ചന്ദ്രഗിരി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കവാടം ഉദ്ഘാടനം ചെയ്തു
മേല്‍പറമ്പ് (www.evisionnews.co): ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനും യുവ വ്യവസായിയുമായ അഷ്റഫ് ബോസ് നിര്‍മിച്ചു നല്‍കിയ മനോഹരമായ കവാടം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ അഷ്റഫ് ബോസ് സ്‌കൂളിന് സമര്‍പ്പിച്ചു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മുഖ്യരക്ഷാധികാരി കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ മര്‍ജി, എം.എ മുഹമ്മദ് കുഞ്ഞി, അലി മാസ്റ്റര്‍, വിജയന്‍, ഹനീഫ ടി.ആര്‍, അസീസ് സിബി, ഹനീഫ കെ.ഡി.എല്‍, മുഹമ്മദ് കോളിയടുക്കം, ഷരീഫ്, ഫക്രുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment