Posts

Showing posts from August, 2018

പ്രളയം: ദുരിതബാധിതര്‍ക്കു നല്‍കിയത് 10 കോടി രൂപയുടെ ഇന്‍ഷുറന്‍സ്

Image
കോട്ടയം: (www.kvartha.com 01.09.2018) പ്രളയക്കെടുതിയില്‍ വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഇതിനകം നല്‍കിയത് 10 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം. ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗത്തില്‍ ക്ലെയിം തുക നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോമും സാക്ഷ്യപത്രവും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നല്‍കിയാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ വിലയിരുത്തുകയും ക്ലെയിം തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യും. ഇന്‍ഷുര്‍ ചെയ്ത എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 3500 രൂപയാണ് നല്‍കുക. മറ്റ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വിലയിരുത്തിയ ശേഷം ആവശ്യമുള്ള തുക നല്‍കും. സാധാരണയായി വാഹനങ്ങള്‍ നന്നാക്കിയ ശേഷം ബില്ലുമായാണ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടത്. എന്നാല്‍ പ്രളയം കാരണമുണ്ടായ അടിയന്തര സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആദ്യം തന്നെ തുക കൈമാറും. തുടര്‍ന്ന് ഏത് വര്‍ക് ഷോപ്പില്‍ നിന്നും വാഹനങ്ങള്‍ നന്നാക്കാവുന്നതാണ്. വീടും കടയും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള എല്ലാ വീട്ടുപകരണങ്ങള്‍ക്കുമുള്ള നാശനഷ്ടം വിലയിരുത്തിയ ശേഷമാണ് ക്ലെയിം തുക അക്കൗണ്ടിലേക്ക് നല്‍ക...

കൊള്ളക്കാരുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു

Image
(www.evisionnews.co) കൊള്ളക്കാരുടെ വെടിയേറ്റു ദക്ഷിണാഫ്രിക്കയില്‍ മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം പഴയിടം വലിയവീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്സ്(55) ആണു മരിച്ചത്. പത്തു വര്‍ഷമായി ഇദേഹം ദക്ഷിണാഫ്രിക്കയില്‍ കോക്സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 7.30ന് ഏതാനും പേര്‍ ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ജിജന് വെടിയേല്‍ക്കുകയായിരുന്നു. ജിജന്റെ ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളാണ് നാട്ടിലുള്ളവരെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാഗം. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്. Powered by Info News For You

പ്രളയം: റാന്നിയിലെ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാംഘട്ടമായി 34.72 കോടി രൂപ അനുവദിച്ചു

Image
റാന്നി: (www.kvartha.com 01.09.2018) പ്രളയക്കെടുതിയില്‍ തകര്‍ന്ന റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാം ഘട്ടമായി 34.72 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന പെരുനാട് അത്തിക്കയം ചെത്തോംകര റോഡിന് 10.31 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മറ്റ് റോഡുകളുടെ പേരും അനുവദിച്ച തുക ലക്ഷത്തിലും ബ്രാക്കറ്റില്‍: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത (150), മണ്ണാറക്കുളഞ്ഞി- പമ്പ റോഡില്‍ എരുവാറ്റുപുഴയില്‍ ഓട നിര്‍മ്മാണം (15), മണ്ണാറക്കുളഞ്ഞി- പമ്പ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സംരക്ഷണവും തകര്‍ന്ന കലുങ്കുകളുടെ നിര്‍മ്മാണവും സംരക്ഷണഭിത്തിയും (40), മേലുകരറാന്നി റോഡില്‍ ഓട നിര്‍മ്മാണം (30), പെരുനാട്-കണ്ണന്നുമണ്‍പുതുക്കട റോഡ് (25), കൂനംകര- തോണിക്കടവ് റോഡ് (25), ആലപ്ര റിസേര്‍വ് റോഡ് (60), മൂക്കന്‍പെട്ടി- പമ്പാവാലി റോഡ് (5), കുമ്പനാട്- കല്ലൂപ്പാറ റോഡ് (10), ഇട്ടിയപ്പാറ- അമ്മച്ചിക്കാട് (25), ഉതിമൂട്- പേരൂച്ചാല്‍ (20), ഉതിമൂട്- കുമ്പളാംപൊയ്ക (15), മുരണി-ശാസ്താംകോയിക്കല്‍ (10), പെരുമ്പെട്ടി കരിയംപ്ലാവ് കണ്...

കാമുകിയുമായി ഹോട്ടലിലെത്തി: ലൈംഗിക ബന്ധത്തിനിടെ രക്തസ്രാവം; യുവതി ഗുരുതരാവസ്ഥയില്‍, വിവാഹിതനായ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

Image
കോട്ടയം : (www.kvartha.com 01.09.2018) കാമുകിയുമായി ഹോട്ടലിലെത്തിയ കാമുകന്‍ കുടുങ്ങി. കുടമാളൂര്‍ സ്വദേശിയായ 22കാരിയെ ഐഡ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗിക ബന്ധം നടത്തുന്നതിനിടെ അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവഗുരുതരമാണ്. പോലീസ് കാവലില്‍ യുവതി കഴിയുന്നതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചതിനെ തുടര്‍ന്ന് കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേവി ഉദ്യോഗസ്ഥനും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും മിസ്റ്റര്‍ ഇന്ത്യയുമായ യുവാവ് ബോംബൈയില്‍ സ്ഥിര താമസമാണ്. അയല്‍വാസിയായ യുവതിയുമായി മാസങ്ങളായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഓണാവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് പ്രണയസാഫല്യത്തിനായി കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തു കഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ലൈംഗികബന്ധത്തിലെ അതിക്രമത്തോടെ പെണ്‍കുട്ടി അവശനിലയിലാവുകയായിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് തന്നെയാണ് യുവതിയെ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ ...

മുളിയാര്‍ വില്ലേജ് ഓഫീസര്‍ക്ക് നേരെ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് എച്ച്.ആര്‍.പി.എം

Image
കാസര്‍കോട് (www.evisionnews.co): മുളിയാര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു. ഒരു സംഘടനയുടെ പ്രതിഷേധ സമരം കഴിഞ്ഞ് മണിക്കൂറിനകം കാരണം പോലും തേടാതെ ഭരണകക്ഷി നടത്തിയ ഇടപെടലിലൂടെ സ്ത്രീയെന്ന പരിഗണന പോലും വെക്കാതെ സസ്‌പെന്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സസ്‌പെന്‍ഷന്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും സുരക്ഷിതവും നിര്‍ഭയവുമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. Powered by Info News For You

സോഷ്യല്‍ മീഡിയില്‍ പുതിയ സൗകര്യം ഒരുക്കി ബ്രോഡ്കാസ്റ്റ് ആപ്പുമായി മലയാളി

Image
കൊച്ചി : (www.kvartha.com 01.09.2018) സോഷ്യല്‍മീഡിയയില്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നാം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും അധികം ആരും കാണുന്നില്ലെന്ന തോന്നലുകള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും പരിഹാരം. പുത്തന്‍ ബ്രോഡ്കാസ്റ്റ് ആപ്പുമായി എത്തിയിരിക്കുകയാണ് കെ ശങ്കര്‍ എന്ന മലയാളി. യുവി ആപ്പ് വാട്‌സ് ആപ്പിന്റെയും ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും സവിശേഷതകള്‍ ചേര്‍ന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍. എറണാകുളം കടവന്ത്ര സ്വദേശിയായ കെ ശങ്കറിന്റെ യുവി (You-W-e) ബ്രോഡ്കാസ്റ്റ് ആപ്പുവഴി ഇനി ചിത്രങ്ങളും മെസേജും ഓഡിയോയും വീഡിയോയും ഡോക്യുമെന്റ്‌സും പരിധിയില്ലാതെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും എന്നതാണ് സോഷ്യല്‍മീഡിയ പ്രേമികള്‍ക്കുളള ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്ത. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന യുവി ആപ്പ്, വാട്‌സാപ്പിന്റെ ഘടനയും എത്രപേരെ വേണമെങ്കിലും കൂട്ടിചേര്‍ക്കാവുന്ന ട്വിറ്ററിന്റെ രീതിയും ഫേസ്ബുക്കിന്റെ സവിശേഷതയുമാണ് പങ്കുവെയ്ക്കുന്നത്. വാട്‌സ് ആപ്പിന്റെ ഘടനയിലാണ് യുവി ആപ്പിന്റെ രൂപകല്‍പന. രജിസ്‌ട്രേഷന്‍ നടപടിക്രമ...

ആറന്‍മുളയില്‍ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമര്‍പ്പണം ശനിയാഴ്ച

Image
പത്തനംതിട്ട: (www.kvartha.com 01.09.2018) ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ശനിയാഴ്ച ആചാരപ്രകാരം ചേനപ്പാടി കരക്കാര്‍ പാളത്തൈര് സമര്‍പ്പിക്കും . പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ചടങ്ങ് മാത്രമാണ് നടക്കുക . ആറന്‍മുള ക്ഷേത്രത്തില്‍ അഷ്ട്ടമിരോഹിണി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള തൈര് തയ്യാറാക്കി പാളപ്പാത്രങ്ങളില്‍ എത്തിക്കുന്ന ചടങ്ങാണിത്. അഷ്ട്ടമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സമൂഹസദ്യ ഉണ്ടാകില്ല. അന്നദാനവും പ്രാര്‍ത്ഥനയും നടക്കും . (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Chanappady Palathairu Samarppanam to Aranmula, Pathanamthitta, News, Local-News, Religion, Temple, Kerala. Powered by Info News For You

കോഴിക്കോട്ട് എലിപ്പനി പടരുന്നു: മരണം 12 ആയി

Image
കോഴിക്കോട് (www.evisionnews.co): ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് ആഗസ്റ്റില്‍ മരിച്ചവര്‍ 12 ആയി. നാലു ലക്ഷത്തിലധികം പ്രതിരോധ മരുന്നാണ് ജില്ലയില്‍ ഇന്നലെ ആരോഗ്യവകുപ്പ് വിതരണം ചെയ്തത്. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. Powered by Info News For You

പ്രളയാനന്തരം ഇ പി ജയരാജന്‍ ' മുഖ്യമന്ത്രി'; മൂന്നാം മാസം പുറത്തുപോകേണ്ടി വന്നതിന് 'മധുരപ്രതികാരം'

Image
തിരുവനന്തപുരം: (www.kvartha.com 01.09.2018) മഹാപ്രളയത്തേത്തുടര്‍ന്ന് മാറ്റിവച്ച ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുമെന്നു കരുതുന്ന ഇ പി ജയരാജന് ഇത് അപ്രഖ്യാപിത മധുരപ്രതികാരം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസംപോലും തികയുന്നതിനു മുമ്പ് ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടി വന്ന ഇ പി ജയരാജനെ പിന്നീട് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റമുക്തനാക്കിയെങ്കിലും രണ്ട് വര്‍ഷമാണ് അദ്ദേഹം മന്ത്രിസഭയ്ക്ക് പുറത്തു നിന്നത്. ഇതിനിടെ എന്‍സിപിയുടെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദം കത്തിപ്പടര്‍ന്നെങ്കിലും ജയരാജന്റെ കാര്യത്തിലെപ്പോലെ പെട്ടെന്നു തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ തീരെ രക്ഷയില്ലാതെ വന്നപ്പോള്‍ അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്. ജയരാജനു ശേഷം ഫോണ്‍കെണിയില്‍പ്പെട്ട് രാജിവച്ച എ കെ ശശീന്ദ്രന്‍ തോമസ് ചാണ്ടിക്ക് പകരം മന്ത്രിസഭയിലേക്ക് തിരിച്ചുവന്നപ്പോള്‍ അതിനൊപ്പം ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന...

കിഴക്കോത്ത് പഞ്ചായത്തില്‍ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ വേറിട്ട സംഗമം

Image
കോഴിക്കോട് (www.evisionnews.co): കിഴക്കോത്ത് പഞ്ചായത്തില്‍ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ വേറിട്ട സംഗമം. 'പരേതര്‍' മാത്രമായിരുന്നു സംഗമിച്ചത്. എന്നാല്‍ ഇവര്‍ പങ്കുവച്ചത് സ്വര്‍ഗത്തിലേയും നരഗത്തിലേയും സുഖവിവരങ്ങളല്ല. കേരള സര്‍ക്കാര്‍ ഇവര്‍ക്കു പെന്‍ഷന്‍ റദ്ദു ചെയ്തു കാര്യമാണ്. പുതുതായി പുറത്തിറക്കിയ പെന്‍ഷന്‍ രേഖയില്‍ ഇവരുടെയൊന്നും പേരുകളില്ല. കാരണം പറയുന്നത് ഇവരെല്ലാം മരിച്ചു പോയി എന്നാണ്. ഇങ്ങനെ ഈ പ്രളയ കാലത്ത് സര്‍ക്കാന്‍ 'കൊന്നു' കളഞ്ഞവരുടെ സംഗമമാണ് കിഴക്കോത്ത് പഞ്ചായത്തില്‍ നടന്നത്. ഞങ്ങള്‍ മരിച്ചിട്ടില്ലെന്ന തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണിവര്‍. മരണപ്പെട്ടതായി സര്‍ക്കാര്‍ ചിത്രീകരിച്ച് ക്ഷേമപെന്‍ഷന്‍ നിഷേധിച്ചവര്‍ കിഴക്കോത്ത് പഞ്ചായത്ത് ഓഫിസിലാണ് ഒത്തുകൂടിയത്. ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 175 പേര്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്റെ പെന്‍ഷന്‍ സൈറ്റില്‍ നിന്ന് ലഭിച്ച വിവരം. വീട്ടില്‍ ഇ...

സേലത്ത് ബസ് അപകടം: മലയാളികള്‍ ഉള്‍പ്പെടെ ഏഴുമരണം, 30പേര്‍ക്ക് പരിക്ക്

Image
സേലം (www.evisionnews.co): തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം സ്വദേശി ജിമ്മി ജേക്കബിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സേലം- ബംഗളൂരു ദേശീയപാതയില്‍ വച്ച് ബംഗളൂരുവില്‍നിന്ന് തിരുവല്ലയ്ക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലം കൃഷ്ണഗിരിയിലേക്ക് പോവുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്ക് പോവുന്ന ബസ് ആദ്യം റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്നു പിക്കപ് വാനില്‍ ഇടിച്ചു. അതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്നു യാത്രാ ട്രാവല്‍സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Powered by Info News For You

ഇടിത്തീയായി പാചക വാതക വില വര്‍ധന: ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂട്ടി

Image
കേരളം (www.evisionnews.co): പാചകവാതക വിലയില്‍ വന്‍വര്‍ദ്ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. 30രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലണ്ടര്‍ വില 812.50 രൂപയായി. അതേസമയം സബ്സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. സബ്സിഡി തുക 279ല്‍ നിന്ന് 308 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1410 രൂപയായി. അതിനൊപ്പം തന്നെ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ച് ഉയരുകയാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 80.41 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73.89 രൂപയും. ഇന്ധന വില വര്‍ദ്ധനയെ തുടര്‍ന്ന് ആവശ്യ സാധനങ്ങളുടെ വില കൂടുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇന്ധന വിലയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോഡിലെത്തി നില്‍ക്കേ വന്‍ വിലക്കുറവിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്ര...

പടന്നക്കാട്ടെ ഓട്ടോവര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

Image
കാഞ്ഞങ്ങാട് (www.evisionnews.co): പടന്നക്കാട്ടെ ഓട്ടോ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ഓട്ടോവര്‍ക്ക് ഷോപ്പിലാണ് തീപിടുമുണ്ടായത്. പടന്നക്കാട്ടെ അബൂബക്കര്‍ ഫാത്തിമ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ചായ്യോത്തെ വിജീഷിന്റെ ഓട്ടോ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.  പരിസരവാസികള്‍ കെട്ടിടത്തിനകത്ത് നിന്നും പുകയും തീയും ഉയരുന്നത് കണ്ടു കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പിനകത്തെ ബാരലില്‍ ഓയില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീ പടരാതെ പെട്ടന്ന് തീയണച്ചത് കൊണ്ടാണ് വന്‍ നാശനഷ്ടം ഒഴിവായത്. ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് തീയണച്ചത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. Powered by Info News For You

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി; കലാശപ്പോരില്‍ ജപ്പാന് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ

Image
ജക്കാര്‍ത്ത: (www.kvartha.com 01.09.2018) മുപ്പത്തിയാറു വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാമെന്ന ഇന്ത്യയുടെ മോഹം ജപ്പാന്‍ കരുത്തിന് മുന്നില്‍ പൊലിഞ്ഞു. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ജപ്പാന്‍ ഇന്ത്യയെതറപറ്റിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നേരത്തെ പുരുഷഹോക്കി ടീം സെമിഫൈനലില്‍ മലേഷ്യയോട് തോറ്റ് പുറത്തായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Asia, Hockey, Women, Indian athletes, Indian Team, Japan, Winner, Gold Price, Sports, Asian Games, Asian Games: India women claim silver in hockey after 1-2 loss to Japan.  Powered by Info News For You

ഡോര്‍ട്ട്മുണ്ടിന് സമനിലക്കുരുക്ക്; ഇറ്റലിയില്‍ റോമയെ തറപറ്റിച്ച് മിലാന്‍

Image
മ്യൂണിക്ക്: (www.kvartha.com 01.09.2018) ബുണ്ടസ് ലിഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ സമനിലയില്‍ കുരുക്കി ഹാന്നോവര്‍. 25ാം മിനിറ്റില്‍ ഡെലാനിയിലൂടെ ഡോര്‍ട്ട്മുണ്ട് ഹാന്നോവര്‍ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ളാഗുയര്‍ന്നു. 42ാം മിനിറ്റില്‍ മാര്‍ക്കോ റൂയിസിന്റെ ഷോട്ടും പിന്നീട് ഫിലിപ്പിന്റെ ഹെഡറും പോസ്റ്റിലിടിച്ച് മടങ്ങിയത് ഡോര്‍ട്ട്മുണ്ടിന് വിനയായി. അതേസമയം സീരി എയില്‍ എ എ,സ് റോമയെ എ സി മിലാന്‍ തറപറ്റിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിലാന്‍ വിജയം പിടിച്ചെടുത്തത്മിലാനു വേണ്ടി കെസ്സിയയും പാട്രിക്കും ഗോള്‍ സ്‌കോര്‍ ചെയ്തു. ഫാസിയോയാണ് റോമയുടെ ഗോള്‍ നേടിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: S ports, News, Germany, Football, Rom, Italy, AC Milan, Football league, Borussia Dortmund, Borussia Dortmund draw with Hannover; ...

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

Image
ആലപ്പുഴ: (www.kvartha.com 01.09.2018) ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ക്യാമ്പ് വിട്ട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവരെ പനി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചങ്ങം കരി ധര്‍മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയാണ് സുഷമ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, News, Trending, Alappuzha, Death, House Wife, Flood, Rain, Fever; Housewife Dead.  Powered by Info N...

യുക്രൈന്‍ വിമത നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Image
കീവ്: (www.kvartha.com 01.09.2018) യുക്രൈയിനിലെ വിമത നേതാവ് അലക്സാണ്ടര്‍ സഖാര്‍ ചെന്‍കോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡൊണെറ്റ്സ്‌കിലെ അലക്‌സാണ്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള കഫേയിലാണ് സ്‌ഫോടനം നടന്നത്. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് (ഡിഎന്‍ആര്‍) നേതാവായ അലക്‌സാണ്ടര്‍ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. യുക്രൈന്‍ ആസൂത്രിതമായി നടത്തിയ കൊലാപാതകമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇതേസമയം യുക്രൈന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അലക്‌സാണ്ടറിന്റെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  World, News, Ukraine, Leader, Killed, Russia, Pro-Russian rebel leader, eastern Ukraine blast, Pro-Russian rebel leader...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രിമാര്‍ ഘോരഘോരം പ്രസംഗിക്കുന്നു; ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടുണ്ടാവില്ല; എല്ലാവര്‍ക്കും ഓരോ കോപ്പി നല്‍കാന്‍ താന്‍ തയ്യാറാണ്; മന്ത്രിമാരുടെ പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് ജോയ് മാത്യൂ

Image
തിരുവനന്തപുരം: (www.kvartha.com 01.09.2018) കഴിഞ്ഞ ദിവസം പ്രത്യേക അവലോകന യോഗത്തിനിടെ നിയമസഭയില്‍ മന്ത്രിമാര്‍ 'കാഴ്ച്ചവെച്ച' പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും എന്നാല്‍ ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടു പോലുമില്ലെന്നും ജോയ് മാത്യു പറഞ്ഞു. വേണമെങ്കില്‍ എല്ലാ നിയമസഭാ സാമാജികര്‍ക്കും ഓരോ കോപ്പി വീതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട്  പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ്...

വാഹന ഇന്‍ഷുറന്‍സ് സംവിധാനം മാറുന്നു: ഇനി കൂടുതല്‍ പണം ചെലവിടണം

Image
ന്യൂഡല്‍ഹി (www.evisionnews.co): ഇന്നു മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം. കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാകുന്നതിനാലാണിത്. ഒരു കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. വാഹനം വ്യക്തികളെയോ മറ്റു വസ്തുക്കളെയോ ഇടിച്ചുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരമേകുന്നത് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴിയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ വാഹനം ഓടിക്കുന്നത് 1000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുമുള്ള പോളിസികള്‍ തയ്യാറാക...

ദുബൈ മണ്ഡലം കെ.എം.സി.സി ബൈത്തുറഹ്മകള്‍ ആറിന് കൈമാറും

Image
കാസര്‍കോട് (www.evisionnews.co): ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന നിര്‍മിച്ചു നല്‍കുന്ന എട്ടാമത്തെയും ഒമ്പതാമത്തെയും ബൈത്തുറഹ്മകള്‍ സെപ്തംബര്‍ ആറിന് അവകാശികള്‍ക്ക് കൈമാറും.  ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ അവകാശികള്‍ക്ക് കൈമാറുക. അന്നേദിവസം ബദിയടുക്ക പഞ്ചായത്തിലെ സഹോദര സമുദായ അംഗമായ പട്ടാജയിലെ ഉമേഷിനും ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെര്‍ളട്ക്കയില്‍ രാവിലെ 10മണിക്കാണ് താക്കോല്‍ ദാന ചടങ്ങ്. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഒമ്പതാമത് ബൈത്തുറഹ്മയാണിത്. ഇതോടെ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിച്ചതായി മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ച...

മ്യാന്മാര്‍ തീരക്കടലില്‍ 'പ്രേതക്കപ്പല്‍' അലഞ്ഞുതിരിയുന്നു

Image
യാങ്കോണ്‍: (www.kvartha.com 01.09.2018) മ്യാന്‍മാര്‍ കടലില്‍ നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന്‍ കപ്പല്‍ കണ്ടെത്തി. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പല്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പല്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നല്‍കിയത്. സാം രത്‌ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. ഇന്തോനേഷ്യന്‍ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്ൃ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  World, News, Myanmar, Sea, Ship, Fishermen, Police, Investigates, Ghost Ship, 'Ghost ship' runs aground on Myanmar coast.  Powered by Info News...

സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; മലയാളികള്‍ ഉള്‍പ്പടെ 7 മരണം; 30 പേര്‍ക്ക് പരിക്ക്

Image
ചെന്നൈ: (www.kvartha.com 01.09.2018) തമിഴ്‌നാട്ടിലെ സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. സേലം മാമാങ്കത്ത് ശനിയാഴ്ച പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയിലായിരുന്നു അപകടം. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.  സേലത്തു നിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയ പി്ക്കപ്പ് വാനില്‍ ഇടിച്ച് എതിര്‍ദിശയില്‍ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ...

ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം; ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.08.2018)  ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ഓട്ടോ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടുമുണ്ടായത്. പടന്നക്കാട്ടെ അബൂബക്കര്‍ ഫാത്വിമ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ചായ്യോത്തെ വിജീഷിന്റെ ഓട്ടോ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. പരിസരവാസികള്‍ കെട്ടിടത്തിനകത്ത് നിന്നും പുകയും തീയും ഉയരുന്നത് കണ്ട് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. വര്‍ക്ക്‌ഷോപ്പിനകത്തെ ബാരലില്‍ ഓയില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീ പടരാതെ പെട്ടന്ന് തീയണച്ചത് കൊണ്ടാണ് വന്‍ നാശനഷ്ടം ഒഴിവായത്. ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് തീയണച്ചത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്...

റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്‍ വഴിയില്‍ കുഴഞ്ഞു വീണു; യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയത് റെയില്‍വേ പോലീസിന്റെ സമയോചിത ഇടപെടല്‍ കൊണ്ട്

Image
കാസര്‍കോട്: (www.kasargodvartha.com 31.08.2018)  റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്‍ വഴിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി. റെയില്‍വേ പോലീസിന്റെ സമയോജിതമായ ഇടപെടല്‍ കാരണം യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. തിരുവനന്തപുരം സ്വദേശിയും സുള്ള്യയില്‍ റബ്ബര്‍ ടാപ്പിംഗ് ജോലിക്കാരനുമായ രവീഷ് (35) ആണ് വഴിയില്‍ കുഴഞ്ഞുവീണത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് ഒപ്പം ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്റ്റാന്‍ലി ആന്‍ഡ്രൂസിനൊപ്പം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് പോകാനെത്തിയതായിരുന്നു രവീഷ്. ഇതിനിടയില്‍ വയറു വേദന അനുഭവപ്പെട്ട രവീഷ് ഛര്‍ദിക്കണമെന്ന് പറഞ്ഞ് റെയില്‍വേ സ്‌റ്റേഷന്റെ വടക്കു ഭാഗത്ത് മാലിന്യം കൂട്ടിയിട്ട ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സ്റ്റാന്‍ലി കാസര്‍കോട് റെയില്‍വേ അസി. സബ് ഇന്‍സ്‌പെക്ടര്‍ ബാബു കുപ്ലേരിയെ വിവരമറിയിക്കുകയായിരുന്നു. ബാബു കുപ്ലേരിയും സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫൈസല്‍, സുനില്‍ കുമാര്‍, അശോകന്‍, ഗംഗാധരന്‍ എന്നിവര്‍ രവീഷിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടെ മാലിന്യ...

ലൈസന്‍സില്ലാതെ ബൈക്കില്‍ വരുന്നത് പോലീസില്‍ അറിയിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെയും പി ടി എ പ്രസിഡണ്ടിനെയും വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ഓഫീസില്‍ നാശനഷ്ടവും വരുത്തി, സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു

Image
ചെര്‍ക്കള: (www.kasargodvartha.com 31.08.2018)  ലൈസന്‍സില്ലാതെ ബൈക്കില്‍ വരുന്നത് പോലീസില്‍ അറിയിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെയും പി ടി എ പ്രസിഡണ്ടിനെയും വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്യുകയും ഓഫീസില്‍ നാശനഷ്ടവും വരുത്തുകയും ചെയ്തു. എടനീര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ രാവിലെ 10.45 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. ഇന്റര്‍വെല്‍ കഴിഞ്ഞിട്ടും ഏതാനും വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരെ അന്വേഷിച്ചു ചെന്നപ്പോള്‍ സ്‌കൂളിന് പിറകിലുള്ള കാട്ടില്‍ ബൈക്കിലും സ്‌കൂട്ടറിലുമായി അഞ്ചു കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞതോടെയാണ് ഈ അഞ്ച് കുട്ടികളുടെ നേതൃത്വത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഹരികൃഷ്ണന്‍ മാസ്റ്ററെയും പി ടി എ പ്രസിഡണ്ട് അബ്ദുല്ല കുഞ്ചാറിനെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മറ്റ് അധ്യാപകര്‍ ചേര്‍ന്ന് തടഞ്ഞതിനാലാണ് ഇവര്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍...

ആംബുലന്‍സില്‍ രോഗിയെ ഇറക്കിവരികയായിരുന്ന ഡ്രൈവറെ കാര്‍ കുറുകെയിട്ട് തടഞ്ഞ് ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Image
കാസര്‍കോട്: (www.kasargodvartha.com 31.08.2018)  ആംബുലന്‍സില്‍ രോഗിയെ ഇറക്കിവരികയായിരുന്ന ഡ്രൈവറെ കാര്‍ കുറുകെയിട്ട് തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കോടിയേരി പൊന്നാരത്തെ ആംബുലന്‍സ് ഡ്രൈവര്‍ പി സജിത്തിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഫാദര്‍ മുള്ളേഴ്‌സിലേക്ക് രോഗിയെ കൊണ്ടുവിട്ട് തിരിച്ചു വരുന്നതിനിടെ അടുക്കത്ത്ബയലില്‍ വെച്ചാണ് കാറിലെത്തിയ രണ്ടംഗ സംഘം കാര്‍ കുറുകെയിട്ട് സജിത്തിനെ ആക്രമിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ബീരന്ത് വയല്‍ സുനാമി ക്വാര്‍ട്ടേഴ്‌സിലെ സതീഷ് (34), ബങ്കരക്കുന്നിലെ ഉമേഷ് നായിക്ക് (33) എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് അക്രമം നടത്തിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ?...

സസ്‌പെന്‍ഡ് ചെയ്ത വിഷമത്തില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്

Image
മുളിയാര്‍: (www.kasargodvartha.com 31.08.2018)  സസ്‌പെന്‍ഡ് ചെയ്ത വിഷമത്തില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്ത മുളിയാര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ സ്വദേശിനി ബിന്ദുവാണ് (40) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സി പി എം പ്രാദേശിക നേതാവിന്റെ അവിഹിത ആവശ്യത്തിന് കൂട്ട് നില്‍ക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ കൊണ്ട് സമരവും, ഭരണ സ്വാധീനം ഉപയോഗിച്ച് സസ്‌പെന്‍ഷനും ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രയാസമാണ് വില്ലേജ് ഓഫീസറെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ ഭരണത്തിന്റെ സ്വാധീനത്തില്‍ എന്തുമാവാമെന്ന നിലപാട് ശരിയല്ലെന്നും, സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജ...

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം; കെ എസ് യു- എം എസ് എഫ് സഖ്യത്തിനും നേട്ടം, ചരിത്രവിജയം നേടിയതായി എബിവിപി

Image
കാസര്‍കോട്:  (www.kasargodvartha.com 31.08.2018)   കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ കോളേജുകളില്‍ എസ് എഫ് ഐക്ക് ഇത്തവണയും ആധിപത്യം. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 22 കോളജുകളില്‍ 16 ഉം പിടിച്ചെടുത്തതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഒരു കോളജ് നിലനിര്‍ത്തുകയും മറ്റ് മൂന്ന് കോളജുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി എ ബി വി പി അവകാശപ്പെട്ടു. കെ എസ് യു- എം എസ് എഫ് സഖ്യം രണ്ട് കോളജുകളില്‍ ഭരണം നേടി. 22 ല്‍ 16 കോളജുകളും പിടിച്ചടക്കി എസ് എഫ് ഐ തരംഗം കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ എസ് എഫ് ഐ തരംഗമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 22 കോളേജില്‍ 16 യൂണിയന്‍ ഭരണം എസ് എഫ് ഐക്ക് ലഭിച്ചു. വെള്ളിയാഴ്ച 16 കോളേജില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 10 കോളേജിലും എസ് എഫ് ഐ ജയിച്ചു. നേരത്തെ ആറു കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമരോല്‍സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മ...

വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം: കാരണക്കാര്‍ക്കെതിരെ നടപടി വേണം

Image
മുളിയാര്‍ (www.evisionnews.co): മുളിയാര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ സ്വദേശിനി ബിന്ദു ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു. സി.പി.എം പ്രാദേശിക നേതാവിന്റെ അവിഹിത ആവശ്യത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊണ്ട് സമരവും ഭരണസ്വാധീനം ഉപയോഗിച്ച് സസ്‌പെന്‍ഷനും ചെയ്യിപ്പിച്ച് മാനസീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രയാസമാണ് വില്ലേജ് ഓഫീസറെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചത്.    സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ ഭരണത്തിന്റെ സ്വാധീനത്തില്‍ എന്തുമാവാമെന്ന നിലപാട് ശരിയല്ലെന്നും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് ആലൂര്‍, സെക്രട്ടറി കബീര്‍ ബാവിക്കര എന്നിവര്‍ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു....

യുവതിയെ പീഡിപ്പിച്ചെന്ന്: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

Image
തൃക്കരിപ്പൂര്‍ (www.evisionnews.co): യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ വലിയപറമ്പയിലെ രതീഷ് കുതിരുമ്മല്‍ (23)ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം മാറിമാറി പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. മാടക്കാല്‍ സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റത്തിനെതിരെ ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും പ്രതിയുടെ വീട്ടില്‍ വെച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നേതാവ് കബളിപ്പിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതി കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരനാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവിലായിരുന്ന ഇയാളെ ഇന്ന...

വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കാണാനില്ല; ഡി വൈ എഫ് ഐ ഓഫീസ് ഉപരോധിച്ചു, ഒടുവില്‍ കൈയ്യോടെ കിട്ടി സസ്‌പെന്‍ഷന്‍

Image
കാസര്‍കോട്: (www.kasargodvartha.com 31.08.2018)  വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കാണാനില്ലെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിച്ചതിനാണ് മുളിയാര്‍ വില്ലേജ് ഓഫീസര്‍ എ. ബിന്ദുവിനെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു സസ്പെന്‍ഡ് ചെയ്തത്. അനധികൃതമായി ഹാജരാകാതിരിക്കല്‍, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം വരുത്തല്‍, ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. പ്രവൃത്തി ദിവസങ്ങളിലെല്ലാം ഉച്ചസമയങ്ങളില്‍ ഓഫീസില്‍ എത്തുകയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളെ തിരിച്ചയക്കുകയും ജനങ്ങളോട് ധാഷ്ഠ്യത്തോടെയും പെരുമാറുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ വില്ലേജ് ഓഫീസ് ഉപരോധിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജയന്‍, ബ്ലോക്ക് സെക്രട്ടറി കെ.വി നവീന്‍, കോട്ടൂര്‍ മേഖല സെക്രട്ടറി സനത്ത് കോട്ടൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഓഫീസില്‍ എത്ത...

എലിപ്പനി: സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശം, പ്രളയബാധിത പ്രദേശങ്ങളിലുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടവരും പനിയോ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അറിയിപ്പ്

Image
തിരുവനന്തപുരം: (www.kasargodvartha.com 31.08.2018)  പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും പ്രസ്തുത ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുള്ളവര്‍ക്കും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 20 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എലി, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യം വലിയതോതില്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ എലിപ്പനി സാധ്യത വളരെ കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്ക സാധ്യത ഉള്ളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. ആഹാരത്തിന് ശേഷം രണ്ട് 100 മില്ലി ഗ്രാം ഗുളികകള്‍, ആഴ്ചയില്‍ രണ്ട് വീതം ആറാഴ്ച വരെ തുടര്‍ച്ചയായി കഴിക്കണം. മറ്റ് ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കാനും ഡോക്സി...

തൊട്ടതിനും പിടിച്ചതിനും ആക്രി കച്ചവടക്കാരുടെ മെക്കിട്ട് കേറുന്നത് അവസാനിപ്പിക്കണം, ഇനി സഹിക്കാന്‍ കഴിയില്ല: കെ എസ് എം എ

Image
കാസര്‍കോട്: (www.kasargodvartha.com 31.08.2018)  തൊട്ടതിനും പിടിച്ചതിനും പാഴ് വസ്തു വ്യാപാരികളുടെ പേരില്‍ കുറ്റം ആരോപിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കെ എസ് എം എ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. എവിടെ കൊലയും കൊള്ളയും പിടിച്ചുപറിയും നടന്നാലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാലും ആദ്യം ഉദ്യോഗസ്ഥര്‍ കുറ്റം ആരോപിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും നിരപരാധികളായ  അധ്വാനിച്ച്  അന്നന്നത്തെ അന്നം കണ്ടെത്തുന്ന പാഴ് വസ്തു വ്യാപാരികളെയാണ്. ഈ അടുത്ത് നടന്ന ജാനകി ടീച്ചര്‍ വധക്കേസും വെള്ളിയാഴ്ച നീലേശ്വരത്ത് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ട് പോയതും ആക്രി കച്ചവടക്കാരുടെ തലയിലാണ് ആദ്യം കെട്ടിവെച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതു വരെയായി ഒരു കുറ്റകൃത്യത്തിലും  ആക്രിക്കച്ചവടക്കാരെ പിടിച്ചതായി കേട്ടുകേള്‍വി പോലുമില്ല. ഈ പീഡന രീതി തുടര്‍ന്നാല്‍ ശക്തമായ സമരവുമായി  മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും കെ എസ് എം എ (കേരളാ സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍)  കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത...

ചിറ്റാരിക്കാലില്‍ നടന്നത് തട്ടികൊണ്ടുപോകല്‍ നാടകം: മാസ്റ്റര്‍ പ്ലാന്‍ കാമുകന്റേത്, യുവതിയും കുഞ്ഞും പിടിയില്‍

Image
കാഞ്ഞങ്ങാട് (www.evisionnews.co): മലയോരത്തെ ഒന്നടങ്കം നടുക്കി ചിറ്റാരിക്കാലില്‍ നടന്നത് തട്ടിക്കൊണ്ടുപോകല്‍ നാടകമെന്ന് പൊലിസ്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് നീനുവിന്റെയും കുഞ്ഞിന്റെയും തിരോധാനം നാടകമാണെന്ന സൂചനയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22), മകന്‍ ഹരികൃഷ്ണന്‍ (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. മാലോത്തെ ബൈക്ക് മെക്കാനിക്കാണ് ഭര്‍ത്താവ് മനു. കൂടുതല്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. അതിനു മുമ്പ് കഴുത്തില്‍ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ...

മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതി സ്വന്തം മരണക്കഥ മെനഞ്ഞു, മാസങ്ങളോളം മറഞ്ഞുനിന്നു; കാണാതായതോടെ സ്ത്രീധനത്തിനായി മരുമകനും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കാട്ടി ബന്ധുക്കളുടെ പരാതി; ഒടുവില്‍ കുടുക്കിയത് ഫേസ്ബുക്ക്

Image
ലക്‌നൗ: (www.kvartha.com 31.08.2018) മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടി മാസങ്ങളോളം മറഞ്ഞുനിന്ന യുവതിയെ കുടുക്കിയത് ഫേസ്ബുക്ക്. മകളെ കാണാതായതോടെ സ്ത്രീധനത്തിനായി മരുമകനും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കാട്ടി പിതാവ് ഹരിപ്രസാദ് പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാഹുല്‍ എന്നയാളുമായി 2016 ജനുവരിയിലാണ് സഫ്ദര്‍ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാരാബങ്കിയിലെ റൂബിയെന്ന യുവതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനിടെ പെട്ടെന്ന് യുവതിയെ കാണാതായി. തുടര്‍ന്ന് 2018 ജൂണില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് റൂബിയുടെ പിതാവ് ഹരിപ്രസാദ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മതദേഹമൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 2018 ജുലൈയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. പിന്നീട് യുവതിക്കാ...

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: കാസര്‍കോട് ഗവ. കോളജ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്

കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കസാര്‍കോട് കോളജ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യത്തിന്. ഒമ്പത് മേജര്‍ സീറ്റുകളും സ്വന്തമാക്കിയാണ് യു.ഡി.എസ്.എഫ്- എം.എസ്.എഫ് സഖ്യം വിജയക്കൊടി പാറിച്ചത്. Powered by Info News For You

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടാക്‌സി ഡ്രൈവര്‍ മരിച്ചു

Image
ഉദുമ: (www.kasargodvartha.com 31.08.2018)  മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടാക്‌സി ഡ്രൈവര്‍ മരിച്ചു. ഉദുമയിലെ പുതിയ നിരം ബസ് സ്റ്റോപ്പിന് സമീപത്തെ പരേതനായ യു.പി സദാനന്ദന്‍- വസന്തി ദമ്പതികളുടെ മകന്‍ അനില്‍ കുമാര്‍ (40) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ശ്രുതി ഷിമോഗ. ഏക മകന്‍ ആയുഷ്. സഹോദരങ്ങള്‍: സുനില്‍ കുമാര്‍ (മര്‍ച്ചന്റ് നേവി), അരുണ്‍കുമാര്‍ (ഗള്‍ഫ്). (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Uduma, Death, Obituary, Taxi driver died after Jaundice   < !- START disable copy paste --> Powered by Info News For You

കാണാതായ നീനു ഒരുക്കിയത് തട്ടിക്കൊണ്ടുപോകല്‍ നാടകം; മാസ്റ്റര്‍ ബ്രെയിന്‍ കാമുകന്റേത്, കാര്‍ പയ്യന്നൂരില്‍ നിന്നും കണ്ടെത്തി, ഇരുവരും കോഴിക്കോട്ട് പിടിയില്‍, കഴുത്തിനേറ്റ മുറിവിലെ രക്തം കുങ്കുമം കൊണ്ട് ഒലിപ്പിച്ചതാണെന്നും സംശയം

Image
നീലേശ്വരം: (www.kasargodvartha.com 31.08.2018)  നാടിനെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് നീനുവിന്റെയും കുഞ്ഞിന്റെയും തിരോധാനം നാടകമാണെന്ന സൂചനയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22), മകന്‍ ഹരികൃഷ്ണന്‍ (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച് പോലീസ് പിടികൂടിയിട്ടുണ്ട്. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. മാലോത്തെ ബൈക്ക് മെക്കാനിക്കാണ് ഭര്‍ത്താവ് മനു. കൂടുതല്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. അതിനു മുമ്പ് കഴുത്തില്‍ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ...