Posts

Showing posts from March, 2021

യോഗി ആദിത്യനാഥിന്റെ ഘോഷയാത്രയ്ക്കിടെ തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകരുടെ അക്രമം

Image
ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ കടകളടച്ച് ഘോഷയാത്രയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്. ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. അതേസമയം, സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനെതിരെ നടപടിയെടുക്കണമെന്നും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. Powered by Info News For You

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന് വോടഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലി; ശ്രദ്ധേയമായി റോഡ് ഷോ

Image
കൊല്ലം: (www.kasargodvartha.com 01.04.2021) കൊല്ലം മണ്ഡലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷിന് വോട് അഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലിയുടെ റോഡ് ഷോ ശ്രദ്ധേയമായി. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. തങ്കശ്ശേരിയില്‍ നിന്നാണ് നൂറ് കണക്കിന് ബൈകുകളുടെ അകമ്പടിയോടു കൂടി റോഡ് ഷോ ആരംഭിച്ചത്.  എല്ലാവരുടെയും സ്‌നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ വ്യക്തമാക്കി. കൊല്ലം മണ്ഡലത്തില്‍ മുകേഷിന്റെ എതിരാളി കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ്. Keywords:  Kollam, News, Kerala, Top-Headlines, Cinema, Entertainment, Actor Asif Ali urges LDF candidate M Mukesh to vote; Notable roadshow Powered by Info News For You

തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും, സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി സ്റ്റാലിൻ

Image
ചെന്നൈ: (www.kvartha.com 01.04.2021)  തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സ്റ്റാലിൻ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അകൗണ്ട് തുറക്കാനാകില്ലെന്നും ഉദയനിധി കൂട്ടിച്ചേർത്തു. ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതികരിച്ച ഉദയനിധി ഡിഎംകെയുടേത് ബിജെപി വിരുദ്ധ സഖ്യമാണെന്നും പ്രതിപക്ഷത്തുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന സഖ്യം തുടരുമെന്നും കൂട്ടിച്ചേർത്തു. Keywords:  News,  Assembly Election,  Assembly-Election-2021, DMK, AIADMK, Chennai, National, India, Tamilnadu, Top-Headlines, Politics, Political party, State, Udayanidhi Stalin, Stalin, Chief Minister, Udayanidhi Stalin says Stalin will be the next Chief Minister of Tamil Nadu. < !- START disable copy paste --> Powered by Info News For You

'നോ' കോവാക്‌സീന്‍: ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച വാക്‌സീന്റെ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവച്ചു, വിശദീകരണവുമായി ഭാരത് ബയോടെക്

Image
ന്യൂഡെല്‍ഹി: (https://ift.tt/39tAYUn) ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്‌സീന്റെ 20 ദശലക്ഷം ഡോസുകളുടെ ഇറക്കുമതി നിര്‍ത്തിവച്ച് ബ്രസീല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോവാക്‌സീന്‍ ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നത്. ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ബ്രസീല്‍ സര്‍കാര്‍ ഭാരത് ബയോടെക്കിനെ അറിയിച്ചു. വാക്‌സീന്‍ നിര്‍മിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇറക്കുമതി വേണ്ടെന്നുവച്ചതെന്നാണ് ബ്രസീലിന്റെ വിശദീകരണം.  സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക് എത്തി. പരിശോധന സമയത്ത് ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അവ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി ബ്രസീലുമായി ചര്‍ച ചെയ്ത് ഉടന്‍ തീര്‍പ്പാക്കുമെന്നും ഭാരത് ബയോടെക് ദേശീയ മാധ്യമത്തെ അറിയിച്ചു.  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡികല്‍ റിസര്‍ചുമായി ചേര്‍ന്ന് ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സീന്‍ അടിയന്തര ഉപയോഗത്തിനായി ജനുവരിയിലാണ് അനുമതി നല്‍കിയത്. ക്ലിനികല്‍ ട്രയല്‍ രീതിയില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരുന്നത്. മൂന്നാംഘട്ട ക്ലിനികല്‍ ട്രയലില്‍ വാക്‌സീന്റെ ഇടക്...

യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

Image
കായംകുളം: (https://ift.tt/39tAYUn) യു ഡി എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീടിനു മുന്നില്‍നിന്ന് ഫെയ്‌സ്ബുക് ലൈവ് നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നും ഇയാള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വലംകൈയാണെന്നും അരിത ആരോപിച്ചു. സംഭവത്തില്‍  ഫെയ്‌സ്ബുകില്‍ ലൈവ് വിഡിയോ പങ്കുവച്ച ബാനര്‍ജി സലിം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ അരിതയും കുടുംബവും അയല്‍വാസികളും, കായംകുളത്ത് യു ഡി എഫ് 'അരിതാരവം' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. 3 ജനാലച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറിയിലാണ് അരിതയുടെ വീട്. യു ഡി എഫ് പ്രചരിപ്പിക്കുന്നതു പോലെ നിര്‍ധന കുടുംബമല്ല അരിതയുടേതെന്ന് വരുത്താനാണ് ലൈവ് വിഡിയോയിലൂടെ ശ്രമിച്ചതെന്നാണ് സൂചന. വിഡിയോയില്‍ അരിതയെ പരിഹസിക്കുന്നുമുണ്ട്. 'അരിത കിടക്കുന്നത് എരുത്തിലിലാണെന്ന്. എരുത്തിലിലാണെങ്കില്‍ പശുവുമില്ല. അരിത എന്താണെന്നു മനസ്സിലാക്കണം. പ്രിയങ്ക ഗാന്ധി വന്ന വീടാണ്. വൈറലായോ' എന്നിങ്ങനെയൊക്കയാണ് വിഡിയോയില്‍ പറയുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ...

വോടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

Image
കോഴിക്കോട്: (https://ift.tt/39tAYUn) വോടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴ പ്രദേശത്താണ് പോസ്റ്ററുകള്‍ കണ്ടത്.  മൂന്ന് മുന്നണികളെയും വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ സി പി ഐ മാവോയിസ്റ്റിന്റെ പേരിലാണ്. വ്യാഴാഴ്ചയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററില്‍ പറയുന്നു. ഇടത്, വലത്, ബി ജെ പി മുന്നണികളുടെ വികസനനയം സാമ്രാജ്യത്വ കുത്തകകള്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.  നാടിനെ കൊള്ളയടിക്കുന്ന മൂലധന ശക്തികള്‍ക്കെതിരെ പൊരുതുന്ന ജനങ്ങളെ കൊന്നു തിന്നുന്ന നരഭോജികളെ നേരിടാന്‍ തെരഞ്ഞെടുപ്പുകളല്ല ജനകീയ യുദ്ധമാണ് വേണ്ടത്. മതേതര- ജാതിരഹിത- ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ജനകീയ യുദ്ധത്തില്‍ അണിനിരക്കാന്‍ പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.  Keywords:  News, Kerala, State, Kozhikode, Maoist, Posters, Assembly-Election-2021, Assembly Election, Electi...

കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്: ഒരു കുട്ടിയടക്കം 4പേര്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് പരിക്ക്

Image
ലൊസാഞ്ചലസ്: (https://ift.tt/39tAYUn) കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. 202 ഡബ്ല്യു. ലിങ്കണ്‍ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഓറഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെടിവെച്ചയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. Keywords:  News, World, America, Attack, Shoot Out, Crime, Shoot dead, Child, Police, Arrest, Accused, Four people, including child, killed in Orange, California, shooting Powered by Info News For You

51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്

Image
ന്യൂഡെല്‍ഹി: (https://ift.tt/39tAYUn) 51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. വ്യാഴാഴ്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേകറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാല്‍കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.   Keywords:  News, National, India, New Delhi, Award, Entertainment, Rajanikanth, Amitabh Batchan, Actor Rajinikanth to be conferred with 51st Dadasaheb Phalke Award Powered by Info News For You

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല: തുറന്നുപറഞ്ഞ് ഇന്നസെന്റ്

Image
കേരളം (www.evisionnews.co): കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ തനിക്ക് താത്പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. 'ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.'ഇന്നസെന്റ് പറഞ്ഞു. Powered by Info News For You

ദേലമ്പാടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി ബാലകൃഷ്ണന്‍ പെരിയ

Image
കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ അക്ഷരാര്‍ത്ഥത്തില്‍ ദേലംബാടിയുടെ മനസ് കീഴടക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും പ്രചരണ കേന്ദ്രങ്ങളിലെത്തി. രാവിലെ പള്ളഞ്ചിയില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി ബളവന്തടുക്ക, പാണ്ടി, അഡൂര്‍, പരപ്പ, ദേലംപാടി, കൊറ്റുംബ, പള്ളങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രചരണത്തിനു ശേഷം ദേവറടുക്കയില്‍ സമാപിച്ചു. യുഡിഎഫ് നേതാക്കളായ ഹക്കീം കുന്നില്‍, ബലരാമന്‍ നമ്പ്യാര്‍, വിനോദ് കുമാര്‍ പളളയില്‍, ജയിംസ്, പിബി ഷഫീഖ്, ബാബുരാജ് .എബി ഷാഫി, ഇന്‍കപ്പ ഗൗഡ, പ്രദീപ് റായ്, ഗോപാലന്‍ മണിയാണി, അബ്ദുള്ള, മഹാലിങ്ക മണിയാണി, സതീഷന്‍ അഡൂര്‍, സിറാജ്, ബാലകൃഷ്ണ ഗൗഡ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു Powered by Info News For You

സ്വര്‍ണത്തിന് 440 രൂപ കൂടി: പവന് 33,320 രൂപ

Image
  Powered by Info News For You

സ്വര്‍ണത്തിന് 440 രൂപ കൂടി: പവന് 33,320 രൂപ

Image
  Powered by Info News For You

ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

Image
മസ്‌കത്ത്: (www.kasargodvartha.com 01.04.2021) ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ 'എക്‌സിറ്റ് പദ്ധതി' 2021 ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  ഇത് നാലാം തവണയാണ് എക്‌സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച് 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികള്‍ക്കായി ഒമാന്‍ സര്‍കാര്‍ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.  Keywords: News, Gulf, World, Top-Headlines, Fine, Government, Expat, Muscat, Expat free exit scheme extended till June 30 Powered by Info News For You

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍, തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ 144

Image
കൊല്‍ക്കത്ത: (https://ift.tt/39tAYUn) രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. പശ്ചിമ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്‌പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോടെടുപ്പ് പുരോഗമിക്കുന്ന അസമിലും ബംഗാളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ 255 പോളിങ് ബൂതുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുകിലും നന്ദിഗ്രാമിലും വള്ളങ്ങള്‍ അടുക്കുന്ന കടവുകള്‍ അടച്ചു. ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്.  ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വര്‍ധിപ്പിച്ചു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. അതേസമയം വോടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശിക്കാനാവില...

ജനവിധി കാത്ത് മമത അടക്കമുള്ള പ്രമുഖര്‍; അസമിലും ബംഗാളിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

Image
കൊല്‍ക്കത്ത: (https://ift.tt/39tAYUn) ജനവിധി കാത്ത് മമത അടക്കമുള്ള പ്രമുഖര്‍. ബംഗാളില്‍ നാല് ജില്ലകളിലായി 30 മണ്ഡലങ്ങളിലും അസമില്‍ 39 സീറ്റുകളിലും  വ്യാഴാഴ്ച രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. തംലുക്ക്, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. 255 പോളിങ് ബൂത്തുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുക്കിലും നന്ദിഗ്രാമിലും വള്ളങ്ങള്‍ അടുക്കുന്ന കടവുകള്‍ അടച്ചു. ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വര്‍ധിപ്പിച്ചു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. വോടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശിക്കാനാകില്ല. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തില്‍ വോടുള്ള സുവേന്ദു അധികാരി രാവിലെയോടെ ബൂതില്‍ വോട് ചെയ...

'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ ബാലു

Image
കൊച്ചി: (https://ift.tt/39tAYUn) അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ ബാലു വര്‍ഗീസ്. താരത്തിനും എലീനയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചു. നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു കുറിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. നേരത്തെ നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു.  2020 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. View this post on Instagram A post shared by Balu Varghese (@balu__varghese) Keywords:  News, Kerala, State, Kochi, Entertainment, Actor, Cine Actor, Cinema, Instagram, 'Mother and baby are well'; Actor B...

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: വി എം സുധീരൻ

Image
തിരുവനന്തപുരം: (www.kvartha.com 31.03.2021) മുഖ്യമന്ത്രി പിണറായി വിജയനെതീരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ‌. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി കേരളത്തെ മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം സര്‍വേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികള്‍ ചെലവാക്കി സിപിഎം പിആര്‍ വര്‍ക് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സി പി എം ധാരാളിത്തം കാണിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു. Keywords:  News, Assembly Election, Assembly-Election-2021, Election, V.M Sudheeran, Pinarayi Vijayan, Chief Minister, Thiruvananthapuram, Kerala, UDF, CPM, Politics, Political party, State, Top-Headlines, Pinarayi Vijayan is the most failed Chief Minister Kerala has ever seen: VM Sudheeran. Powered by Info News For You

കേരളത്തിലെ ഏക അകൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രൻ

Image
തിരുവനന്തപുരം: (www.kvartha.com 31.03.2021) ബിജെപിയുടെ കേരളത്തിലെ ഏക അകൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമിന്‍റെ അകൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞുവെന്നും കേരളത്തിലെ അകൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് എൻഡിഎ ആണ്. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമിന്റെ ഉദകക്രിയ പിണറായിയിൽ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. Keywords:  News, Assembly Election, Assembly-Election-2021, Election, K Surendran, K. Surendran, Chief Minister, Pinarayi Vijayan, CPM, BJP, Politics, Political party, Kerala, State, Top-Headlines, K Surendran responds to CM's statement that Nemom, the on...

വമ്പൻ പ്രഖ്യാപനവുമായി കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്; കൈയ്യടിച്ച് ക്യാമ്പസ്

Image
കല്‍പറ്റ: (www.kasargodvartha.com 31.03.2021) വമ്പൻ പ്രഖ്യാപനവുമായി കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്, കൈയ്യടിച്ച് ക്യാമ്പസ്. പുതിയ ഒരൊറ്റ പോസ്റ്റ് ഗ്രാജ്വേഷന്‍ പോലും അനുവദിക്കാതെയും എളുപ്പത്തില്‍ ആരംഭിക്കാമായിരുന്ന സിവില്‍ സര്‍വീസ് കോചിംഗ് സെന്റര്‍ അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുപോയും കടുത്ത അവഗണനയിലൂടെ വയനാടിനെ പിന്നോട്ടടിപ്പിച്ച അഞ്ച് വര്‍ഷങ്ങളാണ് പാഴായതെന്ന് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ് പറയുന്നു.                                                                                   ഉന്നത പഠനത്തിനായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പ്രതീക്ഷയുടെ വികസനസ്വപ്നങ്ങളുമായാണ്  യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് എത്തിയത്. വിഖ്യാത വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ തുടങ്ങാന്‍ പ്രകൃതിരമണീയവും കുറഞ്ഞ മാര്‍കറ്റ് വിലയുമുള്ള വയനാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന പ്രഖ്യ...

ബംഗാളും ത്രിപുരയും മാത്രമല്ല, കേരളത്തിലെ സിപിഎം അക്കൗണ്ടും ക്ലോസാക്കും' പിണറായിക്ക് സുരേന്ദ്രന്റെ മറുപടി

Image
കേരളം (www.evisionnews.co): ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുപടി. സി.പി.എമ്മിന്റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയില്‍ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന ഗൗരവമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. കോലീബിയെന്നും അക്കൗണ്ട് പൂട്ടിക്കുമെന്നും പറഞ്ഞ് ജനശ്രദ്ധ തിരിച്ച...

ബസ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2021) പാണത്തൂർ-കാഞ്ഞങ്ങാട് റൂടിലോടുന്ന അഞ്ജലി ബസ് ഉടമ ചെമ്മട്ടം വയൽ അടമ്പിലിലെ സുനിൽ കുമാർ (49) ഹൃദയാഘാതം മൂലം മരിച്ചു.                                                                                നെഞ്ചുവേദനയെ തുടർന്ന് ചൊവ്വാഴ്ച രാതിയാണ് ആശുപത്രിയിലെത്തിച്ചത്.  മൃതദേഹം പരിയാരം മെഡികൽ കോളജിലേക്ക് മാറ്റി. പരപ്പ, പാണത്തൂർ മേഖലയിലോടുന്ന ബസിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു സുനിൽ കുമാർ. Keywords:  Kanhangad, Kerala, News, Kasaragod, Panathur, Hospital, Medical College, Parappa, Bus owner died of a heart attack. < !- START disable copy paste --> Powered by Info News For You

നേമത്ത് പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് എത്താതിരുന്നതില്‍ നേരിട്ട് അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

Image
തിരുവനന്തപുരം: (https://ift.tt/31yweIW) കേരളത്തില്‍ യു ഡി എഫ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. എത്താതിരുന്നതില്‍ നേരിട്ട് കണ്ട് മുരളീധരന്‍ അതൃപ്തി അറിയിച്ചു.  നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഏപ്രില്‍ 3-ന് കേരളത്തില്‍ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കി. ബി ജെ പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈകമാന്‍ഡിന്റെ നിര്‍ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന്‍ പ്രിയങ്കയെ അറിയിച്ചത്. ബി ജെ പിയും സി പി എമും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരന്‍ അറിയിച്ചു. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എംപിയായിരുന്ന കെ മുരളീധരനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഇടപെട്ട് നേമത്ത് ഇറക്കിയത്. എന്നാല്‍ തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അത...

തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെ ശ്രദ്ധ നേടിയ സമരനേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ടിയില്‍ ചേര്‍ന്നു

Image
മൂന്നാര്‍: (https://ift.tt/31yweIW) മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെ ശ്രദ്ധ നേടിയ സമരനേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ടിയില്‍ ചേര്‍ന്നു. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സമരങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ആലുവ മണ്ഡലം വെല്‍ഫെയര്‍ പാര്‍ടി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വെച്ചായിരുന്നു അവര്‍ പാര്‍ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന ജനറല്‍ സെക്രടറി കെ എ ഷെഫീക്കാണ് മെമ്പര്‍ഷിപ് നല്‍കിയത്.  പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ് ഗോമതി ശ്രദ്ധ നേടിയത്. 2015-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.  Keywords:  News, Kerala, State, Munnar, Politics, Political Party, Assembly-Election-2021, Party, Gomti, a leader of the Pompilai struggl...

എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാട്ടിൽ ഊഷ്മള വരവേൽപ് ഒരുക്കി കർഷകർ

Image
തണ്ണിത്തോട്: (www.kvartha.com 31.03.2021)  കോലിഞ്ചി കർഷകരുടെ കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർഥ്യമാക്കിയ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ് കുമാറിന് ഊഷ്മള വരവേൽപ് ഒരുക്കി കർഷകർ. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ എത്തിയപ്പോൾ പുഷ്പാഭിഷേകം നടത്തിയും മാല ചാർത്തിയും സ്നേഹ ചുംബനം നൽകിയുമാണ് കർഷകരും അമ്മമാരും അദ്ദേഹത്തെ വരവേറ്റത്. എന്നും കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്ന ജനീഷ് കുമാറിന് വിജയാശംസയും നേർന്നു. ഇന്നലെകളിൽ നിങ്ങൾക്കൊപ്പം നിന്നപ്പോലെ നാളെയും നാടിൻ്റെ വികസന പ്രശ്നങ്ങളിൽ നിങ്ങളുടെ കുടുംബാംഗമായി ഞാൻ ഉണ്ടാകുമെന്ന് സ്ഥാനാർഥി പറഞ്ഞപ്പോൾ മോൻ്റെ വാക്കുകൾ വിശ്വാസമാണെന്നായിരുന്നു നാട്ടിലെ അമ്മമാരുടെ മറുപടി. യുവാക്കളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് സ്ഥാനാർഥിയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആവേശമായ സ്വീകരണമാണ് ഓരോ മേഖലയിലും എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്. തണ്ണിത്തോട്, തേക്കുതോട്, കോന്നിത്താഴം മേഖലകളിലായിരുന്നു ചൊവ്വാഴ്ച പര്യടനം. രാവിലെ തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളും പ്...

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ ഫോടോ ട്വീറ്റ് ചെയ്ത് ബിജെപി; തന്റെ ചിത്രം ഉപയോഗിച്ചത് അപഹാസ്യമാണെന്നും തമിഴ്നാട്ടില്‍ താമര വിരിയില്ലെന്നും ശ്രീനിധി

Image
ചെന്നൈ: (https://ift.tt/31yweIW) തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ എംപിയും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയും നര്‍ത്തകിയും ഡോക്ടറുമായ ശ്രീനിധി ചിദംബരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് തമിഴ്നാട് ബി ജെ പി. സംഭവം അപഹാസ്യമെന്ന് ശ്രീനിധി വിമര്‍ശിച്ചു.  ഡി എം കെ നേതാവായിരുന്ന കരുണാനിധി എഴുതിയ സെമ്മൊഴി എന്ന ഗാനത്തിന് ശ്രീനിഥി ചുവടുവെക്കുന്ന ദൃശ്യമാണ് ഉള്‍പ്പെടുത്തിയത്. താമര വിരിയും എന്ന തലക്കെട്ടിലാണ് വിഡിയോ പുറത്തിയറക്കിയത്. തന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീനിധി രംഗത്തെത്തിയോടെ ബി ജെ പി ട്വീറ്റ് പിന്‍വലിച്ചു. ബി ജെ പിയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രം ഉപയോഗിച്ചത് അപഹാസ്യമാണെന്നും തമിഴ്നാട്ടില്‍ താമര വിരിയില്ലെന്നും ശ്രീനിധി വ്യക്തമാക്കി. 10 വര്‍ഷം മുമ്പ് വേള്‍ഡ് ക്ലാസികല്‍ തമിഴ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച നൃത്തത്തിലെ ദൃശ്യമാണ് ബിജെപി ഉപയോഗിച്ചതെന്നും ശ്രീനിധി പറഞ്ഞു. അനുവാദമില്ലാതെ ശ്രീനിധിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. Faux pas by Tamil Nadu BJP! 🙈 They have used a ...

നിലമ്പൂര്‍ രാധ വധക്കേസ്; പ്രതികളെ ഹൈകോടതി വെറുതെ വിട്ടു

Image
കൊച്ചി: (https://ift.tt/31yweIW)  നിലമ്പൂര്‍ രാധ വധക്കേസിലെ ഒന്നാം പ്രതി ബിജുവിനെയും രണ്ടാം പ്രതി ഷംസുദ്ദീനെയും ഹൈകോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപീല്‍ അംഗീകരിച്ചാണ് ഹൈകോടതിയുടെ നടപടി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു.  നിലമ്പൂര്‍ ബ്ലോക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ 2014-ല്‍ ആണ് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.  രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓടോയില്‍ കൊണ്ട് പോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം ...

സംസ്ഥാനത്തെ വ്യാജ വോടെർമാരുടെ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

Image
ആലപ്പുഴ: (www.kvartha.com 31.03.2021)  സംസ്ഥാനത്തെ വ്യാജ വോടെർമാരുടെ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെര‍ഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഹൈകോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തപാൽ വോട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെൻഷൻ കൊടുത്തിട്ട് വോട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. Keywords:  News, Assembly Election, Assembly-Election-2021, Election, Election Commission, Ramesh Chennithala, Voters...

ആറ്റുകാല്‍ ദേവി ക്ഷേത്ര നടയില്‍ നിന്ന് പ്രാര്‍ത്ഥിക്കവേ സാരിക്ക് തീ പിടിച്ചു; സ്വന്തം ഷാള്‍ ഊരി നല്‍കി പ്രിയങ്ക ഗാന്ധി; സ്നേഹവും കരുതലും പങ്കുവെച്ച് വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. വീണ

Image
തിരുവനന്തപുരം: (https://ift.tt/31yweIW) ആറ്റുകാല്‍ ദേവി ക്ഷേത്ര നടയില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം നിന്ന് പ്രാര്‍ത്ഥിക്കവേ തന്റെ സാരിക്ക് തീ പിടിച്ചുവെന്നും കോടണ്‍ സാരിയില്‍ തീ ആളിപടരുമ്പോള്‍ എല്ലാവരും പരിഭ്രാന്തരായെന്നും പിന്നില്‍ നിന്ന് എസ് പി ജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയതെന്നും വീണ. ഉടന്‍ തന്നെ പ്രിയങ്ക കയ്യിലുണ്ടായിരുന്ന ഷാള്‍ തന്നെ പുതപ്പിച്ചുവെന്നും അതിന് ശേഷം തന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയെന്നും വീണ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.വീണ എസ് നായര്‍. കുറച്ചു മണിക്കൂര്‍ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാന്‍ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവന്‍ ബലികഴിച്ച രാജീവിന്റെ മകള്‍, ഇന്ദിരയുടെ കൊച്ചുമകള്‍.... എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നല്‍കിയ പരിഗണന.. സ്നേഹം, കരുതല്‍.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകള്‍ സ്വപ്നമല്ല എന...

മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച് രണ്ടു പേര്‍ മരിച്ചു: ഒരാളുടെ നില ഗുരുതരം

Image
ദേശീയം (www.evisionnews.co): മധ്യപ്രദേശില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലാണ് സംഭവം നടന്നത്. ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ചതുര്‍വേദി നഗറില്‍ നിന്നുള്ള റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മരിച്ച യുവാക്കളുടെ വീടുകളില്‍ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസര്‍ കുപ്പികള്‍ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് (എസ്പി) മനോജ് സിംഗ് പറഞ്ഞു.ഇറ്റാവ ജില്ലയില്‍ നിന്നാണ് സാനിറ്റൈസര്‍ കുപ്പികള്‍ വാങ്ങിയതെന്ന് സിംഗ് പറഞ്ഞു. ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള സാനിറ്റൈസറില്‍ എഥനോള്‍ അളവ് വളരെ ഉയര്‍ന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. Powered by Info News For You

രാജ്യം വലിയ ഭീഷണിയില്‍; കോവിഡില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Image
ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത തുടരണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും, സ്ഥിതി മോശമാകാനുള്ള സാധ്യത തള്ളരുതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനും വേണ്ട മുന്‍കരുതല്‍ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനുള്ള ശേഷിയുണ്ടാകില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം കൂടിയിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. Powered by Info News For You

തപാല്‍വോട്ടിനിടെ പെന്‍ഷന്‍ വിതരണം; പരാതിയില്‍ കലക്ടറുടെ അന്വേഷണം

Image
കേരളം (www.evisionnews.co): കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കളക്ടറുടെ അന്വേഷണം. തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെന്‍ഷനും നല്‍കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ തുക വര്‍ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥന്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗുരുതര ചട്ടലംഘനം നടന്നെന്നും ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനനും പരാതി നല്‍കിയിട്ടുണ്ട്. കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് പരാതി ഉയര്‍ന്നത്. എണ്‍പത് വയസു പിന്നിട്ട സ്ത്രീക്ക് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ഇവര്‍ക്കൊപ്പം പെരിങ്ങാല സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍, മറുവശത്ത് ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നല്‍കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ പെന്‍ഷന്‍ തുക വര്‍ധിക്കുമെന്ന് ഇയാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. Power...

മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടം; ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫ്, പിടിച്ചെടുക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി, അട്ടിമറികള്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ്

Image
മഞ്ചേശ്വരം: (www.kvartha.com 31.03.2021) സംസ്ഥാനം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ഇത്തവണയും മഞ്ചേശ്വരം നിലനിര്‍ത്തുമെന്ന പ്രതീക്ഷ മുറുകെ പിടിക്കുന്നു യുഡിഎഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോടിന് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തില്‍ ഇത്തവണ അട്ടിമറികള്‍ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫ് സ്ഥാനാര്‍ഥിയായി എ കെ എം അഷറഫും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി വി രമേശനും കളിക്കളത്തിലിറങ്ങിയപ്പോള്‍ കനത്ത പോരാട്ടത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുന്നത്.  മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാര്‍ഥിയായത് ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാല്‍ ഏത് മണ്ഡലം ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്...

16 വര്‍ഷം പൂര്‍ത്തിയാക്കിയ 3തടവുകാര്‍ക്ക് മോചനം നല്‍കരുതെന്ന് യുപി സര്‍കാര്‍; വാദം അപഹാസ്യമാണെന്ന് വിമര്‍ശിച്ച സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Image
  ന്യൂഡെല്‍ഹി: (https://ift.tt/31yweIW) 16 വര്‍ഷം പൂര്‍ത്തിയാക്കിയ 3തടവുകാര്‍ക്ക് മോചനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുപി സര്‍കാര്‍ നല്‍കിയ സത്യവാങ്മൂലം അപഹാസ്യമാണെന്ന് വിമര്‍ശിച്ച സുപ്രീം കോടതി പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.  കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മോശമാണെന്നും അവരെ തുറന്നുവിടരുതെന്നും സുപ്രീം കോടതിയില്‍ യുപി സര്‍കാര്‍ വാദിച്ചു. കുറ്റവാളികളുടെ മോചന ഹര്‍ജിയെ എതിര്‍ത്ത സര്‍കാറിനെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശിച്ചത്.  'ഇതുപോലെ സര്‍കാര്‍ പെരുമാറുന്നത് കോടതിക്ക് ബുദ്ധിമുട്ടാണ്. അവര്‍ പരോള്‍ പോലുമില്ലാതെ 16 വര്‍ഷം ജയിലില്‍ കഴിഞ്ഞു. സര്‍കാര്‍ നയം മാറ്റുകാണെങ്കില്‍ അത് യഥാര്‍ത്ഥ ഉദ്ദേശത്തോടുകൂടിയാകണം. കുറ്റവാളികളുടെ ഹര്‍ജി വീണ്ടും പരിഗണിക്കണം'-കോടതി നിര്‍ദേശിച്ചു.  കുറ്റവാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം മോചനത്തിന് അനുയോജ്യമല്ലെന്നാണ് സര്‍കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സര്‍കാറിന്റെ വാദം അപഹാസ്യമാണെന്ന് കോടതി വ്യക്തമാക്കി. പരോള്‍ ഇല്ലാതെ 16 വര്‍ഷം ജയിലില്‍ കഴിഞ്ഞ കുറ്റവാള...

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു: 200രൂപ കുറഞ്ഞ് പവന് 32,880 രൂപയായി

Image
  Powered by Info News For You

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു: 200രൂപ കുറഞ്ഞ് പവന് 32,880 രൂപയായി

Image
  Powered by Info News For You

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് വരെ, നക്സലൈറ്റ് ബാധിത മേഖലകളില്‍ വൈകിട്ട് ആറ് വരെ

Image
തിരുവനന്തപുരം: (https://ift.tt/31yweIW) നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്കും നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കും അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.  1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ മീഡിയ സെര്‍ടിഫികേഷന്‍ ആന്റ് മോണിറ്ററിംഗ് കമിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.   Keywords:  News, Kerala, State, Thiruv...

രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സീനേഷന്‍ വ്യാഴാഴ്ച ആരംഭിക്കും; കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം നല്‍കും

Image
ന്യൂഡെല്‍ഹി: (https://ift.tt/31yweIW) രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സീനേഷന്‍ വ്യാഴാഴ്ച ആരംഭിക്കും. രാജ്യത്ത് ആകെ 20 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം വാക്‌സീന്‍ നല്‍കാനായി അധിക കേന്ദ്രങ്ങള്‍ തുറന്നു. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ സ്പോട് രജിസ്ട്രേഷനിലൂടെ വാക്‌സീന്‍ സ്വീകരിക്കാം. സര്‍കാര്‍-സ്വകാര്യ ആശുപത്രികളില്‍ വാക്‌സീനേഷന്‍ സൗകര്യമുണ്ട്. വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ നിലവിലുള്ളത് പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ്. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.  കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കോവിഡ് തീവ്രബാധിത മേഖലകളാണ്. Keywords...

ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി 4 വിദ്യാര്‍ഥിനികളുടെ പരാതി; സെര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും

Image
മൂന്നാര്‍: (https://ift.tt/3u5YezS) വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ബുധനാഴ്ച സെര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാര്‍ ഗവ.ആര്‍ട്‌സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ നാല് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.   2014ലാണ് സംഭവം നടക്കുന്നത്. 2014 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടന്ന എം എ ഇകണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബര്‍ 5ന് ഈ നാല് വിദ്യാര്‍ഥിനികള്‍ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്‌സിറ്റിക്ക് റിപോര്‍ട് നല്‍കിയിരുന്നു.  ഈ റിപോര്‍ട് സംബന്ധിച്ച് അന്വേഷിക്കാന്‍ സിന്‍ഡികറ്റ് നിയോഗിച്ച കമിഷന്‍ ഇതില്‍ 2 പെണ്‍കുട്ടികള്‍ക്കും പ്രിന്‍സിപലിനും ഇന്‍വിജിലേറ്റര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. മറ്റ് 2 പെണ്‍കുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.  തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയില്‍ ഈ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സെപ്റ്റംബര്‍ 1...

നികുതി വെട്ടിപ്പ്; ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അകൗണ്ടുകള്‍ ബ്ലോക് ചെയ്ത് കേന്ദ്രസര്‍കാര്‍

Image
ന്യൂഡെല്‍ഹി:  (https://ift.tt/31yweIW) നികുതി വെട്ടിപ്പ് ആരോപിച്ച് ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അകൗണ്ടുകള്‍ കേന്ദ്രസര്‍കാര്‍ ബ്ലോക് ചെയ്തു. കേന്ദ്രസര്‍കാരിന്റെ ഈ നടപടിക്കെതിരെ ബൈറ്റ് ഡാന്‍സ് കോടതിയെ സമീപിച്ചു. ബൈറ്റ് ഡാന്‍സ് ഇന്ത്യയ്ക്കും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക് ടോക് പ്രൈവറ്റ് ലിമിറ്റഡിനും എതിരായാണ് കേന്ദ്രസര്‍കാരിന്റെ നീക്കം. മാര്‍ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച് എസ് ബി സി ബാങ്കിലുമുള്ള ബൈറ്റ് ഡാന്‍സിന്റെ രണ്ട് അകൗണ്ടുകള്‍ കേന്ദ്രസര്‍കാര്‍ ബ്ലോക് ചെയ്തത്. ഓണ്‍ലൈന്‍ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നെന്ന് ആരോപിച്ചായിരുന്നു ഇത്.  ബൈറ്റ് ഡാന്‍സിനെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം കേന്ദ്രസര്‍കാര്‍ നല്‍കിയെന്നാണ് വിവരം. മുംബൈ ഹൈകോടതിയിലാണ് ബൈറ്റ് ഡാന്‍സ് ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്. വെറും പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് തങ്ങളുടെ അകൗണ്ടില്‍ ഉള്ളതെന്നിരിക്കെ ബാങ്ക് അകൗണ്ടുകള്‍ ബ്ലോക് ചെയ്യുന്നത് നിയമലംഘനമാണെന്നും സാലറിയും ടാക്‌സും നല്‍കാന്‍ കഴിയാത്ത നിലയിലാണ് കമ്പ...