Posts

Showing posts from June, 2022

Youth Killed | 'അട്ടപ്പാടിയില്‍ 23 കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തി'; സുഹൃത്ത് അടക്കം 5 പേര്‍ കസ്റ്റഡിയില്‍

Image
പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. അട്ടപ്പാടി നരസിമുക്കിലാണ് നടുക്കിയ സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദ കിഷോര്‍ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദ കിഷോറിന്റെ സുഹൃത്ത് അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  അവശനായ നന്ദ കിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords:  News,Kerala,State,palakkad,Crime,Police,Youth,Killed,Custody,Local-News, Attappady: 23 Year old Youth killed  Powered by Info News For You

Fraudsters Arrested | ഹജ്ജ് സംബന്ധമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; സഊദിയില്‍ 15 പേര്‍ അറസ്റ്റില്‍

Image
റിയാദ്: (www.kasargodvartha.com) സഊദിയില്‍ ഹജ്ജിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 15 പേര്‍ അറസ്റ്റില്‍. ഹജ്ജുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ 15 പേരെ രണ്ട് വ്യത്യസ്ത നീക്കങ്ങളിലൂടെ സഊദി അധികൃതര്‍ അറസ്റ്റ് ചെയ്തതായി സഊദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി (എസ് പി എ) റിപോര്‍ട് ചെയ്തു.  അനധികൃത ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹജ്ജ് ഉള്‍പെടെയുള്ള വ്യാജ സേവനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വിവിധ രാജ്യക്കാരായ ഏഴ് പേരെയും മക്ക പൊലീസ് അറസ്റ്റ് ചെയ്തു. മക്കയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് വ്യാജ ഗതാഗത സേവനങ്ങള്‍ വാഗ്ദാനം ചെയ്ത ഏഴ് പ്രവാസികളെ ഒരു പ്രത്യേക നീക്കത്തിലൂടെയാണ് റിയാദ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.  വ്യാജ ഹജ്ജ് കാപെയ്‌നുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയാദില്‍ ലൈസന്‍സില്ലാത്ത വെബ്‌സൈറ്റ് നടത്തിയതിന് മറ്റൊരു പ്രവാസിയേയും കസ്റ്റഡിയിലെട...

Man Arrested | ഉദയ്പൂര്‍ കൊലപാതകം: കനയ്യ ലാലിന്റെ തലയറുത്തതിനെ പിന്തുണച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Image
ഉദയ്പൂര്‍: (www.kvartha.com) പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ തലയറുത്തതിനെ പിന്തുണച്ചെന്ന പരാതിയിൽ ഒരാളെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആശിഫ് ഖാനെയാണ് പിടികൂടിയത്. ഇയാള്‍ കുറ്റകൃത്യത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക് അകൗണ്ടില്‍ ഷെയര്‍ ചെയ്യുകയും കനയ്യ ലാലിന്റെ കൊലപാതകത്തെ അനുകൂലിച്ച് കമന്റ് ചെയ്യുകയും ചെയ്‌തെന്നാണ് ആരോപണം.    ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505 (2), 295 എ എന്നിവ പ്രകാരമാണ് നോയിഡ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എക്സ്പ്രസ് വേ കനാല്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കും. നൂപുര്‍ ശര്‍മയെ പിന്തുണച്ച് ആക്ഷേപകരമായ ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് കനയ്യ ലാലിനെ രണ്ട് പേര്‍ ക്രൂരമായി കൊലപ്പെടുത്തുകയും സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുണി തയ്ക്കാനെന്ന വ്യാജേന കടയിലെത്തിയ രണ്ട് പേരില്‍ ഒരാളുട...

Leaders Condemn | എ കെ ജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടകവസ്തു ആക്രമണം; വ്യാപക പ്രതിഷേധം; കലാപശ്രമമെന്ന് സിപിഎം നേതാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അക്രമി എത്തിയത് സ്‌കൂടറില്‍

Image
തിരുവനന്തപുരം: (www.kasargodvartha.com) സി പി എം സംസ്ഥാന ആസ്ഥാനമായ എ കെ ജി സെന്ററിനുനേരെയുണ്ടായ സ്‌ഫോടകവസ്തു ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എ കെ ജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എ കെ ജി ഹോളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിലെത്തിയ ആള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്. 'ആക്രമണത്തിന് എത്തിയയാള്‍ വന്നത് കുന്നുകുഴി ഭാഗത്തുനിന്ന്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കുന്നു. പിന്നീട് തിരിച്ചുപോകുന്നു. സെകന്‍ഡുകള്‍ക്കകം വീണ്ടും തിരിച്ചുവരുന്നു. ഇരുചക്രവാഹനം വേഗം നിര്‍ത്തിയശേഷം കയ്യില്‍ കരുതിയിരുന്ന സ്‌ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ഇവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അക്രമിയെ കൃത്യമായി അറിയാന്‍ കഴിയൂ. ദൃശ്യങ്ങള്‍ ശേഖരിച്ചുതുടങ്ങി.'- പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ചെ ഒന്നേമുക്കാലോടെ ഫൊറന്‍സിക്...

AKG Center Attack |എ കെ ജി സെന്ററിന് നേരെ ബോംബ് ആക്രമണം; തീക്കളിയെന്ന് മുതിര്‍ന്ന നേതാക്കള്‍

Image
തിരുവനന്തപുരം: (www.kvartha.com) സി പി എം സംസ്ഥാന കമിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോംബേറ്. എ കെ ജി സെന്ററിലെ ഹോളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം.  ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സംഭവം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് പി കെ ശ്രീമതിയും സി പി എം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം തീക്കളിയെന്ന് എംഎ ബേബിയും പറഞ്ഞു.  അരാജക അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചപ്പോള്‍, ആക്രമണം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. എ കെ ജി സെന്ററിനെതിരായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കണ്ണൂരിലും സുരക്ഷ ശക്തമാക്കി. നൈറ്റ് പട്രോളിങ് ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകള്...

Deepika's Murder Case | 'ശരീരത്തില്‍ 30 ലധികം മുറിവുകള്‍, പലതും ആഴത്തിലുള്ളത്, നേരത്തെയും ആക്രമിച്ചിരുന്നു'; പാലക്കാട് വെട്ടേറ്റ് മരിച്ച ദീപികയുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്; കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്ന് ഭര്‍ത്താവിന്റെ മൊഴി

Image
മണ്ണാര്‍ക്കാട്: (www.kvartha.com) പാലക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ച ദീപികയുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. യുവതിയുടെ ശരീരത്തില്‍ 30 ലധികം മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് ഇത്രയും വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് റിപോര്‍ടില്‍ പറയുന്നു.മൃതദേഹം പെരിന്തല്‍മണ്ണയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ടം നടത്തിയത്. താന്‍ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് അവിനാശ് നല്‍കിയ മൊഴിയെന്നും എന്നാല്‍, ഇത് വിശ്വസിക്കാനാവില്ലെന്നും ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്‌നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. മുന്‍പ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കോയമ്പതൂര്‍ കന്തസ്വാമി ലേഔട്ടില്‍ രവിചന്ദ്രന്റെയും വാസന്തിയുടെയും മകള്‍ ദീപിക ഭര്‍തൃവീട്ടില്‍ വെട്ടേറ്റ് മരിച്ചത്. പ...

WHO warns | കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Image
ജനീവ: (www.kvartha.com) കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി. ബിഎ 4, ബിഎ 5 വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.      ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതിങ്ങനെ: 'ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്നതിലും വൈറസിന്റെ ജനിതക ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാല്‍ ഒമിക്രോണ്‍ ട്രാക് ചെയ്യാനും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്'. Keywords:  WHO issued warning in the wake of increase in Covid cases, News, International, Top-Headlines, WHO, COVID-19, Dir...

Social Media Influencers | വിദ്യാർഥികൾ ശ്രദ്ധിക്കുക: 'ഇങ്ങനെ പറ്റിക്കല്ലേ സാറേ'; സോഷ്യൽ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍സിന്റെ വാചകമടിയിൽ മാത്രം വീഴല്ലേ; ഉന്നത വിദ്യാഭ്യാസത്തിനായി സ്ഥാപനങ്ങളിൽ പ്രവേശനം നേടുമ്പോൾ കെണിയിൽ വീഴാതെ നോക്കാം

Image
കൊച്ചി: (www.kvartha.com) കഴിഞ്ഞ 20 വർഷമായി വിവര സാങ്കേതിക വിദ്യ അതിവേഗം മാറിയിട്ടുണ്ട്, സാമൂഹ്യ മാധ്യമങ്ങളുടെ ആവിർഭാവമാണ് സുപ്രധാന മാറ്റം. എല്ലാവരുടെയും കൈകളിൽ ഏത് ഉപകരണത്തിലും എവിടെയും എപ്പോൾ വേണമെങ്കിലും കണക്റ്റുചെയ്യാനുള്ള മാർഗങ്ങൾ ഉള്ളപ്പോൾ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും വർധിച്ചു. ഇവ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുന്നതിനുള്ള ഒരു ഉപാധി എന്നതിൽ നിന്ന് സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന രീതിയിലേക്ക് വളർന്നിരിക്കുന്ന കാലമാണിത്.    സാമൂഹ്യ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സാമൂഹ്യ മാധ്യമങ്ങൾ വഹിക്കുന്നുണ്ട്. ഇതിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സാമൂഹ്യ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ അഥവാ സോഷ്യൽ മീഡിയ 'Social Media Influencers' എന്ന് അറിയപ്പെടുന്നവർ. ഇവർക്ക് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. യാത്ര, ഫുഡ്, ഗാഡ്ജറ്റ്, വസ്ത്രം, പാചകം.. അങ്ങനെയങ്ങനെ ഒരുപാട് വ്ലോഗുകൾ തയ്യാറാക്കുന്നു, ഇവർക്ക് അനേകം പേരിലേക്ക് അതെത്...

Byju's lays off employees | ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടു; തീരുമാനം ചിലവ് ചുരുക്കലിന്റെ ഭാഗമായി

Image
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ സ്റ്റാർടപുകളുടെ ഫൻഡിംഗ് മരവിപ്പിക്കലിനിടെ, എഡ്‌ടെക് കംപനിയായ ബൈജൂസ് അതിന്റെ ഗ്രൂപ് കംപനികളിലുടനീളം 2,500 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോർട്. 'ജൂൺ 27, 28 തീയതികളിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റെടുത്ത രണ്ട് കംപനികളായ Toppr, WhiteHat Jr എന്നിവിടങ്ങളിൽ നിന്ന് 1,500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടപ്പോൾ, ജൂൺ 29 ന്, അതിന്റെ പ്രധാന പ്രവർത്തനങ്ങളിൽ പെട്ട  ഏകദേശം 1,000 ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു', ഉറവിടങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപോർട് ചെയ്തു.       ഇൻഡ്യയിൽ ഏറ്റവും മൂല്യമുള്ള സ്റ്റാർടപായ ബെംഗ്ളുറു ആസ്ഥാനമായുള്ള ബൈജൂസ്, ടോപ്ആർ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിവയിൽ സെയിൽസ്, മാർകറ്റിംഗ്, ഓപറേഷൻസ്, കണ്ടന്റ്, ഡിസൈൻ ടീമുകളിലുടനീളമുള്ള മുഴുവൻ സമയ, കരാർ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോർട് പറയുന്നു. 'ഗ്രൂപ് കംപനികളിലുടനീളം ഉള്ളടക്കം, ഡിസൈൻ തുടങ്ങിയ ജീവനക്കാരെ ഗണ്യമായി കുറച്ചിരിക്കുന്നു. ഈ ടീമുകളിൽ ചിലത് ആരുമില്ലാതായി മാറി. പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു', വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സ്‌കൂളുകളും കോളജുകളും, ട്യൂഷ...

Eight Died | വൈദ്യുതി കമ്പി ഓടോറിക്ഷയിലേക്ക് പൊട്ടിവീണ് തീപിടിച്ചു; 8 കര്‍ഷികത്തൊഴിലാളികള്‍ വെന്തുമരിച്ചു

Image
അമരാവതി: (www.kvartha.com) ആന്ധ്രാപ്രദേശില്‍ വൈദ്യുതി കമ്പി ഓടോറിക്ഷയിലേക്ക് പൊട്ടിവീണ് തീപിടിച്ച് എട്ട് തൊഴിലാളികള്‍ വെന്തുമരിച്ചു. രാവിലെ ഏഴിന് ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് ദാരുണസംഭവം. വാഹനം വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് എട്ടുപേരും വാഹനത്തില്‍വച്ച് തന്നെ വെന്തു മരിക്കുകയായിരുന്നു. കൃഷിപ്പണിക്ക് പോവുകയായിരുന്ന ഗുഡ്ഡം പള്ളി സ്വദേശികളായ കര്‍ഷകരാണ് മരിച്ചത്. ഓടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. #BigBreaking AP, Satyasai District- Tragedy near Chillakondaiah Palli,Tadimarri Mandal. Eight people were burnt alive when the auto was hit by high tension electric wires.The deceased were identified as residents of Guddam Pally. #BreakingNews #AndhraPradeshnews pic.twitter.com/8ZHrF9K1qn — Medi Samrat (@Journo_Samrat) June 30, 2022 Keywords:  N...

DL Suspended | 5 വിദ്യാര്‍ഥികള്‍ യൂനിഫോമില്‍ സ്‌കൂടറില്‍ 'ചെത്തി'; യാത്രാ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വാഹനമോടിച്ചയാളുടെ ലൈസന്‍സ് തെറിച്ചു; സാമൂഹിക സേവനവും പിഴയും

Image
ചെറുതോണി: (www.kvartha.com) കോളജ് യൂനിഫോമില്‍ സ്‌കൂടറില്‍ അപകടകരമായ രീതിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒരുമിച്ച് നടത്തിയ യാത്ര വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക സേവനവും പിഴയുമിട്ട് മോടോര്‍ വാഹനവകുപ്പിന്റെ ശിക്ഷ. വാഹനമോടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കി.  ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ രണ്ടുദിവസം സാമൂഹിക സേവനം നടത്താനാണ് ആര്‍ടിഒ ആര്‍ രമണന്റെ നിര്‍ദേശം. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കൗന്‍സലിങ്ങും നടത്തി. 2000രൂപ പിഴയടക്കാനും നിര്‍ദേശിച്ചു. സ്‌കൂടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗനിലൂടെ വിദ്യാര്‍ഥികള്‍ 'ചെത്തി നടക്കുന്ന'തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ അതേ കോളജിന്റെ യൂനിഫോമിലാണ് അപകടകരമായവിധത്തില്‍ വാഹനമോടിച്ചത്. തുടര്‍ന്ന് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍, അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. വി...

Anthrax Detected in Thrissur | തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധത്തിന് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി; രോഗലക്ഷണങ്ങള്‍ അറിയാം

Image
തിരുവനന്തപുരം: (www.kasargodvartha.com) തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസം വനമേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകള്‍ നിരീക്ഷണത്തിലാണ്.  കാട്ടുപന്നികള്‍ ഉള്‍പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വ...

Accused Escaped | കർണാടക പൊലീസ് തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ച സ്വർണ കവർച കേസിലെ 'പ്രതി രക്ഷപെട്ടു'

Image
തിരുവനന്തപുരം:  (www.kvartha.com) തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപെട്ടതായി പൊലീസ്. വിനോദ് എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്. ബുധനാഴ്ച രാവിലെ കര്‍ണാടക ചെന്നൂര്‍ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്.  വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയാണ് വിനോദെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ പ്രതിയുമായി പൊലീസ് മുറിയെടുത്തിരുന്നു, ഇവിടെ നിന്നാണ് രക്ഷപെട്ടത്. കര്‍ണാടക പൊലീസിന്റെ പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords:  News,Kerala,State,Karnataka,theft,Case,Accused,Police, Suspect in the gold theft case Powered by Info News For You

Found Dead | കാസര്‍കോട്ട് എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

Image
വെള്ളരിക്കുണ്ട്: (www.kasargodvartha.com) എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് സ്വദേശിയും കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയുമായ അബ്ദുല്‍ അസീസിനെ (48) ആണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.             മരണകാരണം പുറത്ത് വന്നിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ മരണവിവരമറിഞ്ഞ് വെള്ളരിക്കുണ്ടില്‍ എത്തിയിട്ടുണ്ട്. കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി വിവരം പുറത്ത് വരുന്നുണ്ട്. വെള്ളരിക്കുണ്ട് കമ്മാടത്താണ് വീട്. കുന്നുംകൈ പാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ പരപ്പ പുലിയംകുളം താമസക്കാരനുമാണ്. അസീസ് വേലിക്കോത്ത് വെള്ളരിക്കുണ്ട്, രാജപുരം എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മമ്മു (മുഹമ്മദ്) ചിറമ്മല്‍, ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കള്‍ അഖീല (21), ജവാദ് (17). സഹോദരങ്ങള്‍ ഖാസിം, സലാം, സഫിയ, അസ്മ, സാജിദ, മൈമൂന. Keywords:  Vellarikundu, Kasaragod, Kerala, News, Top-Headlines, ASI, Dead, Death, Suicide, Special-squad, Kasargod ...

Criticism of Muslim Groups | സമൂഹത്തെ താലിബാന്‍ വല്‍ക്കരിക്കുന്നത് അനുവദിക്കില്ല; ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ച് വിവിധ മുസ്ലീം സംഘടനകള്‍; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ച് ജീവിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കണമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി

Image
ജയ്പൂര്‍: (www.kvartha.com)  പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഭാരതീയ ജനതാ പാര്‍ടി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിനെ നിരവധി മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും വിമര്‍ശിച്ചു. കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ ചൊവ്വാഴ്ച കഴുത്തറുത്ത് കൊലപ്പെടുത്തുന്നത് അക്രമികള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. രാജസ്താനിലെ ഉദയ്പൂരിലാണ് രാജ്യത്തെ നടുക്കിയ അരുംകൊല നടന്നത്. കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അവകാശപ്പെടുന്ന രണ്ട് പേരുടെ മറ്റൊരു വീഡിയോയും ഓണ്‍ലൈനില്‍ പങ്കിട്ടു. അതില്‍ മുഹമ്മദ് റിയാസ് അടാരി, ഗൗസ് മുഹമ്മദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ വാളുകള്‍ വീശി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൊല്ലുമെന്നും അവകാശപ്പെട്ടു. പിന്നാലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിയമം കയ്യിലെടുക്കുന്നത് എടുക്കുന്നത് 'അങ്ങേയറ്റം അപലപനീയവും ഖേദകരവും അനിസ്ലാമികവുമാണ്' കൊലപാതകത്തെക്കുറിച്ച് ഓള്‍ ഇന്‍ഡ്യ മുസ്ലീം വ്...

Police Officer Found Dead | പൊലീസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

Image
കാസര്‍കോട്: (www.kvartha.com)  പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പരപ്പ ബിരിക്കുളം സ്വദേശിയായ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ അസീസാ(47)ണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ മരണവിവരമറിഞ്ഞ് വെള്ളരിക്കുണ്ടില്‍ എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.  മുഹമ്മദ് ചിറമ്മല്‍- ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കള്‍ അഖീല (21), ജവാദ് (17). സഹോദരങ്ങള്‍ ഖാസിം, സലാം, സഫിയ, അസ്മ, സാജിദ, മൈമൂന. Keywords:  News,Kerala,Kerala,State,kasaragod,Death,Police,Officer, Kasaragod: Police officer found dead hanged  Powered by Info News For You

Twenty20 Match | രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ പരമ്പര നേടി ഇന്‍ഡ്യ; അയര്‍ലന്‍ഡിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയം

Image
മുംബൈ: (www.kvartha.com) ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏഴ് വികറ്റിന് പരാജയപെടുത്തിയപ്പോള്‍ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ നാല് റന്‍സിന് അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്‍ഡ്യ. ഇന്‍ഡ്യ ഉയര്‍ത്തിയ 226 റന്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ അയര്‍ലന്‍ഡ് തകര്‍ത്തടിച്ചെങ്കിലും അഞ്ച് വികറ്റ് നഷ്ടത്തില്‍ 221 റന്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജുവും ഹൂഡയുമാണ് പരമ്പരയില്‍ തകര്‍ത്തു കളിച്ചത്. മലയാളി താരമായ സഞ്ജു നല്ല ഫോമിലായിരുന്നു. കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയും സഞ്ജു നേടി. ടോസ് നേടിയ ഇന്‍ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ദീപക് ഹൂഡ 104 റന്‍സെടുത്ത് ആറാടുകയായിരുന്നു. 13 റന്‍സിനിടെ ആദ്യ വികറ്റ് വീണ ഇന്‍ഡ്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വികറ്റില്‍ സഞ്ജു സാംസന്‍ തകര്‍ത്തു കളിച്ചു. രണ്ടുപേരും ചേര്‍ന്ന് 12ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയതെങ്കിലും ഇടയ്ക്കിടെ സഞ്ജു ബൗന്‍ഡറികളുമായി മുന്നോട്ട് കുതിച്ചു. പരമ്പര വിജയത്തില്‍ 13ാം ഓവറിലെ നാലാം പന്തില്‍ ബൗന്‍ഡറി നേടിയാണ് കന്നി അര്‍ധ സെഞ്ചുറി തികച്ചത്. അര്‍ധ സെഞ്ചുറ...

Penalties for 35 Violations | ശ്രദ്ധിച്ചില്ലെങ്കില്‍ നിരത്തുകളില്‍ കാത്തിരിക്കുന്നത് വന്‍ പിഴ: യാത്ര ആരംഭിച്ചതിന് ശേഷം ഗതാഗത സേവനം നല്‍കുന്നതില്‍ നിന്നും വിട്ടുനിന്നാല്‍ 1000 റിയാല്‍; സഊദിയില്‍ 35 നിയമലംഘനങ്ങള്‍ ദേശീയ പ്ലാറ്റ്‌ഫോമില്‍ ഉള്‍പെടുത്തി

Image
റിയാദ്: (www.kasargodvartha.com) സഊദിയില്‍ നിരത്തുകളില്‍ നിയമലംഘകരെ കാത്തിരിക്കുന്നത് വന്‍ പിഴ. പൊതു ടാക്‌സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (പിടിഎ) ദേശീയ പ്‌ളാറ്റ്‌ഫോമില്‍ ഉള്‍പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ.  ഒരു അനധികൃത വ്യക്തി വാഹനം ഓടിച്ചാല്‍ 5,000 റിയാല്‍ ആണ് പിഴ. നിരക്ക് കണക്കുകൂട്ടാനുള്ള മീറ്റര്‍ യാത്രയുടെ തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 3,000 റിയാല്‍ ആണ് പിഴ. കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്‌സി ഓടിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴയും വാഹനമോടിക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ പുകവലിക്കുന്നത് പിടികൂടിയാല്‍ 500 റിയാല്‍ പിഴയും ചുമത്തും. താഴെ പറയുന്ന നിയമലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും -സഊദി അറേബ്യയിലെ നഗരങ്ങള്‍ക്കകത്തോ അതിനിടയിലോ അല്ലെങ്കില്‍ രെജിസ്റ്റര്‍ ചെയ്ത രാജ്യത്തേക്കല്ലാതെ മറ്റൊരു രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഒരു വിദേശ ടാക്‌സി പ്രവര്‍ത്തിപ്പിക്കുന്നത് നിയമലംഘനം. -അംഗീകൃ...

Udaipur Tailor's Murder | ഉദയ്പുരില്‍ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തതായി രാജസ്താന്‍ മുഖ്യമന്ത്രി; ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുന്നു; 7 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് പ്രത്യേക സംഘം

Image
ജയ്പുര്‍: (www.kvartha.com) രാജ്യത്തെ ഞെട്ടിച്ച രാജസ്താനിലെ ഉദയ്പുരിലെ കൊലപാതകത്തില്‍ രണ്ടു പ്രതികളെയും രാജ്സമന്ദില്‍ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് അറിയിച്ചു. ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.  ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തി തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഉദയ്പുര്‍ ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചുള്ള നിരോധനം തുടരുന്നു. ജില്ലയിലെ ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് സ്ഥലത്തെ കടകള്‍ അടപ്പിച്ചു. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തേക്ക് അയച്ചതായി രാജസ്താന്‍ പൊലീസ് അറിയിച്ചു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു...

Expatriate died | ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്വറില്‍ നിര്യാതനായി

Image
ദോഹ: (www.kvartha.com) ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്വറില്‍ നിര്യാതനായി. ഹമദ് മെഡികല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാളിയേക്കല്‍പടി തീയത്തയില്‍ അശ്റഫ് (57) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഇദ്ദേഹം ഫാമിലി ഫുഡ്‌സെന്റര്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജുമൈല (വിമന്‍ ഇന്‍ഡ്യ ഗസ യൂനിറ്റ് പ്രവര്‍ത്തക). മക്കള്‍: സഫ, ഫൈസൂ.      പിതാവ്: പരേതനായ തീയത്തയില്‍ അബൂബകര്‍. സഹോദരങ്ങള്‍: മുസ്തഫ, ശമീര്‍, സുലു, സുബൈദ, നദീറ, ശാജിദ, പരേതനായ ഖമറുദ്ദീൻ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. Keywords:  Expatriate died in Qatar, News, international, Top-Headlines, Qatar, Death, Doha, Treatment, Food, India, Medical corporation, Family food center, Tuesday, Evening. Powered by Info News For You

Study Report | ഭൂമിയിലെ താപനിലയും മനുഷ്യരുടെ ഉയരവും തമ്മിൽ ബന്ധമുണ്ടോ? പഠനത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ!

Image
ന്യൂയോർക്: (ww.kvartha.com) കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ഹരിതഗൃഹ വാതകങ്ങളെ ബാധിക്കുന്നു. ഇതുമൂലം ഭൂമിയുടെ താപനിലയും അനുദിനം വർധിച്ചുവരികയാണ്. അതിന്റെ ഫലം മഞ്ഞ് ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും മാത്രമല്ല, ഭൂമിയുടെ താപനില വർധിക്കുന്നതിനനുസരിച്ച് മനുഷ്യരുടെ വലിപ്പത്തിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. എഡിൻബർഗ് സർവകലാശാലയിലാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മനുഷ്യരുടെ ഉയരം കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. ഒരു മനുഷ്യന്റെ ശരാശരി ഉയരം ഏകദേശം 3.5 അടി ആയിരിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു.    കാലാവസ്ഥാ വ്യതിയാനം ഉണ്ടായാൽ മനുഷ്യൻ അതിജീവിക്കാനായി വലിപ്പം കുറയുമെന്ന് യൂനിവേഴ്സിറ്റി പാലിയന്റോളജി പ്രൊഫസർ സ്റ്റീവ് ബ്രൂസെറ്റ് പറഞ്ഞു. 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള പാലിയോസീൻ കാലഘട്ടവുമായി അദ്ദേഹം ഇന്നത്തെ കാലഘട്ടത്തെ താരതമ്യം ചെയ്തു, കുതിരകളുടെ ഇനങ്ങളുടെ ഉദാഹരണം ഉദ്ധരിച്ചു. 'ദ റൈസ് ആൻഡ് റെയിൻ ഓഫ് ദ മാമൽസ്' എന്ന തന്റെ പുസ്തകത്തിൽ, ചൂടുള്ള പ്രദേശങ്ങളിലെ സസ്തനികൾ തണുത്ത പ്രദേശങ്ങളിലെ സസ്തനികളേക്കാൾ ചെറുതാണെന്ന് ബ്രൂസെറ...

Bangladeshi Woman Arrested | 'ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും പാസ്‌പോർടുകൾ കൈവശം; അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതി യുപിയിൽ ഭർത്താവിനൊപ്പം അറസ്റ്റിൽ'

Image
ബറേലി: (www.kvartha.com) പശ്ചിമ ബംഗാളിൽ നിന്നുള്ള ഡോക്ടറെ വിവാഹം കഴിച്ചതിന് ശേഷം ഉത്തർപ്രദേശിലെ ബറേലിയിലെയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തതായി അലിഗഞ്ച് പൊലീസ് അറിയിച്ചു. റിതിനന്ദൻ മണ്ഡൽ, ഡോ. സമരേന്ദ്ര മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും രണ്ട് വ്യത്യസ്ത പാസ്‌പോർടുകൾ യുവതിയുടെ പക്കൽ ഉണ്ടായിരുന്നതായും വ്യാജരേഖകൾ ചമച്ചാണ് ഇൻഡ്യൻ പാസ്‌പോർട് സ്വന്തമാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.                'ബംഗ്ലാദേശിലെ സത്വിര ജില്ലയിലെ താന ശ്യാംനഗറിലെ മുൻഷിഗഞ്ച് മഥുരാപൂർ ഹോരിനഗർ ഗ്രാമത്തിൽ താമസിക്കുന്ന വിനതി മണ്ഡലിന്റെ മകൾ റിതി നന്ദൻ മണ്ഡൽ ബംഗ്ലാദേശ് പാസ്‌പോർടിൽ വിസയുമായി 2015 ൽ പശ്ചിമ ബംഗാളിലെ അമ്മയുടെ അമ്മാവന്റെ വീട്ടിലെത്തി. തുടർന്ന് പശ്ചിമ ബംഗാളിൽ, ഡോക്ടറായ സമരേന്ദ്ര മണ്ഡലിനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം ഇരുവരും ബറേലിയിലെത്തി താമസം തുടങ്ങി. ഒരു മാസം മുമ്പ്, ഇൻഡ്യൻ പാസ്‌പോർടിൽ വിനതി, രോഗിയായ അമ്മയെ കാണാൻ ബംഗ്ലാദേശിലേക്ക് പോയിരുന്നു. മടങ്ങുമ്പോൾ അതിർത്തിയിൽ പാസ്പോർട് പരിശോധിക്കുന്നതിനിടെ സൈനി...

Brothers Died in Accident | 'മോഷണം ഭയന്ന് പോകറ്റില്‍ സൂക്ഷിച്ച 13000 രൂപ സെപ്റ്റിക് ടാങ്കില്‍ വീണു'; പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Image
കോലഴി: (www.kasargodvartha.com) സെപ്റ്റിക് ടാങ്കില്‍ വീണ പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ബെന്‍ഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് മരിച്ചത്. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ശൈഖ് (44), ശൈഖ് അശ്‌റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് എട്ടോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ശൈഖില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.  സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ശൈഖ് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അശ്റാവുല്‍ ആലവും അപകടത്തില്‍പെട്ടത്. മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നുവെന്നും ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചതായും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേ...

Ambika Rao Passes Away | യാത്രയായത് 20 വര്‍ഷത്തോളം മലയാള ചലച്ചിത്ര മേഖലയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച പ്രതിഭ; സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നം ബാക്കിയാക്കി അംബിക റാവു വിടവാങ്ങി

Image
തൃശൂര്‍: (www.kvartha.com)  മലയാള ചലച്ചിത്ര താരവും സഹസംവിധായികയുമായ അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച  രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള ചലച്ചിത്ര മേഖലയില്‍  സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.   കുബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു. വൈറസ്, മീശ മാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോള്‍ട് ആന്‍ഡ് പെപര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.  തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. സംസ്‌കാരം കോവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും. മക്കള്‍: രാഹുല്‍, സോഹന്‍. Keywords:  News,Kerala,State,Thrissur,D...

Gas Leak Accident | ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്

Image
അമ്മാന്‍: (www.kvartha.com) ജോര്‍ദാന്‍ അഖാഖ തുറമുഖത്ത് വിഷവാതക ദുരന്തം. വിഷ വാതക ചോര്‍ചയില്‍ 13 പേര്‍ മരിച്ചു. 250 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 300 പേരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് വിവരം. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റര്‍ അകലെയാണെന്ന് പൊലീസ് വ്യക്തമാക്കി. '199 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണം. ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം'- ആരോഗ്യപ്രവര്‍ത്തകന്‍ ജമാല്‍ ഒബൈദത് പറഞ്ഞു.  ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളില്‍ നിന്നു വീണതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂര്‍ണമായും സ്ഥലം അധികൃതര്‍ സീല്‍ ചെയ്തു. വാതകചോര്‍ച തടയാനുള്ള ശ്രമം തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.  At least 10 people were killed and another 251 were injured in a toxic gas leak that occurred this evening at the Aqaba port in Jordan. The moment of the leak published in the Jordanian media ...

Woman Died | ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന ബീഡിതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു

Image
തലശേരി: (www.kvartha.com) ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. നടാലിലെ കൊശോര്‍മൂലയിലെ തൈകുന്നത്ത് സതി (56) യാണ് മരിച്ചത്. നടാല്‍ വായനശാലയ്ക്കു സമീപത്തെ ബീഡി ബ്രാഞ്ചിലെ തെറുപ്പ് തൊഴിലാളിയാണ്.                     തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ പടിക്കേരി പാലം റെയില്‍വേ ക്രോസ് ലൈന്‍ മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടുകയായിരുന്നു. ഭര്‍ത്താവ്: പ്രഭാകരന്‍. മക്കള്‍: പ്രതിഷ് (ഓ ടോറിക്ഷ ഡ്രൈവര്‍), പ്രവിന്ത്. സഹോദരങ്ങള്‍: ചന്ദ്രി, സുച. കൊയ്യോട് ചൂളയിലെ പുറത്തെക്കണ്ടി കുഞ്ഞിരാമന്റെയും ശാന്തയുടെയും മകളാണ്. Keywords:  Latest-News, Kerala, Kannur, Top-Headlines, Died, Obituary, Accidental Death, Train, Worker, Beedi Worker Died, Beedi worker died after hit by a train. < !- START disable copy paste --> Powered by Info News For You

Security Officer Suspended | 'പ്രതിഷേധ റാലിക്കിടെ പൊലീസുകാരെ ആക്രമിച്ചു'; എംഎല്‍എ ടി സിദ്ദീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാന് സസ്പെന്‍ഷന്‍

Image
കല്‍പ്പറ്റ: (www.kvartha.com)  കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാന് സസ്പെന്‍ഷന്‍. ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ സിബിന്‍ കെവിയെയാണ് വയനാട് ജില്ലാ പൊലീസ് ചീഫ് അരവിന്ദ് സുകുമാര്‍ ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്ന സംഭവത്തിനാണ് ടി സിദ്ദഖിന്റെ ഗണ്‍മാനായ സിബിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  എംഎല്‍എയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന്‍ ഞായറാഴ്ച കല്‍പ്പറ്റ ടൗണില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘര്‍ഷത്തിനിടെ മറ്റൊരു പൊലീസുകാരന്റെ ലാതി തട്ടിയെടുത്തതിന് പുറമെ, സമരം ചെയ്ത യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സിബിന്‍ പൊലീസുകാരെ തള്ളിയിടാനും സിവില്‍ പൊലീസ് ഓഫീസറുടെ യൂനിഫോം വലിച്ചു കീറാനും ശ്രമിച്ചുവെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാ...

One Died After Building Collapsed | ലെബനനില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; ഒരു കുട്ടിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

Image
ബെയ്‌റൂട്: (www.kvartha.com) ലെബനനില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ വാര്‍ത്താ ഏജെന്‍സി റിപോര്‍ട് ചെയ്തു. വടക്കന്‍ ലെബനനിലെ ഖിബ്ബെയില്‍ ഞായറാഴ്ചയാണ് സംഭവം. ആള്‍ താമസമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിട തകര്‍ചയുടെ കാരണം വ്യക്തമല്ല. അപകടത്തില്‍ പരിക്കേറ്റവരെ യഥാസമയം ചികിത്സിക്കാന്‍ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മികാറ്റി നിര്‍ദേശിച്ചു. Keywords:  News, World, Injured, Accident, Building Collapse, Death, Treatment, hospital, Lebanon: 1 dead, several injured after building collapses. Powered by Info News For You

Chowalloor Krishnankutty | ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ കുടിയേറിയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

Image
തൃശൂര്‍: (www.kvartha.com) ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ കുടിയേറിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ  ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. രാത്രി 10.45ന് അമല മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.  ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു. ആദ്യകാല സൂപര്‍ഹിറ്റ് സിനിമയായ 'പ്രഭാതസന്ധ്യ'യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കര്‍പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകള്‍ക്കായും തിരക്കഥകള്‍ എഴുതി. 'സര്‍ഗം' എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കീഴ്പടം സുകുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര...

Richarlyson | സ്ത്രീകളുമായും പുരുഷന്‍മാരുമായും ബന്ധത്തിലേര്‍പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം റിചാര്‍ലിസന്‍

Image
സാവോ പോലോ: (www.kvartha.com) താന്‍ ബൈസെക്ഷ്വലാണെന്ന് തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം റിചാര്‍ലിസന്‍. സ്ത്രീകളുമായും പുരുഷന്‍മാരുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും 39-കാരനായ താരം തുറന്നുപറഞ്ഞു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള തന്റെ മാതൃരാജ്യത്തിന്റെ മനോഭാവത്തെ കുറിച്ചും താരം സംസാരിച്ചു. സമൂഹത്തില്‍ മാറ്റമുണ്ടാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നയാളാണ് താനെന്ന് പറഞ്ഞ താരം സ്വവര്‍ഗാനുരാഗികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന രാജ്യം ബ്രസീലാണെന്നും ചൂണ്ടിക്കാട്ടി. 'ഇന്‍ ദ് ലോകര്‍ റൂംസ്' എന്ന ഫുട്‌ബോള്‍ പോഡ്കാസ്റ്റിലൂടെയാണ് റിചാര്‍ലിസന്റെ വെളിപ്പെടുത്തല്‍. നിലവില്‍ സ്‌പോര്‍ ടിവിയില്‍ ഫുട്‌ബോള്‍ വിദഗ്ധനായി സേവനം അനുഷ്ടിക്കുകയാണ് റിചാര്‍ലിസന്‍. ഞാന്‍ സ്വവര്‍ഗാനുനരാഗിയാണോ(ഗേ) എന്നാണ് ജീവിതകാലം മുഴുവന്‍ ആളുകള്‍ ചോദിച്ചിരുന്നത്. എനിക്ക് ഒരു പുരുഷനുമായും പിന്നീട് ഒരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഞാനിത് തുറന്നുപറയുമ്പോള്‍ ഉടന്‍ തന്നെ വാര്‍ത്ത അച്ചടിച്ചുവരും റിചാര്‍ലിസന്‍ ബൈസെക്ഷ്വലാണ്. ഞാന്‍ നോര്‍മലാണ്. ഞാന...

KSEB To Stop Printed Bill | വൈദ്യുതി ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ഇബി; ഇനി എസ്എംഎസ് സന്ദേശമായി എത്തും

Image
തിരുവനന്തപുരം: (www.kasargodvartha.com) വൈദ്യുതി ബില്‍ (Electricity bill) ഇനി എസ്എംഎസ് സന്ദേശമായി എത്തും. കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി അവസാനിപ്പിച്ച് പകരം റീഡിങ് എടുത്തശേഷം ബില്‍ ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തുന്ന രീതിയാണ് ഇനി കെഎസ്ഇബി സ്വീകരിക്കാനൊരുങ്ങുന്നത്. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ തീരുമാനം. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബിലടയ്ക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. 100 ദിവസത്തിന് ശേഷം കാഷ് കൗണ്ടര്‍ വഴി ബിലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിന് മുന്നിലുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസിലും ഇളവുണ്ടാകും. കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസും വര്‍ധിപ്പിക്കും. അതേസമയം, ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല. കണ്‍...