from April, 2019

സൗദിയില്‍ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിന് നിയന്ത്രണം; നിയമം പ്രാബല്ല്യത്തില്‍

Image
റിയാദ്: (www.kvartha.com 01.05.2019) റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിന് സൗദിയില്‍ നിയന്ത്രണം. നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമമാണ് പ്രാബല്ല്യത്തിലായത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്കു പ്രധാനകാരണമായാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഖുബ്ബൂസിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു. 100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ലെന്നാണ് പുതിയ നിയമം. ഭക്ഷ്യ വസ്തുക്കളില്‍ ഉപ്പിന്റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൗദിയിലും പദ്ദതി നടപ്പാക്കുന്നതെന്ന് അതോറിറ്റി മേധാവി അബ്ദുല്‍ റഹ് മാന്‍ അല്‍സുല്‍ത്വാന്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം ...

മെയ് 1; ഈ ലോകത്തെ ചലിപ്പിക്കുന്ന തൊഴിലാളികളുടെ ദിനം, തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെ ഓര്‍മിപ്പിച്ച ദിനം

Image
കൊച്ചി: (www.kvartha.com 01.05.2019) മെയ് ഒന്ന്, തൊഴിലാളി ദിനം. തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെ ഓര്‍മിപ്പിച്ച ദിവസം. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗം 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചായിരുന്നു നടന്നത്. അന്നായിരുന്നു മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി ഈ ദിനം ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവനും ആഘോഷിക്കാന്‍ തുടങ്ങി. എണ്‍പതോളം രാജ്യങ്ങളില്‍ മേയ് ദിനം പൊതു അവധിയാണ്. 1886ല്‍ അമേരിക്കയിലെ നഗരങ്ങളില്‍ ആളിക്കത്തിയ വിപ്ലവത്തിന്റെ ചരിത്രമുണ്ട് ഇതിന് പിന്നില്‍. അന്ന് ചിക്കാഗോയിലെ തൊഴിലാളികള്‍ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്ത് ദുരിത ജീവിതം നയിച്ചിരുന്ന അവസ്ഥയാണ് ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്‍ഡ് ലേബര്‍ യൂണിയന്‍ ഒരു പ്രമേയം പാസാക്കാന്‍ കാരണമായത്. അന്ന് 1886 മെയ് ഒന്നുമുതല്‍ എട്ട് മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെട്ടു. നിയമപരമായ ഒരു പിന്തുണയുമില്ലാതിരുന്നതിനാല്‍ പ്രമേയം ഔദ്യോഗികമായി ഭരണകൂടവും മുതലാളി വര്‍ഗവും അംഗീകരിക്കുന്നതി...

വീണ്ടും കള്ളവോട്ട് ആരോപണം; പിലാത്തറയ്ക്കു പിന്നാലെ ചീമേനിയിലെ ദൃശ്യങ്ങളും പുറത്തുവിട്ട് കോണ്‍ഗ്രസ്, 120 ലധികം കള്ളവോട്ടുകള്‍ സി പി എം ചെയ്തതായി ആരോപണം

Image
കാസര്‍കോട്: (www.kasargodvartha.com 01.05.2019)  വീണ്ടും കള്ളവോട്ട് ആരോപണം. പിലാത്തറയ്ക്കു പിന്നാലെ ചീമേനിയിലെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. 120 ലധികം കള്ളവോട്ടുകള്‍ സി പി എം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പെട്ട കയ്യൂര്‍ ചീമേനിയില്‍ 48-ാം നമ്പര്‍ ബൂത്തിലാണ് രണ്ട് സി പി എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഇതോടെ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇവിടുങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പിലാത്തറയിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചീമേനിയിലെ ദൃശ്യങ്ങളും പുറത്തായിരിക്കുന്നത്. ചീമേനിയിലെ ബൂത്തില്‍ രാഹുല്‍ എസ്, വിനീഷ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതായി കാണിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ...

കള്ളവോട്ട്; തെളിവ് ഹാജരാക്കിയിട്ടും നടപടിയെടുക്കാത്ത കലക്ടര്‍ക്കെതിരെ നടപടിയെടുക്കണം, കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കലക്ടര്‍ നോക്കി രസിക്കുകമാത്രമാണ് ചെയ്തതെന്ന് ആരോപണം, മുഖ്യമന്ത്രി ഉള്‍പ്പെടെ മറുപടി പറയണമെന്നും ഉണ്ണിത്താന്‍

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.05.2019)  മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ തെളിവ് സഹിതം ഹാജരാക്കിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്ത കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കലക്ടര്‍ അത് നോക്കി രസിക്കുകമാത്രമാണ് ചെയ്തത്. കലക്ടര്‍ക്കും കള്ളവോട്ടിന് കൂട്ട് നിന്ന പ്രിസൈഡിംഗ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. ഇടതുമുന്നണി കണ്‍വീനര്‍ ടി വി രാജേഷ് എം എല്‍ എയുടെ തട്ടകമായ ചെറുതാഴത്താണ് കള്ളവോട്ട് നടന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇതിനു മറുപടി പറയണം. കള്ളവോട്ടിന് നേതൃത്വം നല്‍കിയത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റാണെന്നും അതുകൊണ്ട് തന്നെ സതീഷ് ചന്ദ്രന്‍ പൊതുജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 35 വര്‍ഷമായി കാസര്‍കോട് മണ്ഡലത്തില്‍ ഇടത് മുന്നണി ജയിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ മുഖം മൂടി അഴിഞ്ഞുവീണിരിക്കുകയാണ്. കള്ളവോട്ട് നടന്നില്ലായിരുന്നുവ...

കോളജില്‍ നിന്ന് തുടങ്ങിയ അടുപ്പം കോളജ് കഴിഞ്ഞും തുടര്‍ന്നു; പരിചയം ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും വളര്‍ന്നതോടെ വിവാഹവാഗ്ദാനം നല്‍കി പീഡനം, സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.05.2019)  സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരിക്കുന്നത്. തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് മനോജ് മാത്യുവിനെതിരെ കേസെടുത്തത്. അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന മനശാസ്ത്ര വിദഗ്ദ്ധനാണ് മനോജ് മാത്യു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു മനോജും യുവതിയും. അവിടെ നിന്നുള്ള പരിചയം പിന്നീട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുടെയും വളര്‍ന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി മനോജ് കോയമ്പത്തൂര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡനത്തിനിരയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ മാവുങ്കാല്‍ മേലടുക്കത്തെ സുനില്‍ കുമാറിന്റെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നതിനിടയില്‍ വീണ്ടും തന്നെ പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. സുനില്‍ കുമാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി വാടകക്ക് നല്‍കുന്ന ക്വാട്ടേഴ്‌സ് ഡോക്ടര്‍ എന്നു പറഞ്ഞാണ് മനോജ് വാടകക്ക് എടുത്തത്. ഈ വീട്ടിലെത്തിച്ചും പീഡനം തു...

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Image
ചെങ്കള: (www.kasargodvartha.com 01.05.2019)  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എര്‍മാളം വലിയമൂലയിലെ പരേതനായ ദേലംപാടി മുഹമ്മദിന്റെ മകന്‍ അബ്ദുര്‍ റഹ് മാന്‍ എന്ന റഹ് മാന്‍ (32) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മാതാവ്: ഹവ്വമ്മ. സഹോദരങ്ങള്‍: നഫീസ, ഫാത്വിമ, അസ്മ. ഖബറടക്കം വലിയമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Chengala, Death, Youth, Man died after illness   < !- START disable copy paste --> Powered by Info News For You

ഇന്ത്യയില്‍ ബുര്‍ഖയും നിഖാബും നിരോധിച്ച് ശ്രീലങ്കയെ മാതൃകയാക്കണം; ശിവ്സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

Image
ന്യൂഡല്‍ഹി: (www.kvartha.com 01.05.2019)  ഇന്ത്യയില്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ശിവ്സേന. സായുധാക്രമണങ്ങള്‍ തടയാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കയില്‍ പൊതുയിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ബുര്‍ഖയും നിഖാബും നിരോധിച്ചിരുന്നു. ഇതിനെ മാതൃകയാക്കി ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ശിവ്സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍, പൊതുയിടങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭയ്ക്കു നല്‍കിയ കത്തില്‍ ശിവ്സേന ദേശീയ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എള...

കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ ദുരൂഹത മാറുന്നതിന് മുമ്പേ അതേ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി; പിന്നില്‍ സിരിയല്‍ കില്ലറെന്ന് സംശയം

Image
ഹൈദരാബാദ്: (www.kvartha.com 01.05.2019)  കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ ദുരൂഹത മാറുന്നതിന് മുമ്പേ അതേ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 വയസുകാരിയുടെ മൃതദേഹം തെലങ്കാനയിലെ യാതാരി ഭൂവനഗിരി ജില്ലയിലെ ഹജിപ്പൂര്‍ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മടങ്ങി എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗും സമീപത്ത് മദ്യ കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്താംക്ലാസുകാരി ബലാത്സംഗത്തിനിരയായതായും വിവരമുണ്ട്. രണ്ട് മാസം മുമ്പ് കാണാതായ 18 കാരി വിദ്യാര്‍ത്ഥിനിയുടെ അസ്ഥികൂടമാണ് ക...

കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ബി ജെ പി; തിരുവനന്തപുരവും പത്തനംതിട്ടയും പിടിച്ചടക്കും

Image
തിരുവനന്തപുരം: (www.kvartha.com 01.05.2019)  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി ജയിക്കുമെന്നുറപ്പിച്ച് നേതാക്കള്‍. ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണെന്നാണ് ബിജെപി പറയുന്നത്. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു അവരുടെ നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നാണു പാര്‍ലമെന്റ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വോട്ടുമറിക്കല്‍ ആരോപണമുള്ള കോഴിക്കോട് പക്ഷേ വോട്ടുകൂടുമെന്നാണു പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ വാദം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )    Keywords:  Kerala, News, Election, BJP,...

കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ ഇനാം പ്രഖ്യാപിച്ചു; ഒടുവില്‍ നടന്നത്

Image
മഹോബ: (www.kvartha.com 01.05.2019) കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തിയത് ബസ് സ്റ്റാന്റില്‍ നിന്ന്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ വോട്ടിങ് യന്ത്രമാണ് ബസ് സ്റ്റാന്റില്‍ നിന്നും കണ്ടെത്തിയത്. സ്ട്രോങ് റൂമിലേക്കു മാറ്റുന്നതിനിടെ വോട്ടിങ് എന്ത്രം കാണാതായെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മഹോബ ജില്ലയിലെ നൊഗാവോണ്‍ ഫട്ന ഗ്രാമത്തിലെ 27ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രമാണ് കാണാതായത്. കാണാതായ യന്ത്രം ഒരു ദിവസത്തിന് ശേഷം ബസ് സ്റ്റാന്റിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നു. യന്ത്രത്തിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടാനില്ലെന്നാണ് തിവാരി പറഞ്ഞത്. എന്നാല്‍ വോട്ടിങ് യന്ത്രം എങ്ങനെയാണ് കാണാതായതെന്ന ചോദ്യത്തിന് തിവാരിക്ക് ഉത്തരം ഇല്ല. വോട്ടിങ് യന്ത്രം കാണാതായെന്നും കണ്ടു പിടിച്ചുതരുന്നവര്‍ക്ക് 10000 രൂപ പ്രതിഫലം ലഭിക്കുമെന്നും നിയമനടപടികളെടുക്കില്ലെന്നും അറിയിപ്പ് നല്‍കി റിക്ഷ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉ...

കാസർകോട് വീണ്ടും കള്ളവോട്ട് ആരോപണം; ചീമേനിയിൽ 120 കള്ളവോട്ട് ചെയ്തതായി കോൺഗ്രസ്

Image
കാസർകോട് (www.evisionnews.co): കാസർകോട് മണ്ഡലത്തിലെ കയ്യൂർ ചീമേനിയിൽ 120ലധികം കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസിന്‍റെ പരാതി. 48ആം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കണ്ണൂരിൽ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ നേടാനും കോൺഗ്രസ് ശ്രമം തുടങ്ങി. രാഹുൽ എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതായി കാട്ടി കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകൾ ഇത്തരത്തിൽ ഈ ബൂത്തിൽ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി. Powered by Info News For You

പെരിയ ഇരട്ടക്കൊല: 2 പ്രതികള്‍കൂടി അറസ്റ്റില്‍, എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായി വിവരം

Image
പെരിയ: (www.kasargodvartha.com 01.05.2019)  പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കേസിലെ 11-ാം പ്രതി പ്രദീപന്‍ (38), മണി (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കേസിലെ എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അറസ്റ്റിലായ പ്രദീപന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കൃത്യം നടത്തിയ ശേഷം കേസിലെ മുഖ്യപ്രതികള്‍ക്ക് സുബീഷിനൊപ്പം പുതിയ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കാനും പ്രതികളെ സി പി എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിക്കാനും സഹായിച്ചതിനെ തുടര്‍ന്നാണ് മണിയെ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്ന പ്രദീപന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയതിന്റെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകര്‍ത്തുകയും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രദീപനെയും മണിയെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. (ശ്രദ്ധിക്കുക:...

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നേരത്തെ പ്രസിഡന്റായിരുന്ന പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ എ നെല്ലിക്കുന്ന് താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രസിഡന്റായി എന്‍ എ നെല്ലിക്കുന്നിനെ സ്ഥിരപ്പെടുത്തിയത്. സംയുക്ത ജമാഅത്ത് പ്രസിഡന്റായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടായിരുന്ന പി ബി അബ്ദുര്‍ റസ്സാഖിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു. പിന്നീട് പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തോടെ എന്‍ എ നെല്ലിക്കുന്നിനെ സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. റമദാന്‍ നോമ്പുതുറ പരിപാടികളിലും മറ്റും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ മുഴുവന്‍ ജമാ അത്ത് കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറ...

വിമാനത്താവളത്തില്‍ ജീവനക്കാരനില്‍ നിന്നും 10 കിലോ സ്വര്‍ണം പിടികൂടി

Image
തിരുവനന്തപുരം: (www.kasargodvartha.com 30.04.2019)  വിമാനത്താവളത്തിലെ ജീവനക്കാരനില്‍ നിന്നും 10 കിലോ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്. ദുബൈയില്‍ നിന്ന് എമിറേറ്റസ് വിമാനത്തില്‍ എത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. സ്വര്‍ണക്കടത്തിനായി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നതായി ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്റലിജന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്...

തമിഴ്‌നാട്ടില്‍ നാടകീയ രംഗങ്ങള്‍, സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ

Image
ചെന്നൈ: (www.kvartha.com 30.04.2019)  തമിഴ്‌നാട് നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ. മൂന്ന് ഭരണപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെയാണ് സ്പീക്കര്‍ പി ധന്‍പാലിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തിയത്. സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നിയമസഭ സെക്രട്ടറിയെ കണ്ടു. പ്രഭു, രത്‌നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ അവിശ്വാസപ്രമേയ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ആരോപണം. നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സ...

മാതാവിനെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ് വിധിച്ചു

Image
ഗാന്ധിനഗര്‍:  (www.kvartha.com 30.04.2019)  മാതാവിനെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ് വിധിച്ചു. വഡോദരയിലാണ് സംഭവം. മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ ബലമായി പീഡിപ്പിച്ച കേസിലാണ് വഡോദര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാന്‍ ശിക്ഷ വിധിച്ചത്. മെറ്റല്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. 2012ല്‍ ഇയാളുടെ പിതാവ് മരിച്ചിരുന്നു. പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5000 രൂപ പിഴയും വിധിച്ചു. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മുഴുകുടിയനായ മകനെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. 2017 ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ മാതാവിന്റെ ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍ക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതിക്ക് മാതാവിന്റെ ശരീരഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയ...

കടുവയെ കിടുവ പിടിച്ചു!; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ മുക്കിയ പഞ്ചാബ് പോലീസിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു

Image
കൊച്ചി:  (www.kvartha.com 30.04.2019)  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ മുക്കിയ പഞ്ചാബ് പോലീസിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തിലാണ് പഞ്ചാബ് പോലീസിലെ രണ്ട് എഎസ്‌ഐമാരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ പണത്തില്‍ നിന്ന് പകുതിയോളം അപഹരിച്ചുവെന്നാണ് കേസ്. ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് 16 കോടി രൂപയാണ് പിടിച്ചെടുത്തത്. എന്നാല്‍ ഒമ്പത് കോടി രൂപ മാത്രമാണ് പോലീസ് ആദായനികുതി വകുപ്പിന് കൈമാറിയത്. ഏഴു കോടി രൂപ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അപഹരിക്കുകയായിരുന്നുവെന്ന് പരാതി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ ജനറല്‍ ആ...

കള്ളവോട്ട് നടത്തിയിട്ടില്ല; തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചുപോവുകയായിരുന്നുവെന്ന് യുവാവിന്റെ വിശദീകരണം, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കള്ള വോട്ട് വിവാദത്തില്‍ അന്വേഷണം തുടരുന്നു, വെബ് കാസ്റ്റിംഗ് പരിശോധിക്കുമെന്ന് കലക്ടര്‍

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍പെട്ട 48- ാം നമ്പര്‍ ബൂത്തില്‍ യുവാവ് രണ്ടു തവണ വോട്ട് ചെയ്തുവെന്ന വിവാദത്തെ കുറിച്ച് അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ യുവാവ് ചൊവ്വാഴ്ച കലക്ട്രേറ്റില്‍ എത്തി ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. താന്‍ രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്നും ആദ്യ തവണ എത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചുപോവുകയായിരുന്നുവെന്നുമാണ് ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാര്‍ കലക്ടര്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ വെബ്കാസ്റ്റിംഗ് പരിശോധിക്കാനാണ് കലക്ടറുടെ തീരുമാനം. ഇതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ. റിപോര്‍ട്ട് പിന്നീട് സംസ്ഥാന വരണാധികാരിക്ക് കൈമാറും. ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്. കെ, പ്രിസൈഡിംഗ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിംഗ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിംഗ് ഓഫീസര...

ഉറക്കാന്‍ കിടത്തിയാലും ഉറങ്ങില്ല, തടസമാണെന്ന് തിരിച്ചറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മയുടെ മൊഴി

Image
ചേര്‍ത്തല (www.evisionnews.co): ഒന്നേക്കാല്‍ വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് സൈ്വരജീവിതത്തിനു തടസമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും അമ്മ ആതിര പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണ്‍ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകള്‍ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നല്‍കി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു.  ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിനു മുലപ്പാല്‍ നല്‍കാറുണ്ടെന്ന ആതിരയുടെ വാക്കുകള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്...

പെരിയ ഇരട്ടക്കൊല: രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Image
പെരിയ (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലി നെയും കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ കല്ല്യോട്ടെ പ്രദീപ് എന്ന കുട്ടന്‍ (34), വെളുത്തോളിയിലെ മണി(30), എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇരട്ടക്കൊല ആസൂത്രണം ചെയ്തത് പ്രദീപനാണെന്നും കൊലയ്ക്ക് ശേഷം പ്രതികളുടെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പതിനൊന്ന് പ്രതികളും പിടിയിലായിക്കുകയാണ്. സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറി തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. Powered by Info News For You

സുബൈദ വധക്കേസില്‍ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Image
കാസര്‍കോട് (www.evisionnews.co): പെരിയ ആയംപാറ ചെക്കിപള്ളത്തെ സുബൈദയെ (60) കൊലപ്പടുത്തിയ കേസിന്റെ വിചാരണാ നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവരുന്നതിനിടെ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അബ്ദുല്‍ അര്‍ഷാദിനാണ് ജാമ്യം ലഭിച്ചത്. ഈകേസിലെ രണ്ടാം പ്രതിയായ എം.എം അബ്ദുല്‍ അസീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അസീസ് രക്ഷപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിരക്ഷപ്പെട്ടതിന് കാരണം ഗുരുതരമായ വീഴ്ച്ചയാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസീസിനെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും 2019 ഫെബ്രുവരി 23നകം ഹാജരാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അസീസ് എവിടെയുണ്ടെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.  നാലു പ്രതികളുള്ള സ...

കളി നടന്നുകൊണ്ടിരിക്കെ കൊടുങ്കാറ്റില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റും സ്റ്റാന്‍ഡും തകര്‍ന്നുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019) കളി നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റില്‍ മാന്യ മുണ്ടോട്ടെ കെ സി എ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റും സ്റ്റാന്‍ഡും തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്റ്റാന്‍ഡ് തകര്‍ന്നുവീണത്. ഒമ്പത് ഫ്‌ളഡ് ലൈറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ചയും മത്സരം നടക്കുന്നതിനാല്‍ തകര്‍ന്ന ലൈറ്റുകളും സ്റ്റാന്‍ഡും അടിയന്തിരമായി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. Keywords:  Kerala, kasaragod, news, Cricket Tournament, Sports, Manya, collapse, Rain, Top-Headlines, Flood light stand collapsed in KCA Cricket stadium. Powered by Info News For You

വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് സി.സി.ടി.വിയില്‍ കുടുങ്ങി

Image
കാഞ്ഞങ്ങാട് (www.evisionnews.co): മദ്രസ വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് സി.സി.ടിവിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം നോര്‍ത്ത് ചിത്താരിയിലാണ് സംഭവം. നോര്‍ത്ത് ചിത്താരി അസീസിയ മദ്രസ വിദ്യാര്‍ത്ഥിനി സിബി റോഡിലെ ഇസ്മായിലിന്റെ മകള്‍ നസിയ (എട്ട്)യാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്തെ സ്വാകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നസിയയെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോയെങ്കിലും ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Powered by Info News For You

വേനല്‍ മഴ; കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യത, കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം, വീടുകളുടെ ടെറസ്, സണ്‍ ഷെയ്ഡുകള്‍ മുതലായവയിലെ ഓവുചാലുകള്‍ വൃത്തിയാക്കി വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം, കൊതുകു കടി ഏല്‍ക്കാതിരിക്കുന്നതിനായി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുന്നറിയിപ്പ്

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  ജില്ലയില്‍ വേനല്‍മഴ പെയ്തതോടുകൂടി മഴക്കാലരോഗങ്ങള്‍ക്ക് സാധ്യത. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് ഭാഗത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. റബ്ബര്‍, കവുങ്ങ് (കമുക്) തോട്ടങ്ങളിലെ ചിരട്ട, പാള മുതലായവ വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യം ഉള്ളതായാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും തോട്ടങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനാരോഗ്യനിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുഴമന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍ അറിയിച്ചു. വീടിന്റെ പരിസരത്തു വലിച്ചെറിയുന്ന ചിരട്ട, കുപ്പികള്‍, പ്ലാസ്റ്റിക്  കവറുകള്‍, ടയറുകള്‍ ഉപയോഗ്യശൂന്യമായ കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ എന്നിങ്ങനെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും ഒഴിവാക്കി കൊതുകു മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കണം. അതുപോലെ വീടുകളുടെ ടെറസ്, സണ്‍ ഷെയ്ഡുകള്‍...

കാസര്‍കോട് വികസന പാക്കേജില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന; നദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കും, മെയ് എട്ടിനകം സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും മെയ് 15ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  കാസര്‍കോട് വികസന പാക്കേജില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങുടെയും നദീതതട വികസനപദ്ധതികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജലസംഭരണം കുറഞ്ഞ അഞ്ച് നദികളിലും നദീതട പ്രദേശങ്ങളിലും ജലസംഭരണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കും.സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുക. മേയ് എട്ടിനകം ഇതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മേയ് 15ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലയില്‍ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന മഞ്ചേശ്വരം, ഷിറിയ, ഉപ്പള, കുമ്പള, മൊഗ്രാല്‍ എന്നീ നദികളില്‍ നിശ്ചിത ഇടവേളകളില്‍ ഒഴുക്കിന് അഭിമുഖമായി 10-15 ഡിഗ്രി ചരിവില്‍ കൈവഴികള്‍ സൃഷ്ടിച്ച് ഇത്തരം കൈവഴികളിലൂടെ വെള്ളം ഒഴുക്കി സര്‍ക്കാര്‍, പൊതു സ്ഥലങ്ങളില്‍ നിശ്ചിത വലിപ്പത്തിലു...

വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം; സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2019)  വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം നടത്തിയെന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷിന്റെ പരാതിയില്‍ മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്തിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 'ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ടു ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നും കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തി റിയാസ് മൗലവി കൊലക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളാണ് സന്ദേശത്തിലുള്ളതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാട്സ്ആപ്പിലൂടെ പ്രചരണമെന്നും പരാതിയില്‍ പറയുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ...

ചന്ദനക്കടത്ത് കേസ്; ശിക്ഷ വിധിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  ചന്ദനക്കടത്ത് കേസില്‍ ശിക്ഷ വിധിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. ചെങ്കള ഇന്ദിരാനഗറിലെ സൈനുല്‍ ആബിദ് (32) ആണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 2008 ജനുവരി ഒമ്പതിന് ടാറ്റാസുമോയില്‍ കടത്തുകയായിരുന്ന പതിനാല് ചാക്കുകളിലായി സൂക്ഷിച്ച 227.5 കിലോ ചന്ദനം പിടികൂടിയ കേസിലെ പ്രതിയാണ് സൈനുല്‍ ആബിദ്. ഈ കേസില്‍ 2016 ജൂലൈ 26ന് സി ജെ എം കോടതി സൈനുല്‍ ആബിദിനെ ഒരു വര്‍ഷം തടവിനും 1,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുന്ന സമയം പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ചയാണ് സൈനുല്‍ ആബിദ് കോടതിയില്‍ കീഴടങ്ങിയത്. സൈനുല്‍ ആബിദ് ഉള്‍പ്പെടെ നാലുപേരെയാണ് ചന്ദനക്കടത്ത് കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ രണ്ട് പ്രതികളെ കോടതി വെറുതെവിടുകയും സൈനുല്‍ ആബിദ് ഉള്‍പെടെ രണ്ടു പ്രതികളെ ഒരു വര്‍ഷം തടവിനും ആയിരം രൂപ വീതം പിഴയടക്കാനും ശിക്ഷിക്കുകയായിരുന്നു. ...

പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡനം; വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പരാതിയുമായി 24 കാരി പോലീസിലെത്തി, യുവാവിനെതിരെ കേസെടുത്തു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2019)  പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന 24 കാരിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി സ്വദേശിയായ മനോജ് മാത്യുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. തലശ്ശേരി സ്വദേശിനിയായ 24 കാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Molestation, Molestation Case against Youth   < !- START disable copy paste --> Powered by Info News For You

കണ്ണൂര്‍ കോട്ട അടിമുടി മാറുന്നു; മെയ് ഒന്നു മുതല്‍ പ്രവേശന ഫീസ് ഈടാക്കും, സ്വദേശികള്‍ക്ക് 25 രൂപയും വിദേശികള്‍ക്ക് 300 രൂപയും

Image
കണ്ണൂര്‍:(www.kasargodvartha.com 30/04/2019) മെയ് ഒന്നു മുതല്‍ കണ്ണൂര്‍ കോട്ടയില്‍ പ്രവേശന ഫീസ് ഈടാക്കാന്‍ തീരുമാനം. 25 രൂപയാണ് ഫീസ്. 15ന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിദേശികള്‍ക്ക് 300 രൂപയാണ് ഫീസ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് രണ്ട് ചരിത്ര സ്മാരകങ്ങളിലും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും സാര്‍ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 25 രൂപയാണ് ഫീസ്. മറ്റ് രാജ്യക്കാര്‍ 300 രൂപ നല്‍കണം. കറന്‍സിരഹിത ഇടപാടുകാര്‍ക്ക് 20ഉം 250മാണ് ഫീസ്. പോയിന്റ് ഓഫ് സെയില്‍ മെഷിന്‍ (പിഒഎസ്) വഴിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഫീ അടയ്ക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകും. മൂന്നിടങ്ങളിലും ഒരേ നിരക്കാണ് ഈടാക്കുക. ബാക്കി 23 സ്മാരകങ്ങളിലും അടുത്ത മാസത്തോടെ ഫീസ് ഈടാക്കും. കഫ്‌റ്റേരിയ, ക്ലോക്ക് റൂം, എഎസ്‌ഐ പബ്ലിക്കേഷന്‍ കൗണ്ടര്‍, പുരാവസ്തു വ്യാഖ്യാന കേന്ദ്രം, കുടിവെള്ള സൗകര്യം, ടോയ്‌ലെറ്റ് കോംപ്ലക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ കോട്ടയിലും പാലക്കാടും പുരോഗമിക്കുന്നുണ്ട്. ബേക്കല...

കള്ളവോട്ടില്‍ വിട്ടുവീഴ്ചയില്ല; മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

Image
തിരുവനന്തപുരം:(www.kvartha.com 30/04/2019) മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു. പോസ്റ്റല്‍ വോട്ടിംഗിന്റെ കാര്യങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അവരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം വന്നതിന് പിന്നാലെയാണ് യുഡിഎഫിനെതിരെയും ആരോപണം ഉയര്‍ന്നത്. കല്യാശേരി മണ്ഡലത്തില്‍ മാടായിയിലെ 69 ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70ാം നമ്പര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് സിപിഎം ആരോപണം. സംഭവത്തില്‍ ഇടതുമുന്...

കാറും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Image
കരുനാഗപ്പള്ളി:(www.kvartha.com 30/04/2019) കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്താണ് അപകടമുണ്ടായത്. അപകടത്തില്‍ കോട്ടയ്ക്കുപ്പുറം സ്വദേശികളായ അക്ഷയ് രാജ് (17), അലന്‍ (17) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Kollam, Kerala, Students, Accidental Death, 2 students dies in accident Powered by Info News For You

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകന്‍ ഗള്‍ഫുകാരന്റെ വോട്ട് ചെയ്തതായി പരാതി

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് കള്ളവോട്ടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഉദുമ നിയമസഭാ മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തില്‍ 132-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് പുതിയ പരാതി. ഉദുമ മണ്ഡലം എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകനും പള്ളിക്കര പഞ്ചായത്ത് 132-ാം ബൂത്ത് നമ്പര്‍ വോട്ടറായ ഗള്‍ഫിലുള്ള മധുസൂധനന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. കെ. കുഞ്ഞിരാമന്റെ മറ്റൊരു മകനായ പത്മരാജന്‍ എല്‍.ഡി.എഫിന്റെ പോളിംഗ് ഏജന്റായി അതേ ബൂത്തിലുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫിന്റെ പോളിംഗ് ഏജന്റായ രക്തനാകാരന്‍ നമ്പ്യാര്‍ കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായതായും യു.ഡി.എഫ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബൂത്തിനകത്തെ ക്യാമറ ദൃശ്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം യു.ഡി.എഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. Powered by Info News For You

കാസര്‍കോട്ട് കള്ളവോട്ട് ആരോപണം തുടരുന്നു; എംഎല്‍എയുടെ വിദേശത്തുള്ള മകനും വോട്ട് രേഖപ്പെടുത്തി

Image
കാസര്‍കോട്:(www.kvartha.com 30/04/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് വ്യാപക കള്ളവോട്ടെന്ന യുഡിഎഫിന്റെ പരതി തുടരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. എംഎല്‍എയുടെ വിദേശത്തുള്ള മകന്‍ മധുസൂധനന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പരാതി. അതേസമയം മകന്റെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പ്രതികരിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Kasaragod, Kerala, UDF, Election, Trending, Bogus vote, Bogus vote polled by Uduma MLA's son Madhusoodhanan's identity Powered by Info News For You

കെട്ടിടനിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ പന്തെടുത്ത വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു; പോലീസ് കേസെടുത്തു

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2019)  കെട്ടിടനിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ പന്തെടുത്ത വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എരിയാലിലെ 16 കാരനാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ അബ്ദുല്ല (45), ഇയാളുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ പന്ത് എടുത്ത് തിരികെ കയറുന്നതിനിടെ മണ്ണ് കുഴിയിലേക്ക് പതിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കോളറിന് പിടിച്ചു മര്‍ദിച്ചുവെന്നാണ് പരാതി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Top-Headlines, case, Crime, Police, Case against 3 for assaulting student   < !- START disable copy paste --> Powered by Info News ...

സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം; കൂട്ടത്തോല്‍വിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നു

Image
ഹൈദരാബാദ്:(www.kasargodvartha.com 30/04/2019) തെലങ്കാനയില്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയിലെ മൂല്യ നിര്‍ണയത്തിലെ അപാകത മൂലം പരാജയപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 25 ആയി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്റെ മണ്ഡലമായ സിര്‍സില്ലയിലാണ് അവസാനമായി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സംഭവം തെലങ്കാനയില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തെലങ്കാന ബിജെപി നേതാവ് ആര്‍ ലക്ഷ്മണ്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചു. ഇതര പ്രതിപക്ഷ പാര്‍ട്ടികളും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പരീക്ഷ നടത്തിപ്പില്‍ അഴിമതിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ജി ജഗദീശ്വര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിന് കരാര്‍ നല്‍കിയ സ്വകാര്യ സ്ഥാപനത്തിന് യോഗ്യതയുണ്ടായിരുന്നില്ലെന്നും 9.7 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍...

വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ അനുമതി നല്‍കാതിരുന്ന കേരളാ ഹൗസ് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തം

Image
ന്യൂഡല്‍ഹി : (www.kvartha.com 30.04.2019) അന്തരിച്ച പ്രമുഖ വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ പൊതു ദര്‍ശനത്തിന് അനുമതി നിഷേധിച്ചെന്നാണ് പരാതി. ഇതേതുടര്‍ന്ന് പൊതു ദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വൈകിട്ട് 4.30 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതേസമയം, ആരും രേഖാമൂലം അനുമതി തേടിയിട്ടില്ലെന്നാണ് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ വിശദീകരണം. തിങ്കളാഴ്ച രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡെല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. അങ്ങനെയെങ്കില്‍ 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 മണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താം എന്ന കണക്കുകൂട്ടലാണ് നടത്തിയിരുന്നത്. എന്നാല്‍ ബന്ധപ്പെട്ട ആളുകള്‍ ചൊവ്വാഴ്ച രാവിലെ കേ...

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം; ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിനെതിരെ പ്രിയങ്ക ഗാന്ധി

Image
ന്യൂഡല്‍ഹി: (www.kvartha.com 30.04.2019) രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തില്‍ പ്രതികരിച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നാണ് പ്രിയങ്ക പറഞ്ഞത്. ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. 2003ല്‍ ബാക്ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ യു.കെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം ഏഴു ഘട്ടങ്ങളായി നടക്ക...

6 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, പ്രതി അറസ്റ്റില്‍

Image
ഹരിദ്വാര്‍: (www.kvartha.com 30.04.2019) മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് മറ്റൊരു ക്രൂരത കൂടി പുറത്തുവരുന്നു. ആറുവയസുകാരിയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. പൗള്‍ട്രി ഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടെന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുയായിരുന്ന കുട്ടി പിന്നീട് വീട്ടിലെത്തിയില്ല. പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പിന്നീട് മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും പോ...