Posts

Showing posts from February, 2021

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ് വിക് ബോസ്മാന്‍ മികച്ച നടന്‍

Image
ന്യൂയോര്‍ക്: (https://ift.tt/3bQhz0f) കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഓണ്‍ലൈനായി പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ് വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസികല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 'ഐ ഡോണ്ട് കെയര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക് സ്വന്തമാക്കി.  ടെലിവിഷന്‍ വിഭാഗത്തില്‍ 'ദി ക്രൗണ്‍' നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.  പുരസ്‌കാര വിവരങ്ങള്‍ താഴെ;  മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ് മികച്ച ചിത്രം (മ്യൂസികല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം മികച്ച നടന്‍ (ഡ്രാമ)- ചാഡ് വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക് ബോടം) മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ മികച്ച നടി (മ്യൂസികല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക് (ഐ കെയര്‍ എ ലോട്) മികച്ച നടന്‍ മ്യൂസികല്‍/ കോമഡി വിഭാഗം)- സാ...

മെഡികൽ കോളജ് സൺഷേഡിൽ കുടുങ്ങിയ പൂച്ചകുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ

Image
തിരുവനന്തപുരം: (www.kvartha.com 01.03.2021)  രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിലെ മൂന്നാം നിലയിലെ സൺഷേഡിൽ കുടിങ്ങിയ പൂച്ചക്കുഞ്ഞിന് രക്ഷകരായി ചാക്ക അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. മെഡികൽ കോളജ് സൂപ്രണ്ട് ഓഫീസിൽ നിന്നും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം എന്ന സന്ദേശം ചാക്ക അഗ്നിരക്ഷ നിലയത്തിൽ എത്തുന്നത് . ഉടനെ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ വി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ രതീഷ് ആർ, ഡി രതീഷ് കുമാർ, ഫയർമാൻ ഡ്രൈവർ എം പ്രദീപ് എന്നിവർ സ്ഥലത്തെത്തുകയും പൂച്ച കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. രണ്ടുദിവസം മുൻപാണ് സ്റ്റാഫ് ക്വാടേർഴ്‌സിന്റെ മൂന്നാം നിലയിലെ സൺഷേഡിൽ പൂച്ചക്കുഞ്ഞ് രക്ഷപെടാൻ കഴിയാതെ അകപ്പെട്ടത്. ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫയർമാൻ ഡ്രൈവർ എം പ്രദീപ് മൂന്നാം നിലയിൽ കയറി പൂച്ചക്കുഞ്ഞിന്റെ അടുത്ത് എത്തി ചാക്കിൽ കെട്ടി താഴെ ഇറക്കിയാണ് രക്ഷപ്പെടുത്തിയത്. Keywo...

25.54 കിലോമീറ്റർ ദേശീയപാത വെറും 18 മണിക്കൂറിൽ നിർമിച്ച്‌ ചരിത്രനേട്ടമുണ്ടാക്കി നാഷണൽ ഹൈവേ അതോറിറ്റി

Image
വിജപൂർ: (www.kvartha.com 01.03.2021)  25.54 കിലോമീറ്റർ ദേശീയപാത വെറും 18 മണിക്കൂറിൽ നിർമിച്ച്‌ ചരിത്രനേട്ടമുണ്ടാക്കി നാഷണൽ ഹൈവേ അതോറിറ്റി. ദേശീയപാത 52ൽ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിർമാണത്തിനിടയിലാണ് എൻ എച് എ ഐ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഈ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 18 മണിക്കൂറിൽ 25.54 കിലോമീറ്റർ പുതിയ പാത നിർമിച്ചത് ലിംക ബുക് ഓഫ് റെകോഡിൽ ഇടംപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സോലാപ്പൂർ – വിജപൂർ നാലുവരിപ്പാത ഈ ഒക്ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ റെകോഡ് നേട്ടം കൈവരിക്കാനായത്. ബെംഗളൂരു–വിജയപുര– ഔറംഗബാദ് – ഗ്വാളിയർ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂർ - വിജപൂർ നാലുവരിപ്പാതിയുടെ നിർമാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കാൻ കൂടി ലക്ഷ്യമിടുന്നുണ്ട് ഈ ദേശീയപാത. ഈ മാസം ആദ്യം നാലുവരിപ്പാത നിർമാണത്തിനിടെ 24 മണിക്കൂർ സമയത്തിനകം ഏറ്റവുമധികം കോൺക്രീറ്റ് വിരിച്ചും എൻ എച് എ ഐ റെകോഡ് സൃഷ്ടിച്ച...

കെ സുരേന്ദ്രന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

Image
കൊച്ചി: (https://ift.tt/3bQhz0f) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. നടത്തിയത് സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.  കേരളത്തില്‍ എല്ലാവരുമായും സൗഹൃദപരമായാണ് പോകുന്നത്. വിജയ യാത്രയുടെ ഭാഗമായാണ് എറണാകുളത്തെത്തിയതെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. അധിക സമയം സന്ദര്‍ശനം നീണ്ടുനിന്നില്ല. അതേസമയം തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ പിന്തുണ ഉറപ്പാക്കാനായി ആണ് ബിജെപി ശ്രമമെന്നും വിവരം. ഊര്‍ജിത ശ്രമങ്ങളാണ് ഇതിന് വേണ്ടി നടക്കുന്നത്. Keywords:  News, Kerala, State, Kochi, K Surendran, Election, Politics, BJP, Political Party, K Surendran met with Cardinal Mar George Alencherry Powered by Info News For You

മദ്യപന്‍മാരെ കൊണ്ട് മടുത്തു; തമിഴ്‌നാട്ടില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പന ശാല തല്ലി തകര്‍ത്തു

Image
ചെന്നൈ: (https://ift.tt/3bQhz0f) മദ്യപന്‍മാരെ കൊണ്ട് പൊറുതികെട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പന ശാല തല്ലി തകര്‍ത്തു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം. മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു.  മദ്യവില്‍പനശാല കൈയ്യേറിയ സ്ത്രീകള്‍ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്.  പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട് എത്തി മദ്യവില്‍പന ശാല തല്ലി തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ കശുവണ്ടി ഫാക്ട്‌റിയില്‍ ജോലി ചെയ്യുന്ന സ്ത്രീ...

പഴമയുടെ പ്രതാപ കാലത്തിന് സാക്ഷ്യം വഹിച്ച കെട്ടിടത്തിന് മനോഹാരിത പകര്‍ന്ന് ഒരുമരം

Image
- സുധീഷ് പുങ്ങംചാല്‍ വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.03.2021) പഴമയുടെ ചന്ത പുരയില്‍ മനം കുളിര്‍പ്പിച്ചു ഒരു മരം വളരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വട്ടി പുന്ന റോഡിലാണ് കണ്ണുകള്‍ക്ക് കൗതുകം പകരുന്ന കാഴ്ച ഒരുക്കി മരം വളരുന്നത്. കാഞ്ഞങ്ങാട് സ്വദേശി പ്രേമാനന്ദ പൈയുടെ ഉടമസ്ഥതതയിലുള്ള കെട്ടിടത്തിന് മുകളിലാണ് ആല്‍മരത്തോട് സാദൃശ്യമുള്ള മരം വളര്‍ന്നു പന്തലിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മരം വളര്‍ന്നു വന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ മരത്തിന്റെ യഥാര്‍ത്ഥ രൂപവും ഭാവവും മനസിലാകുകയുള്ളൂ. 25 വര്‍ഷമായി തുറക്കാതെ കിടക്കുന്ന പരപ്പയിലെ പഴയ വ്യാപാര സ്ഥാപനത്തിന്റെ തറയില്‍ നിന്നുമാണ് മരം വളര്‍ന്നത്. കട മുറിക്കുള്ളില്‍ വളര്‍ന്ന മരത്തിനു ആരും കോടാലി വെക്കാതിരുന്നതിനാല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓട് പൊട്ടിയ വിടവില്‍ കൂടിയാണ് മരം വളര്‍ന്നത്.  കാറ്റിലും മഴയിലും ഈ പഴയ കെട്ടിടത്തിന് മരം യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്ന സവിശേഷത കൂടിയുണ്ട്. ഒരുകാലത്ത് ആഴ്ച ചന്തകള്‍ നടന്നിരുന്ന മലയോരത്തെ പ്രധാന മാര്‍കെ...

സ്വര്‍ണ വില ഉയര്‍ന്നു; പവന് 280 രൂപകൂടി 34,440 രൂപയായി

Image
കോഴിക്കോട്: (www.kvartha.com 01.03.2021) കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു.  അതേസമയം കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോള്‍ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയും ചെയ്തു. Keywords:  Kozhikode, News, Kerala, Gold, Price, Business, Gold prices increased; Sovereign increased by Rs 280 to Rs 34,440 Powered by Info News For You

വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

Image
തിരുവനന്തപുരം: (https://ift.tt/3bQhz0f) വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ രണ്ട് പേരെ കാണാതായി. കുളിക്കാനിറങ്ങിയ രണ്ട് പേരെയാണ് കാണാതായത്. ക്ഷേത്രദര്‍ശനത്തിന് എത്തിയവരെന്നാണ് കരുതുന്നത്.  അപകടം സംഭവിച്ചയുടന്‍ തന്നെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ കാണാതായ മറ്റെ ആള്‍ക്കായി അന്വേഷണം തുടരുന്നു. Keywords:  News, Kerala, State, Thiruvananthapuram, Sea, Missing, Water, Police, Dead Body, Death, Two persons who went swimming in the sea at Vizhinjam Azhimala have gone missing Powered by Info News For You

ഊര്‍ജസ്വലരായ ഇരട്ട പെണ്‍കുട്ടികള്‍ക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

Image
കൊച്ചി: (https://ift.tt/3bQhz0f) ഊര്‍ജസ്വലരായ ഇരട്ട പെണ്‍കുട്ടികള്‍ക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ അവസരം. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നതായി നടന്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് അറിയിച്ചത്.  15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റികലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊര്‍ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പര്യമുളളവര്‍ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കായ ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. Prithviraj Productions Casting call! 😊 Posted by Prithviraj Sukumaran on  Sunday, 28 February 2021 Keywords:  News, Kerala...

പെരിന്തല്‍മണ്ണയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട; 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Image
പെരിന്തല്‍മണ്ണ: (https://ift.tt/3bQhz0f) പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവു വേട്ട. 1.75 കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അബ്ദുല്‍ മുത്തലിബ് (39) നെ പൊലീസ് പിടികൂടി. താഴേക്കോട് കാപ്പുമുഖത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മണ്ണാര്‍ക്കാട്, തെങ്കര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ് ഇയാള്‍. അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച്  രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് കിലോഗ്രാമിന് 25000 രൂപ മുതല്‍ വിലയിട്ടാണ് ഇടനിലക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നത്.  അട്ടപ്പാടി, തെങ്കര ഭാഗങ്ങളിലെ മൊത്തവിതരണക്കാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഡി വൈ എസ് പി അറിയിച്ചു. Keywords:  News, Kerala, State, Malappuram, Arrest, Police, Drugs, Youth arrested with 1.75 kg cannabis Powered by Info News For You

ചോദ്യ പേപര്‍ ചോര്‍ന്നു; സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2021) സൈനിക പ്രവേശനത്തിനുള്ള ചോദ്യ പേപര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. കരസേനയുടെ ജനറല്‍ ഡ്യൂടിക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയാണ് റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൂനെയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.  ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മിലിടറി ഇന്റലിജന്‍സ്, പൂനെ ക്രൈം ബ്രാഞ്ച്, പൂനെ സിറ്റി പൊലീസ് എന്നിവര്‍ സംയുക്താമയാണ് അന്വേഷണം നടത്തുന്നത്. Keywords:  New Delhi, News, National, Examination, Cancelled, Arrest, Police, Army recruitment exam cancelled after paper leak Powered by Info News For You

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Image
തിരുവനന്തപുരം: (www.kvartha.com 01.03.2021) കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം.  ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. Keywords:  Thiruvananthapuram, News, Kerala, Health, The temperature raising in the state; Department of Health with vigilance instructions Powered by Info...

ഓഫീസിന്റെ വാതില്‍ സ്ഥിരമായി ഉച്ചക്കുശേഷം അടച്ചിടുന്നുവെന്ന് പരാതി; പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ ടി ഒക്ക് സ്ഥലം മാറ്റം

Image
പെരിന്തല്‍മണ്ണ: (https://ift.tt/3bQhz0f) ഓഫീസിന്റെ വാതില്‍ സ്ഥിരമായി ഉച്ചക്കുശേഷം അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജോയന്റ് ആര്‍ ടി ഒ സി യു മുജീബിനെ മാനന്തവാടി സബ് ആര്‍ ടി ഓഫീസിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. മാനന്തവാടിയിലെ ജോയന്റ് ആര്‍ ടി ഒയെ പകരം പെരിന്തല്‍മണ്ണയിലേക്കും മാറ്റി.  അനൗദ്യോഗിക ഏജന്റുമാരുടെ ഇടപെടലാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. പരാതിയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ആരോപണമുണ്ട്. രണ്ട് വാതിലുകളുള്ള ഓഫീസിന്റെ ഒരു വാതിലാണ് കോവിഡ് കാലത്ത് അടച്ചിട്ടത്. പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഓഫീസിന് രണ്ട് വാതിലുകളുണ്ട്. ഇതിലൊന്ന് കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നതാണ്. കോവിഡ് കാലത്ത് ഉച്ചയ്ക്ക് ശേഷം ഈ വാതിലുകള്‍ അടച്ചിടാറുണ്ട്.  അതേസമയം മറുഭാഗത്തെ വാതിലിലൂടെ ഓഫീസിലും ഓഫീസറുടെ മുറിയിലും കടക്കുന്നതിന് തടസമുണ്ടാവാറില്ല. അതിനാല്‍ തന്നെ ഒരുവാതില്‍ അടച്ചിട്ടതിനാല്‍ സേവനം ലഭിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നാണ് വാഹനവകുപ്പിലെ തന്നെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.  Keywords:  News, Kerala, State, ...

കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചു; കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആനിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു

Image
ചിറയിന്‍കീഴ്:  (https://ift.tt/3bQhz0f)  കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്.  തിരുവനന്തപുരം ലാന്‍ഡ് റവന്യു കമിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റായിരുന്നു ആനി. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടെത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ  അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു.  അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍...

14 വർഷമായി ലോടെറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാ​ഗ്യദേവതയുടെ കടാക്ഷം

Image
കാക്കനാട്: (www.kvartha.com 01.03.2021)  14 വർഷങ്ങളായി ലോടെറി വിൽപന നടത്തിയ യുവതിയെ തേടി ഒടുവിൽ ഭാഗ്യമെത്തി. വ്യാഴാഴ്ച ന​റു​ക്കെ​ടു​ത്ത കാരുണ്യ ​പ്ല​സ് ലോടെറിയിലൂടെ യുവതിക്ക് ലഭിച്ചത് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ. എറണാകുളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ താ​ര​യ്ക്കാണ് ഈ ഭാഗ്യം കടാക്ഷിച്ചത്. ഇ​ട​പ്പ​ള്ളിയിലെ തി​രു​പ്പ​തി ല​കി സെ​ന്‍റ​ര്‍ ഉ​ട​മ​യാണ് താര. 14 വർഷമായി ലോടെറി ടികെറ്റ് വിൽക്കുന്നണ്ടെങ്കിലും താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമായാണ്. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​കെ​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ഭാഗ്യക്കുറി ടികെറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷംരൂപ ലഭിച്ചത്. പാ​ലാ​രി​വ​ട്ട​ത്ത് ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​കയായിരുന്നു താര. ചെറുതും വലുതമായി നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ടെകിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ് താരയ്‍ക്ക് ലഭിക്കുന്നത്. മുകുന്ദനും താരയും ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്. വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​...

വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

Image
തിരുവനന്തപുരം: (www.kvartha.com 01.03.2021) വട്ടപ്പാറയില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കോട് സ്വദേശി സനില്‍ദാസ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തുള്ള ബ്യൂടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്.  ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പ്രതിയായ സനില്‍ദാസിന്റെ ഓടോറിക്ഷയില്‍ സഞ്ചരിച്ച സമയത്താണ് പരിചയപ്പെട്ടത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പ്രതി കുറഞ്ഞ പലിശക്ക് വായ്പ തരപ്പെടുത്താമെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ഇതിനായി എംഡിയെ കാണണമെന്നാവശ്യപ്പെട്ട് വീട്ടമ്മയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Police, Crime, Court, Molestation, Woman, Moles...

സ്വര്‍ണത്തിന് 280 രൂപ കൂടി: പവന് 34,440 രൂപയായി

Image
  Powered by Info News For You

തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്‌ലക്‌സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര്

Image
തിരുവനന്തപുരം: (https://ift.tt/2ZZIhOG) തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്‌ലക്‌സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര്. നഗരത്തിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഏകപക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. സബ് കളക്ടറും ഡിസിപിയും സ്ഥലത്തെത്തി, പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തത്. ബിജെപിയുടെ ഫ്‌ലക്‌സുകള്‍ ഉദ്യോഗസ്ഥര്‍ ചവിട്ടി പൊട്ടിച്ചെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ സബ് കളക്ടറും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.  എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ജില്ലയിലെ പാലഭാഗങ്ങളില്‍ നിന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും നിഷ്പക്ഷമായാണ് നടപടിയെന്നും സബ് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ കോര്‍പറേഷന്റെ വാഹനം അര്‍ധരാത്രിയോടെ മാറ്റി.  ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ സെക്രടറിയേറ്റിന് മുന്നിലെ സമര പന്തലിലെ ഫ്‌ലക്‌സ് ബോര്...

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് മാര്‍ച് 2ന് 6 മുതല്‍ 6 വരെ; കെഎസ്ആര്‍ടിസിയും സഹകരിക്കും, നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

Image
തിരുവനന്തപുരം: (https://ift.tt/3bQhz0f ) ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് മാര്‍ച് 2ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ. ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്ത് മാര്‍ച് 2ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) ചെവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എസ് എസ് എല്‍ സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. Keywords:  News, Kerala, State, Thiruvananthapuram, Bus, Strike, Examination, Petrol Price, Education, KSRTC, Technology, Business, Finance, Vehicle strike on March 2 from 6 to 6; KSRTC will also cooperate Powered by Info News For You

മ്യാന്മറില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പ്; 18 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Image
യാങ്കൂണ്‍: (www.kvartha.com 01.03.2021) മ്യാന്മറില്‍ നടന്ന പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു എന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തെത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. ഭരണാധികാരിയും നൊബെല്‍ സമ്മാന ജേതാവുമായ ഓങ് സാങ് സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്. അതേസമയം പട്ടാള അട്ടിമറിക്കെതിതെ മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയും ചെയ്തിരുന്നു.  മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് ഞായറാഴ്ച പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധങ്ങള്‍ ശക്തമായതിനൊപ്പം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭര്‍ക്ക് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് മോദി

Image
ന്യൂഡെല്‍ഹി: (https://ift.tt/3bQhz0f) തിങ്കളാഴ്ച രാവിലെ ഡെല്‍ഹി എയിംസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. പുതുച്ചേരി സ്വദേശി പി നിവേദയാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് കോവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.  60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് തിങ്കളാഴ്ച മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്‌സീന് 250 രൂപ നല്‍കണം. Keywords:  News, National, India, New Delhi, COVID-19, Vaccine, Narendra Modi, Prime Minister, Trending, Health, Health and Fitness, PM Modi's Message To India As He Takes First Shot Of Coronavirus Vaccine Powered by Info News For You

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; 30 ദിവസത്തിനിടെ നാലാം തവണയാണ് വില കൂട്ടിയത്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 96 രൂപയും കൂട്ടി

Image
ന്യൂഡെല്‍ഹി: (https://ift.tt/3bQhz0f)  30 ദിവസത്തിനിടെ നാലാം തവണയും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 96 രൂപയുമാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്. Keywords:  News, National, India, New Delhi, Price, Hike, Technology, Business, Finance, LPG cylinder prices increased by Rs 25, second hike in four days Powered by Info News For You

'ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' പ്രധാനമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

Image
ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു. അര്‍ഹരായ പൗരന്മാരല്ലാം വാക്‌സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തത്. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 'കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്‌സീന്‍ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' വാക്‌സിന്‍ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു. Powered by Info News For You

വാഹന പണിമുടക്ക്; കെ ടി യു പരീക്ഷ മാറ്റിവച്ചു

Image
തിരുവനന്തപുരം: (www.kvartha.com 28.02.2021)  എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച് രണ്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.  സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. Keywords:  Thiruvananthapuram, News, Kerala, Education, Examination, Vehicles, Strike, Vehicle strike; KTU exam postponed Powered by Info News For You

സര്‍കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

Image
തിരുവനന്തപുരം: (www.kvartha.com 28.02.2021)  മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചതായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ചയില്‍ അനുകൂല സമീപനമുണ്ടായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു.  ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യകതമാക്കി. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22-ാം ദിവസത്തിലേക്കും കടന്നതോടെയാണ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.  റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടായ സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചത്. അതേസമയം സിപിഒ റാങ്ക് ലിസ്റ്റിലുള്ളവര...

ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

Image
കൊച്ചി: (www.kvartha.com 28.02.2021) ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു. പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) ആണ് മരിച്ചത്. കളമശേരി പൊലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11.30 മണിക്ക് ബൈക് തെന്നി തല ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  രഹന ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറമാനായിരുന്നു. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടന്‍ പുറത്തു വരാനിരിക്കുന്ന 'കാക്ക' ഉള്‍പ്പെടെ നിരവധി ഷോര്‍ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡലിങ് ഫൊട്ടോഗ്രഫിയിലും സജീവമായിരുന്നു. കോവിഡ് പരിശോധനാ ഫലം ലഭിച്ച്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. Keywords:  Kochi, News, Kerala, Accident, Death, hospital, Police, Cinematographer Tony Lloyd Aruja passes away Powered by Info News For You

മംഗളൂരു - കോർബ ഏകദിശ തീവണ്ടി തിങ്കളാഴ്ച സർവീസ് തുടങ്ങും

Image
കാസർകോട്: (www.kvartha.com 28.02.2021)  മംഗളൂരു സെൻട്രൽ-കോർബ സൂപർഫാസ്റ്റ് ട്രയിൻ (06003) തിങ്കളാഴ്ച സർവ്വീസ് തുടങ്ങും. രാവിലെ 6.45 നാണ് മംഗളൂരുവിൽ നിന്ന് പുറപ്പെടുക. കാസർക്കോട്- 7.29, കണ്ണൂർ- 9.02, തലശ്ശേരി- 9.23, കോഴിക്കോട്- 10.37, തിരൂർ- 11.38, ഷൊർണ്ണൂർ- 12.40, പാലക്കാട് ജംഗ്ഷൻ- 13.45 എന്നിങ്ങിനെ എത്തിച്ചേരും. എസി കോചുകൾ രണ്ട്, സ്ലീപർ നാല്, ജനറൽ 14 എന്നീ ബോഗികളാണ് ഉണ്ടാവുക. Keywords:  Kerala, News, Kasaragod, Top-Headlines, Kozhikode, Mangalore, Karnataka, Train, The Mangalore-Korba one-way train will start service on Monday. < !- START disable copy paste --> < !- START disable copy paste --> Powered by Info News For You

'കാഴ്ചയിലാണ് പ്രതീക്ഷ' ഫോടോഗ്രഫി മത്സരം ഒന്നാം സമ്മാനം മുക്കം സ്വദേശിക്ക്

Image
കാസർകോട്: (www.kasargodvartha.com 28.02.2021) ജില്ലാ മെഡികൽ ഓഫീസ് (ആരോഗ്യം ) മാസ്സ് മീഡിയ വിഭാഗം ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു .ലോക കാഴ്ച ദിനാചാരത്തിന്റെ ഭാഗമായി 'കാഴ്ചയിലാണ് പ്രതീക്ഷ' എന്ന ദിനാചരണ സന്ദേശത്തെ ആസ്പദമാക്കി നടത്തിയ മൊബൈൽ ഫോടോഗ്രഫി മത്സരത്തിൽ കോഴിക്കോട് മുക്കം സ്വദേശി അനീഷ് മൂത്തേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.                                                                       ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'കൈകഴുകലിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെകൻഡറി വിദ്യാർഥികൾക്കായുള്ള ഉപന്യാസ രചന മത്സരത്തിൽ ചട്ടഞ്ചാൽ ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥിനി സംഗീത എം ഒന്നാം സ്ഥാനവും, ചിമേനി ഗവ ഹയർ സെകൻഡറി സ്കൂൾ വിദ്യർത്ഥിനി ശ്രുതിക ശ്ര...

കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വർഷത്തിന് ശേഷം പിടികൂടി കണ്ണൂർ സിറ്റി പൊലീസ്

Image
കണ്ണൂർ: (www.kvartha.com 28.02.2021)  കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വർഷത്തിന് ശേഷം പിടികൂടി. 2008 ൽ ആയിരുന്നു കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് 12 വർഷത്തിന് ശേഷം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിന്റെ നിർദേശപ്രകാരം സിറ്റി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ അജയൻ എം, ഷാജി പി കെ എന്നിവർ ചേർന്നാണ് പിടികിട്ടാപ്പുള്ളിയായ മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിൽ എ വി രമേശനെ (50) വെള്ളിയാഴ്ച കോഴിക്കോട് നിന്നും പിടികൂടി കണ്ണൂരിൽ എത്തിച്ചത്. കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ നിരിക്ഷിച്ചു വരികയായിരുന്നു. ഇയാളെ 2008 ൽ കണ്ണൂർ ആയിക്കര ഉപ്പാളവളപ്പിൽ വെച്ച് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ 12 വർഷമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, മൂന്നാർ, വയനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളി...

ആമസോണ്‍ ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം; അന്വേഷണം നടത്താന്‍ ഉത്തരവിട്ട് തെലുങ്കാന ഹൈകോടതി

Image
ഹൈദരാബാദ്: (www.kvartha.com 28.02.2021) ആമസോണ്‍ ഡവലപ്‌മെന്റ് സെന്റര്‍ ഹൈദരാബാദില്‍ നിന്നും ജീവനക്കാരനെ പിരിച്ചുവിട്ട സംഭവത്തില്‍ സംസ്ഥാന ലേബര്‍ വകുപ്പിനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് തെലുങ്കാന ഹൈകോടതി. നാലാഴ്ചക്കകം തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ആമസോണ്‍ ഡവലപ്‌മെന്റ് സെന്ററില്‍ സീനിയര്‍ ഓപറേഷന്‍സ് മാനേജര്‍ വിജയ് ഗോപാലിന്റെ പരാതിയിലാണ് നടപടി.  കമ്പനിയുടെ പ്രവര്‍ത്തന സമയവുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ നിയമ ലംഘനത്തോട് പ്രതിഷേധിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്. വിജയിയെ പിരിച്ചുവിട്ടു കൊണ്ടുള്ള കത്ത് നല്‍കിയത് നവംബര്‍ 27നാണ്. തനിക്ക് തന്ന പിരിച്ചുവിടല്‍ അറിയിപ്പില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തന്റെ സേവനം ആവശ്യമില്ലെന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നതെന്നും വിജയ് പറയുന്നു. നാല് വര്‍ഷമായി കമ്പനിയില്‍ എല്‍5 ഓപറേഷന്‍സ് മാനേജരായിരുന്നു വിജയ്. മാനേജേരിയല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം, ഓവര്‍ടൈം എന്നിവ കണക്കാക്കുന്നതിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയതിനാണ് തന്നെ പുറത്താക്കിയതെന്നാണ് വിജയുടെ ആരോപണം. തെലങ്കാന ലേബര്‍ കമ്മ...

അർബുദത്തോട് പൊരുതുമ്പോഴും പരിസ്ഥിക്ക് വേണ്ടി ജീവിക്കുന്നവൾ; രണ്ട് വർഷത്തിനിടെ ശ്രുചി നട്ടത് 3000 മരങ്ങൾ

Image
സൂറത്ത്: (www.kvartha.com 28.02.2021)  സ്വന്തം സുഖം തേടി സ്വാർഥരായി പോകുന്നവർക്കുള്ള വലിയ പ്രചോദനമാണ് ഗുജറാത്തിലെ സൂറത്ത് നിവാസിയായ ശ്രുചി വഡാലിയ. കുറച്ച്‌ കാലം മുൻപാണ് ബ്രെയിൻ ട്യൂമർ എന്ന വില്ലൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ ജീവിതത്തിലേക്ക് കടന്നുവന്ന ആ ക്ഷണിക്കപ്പെടാത്ത അതിഥിയെ വകവെക്കാതെ തന്നെകൊണ്ട് ആവും വിധം സന്തോഷമായിരിക്കാൻ ശ്രമിക്കുകയാണ് ശ്രുചി. അവൾക്ക് 27 വയസുള്ളപ്പോൾ ആണ് അർബുദ രോഗിയാണ് എന്ന് മനസിലായത്. ഇപ്പോൾ അവൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ഗുരുതരമായ രോഗത്തിനാൽ പിടയുമ്പോഴും മരങ്ങൾ നട്ടാണ് അവൾ വേദനയെ മറക്കുന്നത്. അന്തരീക്ഷ മലിനീകരണം ഇന്നത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ നിരവധി ജീവൻ രക്ഷിക്കാമെന്നും ശ്രുചി മനസ്സിലാക്കി. പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30,000 മരങ്ങൾ ആണ് അവൾ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സർകാരിതര സംഘടനയാണ് അവളുടെ ആഗ്രഹം നിറവേറ്റാൻ സഹായിച്ചത്. വായു മലിനീകരണം മൂലം ആളുകൾ പല ഗുരുതരമായ രോഗങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ശ്രുചി പറയുന്ന...

കേരളത്തിൽ ബി ജെ പി യിലേക്ക് കടന്നുവരുന്നത് കൂടുതലും സി പി എമിൽ നിന്നുമാണെന്ന് കെ സുരേന്ദ്രൻ

Image
തൃശൂർ: (www.kvartha.com 28.02.2021)   കേരളത്തിൽ ബിജെപിയിലേക്ക് കടന്നുവരുന്നത് കൂടുതലും സിപിഎമിൽ നിന്നുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നും ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കെ സുരേന്ദ്രന്‍ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിജയയാത്രയിൽ തൃശൂരിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ട് തന്നെ യാത്ര നിര്‍ത്തിവെച്ചുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം എന്‍ഡിഎ ഘടക കക്ഷികളുമായും സീറ്റ് നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ചകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിഡിജെഎസിന് ഒരുപക്ഷേ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്. Keywords:  News, Kerala, Politics, State,...

വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി സര്‍കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് 1 കോടിയോളം രൂപ

Image
വഡോദര: (www.kvartha.com 28.02.2021)  അൻപത് വയസ് ആയിട്ടും വിവാഹം ശരിയാവാതിരുന്ന സർകാർ ഉദ്യോഗസ്ഥന് വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി നഷ്ടമായത് ഒരു കോടിയോളം രൂപ. എല്ലാവിധ പ്രശ്നങ്ങളും തീരാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് വാഗ്ദാനം ചെയ്ത് 96.8 ലക്ഷം രൂപയാണ് വിവിധ കാലയളവിലായി വ്യാജ ജ്യോത്സന്മാരുടെ സംഘം ഇയാളില്‍ നിന്നും തട്ടിയെടുത്തത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് ഗുജറാത്ത് സുബാന്‍പുര സ്വദേശിയായ 52 കാരനെ തട്ടിപ്പിനിരയാക്കിയത്. 2018 ജനുവരിയിലണ് തട്ടിപ്പു സംഘത്തിന്‍റെ ആദ്യ കോള്‍ ഇദ്ദേഹത്തെ തേടിയെത്തിയത്. അയോധ്യ രാമജന്മഭൂമിയില്‍ നിന്നുള്ള ജ്യോതിഷി ആണെന്ന് പറഞ്ഞാണ് ഫോൺ വിളിച്ചത്. ഉദ്യോഗസ്ഥനോട് ജോലിവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഇയാള്‍, എന്ത് പ്രശ്നം ഉണ്ടെങ്കിലും പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു. ഇതുവരെ വിവാഹിതനായിട്ടില്ലെന്നും ഒറ്റയ്ക്കാണ് കഴിയുന്നതെന്നും ഇയാൾ ജ്യോത്സനോട് വെളിപ്പെടുത്തി. ഇതുകേട്ട ജ്യോത്സന്‍ ഇയാളോട് ജനന തീയതി ചോദിച്ചറിഞ്ഞു. 35-40 വയസിന് ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയുമായി വിവാഹം ഉടന്‍ തന്നെ നടക്കുമെന്നും ഒരു മകന്‍ ജനിക്കുമെന്നും പ്രവചിക്കുകയും ചെയ്തു. കൂടാതെ ഉദ്യോഗസ്ഥന്...

ഇന്ത്യയുടെ അഭിമാനം: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് പിഎസ്എല്‍വി സി 51 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2021ലെ ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് പിഎസ്എല്‍വി സി 51. 637 കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ 60എം റെസലൂഷനുള്ള വൈഡ് ഫീല്‍ഡ് ഇമേജിങ് ക്യാമറയും ഉണ്ട്. ആമസോണ്‍ കാടുകളുടെ നശീകരണം നിരീക്ഷിക്കാനും ബ്രസീലിലെ കാര്‍ഷിക മേഖലയ്ക്കും വേണ്ടിയാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്. ബ്രസീലിന്റെ ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി 51 ഭ്രമണപഥത്തിലെത്തുക. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.  എസ്ഡി സാറ്റ് എന്ന പേരിലുള്ള ഒരു ചെറിയ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍പേഴ്സണ്‍ ഡോ. കെ ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍ ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്...

തമിഴ്‌നാട്ടില്‍ നടത്തിയ റെയ്ഡില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി

Image
ചെന്നൈ: (www.kvartha.com 28.02.2021) തമിഴ്‌നാട്ടില്‍ നടത്തിയ റെയ്ഡില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി ആദായ നികുതി വകുപ്പ്. ടൈല്‍സും സാനിടറിവെയറുകളും നിര്‍മിക്കുന്ന കമ്പനിയിലെ റെയ്ഡിലാണ് കള്ളപ്പണം കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. തമിഴ്‌നാട്, ഗുജറാത്ത്, കൊല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളിലെ 20ഓളം സ്ഥലങ്ങളില്‍ ഫെബ്രുവരി 26നായിരുന്നു പരിശോധന നടത്തിയത്.  8.30 കോടി രൂപയാണ് പണമായി പിടികൂടിയത്. അതേസമയം 220 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പ് കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നത് തടയുന്നതിനായാണിത്.  Keywords:  Chennai, News, National, Raid, Black money, 220 crore in black money detected after raids  Powered by Info News For You

അസമില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു

Image
ദിസ്പുര്‍: (www.kvartha.com 28.02.2021) തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എന്‍ഡിഎയിലെ പ്രമുഖ പാര്‍ടി ബിപിഎഫ് (ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്) കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സര്‍ക്കാരിനും വേണ്ടി ബിപിഎഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോര്‍ക്കും.  ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി വ്യക്തമാക്കി. 2005ല്‍ രൂപീകരിക്കപ്പെട്ട ബിപിഎഫ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയിച്ചു. മാര്‍ച് 27 മുതല്‍ ഏപ്രില്‍ ആറു വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ടികള്‍ എന്നിവരുമായി കോണ്‍ഗ്രസ് ഇത്തവണ സഖ്യമുണ്ടാക്കിയിട്ടുണ്ട്. Keywords:  News, National, Politics, Politiicalparty, NDA, Congress, Election, Assam BJP Ally Joins Congress Alliance Before Polls Powered by Info News For You

സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു; പൊന്നാട അണിയിച്ച് കെ സുരേന്ദ്രന്‍

Image
തിരുവനന്തപുരം: (www.kasargodvartha.com 28.02.2021) പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ വിവേക് ഗോപന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.  ബിജെപിയില്‍ ചേരുന്ന കാര്യം വിവേക് ഗോപന്‍ നേരത്തേ തന്നെ പരസ്യമായി അറിയിച്ചിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ചര്‍ചക്ക് ശേഷമാണ് താരത്തിന്റെ പാര്‍ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. Keywords:  Thiruvananthapuram, news, Kerala, Cinema, Entertainment, Top-Headlines, Actor, BJP, Politics, Political party, Film serial star Vivek Gopan has joined in BJP Powered by Info News For You

ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്

Image
പെർള: (www.kasargodvartha.com 28.02.2021) ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് അപകടം. അപകടത്തിൽ ബാഡൂരിലെ വിശ്വനാഥ കുലാലി (24) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.                                                                       ഇവിടെ അപകടം പതിവായിരിക്കുകയാണ്. തിരക്കേറിയ രണ്ടു റോഡുകളും നവീകരിച്ചതോടെ അമിത വേഗതയിൽ ഇത് വഴി വാഹനങ്ങൾ പോകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാവുന്നു. Keywords:  Kerala, News, Perla, Kasaragod, Accident, Omni Van, Bike, Top-Headlines, Injured, Hospital, Road, The bike passenger was injured after bike - van collis...

ഗവേഷക വിദ്യാര്‍ഥിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Image
പൂനെ: (www.kvartha.com 28.02.2021) ഗവേഷക വിദ്യാര്‍ഥിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയവരാണ് പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്ന സുദര്‍ശന്റെ(30) മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസം സ്ഥലത്തെത്തി പരിശോധന നടത്തി.  അര്‍ധ നഗ്നമായ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഒന്നരവര്‍ഷം മുമ്പാണ് ഗവേഷണത്തിനായി സുദര്‍ശന്‍ ചേര്‍ന്നത്. സുതല്‍വാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്. ഇയാള്‍ക്ക് ശത്രുക്കള്‍ ആരും ഉണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. Keywords:  Pune, News, National, Death, Found Dead, Police, Crime, Student, Killed,...

ജലനിധിയില്‍ ഡെപ്യൂടേഷന്‍ ഒഴിവിലേക്ക് മാര്‍ച് 15 വരെ അപേക്ഷിക്കാം

Image
തിരുവനന്തപുരം: (www.kvartha.com 28.02.2021)  ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തൊടുപുഴയിലെ ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രോജക്ട്, ഡയറക്ടര്‍ തസ്തികയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍കാര്‍/അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍/ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് മാര്‍ച് 15 വരെ അപേക്ഷിക്കാം.  10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ പ്രവൃത്തി പരിചയമുണ്ടാകണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. Keywords:  Thiruvananthapuram, News, Kerala, Job, Application, The vacancy for deputation in Jalanidhi can be applied till March 15 Powered by Info News For You

കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മുകേഷിന്റെ മറുപടി

Image
തിരുവനന്തപുരം: (www.kvartha.com 28.02.2021) കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത നടനും എംഎല്‍എയുമായ മുകേഷ്. പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്. പാര്‍ടിയുടെ അച്ചടക്കമുണ്ട്. പ്രഖ്യാപിച്ചതിന് ശേഷമേ നമ്മള്‍ പറയാന്‍ പാടുള്ളൂ. ഇപ്പോ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍.. അപ്പോ ആലോചിക്കാം. അത്രേയുള്ളൂ എന്നുമാണ് അദ്ദേഹത്തിന്റെ മറുപടി.  രമേഷ് പിഷാരടിയുടെയും ധര്‍മജന്റെയും കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചും മുകേഷ് വ്യക്തമാക്കി. ധര്‍മജന്‍ പണ്ടുമുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാമെന്നും പ്രവര്‍ത്തിക്കാമെന്നും മുകേഷ് പറഞ്ഞു.  Keywords:  Thiruvananthapuram, News, Kerala, Cinema, Entertainment, Politics, Actor, MLA, Mukesh, Mukesh's answer to the question whether he will contest the election...

ഡെല്‍ഹിയില്‍ മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) ഡെല്‍ഹിയില്‍ മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. കുട്ടിയുമൊപ്പം മാര്‍കറ്റില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു 25കാരിയായ യുവതി. ഇതിനിടെയായിരുന്നു മോഷ്ടാവ് യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മോഷണ ശ്രമം തടഞ്ഞ യുവതിയെ മോഷ്ടാവ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  Keywords:  New Delhi, News, National, Crime, Killed, Police, Death, Woman, hospital, Robbery, Woman killed in New Delhi Powered by Info News For You

ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 15 വരെ അപേക്ഷിക്കാം

Image
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട് (എഫ് ഡി ഡി ഐ) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫര്‍സത്ഗന്‍ജ്, ചെന്നൈ, കൊല്‍ക്കത്ത, റോഹ്തക്, ജോധ്പൂര്‍, ഛിന്ദ്വാര, ഗുണ, അങ്കലേശ്വര്‍, പട്ന, ഹൈദരാബാദ്, ചണ്ഡീഗഢ് കാമ്പസുകളിലായിട്ടാണ് ഡിസൈന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ മേഖലകളിലെ പ്രോഗ്രാമുകള്‍ നടത്തുന്നത്. ബിരുദതലത്തില്‍ ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഗുഡ്സ് ആന്‍ഡ് അക്സസറീസ് ഡിസൈന്‍ എന്നീ സവിശേഷമേഖലകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി ഡിസ്), റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ബിബിഎ) പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്ലസ് ടു/തുല്യ പരീക്ഷയോ, എഐസിടിഇ അംഗീകൃത മൂന്നുവര്‍ഷ ഡിപ്ലോമയോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 1.7.2021ന് 25 വയസ്. ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം ഡിസ്), റിട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ് മാസ്റ്റര്‍ ഓഫ് ബിസി...