കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ അതിക്രമം; 19കാരിയെ തലയക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

കറുകച്ചാല്‍: (www.kvartha.com 31.08.2019) കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ അതിക്രമം. 19കാരിയെ തലയക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കുന്നന്താനം മുക്കട കോളനിയില്‍ സുബി(27)നെ ആണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുബിന്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11.30ന് ലഹരിക്ക് അടിമയായ സുബിന്‍ ഭാര്യ അശ്വതി (19)യുമായി വഴക്കിടുകയും തുടര്‍ന്ന് ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പു കൊണ്ടു തലയില്‍ അടിക്കുകയും ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിക്കുകയുമായിരുന്നു.

Kottayam, News, Kerala, Murder, Crime, Police, Arrest, Killed, Murder case in Kottayam; husband killed wife

ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരായിരുന്നു പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഉടനെ അശ്വതിയെ ആശുപത്രിയിലെത്തു. ചികിത്സയിലായിരിക്കെ ശനിയാഴ്ച രാവിലെ 6.45ന് മരിച്ചു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രണ്ട് വര്‍ഷം മുമ്പ് സുബിനൊപ്പം ഇറങ്ങിപ്പോയതായിരുന്നു അശ്വതി. തുടര്‍ന്ന് ചിങ്ങവനത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Murder, Crime, Police, Arrest, Killed, Murder case in Kottayam; husband killed wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?