Viral Video | സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജു സാംസണ്‍; വൈറലായി ക്രികറ്റ് താരത്തിന്റെ വീഡിയോ
കൊച്ചി: (KasargodVartha) അടുത്തിടെ തന്റെ കന്നി ഏകദിന സെഞ്ച്വറി തികച്ച ഇന്‍ഡ്യന്‍ ക്രികറ്റ് താരം സഞ്ജു സാംസണ്‍ അല്‍പ്പം ഫുട്‌ബോളും ആസ്വദിക്കുകയാണ്. ദക്ഷിണാഫ്രികയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പന്‍ പ്രകടനത്തിന് പിന്നാലെ വികറ്റ് കീപറും ബാറ്ററുമായ സഞ്ജു സാംസണ്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കേരളത്തിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് താരം തന്റെ ഫുട്‌ബോള്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയണിഞ്ഞാണ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്നു പകര്‍ത്തിയ വീഡിയോയാണ് ഇതെന്ന് വ്യക്തമല്ല. പ്രതിരോധ താരങ്ങളെ മറികടന്ന് പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡെല്‍ഹി പൊലീസ് ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു സാംസണ്‍ ഇന്‍ഡ്യയ്ക്കായി ...