Treatment | ചെറുവത്തൂരില്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയത് കുട്ടികളടക്കം 50 ലധികം പേര്‍
ചെറുവത്തൂര്‍: (www.kasargodvartha.com) കോട്ടുമൂല കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനെത്തിയവരിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചികിത്സ തേടിയത് 50ലധികം പേര്‍. ഭക്ഷ്യവിഷബാധയെന്നാണ് അധികൃതരുടെ നിഗമനം. അന്നദാനത്തിൽ പങ്കെടുത്തവർക്കും പുറത്ത് നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചവർക്കും ശാരീരിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവര്‍ കളിയാട്ടത്തോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വയറുവേദനയും, ഛര്‍ദിലും, അസ്വസ്ഥതയും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ഇവരെല്ലാം ചികിത്സ തേടിയത്. കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും, നാല് ഡോക്ടര്‍മാരെ 24 മണിക്കൂറും ഡ്യൂടിക്കായി നിയോഗിച്ചതായും ഡിഎംഒ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ തേടിയെത്തിയവരുടെ പ്രാഥമിക പരിശ...