Posts

Showing posts from January, 2022

ജനുവരിയില്‍ ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി കടന്നു; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് 15 ശതമാനം

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2022) 2022 ജനുവരി മാസത്തില്‍ 1,38,394 കോടി രൂപ ജിഎസ്ടി വരുമാനം നേടിയതായി ധനമന്ത്രാലയം. ഇത് നാലാം തവണയാണ് ജിഎസ്ടി 1.30 ലക്ഷം കോടി കടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് വര്‍ധന 25 ശതമാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരിയില്‍ ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം 26 ശതമാനം ഉയര്‍ന്നു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് പുറത്തുവിട്ടത്. സെന്‍ട്രല്‍ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപ. സംയോജിത ജിഎസ്ടി 72030 കോടി രൂപയുമാണ്. സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. Keywords:  New Delhi, News, National, Top-Headlines, Price, GST collection in Jan crosses Rs 1.3-trn mark for fourth time Powered by Info News For You

സംസ്ഥാനത്ത് വാണിജ്യ സിലിന്‍ഡെറിന് വില കുറഞ്ഞു

Image
കൊച്ചി: (www.kvartha.com 01.02.2022) സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡെറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ 101 രൂപയാണ് കുറഞ്ഞത്. 1902 രൂപ പുതിയ നിരക്ക്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിന്‍ഡെറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിന്‍ഡെറിന് ജനുവരി ആദ്യവും വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിന്‍ഡെറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 രൂപ കൂടിയിരുന്നു. ഇതിന് ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിഡെര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ചൊവ്വാഴ്ച വീണ്ടും കുറവ് രേഖപ്പെടുത്തിയത്. Keywords:  Kochi, News, Kerala, Business, Price, Cylinder, Reduced, Commercial cylinder, Price of commercial cylinder reduced Powered by Info News For You

കണ്ണൂരില്‍ ഹോടെല്‍ ഉടമ കുത്തേറ്റ് മരിച്ചു; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Image
കണ്ണൂര്‍: (www.kasargodvartha.com 01.02.2022) കണ്ണൂര്‍ ആയിക്കരയില്‍ ഹോടെല്‍ ഉടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോടെല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റബീയ്, ഹനാന്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സിസി ടിവികള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി ആയിക്കര മീന്‍ മാര്‍കെറ്റിനടുത്ത് വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.  വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. Keywords: News, Kerala, State, Kannur, Top-Headlines, Killed, Crime, Police, Accused, Custody, Hotel Owner Killed in Kannur; Two in custody Powered by Info News For You

മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം പി ആര്‍ ശ്രീജേഷിന്

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം ഹോകി താരം പി ആര്‍ ശ്രീജേഷിന്. 17 രാജ്യങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളില്‍നിന്നാണ് ശ്രീജേഷ് വോടെടുപ്പിലൂടെ ഒന്നാമനാകുന്നത്. ഓണ്‍ലൈന്‍ വോടിങ്ങിലൂടെയാണ് മികച്ച കായിക താരത്തെ തിരഞ്ഞെടുത്തത്.  പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ താരവും ആദ്യ പുരുഷ ഹോകി താരവുമാണ് ശ്രീജേഷ്. അന്താരാഷ്ട്ര ഹോകി ഫെഡറേഷനാണ് ശ്രീജേഷിനെ നാമനിര്‍ദേശം ചെയ്തത്. 2019ല്‍ വനിത ഹോകി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു. അടുത്തിടെയാണ് ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ധ്യന്‍ചന്ദ് ഖേല്‍രത്ന ലഭിച്ചത്. അതിനുമുമ്പ് അന്താരാഷ്ട്ര ഹോകി ഫെഡറേഷന്റെ മികച്ച ഗോള്‍ കീപറായി തിരഞ്ഞെടുക്കപ്പെട്ടു. ടോക്യോ ഒളിംപിക്സില്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇന്‍ഡ്യ വെങ്കലം നേടുമ്പോള്‍ ശ്രീജേഷിന്റെ തകര്‍പന്‍ പ്രകടനം നിര്‍ണായകമായി. 2004 മുതല്‍ ഇന്‍ഡ്യക്കായി കളിക്കുന്ന ശ്രീജേഷ് ഇന്‍ഡ്യന്‍ ടീമിന്റെ നായകനായിട്ടുണ്ട്. 2016 റിയോ ഒളിംപിക്സില്‍ കളിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്നു. ചാമ്പ്യന്‍സ് ട്ര...

കേന്ദ്ര ബജറ്റ്; കാത്ത് വച്ചിരിക്കുന്നത് എന്താവും? സാമ്പത്തിക ഉത്തേജന പാകേജുകളില്‍ പ്രതീക്ഷയര്‍പിച്ച് രാജ്യം

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) ധനമന്ത്രി നിര്‍മല സീതാരാമന്‍ നടപ്പ് സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്വതന്ത്ര ഇന്‍ഡ്യയിലെ 75-ാമത് പൂര്‍ണ ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്നത്. നിര്‍മല സീതാരാമന്റെ നാലാമത്തെ ബജറ്റുമാണിത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.  അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കോവിഡിന്റെ പ്രയാസത്തില്‍ ജനം പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ ജനത്തെ കയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബ് ഉള്‍പെടെ കര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം അനുവദിക്കാനും സാധ്യതയുണ്ട്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘട...

എസ്ബിഐയില്‍ മുഖംമൂടി സംഘത്തിന്റെ വന്‍ കവര്‍ച; 12 ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി, 3 യുവാക്കളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

Image
ബെംഗ്‌ളുറു: (www.kvartha.com 01.02.2022) എസ്ബിഐയില്‍ മുഖംമൂടി സംഘം ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 12 ലക്ഷം രൂപയും സ്വര്‍ണവും. കര്‍ണാടക ഹുബ്ലിയിലെ എസ്ബിഐ ബ്രാഞ്ചില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അകൗണ്ട് ടാലി ചെയ്യുന്ന സമയത്ത് ബ്രാഞ്ചിനകത്തേക്ക് കറുത്ത വസ്ത്രവും മുഖം മൂടിയും അണിഞ്ഞ് ഓടിക്കയറിയ മൂന്ന് യുവാക്കള്‍ കത്തി കാണിച്ച് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോകറിലേക്ക് മാറ്റാന്‍ വച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കി. പണവും സ്വര്‍ണവും ബാഗിലാക്കി മിനിറ്റുകള്‍ക്കകം കവര്‍ചാസംഘം കടന്നുകളഞ്ഞതായും ജീവനക്കാര്‍ പറയുന്നു. അതേസമയം സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മാരുതി കാറില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ ബെംഗ്‌ളൂറിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതോടെ നടത്തിയ തിരച്ചിലില്‍ ബെം്ഗളൂറു മൈസൂരു അതിര്‍ത്തിയില്‍ നിന്ന് മൂന്ന് പേരും പിടിയിലായി. കര്‍ണാടക ജില്ലക്കാരായ രവികുമാര്‍, ഉജ്ജെയ്ന്‍, വികാസ് എ...

മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Image
ന്യൂയോര്‍ക്: (www.kvartha.com 01.02.2022) മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ചെസ് ലിയെ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ല്‍ സൗന്ദര്യറാണി പട്ടം ചൂടിയ ചെസ്ലി ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു ചെസ്‌ലി. മരിക്കുന്നതിന് മുമ്പായി 'ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടേ'യെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. Keywords:  News, World, Found Dead, Death, Flat, Former Miss USA, Cheslie Kryst, Former Miss USA Cheslie Kryst found dead. Powered by Info News For You

കനത്ത മൂടല്‍മഞ്ഞ്; അബൂദബിയില്‍ യെലോ, റെഡ് അലേര്‍ടുകള്‍, വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം

Image
അബൂദബി: (www.kasargod.com 31.01.2022) അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ യെലോ, റെഡ് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. തിങ്കളാഴ്ച മഞ്ഞുവീഴ്ച ശക്തമായതിനാല്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ ഈര്‍പം വര്‍ധിക്കുമെന്നും സൂചിപ്പിച്ചു. തണുത്ത കാലാവസ്ഥ തുടരുന്ന എമിറേറ്റില്‍ ഞായറാഴ്ച അനുഭവപ്പെട്ട കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. ആകാശം മേഘാവൃതമായ ദുബൈയില്‍ ഞായറാഴ്ച 21 ഡിഗ്രിയായിരുന്നു കൂടിയ താപനില. മണിക്കൂറില്‍ 15 കി.മീ മുതല്‍ 40 കി.മീ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ പകല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അലര്‍ജി ഉള്ളവര്‍ മതിയായ സുരക്ഷയോടെ മാത്രമേ പുറത്തിറങ്ങാവൂ. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീചില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. Keywords:  Abudhabi, News, Gulf, World,...

ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

Image
ആറളം (കണ്ണൂര്‍): (www.kvartha.com 31.01.2022) ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 39 കാരന്‍ മരിച്ചു. ഇരിക്കൂര്‍ കൊളപ്പ സ്വദേശി റിജേഷ് ആണ് മരിച്ചത്. ഫാം ഒന്നാം ബ്ലോകിലെ കള്ള് ചെത്ത് തൊഴിലാളിയാണ് റിജേഷ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.   30 ലധികം കാട്ടാനകളാണ് ഫാമില്‍ സ്ഥിരമായി തമ്പടിക്കുന്നത്. ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊട്ടിയൂര്‍ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. Keywords:  News, Kerala, State, Wild Elephants, Attack, Youth, Killed, Man died in wild elephant attack at Aralam Farm  Powered by Info News For You

ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്ന 5 കോടി രൂപ വില വരുന്ന 460 കിലോ കഞ്ചാവ് പൊലീസ് പിടികൂടി; 3 പേര്‍ അറസ്റ്റില്‍

Image
തൃശൂര്‍: (www.kasargodvartha.com 31.01.2022) ചാലക്കുടിക്കടുത്ത് കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ടെംപോ ലോറിയില്‍ കടത്തുകയായിരുന്ന 460 കിലോ (200 പാകെറ്റ് ) കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ശാഹിന്‍(33), പൊന്നാനി സ്വദേശി സലിം (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  വിപണിയില്‍ അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പിയും സി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു കഞ്ചാവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  KL 72 8224 നമ്പറുള്ള ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'മിഷന്‍ ഡാഡ്' ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട. പിടിയിലായ ശാഹിന്‍ മൂന്നു വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  Keywords: News, Kerala, State, Thrissur, Top-Headline...

കാന്‍പൂരില്‍ നിയന്ത്രണംവിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Image
ലക്‌നൗ: (www.kvartha.com 31.01.2022) കാന്‍പൂരില്‍ നിയന്ത്രണംവിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറുപേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറുകളും നിരവധി ബൈകുകളും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ടാറ്റ് മില്‍ ക്രോസ്‌റോഡിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് ബൂതിലൂടെ ഓടിയ ബസ് ട്രകില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ലോകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഈസ്റ്റ് കാണ്‍പൂര്‍ പൊലീസ് ഡെപ്യൂടി കമീഷനര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. Keywords:  Lucknow, News, National, Injured, Death, bus, hospital, Kanpur, Electric Bus, 6 Dead, Several Injured In Kanpur After Electric Bus Hits Bystanders. Powered by Info News For You

നഗര വികസനത്തിനായി ജിദ്ദയില്‍ പൊളിച്ചുമാറ്റുന്നത് 50,000 കെട്ടിടങ്ങള്‍; ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കമായി

Image
റിയാദ്: (www.kvartha.com 31.01.2022) നഗര വികസനത്തിന്റെയും അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും ഭാഗമായി ജിദ്ദയില്‍ അരലക്ഷം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് റിപോര്‍ട്. നഗരസഭയില്‍ 138 പ്രദേശങ്ങളിലായി 50,000ത്തോളം കെട്ടിടങ്ങള്‍ പൊളിക്കുമെന്നും 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചുനീക്കിയതായും അല്‍ അഖ്ബാറിയ ചാനല്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. 13 സ്ട്രീറ്റുകളിലായി 11,000 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചതെന്നും റിപോര്‍ടുകളില്‍ പറയുന്നു. ഇതുവരെ പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് ഞായറാഴ്ച തുടക്കമായി. ജിദ്ദ നഗരസഭയുടെ വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്നു ഘട്ടമായാണ് നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പിക്കലാണ് ആദ്യഘട്ടം. തുടര്‍ന്ന് നഗരസഭ അത് പരിശോധിക്കും. പിന്നീട് അത് മക്ക ഗവര്‍ണറേറ്റ്, പ്രോപര്‍ടീസ് അതോറി, ജിദ്ദ നഗരസഭ എന്നിവയുടെ സംയുക്തസമിതിക്ക് സമര്‍പിക്കും. തുടര്‍ന്ന് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാകും. രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കില്‍ കെട്ടിടത്തിന് മാത്രമാ...

വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍; പുത്തന്‍ ബൊലേറോയും നല്‍കി മടക്കം!

Image
ബെംഗ്‌ളൂറു: (www.kvartha.com 31.01.2022) വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ്  മഹീന്ദ്ര ഷോറൂം അധികൃതര്‍. ഉറപ്പുനല്‍കിയ പോലെ പുത്തന്‍ ബൊലേറോയും നല്‍കി മടങ്ങി. പുത്തന്‍ വാഹനത്തിനൊപ്പം നില്‍ക്കുന്ന യുവ കര്‍ഷകനായ കെംപെഗൗഡയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് തൂമക്കൂരുവിലെ കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം ജീവനക്കാര്‍ പരിഹസിച്ചത്. പിന്നാലെ മുഴുവന്‍ പണവുമായി എത്തി വാഹനം ഉടന്‍ വേണമെന്ന് പറഞ്ഞ കര്‍ഷകന്റെ പ്രതിഷേധം രാജ്യമെങ്ങും വൈറലായിരുന്നു. പികപ് വാന്‍ വാങ്ങുന്നതിനാണ് കെംപെഗൗഡയും കര്‍ഷകരായ ഏഴ് സുഹൃത്തുക്കളും ഷോറൂമിലെത്തിയത്. ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ എക്‌സിക്യുടീവ് കര്‍ഷകരുടെ വേഷത്തെയും കളിയാക്കി. അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവങ്ങള്‍ അവധി ആയതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാഹനം വീട്ടിലെത്തിച്ച് നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും അപമാനിതനായ കര്‍ഷകന്‍ ഉടന്‍ വേണമെ...

വാഹനത്തില്‍നിന്ന് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം ബൈകില്‍ സഞ്ചരിക്കവെ ഷോള്‍ കുരുങ്ങി റോഡില്‍ വീണ് തല വേര്‍പെട്ട്

Image
കോയമ്പതൂര്‍ : (www.kvartha.com 31.01.2022)  അസുഖത്തെ തുടര്‍ന്ന് അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയ 10 വയസുകാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്.  അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്‍ വി വിഘ്‌നേശിന്റെ ബൈകില്‍ അമ്മ അന്നൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷോള്‍ ബൈകിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍നിന്ന് വേര്‍പെട്ടാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  അസുഖമുള്ളതിനാല്‍ കാറ്റ് തട്ടാതിരിക്കാനാണ് കുട്ടിക്ക് ഷോള്‍ കഴുത്തില്‍ ചുറ്റിയിരുന്നതെന്ന് മാതാവ് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. Keywords:  News, National, India, Accident, Accidental Death, Hospital, Student, Travel, Bike, Coimbatore: 10-year-old girl dies in freak accident  Powered by Info News For You

നിരക്ക് വര്‍ധന; 2 ദിവസത്തിനുള്ളില്‍ സര്‍കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബസുകള്‍ പണി മുടക്കിലേക്ക്

Image
പാലക്കാട്: (www.kvartha.com 31.01.2022) സംസ്ഥാനത്തെ ബസുകള്‍ പണിമുടക്കിലേക്ക്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ സര്‍കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപെറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. ഒപ്പം ടാക്‌സ് ഇളവും സംഘടന ആവശ്യപ്പെടുന്നു. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും. Keywords: Palakkad, News, Kerala, Strike, Bus, Government, Ticket, Bus owners demands hike ticket charge. Powered by Info News For You

തേനിച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Image
മലപ്പുറം: (www.kvartha.com 30.01.2022) മമ്പാട് തേനിച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളളിപ്പാടം സ്വദേശി ഇല്ലിക്കല്‍ കരീം (67) ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ശനിയാഴ്ചയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. അതേസമയം പരിക്കേറ്റ മറ്റ് നാലുപേരുടെ പരിക്ക് ഗുരുതരമല്ല. Keywords:  Malappuram, News, Kerala, Death, Treatment, Injured, Medical College, Bee, Attack, Man died who seriously injured after bee attack. Powered by Info News For You

'പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി'

Image
മംഗ്ളുറു: (www.kasargodvartha.com 30.01.2022) കൗമാരക്കാരൻ തന്റെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. വെള്ളിയാഴ്ച രാത്രി ചിക്മംഗ്ളുറു ജില്ലയിലാണ് സംഭവം അരങ്ങേറിയത്.        പൊലീസ് പറയുന്നതിങ്ങനെ: രണ്ടുപേരും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധുക്കൾക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. വിവാഹപ്രായം പൂർത്തിയാകുമ്പോൾ വിവാഹം നടത്തിത്തരാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. കമിതാക്കൾ പരസ്പരം സൗഹാർദപരമായിരുന്നു. വെള്ളിയാഴ്ച രാത്രി, ബന്ധുവീട്ടിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ആൺകുട്ടി പെൺകുട്ടിയോട് കൂടെ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് കൗമാരക്കാരൻ പെൺകുട്ടിയെ കാട് നിറഞ്ഞ വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചു. വിഷമത്തിലായ പെൺകുട്ടി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞു. തുടർന്ന് ദേഷ്യം മൂലം കൗമാരക്കാരൻ പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം തന്റെ പ്രവൃത്തികളിൽ ഞെട്ടിപ്പോയ കൗമാരക...

Four arrested for attack against couple in Thiruvananthapuram

Image
ബൈകില്‍ സഞ്ചരിച്ച ദമ്പതികളെ പിന്തുടര്‍ന്ന് മര്‍ദിച്ചെന്ന സംഭവം; സഹോദരങ്ങള്‍ ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍ തിരുവനന്തപുരം: (www.kvartha.com 30.01.2022) ബൈകില്‍ സഞ്ചരിച്ച ദമ്പതികളെ ഓടോറിക്ഷയില്‍ പിന്തുടര്‍ന്ന് മര്‍ദിച്ചെന്ന സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പെടെ നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലക്കാരായ ശെഫീഖ്, സഹോദരന്‍ ശെമീര്‍, ലാലു, മധു എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. രാത്രി 7.30 മണിയോടെ നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈകും പ്രതികളെത്തിയ ഓടോറിക്ഷയും തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഇരുവിഭാഗവും അവിടെ വച്ച് വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരേയും പറഞ്ഞുവിട്ടു. എന്നാല്‍ പ്രതികള്‍ ഓടോറിക്ഷയില്‍ ആളൊഴിഞ്ഞയിടത്ത് കാത്തുനിന്നു. ബൈകിലെത്തിയ ദമ്പതികളെ തടഞ്ഞുനിര്‍ത്തി കൈയ്യറ്റം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുഖത്തും കൈയ്ക്കും ഇരുവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ദമ്പതികളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്...

ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ കേസ്

Image
തൃശ്ശൂര്‍: (www.kvartha.com 30.01.2022) ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് ഭാര്യ റീമയുടെ പരാതിയില്‍ കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ റീമയും അശ്വിനും ഒരു വര്‍ഷമായി അകന്ന് കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് റീമ പരാതി നല്‍കിയത്. കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തതായും പൊലീസ് പറഞ്ഞു. Keywords:  Thrissur, News, Kerala, Complaint, Police, Wife, Husband, Crime, Case, Man arrested for complaint that attack against woman. Powered by Info News For You

കാറിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി; ഒരാൾ പിടിയിൽ

Image
കാസർകോട്​: (www.kasargodvartha.com 30.01.2022) നികുതിവെട്ടിച്ച്​ കടത്തിയ ഒന്നര കോടിയുടെ സ്വർണം കസ്റ്റംസ്​ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്​ മംഗ്ളുറു സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട്​ നാലുമണിയോടെ ചന്ദ്രഗിരി പാലത്തിനു സമീപമാണ്​ സ്വർണം പിടികൂടിയത്​. ​                           കോഴിക്കോട്​ ഭാഗത്തുനിന്ന്​ വന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 3.11 കിലോ ഗ്രാം വരുന്ന സ്വർണം രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കസ്റ്റംസ്​ പിടികൂടിയത്​. കാസർകോട്​ കസ്റ്റംസ്​ സൂപ്രണ്ട്​ പി പി രാജീവ്​, ഹെഡ്​ ഹവിൽദാർമാരായ കെ ചന്ദ്രശേഖര, കെ അനന്ദ, എം വിശ്വനാഥ എന്നിവർ നേതൃത്വം നൽകി. Keywords: News, Kerala, Kasaragod, Gold, Cash, Seized, Car, Top-Headlines, Kozhikode, Mangalore, Chandrigiri, Custody, Gold worth Rs 1.5 crore seized from car. < !- START disable copy paste --> Powered by Info News For You

മാര്‍ക് ലിസ്റ്റും സെര്‍ടിഫികറ്റും നല്‍കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസ്; എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ് കോടതിയില്‍ ഹാജരാക്കും

Image
കോട്ടയം: (www.kvartha.com 30.01.2022) മാര്‍ക് ലിസ്റ്റും പ്രൊവിഷനല്‍ സെര്‍ടിഫികറ്റും വേഗത്തില്‍ നല്‍കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജറാക്കുക. ഏറ്റുമാനൂരത്തെ കോളജില്‍ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വിജിലന്‍സ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എല്‍സിയെ അറസ്റ്റ് ചെയ്തത്. ഇതേ കുട്ടിയില്‍ നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. എല്‍സി ഈ രീതിയില്‍ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതില്‍ എല്‍സിക്ക് കൂട്ടാളികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കും. ശനിയാഴ്ച രാത്രി എല്‍സിയുടെ വീട്ടില്‍ വിജിലന്...

കൂടരഞ്ഞിയില്‍ ഫാമിന് തീപിടിച്ച് 2500 കോഴികള്‍ ചത്തു

Image
തിരുവമ്പാടി: (www.kvartha.com 30.01.2022) കൂടരഞ്ഞിയില്‍ കോഴിഫാമിലുണ്ടായ തീപിടത്തത്തില്‍ 2500 കോഴികള്‍ ചത്തു. ശനിയാഴ്ച രാത്രി 8.15 മണിയോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ മംഗരയില്‍ പൗള്‍ട്രി ഫാമിലാണ് അപകടം. മംഗരയില്‍ ബിജു ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. തീപിടിത്തമുണ്ടായ ഉടനെ ഫാമിന് പുറത്തേക്ക് മാറ്റി നിരവധി കോഴികളെ രക്ഷപ്പെടുത്തി. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ ഫോഴ്സും നാട്ടുകരും ചേര്‍ന്നാണ് തീ അണച്ചത്. ഫാം പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ഇന്‍വെര്‍ടര്‍ ബാറ്റെറിയില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. Keywords:  News, Kerala, Fire, Accident, death, Chicken, Farm, Koodaranji, 2500 chickens died in fire at Koodaranji farm Powered by Info News For You

മദ്യം കുടിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മൊഴി; ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ കേസെടുത്തു; യാത്രയില്‍ സര്‍വത്ര ദുരൂഹത

Image
കോഴിക്കോട്: (www.kvartha.com 29.01.2022) ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.     കുട്ടികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മദ്യം കുടിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടികള്‍ക്ക് പണം കൊടുത്തത് എടക്കര സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ എങ്ങനെ ബെന്‍ഗ്ലൂറില്‍ എത്തി, അവര്‍ക്കാവശ്യമായ ധനസഹായം എവിടെനിന്ന് ലഭിച്ചു, പിടിയിലായ രണ്ട് ആണ്‍കുട്ടികളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കോഴിക്കോടുനിന്ന് ബെന്‍ഗ്ലൂറിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടികള്‍ ഒരു ഫോണ്‍ വാങ്ങിയിട്ടുണ്ട്. കോഴിക്കോടുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിലെ കന്‍ഡക്ടര്‍ക്ക് ടികെറ്റിന്റെ പണം ഇവര്‍ക്കായി മറ്റാരോ ഗൂഗിള്‍ പേ ചെയ്തു ...

വൻതീപിടുത്തം; ഫർണിചർ നിർമാണ യൂനിറ്റ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Image
പനയാൽ: (www.kasargodvartha.com 29.01.2022) കുന്നുന്നൂച്ചിയിലെ ഫർണിചർ നിർമാണ യൂനിറ്റിൽ വൻതീപിടുത്തം. സ്ഥാപനം പൂർണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. എരോൽ വടക്കേക്കര മധു ആചാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.                                ശനിയാഴ്ച പുലർചെയാണ് തീപിടുത്തമുണ്ടായത്. പുലർചെ 3.30 മണിയോടെ പത്രകെട്ടുമായി പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനേയും തൊട്ടടുത്ത വീട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നെത്തിയ രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. പണി പൂർത്തിയാക്കിയ നിരവധി വാതിലുകൾ, ജനൽ പാളികൾ തുടങ്ങിയവ കത്തിനശിച്ചു. Keywords: News, Kerala, Kasaragod, Fire, Top-Headlines, Cash, Fire force, Kanhangad, Furniture manufacturing, Furniture manufacturing unit on fire. < !- START disable copy paste --> Powered by Info News For You

'കാരവാന്‍ ടൂറിസം’ ബേക്കലിലും; ബീച് പാര്‍കിന്റെ നവീകരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും; പ്രഖ്യാപനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

Image
ബേക്കൽ: (www.kasargodvartha.com 29.01.2022) കേരള ടൂറിസം വകുപ്പിന്റെ നൂതന പദ്ധതിയായ ‘കാരവാന്‍ ടൂറിസം’ ബേക്കലിലും നടപ്പിലാക്കും. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ (ബി ആര്‍ ഡി സി യുടെ) പ്രവര്‍ത്തനം അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണിക്കാര്യം.     വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ അതുല്യമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതാണ് കാരവാന്‍ ടൂറിസം. ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കും. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. ബേക്കല്‍ ബീച് പാര്‍കിന്റെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട് സൈറ്റില്‍ ഇകോ ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കും. ബിആര്‍ഡിസിക്ക് സ്വന്തമായ ഓഫീസ് നിര്‍മിക്കും. കോട്ടപ്പുറത്ത് ഹൗസ്‌ബോട് ഹബും ഫെസിലിറ്റി സെന്ററും സജ്ജമാക്കും. ഹെലി ടൂറിസം പദ്ധതിക്കാവശ്യമായ ഹെലിപോര്‍ട് നിര്‍മിക്കും. തച്ചങ്ങാട് സാംസ്‌കാരിക ...

ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജിന റോഡ്രിഗസ്‌ വിവാഹം ഒരു മാസത്തിനുള്ളിൽ?; വെളിപ്പെടുത്തലുകളുമായി ഇരുവരും; 1000 ശതമാനം ഉറപ്പെന്ന് മാഞ്ചെസ്റ്റർ യുനൈറ്റഡ് താരം

Image
ദുബൈ: (www.kvartha.com 29.01.2022) ദീർഘകാല കാമുകി ജോർജിന റോഡ്രിഗസുമായുള്ള തന്റെ വിവാഹം ഒരു മാസത്തിനുള്ളിൽ നടക്കുമെന്നും അത് തനിക്ക് '1000 ശതമാനം' ഉറപ്പുണ്ടെന്നും ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. വ്യാഴാഴ്‌ച 28 വയസ് തികഞ്ഞ സ്‌പെയിൻകാരിയായ ജോർജിന, റൊണാൾഡോയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹത്തിന് ആവശ്യപ്പെടുമ്പോൾ 'അതെ' എന്ന് പറയുമെന്നും തന്റെ പുതിയ നെറ്റ്‌ഫ്ലിക്‌സ് ഷോയിൽ സമ്മതിച്ചു.  തങ്ങൾ ഭാര്യയും ഭർത്താവും ആവണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്ന് 2019 ൽ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഏപ്രിലിൽ ഇരട്ടക്കുട്ടികളുടെ വരവും കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോൾ അവധി ആഘോഷിക്കുന്നത്തിനായി ദുബൈയിലെത്തിയിരിക്കുന്ന റൊണാൾഡോ, ബുർജ് ഖലീഫ ടവറിൽ ലേസർ ഷോ നടത്തി ജോർജിനയ്ക്ക് ജന്മദിന സമ്മാനവും ഒരുക്കിയിരുന്നു. 'ഞങ്ങൾക്ക് ആ ക്ലിക് (വിവാഹ) ലഭിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ എല്ലാം ഇഷ്ടപ്പെടുമെന്നും ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് അവൾക്ക് അറിയാമെന്നും ഞാൻ ജോർജിനയോട് എപ്പോഴും പറയാറുണ്ട്. അത് ഒരു വർഷത്തിലോ ആറ് മാസത്തിലോ ഒരു മാസത്തിലോ ആകാം. അത് സംഭവിക്കു...

മുഖ്യമന്ത്രി അമേരികയില്‍നിന്ന് നേരെയെത്തുന്നത് ദുബൈയിലേക്ക്; നിക്ഷേപകരെ കാണും

Image
തിരുവനന്തപുരം: (www.kvartha.com 29.01.2022) ചികിത്സയ്ക്കായി അമേരികയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ജനുവരി 29) കേരളത്തിലേക്ക് മടങ്ങിയെത്തില്ല. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  ദുബൈ വഴിയാണ് മടക്കയാത്ര. ഫെബ്രുവരി നാലിന് വൈകിട്ട് ദുബൈ എക്‌സ്‌പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്‍ഡ്യന്‍ പവിലിയനുള്ളില്‍ ഫെബ്രുവരി നാലുമുതല്‍ 10 വരെയാകും കേരളാ പവിലിയന്‍ പ്രവര്‍ത്തിക്കുക. അറബ്, അന്താരാഷ്ട്ര വ്യവസായികളെ ഉള്‍പെടുത്തി നിക്ഷേപസംഗമവും മലയാളി വ്യവസായികളെ ഉള്‍പെടുത്തിയുള്ള വാണിജ്യ സംഗമവും ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കും. കേരളത്തിന്റെ തനത് കലാസാംസ്‌കാരിക പരിപാടികളും എക്‌സ്പോയിലെ പവിലിയനില്‍ ദിവസവും അരങ്ങേറും. അതേസമയം, താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. ഈ മാസം 14ന് പുലര്‍ചെയാണ് മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനികിലേക്ക് പോയത്. ദുബൈ എക്സ്പോയിലെ കേരള പവിലിയൻ മുഖ്യമന്ത്രി...

ഇതെഴുതുമ്പോള്‍ എത്രയോ വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി; അഭിനയരംഗത്ത് വന്നതിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടി അനുശ്രീ

Image
കൊച്ചി: (www.kasargodvartha.com 29.01.2022) അഭിനയരംഗത്ത് വന്നതിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ. ഫേസ്ബുക്കില്‍ നടികുറിച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഭിനയരംഗത്ത് വന്നതിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംവിധായകന്‍ ലാല്‍ജോസ് നല്‍കിയ പിന്തുണയും അനുശ്രീ കുറിപ്പില്‍ പറയുന്നു.  റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ താന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ ആയിരുന്നെന്നും അന്ന് മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍കാരുടെ ലുക് ആന്‍ഡ് ഡ്രസ് ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യടിവി യിലെ ഷോ കോഡിനേറ്റര്‍ വിനോദ് ചേട്ടനാണെന്നും താരം കുറിക്കുന്നു. ആദ്യത്തെ ഷൂടിങ് കഴിഞ്ഞ് അനുമോദനം പ്രതീക്ഷിച്ച് വീട്ടിലെത്തിയ തനിക്ക് നേരിട്ട് വേദനകളായിരുന്നുവെന്ന് താരം ഫേസ്ബുകില്‍ കുറിക്കുന്നു. പലപ്പോഴും കരച്ചിലടക്കാനാകാതെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലില്‍ പോയിരുന്നു കരഞ്ഞിട്ടുണ്ടന്നും താരം പറഞ്ഞു....

പ്രസാദ ഊട്ടിന് ബ്രാഹ് മണർ വേണമെന്ന ദേവസ്വത്തിന്റെ പരസ്യം വിവാദമായതോടെ മന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചു

Image
തൃശൂര്‍: (www.kvartha.com 29.01.2022) ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ് മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം വിവാദമായതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡെര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.  ഈ മാസം 17ന് പുറത്തിറക്കിയ നോടീസിലെ നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പെടെ വലിയ വിമര്‍ശനത്തിന് ഇടയാക്കി. സിപിഎം ഭരിക്കുന്ന നവോത്ഥാന കേരളത്തിലാണ് ഇത്തരമൊരു നോടീസെന്നാണ് പ്രധാനമായും പരിഹാസം ഉയര്‍ന്നത്. എന്നാല്‍ കാലങ്ങളായി പിന്തുടരുന്ന കീഴ് വഴക്കമെന്നാണ് വിഷയത്തില്‍ ദേവസ്വം അധികൃതരുടെ വിശദീകരണം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതും ക്വടേഷന്‍ നോടീസിലെ വിവാദ വ്യവസ്ഥ പിന്‍വലിച്ച് പുതിയത് ഇറക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഫെബ്രുവരി 14 മുതല്‍ 23 വരെ നടക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷ...

കാറിടിച്ച് സ്‌കൂടെര്‍ യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

Image
ചാരുംമൂട്: (www.kvartha.com 28.01.2022) ആലപ്പുഴയില്‍ വാഹനാപകടത്തില്‍ സ്‌കൂടെര്‍ യാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന്‍ ശെരീഫ് (56) ആണ് മരിച്ചത്. കെപി റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.  വയോധികന്‍ കറ്റാനത്തുള്ള ആശുപത്രയില്‍ നിന്നും സ്‌കൂടെറില്‍ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടന്ന ശെരീഫിനെ ആദ്യം നൂറനാട്ടുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  അപകടമുണ്ടാക്കിയ കാറ്  നൂറനാട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍ : അന്‍വര്‍, അസിം. മരുമക്കള്‍: ജീന, അല്‍ഫിയ. Keywords:  News, Kerala, State, Alappuzha, Accident, Accidental Death, Man died in car accident at Alappuzha Powered by Info News For You

'കോവിഡ് സമ്മാനിച്ചത് ബിസിനസ് തകർചയും വൻ കട ബാധ്യതയും'; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

Image
മംഗ്ളുറു: (www.kasargodvartha.com 28.01.2022) യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്.                                         ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇർവിൻ റോഡിൽ ജ്വലെറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും മൂലം ബിസിനസ് തുടർചയായി നഷ്ടങ്ങളിലൂടെ കടന്നുപോവുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്തു. പെരുകുന്ന കടങ്ങളും കടം കൊടുക്കുന്നവരെ നേരിടാനുള്ള ഭയവും ദമ്പതികളെ തളർത്തിയിരുന്നുവെന്നാണ് പറയുന്നത്. മരണത്തിൽ ഉദയഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords: News, Karnataka, T...

സി എം ഇബ്രാഹിമിനെ കാണുമെന്ന് കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാർ; 'കോൺഗ്രസിൽ ഞങ്ങൾ ആരും അനാഥരല്ല'

Image
മംഗ്ളുറു: (www.kasargodvartha.com 28.01.2022) കർണാടക ലെജിസ്ലേറ്റീവ് കൗൻസിൽ കോൺഗ്രസ് നേതാവായി മുൻ രാജ്യസഭ അംഗം ബി കെ ഹരിപ്രസാദിനെ പാർടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതിനെത്തുടർന്ന് കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാറിന് എതിരെ രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് സി എം ഇബ്രാഹിമിനെ അനുനയിപ്പിക്കാൻ നീക്കം. ഇബ്രാഹിമിനെ വ്യക്തിപരമായി കണ്ട് താൻ സംസാരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.    'കോൺഗ്രസുമായുള്ള ബന്ധം അവസാനിച്ചു' എന്ന ഇബ്രാഹിമിന്റെ പ്രസ്താവനയെ പരാമർശിച്ച് അദ്ദേഹം കോൺഗ്രസ് പാർടിയുടെ പ്രമുഖനായ മുതിർന്ന നേതാവാണെന്ന് ഡി കെ അഭിപ്രായപ്പെട്ടു. സിദ്ധാരാമയ്യ മുഖ്യമന്ത്രിയായ കോൺഗ്രസ് ഭരണത്തിൽ കാബിനറ്റ് റാങ്കോടെയുള്ള കർണാടക ആസൂത്രണ കമീഷൻ ഉപാധ്യക്ഷ പദവി ഇബ്രാഹിമിന് നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അത്. ഇബ്രാഹിമിനെ കോൺഗ്രസ് രണ്ടു തവണ എംഎൽസിയാക്കി. ഇപ്പോൾ അദ്ദേഹം ആ പദവിയിലാണ്. കോൺഗ്രസിലേക്ക് വരാൻ സിദ്ധാരാമയ്യ തന്നെ ഉപയോഗിച്ചുവെന്നും ശേഷം താൻ രാഷ്ട്രീയത്തിൽ യതീമായെന്നുമുള്ള ഇബ്രാഹിമിന്റെ...

തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കും

Image
ചെന്നൈ: (www.kasargodvartha.com 28.01.2022) കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് വരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുക.    അതേസമയം പ്ലേ സ്‌കൂളുകളും നഴ്‌സറികളും തുറക്കില്ല. തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോടെലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 28,515 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,13,534 ആയി. 51 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 37,412 ആയി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.9 ശതമാനം ആയി കുറഞ്ഞ...

ചന്ദ്രഗിരി പുഴയിലെ അനധികൃത കടവുകളിൽ പൊലീസിന്റെ മണൽ വേട്ട

Image
കാസർകോട്: (www.kasargodvartha.com 28.01.2022) തുരുത്തിയിൽ പൊലീസിന്റെ മണൽ വേട്ട. അനധികൃതമായി മണൽ വാരലിൽ ഏർപെട്ട ഏഴ് തോണികൾ പിടികൂടിയതായി പൊലീസ് അറിയിച്ചു. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.    കടവ് നടത്തിപ്പുകാർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. റെയ്‌ഡിൽ കാസർകോട് എസ് ഐ വിഷ്ണു പ്രസാദ്, എസ് സി പി ഒ ശ്രീജിത്, സി പി ഒ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു. Keywords:  Kasaragod, Kerala, News, Top-Headlines, Police, Police-raid, Raid, Driver, Chandrigiri, Case, Sand, llegal sand, Sand mafia, Sand-export, Illegal sand mining; Police seized boats. < !- START disable copy paste --> Powered by Info News For You

ഗവ. വനിതാ കോളജിൽ ഹിജാബ് ധരിച്ചതിന് ക്ലാസുകളിൽ നിന്ന് പുറത്താക്കിയ സംഭവം; മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ; കർണാടക സർകാരിന് നോടീസ് അയച്ചു

Image
മംഗ്ളുറു: (www.kasargodvartha.com 28.01.2022) ഉഡുപി ഗവ. വനിത പി യു കോളജിലെ എട്ട് വിദ്യാർഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കർണാടക സർകാരിന് നോടീസ് അയച്ചു. ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് വ്യക്തമാകുന്നതെന്നും അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവമാണ് ഇതെന്നും കമീഷൻ വ്യക്തമാക്കി. വിദ്യാര്‍ഥിനികളുടെ 'വിദ്യാഭ്യാസത്തിനുള്ള അവകാശം' ഹനിക്കപ്പെട്ടുവെന്നാണ് ഉന്നയിക്കപ്പെട്ട പരാതിയില്‍ നിന്ന് മനസിലായതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്ക്കകം റിപോർട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപൽ സെക്രടറി, ഉഡുപ്പി ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കാണ് കമീഷൻ നോടീസ് അയച്ചത്. ബികോം രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം - ഒന്ന്, സയൻസ് രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം-ഒന്ന് എന്നിങ്ങിനെ വിദ്യാർഥിനികൾക്കാണ് ക്ലാസിൽ കയറാൻ കഴിയാത്തത്. Keywords:  Mangalore, Karnataka, News, Top-Headlines, College, Student, Complaint, Class, Government, Education Department, Human Rights, Rights, '...

യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം മരവിച്ച് മരിച്ച ഇന്‍ഡ്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

Image
ഒടാവ: (www.kvartha.com 28.01.2022) യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം തണുത്ത് മരവിച്ച് മരിച്ച ദമ്പതികളും അവരുടെ രണ്ട് കുട്ടികളും അടങ്ങുന്ന ഇന്‍ഡ്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ കലോല്‍ തഹസില്‍ ഡിങ്കുച ഗ്രാമത്തിലെ താമസക്കാരാണെന്ന് മരിച്ചവരെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍ വെള്ളിയാഴ്ച രാവിലെ അറിയിച്ചു. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി പട്ടേല്‍ (37) ഇവരുടെ മകള്‍ വിഹാംഗി പട്ടേല്‍ (11), മകന്‍ ധാര്‍മിക് പട്ടേല്‍ (3) എന്നിവരെ തിരിച്ചറിഞ്ഞതായി ഒടാവയിലെ ഇന്‍ഡ്യന്‍ ഹൈകമീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനുവരി 19 ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ വച്ച് കുടുംബം മരവിച്ച് മരിച്ചത്. സന്ദര്‍ശക വിസയില്‍ കുടുംബം രണ്ടാഴ്ച മുമ്പ് കാനഡയിലേക്ക് പോയതായി അധികൃതര്‍ പറയുന്നു. മരിച്ച നാലുപേരും ഇന്‍ഡ്യന്‍ പൗരന്മാരാണെന്ന് കനേഡിയന്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനുള്ള തൊഴിലവസരങ്ങളില്ലാത്തത് കൊണ്ടാണ് ഡിങ്കുച ഗ്രാമത്തിലുള്ളവര്‍...