Posts

Showing posts from February, 2019

സംഘര്‍ഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും ഉടന്‍ ചര്‍ച്ച നടത്തണമെന്നും, സംയമനം പാലിക്കണമെന്നും സൗദി രാജകുമാരന്‍

Image
റിയാദ്: (www.kvartha.com 01.03.2019) പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഫോണില്‍ വിളിച്ച് സംയമനം പാലിക്കാനും അദ്ദേഹം പറഞ്ഞു. അതേസമയം സല്‍മാന്റെ സന്ദേശവുമായി സൗദി അംബാസിഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ സാത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നു. ഇരുവരും ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പുല്‍വാമയില്‍ ജവാന്‍മാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പുറകെ സല്‍മാന്‍ രാജകുമാരന്‍ ഇരു രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയടുക്കാമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളിലെയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിനെ മോചിപ്പിച്ച് സംഘര്‍ഷത്തിന് അയവു വരുത്താന്‍ അദ്ദേഹം കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പ...

പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍

Image
കൊല്ലം: (www.kvartha.com 01.03.2019) ജയില്‍ വാര്‍ഡന്റെയും സുഹൃത്തുക്കളുടെയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിനീത് ഒളിവിലായിരുന്നു. ഫെബ്രുവരി 16ന് ആക്രമി സംഘം വീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്ന ഐ ടി ഐ വിദ്യാര്‍ഥിയായ രഞ്ജിത്തിനെ(18) പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആളുമാറി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസം രഞ്ജി...

കശ്മീരില്‍ വീണ്ടും വെടിവെയ്പ്; 2 ഭീകരരെ സൈന്യം വധിച്ചു

Image
ശ്രീനഗര്‍: (www.kvartha.com 01.03.2019) ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു. ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ വെടിവെപ്പുണ്ടായത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെയ്പ്പില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഗ്രാമത്തില്‍ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ശക്തമായ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച കാശ്മീരിലെ ഷോപിയാനിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 14 ജെയ്ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം ഉറി സെക്ടറില്‍ പാ...

ഇന്ത്യന്‍ സൈന്യത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

Image
തൃശൂര്‍: (www.kvartha.com 01.03.2019) ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പ്രയോഗിച്ചതിന് യുവാവ് അറസ്റ്റില്‍. കയ്പമംഗലം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി സുധി(41)യാണ് അറസ്റ്റിലായത്. എസ്.ഐ. കെ.പി. മിഥുന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ മോശം ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കുറിപ്പെഴുതിയത്. തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടികള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും നവമാധ്യമത്തില്‍ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക...

രാജ്യത്തിന്റെ ഹീറോ അഭിനന്ദന്‍ വര്‍ധമാന്റെ മാതാപിതാക്കള്‍ക്ക് ബിഗ് സല്യൂട്ട്; വിമാനത്തില്‍ സഹയാത്രികര്‍ നല്‍കിയത് സ്നേഹോഷ്മളമായ ആദരവ്, ആര്‍ത്തുവിളിച്ചും കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകര്‍ത്തിയും സ്‌നേഹപ്രകടനം

Image
ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനത്തെ വെടിവച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെ മുഴുവന്‍ ഹീറോയായി മാറിയിരിക്കുകയാണ്. പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തെ വ്യാഴാഴ്ച ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.  പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതമായി കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനീവ കരാറും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പൈലറ്റിനെ വിട്ടുനല്‍കണമെന്ന് പാകിസ്ഥാന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ഇതോടെയാണ് പൈലറ്റിനെ തിരിച്ചുനല്‍കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. മോചന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ചെന്നൈയില്‍ നിന്നു ഡെല്‍ഹിയിലേക്കു യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കു വിമാനത്തില്‍ സഹയാത്രികര്‍ സ്നേഹോഷ്മളമായ ആദരവാണ് നല്‍കിയത്. ആര്‍ത്തുവിളിച്ചും കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകര്‍ത്തിയുമാണ് യാത്രക്കാര്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മാതാപിതാക്കളായ മുന്‍ എയര്‍ മാര്‍ഷല...

4 വാറണ്ട് പ്രതികള്‍ പോലീസ് പിടിയില്‍

Image
കുമ്പള: (www.kasargodvartha.com 01.03.2019)  നാല് വാറണ്ട് പ്രതികളെ പോലീസ് പിടികൂടി. മണല്‍കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നായിക്കാപ്പ് നാരാണമംഗളത്തെ തുസാര്‍ (29), കട്ടത്തടുക്കയിലെ യൂസഫ് (37), അടിപിടി കേസില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ദര്‍ബാര്‍ക്കട്ടയിലെ റിസ് വാന്‍ (29), മുഹമ്മദ് സഫ് വാന്‍ (22) എന്നിവരെയാണ് കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍പെട്ട് വര്‍ഷങ്ങളോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിച്ചതായി കുമ്പള എസ് ഐ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, arrest, Police, Kumbala, 4 warrant case accused arrested   < !- START disable copy paste --> Powered by I...

സംശയസാഹചര്യത്തില്‍കണ്ട രണ്ടു പേര്‍ മുന്‍കരുതലായി അറസ്റ്റില്‍

Image
കാസര്‍കോട്: (www.kasargodvartha.com 01.03.2019)  സംശയസാഹചര്യത്തില്‍കണ്ട രണ്ടു പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. അടുക്കത്ത്ബയല്‍ കോട്ടവളപ്പ് അനീഷ് (21), താളിപ്പടുപ്പിലെ തഹേഷ് നായിക് (32) എന്നിവരെയാണ് കറന്തക്കാടു വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, arrest, Police, 2 arrested as preventive   < !- START disable copy paste --> Powered by Info News For You

കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മികവിന്റെ 10 വര്‍ഷം; മൂന്നാം ബിരുദദാനം ഗവര്‍ണര്‍ പി സദാശിവന്‍ നിര്‍വ്വഹിക്കും

Image
കാസര്‍കോട്: (www.kasargodvartha.com 01.03.2019)  മികവിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പത്താം വാര്‍ഷികവും ബിരുദദാന ചടങ്ങും മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെയും പഠന വിഭാഗങ്ങളുടെയും കെട്ടിട സൗകര്യങ്ങളുടെയും കാര്യത്തില്‍ നല്ല മുന്നേറ്റമുണ്ടായി. എം എം ഇംഗ്ലീഷ് (താരതമ്യ പഠന വിഭാഗം), എം എ ധനതത്വ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ 16 വിദ്യാര്‍ത്ഥികളുമായാണ് തുടക്കം. ഇപ്പോള്‍ 1692 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇതില്‍ 343 പേര്‍ ഗവേഷണ വിദ്യാര്‍ത്ഥികളാണ്. 23 പഠന വകുപ്പുകളും ഗവേഷണ വിഭാഗങ്ങളുമുണ്ട്. 2018ല്‍ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുച്ചയവും സ്വന്തമായി. പെരിയ തേജസ്വിനി ഹില്‍സിലെ ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് പഠന കേന്ദ്രവും  തിരുവല്ലയില്‍ നിയമ പഠന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ഹോസ്റ്റല്‍ സജ്ജമായിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. വ...

268 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

Image
ജപ്പാന്‍: (www.kvartha.com 01.03.2019) വെറും 268 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച കുഞ്ഞ് അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ടോക്കിയോയിലെ കിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ തകേഷി അരിമിറ്റ്‌സുവിന്റെ തീവ്ര ചികിത്സക്കൊടുവില്‍ 268 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവനായി മടങ്ങി. 2018 ഓഗസ്റ്റിലായിരുന്നു ടോക്കിയോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഒരു ആണ്‍കുട്ടി ജനിച്ചത്. കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. തൂക്കം 268 ഗ്രാം. 24 ആഴ്ചയായപ്പോള്‍ ജനിച്ച കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞത് അഞ്ച് മാസക്കാലം. കുഞ്ഞിന്റെ ജനനം തൊട്ട് രണ്ടു മൂന്നു മാസക്കാലം തീവ്രമായ പരിചരണമായിരുന്നു ആശുപത്രിയില്‍ നടത്തിയത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ 3.2 കിലോ ഗ്രാം തൂക്കമുണ്ട്. അവന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും അവന്‍ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നുവെന്നുമാണ് കുഞ്ഞിന്റെ അമ്മ പറഞ്ഞത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വ...

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം; ഉച്ചയോടെ ഇന്ത്യയ്ക്ക് കൈമാറും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2019) പാകിസ്ഥാന്റെ തടവില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം. പാക് തടവിലുളള അഭിനന്ദനെ വ്യാഴാഴ്ച ഉച്ചയോടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കൈമാറും. കൃത്യമായ സമയം അടക്കമുളള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നും അഭിനന്ദനെ പ്രത്യേക വിമാനത്തില്‍ ലാഹോറിലും അവിടെ നിന്ന് വാഗയിലും എത്തിക്കും. റെഡ് ക്രോസിനാകും അഭിനന്ദനെ കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാപിതാക്കളടക്കമുളളവര്‍ വാഗയില്‍ എത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗാ അതിര്‍ത്തിയിലെത്തുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: India waits with ...

അക്യുപങ്ചര്‍ ചികിത്സ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: എ എസ് എ

Image
കോഴിക്കോട്: (www.kvartha.com 01.03.2019) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച അക്യുപങ്ചര്‍ ചികിത്സയ്ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അക്യുപങ്ചര്‍ സയന്‍സ് അസോസിയേഷന്‍ (എഎസ്എ) ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കൗണ്‍സിലും തുടര്‍ന്ന് ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ പരമ്പരാഗത ചികിത്സാ രീതി സാധാരണക്കാര്‍ക്ക് ലഭ്യമാകുമെന്നും എ എസ് എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എം പി അബ്ദുല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനം അംഗീകാരം നല്‍കുന്നതോടെ മെച്ചപ്പെട്ട ചികിത്സാ രീതി സൗജന്യമായി സാധാരണക്കാര്‍ക്കു ലഭ്യമാകുന്നതിനു പുറമെ വ്യാജ ചികിത്സകരെ നിയന്ത്രിക്കാനും കഴിയും. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003ല്‍ മോഡ് ഓഫ് തെറാപ്പി ആയി അക്യുപങ്ചറിന് അംഗീകാരം നല്‍കിയിരുന്നു. 2019 ഫെബ്രുവരി 26നാണ് അക്യുപങ്ചറിനെ സ്വതന്ത്ര വൈദ്യശാസ്ത്ര വിഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നതും 103 രാജ്യങ്ങള്‍ അംഗീകരിച്ചതുമായ രണ്ടാമത്തെ വലിയ ചികിത്സാ വിഭാഗമാണ് അക്യ...

എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു; എസ് ഐക്കെതിരെ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം

Image
ചാവക്കാട്: (www.kvartha.com 01.03.2019) എഐഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച എസ് ഐക്കെതിരെ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റ നിര്‍ദേശം. മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥി സുഹൈല്‍ ഷെരീഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ചാവക്കാട് എസ്‌ഐയായിരുന്ന രമേഷിനെതിരെ തൃശൂര്‍ റേഞ്ച് ഐജിയോട് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളോട് മനുഷ്യത്വ രഹിതമായ രീതിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥര്‍ യാതൊരു പരിരക്ഷയും അര്‍ഹിക്കാത്തവരും ശിക്ഷാര്‍ഹരുമാണെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജില്ലാ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയായിരുന്നു എന്ന കണ്ടെത്തലും ഉത്തരവിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്. 2017 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സുഹൈലിനേയും സുഹൃത്തുക്കളേയും ചാവക്കാട് എസ്‌ഐയായിരുന്ന രമേഷ് സംശയാസ്പദമെന്ന പേരില്‍ അകാരണമായി കസ്റ്റഡ...

എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Image
മംഗളൂരു: (www.kasargodvartha.com 01.03.2019)  എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. സൂറത്കല്‍ ചൊക്കബെട്ടുവിലെ മുഹമ്മദ് ഷഫീഖ് (21) ആണ് പിടിയിലായത്. 60 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മംഗളൂരുവില്‍ വില്‍പന നടത്താനാണ് ലഹരിയെത്തിച്ചതെന്നും ഇതിന് 1.80 ലക്ഷം രൂപ വില വരുമെന്നും പോലീസ് അറിയിച്ചു. മുംബൈയില്‍ നിന്നാണ് ലഹരിയെത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണത്തിനായി കേസ് സൂറത്കല്‍ പോലീസിനു കൈമാറി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Mangalore, news, Top-Headlines, National, Youth, Youth-arrested-for-attempting-to-sell-banned-drug-MDMA   < !- START disable copy paste --> Powered by Info News For You

ലളിതവും ഏറ്റവും ചെറുതുമായ ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി കാനണ്‍

Image
കൊച്ചി: (www.kvartha.com 01.03.2019) ഇമേജിംഗ് സ്ഥാപന രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ, ഫുള്‍ഫ്രെയിം ഇന്റര്‍ചെയ്ഞ്ചബിള്‍-ലെന്‍സ് മിറര്‍ലെസ് ക്യാമറകളുടെ ഇഒഎസ് ആര്‍ ശ്രേണിയിലേക്കു ള്ള രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കലായ ഇഒഎഎസ് ആര്‍പി അവതരിപ്പിച്ചു. കാനണിന്റെ സ്വന്തം സാങ്കേതികവിദ്യയ്ക്കു മേല്‍ വികസിപ്പിച്ചിട്ടുള്ള ഡ്യുവല്‍ പിക്‌സല്‍ സിഎംഒഎസ് എഫ് സഹിതമുള്ള ഡിജിക് 8 ഇമേജ് പ്രൊസസറോട് കൂടിയ ഇഒഎസ് ആര്‍പി അനായാസമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഉതകും വിധമുള്ള പരിഷ്‌ക്കരിച്ച ഘടനയും മെച്ചപ്പെട്ട കാര്യക്ഷമതയോടെയും സമാനതകളില്ലാത്ത ദൃശ്യമികവ് നല്‍കുന്നു. ഇമേജിംഗ് രംഗത്തെ വിസ്മയം, വിവിധ വിഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യമിട്ട്, ഉപയോക്താക്കള്‍ക്ക് മിതമായ വിലയില്‍ ഒരു ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ ഗുണങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇമേജിംഗ് രംഗത്തെ പ്രമുഖ കമ്പനി, ഇതുവരെ കാണാത്ത ഉയര്‍ന്ന ദൃശ്യ മികവ് ലഭ്യമാക്കി ഭാവിയിലേക്കുള്ള ചുവട് വെയ്പ്പ് നടത്തുകയാണ് പുതിയ ആര്‍എഫിലധികമുള്ള ലെന്‍സുകള്‍. 70ഇഫ്, എഫ്-എസ് എന്നീ നിലവിലെ കാനണിന്റെ ശ്രേണികളിലേക്ക് പൂര്‍ണമായും ആക്‌സസ് ഉപയോക്താക്കള്‍ക്ക്...

പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു

Image
മൂവാറ്റുപുഴ: (www.kvartha.com 01.03.2019) പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാം പാഷ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടക്കണം. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ 2010 ജനുവരി ഒന്നിന് നടത്തിയ ട്രാപ്പിലൂടെയാണ് പ്രതിയെ പിടികൂടിയത്. 2009 ഡിസംബര്‍ 31-ന് വടക്കേക്കര പട്ടണംകര പുളിക്കല്‍ ആന്റണിയോട് വീടിന് നമ്പരിടുന്നതിനും കെട്ടിട നികുതി കുറച്ചു കൊടുക്കുന്നതിനും 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു് വിജിലന്‍സ് പോലീസ് ഒരുക്കിയ കെണിയില്‍ പ്രതി അകപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ എല്‍.ആര്‍ രജ്ഞിത് ഹാജരായി. പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതിന് രണ്ടു വര്‍ഷവും കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വര്‍ഷവുമാണ് വിവിധ അഴിമതി നിരോധനവകുപ്പു പ്രകാരം പ്രതി പൊന്നപ്പനെ ശിക്ഷിച്ചതെന്ന് പ്രോസിക്യൂട്ടര്‍ രഞ്ജിത് കുമാര്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വ...

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ തിരിച്ചെത്തുന്നു

Image
ഇസ്ലാമബാദ്: (www.kasargodvartha.com 01.03.2019)  കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചെത്തുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച ഇന്ത്യക്കു വിട്ടുനല്‍കും. ഉച്ചയോടെയാണ് വാഗ അതിര്‍ത്തിയില്‍ എത്തിക്കുക. അഭിനന്ദന്റെ മാതാപിതാക്കള്‍ വാഗ അതിര്‍ത്തിയിലേക്ക് അഭിനന്ദനെ സ്വീകരിക്കാന്‍ പോകും. അഭിനന്ദനെ വിട്ടുനല്‍കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ ഇതിന്മേല്‍ വന്‍ സമ്മര്‍ദമുണ്ടായിരുന്നു.  പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അഭിനന്ദനെ വിട്ടുനല്‍കുന്നത് സൗഹൃതപരമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യാന്തര കരാറിന്റെ ഭാഗമായാണ് ഈ വിട്ടുനല്‍കല്‍. അഭിനന്ദന്റെ പാക്ക് കസ്റ്റഡിയിലുള്ള വീഡിയോ ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അടിപതറാതെ നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങളൊന്നും പാക്കിസ്ഥാന് കൈമാറുകയില്ലെന്ന് ധീരതയോടെ പറയുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണ്. സുരക്ഷിതമായിട്ടാണ് അഭിനന്ദന്‍ ഇന്ത്യയില്‍ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- ...

മലയാളികളായ 5 അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്ളാളില്‍ പിടിയില്‍

Image
മംഗളൂരു: (www.kasargodvartha.com 01.03.2019)  മലയാളികളായ അഞ്ച് അന്തര്‍സംസ്ഥാന മോഷ്ടാക്കളെ ഉള്ളാളില്‍ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അത്തിയൂര്‍ മുഹമ്മദ് ഫൈസല്‍ (24), ചേലക്കര മുഹമ്മദ് ഷരീഫ് (25), ചാവക്കാട് അനസ് (21), അത്തിയൂര്‍ സലീം (30), അഞ്ചേരി സുജിത് (24) എന്നിവരെയാണ് ഉള്ളാള്‍ പോലീസും ആന്റി റൗഡി സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഉള്ളാളില്‍ കവര്‍ച്ച പദ്ധതിയിടുന്നതിനിടെയാണ് സംഘം വലയിലായതെന്ന് പോലീസ് അറിയിച്ചു. വ്യാജ നമ്പര്‍ പതിച്ച വാഹനത്തിലാണ് സംഘം എത്തിയത്. വാഹനവും ആയുധങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പിടിയിലായ മുഹമ്മദ് ഫൈസല്‍ കേരളത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ഉള്ളാള്‍ പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Mangalore, news, Top-Headlines, Ullal, Five inter-state thieves arrest...

പെരിയ ഇരട്ടക്കൊല: ഇരുകുടുംബങ്ങളെയും ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്

Image
പെരിയ: (www.kasargodvartha.com 01.03.2019)  കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുകുടംബങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംഭവിക്കാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  ...

പെരിയ ഇരട്ടക്കൊല: പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഒരു കാര്‍ കൂടി കണ്ടെത്തി

Image
പെരിയ: (www.kasargodvartha.com 01.03.2019)  കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു കാര്‍ കൂടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ റിമാന്‍ഡില്‍ കഴിയുന്ന ജി. ഗിജിന്റെ പിതൃസഹോദരന്റെ കാറാണിതെന്നാണ് സംശയിക്കുന്നത്. പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്. നേരത്തെ രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡില്‍ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് പുരുഷോത്തമന്റെ വീട്.  ക്രൈംബ്രാഞ്ച് സംഘവും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: ...

കണ്ണൂരില്‍ നിന്നും ഗോ എയര്‍ പ്രവര്‍ത്തനമാരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്ക്ക് നാലും സര്‍വീസുകള്‍

Image
കണ്ണൂര്‍: (www.kvartha.com 28.02.2019)  കന്നി ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള ഗോ എയറിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ എ8 055 വിമാനം ഫെബ്രുവരി 28ന് 21:45ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 12:45ന് മസ്‌കറ്റില്‍ എത്തിച്ചേരും. ഗോ എയറിലെയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ച് കേക്ക് മുറിച്ച് ആദ്യസര്‍വീസിന് തുടക്കം കുറിച്ചു. മസ്‌കറ്റില്‍ എത്തിച്ചേരുന്ന വിമാനത്തിന് ജലപീരങ്കി സല്യൂട്ടോടു കൂടി വന്‍വരവേല്‍പ്പ് ലഭിക്കും. മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഒമാന്‍ ഏവിയേഷന്‍ സര്‍വീസുമായി ചേര്‍ന്നായിരിക്കും ഗംഭീര സ്വീകരണം സംഘടിപ്പിക്കുക. മാര്‍ച്ച് ഒന്നിന് രാത്രി 10:10ന് ഗോ എയറിന്റെ വിമാനം എ8 053 കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടാം തീയതി പുലര്‍ച്ചെ 12:40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബി എയര്‍പോര്‍ട്സ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ സ്വീകരണം നല്‍കും. ''മാലിയിലേക്കും ഫുക്കറ്റിലേക്കുമുള്ള സര്‍വീസ് വിജയകരമായ...

മണ്ഡലത്തെ ഇളക്കിമറിച്ച് ജയ് ഹോ പദയാത്ര; 50ലേറെ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ സാധ്യത ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് തന്നെ

Image
പാലക്കാട്: (www.kvartha.com 28.02.2019)  പാലക്കാടിനെ ഇളക്കിമറിച്ച് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടത്തുന്ന ജയ് ഹോ പദയാത്ര. യുഡിഎഫ് ഈ ആഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെന്ന് സൂചന. പദയാത്രയിലൂടെ മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചതാണ് ശ്രീകണ്ഠന് നെറുക്ക് വീഴാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. പദയാത്ര പത്ത് ദിവസം പിന്നിടുമ്പോഴേക്കും മികച്ച പ്രതികരണമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെയും കോണ്‍ഗ്രസിലെത്തിക്കാന്‍ പദയാത്രയിലൂടെ ശ്രീകണ്ഠനും സംഘത്തിനും സാധിച്ചു. കഴിഞ്ഞ ദിവസം കുത്തന്നൂരില്‍ നിന്നും സിപിഎം - ബിജെപി പ്രവര്‍ത്തകരായ 51 പേര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജയ്ഹോ വേദിയില്‍ ഇവരെ സ്വീകരിച്ചു. പത്താം ദിവസത്തെ യാത്രയുടെ ഉദ്ഘാടന സമ്മേളനം പട്ടാമ്പി മുന്‍ എംഎല്‍എ സി പി മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. ...

വന്‍ നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയില്‍; 7 നാടന്‍ തോക്കുകളും തിരകളും വെടിമരുന്നും കണ്ടെത്തി

Image
കാറഡുക്ക: (www.kasargodvartha.com 28.02.2019)  വന്‍ നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിലായി. കാറഡുക്ക സംരക്ഷിത വനമേഖലയിലെ പയര്‍പള്ളത്തുവച്ചാണ് അഞ്ചംഗ സംഘം വനംവകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. കരിവേടകം സ്വദേശികളായ കെ നാരായണന്‍, കെ പി സുകുമാരന്‍, ജി മഹേഷ്, ശ്രജിത്ത്, പി മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ലൈസന്‍സില്ലാത്ത അഞ്ച് തോക്കുകളുള്‍പ്പെടെ ഏഴ് നാടന്‍ തോക്കുകളും തിരകളും വെടിമരുന്നും കണ്ടെത്തി. നായാട്ട് സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ച കാറുള്‍പ്പടെ കസ്റ്റഡിയിലെടുത്തു. സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് വേട്ടക്കിറങ്ങിയ സംഘത്തെ കുറിച്ച് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സംഘം ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ കുറിച്ചുിള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വനവകുപ്പ് അധികൃതര്‍ അറിയിച്ചു. നായാട്ടിനു പുറമെ വനത്തില്‍ അതിക്രമിച്ചു കടക്കല്‍, അനധികൃതമായി തോക്ക് ...

ബാലവേലയ്ക്ക് ഒത്താശയുമായി ഇതരസംസ്ഥാന വ്യാജരേഖ ഏജന്‍സി സജീവം

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2019)  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ ബാലവേലയില്‍ അകപ്പെടുത്തുന്നതിനായി വ്യാജരേഖ ചമക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ജില്ലയില്‍ സജീവമാണെന്ന് കളക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന ബാലവേല വിരുദ്ധ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം വിലയിരുത്തി. ബാലവേലക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന ജില്ലയിലെ തൊഴിലിടങ്ങളില്‍ നിന്നും ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തിയാല്‍ അവരെ തിരിച്ചു കിട്ടുന്നതിനായി പ്രായം തികഞ്ഞതായുള്ള വ്യാജ സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിക്കുന്ന നിരവധി സംഭവങ്ങളുള്ളതായി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശരീര പ്രകൃതി പ്രകാരം കുട്ടികളാണെന്നു മനസ്സിലാക്കാമെങ്കിലും ഏജന്‍സികള്‍ സമര്‍പ്പിക്കാറുള്ള രേഖകളില്‍ പതിനെട്ട് തികഞ്ഞതായി കാണിക്കുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ സാങ്കേതിക തടസം നേരിടുന്നു. വ്യാജരേഖകള്‍ പ്രകാരമുള്ള നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അധ്യാപകരെന്ന് അവകാശപ്പെട്ട് കൃത്യമായി ഉത്തരം നല്‍കാറുണ്ടെന്നത് പിന്നിലുള്ള വലിയ വ്യാജരേഖാ മാഫിയയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നും അവര്‍ അറിയിച്ചു. ജില്ലയില്‍ നിന്നുമുള്...

വീട്ടമ്മയെ കാണ്‍മാനില്ല

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2019)  മാലോം വില്ലേജിലെ ചെറുമ്പക്കോടിലെ അബ്ദുര്‍ റഹ് മാന്റെ ഭാര്യയായ സീനത്തിനെ ഫെബ്രുവരി 22 മുതല്‍ കാണ്‍മാനില്ല. സീനത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെളളരിക്കുണ്ട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Housewife, Kasaragod, news, Missing, Housewife goes missing Powered by Info News For You

കാസര്‍കോട് കഫേ: ചെങ്കളയില്‍ ടൂറിസം ഉദ്യാനം വരുന്നു, പാണാര്‍കുളം നവീകരിക്കും

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2019)  ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നോട്ട് കുതിക്കുന്ന ജില്ലയുടെ പാതയോരങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനായി ആവിഷ്‌കരിച്ച കാസ്രോട് കഫേ പദ്ധതിയിലെ പാണാര്‍ക്കുളം കേന്ദ്രത്തില്‍ ടൂറിസം ഉദ്യാനം വരുന്നു. പ്രവര്‍ത്തി ഉദ്ഘാടനം ചെങ്കളയിലെ പാണാര്‍കുളത്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. കഫെയോടനുബന്ധിച്ച് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ 50 സെന്റ് സ്ഥലത്ത് ചെങ്കള ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ടൂറിസം ഉദ്യാനം നിര്‍മ്മിക്കുന്നത്. നാഷണല്‍ ഹൈവേക്കരികില്‍ വിദേശികളടക്കമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉദ്യാനവും കുട്ടികളുടെ കളിസ്ഥലവും ആംഫി തിയേറ്ററുമടങ്ങിയ ടൂറിസം ഹട്ടാണ് ഉയരാന്‍ പോകുന്നത്. പാര്‍ക്കിങ് ഏരിയ, ടോയ്ലറ്റ് സൗകര്യങ്ങള്‍, പൂന്തോട്ടം, നടപ്പാത, മിനിമാസ്റ്റ്, കുട്ടികള്‍ക്കുള്ള വിനോദോപകരണങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ടാവും. പദ്ധതിയുടെ ഭാഗമായി പാണാര്‍ക്കുളം നവീകരിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിടെക്റ്റ് പി സി റഷീദ് തയ്യാറാക്കിയ പദ്ധതിയുടെ പ്രവൃത്തി ജില്ലാ ന...

കൊടുംചൂടില്‍ നാട് വെന്തുരുകുന്നു; തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിച്ച് ഉത്തരവായി

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2019)  പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കാനുളള സാഹചര്യം ഉളളതിനാല്‍ തൊഴില്‍ സമയം പുന:ക്രമീകരിച്ച് കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെയുളള കാലയളവിലേക്കാണ് പുന: ക്രമീകരിച്ചത് പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകല്‍ 12 മുതല്‍ മൂന്ന് മണിവരെയുളള സമയം വിശ്രമം അനുവദിക്കും. ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെയുളള സമയത്തിനിടയിലുളള എട്ട് മണിക്കൂറായി നിജപ്പെടുത്തും. രാവിലെയും ഉച്ചയ്ക്കും ശേഷവുമുളള ഷിഷ്റ്റുകളിലെ തൊഴിലാളികളുടെയും ജോലി സമയം 12 മണിക്ക് അവസാനിപ്പിച്ച് പകല്‍ മൂന്ന് മണിക്ക് തുടങ്ങുന്ന വിധത്തിലും ക്രമീകരിച്ചു.  ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ...

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019)  പെരിയ ഇരട്ടകൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. പെരിയ കല്ല്യോട്ട് കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെ വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. നിലവില്‍ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അവര്‍ക്ക് കേസ് കൈമാറിയത് ഫെബ്രുവരി-21നാണ്. കേസ് അന്വേഷണം തുടങ്ങിയത് ഫെബ്രുവരി-25നും. ഇതില്‍ നിന്നെല്ലാം കേരള പോലീസ് ഈ കേസിനോട് കാണിക്കുന്ന സമീപനം മനസിലാകും. അതുകൊണ്ട് സി.ബി.ഐ അന്വേഷണമല്ലാതെ മറ്റുവഴികളില്ല. രണ്ട് ചെറുപ്പക്കാരായ കുട്ടികളുട കൊലപാതകത്തിലൂടെ വ്യക്തമാകുന്നത് സി പി എമ്മിന്റെ ഉന്മൂലന സിദ്ധാന്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് തങ്ങള്‍ അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുസ്ലിംലീഗ് കാസര്‍കോട്് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ പി ഖാദര്‍ കളനാട്, ഹമീദ് കുണിയ എന്നിവരും തങ്ങളു ടെ കൂടെയുണ്ടായിരുന്...

പാക്ക് യുദ്ധവിമാനങ്ങള്‍ വീണ്ടും അതിര്‍ത്തി കടന്നു; തുരത്തിയോടിച്ച് ഇന്ത്യന്‍ വ്യോമസേന

Image
ന്യൂഡല്‍ഹി:(www.kvartha.com 28/02/2019) പാക്ക് യുദ്ധവിമാനങ്ങള്‍ വീണ്ടും അതിര്‍ത്തി കടന്നു. പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനിടയിലാണ് അതിര്‍ത്തിയില്‍ പാക് വ്യോമസേന പ്രകോപനം തുടരുന്നത്. പാക്കിസ്ഥാന്റെ 24 യുദ്ധവിമാനങ്ങള്‍ ജമ്മു കശ്മീര്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമം നടത്തിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്‍ വിമാനങ്ങളുടെ വരവ് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞു. എട്ടു വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്‍ വിമാനങ്ങളെ തുരത്തിയത്. ഇതില്‍ അഭിനന്ദന്‍ പറത്തിയിരുന്ന തരത്തിലുള്ള മിഗ് 21 ബൈസണ്‍ വിമാനവും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്റെ എട്ട് എഫ്-16 വിമാനങ്ങള്‍, നാല് മിറാഷ്-3 വിമാനങ്ങള്‍, നാല് ചൈനീസ് നിര്‍മിത ജെഐഫ്-17 വിമാനങ്ങള്‍ എന്നിവയാണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത്. ഈ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കിയാണ് മറ്റു വിമാനങ്ങള്‍ പറന്നത്. രാവിലെ പത്തോടെയാണ് വിമാനങ്ങള്‍ ആക്രമണത്തിനു ശ്രമിച്ചത്. നിയന്ത്രണരേഖ മറികടന്ന് പത്തു ക...

റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം; അനധികൃത പാര്‍ക്കിംഗും കുടുങ്ങും

Image
തിരുവനന്തപുരം:(www.kvartha.com 28/02/2019) പൊതുമരാമത്ത് റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെയും അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഇത്തരക്കാര്‍ക്കെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. തിരക്കേറിയ റോഡുകളില്‍ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പല നഗരങ്ങളിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. റോഡരികില്‍ മരങ്ങളും, കല്ലുകളും മറ്റു കച്ചവട വസ്തുക്കളും കൂട്ടിയിടുകയും തിരക്കേറിയ നഗരങ്ങളിലേയും, ജംഗ്ഷനുകളിലേയും റോഡുകളിലെ മീഡിയനുകളിലും ഡിവൈഡറുകളിലും കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാമാനദണ്ഡങ്ങളുടേയും, റോഡ് നിയമങ്ങളുടേയും, പൊതുമരാമത്ത് ചട്ടങ്ങളുടേയും നഗ്‌നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികള...

ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് ഇമ്രാന്‍ ഖാന്‍

Image
ഇസ്ലാമാബാദ്:(www.kvartha.com 28/02/2019) പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിക്കിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കസ്റ്റഡിയിലായ കമാന്‍ഡറെ വെള്ളിയാഴ്ച വിട്ടയക്കും. ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പാര്‍ലമെന്റിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദം മൂലമാണ് കമാന്‍ഡറെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതെന്നാണ് വിവരം. നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാന്‍ ബുധനാഴ്ച നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നാണ് പൈലറ്റായ അഭി...

കേരളം പൊള്ളുന്നു; ഉച്ചവെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി ലേബര്‍ കമ്മീഷണറുടെ ഉത്തരവ്

Image
കൊച്ചി:(www.kvartha.com 28/02/2019) ചൂട് കൂടിയതോടെ സുരക്ഷാ മുന്നറിയിപ്പുമായി ലേബര്‍ കമ്മീഷന്‍. ഉച്ചവെയിലത്ത് ജോലി ചെയ്യുന്നതിന് ലേബര്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണറാണ് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും കണക്കിലെടുത്താണ് ഉത്തരവ്. 2019 ഏപ്രില്‍ 30 വരെയാണ് നിലവില്‍ വെയിലത്തുള്ള ജോലി വിലക്കിയിരിക്കുന്നത്. ഏപ്രില്‍ 30ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ മൂന്ന് ഡിഗ്രീ വരെ വര്‍ധനവുണ്ടായതായാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വി...

ഫാഷന്‍ മാമാങ്കത്തിന് കാസര്‍കോട് വേദിയാകുന്നു: ഫാഷന്‍ ലീഗ് ഏപ്രിലില്‍

Image
കാസര്‍കോട് (www.evisionnews.co): കേരളത്തിന്റെ ഫാഷന്‍ കേന്ദ്രമെന്നറിയപ്പെടുന്ന കാസര്‍കോട് ഫാഷന്‍ മാമാങ്കത്തിന് വേദിയാകുന്നു. 2019 ഏപ്രില്‍ ഏഴിന് വൈകുന്നേരം 6.30 മുതല്‍ മുനിസിപ്പല്‍ സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് കേരളത്തിലേയും ബോളിവുഡിലെയും പ്രശസ്ത മോഡലുകള്‍ അണിനിരക്കുന്ന കാസര്‍കോട് ഫാഷന്‍ ലീഗ് (കെ.എഫ്.എല്‍).  കേരളത്തിലെയും ബാംഗ്ലൂരിലെയും ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ ട്രെന്റിങ്ങ് ഫാഷനുകള്‍ കെ.എഫ്.എല്ലില്‍ അവതരിപ്പിക്കും. അവരോടൊപ്പം കാസര്‍കോട്ടെ ഡിസൈനര്‍മാര്‍ക്കും തങ്ങളുടെ ബ്രാന്റുകള്‍ പ്രമോട്ട് ചെയ്യാനും ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായിരിക്കും ഫാഷന്‍ ലീഗ്്. നൂറോളം പുരുഷ, വനിതാ, കുട്ടി മോഡലുകളാണ് ഫാഷന്‍ ലീഗില്‍ റാമ്പിലെത്തുന്നത്. പ്രൊഫഷനല്‍ മോഡലുകള്‍ക്കൊപ്പം കാസര്‍കോട്ടെ പുരുഷ, കിഡ്സ് മോഡലുകള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നു. പ്രശസ്ത ഗായികാ ഗായകന്‍മാരും നര്‍ത്തകരും അണിനിരക്കുന്ന മ്യൂസിക്കല്‍ ഇവന്റും കെ.എഫ്.എല്ലിനോടനുബന്ധിച്ചുണ്ട്. കാസര്‍കോട് ആര്‍ട് ഫോറവും, സാന്‍ ഇവന്റ്സുമാണ് പരിപാടിയുടെ സംഘാടകര്‍. Powered by Info News For You

ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ്: ജി.എഫ്.സി റേഞ്ചേഴ്‌സ് ഒറവങ്കര ജേതാക്കള്‍

Image
ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗും കാസറഗോഡിയന്‍ മെഗാ മീറ്റും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വേറിട്ടതായി. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണക്കായി ദുബൈ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പന്ത്രണ്ടു ടീമുകള്‍ മത്സരിച്ചു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ സ്‌ക്വയര്‍ വണ്‍ എഫ്.സിയെ പരാജയപ്പെടുത്തി ജി.എഫ്.സി ഒറവങ്കര ജേതാക്കളായി. കാസര്‍കോട് ജില്ലക്കാരായ യു.എ.ഇ വാസികള്‍ ജാതി ഭേദമന്യേ കുടുംബ സമേതം പങ്കെടുത്ത കാസറഗോഡിയന്‍ മെഗാ മീറ്റ് വര്‍ണപ്പകിട്ടേകി. ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും മെഗാ മീറ്റ് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും ഉദ്ഘാടനം ചെയ്തു. യു.എ.ഇ സഹിഷ്ണുത വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സഹിഷ്ണുത ബാനറില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്റെ കൈപ്പത്തി അടയാളപ്പെടുത്ത...

പാരലല്‍ കോളജ് അസോ: 17മത് സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു

Image
ഇടുക്കി (www.evisionnews.co): രണ്ടു ദിവസങ്ങളിയായി നടന്ന പാരലല്‍ കോളജ് അസോസിയേഷന്‍ 17മത് സംസ്ഥന സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന റാലിക്ക് ശേഷം പൊതുസമ്മേളനം ജോയിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിജി വര്‍ഗീസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഡോ. രാജേഷ് മേനോന്‍, ട്രഷറര്‍ നാരായണന്‍, ജില്ലാ രക്ഷാധികാരി ജോയി വെട്ടിക്കുഴി, എം.ജി യൂണിവേഴ്‌സിറ്റി പി.ജി പ്രൈവറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ കട്ടപ്പന നഗരസഭ ചെയര്‍മാന്‍ അഡ്വ. മനോജ് എബ്രാഹാം മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സനല്‍ ജോസഫ്, പി.വി സന്തോഷ് പ്രസംഗിച്ചു. Powered by Info News For You

പെരിയ ഇരട്ടക്കൊല: കേസില്‍ 20 ലേറെ പേര്‍ക്ക് പങ്കുണ്ടെന്ന് ഏതാണ്ട് ഉറപ്പിച്ച് ക്രൈബ്രാഞ്ച്, ശാസ്താ ഗംഗാധരനടക്കം കുടുംബത്തിലെ ആറു പേര്‍ പ്രതിപ്പട്ടികയില്‍, ഒളിവിലുള്ള ഗംഗാധരനുവേണ്ടി അന്വേഷണം ഊര്‍ജിതം

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019)  കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ 20 ലേറെ പേര്‍ക്ക് പങ്കുണ്ടെന്ന് ഉറുപ്പിച്ച ക്രൈംബ്രാഞ്ച് കൊലയുടെ സൂത്രധാരന്മാരില്‍ പ്രധാനിയായ സിപിഎം പ്രാദേശിക നേതാവ് ശാസ്താ ഗംഗാധരനടക്കം ഇയാളുടെ കുടുംബത്തിലെ ആറുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഒളിവില്‍ കഴിയുന്ന ശാസ്താ ഗംഗാധരനെയും കുടുംബത്തെയും കണ്ടെത്താന്‍ അന്വേഷണ സംഘം വ്യാപകമായ തിരച്ചിലിലാണ്. ഗംഗാധരന്റെ മകന്‍ ഗിജിനും മരുമകന്‍ അശ്വിനും റിമാന്‍ഡിലാണ്. അനുജന്മാരായ ശാസ്താ മധു, പത്മനാഭന്‍ എന്നിവര്‍ക്ക് വേണ്ടിയും ക്രൈംബ്രാഞ്ച് വലവീശി കഴിഞ്ഞു. ഗംഗാധരന്റെ മറ്റൊരു ബന്ധുവായ മുരളിയാണ് തന്റെ ഇയോണ്‍ കാറില്‍ പ്രതികളെ കൃത്യം നടന്ന ശേഷം കല്യോട്ട് നിന്ന് രക്ഷപ്പെടുത്തിയത്. മുരളിയും സംഭവ ദിവസം തൊട്ട് മുങ്ങുകയും ചെയ്തു. ശാസ്താ ഗംഗാധരനെ പോലെ തന്നെ ഇരട്ട കൊലയുടെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കള്‍ അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയ കല്യോട്ടെ പ്രമുഖ വ്യാപാരി വത്സരാജന്‍ പോലീസ് കാവലില്‍ കല്യോട്ടെ വീട്ടില്‍ തന്നെ കഴിയുന്നുണ്ട്. കല്യോട്ടെ പ്രമുഖ റബ്...