വിവാഹവാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം:(www.kvartha.com 31/08/2019) തിരുവനന്തപുരം ചിറയന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ മണനാക്ക് പെരുംകുളം പോസ്റ്റോഫീസിനു സമീപം ഷീബാകോട്ടേജില്‍ സിറാജിനെ(21)യാണു കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

News, Thiruvananthapuram, Kerala, Molestation, Arrest, Police, Cheating, Accused, Youth,Molestation-youth-remanded

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ വിവിധ റിസോര്‍ട്ടുകളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍ക്കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പ്രതി ഒളിവില്‍ പോവുകയായിരുന്നു എന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു.

പ്രതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയതെന്നും ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കാവൂര്‍ സിഐ ശ്രീകുമാര്‍, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, സിപിഒമാരായ മനോഹരന്‍, മഹേഷ്, രാജേന്ദ്രന്‍, ബിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Molestation, Arrest, Police, Cheating, Accused, Youth,Molestation-youth-remanded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?