കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍; ശക്തമായ പ്രചാരണവുമായി മുന്നണികൾ; കോൺഗ്രസിന് ഭീഷണിയായി റിബലും അപരനും
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2021) നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ബാബു കെ കെ (ചിഹ്നം: കൈ), എൽഡിഎഫിലെ സുഹാസ് കെ വി (ചുറ്റികയും അരിവാളും നക്ഷത്രവും), എൻഡിഎയിലെ പ്രശാന്തന്‍ ടി വി (കുട) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ. അതേസമയം യുഡിഎഫ് സ്ഥാനാർഥിക്ക് ഭീഷണി ഉയർത്തി കോൺഗ്രസ് റിബൽ കെ പി മധുവും, (ടെലിവിഷന്‍) അപരനായി ബാബു എ (കായ്ഫലമുള്ള തെങ്ങ്) യും മത്സരിക്കുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക് ജനറൽ സെക്രടറിയുമായിരുന്നു മധു. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അപമാനവും അവഗണനയിലും പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് മധു പറയുന്നത്. കൗൺസിലർ ആയിരുന്ന കോൺഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന് ഏറെ മുൻതൂ...