ആ പ്രചാരണം വ്യാജമെന്ന് വോഡഫോണ്‍- ഐഡിയ 'ഞങ്ങള്‍ ആ സര്‍ക്കിളുകളില്‍ തുടരും'

ദേശീയം (www.evisionnews.co): വരുമാനത്തില്‍ കുറവ് വന്നതിനാല്‍ രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്ന് പിന്മാറിയേക്കും എന്ന വാര്‍ത്തകളെ തള്ളി വോഡഫോണ്‍- ഐഡിയ. കമ്പനി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്ക് ഓഫ് മെറില്‍ ലിഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എട്ടു സര്‍ക്കിളുകളില്‍ നിന്ന് വോഡഫോണ്‍- ഐഡിയ പിന്മാറുമെന്നുണ്ടായിരുന്നത്. റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി വാര്‍ത്തകളും വന്നിരുന്നു. ഹിമാചല്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസം എന്നീ സര്‍ക്കിളുകളില്‍ നിന്ന് പിന്മാറുമെന്നായിരുന്നു പ്രചാരണം.

ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ഈ സര്‍ക്കിളുകളിലെ ലക്ഷകണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം ഇനിയും ലഭ്യമാക്കുമെന്നും ടെലികോം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2018 ആഗസ്തിലാണ് ഇരു കമ്പനികളും ലയിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?