Posts

Showing posts from March, 2018

ആശുപത്രിയെയും രോഗികളെയും ബന്ധിപ്പിക്കാന്‍ സഹായവുമായി വിസ്ഡം ആപ്പ്

Image
കൊച്ചി: (www.kvartha.com 01.04.2018)  അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ക്കായി വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ വിസ്ഡം ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്പ് എല്ലാ പ്രധാന ആശുപത്രികളെയും അടിയന്തിര സഹായകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമതയോടെയും ചടുലതയോടെയും മുന്നൊരുക്കങ്ങളോടെയും അടിയന്തിര സാഹചര്യങ്ങളോട് ആശുപത്രികള്‍ പ്രതികരിക്കുന്നു എന്നതും ആപ്പ് ഉറപ്പാക്കിയിട്ടുണ്ട്. രോഗിയെക്കുറിച്ചുള്ള ലഘുവിവരണവും ചിത്രവും ട്രാക്കിങ് സംവിധാനവും ആശുപത്രികളില്‍ മുന്നറിയിപ്പായി എത്തിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഈ സൗകര്യത്തിലൂടെ രോഗി എത്ര സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തും എന്ന് മുന്‍കൂട്ടി അറിയിക്കാന്‍ കഴിയും. കൂടുതല്‍ സേവനങ്ങള്‍ നാല് മാസത്തിനുള്ളില്‍ ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ കേരളത്തിലെ എല്ലാ ആംബുലന്‍സുകളെയും ഊബര്‍ മാതൃകയില്‍ ബന്ധിപ്പിക്കും. ഇതിലൂടെ അടിയന്തിര ഘട്ടങ്ങളില്‍ ഏറ്റവും അടുത്തുള്ള ആംബുലന്‍സിന് എത്രയും വേഗം അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ കഴിയും. ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ്, ഓണ്‍ലൈന്‍ ഹെല്‍...

കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) നെഹ്‌റു കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ശരത് ദാമോദര്‍, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അനീസ് മുഹമ്മദ്, എം പി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മാനേജ്‌മെന്റ് യോഗം തീരുമാനിച്ചിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിന് പൂര്‍ണ പിന്തുണ നല്‍കാനും കോളജില്‍ ചേര്‍ന്ന ഉന്നത തല മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായി. കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പുഷ്പജയ്ക്ക് 'ആദരാഞ്ജലി' അര്‍പ്പിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. സംഭവം സംസ്ഥാനത്തുടനീളം വന്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് കോളജില്‍ മാനേജ്‌മെന്റ് അടിയന്തിര യോഗം ചേര്‍ന്നത്. ആരോപണ വിധേയരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്...

ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് കാറ്ററിംഗ് ഉടമ

Image
രാജപുരം: (www.kasargodvartha.com 31.03.2018)  ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ കെ.പി കമലാക്ഷനെ (27)യാണ് ബേഡകം എസ്‌ഐ കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മുന്നാട് ജയപുരത്തെ രണ്ടു മക്കളുടെ മാതാവായ ഇരുപത്തിയാറുകാരിയാണ് ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് ശനിയാഴ്ച രാവിലെ 11 മണിയോടെ കുറ്റിക്കോലില്‍ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാറ്ററിംഗ് ഉടമയാണ് അറസ്റ്റിലായ കമലാക്ഷന്‍ Related News: ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ സഹപാഠി പീഡിപ്പിച്ച യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക...

ഹാഷിഷും കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ യുവതിയുമായി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് ഗോവ, കൊച്ചി, ബംഗളൂരു സിറ്റികളില്‍ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളെന്ന് പോലീസ്

Image
കൊച്ചി: (www.kasargodvartha.com 31.03.2018)  ഹാഷിഷും കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ യുവതിയുമായി കൊച്ചിയില്‍ പിടിയിലായി. ഗോവ, കൊച്ചി, ബംഗളൂരു സിറ്റികളില്‍ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ ക്വാര്‍ട്ടേഴില്‍ നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (33) ആണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ ഗ്രീഷ്മയ്‌ക്കൊപ്പം (22) മരട് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ദിനേശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൈക്കുടത്തെ വാടകവീട്ടില്‍ വെച്ചാണ് ബിലാലും ഗ്രീഷ്മയും പോലീസ് പിടിയിലായത്. റെയ്ഡില്‍ 16 ഗ്രാം ഹാഷിഷ്, 13 ഗ്രാം എംഡിഎംഎ, 2 മില്ലി ഗ്രാം എല്‍എസ്ഡി, ആറുമില്ലിഗ്രാം കൊക്കെയ്ന്‍, രണ്ട് എക്സ്റ്റസി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതുകൂടാതെ ഇവരുടെ പക്കല്‍ നിന്നും 12,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നും ഡിജെ പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങളും മ...

വിവാഹ ഹാളില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ഉള്ളാള്‍ സ്വദേശിനി അറസ്റ്റില്‍

Image
മഞ്ചേശ്വരം: (www.kasargodvartha.com 31.03.2018)  മഞ്ചേശ്വരം കുഞ്ചത്തൂരിലെ റഫ ഹാളില്‍ നിന്നും കൈകുഞ്ഞിന്റെ അരപ്പവനോളം വരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ഉള്ളാള്‍ സ്വദേശിനിയെ മഞ്ചേശ്വം പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാളിലെ ഹന്നത്തിനെ (27)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ ഒക്കത്തുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ സ്വര്‍ണാഭരണമാണ് തിരക്കിനിടയില്‍ ഹന്നത്തും സംഘവും മോഷ്ടിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. Related News: വിവാഹ ഹാളില്‍ കൈകുഞ്ഞിന്റെ അരപ്പവന്‍ പാദസരം കവര്‍ന്നു (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Manjeshwaram, case...

പോലീസ് സ്‌റ്റേഷനിലെ നമ്പറില്‍ വിളിച്ച് പൂരത്തെറി; 40 കാരന്‍ അറസ്റ്റില്‍

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018)  പോലീസ് സ്‌റ്റേഷനിലെ നമ്പറില്‍ വിളിച്ച് പൂരത്തെറി വിളിച്ച 40 കാരനെ പോലീസ് അറസ്റ്റു ചെയ്തു. മാലക്കല്ല് പാറക്കയത്തെ ഗോപാലന്‍ (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച ഗോപാലന്‍ ഫോണെടുത്ത പോലീസുകാരനോട് അപമര്യാദയായി പെരുമാറുകയും പൂരത്തെറി വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, arrest, Police, police-station, Top-Headlines, 40 year old arrested for misbehaving police < !- START disable copy paste --> Powered by Info News For You

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എ.ബി.വി.പി നേതാവടക്കം 12പേര്‍ കൂടി അറസ്റ്റില്‍

Image
ജാര്‍ഖണ്ഡ് (www.evisionnews.co): പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സി.ബി.എസ്.ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എ.ബി.വി.പി നേതാവടക്കം 12 പേര്‍ കൂടി അറസ്റ്റില്‍. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12പേരെ അറസ്റ്റുചെയ്ത വിവരം പുറത്തുവിട്ടത്. എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്. ഇയാള്‍ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇത് വഴിയാണ് വില്‍പന നടത്തിയതെന്നും പോലീസ് പറയുന്നു. Powered by Info News For You

'മാസമുറ ഉണ്ടായിട്ടുപോലും ഞങ്ങളില്‍ ചിലരെ അവര്‍ വെറുതെ വിട്ടില്ല, അടിവസ്ത്രങ്ങള്‍ അഴിച്ചും പരിശോധന നടത്തി; വെറുപ്പുളവാക്കുന്ന പരിശോധനയ്‌ക്കെതിരെ സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം കടുക്കുന്നു

Image
ചെന്നൈ: (www.kvartha.com 31.03.2018) വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാരെ തുണിയഴിച്ച് എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനെതിരെ ക്യാബിന്‍ ക്രൂവുകളുടെ പ്രതിഷേധം ശക്തമാകുന്നു. സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് പ്രതിഷേധം നടത്തിയത്. ഇതേതുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ഓടിയത്. വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ടു ദിവസം ഇവരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായിട്ടാണ് ആരോപണം. ഇവരുടെ ഹാന്‍ഡ് ബാഗിലെ സാനിട്ടറി പാഡ് പോലും പുറത്തെടുത്ത് പരിശോധന നടത്തി. ക്യാബിന്‍ ക്രൂവുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താളവത്തില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകി. പരിശോധനയ്ക്കിടയില്‍ തന്റെ ശരീരത്ത് മോശമായി സ്പര്‍ശിച്ചെന്നും താന്‍ നഗ്‌നയാക്കപ്പെട്ടത് പോലെയും ബലാത്സംഗത്തിന് സമാനമായ സ്പര്‍ശനം ഉണ്ടായതായും കടുത്ത അപമാനം തോന്നിയെന്നും ഒരു എയര്‍ഹോസ്റ്റസ് പറയുന്നതിന്റെ ദൃശ്യം വിമാനത്താവളത്തിലെ ക്യാമറയിലും പതിഞ്ഞു. സംശയത്തെ തുടര്‍ന്നാണ്...

വാസു, സര്‍ക്കാര്‍ ഒപ്പമുണ്ട്: ആശ്വസിപ്പിച്ച് ആരോഗ്യവകുപ്പ് മന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 31.03.2018)  രോഗിയും അഞ്ചല്‍ പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികിത്സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കുന്നതാണ്. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് ആനക്കുളത്തിന് സമീപമുള്ള വാസുവിന്റെ മകന്റെ വീട്ടിലെത്തിയാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്. വളരെ ദരിദ്രാവസ്ഥയിലാണ് വാസുവും കുടുംബവും ജീവിക്കുന്നത്. ഭാര്യയും ഒരു മകനുമാണുള്ളത്. ഒരു മകള്‍ നേരത്തെ മരിച്ചിരുന്നു. ആ മകളുടെ മകന്‍ ഉണ്ണി, തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. വാസുവിന്റെ സംരക്ഷണയിലാണ് ഉണ്ണിയുള്ളത്. കുടുംബം പുലര്‍ത്താന്‍ മറ്റ് നിര്‍വാഹമില്ലാതെ തെങ്ങുകയറ്റ തൊഴിലാള...

ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

Image
മുംബൈ: (www.kvartha.com 31.03.2018) തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും ഇതിഹാസ താരം അമിതാഭ് ബച്ചനും ഒന്നിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താര റാണി നയന്‍താര നായികയാകുന്ന സിനിമയിലെ ആദ്യ ചിത്രങ്ങള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ബിഗ് ബി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമരസേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് ബച്ചന്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍താര ഇതാദ്യമായാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നത്. അടുത്ത സുഹൃത്തും തെലുങ്കിലെ സൂപ്പര്‍താരവുമായ ചിരഞ്ജീവി അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ അതിഥി വേഷത്തിനായി ക്ഷണിച്ചപ്പോള്‍ തനിക്കത് നിരസിക്കാനായില്ലെന്നും അതിനാല്‍ ഹൈദരാബാദിലേക്ക് ഉടന്‍ പോവുകയാണെന്നും ഷൂട്ടിംഗിന് മുന്‍പ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈരാ നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണ...

പാന്‍മസാല, ബീഡ എന്നിവയില്‍ ലഹരി കൂട്ടാന്‍ കുപ്പിച്ചില്ല് പൊടി; കണ്ടെത്തിയത് 'പെണ്‍പുലികള്‍'

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018)  അന്യസംസ്ഥാനക്കാര്‍ വില്‍പ്പന നടത്തുന്ന പാന്‍മസാല, ബീഡ എന്നിവയില്‍ ലഹരി കൂട്ടാന്‍ കുപ്പിച്ചില്ലുകളുടെ പൊടി ചേര്‍ക്കുന്നതായി കണ്ടെത്തി. ഇതോടെ നഗരസഭാ പരിധിയില്‍ പാന്‍മസാല വില്‍പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡുകളില്‍ പാന്‍മസാലകള്‍ക്കൊപ്പം ചേര്‍ക്കാന്‍ വെച്ച് കുപ്പിച്ചില്ല് പൊടി കണ്ടെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സീമ, ഗ്രേഡ് റ്റു വി വി ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാന്‍മസാല കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഔദ്യോഗിക യൂണിഫോമില്‍ ആദ്യമായാണ് വനിതാ ഹെല്‍ത്ത് ജീവനക്കാര്‍ കടപരിശോധനക്കായി രംഗത്തിറങ്ങിയത്. പാന്‍മസാലയോടൊപ്പം ചേര്‍ക്കുന്ന കുപ്പിച്ചില്ല് പൊടി പാന്‍മസാല ചവക്കുന്നതിനിടയില്‍ നാക്കിലും വായ്ക്കകത്തെ ലോല ചര്‍മ്മങ്ങളിലും മുറിവുണ്ടാക്കുകയും അതിലൂടെ പാനിന്റെ ലഹരി തലച്ചോറിലേക്ക് കടന്ന് ലഹരി അനുഭവപ്പെടുകയാണ് ചെയ്യുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍കിട പാന്‍മസാല ഉല്‍പ്പാദകര്‍ നിര്‍മ്മാണ വേളയില്‍ തന്നെ പൗഡര്‍ രൂപ...

കൂലിത്തൊഴിലാളിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; സ്വയം മുറിച്ചതാണെന്ന് വെളിപ്പെടുത്തല്‍

Image
അമ്പലത്തറ:(www.kasargodvartha.com 31/03/2018) കൂലിതൊഴിലാളിയായ മധ്യവയസ്‌കനെ വീട്ടിനകത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ലാലൂര്‍ കോളിനിയിലെ പാലയുടെ മകന്‍ ചെമ്പ(48)നെയാണ് സഹോദരന്‍ രാമചന്ദ്രന്റെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. താന്‍ വാക്കത്തി കൊണ്ട് സ്വയം കഴുത്ത് മുറിച്ചതാണെന്ന് ചെമ്പന്‍ പോലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ചെമ്പനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ചെമ്പന്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെ മനോനില തെറ്റിയപോലെ തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ രാമചന്ദ്രന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി ഒളിക്കുകയും ചെയ്തു. മുറിയില്‍ നിന്നും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ഒച്ചവെക്കുകയും ചെയ്ത ചെമ്പനെ വീട്ടുകാര്‍ സമാധാനിപ്പിച്ചു. പിന്നീട് ഉറങ്ങാന്‍ കിടന്ന ചെമ്പനെ രാവിലെ രാമചന്ദ്രന്റെ ഭാര്യ വിളിച്ച് ഉണര്‍ത്താന്‍ ചെന്നപ്പോഴാണ് കഴുത്തിന് മുറിവേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ചെമ്പനെ ജില്ലാശുപത്രിയില്...

യുവാക്കള്‍ രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു

Image
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/03/2018) യുവാക്കള്‍ രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു. വാഴുന്നോറൊടിയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ ലോഹിതാക്ഷന്‍, സുഹൃത്ത് പ്രദീപന്‍ എന്നവരാണ് ഭര്‍തൃമതികളുമായി നാടുവിട്ടത്. അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ലോഹിതാക്ഷന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മട്ടന്നൂരിലെ ഒരു ഭര്‍തൃമതിക്കൊപ്പമാണ് പോയത്. രണ്ടു മക്കളോടൊപ്പമാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി നാടുവിട്ടത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ലോഹിതാക്ഷന്റെ കടയില്‍ ജോലിക്കാരനായ പള്ളോട്ട് സ്വദേശി പ്രദീപന്‍ ഇതേ കടയിലെ ജോലിക്കാരനായ മടിക്കൈ ചാളക്കടവിലെ സി വി മധുവിന്റെ ഭാര്യ ചിത്രയുമായി നാടുവിട്ടതായി വിവരം ലഭിക്കുകയായിരുന്നു. ചിത്രയും പ്രദീപനും, ലോഹിതാക്ഷനും മട്ടന്നൂര്‍ യുവതിയും മട്ടന്നൂരിലെ ഒരു ലോഡ്ജില്‍ രണ്ടു ദിവസം തങ്ങിയ ശേഷം അവിടെ നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ ഫോണ്‍ തളിപ്പറമ്പ് വരെ പ്രവര്‍ത്തന സജ്ജമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ചിത്രക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പോലീസ...

പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; റിപോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി

Image
പടന്നക്കാട്: (www.kasargodvartha.com 31.03.2018)  പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജയെ യാത്രയയപ്പ് ദിവസം ആദരാഞ്ജലി അര്‍പ്പിച്ച് അവഹേളിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ലെന്ന് ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനു പിന്നില്‍ എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന് പ്രിന്‍സിപ്പളും വെളിപ്പെടുത്തി. ആദരാഞ്ജലി അര്‍പ്പിക്കുകയും പടക്കം പൊട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായി പ്രിന്‍സിപ്പല്‍ പുറത്തുവിട്ട പേരില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരുമുണ്ട്. Related News: പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച്; കോളജിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തെറിവിളിയും നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന...

പാടം നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയവരുടെ ഓഫീസും പാടം നികത്തിയുണ്ടാക്കിയത്

Image
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/03/2018) പാടം നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയവരുടെ ഓഫീസും പാടം നികത്തിയുണ്ടാക്കിയത്. പാടം നികത്തുന്നതിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രക്ഷോഭ രംഗത്തിറങ്ങുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാകമ്മിറ്റി ആസ്ഥാനമായ പരിഷത്ത് ഭവന്‍ നിര്‍മ്മിച്ചത് പാടം നികത്തിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന കാരാട്ട് വയലിലാണ് പാടം നികത്തി പരിഷത്ത് ഭവനു വേണ്ടി ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍നിരയില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞങ്ങാട്ട് ജില്ലാ ഓഫീസിന് വേണ്ടി മൂന്ന് വിളവ് എടുത്തിരുന്ന പാടം മണ്ണിട്ട് നികത്തി കെട്ടിടം പണിഞ്ഞത്.  രണ്ടു വര്‍ഷം മുമ്പാണ് ഇതിന് കെട്ടിട നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചത്. കാഞ്ഞങ്ങാടിനെ തരിശു രഹിത നഗരസഭയാക്കി മാറ്റാന്‍ മുന്‍സിപ്പല്‍ ഭരണസമിതി വിവിധങ്ങളായ പദ്ധതികള്‍ നടത്തി വരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണവും പാടം നികത്തലിനുമെതിരെ പ്രവര്‍ത്തിക്ക...

പരക്കെ ആരോഗ്യവകുപ്പിന്റെ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018)  നഗരസഭാ പരിധിയില്‍ പരക്കെ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഐങ്ങോത്തെയും പടന്നക്കാട്ടെയും ഹോട്ടല്‍ പച്ചമുളക്, പടന്നക്കാട്ടെ ഉപ്പും മുളക്, കാര്യമായ തട്ടുകട എന്നിവിടങ്ങളില്‍ നിന്നുമാണ് ഇറച്ചി, പൊറോട്ട, ചോറ്, മീന്‍ ബിരിയാണി തുടങ്ങി വിവിധങ്ങളായ ഭക്ഷണസാധനങ്ങളും, ഭക്ഷണ സാധനങ്ങളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമ രാസവസ്തുക്കളും പിടിച്ചെടുത്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സീമ, ഗ്രേഡ് 2 വി വി ബീന, എം വി ചന്ദ്രന്‍, പി കെ ലോഹിതാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ തവണ നടത്തിയ റെയ്ഡിലും വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും ദ്രവിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പഴകി ദ്രവിച്ച ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടികള്‍ ഉണ്ടാക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പു...

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ 3 പേരെ അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 9 പേരും

Image
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷയുടെ കണക്ക് ചോദ്യപേപ്പറും, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ എക്കണോമിക്‌സ് ചോദ്യപേപ്പറുമാണ് ചോര്‍ന്നത്. അതേസമയം എക്കണോമിക്‌സ് പുന:പരീക്ഷ ഏപ്രില്‍ 25 ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പത്താംക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ഡെല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മാത്രമായിരിക്കും കണക്ക് പുന:പരീക്ഷ നടത്തുകയെന്നും ആവശ്യമെങ്കില്‍ മാത്രം ജൂലൈയിലായിരിക്കും ഇത് നടത്തുകയെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെട...

കപില്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍; ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ല

Image
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) കപില്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ കുറ്റവിചാരണ പ്രമേയ (ഇംപീച്‌മെന്റ്) നോട്ടീസ് തിങ്കളാഴ്ച നല്‍കാനിരിക്കെയാണ് കപില്‍ സിബലിനു കടുത്ത മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.   ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്നും ഇതു സുപ്രീംകോടതിക്കു നേരെയുളള ഭീഷണിയാണെന്നുമാണു മുന്നറിയിപ്പ്. അതേസമയം ഈ തീരുമാനം ജനറല്‍ കൗണ്‍സിലിന്റെതാണെന്ന് അംഗം ടി.എസ്. അജിത്കുമാര്‍ വ്യക്തമാക്കി. ഇംപീച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനാണു പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്‍കുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയില്‍നിന്നുള്ള 50 എംപിമാര്‍ പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ...

കുട്ടികളുടെ ജാതി-മത കണക്ക്: വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ്

Image
തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ജാതി- മത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. പക്ഷേ, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. അഡ്മിഷന്‍ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപലോഡ് ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. തെറ്റായ വിവരം നല്‍കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കെ.സി.ജോസഫ് എംഎല്‍എ അവകാശലംഘന നോട്ടീസില്‍ പറഞ്ഞു. Powered by Info News For You

മോഷണക്കുറ്റം ആരോപിച്ച് നഗ്‌നയാക്കി പരിശോധിച്ചു; സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍

Image
കാസര്‍കോട് (www.evisionnews.co): വിമാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. മാന്യതയില്ലാതെ തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് മാനേജ്മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി നല്‍കി. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്‌പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധന നടത്തിയത്. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി മാനേജ്മെന്റിനു മുന്നിലെത്തുന്നത്. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്പൈസ്ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. കമ്പനിയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ നഗ്‌നരാക്കി പരിശോധിക്കുകയായിരുന്നു. പരിശോധന എന്തിനെന്ന ചോദ്യത്തിന് വിമനത്തിലെ മോഷണം കണ്ടുപിടക്കാന്‍ എന്നായിരുന്നു സുരക്ഷാ വിഭാഗം മറുപടി നല്‍കിയത്.  Powered by Info News For You

കുട്ടികളുടെ ജാതിമത കണക്ക് : വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Image
തിരുവനന്തപുരം : (www.kvartha.com 31.03.2018) സംസ്ഥാനത്ത് കഴിഞ്ഞ അധ്യായന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി. ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. പക്ഷേ, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. അഡ്മിഷന്‍ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപലോഡ് ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. തെറ്റായ വിവരം നല്‍കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കെ.സി.ജോസഫ് എം.എല്‍.എ. അവകാശലംഘന നോട്ടീസില്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ...

പട്‌ള ഫാമിലി മീറ്റ് സീസണ്‍ ടൂ ലോഗോ പ്രകാശനം ചെയ്തു

Image
ദുബൈ: (www.evisionnews.co) പട്‌ള ഫാമിലി മീറ്റ് സീസണ്‍ ടൂവിന്റെ ലോഗോ പ്രകാശനം വൈസ് ചെയര്‍മാന്‍ കരീം പട്‌ള നിര്‍വഹിച്ചു. ഹമീദ് ദുബൈയില്‍ നടന്ന ചടങ്ങില്‍ ഹമീദ്, മന്‍സൂര്‍, സിദ്ദീഖ്, മുനവ്വര്‍, റഫീഖ്, ബഷീര്‍ പട്‌ള, മറ്റു കുടുംബാംഗങ്ങള്‍ സംബന്ധിച്ചു.  Powered by Info News For You

വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

Image
കുമ്പള (www.evisionnews.co): ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ഖന്‍സ വനിതാ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രേമലത അധ്യക്ഷത വഹിച്ചു. കുമ്പള എ.എസ്.ഐ വിജയന്‍ മേലത്ത്, പ്രൊഫ. നാരായണന്‍, രൂപവാണി, പ്രൊഫ. നാരായണന്‍ സംസാരിച്ചു. പരിശീലനത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. Powered by Info News For You

ന്യൂമോണിയ രോഗം ഭേദമാകാന്‍ ആസിഡ് പ്രയോഗം; അന്തവിശ്വാസ ചികിത്സയ്ക്കിരയായി പൊള്ളിക്കരിഞ്ഞ ശരീരവുമായി നവജാതശിശു ആശുപത്രിയില്‍

Image
രാജസ്ഥാന്‍: (www.kvartha.com 31.03.2018) ന്യൂമോണിയ രോഗം ഭേദമാകാന്‍ ആസിഡ് ഒഴിച്ച് ചികിത്സ. അന്തവിശ്വാസ ചികിത്സയ്ക്കിരയായി പൊള്ളിക്കരിഞ്ഞ ശരീരവുമായി നവജാതശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ രാജസ്ഥാനില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ സവായ് മധോപുര്‍ ജില്ലയിലാണ് സംഭവം. അന്തവിശ്വാസ ചികിത്സയുടെ ഫലമായി പ്രിയാന്‍ഷുവെന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളിക്കരിഞ്ഞ ശരീരവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുട്ടിയുടെ ദേഹത്ത് ആസിഡ് പ്രയോഗം നടത്തിയ സ്ത്രീയെ കോട്‌വാലി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26നാണ് ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സയ്ക്കായി വിനോബ ബസ്തിയിലുള്ള പ്രസ്തുത സ്ത്രീയുടെ അടുത്തേക്ക് ബന്ധുക്കള്‍ എത്തിച്ചത്. തുടര്‍ന്ന് ചില രാസപദാര്‍ഥങ്ങള്‍ ഇവര്‍ കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ചു. ഇതോടെ കുഞ്ഞിന്റെ നെഞ്ചിലെയും കാലിലെയും തൊലി പൊള്ളിക്കരിഞ്ഞതായി പോലീസ് അറിയിച്ചു. പിന്നീട് കുഞ്ഞിന്റെ അവസ്ഥ മോശമാകാന്‍ തുടങ്ങിയപ്പോഴാണ് ബന്ധുക്കള്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളി...

ദാഇഷില്‍ ചേരാന്‍ പോയ 21 പേരില്‍ കൊല്ലപ്പെട്ടത് 8 പേര്‍; തങ്ങളുടെ ഇപ്പോഴത്തെ ഖലീഫ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണെന്ന് പടന്നയിലെ അഷ്ഫാഖ് മജീദിന്റെ പുതിയ സന്ദേശം

Image
പടന്ന: (www.kasargodvartha.com 31.03.2018)  ദാഇഷില്‍ ചേരാന്‍ പോയ 21 പേരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതോടെ പോയവരില്‍ ബാക്കിയുള്ളത് 13 പേര്‍. തങ്ങളുടെ കൂടെയുള്ള മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്ന് പടന്നയിലെ അഷ്ഫാഖ് മജീദ് ടെലഗ്രാം സന്ദേശത്തിലൂടെ പറയുന്നു. തങ്ങളുടെ ഇപ്പോഴത്തെ ഖലീഫ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണെന്നും അഷ്ഫാഖ് വ്യക്തമാക്കുന്നു. പടന്നയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബിസിഎ റഹ് മാന് ഏറ്റവും ഒടുവില്‍ അയച്ച ടെലഗ്രാം സന്ദേശത്തിലാണ് അഷ്ഫാഖ് മജീദ് വിവരങ്ങള്‍ വ്യക്തമാക്കിയത്. ഡിസംബര്‍ മുതല്‍ ഇവരില്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നാലു ദിവസം മുമ്പാണ് ഇവര്‍ വീണ്ടും ഓണ്‍ലൈനില്‍ വന്നത്. ഖുറസാന്‍ ഐഎസ്‌ഐഎസ് പ്രവിശ്യ നിലവില്‍ ഉണ്ടോ എന്ന ചോദ്യത്തിന് നിലവിലുണ്ടെന്നും ഇവിടെ പ്രശ്‌നങ്ങളുണ്ടെന്നും അഷ്ഫാഖ് മജീദ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നാലു പേരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അഷ്ഫാഖ് പറയുന്നു. അതേസമയം കൊല്ലപ്പെട്ടുവെന്ന പ്രചരണമുണ്ടായിരുന്ന തൃക്കരിപ്പൂരിലെ ഫിറോസ് ജീവിച്ചിരിപ്പുണ്ടെന്നും അഷ്ഫാഖിന്റെ മറുപടിയില്‍ പറയുന്നുണ്ട്. ഇതുകൂടാതെ അഷ്ഫാഖ് മജീദിന്റെ ഭാര്യ, മകള്‍ അവിടെ ...

ജാതി മത കോളം; പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

Image
കോഴിക്കോട്: (www.kvartha.com 31.03.2018) സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ മന്ത്രി കണക്ക് എടുത്തതില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു. അതിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. ഈ വിഷയത്തില്‍ സമ്പൂര്‍ണ എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് ചെയ്തത്. ഇതിന് ജാതിയും, മതവും, വിശ്വാസവുമായി യാതൊരുവിധ ബന്ധവുമില്ല. ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ട് ഇവര്‍ക്ക് ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമാക്കരുതെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോ...

വീഡിയോകോണിന് 3250 കോടി രൂപ വായ്പ; ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം

Image
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) വീഡിയോകോണിന് 3250 കോടി രൂപ വായ്പ നല്‍കിയതിനെ തുടര്‍ന്ന് അഴിമതി ആരോപണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ദീപക് കൊച്ചാറിനെതിരെ പ്രാഥമികാന്വേഷണമാണ് സിബിഐ നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കടക്കെണിയിലായിരുന്ന വീഡിയോകോണിന് വന്‍ തുക നല്‍കിയതിന് പ്രതിഫലമായി ദീപക് കൊച്ചാറിനും മറ്റു ചില കുടുംബാംഗങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടായെന്ന് കാട്ടി ബാങ്കിന്റെ ഓഹരിയുടമയായ അരവിന്ദ് ഗുപ്ത പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. വായ്പ നല്‍കിയതിന് പ്രതിഫലമായി ദീപക് കൊച്ചാറും വീഡിയോകോണ്‍ ഉടമ ധൂതും ബിസിനസ് പങ്കാളികളായി എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഗുപ്തയുടെ ആരോപണങ്ങള്‍ ഐസിഐസിഐ ബാങ്ക് മാനേജ്‌മെന്റ് തളളിയിരുന്നു. പല ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു വായ്പ അനുവദിച്ചതെന്നും ഐസിഐസിഐ അതില്‍ വിഹിതം നല്‍കിയിട്ടേയുളളൂവെന്നുമാണു നിലപാട്. ഓഹരി ഉടമ നല്‍കിയ പരാതിയില്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ എല്ലാ ബാങ്കുകളുടെയും വ്യവസ്ഥകളാണ് ഐസിഐസിഐയും ...

കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമെന്നും പ്രചരണം; 5 ഇന്ത്യക്കാര്‍ക്കെതിരെ ദുബൈ പോലീസിന്റെ ക്രമിനല്‍ നടപടി

Image
ദുബൈ: (www.kvartha.com 31.03.2018) കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമെന്നും പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ ദുബൈ പോലീസ് ക്രമിനല്‍ നടപടി സ്വീകരിച്ചു. കല്യാണ്‍ ജൂവലേഴ്‌സിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ദുബൈ പോലീസിന് നിര്‍ദേശം നല്കിയത്. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിനെതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സൈബര്‍ ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബൈ പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്തുവെന്നും ...

പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച്; കോളജിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തെറിവിളിയും

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018)  പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ പടന്നക്കാട് നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ കോളജ് ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സന്നാഹം ഗേറ്റ് പൂട്ടി മാര്‍ച്ച് തടഞ്ഞു. ക്യാമ്പസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസുമായുള്ള ഉന്തും തള്ളിനും കാരണമായി. പോലീസ് സംയമനം പാലിച്ചതു കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ ഗേറ്റിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ തെളിവിളിച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീഹരി അധ്യക്ഷ വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വൈശാഖ്, സനൂപ് പറക്ലായി, അഞ്ജു രാജപുരം, ലക്ഷ്മി നെല്ലിത്തറ, ഗുരുപ്രസാദ്, പ്രണവ് പറക്ലായി എന്നിവര്‍ നേതൃത്വം നല്‍കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ ...

ഫാത്വിമ അബ്ദുല്ലക്കുഞ്ഞി; ജീവിതം തന്നെ സേവനമാക്കിയ വനിത

Image
റിയാസ് മൊഗ്രാല്‍ (www.kasargodvartha.com 31.03.2018) ഒരിക്കല്‍ ജനിക്കും, ഒരിക്കല്‍ മരിക്കും ഇതിനിടയില്‍ തിരകളും, ചുഴികളും, ആഴവും പരപ്പുമുള്ള കടല്‍ പോലെ ജീവിതം, അപ്പോള്‍ നേട്ടങ്ങള്‍ക്കെന്താണ് പ്രസക്തി? എന്ത് പ്രയോജനം? അറിവുള്ളവരും ഇല്ലാത്തവരും ജീവിതത്തിലൊരിക്കലെങ്കിലും ചോദിക്കുന്നതോ ചിന്തിക്കുന്നതോ ആണീ ചോദ്യം. ഇവിടെയാണ് മൊഗ്രാല്‍ ടി. വി. എസ് റോഡിലെ ഫാത്വിമ അബ്ദുല്ലക്കുഞ്ഞി എന്ന വനിത തന്റെ ജീവിതം തന്നെ സേവനപാതയിലേക്ക് സമര്‍പ്പിക്കപ്പെട്ടതും ചര്‍ച്ചയാവുന്നതും. ഇരുപത്തിരണ്ട് വര്‍ഷങ്ങളായി പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമപഞ്ചായത്ത് അംഗം, മഹിളാ സംഘം പ്രസിഡണ്ട്, കമലാ സുരയ്യ വിമണ്‍സ് ഫോറം, മനുഷ്യാവകാശ സംരക്ഷണ സമിതി എന്നിങ്ങനെ പോകുന്നു ഫാത്വിമ അബ്ദുല്ലക്കുഞ്ഞിയുടെ പ്രവര്‍ത്തന മേഖലകള്‍. മുസ്ലിം സ്ത്രീകള്‍ അധികമൊന്നും പൊതുരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചിരുന്ന കാലഘട്ടത്തിലാണ് ഫാത്വിമയുടെ വരവ്. 1995 ല്‍ മൊഗ്രാലിലെ നൂറുകണക്കിന് സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് മഹിളാ സംഘം രൂപവത്കരിക്കുകയും അതിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മഹിളാ സംഘം നടത്തിയ സ്ത്രീ മുന്നേറ്റ ക്ഷേമ പ്രവര്‍...

കുവൈത്ത് മുന്‍ മന്ത്രി ഷെയ്ഖ് ഹാശിം അന്തരിച്ചു

Image
കുവൈത്ത്:(www.kvartha.com 31/03/2018) കുവൈത്ത് മുന്‍ മന്ത്രിയും പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ സയ്യിദ് യൂസുഫ് ഹാശിം രിഫാഇ കുവൈത്ത് (92) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. വൈകിട്ട് നാലുമണിയോടെ ഖബറടക്കം നടക്കും. കുവൈത്ത് രാജകുടുംബാംഗവും ദീര്‍ഘകാലം കുവൈത്ത് മന്ത്രിയുമായിരുന്ന അദ്ദേഹം കേരളവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യ, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സഅദിയ്യയുടെ പ്രഥമ മസ്ജിദിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ പണ്ഡിതന്മാരുമായി ഇടപഴകിയ അദ്ദേഹം തന്റെ വീട്ടില്‍ നടക്കുന്ന മജ്‌ലിസില്‍ കേരള പണ്ഡിതര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്. ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയ തങ്ങള്‍ കുറാ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥന നടത്താന്‍ അഭ്യര്‍ത്ഥിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിന...

കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് ഭാര്യയെ തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2018)  കൂടെജോലി ചെയ്യുന്ന സുഹൃത്ത് ഭാര്യയെ തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. ചെമ്മട്ടംവയലില്‍ വാടകക്ക് താമസിക്കുന്ന ചാളക്കടവിലെ സി വി മധു ആചാരിയുടെ ഭാര്യ ചിത്രയെയാണ് സുഹൃത്ത് പള്ളോട്ടെ പ്രദീപ് തട്ടിക്കൊണ്ടുപോയത്. പ്രദീപ് മധുവിന്റെ കൂടെയാണ് മുമ്പ് ജോലി ചെയ്തിരുന്നു. പ്രദീപ് ഇടക്കിടെ മധുവിന്റെ വീട്ടിലും വരാറുണ്ടത്രെ. ചിത്ര വ്യാവാഴ്ച രാവിലെ മധുവിന്റെ വാടകവീട്ടിന് തൊട്ടടുത്ത് താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് അമ്മയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയിരുന്നു.പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ ചീമേനിയില്‍ താമസിക്കുന്ന പ്രദീപ് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്നാണ് മധുവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywo...