Found Dead | ആലപ്പുഴയില്‍ 3 വയസുള്ള ഇരട്ട കുട്ടികളടക്കം നാലംഗ കുടുംബത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: (KVARTHA) നാലംഗ കുടുംബത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മൂന്ന് വയസുള്ള മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയില്‍പെട്ട് അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മരണവിവരമറിഞ്ഞത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. വീട്ടിലെ ഹാളില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം. കടബാധ്യതയും രോഗവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords: News, Kerala, Kerala-News, Alappuzha-News, Regional-News, Alappuzha News, Four Members, Family, Found Dead, Father, Mother,...