മുറിയെടുത്ത് യുവതിക്കൊപ്പം കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍; ദൂരുഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍


കോഴിക്കോട്: (www.kvartha.com 31.08.2019) കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത് യുവതിക്കൊപ്പം കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ച വൈകിട്ട് കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെയാണ് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ ഒരു പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നെന്നും ഇതേതുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ആക്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. യുവാവ് ഒരു യുവതിക്കൊപ്പം വ്യാഴാഴ്ചയാണ് അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതിയാണ് പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചിരുന്നു.

Kozhikode, News, Kerala, Case, Police, Youth was found dead in calicut; Relatives allege mystery in this case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Case, Police, Youth was found dead in calicut; Relatives allege mystery in this case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?