Posts

Showing posts from September, 2018

തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു

Image
തൃശൂര്‍: (www.kasargodvartha.com 01.10.2018)  തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു. പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ യോഗത്തിനു പോകാനായി വിളിക്കാനെത്തിയ അയല്‍വാസിയായ സ്ത്രീയാണ് സാബിറയെ നിലത്തുവീണുകിടക്കുന്നത് കണ്ടത്. ഉടന്‍ വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ ടെറസിലെ ഇരുമ്പുകോണിയില്‍ നിന്നാണ് വീണതെന്ന് സംശയിക്കുന്നു. മക്കള്‍: തന്‍വീര്‍, തജ്മല്‍, തസ്ലീമ. മരുമകന്‍: നജീബ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, news, Top-Headlines, Thrissur, Death, Obituary, House wife dad after falls from Terres   < !- START disable copy paste --...

കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടു; വിവാഹം മുടങ്ങി; വരന് വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്വേഷണം

Image
കുമ്പള: (www.kasargodvartha.com 01.10.2018)  കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടു. ഇതേ തുടര്‍ന്ന് വിവാഹം മുടങ്ങി. കുമ്പളയ്ക്ക് സമീപത്തെ ഒരു പ്രദേശത്തതാണ് നിസാര കാരണത്തിന്റെ പേരില്‍ വരന്‍ വിവാഹ ദിവസം സ്ഥലം വിട്ടത്. കുമ്പളയ്ക്ക് സമീപത്തെ ഒരു ഹാളിലാന്ന് വിവാഹം നടക്കേണ്ടിയിരുന്നത്. രാവിലെ മുതല്‍ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. വിവാഹത്തിന് ഭക്ഷണവും മറ്റും ഉണ്ടാക്കി കാത്തിരിക്കുമ്പോഴാണ് വരന്റെയും വധുവിന്റെയും വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെ ഞെട്ടിച്ചു കൊണ്ട് വരന്‍ അപ്രത്യക്ഷമായത്. ക്ഷണിക്കപ്പെട്ടവരെല്ലാം വിവാഹ ഹാളില്‍ എത്തി കൊണ്ടിരിക്കുമ്പോഴാണ് വരനെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നിരിക്കുന്നത്. വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തെരെച്ചില്‍ നടത്തിവരികയാണ്. വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുമ്പള പോലീസ് പറയുന്നത്. ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയു...

മഅ്ദനി, സിമി, മാധ്യമം: സിദ്ദീഖ് ഹസന്റെ അപൂര്‍വ അഭിമുഖം ജമാഅത്തിനു ദഹിക്കുമോ?

Image
തിരുവനന്തപുരം: (www.kvartha.com 01.10.2018) അബ്ദുല്‍ നാസര്‍ മഅ്ദനിയെയും സിമിയെയും തള്ളിപ്പറയുകയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളെ തള്ളിപ്പറയുകയും ചെയ്യുന്ന ജമാഅത്ത് മുന്‍ അമീര്‍ പ്രൊഫ കെ എ സിദ്ദീഖ് ഹസന്റെ അപൂര്‍വ അഭിമുഖം ചര്‍ച്ചയാകുന്നു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലാണ് ദീര്‍ഘകാലമായി സാമൂഹിക പ്രശ്‌നങ്ങളില്‍ പരസ്യപ്രതികരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിദ്ദീഖ് ഹസന്റെ ദീര്‍ഘ അഭിമുഖം. അദ്ദേഹം പറയുന്ന പല കാര്യങ്ങളും ജമാഅത്തിന്റെ സംസ്ഥാന നേതൃത്വത്തിനുതന്നെ ദഹിക്കുന്നതല്ല. 'അബ്ദുല്‍ നാസര്‍ മഅ്ദനി ഐഎസ്എസ് ( ഇസ്ലാമിക സേവാ സംഘം) രൂപീകരിച്ചു രംഗത്തുവന്നത് ബാബരി മസ്ജിദ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴാണ്. ഞങ്ങള്‍ ആദ്യം ഒരുതരം നിഷ്പക്ഷതയാണ് പാലിച്ചത്. അത് അവരെ അംഗീകരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരുന്നില്ല. അവരെ പ്രോല്‍സാഹിപ്പിച്ചിട്ടൊന്നുമില്ല.'' എന്ന് അക്കാലത്ത് ജമാഅത്ത് അമീറായിരുന്ന സിദ്ദീഖ് ഹസന്‍ ഇതാദ്യമായി പറയുന്നു. പക്ഷേ, ജമാഅത്ത് തുടങ്ങിയ മാധ്യമം ദിനപത്രം അവരെ പ്രോല്‍സാഹിപ്പിച്ചില്ലേ എന്ന ചോദ്യത്തിന് ഇതാണ് അദ്ദേഹത്തിന്റ...

പെണ്‍സുഹൃത്തുമായി തുടര്‍ച്ചയായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ്; ഭാര്യ കയ്യോടെ പിടിച്ച് ശകാരിച്ചതില്‍ മനംനൊന്ത് യുവാവും പെണ്‍സുഹൃത്തും ജീവനൊടുക്കി

Image
ഹൈദരാബാദ്: (www.kvartha.com 01.10.2018) പെണ്‍സുഹൃത്തുമായി തുടര്‍ച്ചയായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ് ഭാര്യ കയ്യോടെ പിടിച്ച് ശകാരിച്ചതില്‍ മനംനൊന്ത് യുവാവും പെണ്‍സുഹൃത്തും ജീവനൊടുക്കി. ഹൈദരാബാദിലെ സെക്കന്തരാബാദില്‍ ഈസ്റ്റ് മരേദ്പള്ളിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇലട്രീഷനായിരുന്ന ശിവകുമാര്‍ (27)ആണ് ജീവനൊടുക്കിയത്. ഇയാളുടെ മരണത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തായ സി വെണ്ണല(19) യും ആത്മഹത്യ ചെയ്തു. വെണ്ണലയുമായി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ശിവകുമാറിനെ ശകാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീടിനുള്ളിലെ സീലിംഗ് ഫാനില്‍ ശിവകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവകുമാര്‍ മരിച്ച വിവരമറിഞ്ഞ് മനോവിഷമത്തിലായ വെണ്ണല വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് വെണ്ണല മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം. വാട്‌സാപ്പ് ചാറ്റിംഗുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ്...

പ്രശസ്ത സിനിമാ താരം പെരിയാറില്‍ മരിച്ചനിലയില്‍

Image
ആലുവ: (www.kvartha.com 01.10.2018) പ്രശസ്ത സിനിമാ താരം പെരിയാറില്‍ മരിച്ചനിലയില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലുവ പെരിയാര്‍ കേന്ദ്രീകരിച്ച് ചിത്രീകരിച്ച 'നദി'യിലൂടെ അഭിനയ ലോകത്തെത്തിയ എറണാകുളം അയ്യപ്പന്‍കാവ് സെമിത്തേരി മുക്കിന് സമീപം പണിക്കാശേരി വീട്ടില്‍ പി.വി. ഏണസ്റ്റ് (74) ആണ് ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന പെരിയാറില്‍ തന്നെ ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ആലുവ മണപ്പുറത്ത് പെരിയാറില്‍ ആണ് ഏണസ്റ്റിന്റെ മൃതദേഹം കാണപ്പെട്ടത്. എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിലെ യു.ഡി ക്ലാര്‍ക്ക് ആയിരുന്നു. ഞായറാഴ്ച രാവിലെ ആറു മണിയോടെ മണപ്പുറത്തെത്തിയ ഏണസ്റ്റ് പാന്റും ഷര്‍ട്ടും മാറാതെ തന്നെ പടവുകള്‍ ഇറങ്ങി പെരിയാറിലേക്ക് നടക്കുകയായിരുന്നു. പത്ത് മീറ്റര്‍ പോലും ഇറങ്ങും മുമ്പേ ചെളിയില്‍ പുതഞ്ഞ് താണു. ആലുവ ഫയര്‍ഫോഴ്‌സ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അജ്ഞാതന്‍ എന്ന നിലയിലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഏണസ്റ്റിനെ കാണാനില്ലെന്ന് മകന്‍ റെലന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇടതുകാലില്‍ കാന്‍സര്‍ ബാ...

2 കുട്ടികളുടെ മാതാവായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു

Image
മലപ്പുറം: (www.kasargodvartha.com 01.10.2018)  2 കുട്ടികളുടെ മാതാവായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി ജെയ്സണ്‍ പി ജോസഫി(28)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. രാജാക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, news, Top-Headlines, Malappuram, arrest, Crime, Police, Molestation case accused arrested   < !- START disable copy paste --> Powered by Info News For You...

മലപ്പുറത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം; 40 ബൈക്കുകള്‍ കത്തിനശിച്ചു

Image
മലപ്പുറം: (www.kasargodvartha.com 01.10.2018)  മലപ്പുറം മുക്കത്ത് ബൈക്ക് ഷോറൂമിന്റെ സര്‍വീസ് സെന്ററില്‍ തീപിടുത്തം. 40 ബൈക്കുകള്‍ കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമരിഞ്ഞ് മഞ്ചേരി, മുക്കം, നിലമ്പൂര്‍, തിരുവാലി, മലപ്പുറം യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണച്ചു. പെട്ടെന്ന് തീയണച്ചതിനാല്‍ തൊട്ടടുത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീപടര്‍ന്നു പിടിച്ചില്ല. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, news, Top-Headlines, Malappuram, fire, Fire in bike Showroom at Malappuram   < !- START disable copy paste --> Powered by Info News For You

യു എസിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

Image
കണ്ണൂര്‍: (www.kasargodvartha.com 01.10.2018)  യു എസിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മൈക്കാട്ടുശേരി അത്താണിയില്‍ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജെസ്‌നയെ (35)യാണ് കുടിയാന്‍മല എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. അമേരിക്കയിലെ സെന്റ് ലൂസിയാനയില്‍ ബറോണ്‍ ട്രേഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. നെല്ലിക്കുന്ന് സ്വദേശികളായ മുല്ലക്കരിയില്‍ ജോവര്‍ഗീസില്‍ നിന്ന് ഏഴു ലക്ഷം രൂപയും വെണ്ടത്താനത്ത് ടിന്റു തോമസില്‍ നിന്ന് ആറര ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കേസ്. വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം തിരിച്ചു ചോദിച്ചെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് പരാതി പോലീസിലെത്തിയത്. തൃശൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ജെസ്‌നയെ പോലീസ് പിടികൂടിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെ...

ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് പാചകവാതക വിലയും; മുംബൈയില്‍ പെട്രോളിന് 90.84 രൂപ

Image
കൊച്ചി: (www.kvartha.com 01.10.2018) ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് പാചകവാതക വിലയും. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്കുകൂടാന്‍ കാരണമെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. 81.35 രൂപ. പാചകവാതവിലയും വര്‍ധിച്ചു. സബ്‌സിഡിയുള്ളത് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Petrol, diesel prices hiked again, Kochi, News, Trending, Business, Petrol Price, diesel, Mumbai, Kerala....

മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവിന്റെ പ്രതികാരം

Image
മണ്ഡ്യ (കര്‍ണാടക): (www.kvartha.com 01.10.2018) മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവിന്റെ പ്രതികാരം. കര്‍ണാടകയിലെ മണ്ഡ്യയില്‍ ഇക്കഴിഞ്ഞ ശിനയാഴ്ചയാണു സംഭവം. സുഹൃത്തിനെ കൊലപ്പെടുത്തിയതിനുശേഷം അറുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. പശുപതി(24) യെന്നയാള്‍ ആണ് സുഹൃത്ത് ഗിരീഷ്(28)എന്നയാളെ മൃഗീയമായി കൊലപ്പെടുത്തിയത്. മാതാവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനു ഗിരീഷുമായി പശുപതി നേരത്തെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ടുതവണ ഇത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണു കൊലപാതകം അരങ്ങേറിയത്. കര്‍ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീസ് ഖാന്‍ എന്നയാള്‍ ഒരു സ്ത്രീയുടെ ഛേദിച്ച ശിരസ്സുമായി സ്‌റ്റേഷനിലെത്തിയിരുന്നു. അയാളുടെ വനിതാ സുഹൃത്തിനെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ഈ മാസമാദ്യം സ്വന്തം ഭാര്യയുടെ അറുത്ത ശിരസ്സുമായിട്ടാണു മറ്റൊരാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നത്. ചിക്കമംഗളൂരുവിലായിരുന്നു സംഭവം. ഭാര്യയും മറ്റൊരാളും തമ്മിലുള്ള അവിഹിത ബന്ധം...

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ്; താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

Image
കോഴിക്കോട്: (www.kvartha.com 01.10.2018) തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്താന്‍ അപേക്ഷയുമായി ആര്‍ ടി ഒയെ സമീപിച്ചിരിക്കുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു ഉടമകളുടെ പരാതി. നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്‌റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചിരിക്കയാണ്. പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ട...

ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

Image
എടപ്പാള്‍: (www.kasargodvartha.com 01.10.2018)  ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. തിരൂര്‍ വാണിയന്നൂരിലെ അഷ്‌റഫിന്റെ മകന്‍ സുഹൈല്‍ (26) ആണ് മരിച്ചത്. എടപ്പാള്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരൂരിലെ അനീഷിനും (24) പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സുഹൈല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, news, Top-Headlines, Malappuram, Accidental-Death, Edappal, Youth died in Accident   < !- START disable copy paste --> Powered by Info News For You

ഇടിമിന്നലില്‍ നിരവധി പേര്‍ക്ക് പരിക്ക്; വീടിന്റെ വയറിംഗ് കത്തി

Image
നീലേശ്വരം: (www.kasargodvartha.com 01.10.2018)  മടിക്കൈയില്‍ ഇടിമിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ടോട്ട് വെള്ളുവീട്ടില്‍ പ്രദീപ് (38), അമ്മലക്ഷ്മി (60) ഭാര്യ അനുലേഖ (32) പയങ്ങപ്പാടന്‍ വീട്ടില്‍ അജിത, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജിതയേയും കുട്ടികളെയും കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെയാണ് സംഭവം. പ്രദീപന്റെ വീടിന്റെ വൈദ്യുത വയറിംഗ് കത്തിനശിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Neeleswaram, Lightning, Many injured in Lightning and Thunderstorm   < !- START disable copy paste --> Powered by Info News For You

തിരൂറില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് പിതാവ് പണിക്കൂലി നല്‍കാത്തതിലുള്ള വിരോധത്തിലെന്ന് പ്രതിയുടെ മൊഴി

Image
തിരൂര്‍: (www.kasargodvartha.com 01.10.2018)  തിരൂറില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് പിതാവ് പണിക്കൂലി നല്‍കാത്തതിലുള്ള വിരോധത്തിലെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന തൊഴിലാളിയായ സാദത്ത് ഹുസൈന്‍ ബന്ധുകൂടിയായ സമീന കാത്തൂറിനെ കുത്തിക്കൊലപ്പെടുത്തിയത്. വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരാണ് ഇരുവരും. ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ സാദത്ത് സമീനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ തിരൂര്‍ വിഷുപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലെ പോലീസ് തെളിവെടുപ്പ് നടത്തി. കുത്തിയ കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സമീപത്ത് താമസിക്കുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെയും തെളിവെടുപ്പിനെത്തിയ സംഘം ചോദ്യം ചെയ്തു. നാട്ടുകാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. തിരൂര്‍ സി ഐ അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സമീന കാത്തൂറിന്റെ പിതാവ് സുന്ദറിന്റെ കൂടെയാണ് സാദത്ത് കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്നത്. നാലു വര്‍ഷം പണിയെടുത്ത കൂലിയായ 90,000 രൂപ സുന്ദര്‍ നല്‍കാനുണ്ടെന്നാണ് പ്രതി പറയുന്നത്. കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയപ്പോള...

സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു, തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു

Image
കോഴിക്കോട്: (www.kasargodvartha.com 01.10.2018)  സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരിയിലെ ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. എട്ട് പേരടങ്ങുന്ന സംഘമാണ് ബാറില്‍ അതിക്രമം കാട്ടിയത്. ബാറിലെത്തിയ സംഘം ആദ്യം മദ്യപിക്കുകയും തുടര്‍ന്ന് സൗജന്യമായി മദ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ നല്‍കാന്‍ ബാര്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി ഫര്‍ണിച്ചറും ടെലിഫോണും കംപ്യൂട്ടറുകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരായ ഹരിദാസന്‍, രാജന്‍ എന്നിവരെ വളഞ്ഞിട്ട് ആക്രമിച്ച ശേഷം ആയുധങ്ങളും ബാറിലെ ഫര്‍ണിച്ചറുകളുമെടുത്ത് ചില്ലുകള്‍ തകര്‍ത്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന കാറ്റാടിക്കുന്ന് വീട്ട...

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Image
കാസര്‍കോട്: (www.kasargodvartha.com 30.09.2018)  പന്തെടുക്കാന്‍ പുഴയിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച സന്ധ്യയോടെയാണ് ആഷിഖിനെ ചേരൂര്‍ പുഴയില്‍ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരിച്ചിലിനൊടുവിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Ka...

ചേരൂരില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Image
  കാസര്‍കോട് (www.evisionnews.co): ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍വീണ പന്തെടുക്കാന്‍ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ ഡി.എം അബ്ദുല്‍ ഖാദറിന്റെയും ആരിഫയുടെയും മകന്‍ ഡി.എം ആഷിഖാ (20) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.    കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് ഒഴുക്കില്‍പെടുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. Powered by Info News For You

ദുബൈ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി: എ.ജി.എ റഹ്മാന്‍ പ്രസി, ഷബീര്‍ കൈതക്കാട് ജന. സെക്ര.

Image
ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം അല്‍ ബറഹ കെ.എം.സി.സി ഹാളില്‍ നടന്നു. എ.ജി.എ റഹ്മാന്റെ അധ്യക്ഷതയില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ മുനീര്‍ പി. ചെര്‍ക്കള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി, ജില്ലാ ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്ക, റഷീദ് ഹാജി കല്ലിങ്കാല്‍, ഇസ്മായില്‍, ടി.ആര്‍ ഹനീഫ്, മഹമൂദ് ഹാജി പൈവളിക, ടി.കെ.സി ഖാദര്‍ ഹാജി, സി. മുനീര്‍, എന്‍.പി ഹമീദ് ഹാജി, ഷഹനാസലി തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്്മാന്‍ മാവിലാടം, ഷാഫി ഈസ്റ്റ് എളേരി, അബ്ദുല്‍ റഹ്്മാന്‍ പടന്ന സംസാരിച്ചു. ഭാരവാഹികള്‍: എ.ജി.എ റഹ്്മാന്‍ (പ്രസി), മുനീര്‍ ഒ.ടി തങ്കയം, റഫീഖ് പടന്ന, ഷുക്കൂര്‍ മാടക്കാല്‍, റഫീഖ് എ.സി കാടങ്കോട്, ഇഖ്ബാല്‍ എന്‍.പി വള്‍വക്കാട് (വൈസ് പ്രസി), ഷബീര്‍ കൈതക്കാട് (ജന. സെക്ര), സലാം വലിയപറമ്പ് (വര്‍കിം. സെക്ര), ഖാദര്‍ അഴീക്കല്‍, സുലൈമാന്‍ എ.ജി. വടക്കുമ്പാട്, ഷരീഫ് ഇ.കെ.സി കൈതക്കാട്, അനീസ് പി.കെ.സി വെസ്റ്റ് എളേരി, ഫാസില്...

എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: ശാഖാ രൂപീകരണ യാത്ര സമാപിച്ചു

Image
  കാസര്‍കോട് (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ഫായിസ് കവ്വായി നയിച്ച യൂണിറ്റ് രൂപീകരണ യാത്ര കുമ്പഡാജെ പഞ്ചായത്തില്‍ സി.എച്ച് നഗറില്‍ ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂരില്‍ എം.എ നജീബ്, ബദിയടുക്കയില്‍ മാഹിന്‍ കേളോട്ട്, കാസര്‍കോട് നഗരസഭയില്‍ ഹമീദ് ബെദിര, ചെങ്കള പഞ്ചായത്തില്‍ മൂസ ബി ചെര്‍ക്കള, ബെള്ളൂര്‍ പഞ്ചായത്തില്‍ ഷംസുദ്ധീന്‍ കിന്നിംഗാര്‍, കാറഡുക്ക പഞ്ചായത്തില്‍ പട്ടാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.    വിവിധ കേന്ദ്രങ്ങളിലായി ഉസാമ പള്ളങ്കോട്, സി.ഐ ഹമീദ്, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, താഹാതങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, സവാദ് മൊഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബികെ അബ്ദുല്‍ സമദ്, പിടിഎ റഹ്മാന്‍, അലി തുപ്പക്കല്ല്, ബി.ടി അബ്ദുല്ലക്കുഞ്ഞി, അബു ഹാപ്പി, അന്‍വര്‍ ഓസോണ്‍, ഇ.ആര്‍ ഹമീദ്, ഹാരിസ് ബദിര, അജ്മല്‍ തളങ്കര, കബീര്‍ ചെക്കളം, നാസര്‍ ചായിന്റടി, ഹാരിസ് തായല്‍, മൊയ...

ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കാന്‍പോയ യുവാവ് ഒഴുക്കില്‍പ്പെട്ടു

കാസര്‍കോട് (www.evisionnews.co): ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍വീണ പന്തെടുക്കാന്‍ പോയ യുവാവിനെ കാണാതായി. ചേരൂരിലെ ഡി.എം അബ്ദുല്‍ ഖാദറിന്റെയും ആരിഫയുടെയും മകന്‍ ഡി.എം ആഷിഖാണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് ഒഴുക്കില്‍പെടുകയായിരുന്നു.   വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. Powered by Info News For You

പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു, പ്രാര്‍ത്ഥനയോടെ നാട്

Image
കാസര്‍കോട്: (www.kasargodvartha.com 30.09.2018)  പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖിനെ (20)യാണ് ചേരൂര്‍ പുഴയില്‍ കാണാതായത്. ഞായറാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് നീന്തുന്നതിനിടെ ശക്തമായ ഇടിയുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ആഷിഖിനെ കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news,...

കോഴിക്കോട്ട് ഡെപ്യൂട്ടി തഹസില്‍ദാറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മണല്‍ മാഫിയ, അക്രമം മണല്‍ കടത്ത് തടയാനെത്തിയപ്പോള്‍

Image
കോഴിക്കോട്: (www.kasargodvartha.com 30.09.2018)  കോഴിക്കോട്ട് ഡെപ്യൂട്ടി തഹസില്‍ദാറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മണല്‍ കടത്ത് തടയാനെത്തിയപ്പോഴാണ് മണല്‍ മാഫിയയുടെ ആക്രമണമുണ്ടായത്. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരനെയാണ് മണല്‍ മാഫിയ സംഘം ലോറി ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ആവളയില്‍ വെച്ചാണ് സംഭവം. മണല്‍ കടത്ത് തടയാന്‍ രാവിലെ 5.30 മണിയോടെ എത്തിയതായിരുന്നു ശശിധരനും സംഘവും. നേരത്തെ തന്നെ ആവളയില്‍ മണല്‍ കടത്ത് ശക്തമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറി ജീപ്പുപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമിതവാഹനത്തിലെത്തിയ ലോറി ജീപ്പിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഡെപ്യൂട്ടി തഹസില്‍ദാറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക...

ഫിജിയില്‍ ഭൂചലനം

Image
സുവ: (www.kasargodvartha.com 30.09.2018)  തെക്കന്‍ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. റിക്ടര്‍സ്‌കെയില്‍ 6.8 രേഖപ്പെടുത്തി. കിഴക്കന്‍ ഫിജിയിലെ ലെവുകയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും  ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) SUMMARY: A magnitude 7.8 earthquake hit 105 km east-southeast of Suva, Fiji, at a depth of 608 km, the U.S. Geological Survey. The measure was revised downward from an initial magnitude 8.1 reading by USGS.   < !- START disable copy paste --> Powered by Info News For You

ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിയുമായി ചെമ്മനാട് സി.എച്ച് സെന്റര്‍

Image
  ചെമ്മനാട് (www.evisionnews.co): പാവപ്പെട്ട ഭവനരഹിതര്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിക്ക് ചെമ്മനാട് സി.എച്ച്. സെന്റര്‍ തുടക്കം കുറിച്ചു. ചെമ്മനാട് പാലിച്ചിയടുക്കത്തെ യു.എം അഹമ്മദലി സൗജന്യമായി നല്‍കിയ 30സെന്റ് സ്ഥലത്താണ് ബഹുനില ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുന്നത്. 16 വീടുകളുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.    ആദ്യഘട്ടമായി നാലു വീടുകള്‍ നിര്‍മിക്കും. ഇതിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ അവസാനവരാം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുയോഗം അടക്കമുള്ള പരിപാടികള്‍ ആസൂത്രം ചെയ്യുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സി.എച്ച്.സെന്റര്‍ പ്രസിഡണ്ട് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു.    ഖാദര്‍ കുന്നില്‍, പി.എം അബ്ദുല്ല, സി.എം മുസ്തഫ, എ.ബി മുനീര്‍, എന്‍.എ ബദറുല്‍ മുനീര്‍, എ.എ താജുദ്ദീന്‍, സി.ടി.അബ്ദുല്‍ ഖാദര്‍, ബി.എച്ച്.അബൂബക്കര്‍ സിദ്ദീഖ്, സി.എച്ച്. സാജു, നൗഷാദ് ആലിച്ചേരി, കെ.അബ്ദുല്‍ റസാഖ്, കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് സീസണ്‍, അസ്്ലം മച്ചിനടുക്കം, ഹമീദ് പാലിച്ചിയടു...

കാസര്‍കോട്ട് വന്‍ കുഴല്‍പണ- സ്വര്‍ണവേട്ട; 1.20 കോടി രൂപയുമായി സ്വര്‍ണം വാങ്ങാന്‍ വരികയായിരുന്ന യുവാവ് കാറുമായി പിടിയില്‍, ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കരയിലെ വീട്ടില്‍ എക്‌സൈസ് റെയ്ഡ്, ഒന്നരക്കിലോ സ്വര്‍ണം കണ്ടെടുത്തു, ഗൃഹനാഥന്‍ കസ്റ്റഡിയില്‍

Image
കാസര്‍കോട്: (www.kasargodvartha.com 30.09.2018)  കാസര്‍കോട്ട് വന്‍ കുഴല്‍പണ- സ്വര്‍ണവേട്ട. 1.20 കോടി രൂപയുമായി സ്വര്‍ണം വാങ്ങാന്‍ വരികയായിരുന്ന യുവാവ് കാറുമായി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കരയിലെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തി ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഗൃഹനാഥനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27) ആണ് മഞ്ചേശ്വരത്ത് വെച്ച് 1.20 കോടി കുഴല്‍പണവുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കര കുന്നിലിലെ ബഷീറിന്റെ (55) വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ വെച്ച് ഒന്നരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ബഷീറിനെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കെ എ 19 എം ജി 2135 നമ്പര്‍ ടൊയോട്ട എറ്റിയോസ് കാറില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് രാമചന്ദ്ര പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് വെച്ച് കാര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് രഹസ്യഅറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. ബഷീറിന്റെ വീട്ടില്‍ ന...

പര്‍ദ ധരിച്ച് പ്രസവ വാര്‍ഡില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

Image
തൊടുപുഴ: (www.kvartha.com 30.09.2018) പര്‍ദ ധരിച്ച് പ്രസവ വാര്‍ഡില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കുമ്മംകല്ല് സ്വദേശി നൂര്‍ സമീറിനെ ആണ് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പര്‍ദ ധരിച്ച് ഒരാള്‍ പ്രസവ വാര്‍ഡിലൂടെ ചുറ്റിക്കറങ്ങുന്നതു കണ്ട് വാര്‍ഡിലെ സ്ത്രീകള്‍ക്കു സംശയം തോന്നി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുരുഷനാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാള്‍ പുറത്തിറങ്ങി ഓടി. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പര്‍ദ മാറ്റിയശേഷം പോലീസുകാരനാണെന്നു പറഞ്ഞു കടന്നുകളഞ്ഞു. സംഭവത്തില്‍, നൂര്‍ സമീറിനെതിരെ ആള്‍മാറാട്ടത്തിനു കേസെടുത്തിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അതേസമയം നൂര്‍ സമീര്‍ ആശുപത്രിയില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക...

ബൈക്കില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

Image
കുമ്പള: (www.kasargodvartha.com 30.09.2018) ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 550 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. നായ്ക്കാപ്പിലെ നൗഷാദ് (29), മൊഗ്രാല്‍ പെട്ടോരിയിലെ മുനീര്‍ (39) എന്നിവരെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വില്‍പന നടത്താന്‍ വേണ്ടി നായ്ക്കാപ്പ് അനന്തപുരം ഭാഗത്ത് കഞ്ചാവുമായി ബൈക്കില്‍ കറങ്ങുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ എക്സൈസ് സംഘം ഇവരെ പിടികൂടിയത്. വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റുമാരെ കുറിച്ച് വിവരം ലഭിച്ചതായും ഇവരെ പിടിക്കാന്‍ കര്‍ശന പരിശോധന നടത്തുന്നതായും എക്സൈസ് സംഘം പറഞ്ഞു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി ശശി, കെ പീതാംബരന്‍, സിവില്‍ ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയ...

ചട്ടഞ്ചാല്‍ പുത്തരിയടുക്കം ബൈത്തുറഹ്മ റോഡ് ഉദ്ഘാടനം ചെയ്തു

Image
  ചട്ടഞ്ചാല്‍ (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ചട്ടഞ്ചാല്‍ പുത്തരിയടുക്കം ബൈത്തുറഹ്മ റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജന പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം റഊഫ് ബായിക്കര, ഖാസ്മി അബ്ദുല്ല, അബുബക്കര്‍ കണ്ടത്തില്‍, ടി.ഡി ഹസന്‍ ബസരി, സിദ്ദീഖ് മങ്ങാടന്‍, മൊയ്തു തൈര, ബഷീര്‍ കൈന്താര്‍, അബൂ മാഹിനബാദ്, സാദിഖ് ആലംപാടി, മജീദ് അല്‍ഫലാഹ്, ജര്‍മ്മന്‍ ഹസന്‍, ഹുസൈന്‍, അഷ്‌റഫ് പൊയ്യക്കുളം സംബന്ധിച്ചു. Powered by Info News For You

ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസി യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു

Image
മുസഫര്‍നഗര്‍: (www.kvartha.com 30.09.2018) ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസി യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപം ശാംലി ജില്ലയിലെ ജന്ധേരി ഗ്രാമത്തിലാണ് 26കാരിയായ യുവതിയെ അയല്‍വാസിയായ യുവാവ് തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തത് അതിക്രമിച്ചു കടന്ന അയല്‍ക്കാരനായ ഗൗരവ്കുമാര്‍(27) തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. മറ്റാരോടെങ്കിലും പറഞ്ഞാല്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍പറയുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഒളിവില്‍പോയ പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Nati...

പ്രവാസികളുടെ പ്രതിഷേധം ഫലിച്ചു; മൃതദേഹം കൊണ്ടു പോകുന്നതിനുള്ള അമിതനിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

Image
ദുബൈ: (www.kvartha.com 30.09.2018) ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കാര്‍ഗോ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് എയര്‍ ഇന്ത്യ പിന്‍വലിച്ചു. കഴിഞ്ഞയാഴ്ച നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്. നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നതായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചതല്ല, നേരത്തെ നല്‍കിയിരുന്ന 50% ഇളവ് എടുത്തു കളഞ്ഞതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. മൃതദേഹം ഭാരം തൂക്കി നോക്കിയാണ് കാര്‍ഗോ നിരക്ക് ഈടാക്കുന്നത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം 120 കിലോയോളം വരുമെന്നതിനാല്‍, സാധാരണ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടിയത് 1,800 ദിര്‍ഹം മാത്രമേ വരികയുള്ളൂ. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവന്നു. ഇതുകൂടാതെ, ഹാന്‍ഡ് ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹത്തോളവും നല്‍കണം. കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ക്ക് ഇത്രയും തുക നല്‍കിയിരുന്നു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കുമുള്ള നിരക്ക് വര്‍ധനയാണ് ഇപ്...

ഇന്തോനേഷ്യയിലെ സുനാമി; മരണസംഖ്യ 832 ആയി

Image
ജക്കാര്‍ത്ത: (www.kasargodvartha.com 30.09.2018)  ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. നിരവധിപേരെ കാണാതായിട്ടുണ്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മിക്ക സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് മരണസംഖ്യ പുറത്തുവിട്ടത്. ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 384 പേരായിരുന്നു മരിച്ചിരുന്നത്. സുലാവേസിയിലെ വടക്കന്‍ പലുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുനാമി ഉണ്ടായത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. പലു, ഡങ്കല നഗരങ്ങളെയാണ് ദുരന്തം സാരമായി ബാധിച്ചിരിക്കുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ?...

കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാജസേനന്‍

Image
കൊച്ചി: (www.kvartha.com 30.09.2018) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംവിധായകനും നടനുമായ രാജസേനന്‍. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചാണ് രാജസേനന്റെ പ്രതികരണം. കോടതിവിധിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പങ്കിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് രാജസേനന്‍ തന്റെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 'ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്. ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഇസ്ലാമിനും ക്രിസ്തുവിനും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല'. കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനു...

അന്ത്യ യാത്രയിലും ആര്‍ത്തി തീരാതെ എയര്‍ ഇന്ത്യ! -കാര്‍ട്ടൂണ്‍ ഹബീബ് മളി

Image
(www.kvartha.com 30.09.2018)  മൃതദേഹത്തിന് കാര്‍ഗോ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കെ എം സി സി ഉള്‍പെടെ നിരവധി സംഘടനകളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹങ്ങളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നുള്ള പ്രവാസികള്‍ മുറവിളികള്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Cartoon, Gulf, Air India, Expatriates against Air India; Cartoon Habeeb Mali   < !- START disable copy paste --> Powered by Info News For You

ശബരിമല വിധിക്കെതിരെ ചെന്നിത്തല; ദേവസ്വം ബോര്‍ഡ് പുന:പ്പരിശോധനാ ഹര്‍ജി നല്‍കണം

Image
തിരുവനന്തപുരം: (www.kvartha.com 30.09.2018) ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രീംകോടതി അക്കാര്യവും പരിശോധിക്കണം. ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. 2016 ഫെബ്രുവരി അഞ്ചിന് ഇത് സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ അത് തിരുത്തി പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇടതു മുന്നണിയുടെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് നേര്‍ വിപരീതമായി സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം...

സാധാരണക്കാര്‍ക്ക് എസ് ബി ഐയുടെ ഇരുട്ടടി

Image
തിരുവനന്തപുരം: (www.kvartha.com 30.09.2018)  അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചാണ് എസ് ബി ഐ സാധാരണക്കാര്‍ക്ക് വീണ്ടും വില്ലനായത്. നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും. മാസ്‌ട്രോ, ക്ലാസിക് എന്നീ ഗണത്തില്‍പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എടിഎം കാര്‍ഡുകള്‍ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ് ബി ഐ ഉള്‍പ്പെടെയുള്ള ദേശസാത്കൃത ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. പണമില്ലാത്ത എടിഎമ്മുകളില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഉപഭോക്താക്കളില്‍ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിര്‍ത്തലാക്കാന്‍ തീരുമാനമായില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറന്‍സിരഹിത ഇടപാട് പ്ര...

ബരിമലയില്‍ സ്ത്രീപ്രവേശനം ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Image
    (www.evisionnews.co) ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവര്‍ത്തിക്കും. നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥല...

സുനാമി: ഇന്തോനേഷ്യയില്‍ മരണസംഖ്യ 832 കവിഞ്ഞു; പരിക്കേറ്റത് ആയിരങ്ങള്‍ക്ക്, ഭക്ഷണവും വെള്ളവുമില്ലാതെ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

Image
ജക്കാര്‍ത്ത: (www.kvartha.com 30.09.2018) സുനാമിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ 832 കവിഞ്ഞതായും നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയിലെ കണക്കു പ്രകാരം മരണസംഖ്യ 384 ആയിരുന്നു. നേരത്തേ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് 20 അടി വരെ ഉയരത്തില്‍ കൂറ്റന്‍ തിരകളുയര്‍ത്തി സുലവേസിയില്‍ സൂനാമിയുണ്ടായത്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കു താഴെ ഇപ്പോഴും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചുള്ള നേര്‍ത്ത നിലവിളികള്‍ കേട്ടതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നത് ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്. തെക്കന്‍ പ്രവിശ്യാ തല...

ശബരിമല സ്ത്രീപ്രവേശനം; വിധി ഉടന്‍ നടപ്പാക്കണമെന്നും സാവകാശം പാടില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതരോട് മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 30.09.2018) ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സാവകാശം നല്‍കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും പത്മകുമാര്‍ അറിയിച്ചു. സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക...