Posts

Showing posts from February, 2022

കത്തി കൊടുക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022)  കത്തി കൊടുക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഡെല്‍ഹി പശ്ചിമ വിഹാറിലാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. സഞ്ജയ് എന്ന 22കാരനാണ് മരിച്ചത്.  ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ഡെല്‍ഹി മേഖലയില്‍ വച്ചാണ് 22കാരന് കുത്തേറ്റതെന്നും മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 'കൊല്ലപ്പെട്ട യുവാവായ സഞ്ജയ്യെ സംഭവദിവസം രാത്രി 10 മണിയോടെ സുഹൃത്തുക്കളായ പവന്‍, നിഖില്‍ എന്നിവര്‍ മദ്യപിക്കാന്‍ ക്ഷണിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ സുഹൃത്തുക്കള്‍ മദ്യലഹരിയിലായിരുന്നു. മദ്യപിക്കുന്നതിനിടെ സഞ്ജയും പവനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പവന്‍ സഞ്ജയിനെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. അതിന് ശേഷം നിഖിലിനൊപ്പം പവന്‍ മോടോര്‍ സൈകിളില്‍ രക്ഷപ്പെടുകയും ചെയ്തെന്ന്' മരണ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജയിനെ മറ്റൊരു സുഹൃത്ത് സാഗര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് മരിച്ചതായി ഡെപ്യൂടി പൊലീസ് ...

കൈവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഷ്യന്‍ സേനയുടെ വലിയ വാഹനവ്യൂഹം; ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക പുറത്തുവിട്ടു

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും ചര്‍ചകള്‍ തുടരുന്നതിനിടെ, അയല്‍രാജ്യത്തിന് നേരെ റഷ്യ നടത്തിയ സൈനിക ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഒരു സ്വകാര്യ യുഎസ് കമ്പനി പുറത്തുവിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യം നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നൂറുകണക്കിന് സൈനിക വാഹനങ്ങള്‍ അടങ്ങിയ റഷ്യന്‍ കരസേനയുടെ നിരവധി സേനാ വിന്യാസങ്ങള്‍ യുക്രൈനിലേക്ക് നീങ്ങുന്നത് കാണാം. യുക്രൈന്‍ തലസ്ഥാനമായ കൈവില്‍നിന്ന് 40 കിലോമീറ്ററുകള്‍ അകലെയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഫെബ്രുവരി 27 ഞായറാഴ്ചയാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ എടുത്തത്. മറ്റൊരു ചിത്രം യുക്രൈനിലെ ഒരു വിമാനത്താവളത്തിന് സമീപമുള്ള സമീപകാല വ്യോമാക്രമണങ്ങളും കനത്ത പോരാട്ടവും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നു. 3.25 മൈലിലധികം നീണ്ടുകിടക്കുന്ന റഷ്യന്‍ കരസേനയുടെ ഒരു വലിയ വിന്യാസം യുക്രൈന്‍ നഗരമായ ഇവാന്‍കീവിന്റെ വടക്കുകിഴക്കായി കാണുകയും കൈവിന്റെ ദിശയിലേക്ക് നീങ്ങുകയും ചെ...

മകളെ നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, പിതാവും മരിച്ചു; ഇരട്ട വിയോഗത്തിന്റെ വേദനയിലും ടീം വിടാതെ ക്രികറ്റ് താരം

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022)  രണ്ടാഴ്ചത്തെ ഇടവേളയിലാണ് ബറോഡ ക്രികറ്റ് താരം വിഷ്ണു സോളങ്കിയുടെ മകളും പിതാവും മരിച്ചത്. ഇരട്ട വിയോഗത്തിന്റെ വേദനയിലും ക്രികറ്റ് താരം ടീമില്‍ നിന്ന് അവധിയെടുത്തില്ല. തുടര്‍ന്ന് രഞ്ജി ടീമില്‍ നിര്‍ണായക സാന്നിധ്യമായ വിഷ്ണു വീട്ടിലേക്ക് മടങ്ങാതെ വീഡിയോ കോള്‍ വഴി സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി.  ഫെബ്രുവരി 10 ന് ജനിച്ച കുഞ്ഞ്, തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫെബ്രുവരി 27നാണ് താരത്തിന്റെ പിതാവ് മരിച്ചത്. ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ ആദ്യത്തെ കണ്‍മണിയെയും താങ്ങും തണലുമായിരുന്ന പിതാവിനെയുമാണ് വിഷ്ണുവിന് നഷ്ടമായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രമായിരുന്നു മകളുടെ ആയുസ്.  മകള്‍ മരിച്ചപ്പോള്‍ വിഷ്ണുവിന് കുടുംബത്തോടൊപ്പം നില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നെന്ന് ബറോഡ ക്രികറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 'ടീമില്‍നിന്നു പുറത്തുപോകാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത'- ക്രികറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കു...

ശിവരാത്രി ആഘോഷത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ശിവക്ഷേത്രങ്ങള്‍

Image
തിരുവനന്തപുരം: (www.kasargodvartha.com 01.03.2022) ശിവരാത്രി ആഘോഷത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ശിവക്ഷേത്രങ്ങള്‍. ചൊവ്വാഴ്ച ശിവക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ശിവാലയഓട്ടം തിങ്കളാഴ്ച വൈകീട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തില്‍ ആരംഭിച്ചു. കന്യാകുമാരിക്കൊപ്പം സമീപജില്ലകളായ തിരുവനന്തപുരം, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ നിന്നുള്ള ഭക്തരും ശിവാലയ ഓട്ടത്തിന് എത്തുന്നുണ്ട്. മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോടോകോളും പാലിച്ചാണ് ബലിതര്‍പണ ചടങ്ങുകള്‍ നടക്കുക. ശിവരാത്രിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ബലിതര്‍പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കെല്‍പുള്ള കാളകൂടം എന്ന വിഷത്തെ ഭഗവാന്‍ പരമശിവന്‍ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണിത് എന്നാണ് ഐതിഹ്യം. കാളകൂടം കുടിച്ച പരമശിവന്റെ രക്ഷയ്ക്കായി ഭര്‍ത്താവിന്റെ കണ്ഠത്തില്‍ പിടിച്ച് രാത...

ബാല്‍കണി തകര്‍ന്ന് 5 വയസുകാരന് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്

Image
മുംബൈ: (www.kvartha.com 01.03.2022) ഷോപിംഗ് സെന്ററിന്റെ ബാല്‍കണിയുടെ ഒരു ഭാഗം തകര്‍ന്ന് അഞ്ച് വയസുകാരന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ കുര്‍ള വെസ്റ്റ് ഏരിയയിലെ റാം മനോഹര്‍ ലോഹ്യ മാര്‍ഗില്‍ ഗ്രൗന്‍ഡ് പ്ലസ് വണ്‍ സ്ട്രക്ചറിലാണ് സംഭവം. 'ബാല്‍കണിയുടെ ഒരു ഭാഗം അടര്‍ന്ന് താഴെയുള്ള കാന്റീനില്‍ വീണു. അഫാന്‍ ഖാനെ (5) അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി അറിയിച്ചു. റഫീക് ശെയ്ഖ് (46), ഇര്‍ഫാന്‍ ഖാന്‍ (33), മുഹമ്മദ് സിക്രാന്‍ (6) എന്നിവര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിബി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. Keywords:  Mumbai, News, National, Death, Police, Injured, Treatment, Hospital, 5 Year-Old Dead, Three Injured In Balcony Collapse In Mumbai: Police. Powered by Info News For You

യുക്രൈന്‍ അധിനിവേശം: ഫിഫയും യുവേഫയും റഷ്യന്‍ ടീമുകളെ സസ്പെന്‍ഡ് ചെയ്തു

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ടീമുകളെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റഷ്യയുടെ ദേശീയ ടീമുകളെയും ക്ലബുകളെയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെന്‍ഡ് ചെയ്യുതായി ഫിഫയും യുവേഫയും തിങ്കളാഴ്ച തീരുമാനമെടുത്തു. 'യുക്രൈനിലെ ദുരിതബാധിതരായ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തിലാണെന്ന് ഫിഫയും യുവേഫയും പറഞ്ഞു. യുക്രൈനിലെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്ന് രണ്ട് സംഘടനകളുടെയും പ്രസിഡന്റുമാര്‍ പ്രതീക്ഷിക്കുന്നു. ഫുട്ബോള്‍ വീണ്ടും ആളുകള്‍ക്കിടയില്‍ ഐക്യത്തിനും സമാധാനത്തിനും ഉള്ള മാര്‍ഗമാകും.' റഷ്യയിലെ പ്രമുഖ ഊര്‍ജ്ജ ഉല്‍പാദന കമ്പനിയായ ഗാസ്പ്രോമുമായുള്ള സ്പോണ്‍സര്‍ഷിപ്പും യുവേഫ അവസാനിപ്പിച്ചു. അധിനിവേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ അന്താരാഷ്ട്ര കായിക സംഘടനകള്‍ തീരുമാനിക്കുകയും അവരെ കളിക്കളത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഫുട്ബോള്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യന്‍ അത്ലറ്റുകളെയും ഒഫീഷ്യല്‍സിനെയും ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റി (ഐഒസി) കായ...

6 വയസ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

Image
തിരുവനന്തപുരം: (www.kvartha.com 01.03.2022) പുതിയ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ കുട്ടികള്‍ക്ക് ആറ് വയസ് തികയണമെന്ന് നിര്‍ദേശം. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. നിലവില്‍ സംസ്ഥാനത്തെ സര്‍കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന വ്യവസ്ഥയുണ്ട്. അതേസമയം അഞ്ച് വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവ് അനുവദിക്കില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ പ്രൈമറിയും ആറ് മുതല്‍ എട്ട് വരെ യുപിയും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെകന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. Keywords:  Thiruvananthapuram, News, Kerala, Children, Educa...

സുഹൃത്തുക്കൾക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ അപകട വളവിൽ ബൈക് മറിഞ്ഞ്‌ മരിച്ച നിലയിൽ കണ്ടെത്തി

Image
മേൽപറമ്പ്: (www.kasargodvartha.com 01.03.2022) സുഹൃത്തുക്കൾക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ അപകട വളവിൽ ബൈക് മറിഞ്ഞ്‌ മരിച്ച നിലയിൽ കണ്ടെത്തി.                                മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണൻ്റെ മകൻ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകിൽ മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാർ ആദൂർ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാത്തത് സംശയം വർധിപ്പിച്ചു. ഫോണിൻ്റെ ടവർ ലൊകേഷൻ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കുളിക്കുന്നിലെ അപകട വളവിൽ റോഡിലെ കുഴിയിൽ ബൈക് മറിഞ്ഞ് വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്പറമ്പ് സ...

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

Image
കൊച്ചി: (www.kasargodvartha.com 28.02.2022) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച 520 രൂപയാണ് ഒരു പവന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുക. തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി പവന് 1,000 രൂപ കൂടി 37,800ല്‍ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. Keywords:  Kochi, News, Kerala, Top-Headlines, Gold, Price, Business, Gold price hiked again on February 28. Powered by Info News For You

കുവൈതില്‍ 3 വയസുകാരി കാറിടിച്ച് മരിച്ചു; യുവതി കസ്റ്റഡിയില്‍

Image
കുവൈത് സിറ്റി: (www.kasargodvartha.com 28.02.2022) കുവൈതില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മുബാറകിയ മാര്‍കറ്റിലായിരുന്നു അപകടം. കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ വാഹനവും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം ബഹ്‌റൈനിലെ സീഫ് ഡിസ്ട്രിക്ടില്‍ പാര്‍കിങ് ലോടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരേ സ്ഥലത്ത് നടന്ന രണ്ട് സംഭവങ്ങളിലാണ് നടപടി. നിരവധി ആളുകള്‍ ചേര്‍ന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Injured, Accident, Mubarakiya, 3 yr old run over by a car in Mubarakiya, died . Powered by Info News For You

ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു

Image
പൂനെ: (www.kvartha.com 28.02.2022)  ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടുത്തം. ഞായറാഴ്ച പൂനെയിലെ ചാന്ദ്നി ചൗകിന് സമീപമാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഏതാനും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഷോര്‍ട് സര്‍ക്യൂടാകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. ബസില്‍ തീപിടുത്തമുണ്ടായ വിവരം ലഭിച്ചപ്പോള്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. Keywords: Pune: Fire breaks out in moving bus; firefighters injured, Pune, News, Bus, Fire, Police, Injured, Hospital, Treatment, National. Powered by Info News For You

'ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും, ഈ കുട്ടികളെയും അമ്മയെയും വിട്ട് പോകാനില്ല'! യുക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഇൻഡ്യൻ വിദ്യാർഥിനി അവസരം ലഭിച്ചിട്ടും രാജ്യം വിടാൻ തയ്യാറായില്ല, കാരണമുണ്ട്; യുദ്ധഭൂമിയിൽ നിന്ന് ഒരു നന്മയുടെ കഥ

Image
കൈവ്: (www.kvartha.com 28.02.2022) യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യാനും അഭയാർഥികളായി മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്യുന്ന സമയത്ത്, ഒരു ഇൻഡ്യൻ വിദ്യാർഥിനി അവിടെ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. യുക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഹരിയാനയിൽ നിന്നുള്ള നേഹ എന്ന പെൺകുട്ടി ഒഴിയാൻ അവസരം ലഭിച്ചിട്ടും യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ വിസമ്മതിച്ചു. പക്ഷേ, അതിന് പിന്നിലെ കഥയറിയുമ്പോഴാണ് അത്ഭുതം തോന്നുക. വിദ്യാർഥിയുടെ മാതാപിതാക്കളുടെ സുഹൃത്ത് സവിത ജാഖർ പങ്കിട്ട ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നു. 17 കാരിയായ പെൺകുട്ടി മൂന്ന് കുട്ടികളുള്ള ഒരു യുക്രേനിയൻ കുടുംബത്തിന്റെ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. നേഹയ്ക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാലാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ ഒരു കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ മുറി വാടകയ്‌ക്കെടുത്തത്. റഷ്യയുമായുള്ള യുദ്ധത്തിൽ തന്റെ രാജ്യത്തെ സേവിക്കാൻ പോരാടുന്നതിന് വീടിന്റെ ഉടമ സ്വമേധയാ യുക്രേനിയൻ സൈന്യത്തിൽ ചേർന്നു. ഇതോടെ അയാളുടെ ഭാര്യയെയും അവരുടെ മൂന്ന് കുട്ടികളെയും പരിചരിക്കാൻ നേഹ അവിടത്തന്...

റഷ്യയുമായുള്ള ചര്‍ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ല, അതിര്‍ത്തി സംരക്ഷിക്കുക ലക്ഷ്യം; യുക്രൈന്‍- റഷ്യ ചര്‍ചയ്ക്ക് മുന്നോടിയായി പ്രതികരിച്ച് സെലന്‍സ്‌കി

Image
മോസ്‌കോ: (www.kvartha.com 28.02.2022) റഷ്യയുമായുള്ള ചര്‍ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍- റഷ്യ ചര്‍ചയ്ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുക്രൈനെ സംബന്ധിച്ച് അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ചയാണ് ബെലാറസില്‍ വച്ച് ചര്‍ചയ്ക്ക് തയാറെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യയാണ് പ്രഖ്യാപിച്ചത്. യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ചയ്ക്ക് തിരിച്ചതായി റിപോര്‍ട്. ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. Keywords:  News, Mosco, World, Discuss, Ukraine, Russia, President, Ukraine President...

വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തില്‍ 2 പൊതുപരീക്ഷ; പ്ലസ് വണിന് ജൂണ്‍ അവസാനം നടത്താന്‍ ആലോചന; ഫോകസ് ഏരിയയില്‍ തീരുമാനം വൈകുന്നു

Image
തിരുവനന്തപുരം: (www.kvartha.com 28.02.2022)  ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളുന്നതോടെ ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് പൊതുപരീക്ഷ എഴുതേണ്ട മാനസിക സമ്മര്‍ദത്തില്‍ വിദ്യാര്‍ഥികള്‍. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന.  മാര്‍ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി എച് എസ് ഇ പരീക്ഷകള്‍ ഏപ്രില്‍ 22നും മാര്‍ച് 31ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്. അധ്യാപകര്‍ പരീക്ഷ ഡ്യൂടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രില്‍ അവസാനം പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാകും.  നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസ് ബാചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോകസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം. പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോകസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത...

ചക്രവാതച്ചുഴി; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Image
തിരുവനന്തപുരം: (www.kasargodvartha.com 28.02.2022) ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. മാര്‍ച് മൂന്നിന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചു. Keywords:  Thiruvananthapuram, News, Kerala, Top-Headlines, Rain, ALERT, Chance of heavy rain in Kerala. Powered by Info News For You

ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ കോവിഡ് 4-ാം തരംഗം; ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്ന് പ്രവചനം

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022)  കോവിഡ് മൂന്നാം തരംഗം കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ കടന്നുപോകുന്നെന്ന തെല്ലൊരു ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ ഇന്‍ഡ്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപോര്‍ടിലാണ് ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നത്.  ജൂണ്‍ 22ന് രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും പഠന റിപോര്‍ടില്‍ പറയുന്നു. തുടര്‍ന്ന് കോവിഡ് ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം. എന്നാല്‍ പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല. Keywords:  News, National, India, New Delhi, COVID-19, Health, Health and Fitness, Fourth Covid wave in India likely to hit around June 22, projects IIT-Kanpur study Powered by Info News For You

'ദലിത് യുവാവ് മർദനമേറ്റ് മരിച്ചു'; ബിജെപി നേതാവ് അറസ്റ്റിൽ

Image
/ സൂപ്പി വാണിമേൽ മംഗ്ളുറു: (www.kasargodvartha.com 27.02.2022) മർദനമേറ്റ ദലിത് യുവാവ് മംഗ്ളുറു ഗവ.വെന്റ്ലോക് ആശുപത്രിയിൽ മരിച്ചു. ധർമസ്ഥല കന്യാഡി പട്ടികജാതി കോളനിയിലെ ദിനേശ് (33) ആണ് മരിച്ചത്. സംഭവത്തിൽ ബിജെപി നേതാവ് കൃഷ്ണ എന്ന കിട്ട (42) യെ ധർമസ്ഥല പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ദിനേശിന്റെ മാതാവ് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയനുസരിച്ചാണ് പൊലീസ് കേസെടുത്തത്.    ദിനേശിന്റെ മാതാവ് പത്മാവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: 'കന്യാഡി രാമ മന്ദിരത്തിന് മുന്നിൽ കട നടത്തുന്നയാളാണ് കൃഷ്ണ. ഇദ്ദേഹം ബിജെപി നേതാവുകൂടിയാണ്. കഴിഞ്ഞ ബുധനാഴ്ച തന്റെ മകൻ ദിനേശ് കൃഷ്ണയുടെ കടയുടെ മുന്നിൽ നിന്ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായി സംസാരിച്ചു.      ക്ഷുഭിതനായ കൃഷ്ണ, തന്നെ റോഡിലൂടെ വലിച്ചിഴച്ച് മൈതാനത്തേക്ക് കൊണ്ടുപോവുകയും വയറ്റിൽ ശക്തിയായി ഇടിക്കുകയും ചെയ്തുവെന്ന് ദിനേശ് വീട്ടിൽ വന്നപ്പോൾ പറഞ്ഞു. മകന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ കൃഷ്ണയോട് വിവരം പറഞ്ഞു. അയാളും ദിനേശിന്റെ ഭാര്യ കവിതയും കൂടി മംഗ്ളുറു വെന്റ്ലോക് ആശുപ...

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിന് അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് സഹായം; ബിറ്റ് കോയിനില്‍ വ്യാപകമായി സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപോര്‍ടുകള്‍, ഇതുവരെ ലഭിച്ചത് 9 മില്യണ്‍ ഡോളറെന്ന് നിരീക്ഷകര്‍

Image
ന്യൂയോര്‍ക്: (www.kvartha.com 27.02.2022) യുക്രൈനില്‍ ഈയടുത്താണ് ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയത്. റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് യുക്രൈന്‍ ക്രിപ്‌റ്റോകറന്‍സികളെ നിയമവിധേയമാക്കിയത്. ഇപ്പോഴിതാ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിന് ബിറ്റ് കോയിനില്‍ വ്യാപകമായി സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപോര്‍ടുകള്‍. രാജ്യത്തിനെതിരായ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ക്രിപ്‌റ്റോകറന്‍സിയില്‍ സഹായം പ്രവഹിക്കുകയാണെന്നാണ് അഭ്യൂഹം. ആര്, എവിടെ നിന്ന് സംഭാവനകള്‍ നല്‍കിയെന്നത്  മനസിലാക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍, യുക്രൈയിനിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ക്രിപ്‌റ്റോകറന്‍സിയില്‍ പണം കൈമാറുവാന്‍ എളുപ്പമാണ്.  യുക്രൈന്‍ സര്‍കാറും എന്‍ജിഒകളും സന്നദ്ധസംഘടനകളും അവരുടെ ബിറ്റ് കോയിന്‍ വാലറ്റുകള്‍ ഓണ്‍ലൈനായി പരസ്യം ചെയ്തിരുന്നുവെന്നും ഇത് വഴിയാണ് ഇവര്‍ക്ക് സഹായം ലഭിക്കുന്നതെന്നും ബ്ലോക് ചെയിന്‍ അനലിസ്റ്റുകളായ എലിപ്റ്റിക് അറിയിക്കുന്നു.  ഒമ്പത് മില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിനിലുള്ള സഹായം ഇതുവരെ യുക്രൈനില്‍ നിന്ന് അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിച്ചതായാണ് ക്രിപ്റ്...

കാറിടിച്ച് വീടിൻ്റെ ഗേറ്റ് തകർന്നു; വാഹനം നിമിഷ നേരം കൊണ്ട് രക്ഷപ്പെട്ടു; കഞ്ചാവ് മാഫിയയുടേതെന്ന് സൂചന

Image
ബദിയടുക്ക: (www.kasargodvartha.com 27.02.2022) കാറിടിച്ച് വീടിൻ്റെ ഗേറ്റ് തകർന്നു. കഞ്ചാവ് മാഫിയയുടെ വാഹനമെന്നാണ് സൂചന. അപകടം വരുത്തിയ കാർ നിർത്താതെ നിമിഷ നേരം കൊണ്ട് രക്ഷപ്പെട്ടു. മാന്യ മിലിന് സമീപത്തെ മുൻ പ്രവാസിയും ഇപ്പോൾ സീതാംഗോളിയിൽ വ്യാപാരിയുമായ ചിത്താരി അബ്ദുല്ലയുടെ വീടിൻ്റെ ഗേറ്റാണ് കാറിടിച്ച് തകർന്നത്.    വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് പുറത്തിറങ്ങുമ്പോഴേക്കും കാറുമായി സംഘം സ്ഥലം വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം ഉടഞ്ഞതായി വീട്ടുകാർ കണ്ടിരുന്നുവെങ്കിലും നമ്പർ വ്യക്തമായിരുന്നില്ലെന്നാണ് വിവരം. Keywords:  Badiyadukka, Kasaragod, Kerala, News, Car, House, Kanjavu, Police, Complaint, Accident, Seethangoli, Car crashed and gate of house shattered. < !- START disable copy paste --> Powered by Info News For You

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടനം; 6 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് ഗുരുതര പരിക്ക്

Image
ഇംഫാല്‍: (www.kvartha.com 27.02.2022) മണിപ്പൂരില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്‌ഫോടനം. കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് സാരമായി പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം. ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗാംഗ് പിമുവാല്‍ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്.     ആറ് വയസുള്ള മാങ്മിന്‍ലാലും 22 വയസുള്ള ലാഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് ആറു വയസ് പ്രായമുള്ള കുട്ടി മരിച്ചത്. പരിക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് മോര്‍ടാര്‍ ഷെലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടായ സ്‌ഫോടനമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ടാര്‍ ഷെല്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. ...

വെമ്പായത്ത് ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Image
തിരുവനന്തപുരം: (www.kasargodvartha.com 27.02.2022)   വെമ്പായത്ത് ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെമ്പായം ചെറമുക്ക് സ്വദേശി നിസാമുദ്ദീൻ(50) ആണ് മരിച്ചത്. വെമ്പായം - കന്യാകുളങ്ങര റോഡില്‍ എ എന്‍ ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് പുലര്‍ചെ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിലെ തീ സമീപത്തേക്കുളള കടകളിലേക്കും പടരുകയാണ്. വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട് നിന്നുമുള്ള ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തും. സ്ഥാപനത്തിലെ വെല്‍ഡിങിനിടെ തീപ്പൊരി പടര്‍ന്നതാണ് തീ കത്തുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ അഞ്ച് കോടിയിലധികം കോടിയുടെ നാശനാഷ്ടവുമുണ്ടായിട്ടുണ്ടെന്നാണ് വിവരം.   Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Fire, Fire Force, Death, Thiruvananthapuram Hardware Store Caught Fire; One D...

യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടര്‍ന്ന് റഷ്യ; വാസില്‍കീവിലെ എണ്ണ സംഭരണ ശാലയിലും ഖാര്‍കിവില്‍ വാതക പൈപ് ലൈനിലും മിസൈല്‍ ആക്രമണം; വന്‍ തീപിടുത്തം

Image
കീവ്: (www.kvartha.com 27.02.2022) അധിനിവേശത്തിന്റെ നാലാംദിനത്തിലും യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടര്‍ന്ന് റഷ്യ. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഇവിടെ തീ പടരുകയാണെന്ന് റിപോര്‍ട്.   അതേസമയം, ഖാര്‍കിവില്‍ വാതക പൈപ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കമാണ് തുടരുന്നത്.  യുദ്ധത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഒരു കുട്ടി ഉള്‍പെടെയുള്ള 23 പേരാണ് മരിച്ചത്. യുക്രൈന്‍ പൗരന്മാരായ അഞ്ചുപേരും യുക്രൈന്‍ പട്ടാളക്കാരായിരുന്ന 16 പേരും ഒരു റഷ്യന്‍ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ട്. എന്നാല്‍, അവസാനഘട്ടംവരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്...

കീഴടങ്ങാന്‍ പറഞ്ഞപ്പോള്‍ 'അസഭ്യം പറഞ്ഞത് ക്ഷുഭിതരാക്കി'; 13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ച് 'സ്‌നേക് ഐലന്‍ഡ്' പിടിച്ചെടുത്തതായി റഷ്യ

Image
കീവ്: (www.kvartha.com 26.02.2022) റുമാനിയയോടുചേര്‍ന്ന് കരിങ്കടലില്‍ സ്ഥിതി ചെയ്യുന്ന യുക്രൈന്റെ കീഴിലായിരുന്ന സെര്‍പന്റ് ദ്വീപ് (സ്‌നേക് ഐലന്‍ഡ്) അഥവാ പാമ്പുകളുടെ ദ്വീപ് റഷ്യ പിടിച്ചെടുത്തു. യുക്രെയ്‌നിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് സ്‌നേക് ഐലന്‍ഡ്. 42 ഏകര്‍ ദ്വീപ് പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോടികല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി.  ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന 13 അതിര്‍ത്തി രക്ഷാസൈനികരെ വധിച്ചാണ് ദ്വീപ് കീഴടക്കിയത്. ഈ ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടെന്നും എന്നാല്‍ മറുപടിയായി റഷ്യന്‍ സേനയ്ക്ക് ലഭിച്ചത്  അസഭ്യവര്‍ഷമായിരുന്നുവെന്നുമാണ് വിവരം. ഇതില്‍ പ്രകോപിതരായാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.  യുക്രൈനിലെ ഒഡെസ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപില്‍ നിലയുറപ്പിച്ചിരുന്ന യുക്രൈനിയന്‍ അതിര്‍ത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടിക്കിയതായും യുക്രൈന്‍ തീരരക്ഷാ സേനയു...

'യുദ്ധം രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയം'; യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ

Image
വതികാന്‍: (www.kvartha.com 26.02.2022) യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ ട്വിറ്ററിലൂടെ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ. 'എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍'.- ഫ്രാന്‍സിസ് മാര്‍പാപ രേഖപ്പെടുത്തി. ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ഥിക്കാം, യുക്രൈന്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്രത്തിലാണ് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപയും രംഗത്തെത്തിയത്. അതിനിടെ, മാര്‍പാപ വതികാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ച് റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ചു. റഷ്യയുടെ യുക്രൈന്‍ അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപോര്‍ട്. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ അറിയിച്ചുവെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ വതികാന്‍ തള്ളികളഞ്ഞു.  #PrayTogether #Ukraine pic.twitter.com/WUyGuMLYzG — Po...

സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില കുറഞ്ഞു

Image
കൊച്ചി: (www.kasargodvartha.com 26.02.2022) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,635 രൂപയിലും പവന് 37,080 രൂപയിലുമാണ് ശനിയാഴ്ച വ്യാപരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു കുറഞ്ഞത്. ഗ്രാമിന് 4685 രൂപയിലും പവന് 37480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. യുക്രൈനെതിരെ റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ വീണ്ടും ഏറ്റക്കുറച്ചിലുണ്ടായത്. ഫെബ്രുവരി ആദ്യം സ്വര്‍ണവില 36,080 രൂപയില്‍ എത്തിയിരുന്നു. ഇതുവരെ 1,400 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിലും കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച സ്വര്‍ണം ഔണ്‍സിന് 1,889.28 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഇത് 1,907.65 ഡോളറില്‍ വ്യാപാരം തുടങ്ങി 1889.28 നാണ് വ്യാപാരം അവസാനിപ്പിച്ചത്. Keywords:  Kochi, News, Kerala, Top-Headli...

7 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാന്‍ അനുമതി

Image
റിയാദ്: (www.kvartha.com 26.02.2022) ഏഴ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി. തവക്കല്‍നാ അപ്ലികേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. കുട്ടികള്‍ക്ക് രണ്ട് വിശുദ്ധ പള്ളികളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുമെന്ന് സഊദി അറേബ്യ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. അതേസമയം സഊദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സഊദി പാസ്‌പോര്‍ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല. Keywords:  Riyadh, News, Gulf, World, Children, Visit, Visitors, Madeena, Saudi Arabia, Mosque, Saudi: Minors aged 7 and above to get per...

'കാര്‍ഷിക വിളകള്‍ക്ക് ഹോമിയോ പരിചരണം': വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും കര്‍ഷകര്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്

Image
തിരുവനന്തപുരം: (www.kvartha.com 26.02.2022) കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി കേരള കാര്‍ഷിക സര്‍വകലാശാല. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും 'കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം' എന്ന പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കര്‍ഷകര്‍ വഞ്ചിതരാകരുതെന്നും കേരള കാര്‍ഷിക സര്‍വകലാശാല അറിയിച്ചു. സര്‍വ -രോഗ കീട സംഹാരി, നവീന ജൈവകൃഷി സൂക്തം എന്നീ പേരുകളില്‍ ഹോമിയോമരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു. മാത്രമല്ല, ഹോമിയോ മരുന്ന് വിളകളുടെ ഉല്‍പാദന വര്‍ധനവിനെ സഹായിക്കുമെന്നും വരള്‍ച്ചയെ പ്രതിരോധിക്കുമെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കൃഷിയില്‍ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലോ കേരള കാര്‍ഷിക സര്‍വകലാശാലയോ അംഗീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല. അതിനാല്‍ കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം എന്ന തരത്തിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമ...

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട; ക്വാറന്റീന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങള്‍, മാര്‍ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും

Image
അബൂദബി: (www.kasargodvartha.com 26.02.2022) പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തില്‍ യുഎഇ. ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ രാജ്യത്ത് തീരുമാനമായി. അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. മാര്‍ച് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റീന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിയില്‍ മാറ്റമില്ല. അതേസമയം സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റീന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കി. അതേസമയം പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരു മീറ്റര്‍ നിയന്ത്രണം തുടരുമെന്നും അധികൃതര്...

ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

Image
കൊല്ലം: (www.kvartha.com 25.02.2022) എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കോട്ടാത്തല സ്വദേശിയായ ഓടോ റിക്ഷാ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഷോപില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനം മദ്യങ്ങളുടെ സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമികല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച വില്‍പനശാല തുറന്നില്ല. കുറച്ച് ദിവസം മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് യുവാവ് കുടിച്ചത്. അന്ന് വൈകുന്നേരം തന്നെ കാഴ്ചയ്ക്ക് പ്രശ്നമായതോടെ കൊട്ടാരക്കര താലൂക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്സൈസ് അധിക...

ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് തീയിട്ടു

Image
നീലേശ്വരം: (www.kasargodvartha.com 25.02.2022) പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരമേഖലയിലെ പി മോഹനന്റെ വീടാണ് ബുധനാഴ്ച അർധരാത്രി അജ്ഞാതസംഘം അടിച്ച് തകർത്തശേഷം തീയിട്ടത്. ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബുധനാഴ്ച നീലേശ്വരം പൊലീസ് മോഹനനെ അറസ്റ്റുചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ, വീട് അടച്ചുപൂട്ടി പഴയങ്ങാടിയിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് വീട് അടിച്ച് തകർത്തശേഷം തീയിട്ട് നശിപ്പിച്ചതായി കണ്ടത്. Keywords:  Kerala, Nileshwaram, Kasaragod, News, Top-Headlines, Arrest, House, Accuse, Fire, Police-station, Complaint, House of the arrested accused set on fire. < !- START disable copy paste --> Powered by Info News For You

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായതായി പൊലീസ്

Image
എടവണ്ണ: (www.kvartha.com 25.02.2022)  ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായതായി എടവണ്ണ പൊലീസ്. എടവണ്ണ പത്തപ്പിരിയത്താണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി തന്‍വീറിനെയാണ് (25) ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍കോടിക്‌സിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തപ്പിരിയത്ത് അതിഥി   തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.  എസ് ഐമാരായ രമേഷ് ബാബു, എം ഗിരീഷ്, മലപ്പുറം ജില്ലാ ആന്റി നര്‍കോടിക്‌സ് വിഭാഗത്തിലെ സലിം പൂവത്തി, ദിനേശ് ഇരുപ്പക്കണ്ടന്‍, ആര്‍ ഷഹേഷ്, കെ ജസീര്‍, കെ സിറാജ്, മനേഷ് കുമാര്‍, വിധു, സജീഷ്, കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്. Keywords:  News, Kerala, State, Labours, Police, Local News, Arrested, Migrant worker arrested with ganja at Edavanna Powered by Info News For You

'നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണം'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി; നേരിട്ട് യുദ്ധത്തിനില്ലെന്ന് അമേരിക

Image
പാരിസ്: (www.kvartha.com 25.02.2022)  യുക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാന്‍സ്. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്നത് പുടിന്‍ ഓര്‍ക്കേണ്ടതാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തുനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി. അതേസമയം റഷ്യയോട് നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പെടുത്തുമെന്നും അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ഉറപ്പ് നല്‍കി. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. റഷ്യക്കെതിരെയുള...

'അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്'; വിവാദങ്ങള്‍ക്ക് മറുപടി നല്‍കി നടി കാജല്‍ അഗര്‍വാള്‍

Image
ചെന്നൈ: (www.kasargodvartha.com 25.02.2022) അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന വിവരം പങ്കുവച്ച് തെന്നിന്‍ഡ്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. ഗര്‍ഭിണിയാണെന്ന വിവരം കാജലും ഗൗതമും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിന് ശേഷം പുറത്തുവന്ന കാജലിന്റെ ഒരു വീഡിയോ ചെറിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം വണ്ണം കൂടിയ കാജലിനെ ഇതിന്റെ പേരില്‍ പലരും കളിയാക്കുകയും ട്രോളുകയും ചെയ്ത സംഭവത്തിന് പിന്നാലെ വിശദമായ പ്രതികരണവുമായി കാജലും രംഗത്തെത്തി. ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാത്തത് മൂലമായിരിക്കും വിഡ്ഢികളായ പലരും തന്നെ ഈ അവസരത്തില്‍ പരിഹസിക്കുന്നതെന്നും താരം പറഞ്ഞു. 'ഹോര്‍മോണ്‍ അളവില്‍ മാറ്റം വരുന്നതിന് അനുസരിച്ച് സ്തനങ്ങളും വയറുമെല്ലാം വലുതാകുമെന്നും ഇതെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമാണ്. ഒരുപക്ഷേ പ്രസവത്തിന് ശേഷം സ്ത്രീക്ക് പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ ഒരിക്കലും സാധിക്കാതെയും ഇരിക്കാം. അതെല്ലാം പ്രകൃതിയുടെ നിയമങ്ങളാണ്. അതില്‍ പ്രശ്നം കാണേണ്ട കാ...