Posts

Showing posts from July, 2019

ഇക്കുറി രക്ഷാബന്ധന് ചാണകം കൊണ്ടുണ്ടാക്കിയ രാഖികളും

Image
ദേശീയം (www.evisionnews.co): ഈവര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവത്തിന് ചാണകം കൊണ്ടുണ്ടാക്കിയ രാഖികള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്.  ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചാണ് രാഖികള്‍ ഉണ്ടാക്കുന്നത്. മുന്‍ പ്രവാസിയായ അല്‍ഖ ലഹോട്ടിയുടെതാണ് ഈ ചാണകം ആശയം. കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നും രാഖിക്ക് ആവശ്യക്കാരുണ്ടെന്ന് അല്‍ഖ പറയുന്നു. ചൈനയില്‍ നിന്ന് വരുന്ന രാഖിയേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ചാണകരാഖികള്‍ എന്നും അല്‍ഖ പറഞ്ഞു. Powered by Info News For You

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം അരക്കള്ളന്‍ മുക്കാക്കള്ളന്‍ ചിങ്ങം ഒന്നിന് തുടങ്ങും

Image
കൊച്ചി: (www.kvartha.com 01.08.2019) സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം അരക്കള്ളന്‍ മുക്കാക്കള്ളന്‍ ചിങ്ങം ഒന്നിന് തുടങ്ങും. ജിത്തു കെ ജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം മൂവീ മേക്കേഴ്‌സ്, ഡെസി പ്‌ളിക്‌സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സജീര്‍ ബാവ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സജിത്താണ്. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Director, soubin shahir to star in Arakkallan Mukkakallan Powered by Info News For You

കുട്ടികളില്‍ അക്രമ വാസന വളര്‍ത്തുന്ന വില്ലന്‍മാര്‍ ഇനി വേണ്ട; മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ ഉടന്‍ വരുന്നു

Image
കൊച്ചി: (www.kvartha.com 01.08.2019) കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന, 'വില്ലന്മാര്‍ നായകനാകുന്ന' ഗെയിമുകള്‍ക്ക് വിട. പകരം, മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ ഉടന്‍ വരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന കളികളുമായി രംഗത്തെത്തുന്നത്. സ്മാര്‍ട്ഫോണ്‍ സംവിധാനം സര്‍വസാധാരണമായതോടെ, വിഷ്വല്‍ ഇഫക്ട്‌സ് ആനിമേഷന്‍ ഗെയിമുകള്‍ കുട്ടികള്‍ അധികമായും തെരഞ്ഞെടുക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ആവശ്യത്തിനു തദ്ദേശീയ ഗെയിമുകള്‍ ഇല്ലാത്തതിനാല്‍ വിദേശ ഗെയിമുകളാണ് കുട്ടികള്‍ അധികവും തെരഞ്ഞെടുക്കുന്നത്. വെടിവെയ്പ്, ബോംബിംഗ്, അക്രമങ്ങള്‍ എന്നിവ നിറഞ്ഞതാണ് ഇതില്‍ ഏറെയും. വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു മുന്നേറുന്ന കാര്‍, ബൈക്ക് ചേസിങ് എന്നിവയും ഇവയില്‍പെടും. ഇത്തരം ഗെയിമുകള്‍ കുട്ടികളില്‍ അക്രമവാസന, വ്യക്തിത്വവൈകല്യം എന്നിവയ്ക്കു കാരണമാകുമെന്ന് മന:ശ്ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍...

പ്രവാസ ജീവിതം നന്മയുടെ മാര്‍ഗത്തിലാക്കുക: സിറാജുദ്ദീന്‍ ഫൈസി ചേരാല്‍

Image
അബുദാബി (www.evisionnews.co): എത്ര പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും പ്രവാസികളുടെ നന്മനിറഞ്ഞ മനസുകള്‍ നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവങ്ങളാണ് മതസ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പ്രചോദനമെന്ന് പുത്തിഗെ കളത്തൂര്‍ ഖാസി അക്കാദമി സെക്രട്ടറി ചേരാല്‍ ഉസ്താദ് സിറാജുദ്ദീന്‍ ഫൈസി അറന്തോട് അഭിപ്രായപ്പെട്ടു.  ഓരോ പ്രവാസിയും ജീവിതം നന്മനിറഞ്ഞ മാര്‍ഗത്തിലാക്കിയാല്‍ ഏതു പ്രതിസന്ധികളെയും നേരിടാനുള്ള കരുത്ത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിന് അബുദാബിയിലെത്തിയ അദ്ദേഹത്തിന് അബുദാബി കളത്തൂര്‍ ഖാസി ബാവ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു.  അബുദാബി കമ്മിറ്റി പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. യു.കെ ഹക്കീം തങ്ങള്‍ ഉദ്യാവര്‍ ഉദ്ഘാടനം ചെയ്തു. യാക്കൂബ് മൗലവി പുത്തിഗെ, സെഡ്.എ മൊഗ്രാല്‍, പി.കെ അഷ്‌റഫ് ദേലംപാടി, യു.എം മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍, അഷ്‌റഫ് ബായാര്‍ പ്രസംഗിച്ചു. സക്കീര്‍ കമ്പാര്‍ സ്വാഗതവും ഫാറൂഖ് സീതാംഗോളി നന്ദിയും പറഞ്ഞു. Powered by Info News For You

വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം പഞ്ചായത്തുകളില്‍ നടപ്പിലാക്കണം

Image
കാസര്‍കോട് (www.evisionnews.co): 2016ല്‍ വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം പാസാക്കിയെങ്കിലും നഗരസഭകള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു- വലതു ഭരണ സമിതികള്‍ വഴിയോര കച്ചവടക്കാരെ രണ്ടാം തര പൗരന്മാരായി കാണുകയും ഈനിയമം നടപ്പിലാക്കാന്‍ അലംഭാവം കാണിക്കുകയുമാണ് ചെയ്തത്. ഈ മേഖലയില്‍ ഉപജീവനം നടത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഗ്രാമ പഞ്ചായത്തുകളുടെ പരിധികളില്‍ കച്ചവടം ചെയ്യുന്നവരായതിനാല്‍ ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഈ നിയമം നടപ്പിലാക്കുവാന്‍ ശക്തമായ സമരപരിപാടികളുമായി എഫ്.ഐ.ടി.യു മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കലക്ട്രേറ്റ് പടിക്കല്‍ നിരാഹാര സമരവും സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്നും എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം അറിയിച്ചു. Powered by Info News For You

മംഗളൂരു വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പീഡനം അവസാനിപ്പിക്കണമെന്ന് കെ എം സി സി, ഉദ്യോഗസ്ഥര്‍ തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്, ക്രൂരതകള്‍ക്കെതിരെ മുഴുവന്‍ മലയാളികളും ശബ്ദമുയര്‍ത്തണമെന്ന് പി സി എഫ്

Image
ദുബൈ / കാസര്‍കോട്: (www.kasargodvartha.com 01.08.2019)  മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരെ നഗ്നരാക്കി നിര്‍ത്തിയ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കുറേ വര്‍ഷങ്ങളായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മലയാളികളായ പ്രവാസി യാത്രക്കാര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നേരിടുന്ന കടുത്ത പീഡനം ഇന്നും അവസാനിക്കാതെ നിര്‍ബാധം തുടരുന്നു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മലയാളി യാത്രക്കാരോട് കാണിക്കുന്ന ഇത്തരം വിവേചനം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരം കണ്ടിട്ടില്ല. എമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ വരെ മലയാളി യാത്രക്കാരെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടിലെ വിസാ പേജ് പറിച്ചു കളഞ്ഞതുള്‍പ്പെടെയുള്ള നിരവധി പരാതികള്‍ നല്‍കിയിട്ടും എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകളായ യാത്രക്കാര്‍ വരെ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നു. എന്തെങ്കിലും സംശയത്തിന്റ...

പേരകുട്ടിയെ അടിച്ചു കൊന്ന് പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി വഴിയോരത്ത് തള്ളി; പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നത് മുത്തശ്ശന്‍

Image
ചെന്നൈ: (www.kvartha.com 01.08.2019) രണ്ടാം ഭാര്യ പിരിഞ്ഞു പോയതിന്റെ കാരണത്താല്‍ മുത്തശ്ശന്‍ പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്ന് വഴിയോരത്ത് തള്ളി. പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നത്. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (പത്ത് മാസം)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെതുടര്‍ന്ന് കിണത്ത്ക്കടവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് ശെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. പ്രതിയുടെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിനു കാരണം മകനും മരുമകളുമാണെന്നും ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പേരക്കുട്ടിയെ കൊന്നതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. ഭാര്യ പിണങ്ങി പോയതിനു ശേഷം വീട്ടിലെത്തിയ പ്രതി മരുകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിപറിച്ചെടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പേരകുട്ടിയെ അടിച്ചു കൊന്ന് വഴിയോരത്ത് തള്ളിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നട...

മരണത്തെ സ്വയം വരിക്കാന്‍ പാലത്തിലൂടെ നടന്നടുക്കും മുന്‍പു വാഹനത്തിലിരുന്ന് സിദ്ധാര്‍ത്ഥ നടത്തിയത് 20തിലേറെ ഫോണ്‍കോളുകള്‍; എല്ലാ കോളുകളും ക്ഷമാപണം നടത്തിയുള്ളത്; മൃതദേഹത്തില്‍ ടീ ഷര്‍ട്ട് കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുമെന്ന് പോലീസ്

Image
ചിക്കമഗളൂരു/ബംഗളൂരു: (www.kvartha.com 01.08.2019) മരണത്തെ സ്വയം വരിക്കാന്‍ പാലത്തിലൂടെ നടന്നടുക്കും മുന്‍പു വാഹനത്തിലിരുന്ന് കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാര്‍ഥ നടത്തിയത് ഇരുപതിലേറെ ഫോണ്‍ കോളുകള്‍. മുഴുവന്‍ കോളുകളിലും അദ്ദേഹം ആരൊടൊക്കെയോ ക്ഷമാപണം നടത്തിക്കൊണ്ടിരുന്നുവെന്നും സിദ്ധാര്‍ഥയുടെ ഡ്രൈവര്‍ മംഗളുരു പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. നേത്രാവതി പാലത്തിലിറങ്ങിയശേഷവും അദ്ദേഹം പലരോടും ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പതിവില്‍ നിന്നു വ്യത്യസ്തമായി അതിരാവിലെ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയതായി ബന്ധുക്കളും പറയുന്നു. ഒറ്റമകനായതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സിദ്ധാര്‍ഥയെ വളരെയധികം ബാധിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വലിയ ബിസിനസുകാരനായപ്പോഴും ശാന്തസ്വഭാവക്കാരനും ഉള്‍വലിയല്‍ പ്രകൃതക്കാരനുമായിരുന്നു സിദ്ധാര്‍ത്ഥ. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ, ബംഗളൂരു കോഫി ഡേ സ്‌ക്വയറിലെ കമ്പനി ആസ്ഥാനത്തു ദുഃഖം അണപൊട്ടി. അതേസമയം സിസിഡി ഔട്ട് ലെറ്റില്‍ ചിലത് ബുധനാഴ്ചയും പ്രവര്‍ത്തിച്ചു. മരണത്തെ കുറിച്ച് അറിയാതെയാണ് പലരും എത്തിയത്. അതിന...

വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ വെടിവെച്ചു; തന്റെ പൂച്ചയെ അയല്‍ക്കാരന്‍ കൊന്ന് കറിയാക്കി എന്ന അപൂര്‍വ്വ പരാതിയുമായി ഉടമ

Image
കോട്ടയം: (www.kvartha.com 01.08.2019) വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ അയല്‍ക്കാരന്‍ വെടിവെയ്ക്കുകയും അതിലൊരു പൂച്ചയെ കറി വെയ്ക്കുകയും ചെയ്‌തെന്ന് വിചിത്ര പരാതിയുമായി ഉടമ പോലീസിനെ സമീപിച്ചു. കോട്ടയത്തു നിന്നാണ് ഇങ്ങനെയൊരു പരാതി ഉയര്‍ന്നു കേട്ടത്. കഴിഞ്ഞ ദിവസം തന്റെ പൂച്ചയെ അയല്‍ക്കാരന്‍ കൊന്ന് കറിയാക്കി എന്ന പരാതിയുമായാണ് എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫന്‍ പോലീസിനെ സമീപിച്ചത്. രണ്ടു പൂച്ചകളെ വെടിവെയ്ക്കുകയും അതില്‍ ഒന്നിനെ കറിവെച്ച് കഴിക്കുകയും ചെയ്തുവെന്നാണ് പരാതി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kottayam, News, Kerala, Local-News, Animals, Complaint, Police, Rare incident from kottayam Powered by Info News For You

മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി; പോലീസ് ഗേറ്റ് അടച്ചതോടെ മതില്‍ചാടിക്കടന്ന് മുദ്രാവാക്യം, ജനസേവന കേന്ദ്രത്തിലേക്ക് ഇരച്ചുകയറി

Image
കാസര്‍കോട്: (www.kasargodvartha.com 01.08.2019)  നുള്ളിപ്പാടിയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയ നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. വ്യാഴാഴ്ച രാവിലെ നടന്ന മാര്‍ച്ചില്‍ നിരവധി മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്. നഗരസഭയുടെ ഗേറ്റ് അടച്ച് മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും മതില്‍ ചാടിക്കടന്ന് ഓഫീസിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി. ജനസേവന കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയെങ്കിലും പോലീസിടപെട്ട് പുറത്തെത്തിച്ച് ഓഫീസിന്റെ വാതില്‍ അടച്ചു. നഗരസഭയുടെ തോന്നിവാസം നിര്‍ത്തലാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മത്സ്യമാര്‍ക്കറ്റ് അടച്ചിടുകയും ചെയ്തു. ആവശ്യത്തിന് വനിതാ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിനായില്ല. മത്സ്യത്തൊഴിലാളികള്‍ മതില്‍ ചാടിക്കടന്നതോടെ പോലീസ് നിസഹായരായി. മാര്‍ച്ച് ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് യു എസ് ബാലന്‍ അധ്യക്ഷത വഹിച്ചു. കടപ്പുറം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ എം ഉമ സ്വാഗതം പറഞ്ഞു. സ...

എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറുടെ നിലപാട് ദുരിതബാധിതരോടുള്ള വെല്ലുവിളിയെന്ന് മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ നൂറുക്കണക്കിന് രോഗികള്‍ അനുഭവിക്കുന്ന വേദനയെയും ദുരവസ്ഥയെയും തള്ളിപ്പറുയുകയും എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥയെന്ന് പ്രചരിപ്പിക്കുകയും ചെയ്ത ജില്ലാ കലക്ടറുടെ നിലപാട് അനുചിതവും നിയമ വ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. മൂന്നുപതിറ്റാണ്ട് കാലമായി എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലമുണ്ടായ ദുരന്തത്തിന്റെ ദുരിതംപേറുന്ന ഇരകളെയും കുടുംബങ്ങളെയും അപമാനിക്കുന്ന തരത്തില്‍ നിരന്തരമായ പ്രസ്താവനകളും നിഗമനങ്ങളും നടത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കലക്ടറുടെ നിലപാട് സംശയാസ്പദമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ആന്റ് റമഡിയേഷന്‍ സെല്ലിന്റെ കണ്‍വീനറായ കലക്ടര്‍ തന്നെ ഇരകളെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണ് കാണ...

വാട്സ്ആപ്പില്‍ അന്യപുരുഷനുമായി ചാറ്റ്; ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Image
ആഗ്ര: (www.kvartha.com 01.08.2019) വാട്സ്ആപ്പില്‍ അന്യപുരുഷനുമായി ചാറ്റ് ചെയ്ത ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പച്ചക്കറി വില്‍പ്പനക്കാരനായ സോനു(26) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വാട്സ്ആപ്പില്‍ അന്യപുരുഷനുമായി അഞ്ജലി (25) ചാറ്റ് ചെയ്തതു കണ്ടതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും യുവതിയെ സോനു കൊതുകുനാശിനി കുടിപ്പിക്കുകയുമായിരുന്നു. എന്നാല്‍ അഞ്ജലി മരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തുണിയെടുത്ത് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇരുവരുടെയും നാലും ആറും വയസ്സുള്ള രണ്ട് മക്കളും ഉറങ്ങുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Agra, News, National, Killed, Arrest, Husba...

ഉന്നാവോ പീഡനം; പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമ യു പി മന്ത്രിയുടെ മരുമകന്‍; ട്രക്ക് അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നും കണ്ടെത്തല്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2019) ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിംഗ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിംഗ് ബി.ജെ.പി നേതാവും ഉന്നോവ ബ്ലോക് പ്രസിഡന്റുമാണ്. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. കത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കാനുള്ള ഉത്തരവ് വ്യാഴാഴ്ച തന്നെ ഉണ്ടായേക്കും. ഭയന്നതുപോലെത്തന്നെ പെണ്‍കുട്ടിക്കു ഞായറാഴ്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ കാറിലേക്കു ട്രക്കിടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുസ്ത്രീകളില്‍ ഒരാള്‍ കേസിലെ സാക്ഷി...

ഡോക്ടര്‍മാരുടെ അനാസ്ഥ; ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വന്ന രോഗിക്ക് മലേറിയക്കുള്ള മരുന്ന് മാറി നല്‍കി, മരണപ്പെട്ട രോഗിയുടെ ഭാര്യക്ക് 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Image
മുംബൈ: (www.kvartha.com 01.08.2019) നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയിലും കിടത്തി ചികില്‍സിച്ച രോഗിക്ക് മലേറിയക്കുള്ള മരുന്ന് മാറി നല്‍കുകയും ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഹൃദ്രോഗി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2010 മെയ് 10ന് ബിപിസിഎല്ലിലെ റിഫൈനറിയില്‍ ടെക്‌നീഷ്യനായിരുന്ന സന്‍പദ സ്വദേശി ദത്ത ശെര്‍ഖനെയെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷം 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മിഷണ്‍ വിധി വന്നത്. ദത്തയുടെ വിധവ സ്വാതി ശെര്‍ഖനെയ്ക്കാണ് ഈ തുക നല്‍കേണ്ടത്. ക്ഷീണിതനായ രോഗിക്ക് മലേറിയക്കുള്ള മരുന്ന് കുത്തിവെച്ചതിന് ശേഷം വീട്ടിലേക്ക് പറഞ്ഞു വിട്ടു. പുലര്‍ച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തി. ഇസിജിയില്‍ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടര്‍മാര്‍ മലേറിയയുടെ ചികിത്സ തന്നെ നല്‍കി. നില വഷളായതിനെത്തുടര്‍ന്ന് പിറ്റേന്ന് രാത്രി രോഗിയെ ചെംബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോ...

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

Image
ദേശീയം (www.evisionnews.co): പൊള്ളാച്ചിയില്‍ പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി. കേസില്‍ പോലീസ് കിണത്തുക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പോലീസ് അറസ്റ്റുചെയ്തു. ഇയാളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (പത്തു മാസം)യാണ് കൊല്ലപ്പെട്ടത്. തന്റെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിന് കാരണം മകനും മരുമകളുമാണെന്നും ഇതിന്റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യ പിണങ്ങിപ്പോയതിന് ശേഷം മകന്റെ വീട്ടിലെത്തിയ ശെല്‍വരാജ് മരുമകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയേയും എടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. Powered by Info News For You

കെ എസ് ആര്‍ ടി സി കണ്ടക്ടറെ മുഖംമൂടി ധരിച്ചെത്തിയ സംഘം ലോഡ്ജില്‍ കയറി ആക്രമിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 01.08.2019)  കെ എസ് ആര്‍ ടി സി കണ്ടക്ടറെ മുഖംമൂടി ധരിച്ചെത്തിയ സംഘം ലോഡ്ജില്‍ കയറി ആക്രമിച്ചതായി പരാതി. നീലേശ്വരം ചാത്തമത്ത് സ്വദേശിയും കാസര്‍കോട് ഡിപ്പോയിലെ ബസ് കണ്ടക്ടറുമായ കെ മനോജ് ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെ ലോഡ്ജിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു മനോജ്. പുലര്‍ച്ചെ രണ്ടു മണിയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ അകത്തു കയറിയ സംഘം മനോജിനെ മാരകായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ മനോജ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ജോലി കഴിഞ്ഞ് ലോഡ്ജ് മുറിയിലാണ് താമസിക്കാറുള്ളത്. അടുത്ത മുറികളില്‍ വേറെയും ജീവനക്കാരുണ്ടായിരുന്നു. രാവിലെ തൊട്ടടുത്ത റൂമിലെ താമസക്കാര്‍ ഉണര്‍ന്നപ്പോഴാണ് ബോധരഹിതനായി വീണുകിടന്ന മനോജിനെ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലെ മുറിവ് സാരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാര...

മംഗളൂരു എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം: കെ.എം.സി.സി

ദുബൈ (www.evisionnews.co): കുറെ വര്‍ഷങ്ങളായി മംഗലാപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും മലയാളികളായ പ്രവാസി യാത്രക്കാര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നേരിടുന്ന കടുത്ത പീഡനം ഇന്നും അവസാനിക്കാതെ നിര്‍ബാധം തുടരുന്നു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മലയാളി യാത്രക്കാരോട് കാണിക്കുന്ന ഇത്തരം വിവേചനം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരം കണ്ടിട്ടില്ല. എമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ വരെ മലയാളി യാത്രക്കാരെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  പാസ്‌പോര്‍ട്ടിലെ വിസ പേജ് പറിച്ചു കളഞ്ഞത് ഉള്‍പ്പടെയുള്ള നിരവധി പരാതികള്‍ നല്‍കിയിട്ടും എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകളായ യാത്രക്കാര്‍ വരെ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നു. എന്തെങ്കിലും സംശയത്തിന്റെ പേരില്‍ യാത്രക്കാരോട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണങ്ങളും ചോദ്യങ്ങളും മാന്യത നിറഞ്ഞ രീതിയിലും ഭാഷയിലും ആയിരിക്കണം. കാസര്‍കോട് ജി...

വിവാഹ പാര്‍ട്ടിക്കൊപ്പം ബൈക്ക് അമിതവേഗതയില്‍ ഓടിച്ചുവെന്നാരോപിച്ച് യുവാക്കള്‍ മര്‍ദിച്ചു; 4 പേര്‍ക്കെതിരെ കേസ്

Image
നീലേശ്വരം: (www.kasargodvartha.com 31.07.2019)  വിവാഹ പാര്‍ട്ടിക്കൊപ്പം ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചുവെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബങ്കളം കക്കാട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നടന്ന കല്യാണത്തോടനുബന്ധിച്ച് അമിതവേഗതയില്‍ ബൈക്കോടിച്ചതിന് ബങ്കളം ചിറക്കുണ്ടില്‍ ഹൗസിലെ മുഹമ്മദ് മുഷാറഫ് (19), സുഹൃത്ത് ജുനൈദ് എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് ബങ്കളത്തെ ഷിബിന്‍, ശ്രീരാജ്, കിച്ചു, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കക്കാട്ടെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കവെയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്. വിവാഹ ചടങ്ങിനിടെ അമിതഗേവതയില്‍ ബൈക്കോടിച്ച് പരിഭ്രാന്തിയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് ഇരുവരും നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത...

'ജയ് ശ്രീറാം വിളി' വിശ്വാസ കാര്യങ്ങളിലെ ഇടപെടലെന്ന് എസ് വൈ എസ്

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2019)  ഇന്ത്യയില്‍ വ്യാപകമായി 'ജയ് ശ്രീറാം വിളിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും പൗരന് ഭരണഘടന ഉറപ്പു നല്‍കിയ മൗലികാവകാശത്തില്‍ കൈകടത്തലാണിതെന്നും എസ് വൈ എസ് ജില്ലാ എക്‌സ്‌ക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ഹൈന്ദവരുടെ ആരാധനാ മൂര്‍ത്തിയാണ് ശ്രീരാമന്‍. അത് എല്ലാവരും അംഗീകരിക്കണമെന്നും ജയ് ശ്രീരാം എന്ന് എല്ലാവരും വിളിക്കണമെന്നും വിളിക്കാത്തവരെ അടിച്ചും തീവെച്ചും കൊന്നുകളയുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഹീനമായ ചെയ്തികള്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനവും ഇത് രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഇതിനെതിരെ മതേതര വിശ്വാസികള്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് പി സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അഷ്‌റഫ് മിസ്ബാഹി, ഹംസ ഹാജി പള്ളിപ്പുഴ,...

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

Image
Powered by Info News For You

കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു

Image
നീര്‍ച്ചാല്‍: (www.kasargodvartha.com 31.07.2019)  മാന്യ കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി (17) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും എന്നാല്‍ മുങ്ങിത്താഴ്ന്ന ശേഷം അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്‌സും പോലീസും എത്തി തിരച്ചില്‍ നടത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്...

ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Image
മലപ്പുറം: (www.kvartha.com 31.07.2019) ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. വാഴക്കാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് കാണാതായത്. വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളും പുളയില്‍ കുളിക്കാനെത്തിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Malappuram, News, Kerala, Missing, Drowned, Student, River, Student missing in Chaliyar River Powered by Info News For You

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങി, തിരച്ചില്‍ തുടരുന്നു

Image
നീര്‍ച്ചാല്‍: (www.kasargodvartha.com 31.07.2019)  മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആലംപാടി ബാഫഖി നഗര്‍, ബെള്ളൂറടുക്ക പ്രദേശങ്ങളിലെ കുട്ടികളാണ് മുങ്ങിയതെന്നാണ് വിവരം. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരുടെ ചേര്‍ന്ന് ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും എന്നാല്‍ മുങ്ങിത്താഴ്ന്ന ശേഷം അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kerala, Top-Headlines, kasaragod, news, Drown, Manya, Badiyadukka, Child, Children dwoned t...

ക്യാപ്റ്റന്റെയും കോച്ചിന്റെയും താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു, കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും ഇഷ്ടങ്ങളാണ് ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്; പ്രതികരണവുമായി മുഖ്യസെലക്ടര്‍

Image
മുംബൈ: (www.kvartha.com 31.07.2019) ക്യാപ്റ്റന്റെയും കോച്ചിന്റെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ടീം ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യസെലക്ടര്‍ എം എസ് കെ പ്രസാദ്. സെലക്ഷന്‍ കമ്മിറ്റിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സെലക്ഷന്‍ കമ്മിറ്റി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ടീം തെരഞ്ഞെടുക്കുന്നതെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. നായകന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും താത്പര്യങ്ങളാണ് ടീം തെരഞ്ഞെടുപ്പിലടക്കം നടക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കോഹ്ലക്ക് വേണ്ടപ്പെട്ടവരെ ടീമില്‍ തിരുകിക്കയറ്റുന്നുവെന്നും ശാസ്ത്രി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും സെലക്ഷന്‍ കമ്മിറ്റി പാവയായി മാറിയെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിനെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു. ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷവും വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതെന്തിനെന്നായിരുന്നു ഗാവസ്‌കറിന്റെ പ്രധാന ചോദ്യം. കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താളത്തിന് തുള്ളുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ...

വാഴപ്പഴത്തിന്റെ വില; നടന്‍ രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) വാഴപ്പഴത്തിന്റെ വില സംബന്ധിച്ച് നടന്‍ രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. ഹോട്ടലുകാര്‍ രണ്ട് വാഴപ്പഴത്തിന് ജിഎസ്ടി ഉള്‍പ്പടെ ഈടാക്കിയ വില 442 രൂപ. ചണ്ഡിഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയവേയാണ് നടന്‍ വാങ്ങിയ പഴത്തിന് ഇത്രയും വില ഈടാക്കിയത്. വാഴപ്പഴത്തിന് ജിഎസ്ടി ബാധകമല്ലാതിരുന്നിട്ടും ഇത്രയും വലിയ വില ഈടാക്കിയ ഹോട്ടലിന് പിഴയടക്കേണ്ടി വന്നു. രാഹുല്‍ ബോസ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ക്കിടയില്‍ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB — Rahul Bose (@RahulBose1) July 22, 2019 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെ...

ബി.ജെ.പിയുടെ വിശ്വേശ്വര്‍ ഹെഗ്ഡ കര്‍ണാടക നിയമസഭ സ്പീക്കര്‍

ബംഗളൂരു (www.evisionnews.co): കര്‍ണാടക നിയമസഭ സ്പീക്കറായി ബി.ജെ.പിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുത്തു. നിയമസഭാ കൗണ്‍സില്‍ ഐക്യകണ്ഠേനയാണ് കഗേരിയെ തെരഞ്ഞെടുത്തത്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി ചുമതലയേറ്റത്. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള നിയമസഭാംഗമാണ് വിശ്വേശ്വര്‍. ഇത് ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു. 1978ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു വിശ്വേശ്വറിന്റെ രാഷ്ട്രീയ പ്രവേശം. Powered by Info News For You

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് റബിയത്ത് പിടിയിലായത്. യുവാവില്‍ നിന്നും 250ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി. Powered by Info News For You

കര്‍ക്കിടക വാവ്; പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന പുണ്യദിനത്തില്‍ ഭക്തജന ലക്ഷങ്ങള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി

Image
ആലുവ: (www.kvartha.com 31.07.2019) ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന പുണ്യദിനമാണ് കര്‍ക്കിടക വാവ് ദിനം. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ അമാവാസി ദിനത്തില്‍ ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തി. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വിളമ്പാനുള്ള ചടങ്ങുകള്‍ ആരംഭിക്കും. തയ്യാറാക്കി വച്ച ഭക്ഷണം ആദ്യം പിതൃക്കള്‍ക്ക് ഇലയിട്ടു വിളമ്പും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Aluva, N...

അഹിന്ദുവായ ഡെലിവെറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ചില്ല: ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത യുവാവിന് മറുപടിയുമായി സൊമാറ്റോ

ന്യൂദല്‍ഹി (www.evisionnews.co): ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ. അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയാറാവാതിരുന്നത്. തുടര്‍ന്ന് സൊമാറ്റോക്കെതിരെ ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 'സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട''- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് 'എന്നായിരുന്നു അമിതിന്റെ ട്വീറ്റ് ...

ജി വി സിദ്ധാര്‍ത്ഥ നല്ലൊരു മനുഷ്യനും അതിബുദ്ധിമാനായ വ്യവസായിയുമാണ്, കത്തിലെ ഉള്ളടക്കം എന്നില്‍ ഞെട്ടലുണ്ടായി; ഇതുപോലുള്ള അനുഭവം തനിക്കുമുണ്ടായെന്ന വെളിപ്പെടുത്തലുമായി വിജയ് മല്യ

Image
ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) ഇതുപോലുള്ള അനുഭവം തനിക്കുമുണ്ടായെന്ന വെളിപ്പെടുത്തലുമായി മദ്യ വ്യവസായി വിജയ് മല്യ. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ് വന്നതിന് പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിലൂടെ തന്റെ അനുഭവം വെളിപ്പെടുത്തിയത്. 'നേരിട്ടല്ലെങ്കിലും എനിക്കും സിദ്ധാര്‍ഥയുമായി ബന്ധമുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനും അതിബുദ്ധിമാനായ വ്യവസായിയുമാണെന്നും അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം എന്നില്‍ ഞെട്ടലുണ്ടായെ'ന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു. 'സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെയും നിരാശയിലേക്ക് തള്ളിവിടാന്‍ കഴിയും. മുഴുവന്‍ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും എന്താണ് അവര്‍ എന്നോട് ചെയ്യുന്നതെന്ന് നോക്കൂ. അത് ക്രൂരവും അനുകമ്പയില്ലാത്തതുമാണ്' എന്നും  അദ്ദേഹം ട്വീറ്റ് ചെയ്തു. I am indirectly related to VG Siddhartha. Excellent human and brilliant entrepreneur. I am devastated with the contents of his letter. The Govt Agencies and Banks can drive ...

സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

Image
റായ്പുര്‍: (www.kvartha.com 31.07.2019) ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് വന്‍ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്നാണ് സംശയം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  News, National, Jawans, Army, Killed, Death, Blast, Naxalites trigger IED blast in Bastar, CRPF jawan killed Powered by Info News For You

എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2019)  വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് റബിയത്ത് പിടിയിലായത്. യുവാവില്‍ നിന്നും 250 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, arrest, Police, Youth, Top-Headlines, Youth arrested with MDMA   < !- START disable copy paste --> Powered by Info News For You

കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിനിറങ്ങുന്നു; 25 മുതല്‍ കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2019)  കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിനിറങ്ങുന്നു. സുപ്രീം കോടതി വിധിയേയും സര്‍ക്കാര്‍ തീരുമാനങ്ങളെയും ലംഘിക്കുന്ന ജില്ലാ ഭരണാധികാരിയെ പ്രൊസിക്യൂട്ട് ചെയ്യണമെന്നുമാവശ്യപ്പെട്ടു കൊണ്ട് സെപ്തംബര്‍ 25 മുതല്‍ കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എന്‍സോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരില്ലെന്നും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നകാരിയല്ലായെന്നും പറയുന്ന കലക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികാവകാശമില്ല. സര്‍ക്കാര്‍ തീരുമാനങ്ങളെയും സുപ്രീം കോടതി വിധിയെയും അസ്ഥാനത്താക്കി കൊണ്ടുള്ള കളക്ടറുടെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശബ്ദമാകുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകേണ്ടി വരുന്നതെന്ന് യോഗം വിലയിരുത്തി. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയുള്ള ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ കലക്ടര്‍ പ്രതികൂലമായ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്...

മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇനി സൗദിയില്‍ പുതിയ നിയമം; നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 24 മാസത്തെ സാവകാശം

Image
ദമാം: (www.kvartha.com 31.07.2019) മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ബഖാലകള്‍ക്കും ഇനി സൗദിയില്‍ പുതിയ നിയമം. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 24 മാസത്തെ സാവകാശം അനുവദിച്ചു. പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമം ബാധകമാണ്. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. സ്വന്തമായി ട്രേഡ് മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോര്‍ഡായിരിക്കും പുതിയ നിയമ വ്യവസ്ഥ നിര്‍ദേശിക്കുന്നത്. സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോര്‍ഡ് സ്ഥാപിക്കേണ്ടത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ യൂണിഫോമായിരിക്കണം ധരിക്കേണ്ടത്. സ്ഥാപനത്തിനകത്ത് ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം സൗര്യങ്ങള്‍. ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് യൂണിഫോമില്‍ തൂക്കിയിരിക്കണമെന്നതും പുതി...

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍

Image
കാസര്‍കോട് (www.evisionnews.co): പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍. ഉപ്പള സ്വദേശി ഗണേഷനെ (40)യാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊയ്നാച്ചിക്ക് സമീപം മൈതാനത്താണ് സംഭവം. സ്ഥിരം പരിശീലകന്‍ അവധിയായതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു ഗണേഷന്‍. പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ ദേഹത്ത് തൊട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. Powered by Info News For You

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന്റെ മൂന്നാം ഘട്ട പരീക്ഷണയോട്ടം; യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ച് ഓടിയത് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ

Image
കൊച്ചി: (www.kvartha.com 31.07.2019) കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന്റെ മൂന്നാം ഘട്ട പരീക്ഷണയോട്ടം നടന്നത് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ. രാവിലെ 7.45 ഓടെയായിരുന്നു യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ച് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ വൈറ്റില വഴിയുള്ള യാത്ര ഒരു മണിക്കൂറെടുത്ത് തൈക്കുടത്തെത്തി. ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിലേയും സാങ്കേതിക വിദ്ഗധരും പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ട്രെയിനിലുണ്ടായിരുന്നു. ഓട്ടം വിജയകരമായാല്‍ രണ്ട് മാസത്തിനകം ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kochi, News, Kerala, Train, Kochi Metro, Passenger,  Kochi Metro Train; Third phase of the test drive was conducted ...

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ഥ ഹെഗ്ഡെയുടെ മൃതദേഹം നേത്രാവതി നദിയില്‍ കണ്ടെത്തി

മംഗളൂരു (www.evisionnews.co): രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ 'കഫേ കോഫി ഡേ' ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവുമായ വി.ജി സിദ്ധാര്‍ഥ ഹെഗ്ഡെ(60)യുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്താണ് കാണാതായത്. നീണ്ട 34മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌കെ ബസാറില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയുമായിരുന്നു. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറയുന്നത്. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. ...

സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍

Image
പൊയ്‌നാച്ചി: (www.kasargodvartha.com 31.07.2019)  സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി ഗണേഷനെ (40)യാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊയ്‌നാച്ചിക്കു സമീപത്തെ മൈതാനത്ത് വെച്ചാണ് സംഭവം. സ്ഥിരം പരിശീലകന്‍ അവധിയായതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു ഗണേഷന്‍. പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ ദേഹത്ത് തൊട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Top-Hea...

ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തം നല്‍കാന്‍ പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് സി പി എം പ്രവര്‍ത്തകനും സുഹൃത്തിനും പരിക്ക്; അപകടമുണ്ടായത് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന്

Image
പുല്ലൂര്‍: (www.kasargodvartha.com 31.07.2019)  ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തം നല്‍കാന്‍ പോകുന്നതിനിടെ ബൈക്കപകടത്തില്‍പെട്ട് സി പി എം പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സി പി എം പുല്ലുര്‍ ലോക്കല്‍ കമ്മിറ്റിയംഗം എടമുണ്ടയിലെ എ ഷാജി (42), സുഹൃത്ത് തടത്തില്‍ മയിലാട്ടിയിലെ സുധീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പുതിയകണ്ടം റോഡില്‍ വെച്ചാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തംനല്‍കാനുള്ള ആവശ്യത്തിനായി പോവുകയായിരുന്നു ഇരുവരും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Top-Headlines, Accident, CPM, CPM activist and friend injured in Bike...