Posts

Showing posts from September, 2020

മധൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് 'യൂത്ത് ഐക്കണ്‍-20' അവാര്‍ഡ് ലത്തീഫ് സിബിക്കും മുസ്തഫ പള്ളത്തിനും

Image
കാസര്‍കോട്  (www.evisionnews.co): മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ലത്തീഫ് സിബിക്കും മുസ്തഫ പള്ളത്തിനും നല്‍കാന്‍ തീരുമാനിച്ചു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഇരുവരെയും അവാര്‍ഡിന് പരിഗണിച്ചത്. മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്ന് ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സി.ബി ലത്തീഫ് വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റനും മുസ്തഫ പള്ളം വൈറ്റ് ഗാര്‍ഡ് മധൂര്‍ പഞ്ചായത്ത് ക്യാപ്റ്റനുമാണ്. Powered by Info News For You

ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്

Image
നീലേശ്വരം: (www.kasargodvartha.com 01.10.2020) സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്. മടിക്കൈ തെക്കൻ ബങ്കളം എ എം നിവാസിലെ എ എം ഖാദർ ഹാജി - സി സമീറ ദമ്പതികളുടെ മകനായ ശഹീൻ സിവിൽ സർവീസ് പരീക്ഷയിൽ 396–ാം റാങ്ക് ആണ് നേടിയത്. സർവീസ് അലോക്കേഷനിൽ കേരളത്തിൽ നിന്ന് ഐപിഎസ് ലഭിച്ചത് ഒമ്പത് പേർക്കാണ്. രണ്ട് മാസത്തെ ഐപിഎസ് ഫൗണ്ടേഷൻ കോഴ്സിനായി ശഹീൻ അടുത്ത ദിവസം ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു തിരിക്കും. ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഒക്ടോബർ 12 നു കോഴ്സ് തുടങ്ങും. വിമുക്തഭടനായ എ എം ഖാദർ ഹാജി കാസർകോട്ടെ ജില്ലാ സൈനികക്ഷേമ ഓഫിസിലാണ് ജോലി ചെയ്യുന്നത്. സഹോദരി ഷഹാന സി ഖാദർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. Keywords:  Kerala, News, Kasaragod, Government, Youth, Top-Headlines, Examination, Madikai, Shaheen C Khader received IPS in the service allotment. < !- START disable copy paste --> Powered by Info News For You

ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2020) ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. പുല്ലൂർ പാലത്തിനു സമീപം ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. മാവുങ്കാൽ മൂലക്കണ്ടത്തെ എ ബി സി ടൈൽസ് ഗോഡൗണിലേക്ക് ടൈൽസുമായി വന്ന കണ്ടൈനർ ലോറിയാണ് തോട്ടിലേക്കു മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെ അപകടം പതിവാണ്. സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നുവെങ്കിലും അപകടം തടയാൻ ഇതു കൊണ്ടൊന്നും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. Keywords:  Kerala, News, Kasaragod, Kanhangad, Accident, Road, River, Lorry, Top-Headlines, Mavungal, Lorry that came with the tiles overturned into the ravine. < !- START disable copy paste --> Powered by Info News For You

ബംഗളൂരുവില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി; ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോയത് മലയാളി, സഹായിയായി ആന്ധ്ര സ്വദേശിനിയും

Image
തിരുവനന്തപുരം: (https://ift.tt/2Sd0V1N) ബംഗളൂരുവില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. സംഭവം അന്വേഷിക്കുന്നതിനായി ബെംഗളൂരു ഊപ്പര്‍സെട്ട് പോലീസ് സംഘം നാഗര്‍വിലിലേക്ക് തിരിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പോലീസ് സംഘവും ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും.  കഴിഞ്ഞ ദിവസം രാത്രി ഏഴ് വയസുകരാനായ ആണ്‍കുട്ടിയും രണ്ടര വയസ്സുകാരിയായ പെണ്‍കുട്ടിയുമായി കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ജോസഫ് ജോണ്‍ പട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ പിടിയിലാകുന്നത്. പെണ്‍കുട്ടി തുടര്‍ച്ചയായി കരയുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാള്‍ വ്യക്തമാക്കിയത്.  കര്‍ണ്ണാടകയിലെ ഊപ്പര്‍ സേട്ട് പോലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുന്‍പ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു....

'ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ്'; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.10.2020) യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ടിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ലെന്നും സര്‍ക്കാര്‍ കൊന്നതാണെന്നും സോണിയ ആരോപിച്ചു. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല.  ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിന് ശേഷം അവള്‍ക്ക് അവളുടെ വീട് നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല.  മകളെ നഷ്ടമായ ആ അമ്മക്ക് മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ലെന്നും ഇതൊരു വലിയ പാതകമാണെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാര്‍ സംസ്‌കരിച്ചതിനെയും സോണിയ വിമര്‍ശിച്ചു. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂട...

പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഉത്തരമില്ലാതെ ഉത്തര്‍പ്രദേശ്; കോളേജ് അഡ്മിഷന് വേണ്ടി പോയ ദളിത് യുവതി ക്രൂര പീഡനത്തിന് ഇരയായി മരിച്ചു, രണ്ട് പേര്‍ പിടിയില്‍

Image
ബാല്‍റാംപൂര്‍: (https://ift.tt/2Sd0V1N) ഹത്രാസിലെ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി നീതി ലഭിക്കാതെ മരിച്ചതിന് പിന്നാലെ വീണ്ടും പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഉത്തരമില്ലാതെ ഉത്തര്‍പ്രദേശ്. രാജ്യ വ്യാപകമാവുന്നതിനിടയില്‍ കോളേജ് അഡ്മിഷന് വേണ്ടി പോയ മറ്റൊരു ദളിത് യുവതി ക്രൂര പീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂരില്‍ ബുധനാഴ്ചയാണ് സംഭവം. 22കാരിയായ ദളിത് യുവതിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് അവശായായി വീട്ടിവെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. നാലു ഡോക്ടര്‍മാരുടെ പാനല്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബുധനാഴ്ച രാത്രി തന്നെ സംസ്‌കരിച്ചതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്.  ചൊവ്വാഴ്ച കോളേജ് അഡ്മിഷന്‍ എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വീട്ടുകാര്‍ തെരച്ചില് നടത്തുന്നതിനിടെ യുവതിയെ അവശനിലയില്‍ കയ്യില്‍ ഗ്ലൂക്കോസ് ഡ്രിപ് ഇട്ട് ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്...

വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയതിന് പിന്നാലെ കിണറ്റില്‍ ചാടി; 15 വയസുകാരനെ നാട്ടുകാര്‍ പുറത്തെടുത്തു

Image
കൂറ്റനാട്: (www.kvartha.com 01.10.2020) വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയതിന് പിന്നാലെ കിണറ്റില്‍ ചാടിയ 15 വയസുകാരനെ നാട്ടുകാര്‍ പുറത്തെടുത്തു. സെപ്തംബര്‍ 29ന് വീടു വിട്ടിറങ്ങിയ കുട്ടിയെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ തുടങ്ങാനിരിക്കെ അഞ്ച് കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു.  സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാണാതായ 15കാരനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു കുട്ടിയെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു കൊണ്ടുപോയി. Keywords:  News, Kerala, Missing, Boy, Well, hospital, Police, Jumped into the well after quarreling at home Powered by Info News For You

സ്വര്‍ണക്കടത്ത് കേസ്: എല്‍ഡിഎഫ് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

Image
കേരളം (www.evisionnews.co): തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. കാരാട്ട് ഫൈസലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. പിന്നാലെ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു.  തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കാരാട്ട് ഫൈസലിനെതിരെ നേരത്തെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. Powered by Info News For You

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചു

Image
ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബല്‍റാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ഇരുകാലുകളും തല്ലി ഒടിച്ചു. പെണ്‍കുട്ടിയുടെ ഇടുപ്പും തകര്‍ന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായാണ് വിവരം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നീതിക്കായുള്ള പ്രതിഷേധങ്ങള്‍ തുടരവെയാണ് യുപിയില്‍ സമാന ക്രൂരത ആവര്‍ത്തിച്ചിരിക്കുന്നത്. ബല്‍റാംപൂര്‍ സ്വദേശിയായ 22 വയസുകാരിയാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജില്‍ പോയി തിരിച്ചുവരുന്ന വഴി മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കാലുകളും ഇടുപ്പും തകര്‍ന്ന പെണ്‍കുട്ടിയെ റിക്ഷയില്‍ വീട്ടിലേക്കയച...

കോവിഡ് വ്യാപനം: വ്യാപാര സ്ഥാപനങ്ങളിൽ അധികൃതരുടെ പരിശോധന

Image
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.10.2020) ബളാൽ പ്രദേശത്തെ ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ബളാൽ പഞ്ചായത്ത്, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ്, മാഷ് ടീം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും താക്കീത് ചെയ്യുകയും ചെയ്തു. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വ്യാപാരികൾ ക്വാറന്‍റൈനിൽ പോകാന്‍ നിർദ്ദേശിച്ചു. കടകൾ അണുവിമുക്തമാക്കുകയും സമ്പർക്കത്തിൽ വരാത്ത ആളുകളെ ഉപയോഗിച്ച് വ്യാപാരം നടത്തുകയോ ചെയ്യാവുന്നതാണ്. വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്റെ നിർദ്ദേശ പ്രകാരം അസി. സബ് ഇൻസ്പക്ടർ ജോമി ജോസഫ്, സിവിൽ പോലീസ് ഓഫീസർ സുനീഷ് കുമാർ, ജൂനിയര്‍ ഹെൽത്ത് ഇൻസ്പക്ടർമാരായ സുജിത് കുമാർ കെ, രഞ്ചിത്ത് ലാൽ, മാഷ് ടീം അംഗങ്ങളായ അലോഷ്യസ് ജോർജ്, ബാലചന്ദ്രൻ പി കെ, രാജേഷ് ടി, ജോസഫ് ടി കെ, ജോസുകുട്ടി തോമസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ബളാൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും വിലയിരുത്തുന്നതിനുമായി ആരോഗ്യ പ്രവർത്തകർ, ആശ, മാഷ് ടീം, കോവിഡ് പ്രതിരോധ പഞ്ചായത്ത് തല സമിതി എന്നിവയുടെ വ്യ...

ചെങ്കല്‍ ക്വാറികളില്‍ പയ്യന്നൂര്‍ താലൂക്ക് സ്‌പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന; 12 ടിപ്പറുകള്‍ പിടിച്ചെടുത്തു

Image
കണ്ണൂര്‍: (www.kasargodvartha.com 01.10.2020) ചെങ്കല്‍ ക്വാറികളില്‍ പയ്യന്നൂര്‍ താലൂക്ക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ടിപ്പറുകളും, ഒരു ജെ സി ബിയും പിടിച്ചെടുത്തു. പയ്യന്നൂര്‍ താലൂക്കില്‍ എരമം കുറ്റൂര്‍, പെരിങ്ങോം വയക്കര പഞ്ചായത്തുകളില്‍ അനുമതിയില്ലാതെ നടത്തുന്നതെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. രണ്ടു പഞ്ചായത്തിലും 60 ല്‍പ്പരം ക്വാറികളാണ് അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.  മിക്ക ക്വാറികളും കര്‍ഷക തൊഴിലാളികള്‍ക്കും മറ്റും പതിച്ച് നല്‍കിയ ഭൂമിയാണ് ഇടനിലക്കാര്‍ കൈവശപ്പെടുത്തി ചെങ്കല്‍ ക്വാറികളും മറ്റും നടത്തുവാന്‍ മറിച്ച് വില്‍ക്കുന്നത്. മൂന്ന് സെന്റ് വീതം പതിച്ചു നല്‍കിയ സീറോ ലാന്റ് ഭൂമി വരെ ചെങ്കല്‍ ക്വാറികളായി മാറി. പിടിച്ചെടുത്ത വാഹനങ്ങള്‍ പെരിങ്ങോം പൊലീസിന് കൈമാറി.  Keywords:  Kannur, news, Kerala, Top-Headlines, Special-squad, Illegal, Payyanur, Check, Special Squad to check illegal quarrying in Payyanur Powered by Info News For You

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി

Image
ഡൽഹി: (www.kasargodvartha.com 01.10.2020) അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി. ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്കാണ് ഒക്ടോബർ 31 വരെ നീട്ടിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസി‌എ) പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഫ്ലൈറ്റുകൾക്കും ഈ വിലക്ക് ബാധകമല്ല.  കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 25 മുതൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുകയും ചെയ്തിരുന്നു. Keywords:  National, News, Kerala, Airport, Flight-service-cancelled, COVID-19, Corona, Health, Top-Headlines, International flights to remain suspended till Oct 31. < !- START disable copy paste --> Powered by Info News For You

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 15

Image
തിരുവനന്തപുരം: (https://ift.tt/2Sd0V1N) സംസ്ഥാനത്തെ ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 44 ഐ ടി ഐകളിലേക്കാണ് വിവിധ മെട്രിക്/ നോണ്‍ മെട്രിക് ട്രേഡുകളില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചത്. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനം, എസ് റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍ നിലവിലുള്ളത്.  www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷന്‍ 2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, അയ്യങ്കാളി ഭവന്‍, വെള്ളയമ്പലം, കവടിയാര്‍.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, ഫോണ്‍: 0495 2371451, ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവരില്‍ നിന്നും വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ കൂട...

സ്വര്‍ണ വില വീണ്ടും താഴോട്ട്: പവന് 37,200 രൂപ

Image
  Powered by Info News For You

കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും; എസ് സി സംവരണ വാർഡ് സ്ത്രീക്ക്

Image
കാസർകോട്: (www.kasargodvartha.com 30.09.2020) കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും. കോഴിക്കോട്ട് നടന്ന സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ 22 വാർഡ് ജനറൽ വാർഡായും എസ് സി സംവരണ വാർഡ് അടക്കം 16 വാർഡുകൾ സ്ത്രീ സംവരണമായും നിശ്ചയിച്ചു. തളങ്കര കെ കെ പുറം വാർഡാണ് എസ് സി സ്ത്രീ സംവരണമായി നിശ്ചയിച്ചത്. മൂന്നാം വാർഡായ അടുക്കത്ത്ബയൽ, അഞ്ചാം വാർഡായ കറന്തക്കാട്, ആറാം വാർഡായ ആന ബാഗിലു, എട്ടാം വാർഡായ നുള്ളിപ്പാടി, 11-ാം വാർഡായ ബെദിര, 13-ാം വാർഡായ ചാലക്കുന്ന്, 17-ാം വാർഡായ ചെന്നിക്കര, 19-ാംവാർഡായ കൊറക്കോട്, 20-ാം വാർഡായ ഫിഷ് മാർക്കറ്റ്, 21-ാം വാർഡായ ഹൊന്ന മൂല, 23-ാം വാർധായ പള്ളിക്കാൽ, 29-ാം വാർഡായ തളങ്കര പടിഞ്ഞാർ, 33-ാം വാർഡായ ബീരന്ത് വയൽ, 35-ാം വാർഡായ പള്ളം, 38-ാം വാർഡായ ലൈറ്റ് ഹൗസ് എന്നിങ്ങനെയാണ് സ്ത്രീ സംവരണ വാർഡുകൾ. നഗരസഭാ സെകട്ടറി മുഹമ്മദ് ഷാഫി, ക്ലാർക്ക് എൻ എസ് നസീം എന്നിവരാണ് നറുക്കെടുപ്പിൽ നഗരസഭയ്ക്ക് വേണ്ടി സന്നിഹിതരായത്. നിലവിൽ നഗരസഭയിൽ സ്ത്രീ മേധാവിത്വമായിരുന്നു. 22 സ്ത്രീകളും 16 പുരുഷൻമാരുമാണ് കൗൺസിലർമാരായിട്ടുള്ളത്. Keywords:  Kerala, News, Kasaragod, Kasa...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു; മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.10.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച മാത്രം ആയിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 98, 000 കടന്നു.  മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85,000ത്തിലധികമാണ്. ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. Keywords:  New Delhi, news, National, Top-Headlines, COVID-19, Trending, health, Over 63 Lakh Covid Cases In India; Total covid deaths nearing to one lakh Powered by Info News For You

അണ്‍ലോക്ക് അഞ്ച്; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് അടക്കമുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൂടിയാലോചനയ്ക്ക് ശേഷം

Image
തിരുവനന്തപുരം: (https://ift.tt/2Sd0V1N) സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ലോക്ക് അഞ്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷം നടപ്പാക്കും. വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട്. ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക. സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം ആയില്ല. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം.  വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇളവ് കിട്ടിയിരുന്നില്ല. Keywords: News, Kerala, State, Thiruvananthapu...

യുപിയില്‍ വീണ്ടും പീഡനം; എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

Image
ലഖ്‌നൗ: (https://ift.tt/2Sd0V1N) ഉത്തര്‍പ്രദേശ് വീണ്ടും ക്രൂര പീഡനത്തിന് ചര്‍ച്ചയാവുന്നു. എട്ടുവയസ്സുകാരിയാണ് ഇത്തവണ പീഡനത്തിന് ഇരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 20 വയസ്സുകാരനായ ഡാനിഷ് എന്ന അയല്‍വായിസെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം.  കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ ഇയാള്‍ കൊണ്ടുപോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടാകുകയും രക്തസ്രാവവും കണ്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.  ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടല്‍ മാറും മുമ്പാണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായ വാര്‍ത്ത പുറത്തുവന്നത്. Keywords: News, National, India, Uttar Pradesh, Police, Crime, Molested, Accused, Arrest, Hospital, 20-Year-old Man molested 8-year-old Neighbour in Uttar Pradesh’s Azamgarh Powered by Info News For You

വലുത് വാങ്ങിയാൽ ഫ്രീയായി കൊടുക്കേണ്ട ചെറിയ ഹാർപ്പിക്ക് ബോട്ടിലും വിറ്റു; മാവേലി സ്റ്റോറിനെതിരെ പരാതി

Image
കാസർകോട്: (www.kasargodvartha.com 30.09.2020) വലിയ ടോയിലറ്റ് ക്ലീനറായ ഹാർപ്പിക്ക് ബോട്ടിൽ വാങ്ങിയാൽ ഫ്രീയായി കൊടുക്കേണ്ട ചെറിയ ഹാർപ്പിക്ക് ബോട്ടിലും മാവേലി സ്റ്റോറിലൂടെ വിറ്റതായി പരാതി. കോളിയടുക്കം മാവേലി സ്‌റ്റോറിലാണ് ഫ്രീയായി കൊടുക്കേണ്ട ഹാർപ്പിക്ക് ബോട്ടിൽ വിറ്റതായി പരാതി ഉയർന്നത്. ഫ്രീ പാക്ക് ആണെന്ന് പാക്കറ്റിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 200 മില്ലി ഹാർപ്പിക്ക് ബോട്ടിലിന് 44 രൂപയാണ് വില. ഫ്രീ പാക്കിന്  41 രൂപയാണ് മാവേലിയിൽ നിന്നും ബില്ലടിച്ച് നൽകിയിരിക്കുന്നത്. കോളിയടുക്കത്തെ റേഷൻ കാർഡ് ഉടമയ്ക്കാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. Keywords:  Kerala, News, Kasaragod, Government, Shop, Fraud, Cheating, Complaint, Koliyadukkam, Top-Headlines, Also sold in a small Harpic bottle, which you have to pay for free when you buy a large one; Complaint against Maveli Store. < !- START disable copy paste --> Powered by Info News For You

ക്രിപ്റ്റോ കറൻസിയുടെ പേരിൽ 2,000 കോടി പരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി ആക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഇടപാടുകാർ

Image
കെ എസ് സാലി കീഴൂർ കാസർകോട്: (www.kasaragodvartha.com 30.09.2020) ക്രിപ്റ്റോ കറൻസിയുടെ പേരിൽ 2,000 കോടിയോളം പരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇടപാടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒരു ട്രേഡിംങ് സ്ഥാപനത്തിൻ്റെ പേരിൽ മോറിഷ് കോയിൻ വഴി ഓൺലൈൻ മണിചെയിൻ മോഡൽ തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. ക്രിപ്റ്റോ കറൻസിയുടെ മറവിൽ നിക്ഷേപകർക്ക് വൻതുക ലാഭം വാഗ്ദാനം നൽകിയാണ് വ്യാപകമായ തട്ടിപ്പ് നടത്തുന്നത്. നിരവധി പേരാണ് കബളിക്കപ്പെട്ടിരിക്കുന്നത്.  ഇതിൽ ഭൂരിഭാഗവും കാസർകോട്, കണ്ണൂർ ജില്ലയിൽപ്പെട്ടവരാണ്. 19,5000 രൂപ നിക്ഷേപിച്ചാൽ 3500 രൂപ ദിവസവും നേരിട്ട് നിക്ഷേപകന്റെ അക്കൗണ്ടിലെത്തുമെന്നും ഒപ്പം ചേർത്തവർക്ക് 40 ശതമാനം കമ്മീഷൻ തുകയുമാണ് ട്രേഡിംഗ് കമ്പനി വാഗ്ദാനം ചെയ്ത തെന്നാണ് പുറത്ത് വരുന്ന വിവരം. ചേർക്കുന്നവർ ലാഭത്തിന്റെ 35 ശതമാനം കമ്മീഷൻ തുക വാഗ്ദാനം നൽകിയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും നിക്ഷേപത്തിൽ അംഗമാക്കി ആകർഷിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പരും മൊബൈൽ നമ്പറും ചേർക്കുന്നവർക്ക് നൽകി മിനിമം പത്ത് കോയിൻ നിക്ഷേപം നടത്തണമെന്നാണ് അറിയിക്കുന്നത്. ഒരു കോയിൻ 1500 ര...

ചൈനയില്‍ നിന്ന് ക്യാറ്റ് ക്യൂ വൈറസ്; ഇന്ത്യയിലും ജാഗ്രത വേണമെന്ന് പഠനം

Image
പൂനെ: (www.kvartha.com 30.09.2020)  ക്യാറ്റ് ക്യൂ(സി ക്യൂ വി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേകരുടെ പഠനം. ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്നും ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.  കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണൂറിലേറെ രോഗികളില്‍ ഏതാനും വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരില്‍ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുഖപത്രമായ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സൂചിപ്പിച്ചു.  സി ക്യൂവിന്റെ വ്യാപനം മനസിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള രോഗികളിലാണ് ക്യാറ്റ് ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്. കുരങ്ങുപനി, ഡെങ്കി, മസ്തിഷ്‌ക ജ്വരം, കടുത്ത പനി തുടങ്ങ...

കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഉറവിടം വ്യക്തമല്ല

Image
കോഴിക്കോട്: (www.kvartha.com 30.09.2020) കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്നാല്‍, കുട്ടിയുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഉടന്‍തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയ്ക്ക് സാംപിളും ശേഖരിച്ചു. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. എന്നാല്‍, അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു. Keywords:  5-month-old dies of COVID-19 in Kozhikode Medical College, Kozhikode,News,Dead,Dead Body,Child,Medical College,Treatment,Kerala. Powered by Info News For You

യുപി ഹത്‌റാസില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത; ദളിത് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

Image
ലഖ്‌നൗ: (https://ift.tt/3kYMw5p) യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി മരിച്ചതില്‍ രാജ്യത്ത് പ്രതിഷേധമുയരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. അമ്മയ്‌ക്കൊപ്പം ടെംപോയില്‍ സഞ്ചരിക്കുകയായിരുന്ന ദളിത് പെണ്‍കുട്ടിയേയാണ് മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. ഹത്‌റാസില്‍ തന്നെയാണ് ഈ സംഭവവും നടന്നത്.  അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാനായി സാദാബാദിലെത്തിയതായിരുന്നു പെണ്‍കുട്ടി. മരുന്നുകള്‍ വാങ്ങി തിരികെ പോവുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.  സുഖമില്ലാതിരുന്ന പെണ്‍കുട്ടി ടെംപോയിലിരുന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വാഹനത്തില്‍ നിന്ന് ഇറങ്ങിയ അമ്മ അടുത്തുള്ള നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയസമയത്ത് ടെംപോയുടെ ഡ്രൈവറും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി.   വാഹനം മുന്നോട്ട് നീങ്ങുന്നത് കണ്ട് അമ്മ ഓടിയെത്തിയെങ്കിലും ടെംപോ നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പരാതി. അമ്മ വിവരം അറിയി...

മോഹന്‍ലാല്‍ പ്രതിഫലം പകുതി കുറച്ചപ്പോള്‍ 25ലക്ഷം കൂട്ടി ടോവിനോ, ജോജു ജോര്‍ജ് 5 ലക്ഷം; പ്രതിഷേധവുമായി പ്രൊഡ്യൂസര്‍മാരുടെ സംഘടന

Image
കൊച്ചി: (www.kvartha.com 30.09.2020)  കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുളള സിനിമകളില്‍ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന പ്രൊഡ്യൂസര്‍മാരുടെ അഭ്യര്‍ത്ഥന അംഗീകരിക്കാതെ താരങ്ങള്‍. അതുകൊണ്ടുതന്നെ പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജക്ടുകള്‍ക്ക് അസോസിയേഷന്‍ അംഗീകാരം നല്‍കിയില്ല. പുതിയ സിനിമകളില്‍ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്‍ ഉപസമിതിയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിയോഗിച്ചു. കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുളള സിനിമകളില്‍ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന അഭ്യര്‍ത്ഥന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വച്ചിരുന്നു. സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക്കയും താരസംഘടനയായ അമ്മയും ഇതിനോട് സമ്മതം അറിയിച്ചതുമാണ്.  അതിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നില്‍ പതിനൊന്ന് പ്രോജക്ടുകള്‍ അംഗീകാരത്തിനായി എത്തിയിരുന്നു. ഇതിന് അംഗീകാരം നല്...

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് പുലര്‍ച്ചെ 2.30ന് രഹസ്യമായി സംസ്‌കരിച്ചു; വീട്ടിലേക്ക് കൊണ്ടുവരാന്‍ പോലും അനുവദിച്ചില്ലെന്ന് സഹോദരന്‍; സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

Image
ഹത്രാസ് (യുപി): (www.kvartha.com 30.09.2020) ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചത് വിവാദമാകുന്നു. ഈമാസം 14ന് അമ്മയ്‌ക്കൊപ്പം വിറക് ശേഖരിക്കാന്‍ പോയ ഹത്രാസിലെ 19കാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തില്‍ ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ വളരെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. നാക്ക് മുറിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 2.30ന് പൊലീസ് രഹസ്യമായി സംസ്‌കരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയായിരുന്നു സംസ്‌ക്കാരം. മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തുവെന്നും എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൊണ്ടുപോയി, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ പോലും പൊലീസുകാര്‍ അനുവദിച്ചില്ലെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറയുന്നു.  ഇരയുടെ മൃതദേഹം ഗ്രാമത്തിലെത്തിയപ്പോള്‍ ആളുകള്‍ ആംബുലന്‍സിന...

ഓടരുത്, വീട്ടിലെത്തിയാലും പിടികൂടുമെന്ന് ഭീഷണി: മദ്യ ലഹരിയില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ പേടിച്ച് ട്യൂഷന്‍ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടികള്‍ ഓടിയത് അര കിലോമീറ്റര്‍, പിടിയിലായ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

Image
ചെറുതോണി: (https://ift.tt/3kYMw5p) ട്യൂഷന്‍ കഴിഞ്ഞിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യ ലഹരിയില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മരിയാപുരത്ത് വച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കല്‍ ജസ്ബിന്‍ (32), തകടിയേല്‍ നിതിന്‍ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പില്‍ മാത്യു (26) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്ന്  ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടികള്‍ വിജനമായ സ്ഥലമായിരുന്നതിനാല്‍ അര കിലോമീറ്ററോളം ഓടി ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു.  ആശുപത്രിയില്‍ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാര്‍ എടുത്തുകൊണ്ടാണ് യുവാക്കള്‍ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നത്. ഇവര്‍ ഉ...

ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു

Image
നീലേശ്വരം (www.evisionnews.co): മുസ്‌ലിം ലീഗ് പ്രദേശിക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഉപ്പളയിലെ മുസ്തഫ (43)യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പടന്നാക്കാട്ടെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. മുസ്തഫയെ വെട്ടി കൊലപ്പെടുത്താനുള്ള സംഘത്തിലെ പ്രധാനിയും നിരവധി കേസുകളില്‍ പ്രതിയുമായ ആദം ഖാനാ (24)ണ് ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ കുളിമുറിയുടെ ജനാല തകര്‍ത്ത് രക്ഷപ്പെട്ടത്. കുളിക്കാനാണെന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറി ഏറെ നേരം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കൂട്ടത്തിലുള്ളവര്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ജനാല തകര്‍ത്ത നിലയിലായിരുന്നു. പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആന്റി ജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് ആദം ഖാനെ പടന്നക്കാട്ടെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ജില്ലയുടെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ആദം ഖാന് നിലവില്‍ കേസുകളുണ്ട്. ഒമ്പത് മാസം മുമ്പാണ് മുസ്തഫയെ കാറിലെത്തിയ...

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍; ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേര്‍ പ്രതികള്‍; കോടതി പരിസരത്ത് കനത്ത സുരക്ഷ

Image
ലക്‌നൗ: (www.kvartha.com 30.09.2020)  അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കും. ജഡ്ജിയും പ്രതികളും കോടതിയിലെത്തി. കോടതിപരിസരത്തും അയോധ്യയിലും കനത്ത സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.    27 കൊല്ലം പഴക്കമുള്ള  ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. വിനയ് കട്യാര്‍, സാക്ഷി മഹാരാജ് എന്നിവര്‍ കോടതിയില്‍ എത്തി. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം. ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന...

വെയറബിള്‍ ഉപകരണ നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാന്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചേക്കും

Image
ന്യൂയോര്‍ക്ക്: (https://ift.tt/3kYMw5p) വെയറബിള്‍ ഉപകരണ നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാന്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം വൈകാതെ ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്. ഇതുവഴി ആപ്പിള്‍, സാംസങ് പോലുള്ള ബ്രാന്‍ഡുകളെ വെയറബിള്‍ ഉപകരണ വിപണന രംഗത്ത് നേരിടാന്‍ ഗൂഗിളിന് സാധിക്കും. ഫിറ്റ്‌നസ് ട്രാക്കര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫിറ്റ്ബിറ്റിന്റെ വിവര ശേഖരം ഗൂഗിള്‍ പരസ്യ വിതരണത്തിനായി ഉപയോഗപ്പെടുത്തിയേക്കുമെന്നും വിപണി മത്സരത്തിനായി ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക യൂറോപ്യന്‍യൂണിയന്‍ ഉയര്‍ത്തിയതോടെയാണ് ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിന് കാലതാമസം നേരിട്ടത്. 210 കോടിയുടെ ഇടപാടാണിത്.  ഫിറ്റ്ബിറ്റ് ഡാറ്റ പരസ്യ വിതരണത്തിന് ഉപയോഗിക്കുന്ന നിയന്ത്രിക്കുമെന്നും ഈ പ്രക്രിയ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ഗൂഗിള്‍ വാഗ്ദാനം നല്‍കിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ സമാനമായ വാഗ്ദാന യൂറോപ്യന്‍ കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഈ ഇടപാടില്‍ ഡിസംബര്‍ 23 നാണ് യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കുക. ചിലപ്പോള്‍ ഈ തീയതിക്ക് മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്...

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിയുടെ സുപ്രധാന വിധി അല്‍പസമയത്തിനകം

Image
  ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിയുടെ സുപ്രധാന വിധി ഇന്ന് പറയാനിരിക്കെ മസ്ജിദ് നിലനിന്ന അയോധ്യയിലും സുപ്രിം കോടതി പരിസരത്തും സുരക്ഷ കര്‍ശനമാക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്റെ വിചാരാണ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.   Powered by Info News For You

കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കും: പെരിയ ഇരട്ടക്കൊല കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ

Image
കൊച്ചി (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്‍കി. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കി. സിആര്‍പിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കിയത്.   ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നല്‍കുന്നത്. നേരത്തെ ആറുതവണ നോട്ടീസ് നല്‍കിയിട്ടും കേസ് ഡയറിയും മറ്റു രേഖകളും നല്‍കാത്തതിനെ തുടര്‍ന്നാണ് സിബിഐ കടുത്ത നിലപാടിന് മുതിര്‍ന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 2019 ഫെബ്രുവരി 17-നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്...

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 38 പഞ്ചായത്തിലും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

Image
കാസര്‍കോട് (www.evisionnews.co): തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ട് ദിവസങ്ങളിലായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനില്‍ ലൈവായാണ് നറുക്കെടുപ്പ് നടത്തിയത്. സംവരണ വാര്‍ഡുകള്‍ (പഞ്ചായത്ത് തരംതരിച്ച്)   ചെങ്കള സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് നെല്ലിക്കട്ട, നാലാം വാര്‍ഡ് പിലാംങ്കട്ട, ഏഴാം വാര്‍ഡ് ബാലട്ക്ക, പത്താം വാര്‍ഡ് ആലംപാടി, 11 ാം വാര്‍ഡ് പടിഞ്ഞാര്‍മൂല, 12-ാം വാര്‍ഡ് തൈവളപ്പ്, 14-ാം വാര്‍ഡ് ചെര്‍ക്കള, 15ാം വാര്‍ഡ് ബേര്‍ക്ക, 20-ാം വാര്‍ഡ് പാണലം, 21-ാം വാര്‍ഡ് നായന്മാര്‍മൂല, 22 -ാം വാര്‍ഡ് സിവില്‍ സ്റ്റേഷന്‍, 23-ാം വാര്‍ഡ് എരുതുംകടവ്. പട്ടികജാതി സംവരണം: 18-ാം വാര്‍ഡ് ചേരൂര്‍ പട്ടികവര്‍ഗ്ഗ സംവരണം: ഒമ്പതാം വാര്‍ഡ് പാടി ചെമ്മനാട് സ്ത്രീ സംവരണം: നാലാം വാര്‍ഡ് തലക്ലായി, ഏഴാം വാര്‍ഡ് തെക്കില്‍, ഒന്‍പതാം വാര്‍ഡ് പറമ്പ, 11-ാം വാര്‍ഡ് ബണ്ടിച്ചാല്‍, 12-ാം വാര്‍ഡ് അണിഞ്ഞ, 13-ാം വാര്‍ഡ് ദേളി, 14-ാം വാര്‍ഡ് അരമങ്ങാനം, 15-ാം വാര്‍ഡ് കളനാ...

കോവിഡ് ബാധിച്ച് മരിച്ച എകെ ഇബ്രാഹിമിന്റെ മയ്യിത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഖബറടക്കി

Image
മുളിയാര്‍ (www.evisionnews.co): കോവിഡ് കാരണം മരിച്ച എടനീര്‍ ചാപ്പാടിയിലെ എകെ ഇബ്രാഹിമിന്റെ (73) മയ്യിത്ത് കോവിഡ് മാനദണ്ഡം പാലിച്ച് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. തൈറോയിഡ് രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.  നാട്ടുകാരുടെ സഹകരണത്തോടെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ സി.ബി ലത്തീഫ്, അബൂബക്കര്‍ കരുമാനം ഗഫൂര്‍ ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവര്‍ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ബീഫാത്തിമയാണ് ഭാര്യ. പരേതരായ അബ്ദുല്ല, മറിയമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, യൂസുഫ്, അബൂബക്കര്‍, ബീഫാത്തിമ്മ, പരേതതരായ അബ്ദുല്‍ ഖാദര്‍, നഫീസ. Powered by Info News For You

ഇന്നത്തെ സ്വര്‍ണവില (30 സെപ്തംബര്‍ 2020)

Image
  Powered by Info News For You

യുവനടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

Image
മുംബൈ: (www.kasargodvartha.com 30.09.2020) യുവനടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്കര്‍ഷിനെയാണ് മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രണയത്തിലായിരുന്ന യുവതിക്കൊപ്പമാണ് നടന്‍ താമസിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  മുംബൈയിലെ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. രാത്രി പതിനൊന്നരയോടെ കാമുകിയാണ് നടനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു.  ടിവി ഷോ കാണുകയാണെന്നും തിരിച്ചുവിളിക്കാമെന്നും തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. അക്ഷത് ആത്മഹത്യ ചെയ്‌തെന്ന് പിന്നീട് കാമുകി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞതായി ദേശീയ മാധ്യമത്തില്‍ വ്യക്തമാക്കുന്നു. Keywords:  Mumbai, news, National, House, Police, Actor, suicide, Death, Top-...

വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണു; എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Image
ബെംഗളൂരു: (https://ift.tt/3kYMw5p) വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണതോടെ ജെ ഡി എസ് എം എല്‍ എ രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എം എല്‍ എ നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു പോവുകയായിരുന്നു. കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണത് പരിശോധിക്കാനെത്തിയതായിരുന്നു എം എല്‍ എ. കൂട്ടത്തില്‍ പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ ആളുകള്‍ പുറകോട്ടു മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം എല്‍ എയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. Keywords: News, National, India, Karnataka, Bangalore, MLA, Video, Social Media, Narrow escape for Karnatak...

ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രാജ്യസഭാംഗങ്ങളും

Image
ന്യൂഡെല്‍ഹി: (https://ift.tt/3kYMw5p) ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 ല്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രാജ്യസഭാംഗങ്ങളും. 13 പേര്‍ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍. രാജ്യസഭാംഗങ്ങളായ മഹേന്ദ്ര പ്രസാദ്, ജയ ബച്ചന്‍ എന്നിവരടക്കമാണ് പട്ടികയിലുള്ളത്. രാജ്യസഭാംഗമായ ജയ ബച്ചന്റെ പേര് ആദ്യ നൂറിലാണ് ഉള്ളത്. ഹുറുണ്‍ പട്ടികയില്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ പേരുകളാണ് ഉള്‍പ്പെട്ടത്. 828 പേരാണ് ഇതിലുള്ളത്.  അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകനായ മഹേന്ദ്ര പ്രസാദിന് 2020 ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം 13400 കോടി രൂപ ആസ്തിയുണ്ട്. 14 ശതമാനം വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ നേടാനായത്. ബിജെപിയുടെ മുംബൈ തലവന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 25200 കോടിയാണ്. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മാക്രോടെകിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ കുടുംബത്തിന്റെ ആസ്തി 58100 കോടിയാണ്. ഇദ്ദേഹം 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.  ബിജെപിയുടെ 2006 മുതലുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍, ബിജെപിയുടെ മറ്റൊരു ...