Posts

Showing posts from December, 2018

കൗണ്‍സലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാട്ടി മൂന്നുവര്‍ഷത്തോളം പീഡനം; ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

Image
മണ്ണാര്‍ക്കാട്: (www.kvartha.com 01.01.2019) കൗണ്‍സലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാട്ടി മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് തോരാപുരത്തെ കരിക്കപ്പുറത്ത് വീട്ടില്‍ കെ.പി. ജിഷാദിനെയാണ് (28) എസ്.ഐ. അരുണ്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇയാള്‍ പ്രാദേശിക ചാനല്‍ പരിപാടികളില്‍ അവതാരകനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ 2015മുതല്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട്ടെ അഞ്ചോളം ആശുപത്രികളിലും ചെര്‍പ്പുളശ്ശേരിയിലുമെല്ലാം കൗണ്‍സലിങ്ങ് പ്രാക്ടീസ് നടത്തിയിരുന്ന ആളാണ് ജിഷാദ്. കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലാപ്‌ടോപ്പില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും 2018 സെപ്റ്റംബര്‍ മാസത്തില്‍ പലതവണ മണ്ണാര്‍ക്കാട് തോരാപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ...

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

Image
കാസര്‍കോട്: (www.kasargodvartha.com 01.01.2019)  വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തൊടി കുണ്ടന്നൂര്‍ ഹൗസില്‍ പരേതനായ കൃഷ്ണ ദേവാങ്കയുടെ ഭാര്യ: ലക്ഷ്മി എന്ന അമ്മിണി (79) യെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. മക്കള്‍: സുലോചന, ഗോകുല, ദേവദാസ്, ജലലക്ഷ്മി, മഞ്ജുള, സരള, വിശ്വനാഥ, കുഞ്ഞിക്കണ്ണന്‍, പ്രമീള, പരേതനായ ഗോപാലന്‍. മരുമക്കള്‍: ജനാര്‍ദ്ധനന്‍, സുചാത, യമുന, വിദ്യാധരന്‍, കൃഷ്ണന്‍, ദിനേശ്, സുപ്രിയ, സുമ, സന്തോഷ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Death, Obituary, Well, Woman found dead in well   < !- START disable copy past...

വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പും; വെള്ളാപ്പള്ളി നടേശന്‍

Image
ആലപ്പുഴ: (www.kvartha.com 01.01.2019) വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണം വിവരക്കേടാണെന്നും അദ്ദേഹം പറയുകയുണ്ടായി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. ആചാര സംരക്ഷണമല്ല അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മതിലായിരിക്കും ചൊവ്വാഴ്ച നടക്കുക. ഇന്നും പിന്നോക്കക്കാരന് അമ്പലങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. ശബരിമലയില്‍ പല അവകാശങ്ങളും പിന്നോക്കക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുമ്പോള്‍ ഇടതുപക്ഷം പിന്നോക്കക്കാരനെ ശാന്തിക്കാരനായി നിയമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എന്‍.എസ്.എസിനെതിരെയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തി...

കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്; യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു

Image
കോഴിക്കോട്: (www.kvartha.com 01.01.2019) കോഴിക്കോട് കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പറമ്പത്ത് അബ്ദുള്ള മുസ്ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റുപോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീറിനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പരിക്കേറ്റവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച് വച്ചതായും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത കുറ്റിയാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോ...

നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍

Image
(www.evisionnews.co) രാജ്യത്ത് നിരോധിച്ച ഐ.എസിന്റെ പതാകകളുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍. ജനം ടി.വിയുടെ വ്യാജ വാര്‍ത്തക്ക് പിറകെയാണ് പ്രതിഷേധത്തിന്റെ പേരില്‍ ഐ.എസിന്റെ പതാകകളുമായി ബജ്‌റംഗ്ദള്‍ തെരുവിലിറങ്ങിയത്. പതാകകള്‍ കത്തിക്കുകയും അതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമാണ് സംഘം. കേരളത്തിലുടനീളം ഐ.എസിന്റെ പതാകകള്‍ കത്തിക്കണമെന്നാണ് ബജ്‌റംഗ്ദള്‍ ആഹ്വാനം. എവിടെ നിന്നാണ് ഇവര്‍ക്ക് പതാകകള്‍ ലഭിക്കുന്നതെന്നും ആരാണ് ഇവ നിര്‍മിക്കുന്നതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയരുകയാണ്. തിരുവനന്തപുരത്തും തൃശൂരിലുമാണ് വ്യാപകമായി കൊടികള്‍ കത്തിച്ചത്. വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ കോളജില്‍ മാസങ്ങള്‍ക്കു മുമ്പ് നടന്‍ സലിംകുമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത കോളജ് ഡേ പരിപാടിയുടെ ദൃശ്യങ്ങളാണ് ജനം ടി.വി വ്യാജ വാര്‍ത്തയാക്കി മാറ്റിയത്. വാര്‍ത്തക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. 2015 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഐ.എസിനെ നിരോധിച്ചത്. അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (1967) പ്രകാരമായിരുന്നു ഈ നിരോധനം. തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്...

വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറും: ജി. സുകുമാരന്‍ നായര്‍

Image
കോട്ടയം (www.evisionnews.co): വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വന്നാലും നടക്കില്ല. സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍.എസ്.എസ്.  ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്രതവണ മലക്കം മറിഞ്ഞുവെന്നും എന്‍.എസ.്എസ് ചോദിക്കുന്നു. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു. അതേസമയം, എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഏതു രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. Powered by Info News For You

രാജഭരണം പോയതില്‍ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നവരെന്ന് നടന്‍ മുകേഷ്; നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ചതുമായ ചരിത്രം നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണിത്തരക്കാരെന്നും വിമര്‍ശനം

Image
കൊല്ലം: (www.kvartha.com 01.01.2019) രാജഭരണം പോയതില്‍ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നവരെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. ലോകത്തില്‍ കേരളത്തില്‍ മാത്രം അതും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മാത്രം കഴിയുന്നതാണ് വനിതാ മതിലെന്നും മുകേഷ് പറഞ്ഞു. 'എന്തുകൊണ്ട് വനിതാ മതിലിന് എതിരായി ചിലര്‍ നില്‍ക്കുന്നുവെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് രാജഭരണം പോയതില്‍ വിഷമമുണ്ട്. നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ച ചരിത്രവുമൊക്കെ നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണവര്‍. എല്ലാവരും തുല്യനീതിയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറഞ്ഞപ്പോള്‍, പറ്റില്ല കാരണം അത് നീജ ജന്മങ്ങളാണ് എന്ന് പറഞ്ഞ ക്ഷേത്ര ഉടമകളോട് ഒപ്പം നില്‍ക്കുന്നവരാണ്. ഇവരൊക്കെയാണ് വനിതാ മതിലിന് എതിരെന്നും മുകേഷ് വിമര്‍ശിച്ചു. എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് സ്ഥലം കിട്ടുമോ എന്ന് ആശങ്കപെടുന്നവരെയാണ് കൂടുതലും കാണാന്‍ കഴിയുന്നത്. സ്ത്രീകള്‍ സത്യം മനസിലാക്കി കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ നാട്ടിലുള്ള അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മനസിലായി നൂറ്റാണ്ടുകള്‍ പുറകോട്ട് വലിക്കുന്ന ചില ആള്‍ക്ക...

ബീജന്തടുക്ക- ചെടേക്കാല്‍- മാന്യ ലിങ്ക് റോഡിന് ഒരു കോടിയുടെ ഭരണാനുമതി

Image
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ബീജന്തടുക്ക- അടിമ്പായി- ചെടേക്കാല്‍- മാന്യ ലിങ്ക് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. Powered by Info News For You

പ്രസവിച്ചതെല്ലാം പെണ്‍കുട്ടികള്‍; ആണ്‍കുഞ്ഞിനെ കിട്ടാന്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പത്താമതും പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

Image
മുംബൈ: (www.kvartha.com 01.01.2019) ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പത്താമതും ഗര്‍ഭം ധരിച്ച ആറു പെണ്‍കുട്ടികളുടെ മാതാവ് പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തില്‍ മരിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ മുറുക്കാന്‍ കട നടത്തുന്ന മീര ഏഖന്‍ഡെ(38)യാണ് പ്രസവത്തിനിടെ ദാരുണമായി മരിച്ചത്. ഏഴു പെണ്‍കുട്ടികളെ പ്രസവിച്ചെങ്കിലും ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചിരുന്നു. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തി. ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ താല്‍പര്യത്തിന് വഴങ്ങി വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ ശനിയാഴ്ച പ്രസവത്തില്‍ പിറന്നത് ആണ്‍കുഞ്ഞെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തിലായിരുന്നു മരണം സംഭവിച്ചത്. ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ പ്രേരണ കാരണമാണ് ഇവര്‍ പത്താമതും ഗര്‍ഭധാരണത്തിന് തയാറായതെന്ന് പോലീസ് പറഞ്ഞു. പോലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ...

അസുഖംമൂലം അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ.എം.സി.സി നേതാവ് മരിച്ചു

Image
കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ.എം.സി.സി നേതാവ് മരിച്ചു. അബൂദാബി കെഎംസിസി ദേലംപാടി പഞ്ചായത്ത് ട്രഷറര്‍ മുസ്തഫ ദേലംപാടിയാ (45)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അബൂദാബിയിലെ ഒരു ഗവ. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ നാലുമാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേലംപാടി മുന്‍ചികാനം സ്വദേശി പരേതനായ ഹസൈനാറിന്റെ മകനാണ്. മാതാവ് ബീഫാത്തിമ. ഭാര്യ: സൈബുന്നിസ. മക്കള്‍: ഹസന്‍, ജുനൈദ്. രണ്ടുദിവസം മുമ്പ് ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മുസ്തഫയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കെ.എം.സി.സിയുടെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി അടക്കം നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ബാസ്, സഫിയ, താഹിറ, മറിയം, സുബൈദ, ഫൗസിയ, സക്കീന, നസീമ, ഹന്നത്ത്, റാഹില. Powered by Info News For You

അതിക്രമിച്ചു കയറി വീട് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Image
കടുത്തുരുത്തി: (www.kvartha.com 01.01.2019) അതിക്രമിച്ചു കയറി വീട് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശിയായ ബബ്ലുവാണ് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നും കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ നമ്പര്‍ ലഭിച്ചിരുന്നു. ഈ സുഹൃത്തുമായി ബന്ധപ്പെട്ട പോലീസ് കടുത്തുരുത്തിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇരവിമംഗലം ഭാഗത്ത് വച്ചാണ് പോലീസ് ജീപ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇരവിമംഗലം ചെറുവള്ളിപറമ്പില്‍ സിബിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീട് തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്ത പ്രതിയാണ് മരിച്ചത്. തുടര്‍ന്ന് സിബിയും സമീപ വാസികളും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു. ജീപ്പില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ പോലീസ് തിരഞ്ഞെങ്കിലും ക...

പുതുവര്‍ഷത്തില്‍ രാഷ്ട്രീയപ്രവേശം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ പ്രകാശ്‌രാജ്

Image
(www.evisionnews.co) തമിഴക രാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്നും പുത്തന്‍ രംഗപ്രവേശനം. നടന്‍ പ്രകാശ് രാജാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശനകനാണ് പ്രകാശ് രാജ്. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷമാണ് ബിജെപിക്കതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രകാശ് രാജ് തുടര്‍ച്ചയായി രംഗത്ത് വരാന്‍ തുടങ്ങിയത്. പക്ഷേ താരത്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. അതേസമയം, ഇത്തവണ തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ നേടുമെന്ന് ഉറപ്പായി. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എ.ഡി.എം.കെ, ഡി.എം.കെ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. അതിനു പുറമെ രജനീകാന്ത്, കമല്‍ഹാസന്‍ തു...

അസുഖത്തെ തുടര്‍ന്ന് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ എം സി സി നേതാവ് മരിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 01.01.2019)  അസുഖത്തെ തുടര്‍ന്ന് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ എം സി സി നേതാവ് മരിച്ചു. അബൂദാബി കെ എം സി സി ദേലംപാടി പഞ്ചായത്ത് ട്രഷറര്‍ മുസ്തഫ ദേലംപാടി (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അബൂദാബിയിലെ ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ നാലു മാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേലംപാടി മുന്‍ചികാനം സ്വദേശി പരേതനായ ഹസൈനാറിന്റെ മകനാണ്. മാതാവ് ബീഫാത്വിമ. ഭാര്യ: സൈബുന്നിസ. മക്കള്‍: ഹസന്‍, ജുനൈദ്. രണ്ടു ദിവസം മുമ്പ് ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മുസ്തഫയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കെ എം സി സിയുടേയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി അടക്കം നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ബാസ്, സഫിയ, താഹിറ, മറിയം, സുബൈദ, ഫൗസിയ, സക്കീന, നസീമ, ഹന്നത്ത്, റാഹില. ഖബറടക്കം ഉജംപാടി രിഫാഇ ജുമാമസ്ജിദ് ഖബര...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ചുറി: കേരളം 76 റണ്‍സ് ലീഡ് ചെയ്യുന്നു

Image
മൊഹാലി (www.evisionnews.co): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളത്തിന് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കേരളം പഞ്ചാബിനെതിരെ 76 റണ്‍സ് ലീഡ് തുടരുകയാണ്. പതിനൊന്ന് ഫോറുകളും രണ്ടു സിക്സറുമടക്കം 153 പന്തുകളില്‍ അസ്ഹറുദ്ദീന്‍ 106 റണ്‍സ് നേടി വിഷ്ണു വിനോദിനൊപ്പം ക്രീസിലുള്ളത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് കേരളം ഇപ്പോള്‍. ആദ്യ ഇന്നിംഗ്സില്‍ 121 റണ്‍സിന് കേരളത്തിന്റെ എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 217 റണ്‍സിന് എല്ലാവരും പുറത്തായി. Powered by Info News For You

കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി

Image
(www.kasargodvartha.com 01.01.2019)  കേരള ആരോഗ്യ സര്‍വകലാശാല എംഡി രസശാസ്ത്രം ഭൈഷജ്യ കല്‍പനയില്‍ ഒന്നാം റാങ്ക് നേടിയ നീതു ഇന്ദുകുമാര്‍ (ഗവ. ആയുര്‍വേദ കോളജ്, തിരുവനന്തപുരം). നീലേശ്വരത്തെ ഇന്ദുകുമാറിന്റെയും പത്മിനിയുടെയും മകളും രാജ്്കുമാര്‍ തിരുവനന്തപുരത്തിന്റെ ഭാര്യയുമാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, news, kasaragod, Chalanam, Kerala University Examination; 1st Rank for Kasaragod native   < !- START disable copy paste --> Powered by Info News For You

പ്രമുഖ ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

Image
മുംബൈ: (www.kvartha.com 01.01.2019)  പ്രമുഖ ബോളിവുഡ് താരവും തിരക്കഥാകൃത്തുമായിരുന്ന കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന കാദര്‍ ഖാന്‍ അവസാന നാളുകളില്‍ കാനഡയില്‍ മകനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മരണം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിറുത്തിയിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ മരിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ടൊറന്റോയില്‍ വച്ച് മരണം സംഭവിക്കുന്നത്. 1937 ഒക്‌ടോബര്‍ 22ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് കാദര്‍ ഖാന്‍ ജനിച്ചത്. 1973ല്‍ രാജേഷ് ഖന്നയുടെ ദാഗ് ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങളിലൂടെ കാദര്‍ ഖാന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. കോമഡി വേഷങ്ങളാണ് കൂടുതലായും ചെയ്തത്. വില്ലന്‍ വേഷവും അണിഞ്ഞിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച...

നടുറോഡില്‍ പുതുവത്സരാഘോഷം: തടയാനെത്തിയ എ.എസ്.ഐക്ക് വെട്ടേറ്റ് ഗുരുതരം: ജീപ്പ് തകര്‍ത്തു

Image
ബേക്കല്‍ (www.evisionnews.co): പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ എ.എസ്.ഐക്ക് വെട്ടേറ്റ് ഗുരുതരം. ബേക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂരിലെ ജയരാജനാ (50) ണ് വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ ജയരാജിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. അക്രമികള്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. കൂടെയുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവര്‍ക്കും പരിക്കുണ്ട്.  ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ എ.എസ്.ഐയും എ.ആര്‍ ക്യമ്പിലെ സനീഷ് എന്ന പോലീസുകാരനും ജീപ്പ് ഡ്രൈവറും പട്രോളിംഗ് നടത്തുന്നതിനിടെ കളനാട് ജംഗ്ഷനിലാണ് സംഭവം. എട്ടംഗ സംഘം റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് പുതുവത്സര ദിനത്തില്‍ നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡരികിലേക്ക്് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമം നടന്നത്. കളനാടിന് പുറത്തുള്ളവരാണ് അക്രമികളെന്നാണ് സൂചന. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് എഎസ്‌ഐ റോഡില്‍ വീണ് കിടക്കുകയായിരുന്നു. ...

ഒമാനി ബാലന്റെ തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്തു

Image
കൊച്ചി: (www.kvartha.com 01.01.2019) നിറയൊഴിച്ചപ്പോള്‍ ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ പാഞ്ഞ് പതിനേഴുകാരനായ ഒമാനി ബാലന്റെ തലച്ചോറില്‍ തറച്ച വെടിയുണ്ട കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 20ന് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെയുള്ള ജലാന്‍ ബനി ബു അലി (ഖമഹമി ആമിശ ആൗ അഹശ) പട്ടണത്തില്‍ വെച്ചാണ് അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവിയ്ക്ക് അപകടമുണ്ടായത്. അബ്ദുള്‍ ഖാദര്‍ നടത്തുന്ന ചിക്കന്‍ ഫാമിലെ കോഴികളെ അക്രമിക്കാനെത്തിയ പൂച്ചയെ വെടിവെച്ചതാണ് അബദ്ധത്തില്‍ അബ്ദുള്‍ ഖാദറിന്റെ ഇടതു താടിയിലേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്നുപോയി തലച്ചോറില്‍ തറയ്ക്കുകയായിരുന്നു. താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വെച്ചു തന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18ന് വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടു ഘട്ടമായി നടത്...

സന ഡയമണ്ട്‌സിന്റെ പുതിയ കളക്ഷനുകളുടെ പ്രദര്‍ശനം പുതുവര്‍ഷ ദിനത്തില്‍

Image
ഉപ്പള (www.evisionnews.co): സന ഡൈമന്റ്‌സിന്റെ പുതിയ കളക്ഷന്റെ ഉദ്ഘാടനം ഗോള്‍ഡ് കിംഗ് ഷോറൂമില്‍ പുതുവര്‍ഷ ദിനമായ 2019 ജനുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് ബദര്‍ അല്‍ ഷമ ഗ്രൂപ്പ് എം.ഡി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിക്കും. അണ്‍കട്ട് ഡയമണ്ട്‌സ്, എമറാള്‍ഡ്, റൂബി, ്അക്വ മറൈന്‍, റിയല്‍ നവരത്‌ന സ്‌റ്റോണ്‍സ് എന്നിവയുടെ കളക്ഷനുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. Powered by Info News For You

അസ്ഹറുദ്ദീന് സെഞ്ചുറി; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം ലീഡ് ചെയ്യുന്നു

Image
മൊഹാലി: (www.kasargodvartha.com 01.01.2019)  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം ലീഡ് ചെയ്യുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കേരളം പഞ്ചാബിനെതിരെ 76 റണ്‍സ് ലീഡ് തുടരുകയാണ്. 11 ഫോറുകളും രണ്ട് സിക്‌സറുമടക്കം 153 പന്തുകളില്‍ അസ്ഹറുദ്ദീന്‍ 106 റണ്‍സ് നേടി ക്രീസിലുണ്ട്. വിഷ്ണു വിനോദാണ് അസ്ഹറുദ്ദീനൊപ്പം ക്രീസിലുള്ളത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് കേരളമിപ്പോള്‍. ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് കേരളത്തിന്റെ എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 217 റണ്‍സിന് എല്ലാവരും പുറത്തായി. കാസര്‍കോട് തളങ്കര സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെക്കുന്ന അസ്ഹറുദ്ദീന്‍ ഐ പി എല്‍ താരലേല പട്ടികയിലും ഉള്‍പെട്ടിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ...

ഇനി ഓട്ടോക്കൂലി എത്രയെന്ന് മൊബൈല്‍ ആപ്പ് പറയും

Image
തിരുവനന്തപുരം: (www.kvartha.com 01.01.2019) മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍ നില്‍ക്കുന്നത്. പരീക്ഷണ ഉപയോഗം തുടങ്ങി. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ് ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും. പൊതുവാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന...

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ സ്‌കൂള്‍ വരാന്തയില്‍

Image
കല്‍പ്പറ്റ: (www.kvartha.com 01.01.2019) പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കൂള്‍ വരാന്തയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മേപ്പാടി ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി കല്‍പ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ബാലന്‍-ചിരുത ദമ്പതികളുടെ മകന്‍ ഷിജുവിനെ (17) ആണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കല്‍പ്പറ്റ എസ് കെ എം ജെ യുപി സ്‌കൂളിന്റെ പിന്‍വശത്തെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് ഡെസ്‌കും ബെഞ്ചും മറിഞ്ഞു വീണിരുന്നു. ദിവസങ്ങളുടെ പഴക്കവും മൃതദേഹത്തിനുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവാണെന്ന് തിരിച്ചറിഞ്ഞത്. പോലീസില്‍ ലഭിച്ച പരാതിയില്‍ കാണാതായവരുടെ ലിസ്റ്റില്‍ ഷിജുവും ഉണ്ടായിരുന്നു. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്ന ഷിജുവിനെ അവധി തുടങ്ങിയതിന് ശേഷം കാണാതായിരുന്നു. ബന്ധുക്കളുടെ വീട്ടില്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട...

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, എട്ടംഗ സംഘത്തെ തിരയുന്നു, ഒരാള്‍ വലയില്‍

Image
ഉദുമ: (www.kasargodvartha.com 01.01.2019)  പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ കളനാട് ജംഗ്ഷനിലാണ് സംഭവം. ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ ജയരാജിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പോലീസ് ജീപ്പ് ഡ്രൈവര്‍ ഇല്‍ഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ടാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. ബേക്കല്‍ എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് എ എസ് ഐ റോഡില്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ ഉദുമ നേഴ്‌സിംഗ് ഹോമില്‍ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമികളെ...

കാസര്‍കോട് ജില്ലയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കാലിക്കടവ് വരെ വനിതാ മതില്‍ 44 കിലോമീറ്റര്‍, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയാകും, ലക്ഷം വനിതകള്‍ അണിനിരക്കും

Image
കാസര്‍കോട്: (www.kasargodvartha.com 31.12.2018)  കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍  സംഘടിപ്പിക്കുന്നു. ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിക്കുന്ന മതിലില്‍ വനിത ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ ആദ്യം അണിനിരക്കും. ജില്ലയിലെ സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്‌ക്കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകള്‍ തുടര്‍ന്ന് അണിനിരക്കും. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് പ്രസ്‌ക്ലബ് ജംങ്ഷന്‍ വഴി കെഎസ്ടിപി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയില്‍ മതിലൊരുക്കുന്നത്. 44 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷംപേരാണ് ജില്ലയില്‍ അണിനിരക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട...

വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ നേരിടും: ബിജെപി

Image
കാസര്‍കോട്: (www.kasargodvartha.com 31.12.2018)  വനിതാ മതിലിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ ജനാധിപത്യരീതിയില്‍ നിയമപരമായി നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിമകളല്ല. മതിലിലില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ സിപിഎമ്മിനും സര്‍ക്കാറിനും എന്തവകാശമാണുള്ളത്. തൊഴിലുറപ്പ് പദ്ധതി തൊഴില്‍ രഹിതരുടെ അവകാശമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയമായ അജണ്ട നടപ്പിലാക്കാനായി സര്‍ക്കാര്‍ പരിപാടിയെന്ന പേരിലാണ് ഭീഷണിപ്പെടുത്തുന്നത്. ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ല ആനുകൂല്യങ്ങള്‍ കുറയ്ക്കും തുടങ്ങിയ ഭീഷണിയും പങ്കെടുക്കുന്ന കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രലേഭനങ്ങളും നടക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. അത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്നുവെന്നേയുള്ളു. അതിലെ സാധാരണക്കാരായവരെ മത...

മണല്‍ കടത്ത് ചോദ്യം ചെയ്ത എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയെ വിളിച്ചു കൊണ്ടുപോയി അക്രമിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 31.12.2018)  മണല്‍ കടത്ത് ചോദ്യം ചെയ്ത എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയെ വിളിച്ചു കൊണ്ടുപോയി അക്രമിച്ചു. പെരിങ്കടി അടുക്കയിലെ പരേതനായ അബ്ബാസിന്റെ മകന്‍ ഷെരീഖിനെ (20) യാണ് കാറിലെത്തിയ ആറംഗ സംഘം അക്രമിച്ചത്. മംഗ്ലൂരു ബേറിസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് ഷെരീഖ്. പെരിങ്കടി, അട്ക്ക ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തികൊണ്ടു പോകുന്നത് ഷെരീഖ് ചോദ്യം ചെയ്തിരുന്നു. ഞായറാഴച രാത്രി സൗഹൃദത്തില്‍ വന്ന് ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി അക്രമിക്കുകയായിരുന്നു. പള്ളയ്ക്ക് ചവിട്ടേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. കൗസര്‍, റാഫി, അസീസ് എന്നിവരും കണ്ടാലറിയാവുന്ന മൂന്ന് പേരുമാണ് അക്രമിച്ചതെന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന യുവാവ് പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  En...

റിയാസ് മൗലവി കൊലക്കേസ്സ്: സാക്ഷികള്‍ കൂറുമാറുന്നത് അന്വേഷിക്കണം;എ. അബ്ദുല്‍ റഹ്മാന്‍

Image
കാസര്‍കോട്:(www.kasargodvartha.com 31/12/2018) പഴയ ചൂരി ജുമാ മസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസ്സിലെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. റിയാസ് മൗലവി കൊലചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനും, കേസ്സ് അന്വേഷണം വഴിതെറ്റിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ശ്രമം നടന്നിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരുന്നതില്‍പ്പോലും ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒളിച്ചുകളി വിവാദമായിരുന്നു. കാസര്‍കോട് നടന്ന മിക്ക വര്‍ഗ്ഗീയ കൊലപാതക കേസുകളിലെ പ്രതികളെയും വെറുതെ വിട്ടത് പ്രധാന സാക്ഷികളുടെ കൂറുമാറ്റം കൊണ്ടും അന്വേഷണത്തിലെ പിഴവു കൊണ്ടുമായിരുന്നുവെന്ന് കേസുകളുടെ വിധിന്യായത്തില്‍ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളായ സര്‍ക്കാര്‍ ജീവനക്കാര്‍പ്പോലും കൂറുമാറുന്നത് ഗൗരവമായി കാണേണ്ടതാണ്. കുറ്റവാളികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ജീ...

വനിതാ മതില്‍ നാളെ: കാസര്‍കോട് ജില്ലയില്‍ ഒരു ലക്ഷം വനിതകള്‍ അണിനിരക്കും

Image
കാസര്‍കോട് (www.evisionnews.co): കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നാളെ വൈകീട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിക്കുന്ന മതിലില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ആദ്യം അണിനിരക്കും. ജില്ലയിലെ സാമൂഹ്യ- വിദ്യാഭ്യാസ- സാംസ്‌ക്കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകള്‍ തുടര്‍ന്ന് അണിനിരക്കും.  പുതിയ ബസ്സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് പ്രസ്‌ക്ലബ് ജംങ്ഷന്‍ വഴി കെഎസ്ടിപി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയില്‍ മതിലൊരുക്കുന്നത്. 44 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷംപേരാണ് ജില്ലയില്‍ അണിനിരക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട്രയലും നാലിന് പ്രതിജ്ഞയോടെ വന...

ഖാസി സി.എം ഉസ്താദ്: പണ്ഡിത ധര്‍മം അര്‍ഥ പൂര്‍ണമാക്കിയ കര്‍മയോഗി

Image
ദുബൈ (www.evisionnews.co): മതഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ ഇസ്ലാമിക നവോത്ഥാന മുന്നേറ്റത്തിന്റെ പുതുചരിത്രത്തിന് പ്രായോഗിക അടിത്തറ നിര്‍മിക്കുക വഴി പണ്ഡിത ധര്‍മത്തെ അര്‍ഥപൂര്‍ണമാക്കിയ ഖാസി സി.എം അബ്ദുള്ള മൗലവിയെന്ന് ദുബൈ സോണല്‍ കമ്മിറ്റി എം.ഐ.സി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. റഷീദ് ഹാജി കല്ലിങ്കാലിന്റെ അധ്യക്ഷതയില്‍ എം.എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഹുദവി ചെമ്മാട്, യൂസഫ് ഹുദവി മുക്കൂട്, അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി. സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, കെ.പി അബ്ബാസ് കളനാട്, ഫൈസല്‍ ദീനാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഖമറുദ്ധീന്‍ മൗലവി, ഷാജഹാന്‍ ഫൈസി, അമീര്‍ ഹാജി മെട്ടമ്മല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, കബീര്‍ അസ്അദി, ഷബീര്‍ കീഴൂര്‍, സയ്യിദ് അസ്ഖറലി തങ്ങള്‍, യാഖൂബ് മൗലവി പുത്തിഗെ, അബ്ബാസ് കുന്നില്‍, മുജ്തബ ഹുദവി, ഫാസില്‍ മെട്ടമ്മല്‍, റഷീദ് ഹുദവി തൊട്ടിയില്‍, താഹിര്‍ മുഗു, അബ്ബാസലി ഹുദവി ബേക്കല്‍, മന്‍സൂര്‍ ഹുദവി കളനാട്, ഇബ്രാഹിം ബേരികെ, ഐ.പി.എം ഇബ്രാഹിം, ശംഷീര്‍ അടൂര്‍, ബഷീര്‍ പള്ളിക്കര, ഹാരി...

കര്‍ഷകരോഷത്തില്‍ വെന്തുരുകി മോദി സര്‍ക്കാര്‍; ഗോളടിച്ച് കോണ്‍ഗ്രസും രാഹുലും

Image
(www.evisionnews.co) മോദി പ്രഭാവത്തില്‍ മാത്രം ശ്രദ്ധയൂന്നി അധികാരത്തിലേറിയ ബിജെപിക്ക് ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെഞ്ചിടിപ്പേറുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിവേരിളകിയ ബിജെപി കര്‍ഷകരോഷം തണുപ്പിക്കാനുള്ള പൊടിക്കൈകള്‍ ആലോചിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമായത് മോദി സര്‍ക്കാര്‍ അവഗണിച്ച കര്‍ഷകരുടെ വോട്ടുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് വോട്ടുകളിലൂടെ മറുപടി നല്‍കിയപ്പോള്‍ നേട്ടമുണ്ടായത് കോണ്‍ഗ്രസിനും. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ ഉടന്‍ കര്‍ഷകവായ്പ്പകള്‍ എഴുതിതള്ളിയതോടെ കാര്യങ്ങള്‍ ബിജെപിക്ക് കൈവിട്ടുപോകുമെന്ന രീതിയിലെത്തിച്ചിരിക്കുകയാണ്. കര്‍ഷകരോഷം തണുപ്പിക്കാന്‍ മോദി നേരിട്ട് തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നാണ് സൂചന. കര്‍ഷകര്‍ക്ക് പ്രതിമാസ വരുമാന പദ്ധതി, വിളകളുടെ യഥാര്‍ത്ഥ വിലയും സര്‍ക്കാര്‍ നല്‍കുന്ന വിലയും തമ്മിലുള...

റിയാസ് മൗലവി കൊലക്കേസ്: സാക്ഷികള്‍ കൂറുമാറുന്നത് അന്വേഷിക്കണം: മുസ്‌ലിം ലീഗ്

Image
കാസര്‍കോട് (www.evisionnews.co): പഴയ ചൂരി ജുമാമസ്ജിദ് മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറിയതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. റിയാസ് മൗലവി കൊലചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനും കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ശ്രമംനടന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ട് വരുന്നതില്‍പോലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒളിച്ചുകളി വിവാദമായിരുന്നു. കാസര്‍കോട് നടന്ന മിക്ക വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികളെയും വെറുതെ വിട്ടത് പ്രധാന സാക്ഷികളുടെ കൂറുമാറ്റം കൊണ്ടും അന്വേഷണത്തിലെ പിഴവ് കൊണ്ടുമായിരുന്നുവെന്ന് കേസുകളുടെ വിധി ന്യായത്തില്‍ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.  സാക്ഷികളായ സര്‍ക്കാര്‍ ജീവനക്കാര്‍പോലും കൂറുമാറുന്നത് ഗൗരവമായി കാണേണ്ടതാണ്. കുറ്റവാളികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് ജീവനു ഭീഷണി ഉയര്‍ത്തിയും സാമുദായികമാ...

മോഡിയുടെ ഉറക്കം കെടുത്തി രാഹുല്‍; കോണ്‍ഗ്രസിനെ തറപറ്റിക്കാനുള്ള മറുതന്ത്രം മെനഞ്ഞ് സര്‍ക്കാര്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 31.12.2018) രാജ്യത്തെ കര്‍ഷക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍ മറുതന്ത്രം മെനഞ്ഞ് മോഡി സര്‍ക്കാര്‍. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തുയരുന്ന കര്‍ഷക രോഷം കോണ്‍ഗ്രസ് ആയുധമാക്കുന്നതാണ് മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതാണ് അടിയന്തര നടപടികളിലേക്കു കടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് നീങ്ങും. മോഡി ഇതു നടപ്പാക്കുന്നില്ലെങ്കില്‍ 2019ല്‍ അധികാരത്തില...

30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു

Image
ഷാര്‍ജ: (www.kvartha.com 31.12.2018) 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ള(55)യാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസുമായി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ചയാണ് അപകടം നടന്നത്. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം. 30 വര്‍ഷമായി ഷാര്‍ജ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള. അപകടത്തില്‍ രാജന്‍ പിള്ളയുടെ ഏകമകനും അനുജനും പരിക്കേറ്റു. രാജന്‍ പിള്ളയെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടാന്‍ വന്ന ഏക മകന്‍ അമല്‍(20) ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രാജന്‍പിള്ളയുടെ അനുജന്‍ ആദിനാട് സ്വദേശി ജയകുമാറിനും പരിക്കുണ്ട്. പരേതനായ കരുണാകരന്‍ പിള്ളയാണ് രാജന്‍ പിള്ളയുടെ പിതാവ്. മാതാവ്: രത്‌നമ്മ. ഭാര്യ: വിജയശ്രീ. ഷാ​ർ​ജ​യി​ൽ​ ​നി​ന്ന് ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​രാ​ജ​ൻ​പി​ള്ള​യെ​ ​...

കേരള കേന്ദ്രസര്‍വ്വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ജയപ്രസാദ് ഐ. പി. എസ്. എ. ഡയറക്ടര്‍

Image
പെരിയ: (www.kasargodvartha.com 31.12.2018) കേരള കേന്ദ്രസര്‍വ്വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുമ്പ് അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഡിസംബര്‍ 29,30 തീയ്യതികളില്‍ മീററ്റില്‍ നടന്ന സംഘടനയുടെ 58-ാം സംസ്ഥാന സമ്മേളനത്തിലാണ് ഈ സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. കേരള സര്‍വ്വകലാശാല മുന്‍ വി. സി. ആയിരുന്ന ഡോ. വി. കെ. സുകുമാരന്‍ നായരാണ് ഐ.പി.എസ്.എയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി. 1981ല്‍ യു. പി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭപന്തിന്റെ നേതൃത്വത്തിലായിരുന്നു ഈ സംഘടന രൂപീകരിക്കപ്പെട്ടത്. ഡോ. ജയപ്രസാദ് ഇപ്പോള്‍ ഐ.സി.എസ്.എസ്.ആര്‍ ദക്ഷിണമേഖലാ ഗവേണിംഗ് കൗണ്‍സില്‍ അംഗം, നാക് പീര്‍ടീം മെമ്പര്‍, യു.ജി.സി.യുടെ സെന്റര്‍ ഫോര്‍ പൊട്ടന്‍ഷ്യല്‍ എക്‌സലന്‍സ് കമ്മിറ്റി അംഗം, കേരള കേന്ദ്രസര്‍വ്വകലാശാല മഹാത്മാ അയ്യങ്കാളി പഠനകേന്ദ്രം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡീന്‍, പ്രഗതി റിസര്‍ച്ച് ജേര്‍ണല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്...

ജോലി തേടി ദുബൈയില്‍ എത്തി സുഹൃത്തിന്റെ ചതിയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് സഹായവുമായി ദുബൈ കെ എം സി സി

Image
ദുബൈ: (www.kasargodvartha.com 31.12.2018) ജോലി തേടി ദുബൈയില്‍ എത്തി സുഹൃത്തിന്റെ ചതിയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് സഹായവുമായി ദുബൈ കെ എം സി സി. കാഞ്ഞങ്ങാട് സ്വദേശി ശ്രീഹരി എന്ന യുവാവാണ് സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദുബൈയിലെത്തി ചതിയില്‍പെട്ടത്. വിസിറ്റിംഗ് വിസയില്‍ ദുബൈയില്‍ എത്തിയ യുവാവിനെ ദേരയിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ രൂപ വാങ്ങി ദിര്‍ഹം ആക്കി വരാം എന്ന് പറഞ്ഞ് സുഹൃത്ത് മുങ്ങുകയായിരുന്നു. മുറി വാടക അടക്കാത്തതിനാല്‍ ലോഡ്ജ് അധികൃതര്‍ യുവാവിന്റെ പാസ്‌പോട്ട് വാങ്ങി വെച്ച് ബില്ല് അടച്ചാല്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് താമസ സ്ഥലത്തുനിന്നും ഇറക്കിവിടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പാര്‍ക്കുകളിലും മറ്റും താമസിച്ച് വരുകയായിരുന്നു ഹരി. പാര്‍ക്കില്‍ വെച്ച് കണ്ട ആളുകളില്‍ നിന്ന് ദുബൈ കെ എം സി സി യുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ ശ്രീഹരി അല്‍ബറഹയിലുളള കെ എം സി സി ഓഫീസില്‍ എത്തുകയും ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ വര്‍ക്കിങ്ങ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീനെയും, വൈസ് പ്രസിഡണ്ട് യൂസഫ് മുക്കുടിനെയും, ദ...

നഗരത്തിലെ കടത്തിണ്ണകളില്‍ സ്ഥിരമായി അന്തിയുറങ്ങാള്ള വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍

Image
കാസര്‍കോട്: (www.kasargodvartha.com 31.12.2018) വീട് വിട്ട് നഗരത്തിലെ കടത്തിണ്ണകളില്‍ സ്ഥിരമായി അന്തിയുറങ്ങാള്ള വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍ കോട്ടക്കണ്ണി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം പരേതരായ ഈശ്വര-പത്മാവതി ദമ്പതിമാരുടെ മകന്‍ ഹരീഷ (50) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുകയായിരുന്ന ഇയാളെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ കാസര്‍കോട് ടൗണ്‍പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഭാര്യ: ആശ. സഹോദരങ്ങള്‍: മുകുന്ദന്‍, നാഗരാജന്‍, ദാമോദരന്‍, സുരേഷ്, രതീശ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Man found dead near temple, kasaragod, news, Obituary, Deadbody, Hospi...

പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; നിലയ്ക്കല്‍ വരെ എത്തിയ യുവതികള്‍ ദര്‍ശനം നടത്താനാകാതെ മടങ്ങി

Image
പത്തനംതിട്ട: (www.kvartha.com 31.12.2018) ശബരിമലയിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്ക്കലിലെത്തിയ രണ്ട് യുവതികള്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് ആഗ്രഹം നിറവേറ്റാനാകാതെ മടങ്ങിയത്. മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ നിലയ്ക്കലിലെത്തിയ യുവതികളെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിച്ച് വിശദമായി ശബരിമലയിലെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പോലീസ് യുവതികളോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച് ശബരിമലയില്‍ ഇപ്പോള്‍ പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ പോലീസ് നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി വിശദമായി പറഞ്ഞപകൊടുത്തതോടെ ഇവര്‍ പിന്മാറ...