Posts

Showing posts from November, 2018

മിഠായി തിന്നുന്നതിനിടെ ഒപ്പമുള്ള ലൈറ്റിന്റെ ബാറ്ററിയും രണ്ടര വയസുകാരന്‍ വിഴുങ്ങി; കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

Image
കാസര്‍കോട്: (www.kasargodvartha.com 01.12.2018) അഞ്ച് രൂപയ്ക്ക് വാങ്ങിയ മിഠായി തിന്നുന്നതിനിടെ ഒപ്പമുള്ള ലൈറ്റിന്റെ ബാറ്ററിയും രണ്ടര വയസുകാരന്‍ വിഴുങ്ങി. കുട്ടിയെ സര്‍ജനെ കാണിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോകും. ഉദുമ പാക്യാരയിലെ നൗഷാദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (രണ്ടര വയസ്) ആണ് മിഠായിക്കൊപ്പമുള്ള ബാറ്ററി വിഴുങ്ങിയത്. വാച്ചിലുപയോഗിക്കുന്ന ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ലൈറ്റ് മിഠായിക്കൊപ്പം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് കളിക്കുകയും പിന്നീട് മിഠായി തിന്നുന്നതിനിടെ ലൈറ്റും വിഴുങ്ങുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടറാണ് സര്‍ജനെ കാണിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. Keywords:  Kerala, kasaragod, Uduma, Baby,  hospital, Child swallows small battery  Powered by Info News For You

വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ താഴേക്ക്‌വീണ് തൊഴിലാളി മരിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 01.12.2018) വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ താഴേക്ക്‌വീണ് തൊഴിലാളി മരിച്ചു. കുഡ്‌ലു ഗംഗൈ റോഡിലെ ശ്രീധരന്‍ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണങ്കൂര്‍ മെഹബൂബ് റോഡിലാണ് സംഭവം. ഒരു വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ കാലിടറി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ വീട്ടുകാരും മറ്റു തൊഴിലാളികളും ചേര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഗീത, ലാവണ്യ, അശ്വതി, ചന്ദ്രന്‍, രതീഷ്, രാജു. സഹോദരങ്ങള്‍: ബേബി, രാമചന്ദ്രന്‍, ശാരദ, സരോജിനി. Keywords:  Kerala, kasaragod, news, died, Obituary, Anangoor, kudlu, man fall down from top and died  Powered by Info News For You

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്ക് കുത്തേറ്റു

Image
കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നം പുറത്തുനിന്നുള്ളവര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ എര്‍മാളത്താണ് സംഭവം. ചെര്‍ക്കള എര്‍മാളത്തെ സിദ്ദീഖ് (24), സൈനുദ്ധീന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്.  സ്‌കൂളില്‍ റാഗിംഗുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെയും എര്‍മാളത്തെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഇത് യുവാക്കള്‍ ഏറ്റെടുത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്നാണ് അഞ്ചംഗ സംഘം എര്‍മാളത്തെ യുവാക്കള്‍ ഇരിക്കുന്ന സ്ഥലത്തെത്തിയത്. പരസ്പരം വാക്ക്പോരിനിടെ പൊട്ടിച്ച കുപ്പികൊണ്ട് യുവാക്കളെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. Powered by Info News For You

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഴിമതി: മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

Image
കല്‍പ്പറ്റ: (www.kvartha.com 01.12.2018)  മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി തടവിനും പിഴ അടക്കുവാനും ശിക്ഷിച്ചു. തലശ്ശേരി വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് വിജിലന്‍സ് ജഡ്ജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 1995 - 1996 കാലഘട്ടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ കെ സോമനെയാണ് അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷ നിയമവും പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം ആകെ ആറ് വര്‍ഷം തടവിനും 1,50,000 രൂപ പിഴ അടക്കുവാനും കോടതി വിധിച്ചത്. പ്രതിയായ കെ കെ സോമന്‍ സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലി ചെയ്തു വന്ന 22.8.95 മുതല്‍ 10.10.96 വരെയുള്ള കാലഘട്ടത്തില്‍ ഓഫീസ് രേഖകളില്‍ കൃത്രിമം കാണിച്ചും വ്യാജ രേഖയുണ്ടാക്കിയും ആദിവാസി ഗുണഭോക്താക്കള്‍ക്ക് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ നിന്നും 2,42,510 രൂപ അപഹരിച്ചു എന്നതാണ് കേസ്. പ്രതിയെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(1)(സി) പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50,...

കാനന പാതയിലെ തീര്‍ത്ഥാടനം അനുഭവമാക്കി ഭക്തര്‍

Image
ശബരിമല: (www.kvartha.com 01.12.2018)  പുല്ലുമേടില്‍ നിന്നും തുടങ്ങി കാനനപാത വഴി ഉരക്കുഴിയിലൂടെ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് വേറിട്ട തീര്‍ത്ഥയാത്രാനുഭവമാണ് എന്നുമുണ്ടാവുക. മണ്ഡലകാലം തുടങ്ങിയതിനുശേഷം ഈ വഴിയിലൂടെ സന്നിധാനത്തെത്തിയത് 1100 ഓളം ഭക്തരാണ്. സത്രം, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന് അടുത്തുനിന്നും തുടങ്ങി, ബ്ലാവനത്തോട്, സീതക്കുളം, ഉപ്പുപാറ, ആനത്തലക്കൂട്, കഴുതക്കുഴി വഴിയാണ് സന്നിധാത്തേയ്ക്ക് ഭക്തര്‍ എത്തുന്നത്. കാനനപാതയിലൂടെ യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് ടോക്കണ്‍ സമ്പ്രദായം, ഫോട്ടോ, മേല്‍വിലാസം എന്നിവയൊക്കെ നല്‍കിയാണ് വനംവകുപ്പ് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷയ്ക്കാണ് വനംവകുപ്പ് പ്രധാന്യം നല്‍കുന്നത്. ഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ വനംവകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്. ആവശ്യമുള്ള വസ്തുക്കള്‍ പേപ്പര്‍ കവറുകളിലാക്കി നല്‍കുകയാണ് ചെയ്യുന്നത്. കാനനപാതയിലെ യാത്ര രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഉള്ളത്. കാനനപാതയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ യാത്രസൗകര്യത്തിനായി ദിശാസൂചികകളും സ്ഥാപിച്...

ദീപ നിശാന്ത് ക്ഷമ പറഞ്ഞു; ഇതിവിടെ തീരുമെന്ന് പ്രതീക്ഷ

Image
തിരുവനന്തപുരം: (www.kvartha.com 01.12.2018)  മറ്റൊരാളുടെ കവിത പകര്‍ത്തി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു എന്ന് ആരോപണം നേരിടുന്ന എഴുത്തുകാരി ദീപാ നിശാന്ത് കവി എസ് കലേഷിനോട് ക്ഷമ പറഞ്ഞു. ഫേസ്ബുക് പോസ്റ്റു വഴിയാണിത്. എസ് കലേഷിന്റെ കവിത കോളജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ മാസികയില്‍ ദീപാ നിശാന്തിന്റെ പേരുവച്ച് വന്നതാണ് വിവാദമായത്. മറ്റൊരു സുഹൃത്ത് സ്വന്തമെന്ന പേരില്‍ തന്ന കവിത താന്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ താനല്ല അതുകൊടുത്തതെന്ന് ശ്രീചിത്രന്‍ എം ജെ എന്ന ആ സുഹൃത്ത് നിഷേധിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പ്. പൂര്‍ണരൂപം: ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്‌കാരത്തെക്കുറിച്ചോ ഞാന്‍ അധികം ആലോചിച്ചിട്ടില്ല....

അലാസ്‌കയെ വിറപ്പിച്ച് ഭൂചലനം; യുഎസില്‍ സുനാമി മുന്നറിയിപ്പ്

Image
വാഷിംഗ്ടണ്‍ (www.evisionnews.co): ലോസ് ആഞ്ചല്‍സിലെ അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.  അതേസമയം, സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യത്തെ ഭൂചലനത്തിന് ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്ക് കയറി. എന്നാല്‍ തുടര്‍ന്നും ചെറുചലനമുണ്ടായതോടെ പലരും കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. Powered by Info News For You

ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ജി. സുകുമാരന്‍ നായര്‍

Image
(www.evisionnews.co) ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നു വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി 190 മത- സാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. കോര്‍കമ്മിറ്റിക്ക് ശേഷം തീരുമാനം പറയാമെന്ന നിലപാടിലാണ് എസ്എന്‍ഡിപി എടുത്തിരിക്കുന്നത്. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എന്‍.എസ്.എസ് ആണ് യുവതീപ്രവേശന പ്രശ്നത്തില്‍ ആചാരങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയും സ്വന്തം നിലയ്ക്ക് കക്ഷിചേരുകയും ചെയ്തത്. നവോത്ഥാന പാരന്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. Powered by Info News For You

മൂന്നടിക്കാരിയായ ജാനുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്താനൊരുങ്ങി അഞ്ചടി പൊക്കക്കാരന്‍

Image
വടക്കഞ്ചേരി: (www.kasargodvartha.com 01.12.2018) മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി പൊക്കക്കാരനായ വത്സന്‍ ജീവിതപങ്കാളിയാകും. പിഎന്‍സി മേനോന്‍ ചെയര്‍മാനായ ശ്രീ കുറുമ്പ ട്രസ്റ്റ് ശനിയാഴ്ച മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തന്‍കുളമ്പ് പരേതനായ വേലുവിന്റെ മകള്‍ ജാനുവിന്റെ കഴുത്തില്‍ എരിമയൂര്‍ പരേതനായ വേലായുധന്റെ മകന്‍ വത്സന്‍ മിന്നുചാര്‍ത്തുക. രാവിലെ ഒമ്പതിന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീ കുറുമ്പ കല്യാണമണ്ഡപത്തിലാണ് സമൂഹവിവാഹം. വിവിധ തുറകളിലെ നിരവധി പ്രമുഖര്‍ സമൂഹവിവാഹത്തില്‍ പങ്കെടുക്കും. ജാനു ഉള്‍പ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നടക്കുക. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോള്‍ ജാനു. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്സനും ജാനുവും തമ്മില്‍ ഏറെനാളത്തെ സ്‌നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് എത്തുന്നത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍നിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിനാല്‍ രണ്ടു പഞ്ചായത്തിന്റെയും എല്ലാ ദിക്കുകളിലും വിവാഹത്തിരക്കും ആഘോഷങ്ങളുമാണ്. Keywords:  Kerala,...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മുതിര്‍ന്നവര്‍ ഏറ്റെടുത്തു; കുത്തേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍

Image
ചെര്‍ക്കള:  (www.kasargodvartha.com 30.11.2018)  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മുതിര്‍ന്നവര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ചെര്‍ക്കള എര്‍മാളത്തെ സിദ്ധിഖ് (24), സൈനുദ്ധീന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എര്‍മാളത്താണ് സംഭവം. സ്‌കൂളില്‍ റാഗിംഗുമായി  ബന്ധപ്പെട്ട് ചെര്‍ക്കളയിലെയും എര്‍മാളത്തെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം ഇരു പ്രദേശങ്ങളിലെയും യുവാക്കള്‍ ഏറ്റെടുക്കുകയും പോരിന് വിളിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ചംഗ സംഘം എര്‍മാളത്തെ യുവാക്കള്‍ ഇരിക്കുന്ന സ്ഥലത്തെത്തിയത്. പരസ്പ്പരം വാക്ക്‌പോരിനിടെ പൊട്ടിച്ച കുപ്പി കൊണ്ട് യുവാക്കളെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. പ്രശ്‌നം എസ് ഡി പി ഐ-ലീഗ് പ്രശ്‌നമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങ...

കവിത കട്ടതാണെന്ന് എഴുത്തുകാരന്‍, അല്ലെന്ന് ടീച്ചര്‍; കട്ടതെന്ന് സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്തിനോട് കവി കലേഷ്; അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത തലവേദനയായി ദീപ നിഷാന്ത്

Image
തിരുവനന്തപുരം: (www.kasargodvartha.com 30.11.2018)  അധ്യാപക സംഘടനയുടെ മാഗസിനില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച കവിത തലവേദനയായി ദീപ നിഷാന്ത്. തന്റെ കവിത കോപ്പിയടിച്ചതാണെന്നും അത് സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ദീപ നിശാന്തിനോട് കവി കലേഷ് ആവശ്യപ്പെട്ടതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദീപ നിഷാന്ത്. താന്‍ ഏഴ് വര്‍ഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കവിത മോഷ്ടിച്ച് വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതാണ്. എകെപിസിടി മാസികയില്‍ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്‌സാപ്പിലൂടെ അയച്ച് തന്നത്. അത് കണ്ടപ്പോള്‍ ഞെട്ടലാണ് ആദ്യമുണ്ടായതെന്നും കലേഷ് വ്യക്തമാക്കി. ദീപാ നിശാന്തിനെപോലെ കേരളത്തില്‍ സെലിബ്രിറ്റിയായി നില്‍ക്കുന്ന ഒരാള്‍ ഇങ്ങനെയൊരു കവിത അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കര...

സഭാംഗങ്ങള്‍ പുറത്തുനടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് സ്പീക്കര്‍

Image
തിരുവനന്തപുരം: (www.kvartha.com 30.11.2018)  സഭാംഗങ്ങള്‍ പുറത്തുനടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടിയപ്പോഴായിരുന്നു സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളെ കാണാറില്ലേയെന്നും മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കാറില്ലേയെന്നും സ്പീക്കര്‍ ആരാഞ്ഞു. മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കേന്ദ്രസേന കൂലി ചോദിച്ചതുള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി ബഹളം വയ്ക്കുന്നതും സഭ തടസ്സപ്പെടുത്തുന്നതും നല്ല പ്രവണതയല്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ സമയം നല്‍കും. ആദ്യ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. Keywords:  Kerala, Thiruvananthapuram, News, Politics, Ramesh Chennithala, Speaker against Ramesh Chennithala  Powered by Info News For You

12 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കി

Image
കൊച്ചി: (www.kvartha.com 30.11.2018) അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കം ചെയ്തു. നാലു കുട്ടികളുടെ പിതാവായ പാലക്കാടുനിന്നുള്ള മജീദ് കഴിഞ്ഞ 10 വര്‍ഷമായി മുഖം പുറത്തു കാണിക്കാനാവാതെ ലോകത്തു നിന്നും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. താഴത്തെ താടിയെല്ലിനെ ബാധിച്ച ഓസ്റ്റിയോസര്‍കോമയെന്ന് വിളിക്കുന്ന ചെറിയ തരത്തിലുള്ള കാന്‍സറായിരുന്നു കാരണം. കൊച്ചിയിലെ അമൃത ആശുപത്രിയിലെ 12 സര്‍ജന്മാര്‍ ചേര്‍ന്ന് ഏതാനും ദിവസം മുമ്പാണ് മജീദിന്റെ ജീവിതം മാറ്റിയെഴുതിയത്. 2008 മുതലാണ് ട്യൂമറിന്റെ വളര്‍ച്ച തുടങ്ങിയത്. എല്ലുകളുടെയും നാരുകളുള്ള കോശങ്ങളുടെയും കൂട്ടമായ വളര്‍ച്ച മുഖത്തിന്റെ ഭാവം തന്നെ മാറ്റി. എന്തെങ്കിലും വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ടായി. സാമൂഹ്യ പ്രവര്‍ത്തകനും ജനോപകാരിയുമായിരുന്ന മജീദിന് വീടിന് പുറത്തിറങ്ങാന്‍ പറ്റാതായത് ഏറെ ബുദ്ധിമുട്ടിച്ചു. ആളുകള്‍ കളിയാക്കുന്നതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാതായതോടെ കുടുംബം നിത്യചെലവിനായി അന്യരെ ആശ്രയിക്കേണ്ട ഗതികേടിലുമായി. ...

കടയുടമയുടെ പേരുപറഞ്ഞ് ജീവനക്കാരില്‍ നിന്നു പണം തട്ടുന്ന വിരുതന്‍ നാട്ടില്‍ വിലസുന്നു

Image
പാലാ: (www.kvartha.com 30.11.2018)  കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടകളിലെ ജീവനക്കാരില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ വീണ്ടും പാലായിലും, ഈരാറ്റുപേട്ടയിലും വിലസുന്നു. കഴിഞ്ഞദിവസം പാലായിലെ ഒരു കടയില്‍ നിന്നും 2800 രൂപയും ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയില്‍ നിന്നും 2650 രൂപയും ഇത്തരത്തില്‍ തട്ടിയെടുത്തു. രണ്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ പാലായിലെ വിവിധ കടകളില്‍ നിന്നായി പതിനായിരങ്ങള്‍ തട്ടിയെടുത്തിരുന്നു. അന്ന് ചില കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ഇത്തവണയും തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പാലാ പോലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്‌സിലെ ജീവനം ആയൂര്‍വേദിക് ക്ലിനിക്കില്‍ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപാ ചോദിച്ചു. ഈ സമയം കടയുടമ ചുമപ്പുങ്കല്‍ അലക്‌സ് അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാന്‍ ജീവനക്കാരി ഒന്നു മടിച്ചപ്പോള്‍ വന്ന യുവാവ് അലക്‌സിനെ 'ഫോണ്‍ വിളിക്കുന്നതായി' നടിച്ചു. ഇതു കേട്ടതോടെ ജീവനക്കാരി കടയില്‍ ഉണ്ടായിരുന്ന 2800 രൂപാ കൊടുത്തു. ബാക്കി തുക കൂട...

'നിങ്ങളുടെ എച്ച് ഐ വി സ്റ്റാറ്റസ് അറിയൂ'; ഡിസംബര്‍ 1 - ലോക എയ്ഡ്‌സ് ദിനം

Image
(www.kvartha.com 30.11.2018)  ഡിസംബര്‍ 1; ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച് ഐ വി അണുബാധ ഇന്നും ലോകത്ത് നിലനില്‍ക്കുന്നുവെന്നും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ ദിനം മാനവരാശിയെ ഓര്‍മ്മിപ്പിക്കുകയാണ്. 'നിങ്ങളുടെ എച്ച് ഐ വി സ്റ്റാറ്റസ് അറിയൂ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. നമ്മുടെ സമൂഹത്തില്‍ ഇനി ഒരു പുതിയ എച്ച് ഐ വി അണുബാധ പോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുന്‍കരുതലുകളും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുകയാണ്. മാറുന്ന ജീവിത സാഹചര്യങ്ങളില്‍ എച്ച് ഐ വി പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍, എന്നിവയിലൂടെയാണ് പ്രധാനമായും എച്ച് ഐ വി പകരുന്നത്. നാം ചില മുന്‍കരുതലുകള്‍ എടുത്താല്‍ പുതിയ എച്ച് ഐ വി വൈറസുകളുടെ വ്യാപനം പൂര്‍ണ്ണമായും തടയുവാന്‍ നമുക്ക് കഴിയും. എച്ച് ഐ വി അണുബാധിതര്‍ സമൂഹത്തില്‍ നിന്നും, ചിലപ്പോള്‍ വീട്ടില്‍ നിന്നും, ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നു. സാമൂഹ്യനിന്ദയും വ...

പാചകവാതക വിലയും കുറയുന്നു; സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു

Image
ന്യൂഡല്‍ഹി: (www.kvartha.com 30.11.2018)  ഇന്ധനവില ഇടിഞ്ഞതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയും താഴേക്ക്. സബ്‌സിഡിയുള്ള സിലിണ്ടറിന്6.52 രൂപ കുറഞ്ഞു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയാണ് കുറച്ചത്. ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് പാചകവാതകത്തിന്റെ വില കുറയുന്നത്. ഇതോടെ സബ്‌സിഡിയില്ലാത്ത 14.2 കിലോയുടെ സിലണ്ടറിന് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ 500.90 രൂപയാകും. തിരുവനന്തപുരത്ത് സബ്‌സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 940 രൂപയാണ് വില. നവംബര്‍ ഒന്നിനാണ് അവസാനമായി പാചക വാതകവിലയില്‍ വര്‍ധനവ് ഉണ്ടായത്. രണ്ട് രൂപ 94 പൈസയാണ് അന്ന് കൂട്ടിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: LPG, Gas Cylinder, National, News,  Subsidised LPG Price Cut by Rs 6.52 While Market Price LPG Cut by Rs 133 Power...

ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു

Image
പത്തനംതിട്ട: (www.kvartha.com 30.11.2018)  ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Pathanamthitta, Kerala, Sabarimala, Sabarimala Temple, News, 144 Extended in Sabarimala Powered by Info News For You

ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലുള്‍പ്പെടുത്തി യുനെസ്‌കോ

Image
മൗറിഷ്യസ്: (www.kvartha.com 30.11.2018)  ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലുള്‍പ്പെടുത്തി യുനെസ്‌കോ. ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്‌കോ റെഗ്ഗെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജമൈക്കയില്‍ ഉരുത്തിരിഞ്ഞ റെഗ്ഗെ സംഗീതം 1960കളില്‍ ലോകത്തിന് മുന്നിലേക്കെത്തിച്ചത് മാര്‍ലി ആയിരുന്നു. ആ കാലഘട്ടത്തില്‍ ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്റയും നേര്‍മുഖമായിരുന്നു റെഗ്ഗെ സംഗീതം. റെഗ്ഗെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പട്ട് നാല്‍പതോളം അഭ്യര്‍ത്ഥനകളായിരുന്നു സംഘടനയുടെ പരിഗണനയിലുണ്ടായിരുന്നത്. ഈ വര്‍ഷം മൗറിഷ്യസില്‍ നടന്ന യുഎന്‍ ഏജന്‍സിയുടെ യോഗത്തില്‍ ജമൈക്കയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനീതിയും പ്രതിരോധവും പ്രണയവും മാനവികതയും അന്താരാഷ്ട്ര സംവാദങ്ങളിലേക്ക് എത്തിച്ചതില്‍ റെഗ്ഗെയുടെ പങ്ക് വളരെ വലുതാണെന്ന് യുനെസ്‌കോ പറഞ്ഞു. 1960കളില്‍ ജമൈക്കയില്‍ തുടക്കമിട്ട റെഗ്ഗെ സംഗീതം പിന്നീട് അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധമായിരുന്നു. ബഹാമിയന്‍ സ്‌ട്രോ ക്രാഫ്റ്റ്, സൗത്ത് കൊറിയന്‍ റെസ്‌ലിംഗ്, ഐറിഷ് പെര്‍ഫ്യൂം എന്നിവയുമായി മത്സരിച്ചാണ് റെഗ്ഗ...

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Image
തിരിവനന്തപുരം: (www.kvartha.com 30.11.2018)  പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുകയുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു. ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എത്ര തവണ അന്നത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ടെന്ന് ഓര്‍മ്മയുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കര്‍ പോകില്ലെന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിട്ടില്ല. ശബരിമല പ്രശ്‌നം തുടര്‍ച്ചയായി പരിഗണിക്കാനാകില്ലെന്നാണ് പറഞ്ഞത്. ചോദ്യോത്തരവേള തടസപ്പെടുത്തിയത് ശരിയായില്ലെന്നും, മാത്രമല്ല എല്...

ഡിസംബര്‍ ഒന്ന്: എയ്ഡ്‌സ് ദിനം; ഇവിടേയും സ്ത്രീകളാണ് ക്രൂശിക്കപ്പെടുന്നത്

Image
കൂക്കാനം റഹ് മാന്‍ (www.kvartha.com 30.11.2018) ഡിസംബര്‍ ഒന്ന് ഒരു എയ്ഡ്‌സ്ദിനം കൂടികടന്നുവരുന്നു. ലോകത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ഷം തോറും ഏറിവരികയാണ്. ഇന്ത്യയും അതില്‍ നിന്ന് വിഭിന്നമല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതിനാല്‍ ഈ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. പക്ഷേ എയ്ഡ്‌സ് രോഗ ബാധ ഏറെയും അലട്ടുന്നത് സ്ത്രീകളെയാണ്. രോഗബാധിതരില്‍ കുടുതലും സ്ത്രീകളുമാണ്. വഴിവിട്ട ലൈംഗിക ബന്ധമാണ് എച്ച്‌ഐവി അണുബാധ പിടിപൊടാനുള്ള ഒരു കാരണം. ഒന്നില്‍ കുടുതല്‍ പുരുഷന്മാരുമായി ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും സെക്‌സ് വര്‍ക്കേര്‍സായി കണക്കാക്കുന്ന സ്ത്രീകളെയും ലക്ഷ്യമിട്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രത്യേക പ്രോജക്ടുകള്‍ നടപ്പാക്കി വരുന്നുണ്ട്. ഈ ലക്ഷ്യഗ്രൂപ്പില്‍ എച്ച്‌ഐവി അണുബാധ പിടിപെട്ടവര്‍ നന്നേ കുറവാണ്. അണുബാധ പകരാതിരിക്കാനുളള കരുതല്‍ പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വീകരിച്ചതാണ് ഇതിനു കാരണം. സാധാരണ കുടുംബിനികളെയാണ് എയ്ഡ്‌സ് ബാധിതരായി ഇന്ന് കണ്ടുവരുന്നത്. ഇവര്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നവരോ, അ...

ഖാസി കേസ്; സിംസാറുല്‍ ഹഖ് ഹുദവി സമരപ്പന്തലിലെത്തി, ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 52-ാം ദിവസമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ആത്മീയതയില്‍ കൂടി ജീവിത സായാഹ്നം വരെ ജീവിതം നയിച്ച ഒരു മഹാ പണ്ഡിതന്‍ ഒരിക്കലും ദൈവഹിതത്തിനു എതിരായി പ്രവര്‍ത്തിക്കില്ലെന്ന സാമാന്യ ബോധം അന്വേഷണ സംഘത്തിന് ഉണ്ടാകണം. സാധാരണക്കാരായ ആളുകള്‍ പോലും ഇതൊരു കൊലപാതകമാണെന്ന് തറപ്പിച്ചു പറയുമ്പോഴും അന്വേഷണ സംഘം മറ്റൊരു വഴിക്കു അന്വേഷണം നയിച്ചു കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല. അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും സിംസാറുല്‍ ഹഖ് ഹുദവി ആവശ്യപ്പെട്ടു. ചടങ്ങില്‍ സിദ്ദീഖ് നദ്വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്...

സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ 2ന്; മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന് തുടക്കം, 15ന് തിരുവനന്തപുരത്ത് സമാപനം

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തി സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് മഅ്ദിന്‍ അക്കാദമി വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ രണ്ടിന് ഞായറാഴ്ച ആരംഭിക്കും. പ്രളയ മുഖത്ത് ഒന്നിച്ച കേരള ജനതയുടെ ഐക്യവും സാഹോദര്യവും നവകേരള നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നതിനും നന്മ നിറഞ്ഞ നാളെയെ നിര്‍മ്മിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 50 മാനവിക സമ്മേളനവും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി സ്‌നേഹ യാത്രക്ക് സമാരംഭം കുറിക്കും. മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന്് ആരംഭിക്കുന്ന യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലും യാത്ര പര്യടനം നടത്തും. സ്‌നേഹ യാത്രയുടെ ഭാഗമായുള്ള മാനവിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 2ന് ഞായറാഴ്ച വൈകുന്നേര...

കെ ആര്‍ അപര്‍ണയ്ക്ക് പബ്ലിക് സര്‍വന്റ്‌സ് സാഹിത്യ പുരസ്‌ക്കാരം

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം സാഹിത്യ പുരസ്‌ക്കാരം ചെറുകഥാ കൃത്ത് കണ്ണൂര്‍ കാഞ്ഞിലേരിയിലെ കെ ആര്‍ അപര്‍ണയ്ക്ക്. 'പെണ്ണിര' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. 10,010 രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ കെ വി കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂറി കമ്മിറ്റി അംഗം രാഘവന്‍ ബെള്ളിപ്പാടിയും പങ്കെടുത്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Public servants award for K R Aparna, Press Conference, Kasargod, News, Kerala Powered by Info News For You

ഒഡീഷ ബി.ജെ.പിയില്‍ കൂട്ടത്തല്ല്: രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

Image
(www.evisionnews.co) മധ്യപ്രദേശിനും രാജസ്ഥാനിലും പിന്നാലെ ഒഡീഷ ബിജെപിയിലും പൊട്ടിത്തെറി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടി വിട്ടു. ഇരുവരുടെയും സംയുക്ത രാജിക്കത്ത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് കൈമാറി. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്ന് ആരോപിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ പലരും സീറ്റ് നിഷേധിക്കപ്പെടുമെന്ന് ഭയന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഒഡീഷയില്‍ സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇനിയും ഈ പാര്‍ട്ടിയില്‍ ഒരു കാഴ്ചവസ്തുവായി തുടരാനാവില്ല. വേരില്ലാത്ത ചിലര്‍ വലിയ തോതില്‍ ബഹളം വെയ്ക്കുന്നതും ഇമേജ് വര്‍ധിപ്പിക്കുന്നതും നോക്കിനില്‍ക്കുന്ന ഒരു ഫര്‍ണിച്ചര്‍ പോലെ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ഇവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകരും വ...

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം കേരളം ബി.ഡി.ജെ.എസ് നേതാക്കള്‍ ഭരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

Image
(www.evisionnews.co) അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം കേരളം ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്) നേതാക്കള്‍ ഭരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ്. പാര്‍ലമെന്റെ് തിരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സീറ്റുകള്‍ കേരളത്തില്‍ എന്‍.ഡി.എക്ക് കിട്ടും. സ്വന്തം വലുപ്പം തിരിച്ചറിഞ്ഞ് ഇതിനായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ബി.ഡി.ജെ.എസ് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇരു മുന്നണികളിലുമുള്ള അതൃപ്തര്‍ ഒന്നര മാസത്തിനകം എന്‍.ഡി.എയില്‍ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.ശബരിമല കാര്യത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ എന്‍.ഡി.എയുടെ നിലപാടിനൊപ്പമാണ്. മുന്നണിയില്‍ ഘടകകക്ഷിയെന്ന രീതിയില്‍ മാത്രമേ പി.സി. ജോര്‍ജിന് വരാന്‍ സാധിക്കുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ എന്‍.ഡി.എക്ക് നേട്ടമുണ്ടാക്കുമെന്നും തുഷാര്‍ പറഞ്ഞു. Powered by Info News For You

കലക്ടര്‍ മുന്നിട്ടിറങ്ങി തന്നെ; മണല്‍ മാഫിയ പത്തിമടക്കുന്നു, മിന്നല്‍ പരിശോധനയില്‍ അനധികൃത മണല്‍കടത്തിന് ഉപയോഗിച്ച ആറു വള്ളങ്ങള്‍ പിടികൂടി നശിപ്പിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  അനധികൃതമായി മണല്‍കടത്തുന്നതിനിടെ ബംബ്രാണ ഉള്‍വാറില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി മണല്‍നിറച്ചിരുന്ന ആറു വള്ളങ്ങള്‍ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചു. മണല്‍കടത്തുന്നിനിടെ ജില്ലാ കളക്ടറെയും സംഘത്തെയും കണ്ടു വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ 15 ദിവസത്തിനകം അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ കുമ്പള എസ്.ഐയോട് ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉള്‍വാര്‍ കടവിലെത്തിയത്. ഇവിടെ നിന്നും അനധികൃതമായി മണല്‍കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ കളക്ടറെ കണ്ടതും ആറു വള്ളങ്ങളില്‍ മണല്‍നിറച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇതര സംസ്ഥാനക്കാരായ 11 പേര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടരുവാന്‍ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. എന്നാല്‍ ഇവരുടെ മൊബൈല്‍ഫോണുകള്‍, തിരിച്ചറിയില്‍ രേഖകള്‍, മണല്‍കടത്തുമായി ബന്ധപ്പ...

നഷ്ടപ്പെട്ട പണം തിരിച്ചേല്‍പിച്ചതില്‍ കുറവ് വന്ന സംഭവത്തില്‍ മലക്കം മറിഞ്ഞ് യുവാവ്; പണം ഏല്‍പിച്ചത് പോലീസല്ല ഓട്ടോഡ്രൈവര്‍ നേരിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍, പോലീസിനെതിരെ കുപ്രചരണം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമോ?

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  നഷ്ടപ്പെട്ട പണം തിരിച്ചേല്‍പിച്ചതില്‍ കുറവ് വന്ന സംഭവത്തില്‍ മലക്കം മറിഞ്ഞ് യുവാവ്. പണം ഏല്‍പിച്ചത് പോലീസല്ല ഓട്ടോഡ്രവര്‍ നേരിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് നിന്നും കളഞ്ഞുപോയ തുക പോലീസ് കുറച്ചുനല്‍കിയെന്നു കാണിച്ച് ദേളിയിലെ യുവാവ് പരാതിയുമായി രംഗത്തു വന്നത്. പോലീസിനെതിരെ കുപ്രചരണം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രീയ കേസുകളില്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന് പോലീസിനെതിരെ ഇത്തരത്തില്‍ കുപ്രചരണം നടത്തിവരുന്നതായി പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് പണം നഷ്ടപ്പെട്ടയാളെ കൊണ്ട് കള്ളപ്രചരണം നടത്തിയതിനു പിന്നിലെന്നും പോലീസ് പറയുന്നു. പണം നഷ്ടപ്പെട്ട കാര്യം യുവാവ് പോലീസിനെ അറിയിച്ചിരുന്നു. അന്വേഷിക്കുന്നതിനിടെ ഒരു ഓട്ടോഡ്രൈവര്‍ നഷ്ടപ്പെട്ട പഴ്‌സും പണവുമായി എത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഓട്ടോഡ്രൈവര്‍ തന്നെ പണം എണ്ണി തിട്ടപ്പെടുത്തി നല്‍കുകയായിരുന്നു. പണം ഏല്‍പിച്ച ഓട്ടോഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. പണം കൈമാറ...

മാവോയിസ്റ്റ് നേതാവ് ഇസ്മാഈലിനെ വന്‍ സുരക്ഷയോടെ കാസര്‍കോട്ട് കോടതിയില്‍ ഹാജരാക്കി

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട്ടെ ഇസ്മാഈലിനെ വന്‍ സുരക്ഷയോടെ കാസര്‍കോട്ട് കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് ഡിസംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് ഇസ്മാഈലിനെ കമാന്‍ഡോകളുടെ അകമ്പടിയോടെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. 2014 ഒക്ടോബര്‍ 24ന് നീലേശ്വരത്തും പിന്നീട് കാഞ്ഞങ്ങാട്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച കേസിലാണ് ഇസ്മാഈലിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ മാവോയിസ്റ്റ് നേതാവായ അനൂപ് മാത്യു, ചെറുവത്തൂര്‍ തിമിരി പാലത്തേരയിലെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ കുമാര്‍ എന്നിവരും പ്രതികളാണ്. ഇതില്‍ ശ്രീകാന്തിനും അരുണ്‍കുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റൊരുകേസില്‍ ജയിലില്‍ കഴിയുന്ന ഇസ്മാഈലിനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻ...

12 കാരിയെ ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 50,000 രൂപയും പിഴയും

Image
കാസര്‍കോട് : (www.kasargodvartha.com 30.11.2018)  12 കാരിയെ ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും 50,000 രൂപയും പിഴയും ശിക്ഷ വിധിച്ചു. അടുക്കത്ത്ബയലിലെ കെ ഗോവിന്ദനെ (48)യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് പി ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചാല്‍ സംഖ്യ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2012- 13 വര്‍ഷം പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ കാസര്‍കോട് സി ഐ ആയിരുന്ന ടി പി ജേക്കബ് ആണ് കേസ് അന്വേഷിച്ചത്. പിന്നീട് സി ഐയായിരുന്ന പി കെ സുധാകരനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ...

മണല്‍ മാഫിയക്കു പിന്നാലെ മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കെതിരെയും നടപടി കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍; ഡിസംബര്‍ ഒന്നു മുതല്‍ പരക്കെ വാഹന പരിശോധന, പിടിവീഴും

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി വാഹന പരിശോധന നടത്തും. നിശ്ചിത മാതൃകയില്‍ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാതെയും ഹെല്‍മറ്റ് ധരിക്കാതെയും ഓവര്‍ സ്പീഡിലും മോഡിഫിക്കോഷന്‍ ചെയ്തും നിയമ ലംഘനങ്ങള്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരെ പോലീസ്- മോട്ടോര്‍ വാഹനം- റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലാ കളകക്ടറുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തി നിയമ നടപടികള്‍ സ്വീകരിക്കും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, Dr. D Sajith Babu, news, Top-Headlines, District Collector, ...

വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം: ടി.വി സുഭാഷ് ഐ.എ.എസ്

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ടി.വി സുഭാഷ് ഐ.എ.എസ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഇലക്റ്ററല്‍ റോള്‍ ഒബ്സര്‍വറാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്റ്റര്‍ കൂടിയായ ടി.വി.സുഭാഷ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനതകളില്ലാത്ത വോടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അര്‍ഹനായ ഒരാള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കപ്പെടരുത്. അനര്‍ഹരും മരിച്ചവരും വോട്ടര്‍ പട്ടികയില്‍ കടന്നുകൂടാനും പാടില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവാനും പാടില്ല. ജനാധിപത്യം സതാര്യവും കാര്യക്ഷമവുമാവുന്നതിനുള്ള അടിസ്ഥാനശിലയാണ് വോട്ടര്‍ പട്ടിക. 2018 ജനുവരി ഒന്നും 2019 ജനുവരി ഒന്നും അടിസ്ഥാനമാക്കി 18 വയസ് തികയുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താം. ...

കുരുമുളകിന്റെ ദ്രുതവാട്ടം; സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് 1.21 കോടി രൂപ അനുവദിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  ജില്ലയില്‍ കുരുമുളകിന്റെ ദ്രുതവാട്ടം രോഗത്തിനെതിരെ കുമിള്‍നാശിനി സ്വഭാവമുള്ള വളര്‍ച്ച ത്വരകമായ അക്കോമിന്‍ സ്പ്രേ ചെയ്യുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ 1.21 കോടി രൂപ അനുവദിച്ചു.പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ കുരുമുളക് ഉദ്പാദനത്തില്‍ കനത്ത നഷ്ടമാണ് സംഭവിച്ചത്. 118.6 മെട്രിക്ക് ടണ്‍ കുരുമുളക് നശിച്ചുപോയി. ഇതുമൂലം 474.4 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ജില്ലയിലെ ആറു ബ്ലോക്കുകളിലും സൗജന്യമായി മരുന്ന് വിതരണം ചെയ്യും. ഓരോ പഞ്ചായത്തിലും കുമിള്‍നാശിനി സ്പ്രേ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍  അതാത് പഞ്ചായത്തിലെ കൃഷി ഓഫീസര്‍മാര്‍ ഏകോപിപ്പിക്കും. പന്നിയൂര്‍ 1, കരിയിലാഞ്ചി, കരിമുണ്ട തുടങ്ങിയ കുരുമുളക് ഇനങ്ങളാണ് ജില്ലയില്‍ കൃഷി ചെയ്യുന്നത്. ഇവയ്ക്ക് ബാധിച്ചിട്ടുള്ള എല്ലാ രോഗത്തിനെതിരെയും അക്കോമിന്‍ സ്പ്രേ ചെയ്യുന്നതിലൂടെ രക്ഷ നേടനാകുമെന്നാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രതീക്ഷിക്കുന്നത്. 10 ദിവസത്തെ ഇടവേളകളില്‍ രണ്ട് തവണയായി കൃഷി ഭവനിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക കര്‍മ്മസേന, അഗ്രോസര്‍വ്വീസ് സെന്റര്‍, എന്നിവ...

സി.എം ഉസ്താദിന്റെ ഘാതകര്‍ക്ക് എക്കാലവും മറഞ്ഞിരിക്കാനാവില്ല: സിംസാറുല്‍ ഹഖ് ഹുദവി

Image
കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക- മംഗലാപുരം ഖാസിയും സമസ്ത പണ്ഡിതനുമായ സി.എം ഉസ്താദിന്റെ ഘാതകര്‍ എക്കാലത്തും നിയമത്തിന്റെ വലയിലകപ്പെടാതെ രക്ഷപ്പെടാമെന്ന് വ്യാമോഹിക്കരുതെന്ന് യുവ പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്. സി.എം ഉസ്താദ് ആക്ഷന്‍ കമ്മറ്റിയും ബന്ധുക്കളും സി.ബി.ഐ യുടെ നിഷേധാത്മക നിലപാടിനെതിരെ കാസര്‍കോട്ടെ ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര മൂടിവെച്ചാലും സത്യം എന്നെങ്കിലുമൊരിക്കല്‍ പുറത്ത് വരുമെന്നാണ് ഉസ്താദിനെ സ്‌നേഹിക്കുന്നവരും കുടുംബാംഗങ്ങളും പ്രത്യാശ പ്രകടിപ്പിക്കുന്നത്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോയാല്‍ പ്രതികള്‍ പിടികൂടാനും അര്‍ഹമായ ശിക്ഷ നല്‍കാനും സാധിക്കും- സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. കാഞ്ഞങ്ങാട് ബല്ലാകടപ്പുറം ബി.ടി ഗല്ലി യുവജന കൂട്ടായ്മ സമര പന്തലിന് നേതൃത്വം നല്‍കി. സിദ്ധീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, യുസഫ് ഉദുമ, സി.എ ഷാഫി ചെമ്പിരിക്ക, മുഹമ്മദ് കുത്തി കാഞ്ഞങ്ങ...

ഹജ്ജ് അപേക്ഷ: ഡിസംബര്‍ 12 വരെ സമര്‍പ്പിക്കാം

Image
കാസര്‍കോട്: (www.kasargodvartha.com 30.11.2018)  2019 ല്‍ ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 12 നുള്ളില്‍ 70 വയസ് തികയുന്നവര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന റിസര്‍വേഷന്‍ കാറ്റഗറിയിലും 45 വയസ് തികയുന്ന സ്ത്രീകള്‍ക്ക് മെഹ്റമില്ലാതെ കുറഞ്ഞത് നാല് സ്ത്രീകള്‍ക്ക് മാത്രമായി അപേക്ഷിക്കാവുന്ന കാറ്റഗറിയിലും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സൗജന്യ സേവനങ്ങളും നല്‍കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് ട്രയിനര്‍മാര്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 12 ന് മൂന്ന് മണിക്കകം ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ് കാറ്റഗറിയില്‍പെട്ട 70 വയസ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 944...