ഇത്തവണ ഇന്ത്യയില്‍ നിന്നു ഹജ്ജിനു പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ചരിത്ര വര്‍ദ്ധന; പുരുഷ അകമ്പടിയില്ലാതെ ഇതാദ്യം; മുന്നില്‍ കേരളം
തിരുവനന്തപുരം: (www.kvartha.com 01.07.2018) ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയോളം സ്ത്രീകള്‍. ഇത്തവണ ഹജ്ജിനു പോകുന്ന 1, 75,025 ഹജ്ജ് തീര്‍ത്ഥാടകരില്‍ 47 ശതമാനം സ്ത്രീകളാണ്. പുരുഷ സഹായിയുടെ അകമ്പടിയില്ലാതെ ഇതാദ്യമായി ഇന്ത്യയില്‍ നിന്നു സ്ത്രീകള്‍ ഹജ്ജിനു പോകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതൊക്കെ തങ്ങളുടെ നേട്ടമാണെന്ന് വരുത്തി മുസ്ലിംകള്‍ക്കിടയില്‍ പ്രചാരണത്തിനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്റും ബിജെപിയും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോ ഒപ്പമുണ്ടാകണം എന്നായിരുന്നു സ്ത്രീ ഹജ്ജ് തീര്‍ത്ഥാടക്ക് ഇതുവരെ ഉണ്ടായിരുന്ന നിബന്ധന. എന്നാല്‍ മക്ക ഉള്‍പ്പെടുന്ന സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഈ നിബന്ധന ഒഴിവാക്കിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളും ഇതൊഴിവാക്കി. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ചെയ്തിരുന്നില്ല. അതിന്റെ പേരില്‍ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന...