Posts

Showing posts from August, 2022

Gas Cylinder Price | വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല

Image
കൊച്ചി: (www.kasargodvartha.com) സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ആശ്വാസ വാര്‍ത്ത. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു. സിലിന്‍ഡറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞത്. അതേസമയം വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിന്‍ഡറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി. അതേസമയം മൂന്ന് മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. Keywords:  Kochi, news, Kerala, Top-Headlines, Business, Price, Gas cylinder, Gas cylinder price on September 1. Powered by Info News For You

Heavy Rain | പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി; പൂജാകര്‍മങ്ങള്‍ മുടങ്ങി

Image
ആലുവ: (www.kasargodvartha.com) പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇതോടെ പുലര്‍ചെയുള്ള പൂജാകര്‍മങ്ങള്‍ മുടങ്ങി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളമാണ് ഉയര്‍ന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളത്തിലെ ചെളിയുടെ തോത് 70 എന്‍ റ്റി.യു ആയി വര്‍ധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പില്‍ നിന്ന് 2.3 മീറ്റര്‍ രേഖപെടുത്തി. ബുധനാഴ്ച 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്തായിരുന്നു നടപടി. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതും മഴയും ചേര്‍ന്നാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. Keywords: News, Kerala, Top-Headlines, Rain, Religion, Flood, Temple, Aluva: Heavy rain; Shiva temple flooded. Powered by I...

Instagram | പോസ്റ്റ് ഇഷ്ടമല്ലെങ്കില്‍ 'നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്' നല്‍കാം; ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു, അറിയാം

Image
ന്യൂഡെല്‍ഹി:  (www.kvartha.com) ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു. ഇനി നമുക്ക് താല്‍പര്യമില്ലാത്ത നിരവധി പോസ്റ്റുകള്‍ ഒഴിവാക്കാം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീചര്‍ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപര്‍മാര്‍ എത്തിയിരിക്കുകയാണ്.  ഇന്‍സ്റ്റയിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് 'നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്' നല്‍കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാവും. സമാനമായ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റ പാടെ അവഗണിക്കുകയും ചെയ്യും. പിന്നിട് അവയൊന്നും കാണിക്കില്ല.   ഈ ഫീചര്‍ വരുന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ നാം കാണുന്ന ഉള്ളടക്കങ്ങളില്‍ താല്‍പര്യമില്ലാത്തവ ഒഴിവാക്കാനാകും. കൂടാതെ പോസ്റ്റുകള്‍ വളരെ കൃത്യമായി ഫില്‍റ്റര്‍ ചെയ്തെടുക്കാനും  പുതിയ ഫീച്ചറുകളിലൂടെ സഹായിക്കും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത് എത്തുന്നത്.  സജസ്റ്റഡ് പോസ്റ്റുകള്‍ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള ഓപ്ഷനും അവ...

Facebook Post | 'സ്‌നേഹോപഹാരങ്ങള്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കാം'; വിവാഹം ക്ഷണിച്ച് മേയര്‍ ആര്യ

Image
തിരുവനന്തപുരം: (www.kvartha.com)  സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വച്ച് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം നടക്കും. ഇപ്പോഴിതാ സമൂഹ മാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ചിരിക്കുകയാണ് മേയര്‍ ആര്യ. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.  പരമാവധി ആളുകളെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്നും ഫേസ്ബുകില്‍ പങ്കുവച്ച കുറിപ്പില്‍ മേയര്‍ അഭ്യര്‍ഥിച്ചു. സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ ആര്യാ രാജേന്ദ്ര കുറിച്ചു. മേയര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം: പ്രിയരെ, 2022 സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. പരമാവധിപ്പേര...

Youth Arrested | പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നവദമ്പതികളുടെ വാഹനത്തിന് വധുവിന്റെ സഹോദരന്‍ തീകൊളുത്തി; യുവാവ് അറസ്റ്റില്‍

Image
തേനി: (www.kasargodvartha.com) പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നവദമ്പതികളുടെ വാഹനത്തിന് തീകൊളുത്തിയ വധുവിന്റെ സഹോദരന്‍ അറസ്റ്റില്‍. 26 കാരനായ നല്ലപെരുമാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തേനി ചിന്നമനൂരിലാണ് സംഭവം. സംഭവത്തെ കുറിച്ച് ചിന്നമന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിലാണ് സഹോദരന്‍ സ്റ്റേഷനിലെത്തി വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചത്. പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂട്ടരും വരന്റെ കൂട്ടരം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനില്‍ ചര്‍ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരന്‍  വാഹനം പെട്രോള്‍ ഒഴിച്ച് തീയിട്ടത്.  ചിന്നമന്നൂര്‍ തേരടി തെരുവില്‍ പാണ്ടിയുടെ മകള്‍ മല്ലികയും(24) മുറച്ചെറുക്കന്‍ ദിനേഷ് കുമാറും ( 28) ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായതോടെ ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ വീരപാണ്ടി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്.  ഇതിനിടെ, മകളെ കാണാനില്ലെന്ന പരാതിയുമായി ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 200 രൂപ കുറവ്

Image
തിരുവനന്തപുരം: (www.kvartha.com)  സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച ഉയര്‍ന്ന സ്വര്‍ണവിലയാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ബുധനാഴ്ച 200 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 25 രൂപ കുറഞ്ഞു. ചൊവ്വാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 20 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 61 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വില. Keywords:  News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price ...

Court sentenced | വീട്ടിൽ അതിക്രമിച്ച് കയറി സ്റ്റാഫ് നഴ്സിനെ നെഞ്ചിലും വയറിലും കുത്തി ഗുരുതരമായി പരിക്കേൽപിച്ചെന്ന കേസ്: പ്രതിക്ക് 5 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും ശിക്ഷ

Image
കാസർകോട്: (www.kasargodvartha.com) വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ചെന്ന പരിയാരം മെഡികൽ കോളജിലെ സ്റ്റാഫ് നഴ്സിനെ നെഞ്ചിലും വയറിലും കുത്തി ഗുരുതരമായി പരിക്കേൽപിച്ചെന്ന കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും, 1.4 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2009 സെപ്റ്റംബർ 28ന് പുലർചെ 5.30 മണിക്ക് കോടോം പടിമരുത് താമസിക്കുന്ന പിജെ തോമസിൻ്റെ ഭാര്യ ആലീസ്‌ തോമസിനെയാണ് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചത്.    കേസിലെ പ്രതി ജയ്സൺ ജോസഫിനെ (52) യാണ് കോടതി ശിക്ഷിച്ചത്. ഭർത്താവിനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിടെ ആലീസിനെ പ്രതി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ കത്തി കൊണ്ട് ഇടതുനെഞ്ചിനും വയറിനും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് (ഒന്ന്) എ മനോജ് ആണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക തടവും വിധിച്ചു. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ കുറ്റപത്ര...

UAE Green Visa | സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ യുഎഇയില്‍ ജോലി: ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ 5 മുതല്‍ അപേക്ഷിക്കാം; വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് അവസരം

Image
അബൂദബി: (www.kvartha.com) ഇനി സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ യുഎഇയില്‍ ജോലിയും ബിസിനസും ചെയ്യാം. അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷിക്കാം. യുഎഇയിലെ നിലവിലുള്ള നിക്ഷേപകര്‍/ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്കും ഗ്രീന്‍ വീസയിലേക്ക് മാറാം. നിലവില്‍ ഇവര്‍ രണ്ട് വര്‍ഷത്തെ വീസയിലാണുള്ളത്. മൊത്തം നിക്ഷേപത്തുക പരിഗണിച്ചാകും ഗ്രീന്‍ വീസ നല്‍കുക.  ഗ്രീന്‍ വീസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയളവിലേക്ക് വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം. വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വീസ നടപടി പൂര്‍ത്തിയാക്കാന്‍ 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും.  വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് അവസരം. കംപനി ഡയറക്ടര്‍മാര്‍, എക്‌സിക്യൂടീവുകള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും ഇതില്‍ ഉള്‍പെടും. ബാച്‌ലര്‍ ഡിഗ്രിയുള്ളവരും രണ്ട് വര്‍ഷത്തിനിടെ 3,60,000 ദിര്‍ഹത്തില്‍ (77,89,956 രൂപ) കുറയാത്ത വരുമാനമുള്ള...

Camilo Guevara March | 'ഏറെ വേദനയോടെ കാമിലോയ്ക്ക് വിട നല്‍കുന്നു'; വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേരയുടെ മരണത്തില്‍ അനുശോചിച്ച് ക്യൂബന്‍ പ്രസിഡന്റ്

Image
കാരകാസ്: (www.kasargodvartha.com) വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേരയുടെ മരണത്തില്‍ ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ അനുശോചിച്ചു. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു. കാരകാസില്‍വച്ചായിരുന്നു ചെ ഗുവേരയുടെ മൂത്ത മകന്‍ കാമിലോ ഗുവേര മാര്‍ചി(60)ന്റെ അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദര്‍ശനത്തിനിടെ കാമിലോ ഗുവേര മാര്‍ചിന് ഹൃദയാഘാതമുണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപോര്‍ട്. ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു അഭിഭാഷകന്‍ കൂടിയായ കാമിലോ ഗുവേര മാര്‍ച്.  ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ചിനും നാലുമക്കളാണുള്ളത്. 1962ലാണ് കാമിലോയുടെ ജനനം. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ചെഗുവേരയ്ക്ക് ഒരുമകളുണ്ട്. അവര്‍ നേരത്തേ മരിച്ചു. Con profundo dolor decimos adiós a Camilo, hijo del Che y promotor de sus ideas, como directivo del...

Mikhail Gorbachev | സോവിയറ്റ് യൂനിയന്റെ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബചേവ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍

Image
മോസ്‌കോ: (www.kvartha.com) സോവിയറ്റ് യൂനിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബചേവ് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനികല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.  അന്ത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു. 1999ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിചി സെമിത്തേരിയില്‍ ഗോര്‍ബചേവിനെ സംസ്‌കരിക്കും. മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അമേരികയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂനിയന്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപിനെ പ്രതിസന്ധിയിലാക്കിയ 'ഇരുമ്പുമറ' ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബചേവിന്റെ നടപടികള്‍ വഴിതെളിച്ചു. 1985ല്‍ അധികാരമേറ്റ ഗൊര്‍ബചേവ് രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്കും പുരോഗതിയിലേക്കും...

Found Dead | മസ്ഖതില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍

Image
മസ്ഖത്: (www.kasargodvartha.com) തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ ഒമാന്‍ തലസ്ഥാനമായ മസ്ഖതിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോടെലിന് അടുത്തുള്ള അപാര്‍ട്‌മെന്റില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  മനാഫ് ജോലി ചെയ്തിരുന്ന കംപനിയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. Keywords:  news,World,international,Gulf,Death,Top-Headlines,Muscut, Muscat: Malayali couple found dead at their residence  Powered by Info News For You

Man of the Hole | ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല; ആ ഗോത്രവും അവസാനിച്ചു

Image
(www.kvartha.com) ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു പ്രാക്തന ഗോത്രവും ഭൂമുഖത്തു നിന്നും മാഞ്ഞു. ബ്രസീലില്‍ ബൊളീവിയയുടെ അതിര്‍ത്തിയായ റൊന്‍ഡോണിയ സംസ്ഥാനത്തിലെ തദ്ദേശീയ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു ആ മനുഷ്യന്‍.  അവസാനത്തെ അംഗം മരിച്ചത്തോടെ ആ ഗോത്രം തന്നെ അവസാനിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.  പേരറിയാത്ത ഇയാള്‍ കഴിഞ്ഞ 26 വര്‍ഷമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ വൈക്കോല്‍ കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 60 വയസുള്ള അദ്ദേഹം സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചതായി കരുതപ്പെടുന്നു. മറ്റുള്ള എല്ലാവരും 1970 കളില്‍ തന്നെ അവരുടെ ഭൂമി കയ്യേറിയ ഖനി മാഫിയക്കാരാല്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.  ബ്രസീല്‍ സര്‍കാര്‍ 1996-ല്‍ മാത്രമാണ് ഏറ്റവും ഏകാന്തനായ മനുഷ്യനെക്കുറിച്ച് അറിഞ്ഞത്. അന്നുമുതല്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. പതിവ് പട്രോളിംഗിനിടെയാണ് കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. Keywords:  News,World,interna...

Young Actress Died | കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ നടി യൂ ജൂ ഇന്‍ മരിച്ച നിലയില്‍

Image
സോള്‍: (www.kasargodvartha.com) കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം. യൂ ജൂ എഴുതിയ ആത്മഹത്യാക്കുറിപ്പെന്ന് കരുതപ്പെടുന്ന കത്ത് സഹോദരന്‍ നടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ പങ്കുവച്ചിരുന്നുവെന്ന് കൊറിയന്‍ മാധ്യങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സഹോദരിയുടെ അന്തിമാഭിലാഷമെന്ന നിലയിലാണ് കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അടുത്ത ബന്ധുക്കളോടൊക്കെ വിട ചൊല്ലിക്കൊണ്ടുള്ളതാണ് കത്ത്. 2018ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് എന്നിവയാണ് അഭിനയിച്ചവയില്‍ യൂ ജൂ ഇന്നിന്റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. Keywords: Korea, News, World, Death, Obituary, Top-Headlines, South Korean actress Yoo Joo-eun dies aged 27. Powered by Info News For You

Stolen Child Found | 'മകള്‍ മാത്രമേ ഉള്ളൂ, ഒരു ആണ്‍കുട്ടിയെ കൂടി വേണം'; റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങികിടന്ന അമ്മയുടെ പക്കല്‍നിന്ന് മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി; 8 പേര്‍ അറസ്റ്റില്‍

Image
ലക്‌നൗ: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങികിടന്ന അമ്മയുടെ പക്കല്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു. മഥുര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ മഥുര റെയില്‍വേ സ്റ്റേഷനില്‍നിന്നു തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവില്‍ കാണാതായ ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടിയെ ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുകയാണ്.   കഴിഞ്ഞയാഴ്ച, റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും മോഷ്ടിച്ച കുഞ്ഞിനെയാണ് ഫിറോസാബാദിലെ ബിജെപി കൗന്‍സിലറായ വിനീത അഗര്‍വാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന റാകറ്റിനെ പിന്തുടര്‍ന്നാണ് പൊലീസ് ബിജെപി നേതാവിന്റെ വീട്ടില്‍ എത്തിയത്.  വിനീതയും ഭര്‍ത്താവും ചേര്‍ന്ന് റാകറ്റില്‍ ഉള്‍പെട്ട രണ്ടു ഡോക്ടര്‍മാരില്‍നിന്ന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിന...

Zaporizhzhia Plant Attack | സപോറിഷിയ ആണവനിലയത്തിന് സമീപത്തെ മിസൈല്‍ ആക്രമണം; വര്‍ധിച്ച പരിഭ്രാന്തിയില്‍ റഷ്യ

Image
കീവ്: (www.kvartha.com) സപോറിഷിയ ആണവനിലയത്തിന് സമീപം മിസൈല്‍ ആക്രമണം ഉണ്ടായതോടെ റഷ്യയുടെ പരിഭ്രാന്തി ഇരട്ടിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ആണവനിലയത്തിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ യുക്രൈനിനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു.  യൂറോപിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ സപോറിഷിയയിലേക്ക് പോകുമെന്ന് ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെസ്‌കോവിന്റെ പരാമര്‍ശം. യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുക്രൈന്‍  യൂറോപിനെ അപകടത്തിലാക്കുന്നുവെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു.  ആണവ നിലയത്തിന് നേരെ ഷെല്‍ ആക്രമണം നടത്തി യുക്രൈന്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെ അപകടത്തിലാക്കുന്നു. അത് അവസാനിപ്പിക്കാന്‍ യുക്രേയനുമേല്‍ എല്ലാ രാജ്യങ്ങളും സമ്മര്‍ദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെടുന്നു. Keywords:  News,World,international,Ukraine,Russia,attack,Top-Headlines, Russia's panic in missile attack near Zaporizhzhia nuclear power plant  Powered by Info News For ...

Woman Arrested | എസ്‌ഐ പരീക്ഷയില്‍ 30 ലക്ഷം രൂപ കോഴ കൊടുത്ത് ഒന്നാം റാങ്ക് വാങ്ങിയതായി പരാതി; യുവതി അറസ്റ്റില്‍

Image
ബെംഗ്‌ളുറു: (www.kvartha.com) എസ്‌ഐ പരീക്ഷയില്‍ 30 ലക്ഷം രൂപ കോഴ കൊടുത്ത് ഒന്നാം റാങ്ക് വാങ്ങിയെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മൂന്ന് മാസമായി ഒളിവില്‍ പോയ രചന ഹനുമന്തിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലാണ് വിവാദ സംഭവം നചന്നത്. പൊലീസ് റിക്രൂട്‌മെന്റ് വിഭാഗത്തിലെ വനിതാ ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റിന് കൈക്കൂലി നല്‍കി ഉത്തരക്കടലാസ് തിരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കോടികളുടെ കോഴ ഇടപാടുകളും അനര്‍ഹര്‍ക്ക് ലഭിച്ച റാങ്കുകളും പുറത്തുവന്നതിന് പിന്നാലെയാണ് യോഗ്യതാ പട്ടിക റദ്ദാക്കിയതെന്നാണ് വിവരം. എഡിജിപി ഉള്‍പെടെ 60 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. Keywords:  News, National, Crime, Bribe Scam, Complaint, Examination, Police, Woman arrested who paid Rs 30 lakh bribe. Powered by Info News For You

Man Killed | 'സുരക്ഷാവേലി ചാടിക്കടന്ന് കൂട്ടില്‍ അതിക്രമിച്ചു കയറി'; മൃഗശാലയില്‍ മധ്യവയസ്‌കനെ സിംഹം കടിച്ചു കൊന്നു

Image
ഘാന:  (www.kvartha.com) ഘാനയിലെ മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. അച്ചിമോട്ട റിസര്‍വ് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് ദാരുണ സംഭവം. കൂട്ടില്‍ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സുരക്ഷാവേലി ചാടിക്കടന്നാണ് ഇയാള്‍ കൂട്ടില്‍ കയറിയതെന്നും ഈ സമയം, കൂട്ടില്‍ ഉണ്ടായിരുന്ന സിംഹങ്ങളിലൊന്ന് ഇയാളെ ആക്രമിച്ചുവെന്നുമാണ് വിവരം. മൃഗശാല ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മധ്യവയസ്‌കന്‍ സിംഹ കൂട്ടില്‍ പ്രവേശിച്ചത് ശ്രദ്ധയില്‍ പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ മധ്യവയസ്‌കനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഇയാളുടെ പ്രവര്‍ത്തിക്ക് പിന്നിലെ ഉദ്ദേശം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കൂട്ടില്‍ ഉണ്ടായിരുന്ന നാല് സിംഹങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരോധിത മേഖലയില്‍ ഇയാള്‍ എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    Keywords:  News,World,internatio...

Call data | 20 ദശലക്ഷം വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ കോൾ വിവരങ്ങൾ പരസ്യമായതായി റിപോർട്; നിഷേധിച്ച് കംപനി

Image
ന്യൂഡെൽഹി: (www.kasargodvartha.com) ടെലികോം ഓപറേറ്ററായ വോഡഫോൺ ഐഡിയയുടെ സംവിധാനത്തിലെ പിഴവുകൾ കാരണം ഏകദേശം 20 ദശലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ കോൾ ഡാറ്റ റെകോർഡുകൾ പരസ്യമായതായി സൈബർ സുരക്ഷാ ഗവേഷണ കംപനിയായ സൈബർ എക്സ് 9 റിപോർട് ചെയ്തു. എന്നാൽ, വോഡഫോൺ ഐഡിയ ഇത് നിഷേധിച്ചു, ഡാറ്റയിൽ ഒരു ലംഘനവുമില്ലെന്ന് പറഞ്ഞു. കംപനിയുടെ ബിലിംഗ് സംവിധാനത്തിലെ പിഴവുകൾ കണ്ടെത്തിയപ്പോൾ തന്നെ പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.     വോഡഫോൺ ഐഡിയയുടെ ഏകദേശം 20 ദശലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ കോൾ ഡാറ്റ റെകോർഡുകൾ പിഴവുകൾ കാരണം പരസ്യമായതായി സൈബർ എക്സ് റിപോർട് പറയുന്നു. കോളിന്റെ സമയം, കോളിന്റെ ദൈർഘ്യം, എവിടെ നിന്നാണ് വിളിച്ചത്, ഉപഭോക്താവിന്റെ മുഴുവൻ പേരും വിലാസവും, സന്ദേശങ്ങൾ അയച്ച കോൺടാക്റ്റ് നമ്പറുകൾക്കൊപ്പം എസ്എംഎസ് വിശദാംശങ്ങൾ എന്നിവയും ഇതിലുണ്ടെന്നാണ് അവകാശവാദം. കംപനി ഇക്കാര്യം വോഡഫോൺ ഐഡിയയെ അറിയിച്ചിരുന്നുവെന്നും ഓഗസ്റ്റ് 24 ന് കംപനിയിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു പ്രശ്നം സമ്മതിച്ചിരുന്നുവെന്നും സൈബർ എക്സ് 9 സ്ഥാപകനും മാനജിംഗ് ഡയറക്ടറുമായ ഹിമാൻഷു പഥകിനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. ...

Man Killed | 'യുവാവിനെ യുവതി ഓടോറിക്ഷയില്‍ വച്ച് കഴുത്തുഞെരിച്ച് കൊന്നു'; വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

Image
മുംബൈ: (www.kvartha.com) വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ യുവതി ഓടോറിക്ഷയില്‍ വച്ച് കഴുത്തുഞെരിച്ച് കൊന്നതായി പൊലീസ്. ഓടോറിക്ഷ ഡ്രൈവറായ റംസാന്‍ ശെയ്ഖ്(26) എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ സൊഹ്‌റ ഷാ (32) യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിവായി വഴക്കിടാറുണ്ടെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ സമീപിക്കാനും ഇരുവരും തീരുമാനിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. മുംബൈ അരേ കോളനിയില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആറ് മക്കളുടെ അമ്മയായ സൊഹ്‌റ ആദ്യ ഭര്‍ത്താവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്. ഒരു വര്‍ഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. വിവാഹവാഗ്ദാനം നല്‍കി റംസാന്‍ തന്നെ കബളിപ്പിക്കുകയാണെന്നും സോഹ്‌റ നിരന്തരം പരാതിപ്പെട്ടിരുന്നു. ഓടോറിക്ഷ ഓടിക്കുകയായിരുന്ന റംസാനെ പിന്‍സീറ്റിലിരുന്ന സൊഹ്‌റ ഷോള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. Keywords:  Mumbai, News, National, Poli...

Duty Time | ഡോക്ടര്‍മാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍; പഞ്ചിങ് ഏര്‍പെടുത്താനും തീരുമാനം

Image
തിരുവനന്തപുരം: (www.kvartha.com) ഡോക്ടര്‍മാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍. അതേസമയം ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പെടുത്താനും തീരുമാനമായി. താലൂക് ആശുപത്രി മുതല്‍ മെഡികല്‍ കോളജ് വരെയുള്ള ഡോക്ടര്‍മാരുടെ ജോലി സമയമാണ് പുഃനക്രമീകരിക്കുക. ഇക്കാര്യം പഠിച്ച് റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ആരോഗ്യ സെക്രടറിയുടെയും നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. താലൂക് ആസ്ഥാനം, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എട്ട് മണി മുതല്‍ ഒരു മണി വരെയായി ഒപി നിശ്ചയിച്ചിരുന്നു. ഈ രീതി എല്ലാ ആശുപത്രികളിലും നടപ്പാക്കാനും ഡോക്ടര്‍മാര്‍ എട്ടിന് തന്നെ എത്തുന്നുവെന്ന് ഉറപ്പ് വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഈ സര്‍കുലര്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ആരോഗ്യ ഡയറക്ടറും നടത്തിയ പരിശോധനയിലാണ് ഒപിയില്‍ രോഗികള്‍ മണിക്കൂറുകള്‍ കാത്ത് നിന്നാലും ഡോക്ടര്‍മാര്‍ സമയത്ത് എത്തുന്നില്ലെന്നും ചില ആശുപത്രികളില്‍ ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് ഒപിയില്‍ മുഴുവന്‍ രോഗികളെയും നോക്കേണ്ടിവരുന്ന അവസ്ഥയുണ്...

Journalists Shot Dead | കൊളംബിയയില്‍ 2 മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Image
ബൊഗോട: (www.kvartha.com) വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഒരു ഓന്‍ലൈന്‍ റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ലൈനര്‍ മോന്‍ഡെറോ, ഓന്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റിന്റെ ഡയറക്ടര്‍ ദിലിയ കോന്‍ട്രേസ് എന്നിവരാണ് മരിച്ചത്.  ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെന്റ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ഹൈവേയിലൂടെ കാറില്‍ പോകവേ ബൈകില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.  പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, പരിപാടിക്കിടെ മോന്‍ഡെറോയും മറ്റ് ചിലരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി മഗ്ദലീന പൊലീസ് കമാന്‍ഡര്‍ പറഞ്ഞു. ഇതോടെ അവര്‍ സംഭവസ്ഥലത്ത് നിന്നും മടങ്ങി. മടക്കയാത്രയ്ക്കിടെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. Keywords:  News,World,international,Colombia,Journalist,Crime,Killed,Police, Two Journalists Shot Dead On Highway, Probe Launche...

Shot Dead | ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ടശേഷം ആളുകള്‍ക്ക് നേരെ വെടിവയ്പ്പ്; 4 മരണം, 2 പേര്‍ക്ക് ഗുരുതര പരുക്ക്

Image
ഹൂസ്റ്റണ്‍: (www.kvartha.com) വീണ്ടും കൂട്ടകൊലപാതകത്തില്‍ വിറങ്ങലിച്ച് അമേരിക. ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലീസ്.  സംഭവത്തില്‍ അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെടുകയും, രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.  അക്രമത്തെ കുറിച്ച് ഹൂസ്റ്റണ്‍ പൊലീസ് പറയുന്നത് ഇങ്ങനെ: തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതി കെട്ടിടത്തിന് തീയിട്ട ശേഷം ആളുകള്‍ പുറത്തേക്കിറങ്ങാന്‍ കാത്തുനിന്നു. തീ വ്യാപിച്ചതോടെ പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കോടി. ഈ സമയം തോക്കുമായി ഒളിച്ചിരുന്ന പ്രതി അഞ്ച് പേരെ വെടിവച്ചിട്ടു. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രതിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.  മരിച്ചവരെല്ലാം 40 മുതല്‍ 60 വരെ പ്രായമുള്ള പുരുഷന്മാരാണ്. പിന്നീട് തീപിടുത്തത്തെ കുറിച്ച് വിവരമറിഞ്ഞ് പൊലീസും അഗ്‌നിശമനാ സേനയും അപാര്‍ട്മെന്റിലെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തോക്കുധാരി വെ...

Landslide | ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മണ്ണിനടിയില്‍പെട്ട് 4 വയസുകാരനടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം; ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

Image
ഇടുക്കി: (www.kasargodvartha.com) കുടയത്തൂരില്‍ ഉരുള്‍പൊട്ടി മണ്ണിനടിയില്‍പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകന്‍ ദേവാനന്ദു(4)മാണ് മണ്ണിനടിയില്‍ കുടുങ്ങി മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായെന്നാണ് സംശയം. സോമന്‍, ഭാര്യ ഷിജി, മകള്‍ ഷിമ, എന്നിവരാണ് മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാണാതായവര്‍ക്ക് വേണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്നും മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കുമെന്നും ഇടുക്കി എസ്പി വി യു കുര്യാക്കോസ് അറിയിച്ചു. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുലര്‍ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഞായറാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്.  അതിനിട...

Pushed to River | കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ പുഴയിലേക്ക് തള്ളിയിട്ടു; പിന്നീട് സംഭവിച്ചത്!

Image
ആഗ്ര: (www.kvartha.com) ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബ വഴക്കിനെ തുടർന്ന് കൊല്ലുക എന്ന ഉദ്ദേശത്തോടെ ഭർത്താവ് ഭാര്യയെ പാലത്തിൽ നിന്ന് യമുനാ നദിയിലേക്ക് തള്ളിയിട്ടതായി പൊലീസ് പറഞ്ഞു. ഭാര്യ മുങ്ങി മരിച്ചിരിക്കാമെന്ന് ഭർത്താവ് കരുതിയെങ്കിലും യുവതി ഭാഗ്യവതിയായിരുന്നു. ആഗ്രയിലെ സിക്കന്ദ്ര മേഖലയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അരവിന്ദ് എന്നയാളെ പൊലീസ് പിടികൂടി.    പൊലീസ് പറയുന്നത് ഇങ്ങനെ 'യുവാവ് വീട്ടിലെ വഴക്ക് കഴിഞ്ഞ് ഭാര്യയെ ബൈകിൽ ബടേശ്വറിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ പാലത്തിൽ നിന്ന് യുവതിയെ നദിയിലേക്ക് തള്ളിയിട്ട് തിരികെ വന്നു. വീണ സ്ഥലത്ത് വെള്ളം കുറവായതിനാൽ യുവതിക്കായിരുന്നു ഭാഗ്യം. അവർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നില്ല. കരയിൽ ഉണ്ടായിരുന്നവർ യുവതിയെ രക്ഷപ്പെടുത്തി. ദമ്പതികൾ എട്ടു വർഷം മുൻപാണ് വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. സംഭവത്തിന് ശേഷം, നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ്, യുവതിയുടെ ബന്ധുക്കൾ അരവിന്ദിനോട് ഭാര്യയെ കുറിച്ച് ചോദിച്ചെങ്കിലും അയാൾ തെറ്റായ വിവരങ്ങളാണ് നൽകിയത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത...

Money Transfer | ആർ‌ടി‌ജിഎസ്, നെഫ്റ്റ് വഴി അയച്ച പണം ഗുണഭോക്താവിന്റെ അകൗണ്ടിലേക്ക് കൃത്യസമയത്ത് ക്രെഡിറ്റ് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? ബാങ്കിന് ഇത്രയും പിഴ നിങ്ങൾക്ക് നൽകേണ്ടി വരും; അറിയാമോ ഈ നിയമങ്ങൾ

Image
ന്യൂഡെൽഹി: (www.kvartha.com) ബാങ്ക് വഴി പണം കൈമാറ്റത്തിന് നിരവധി മാർഗങ്ങളുണ്ട്, ഏറ്റവും പ്രചാരമുള്ളത് NEFT, RTGS എന്നിവയാണ്. മറ്റൊരാളുടെ അകൗണ്ടിലേക്ക് പണം അയയ്‌ക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ പ്രക്രിയയാണിത്. പക്ഷേ ചിലപ്പോൾ ഇത് വൈകുകയോ പണം കൈമാറ്റം നടക്കാതെ വരികയോ ചെയ്യാം. ഇത് വിവിധ കാരണങ്ങളാൽ ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ, RTGS, NEFT എന്നിവ വഴി ഗുണഭോക്താവിന്റെ ബാങ്ക് അകൗണ്ടിൽ കൃത്യസമയത്ത് പണം നിക്ഷേപിച്ചില്ലെങ്കിൽ ബാങ്കുകൾ പിഴ അടയ്‌ക്കേണ്ടിവരുമോ?.                    നെഫ്റ്റ് നെഫ്റ്റ് വഴി പണം അയച്ചതിന് ശേഷം, കൈമാറ്റം ചെയ്യാൻ ബാങ്കുകൾക്ക് രണ്ട് മണിക്കൂർ സമയമുണ്ട്. അതായത്, പണം ഉടനടി അല്ലെങ്കിൽ കുറച്ച് സമയത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ പോലും, രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് നിയമമുണ്ട്. ഈ രണ്ട് മണിക്കൂറിനുള്ളിൽ ഗുണഭോക്താവിന്റെ അകൗണ്ടിൽ പണം നിക്ഷേപിക്കണം. ഇത് സംഭവിച്ചില്ലെങ്കിൽ, പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക്, പണം കൈമാറിയ ശാഖയിലേക്ക് തുക തിരികെ നൽകും. എന്തെങ്കിലും കാരണത്താൽ ഗുണഭോക്താവിന്റെ ബാങ്കിൽ പണം നിക്ഷേപിക്കാൻ കഴിയാതെ ...

Child Abducted | റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയുടെ പക്കല്‍നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Image
ന്യൂഡെല്‍ഹി: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയുടെ പക്കല്‍ നിന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിസിടിവി ക്യാമറയിലാണ് കുറ്റകൃത്യം പതിഞ്ഞത്. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ അടുത്തുകൂടി ഒരാള്‍ കടന്നുപോകുന്നതായി കാണിക്കുന്നതാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍. അയാള്‍ കറുത്ത പാന്റും വെളുത്ത ഷര്‍ടുമാണ് ധരിച്ചിട്ടുള്ളത്. നിമിഷങ്ങള്‍ക്ക് ശേഷം, അവന്‍ തിരികെ വന്ന് കുട്ടിയെ എടുത്ത് ഒരു ഓടുന്നു. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിരുന്ന ട്രെയിനിലേക്ക് ഇയാള്‍ ഓടുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇയാള്‍ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപോര്‍ട്. കുട്ടിക്കായി വിവിധ ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് എന്തെങ്കി...

Died | കോമൺവെൽത് ഗെയിംസ് മെഡൽ ജേതാവ് പൂജ സിഹാഗിന്റെ ഭർത്താവിനെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Image
റോഹ്തക്: (www.kvartha.com) കോമൺവെൽത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് പൂജ സിഹാഗിന്റെ ഭർത്താവ് അജയ് നന്ദലിനെ ദുരൂഹമായ സാഹചര്യത്തിൽ ഹരിയാനയിലെ റോഹ്തകിൽ മരിച്ച നിലയിൽ കണ്ടെത്തി. അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി അയച്ചതായി റോഹ്തക് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് മഹേഷ് കുമാർ അറിയിച്ചു.    'അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി അയച്ചു. മഹാറാണി കിഷോരി ജാട്ട് കന്യാ മഹാവിദ്യാലയത്തിന് സമീപമാണ് സംഭവം', ഡിഎസ്പി പറഞ്ഞു. മരണകാരണം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അജയുടെ സുഹൃത്തിനെതിരെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2022ലെ കോമൺവെൽത് ഗെയിംസിൽ ഓസ്‌ട്രേലിയയുടെ നവോമി ഡി ബ്രൂയ്‌നെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇൻഡ്യൻ ഗുസ്തി താരം പൂജ സിഹാഗ് വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈൽ വിവിഭാഗത്തിലാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. Powered by Info News For You

Madathil Mustafa's Remembrance | കെഎംസിസി സ്ഥാപകനേതാവ് മഠത്തില്‍ മുസ്തഫ അനുസ്മരണം നടത്തും

Image
കണ്ണൂര്‍: (www.kvartha.com) യുഎഇ കെഎംസിസി ഫൗന്‍ഡേഷന്‍സ് ഓര്‍ഗനൈസേഷന്‍ ആഭിമുഖ്യത്തില്‍ കെഎംസിസി സ്ഥാപകനേതാവ് മഠത്തില്‍ മുസ്തഫ അനുസ്മരണം 29ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കും. അനുസ്മരണ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.   മലയിന്‍ അബ്ദുല്ലക്കോയ അധ്യക്ഷത വഹിക്കും. 2023ലെ അവാര്‍ഡ് ജൂറി പ്രഖ്യാപനം ഖജാന്‍ജി പി എ അബൂബക്കര്‍ ഹാജി നിര്‍വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിമാരായ കെ എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും.  തലമുറകളുടെ ഹൃദയ സംഗമം, വനിതാസംഗമം തുടങ്ങിയ പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മലയില്‍ അബ്ദുല്ലക്കോയ, ഇബ്രാഹിംകുട്ടി ചൊക്ലി, പി എ അബൂബക്കര്‍ ഹാജി, ഹക്കിം  പിലാക്കാട് എന്നിവര്‍ പങ്കെടുത്തു. Keywords:  News,Kerala,State,Kannur,Remembrance,Press meet, KMCC Madathil Mustafa's Remembrance will be conduct at Kannur Chamber of Commerce Hall Powered by Info News For You

Irikkur Tourism | ഇരിക്കൂറും അന്താരാഷ്ട്ര ഭൂപടത്തിലേക്ക്; ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു

Image
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്താന്‍ ഇരിക്കൂര്‍ ഒരുങ്ങുകയാണെന്ന് സ്ഥലം എം എല്‍ എ അഡ്വ.സജീവ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ ആദ്യവാരം ഇരിക്കൂറിന്റെ ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. പൈതല്‍ മലയിലാണ് നിക്ഷേപകമീറ്റ് നടക്കുന്നത്.  വിദേശത്ത് നിന്നുള്‍പെടെ 100 ഓളം നിക്ഷേപകര്‍ മീറ്റില്‍ പങ്കെടുക്കും. ഖത്വര്‍, യു എ ഇ, സിംഗപുര്‍, മലേഷ്യ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കും. ചടങ്ങില്‍വച്ച് നിക്ഷേപ താല്പര്യസമ്മതപത്രങ്ങള്‍ ഒപ്പ് വയ്ക്കും. ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ടൂറിസം മീറ്റിന് മുന്നോടിയായി വിവിധ സ്ഥലങ്ങളില്‍വച്ച് യോഗങ്ങള്‍ നടത്തും.  കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുരും മീറ്റില്‍ പങ്കെടുക്കും. വിവിധ പഞ്ചായതുകളുടേയും മുനിസിപാലിറ്റികളുടേയും സഹകരണത്തോടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടത്തും. ഇവസ്റ്റിനോടനുബസിച്ച് നടക്കുന്ന അന്താരാഷ്ട്ര ടൂറിസം - കാര്‍ഷിക എക്‌സ്‌പോയില്‍ രാജ്യത്തിന്...

Youth Killed | എറണാകുളത്ത് ഹോടെലിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് തലക്കടിയേറ്റ് മരിച്ചു; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

Image
കൊച്ചി: (www.kasargodvartha.com)  എറണാകുളത്ത് യുവാവ് തലക്കടിയേറ്റ് മരിച്ചു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ്  കൊല്ലപ്പെട്ടത്. നെട്ടൂരില്‍ പച്ചക്കറി മാര്‍കറ്റിന് സമീപമാണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂരിലെ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ് കുമാര്‍ പാലക്കാട്ട് നിന്നെത്തി ഹോടെല്‍ മുറിയില്‍ താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍, അജയ് കുമാറിന്റെ ഹോടെല്‍ മുറിയിലേക്ക് പോയി. ഹോടെലിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംസാ...

Road Damaged | കര്‍ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണൂരില്‍ കനത്ത നാശനഷ്ടം; വയനാട് റോഡ് വീണ്ടും തകര്‍ന്നു

Image
ഇരിട്ടി: (www.kvartha.com) കര്‍ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണൂരില്‍ കനത്ത നാശനഷ്ടം. മലവെള്ള പാച്ചിലിനെ തുടര്‍ന്ന് കണ്ണൂര്‍-വയനാട് പാതയില്‍ ഗതാഗതം തടസപ്പെട്ടു. നെടുംപൊയില്‍ ചുരം പാതയിലാണ് ഒരുമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.  നെടുംപൊയില്‍ സെമിനാരി വിലയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെമിനാരി വിലയ്ക്ക് സമീപം നേരത്തെയും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പ്രദേശത്തെ നിരവധിപേരുടെ വീടുകളും തകര്‍ന്നിരുന്നു.  കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടിയൂര്‍ വനമേഖലയില്‍ നിന്നുള്ള മലവെള്ള പാച്ചിലില്‍ ബാവലിപുഴ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. Keywords:  News,Kerala,State,Kannur,Rain,Road,Traffic,Police,Top-Headlines,Trending,  Wayanad road damaged again due to landslides Powered by Info News For You

Arrested | സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി വീണ്ടും അറസ്റ്റില്‍

Image
കണ്ണൂര്‍: (www.kvartha.com) കരിപ്പൂര്‍ സ്വര്‍ണക്കവര്‍ചാക്കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. ക്യാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ദുരൂഹമാണ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലായിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു കേസില്‍ കൂടി കുടുങ്ങുന്നത്. Keywords:  News,Kerala,State,Kannur,Arrest,Case,Police, Accused,Arjun Ayanki arrested in gold smuggling case Powered by Info News For You

Energy Bill | ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി ബിലുകളില്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് യുകെ; പ്രതിസന്ധി രൂക്ഷം

Image
ലന്‍ഡന്‍: (www.kasargodvartha.com) യുകെയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി ബിലുകളില്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെകോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ നീക്കം. ഇതോടെ ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 2332 ഡോളര്‍ മുതല്‍ അധികമായി നല്‍കേണ്ട അവസ്ഥയുണ്ടാകും. അതേസമയം പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജനുവരിയില്‍ വീണ്ടും വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്നും റിപോര്‍ടുകളുണ്ട്. വില വര്‍ധനവ് യുകെയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഗ്യാസ് വിലയും റെകോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപിലേക്ക് റഷ്യയില്‍ നിന്നും പൈപ്പ്ലൈന്‍ വഴി വ്യാപകമായി ഗ്യാസ് എത്തുന്നത് നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. Keywords: Britain, News, World, Top-Headlines, Energy bills, Britain to see 80% spike in energy bills as crisis deepens. Powered by Info News For You

Starvation | യുക്രൈന്‍ സംഘര്‍ഷവും കോവിഡും പട്ടിണി കിടക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു; ലോകമെമ്പാടും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകള്‍ 345 ദശലക്ഷത്തിലെത്തിയതായി കണക്കുകള്‍

Image
വാഷിങ്ടന്‍: (www.kvartha.com) ലോകമെമ്പാടും രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം 345 ദശലക്ഷത്തിലെത്തിയതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ്, സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം 2019 മുതല്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം റീജിയനല്‍ ഡയറക്ടര്‍ കോറിന്‍ ഫ്‌ലെഷര്‍ പറഞ്ഞു.  കൊറോണ പ്രതിസന്ധിക്ക് മുമ്പ്, ലോകമെമ്പാടും 135 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി അനുഭവിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവും യക്രൈന്‍ സംഘര്‍ഷവും കാരണം പട്ടിണി കിടക്കുന്നവരുടെ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇത് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   യെമന്‍ ഭക്ഷ്യാവശ്യത്തിന്റെ 90% ഇറക്കുമതി ചെയ്യുന്നു. വടക്കേ ആഫ്രികയിലും യുക്രൈന്‍ പ്രതിസന്ധി വന്‍തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. Keywords:  News,World,international,Food,Top-Headlines, People facing acute food insecurity reach 345 million worldwide  Powered by Inf...

Drought | കൊടും ചൂടും വരണ്ട കാലാവസ്ഥയും നേരിടേണ്ടിവരും; യൂറോപിനെ കാത്തിരിക്കുന്നത് 500 വര്‍ഷത്തിനിടെ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്ന് വിദഗ്ധര്‍

Image
മഡ്രിഡ്: (www.kvartha.com) യൂറോപിനെ കാത്തിരിക്കുന്നത് 500 വര്‍ഷത്തിനിടെ ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്ന് റിപോര്‍ട്. യൂറോപ്യന്‍ യൂനിയന്റെ ചില ഭാഗങ്ങള്‍ മൂന്ന് മാസത്തെ കൊടും ചൂടും വരണ്ട കാലാവസ്ഥയും നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  2022 നവംബര്‍ വരെ പടിഞ്ഞാറന്‍ യൂറോ-മെഡിറ്ററേനിയന്‍ മേഖലയില്‍, പ്രത്യേകിച്ച് സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ ചൂടും വരണ്ട അവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ എര്‍ത് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാമിന്റെ ഓഗസ്റ്റ് മാസത്തെ റിപോര്‍ടില്‍ പറയുന്നു. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, പോര്‍ചുഗല്‍, റൊമാനിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ വഷളായതോടെ 27 അംഗ യൂറോപ്യന്‍ യൂനിയന്റെ പകുതിയോളം വരള്‍ച്ച മുന്നറിയിപ്പിലാണ്. കൂടാതെ ബ്രിടന്‍, സെര്‍ബിയ, യുക്രൈന്‍, മോള്‍ഡോവ എന്നിവിടങ്ങളില്‍ വരള്‍ച്ച വര്‍ധിച്ചുവരുന്നു. ജലക്ഷാമവും ചൂടും ചോളം, സോയാബീന്‍, സൂര്യകാന്തി എന്നിവയെ ഏറ്റവും കൂടുതല്‍ ബാധിച്ചു. 500 വര്‍ഷത്തിനിടെ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വരള്‍ച്...

Airbus chopper | 100 കോടി രൂപയുടെ എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കി ലുലു ഗ്രൂപ് ചെയർമാൻ എംഎ യുസഫലി; ചരിത്രം കുറിച്ച രണ്ടാമത്തെ ഇൻഡ്യക്കാരൻ

Image
കൊച്ചി: (www.kvartha.com) ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി 100 കോടി രൂപയ്ക്ക് പ്രശസ്തമായ എച് 145 എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കി. ബുധനാഴ്ചയാണ് പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ ഇറങ്ങിയത്. എച് 145 എയർബസ് ഹെലികോപ്റ്റർ ലോകത്തിലെ ഏറ്റവും ആഡംബര യാത്രാ ഹെലികോപ്റ്ററുകളിൽ ഒന്നായി കണക്കാക്കുന്നു.                                     എയർബസ് നിർമിച്ച ഹെലികോപ്റ്ററുകൾ എണ്ണത്തിൽ പരിമിതമാണ്. ലോകമെമ്പാടും 1,500 ഓളം മാത്രമേ ലഭ്യമുള്ളൂ. ആധുനികത, സാങ്കേതിക മികവ്, നിരവധി സുരക്ഷാ ഫീചാറുകൾ എന്നിവ ഹെലികോപ്ടറിന്റെ പ്രത്യേകതയാണ്. നാല് റോടർ ബ്ലേഡുകളുള്ള ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരെ കൂടാതെ ഏഴ് പേർക്ക് യാത്ര ചെയ്യാം. രണ്ട് Safran HE Ariel 2C2 ടർബോഷാഫ്റ്റ് എൻജിനുകൾ 785 kW പവർ നൽകുന്നു. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഹെലികോപ്റ്ററിന് കഴിയും. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി വരെ പറക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. പച്ച നിറത്തിലുള്ള ലുലു ഗ്രൂപിന്റെ ലോഗോയും എംഎ യൂസഫലിയുടെ പേരിന്റെ ഇനീഷ്യലായ Y എന്ന അക്...

Arrested | കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് ബലംപ്രയോഗിച്ച് മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; 3 യുവാക്കള്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം: (www.kvartha.com)  കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് ബലംപ്രയോഗിച്ച് മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍.  കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. വലിയതുറ സ്വദേശികളാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രിയില്‍ സംശയകരമായ നിലയില്‍ ഒരു ബൈക് ഹോസ്റ്റലിന്റെ പരിസരത്തുനിന്നും കണ്ടെത്തി. ഇതു കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂന്നു പേര്‍ കോണ്‍വെന്റിന്റെ മതില്‍ ചാടി പൊലീസിനു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു പീഡന വിവരങ്ങള്‍ പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ഇവര്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെത്തി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ മൊഴിയിലാണു പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. Keywords:  Three youths arrested for mole...

Found Dead | കണ്ണൂര്‍ സ്വദേശിയെ എറണാകുളത്ത് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Image
എറണാകുളം: (www.kvartha.com) ചെട്ടിച്ചിറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടോറിക്ഷാ തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി രാജീവനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെട്ടിച്ചിറയ്ക്ക് സമീപമുള്ള കുമാരനാശാന്‍ റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രാജീവ് എറണാകുളത്ത് ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയതെന്ന് വാര്‍ഡ് കൗന്‍സിലര്‍ പറഞ്ഞു. പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. Keywords:  News,Kerala,State,Ernakulam,Local-News,Dead Body,Police, #Short-News, Ernakulam: Dead body found in Chettichira Powered by Info News For You

Gold Bond Scheme | കേന്ദ്ര സർകാരിൽ നിന്ന് സ്വർണം വിലക്കുറവിൽ വാങ്ങാനുള്ള അവസാന അവസരം വെള്ളിയാഴ്ച; 10 ഗ്രാമിന് 2186 രൂപയുടെ ആനുകൂല്യം; എങ്ങനെയെന്ന് അറിയൂ

Image
ന്യൂഡെൽഹി: (www.kvartha.com) 2015 നവംബറിൽ കേന്ദ്ര സർകാർ അവതരിപ്പിച്ച പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോൻഡ് പദ്ധതി (Sovereign Gold Bond Scheme). ഈ സ്കീമിന് കീഴിൽ, നിക്ഷേപകർക്ക് ഭൗതിക സ്വർണം നൽകുന്നില്ല, മറിച്ച് സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നു. ഒരു സാമ്പത്തിക വർഷം നിക്ഷേപകന് ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം വരെ സ്വർണം വാങ്ങാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.                    സ്വർണം വിലക്കുറവിൽ വാങ്ങാനുള്ള അവസാന അവസരമാണ് വെള്ളിയാഴ്ച. വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയായ 10 ഗ്രാമിന് 52094 രൂപയ്‌ക്കെതിരെ വെള്ളിയാഴ്ച 51470 രൂപയ്ക്ക് സ്വർണം ലഭിക്കും. അതായത് ഒരു ഗ്രാം സ്വർണം എടുക്കണമെങ്കിൽ 5,147 രൂപ മതി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) അനുസരിച്ച്, സോവറിൻ ഗോൾഡ് ബോൻഡുകളുടെ രണ്ടാം സീരീസിന് കീഴിലുള്ള ബോൻഡിന്റെ ഇഷ്യൂ വില (സ്വർണ വില) യൂനിറ്റിന് (ഗ്രാം) 5,197 രൂപയായി നിശ്ചയിച്ചിരുന്നു. പുതിയ നിരക്കോടെ 624 രൂപയുടെ തൽക്ഷണ ആനുകൂല്യം ലഭിക്കും. നിങ്ങൾ ഓൺലൈനിൽ നിക്ഷേപിക്കുകയും സോവറിൻ ഗോൾഡ് ബോൻഡുകൾക്കായി ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുകയാണെങ്കിൽ, സ്വർണ വിലയിൽ നി...

Anil Kumble | അനില്‍ കുംബ്ലെയെ പരിശീല സ്ഥാനത്തുനിന്ന് നീക്കി പന്‍ജാബ് കിംഗ്‌സ്

Image
മൊഹാലി: (www.kasargodvartha.com) ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെ പരിശീല സ്ഥാനത്തുനിന്ന് നീക്കി പന്‍ജാബ് കിംഗ്‌സ്. കുംബ്ലെയുമായി കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതല്‍ പന്‍ജാബ് കിംഗ്‌സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമര്‍ശിക്കപ്പെട്ടിരുന്നതാണ്. ഇന്‍ഗ്ലന്‍ഡിനെ ലോക ചാംപ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്, മുന്‍ ഇന്‍ഡ്യന്‍ പരിശീലകന്‍ എന്നിവരുടെ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പന്‍ജാബ് കിംഗ്‌സ് പരിഗണിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, ഇതില്‍ വ്യക്തതയില്ല. കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കല്‍ പോലും പന്‍ജാബ് കിംഗ്‌സിന് പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. 2020, 21 സീസണുകളുല്‍ അഞ്ചാമതും കഴിഞ്ഞ സീസണില്‍ ആറാമതുമായിരുന്നു പന്‍ജാബ് ഫിനിഷ് ചെയ്തത്. അതേസമയം, പന്‍ജാബ് കിംഗ്‌സ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ഇന്‍ഡ്യന്‍ താരം മായങ്ക് അഗര്‍വാളിനെ മാറ്റുമെന്ന റിപോര്‍ടുകള്‍ ഫ്രാഞ്ചൈസി തള്ളി. അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. Keywords: News, National, Top-Headlines, Sport...