ഉര്‍ജിത് പട്ടേലിന് സംഘപരിവാറിന്റെ മുന്നറിയിപ്പ് ; ഒന്നുകില്‍ രാജിവെയ്ക്കണം അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം
ന്യൂഡല്‍ഹി: (www.kvartha.com 01.11.2018) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് മുന്നറിയിപ്പുമായി സംഘപരിവാര്‍. ഒന്നുകില്‍ രാജിവെയ്ക്കണം അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് മുന്നറിയിപ്പ്. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റേതാണ് മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതകള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നതില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ഉര്‍ജിത് പട്ടേല്‍ തടയണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മേധാവി അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്നതാണു നല്ലത്. ആര്‍ബിഐ നിയമത്തിന്റെ എല്ലാ അധികാരവും ഉപയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അശ്വനി മഹാജന്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയവുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു സ്വദേശി ജാഗരണ്‍ മഞ്ച് കേന്ദ്രത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ധനമന്ത്രിയുടെ മുന്‍ സാമ്പത്...