Posts

Showing posts from February, 2020

കൊറോണ; ബഹ്‌റൈനില്‍ 3 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധരുടെ എണ്ണം 41 ആയി

Image
മനാമ: (www.kvartha.com 01.03.2020)  ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധ (കോവിഡ് 19) ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ബഹ്‌റൈനി പൗരന്മാരായ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് പുതിയതായി രോഗം സ്ഥീരകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്‌റൈനിലെത്തിയവരാണ് മൂന്നുപേരും. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ നല്‍കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. Keywords: Manama, Behrin, Iran, Airport, Health, diseased, Trending, Bahrain confirms 3 new cases of coronavirus Powered by Info News For You

ഡോവലിന്റെ ഇടപെടല്‍; ഡല്‍ഹി സാധാരണ നിലയിലേക്ക്, നന്ദി അറിയിച്ച് ജനങ്ങള്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 01.03.2020) കലാപഭൂമിയായ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കലാപഭൂമിയെ നിയന്ത്രണ വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് അജിത് ഡോവല്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തിന് കലാപ മേഖലയിലെത്തി. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടല്‍ത്തന്നെ ഫലപ്രദമായി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമായ ഡല്‍ഹിയില്‍ അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു. ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണെന്ന് ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറയുന്നു. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാ...

സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
ആലപ്പുഴ: (www.kvartha.com 01.03.2020) സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണിയപ്പന്‍(73), തങ്കമ്മ(64) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് സഹോദരനെയും സഹോദരിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചേര്‍ത്തല പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Keywords:  Alappuzha, News, Kerala, Brother, Suicide, Death, Police, House, Sister, Investigation, Brother and sister found dead in cherthala Powered by Info News For You

'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'; തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

Image
കൊല്‍ക്കത്ത: (https://ift.tt/32IkOC3) വര്‍ഗീയ ശക്തികള്‍ തലസ്ഥാന നഗരിയില്‍ വേരാഴ്ത്തുമ്പോള്‍ നിരപരാധികളായ നിരവധിപ്പേര്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെടുകയാണ്. ഇതിനിടെ ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. മുസ്ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ക്ക് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമായിരിക്കുമെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു. 'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'- മഹുവ ട്വീറ്റ് ചെയ്തു. ഡെല്‍ഹി കലാപത്തിനിടെ മഹുവ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡെല്‍ഹി കത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും മഹുവ പ്രതികരിച്ചിരുന്നു. Keywords:  News, National, India, Kolkata, MPs, Policy, Twitter, New Delhi, Protesters, Muslim, You ...

മഠാധിപതി 'ദിവാന്‍ ഷെറീഫ് റഹിമാന്‍ മുല്ല' മഞ്ഞുപോലെ; മതാതീതസൗരഭ്യം

Image
ഏഴിലംപാതകള്‍-9/സതീഷ് ഗോപി (www.kvartha.com 01/03/2020) ജമന്തിമാല ചാര്‍ത്തി, കളഭമണിഞ്ഞ് മഠാധിപതിയായി അവരോധിക്കപ്പെടുമ്പോള്‍ 33 കാരനായ മുസ്ലീം യുവാവിന്റെ ചുണ്ടില്‍ ബസവണ്ണയുടെ 'കല്യാണരാജ്യ' സ്തുതി. ശുഭ്രവസ്ത്രവും കുങ്കുമത്തലപ്പാവുമണിഞ്ഞ മഠാധിപതിയുടെ കന്നിപ്രഭാഷണം മതവൈരത്തിന്റെ കനലാളുന്ന സമകാലിക ഇന്ത്യക്കുള്ള സന്ദേശവുമായി. കര്‍ണാടക ഗഥക് ജില്ലയിലെ ആസുദി ഗ്രാമത്തിലാണ് ലിംഗായത്ത് സമുദായക്കാരുടെ ആത്മീയ നേതാവായി ദിവാന്‍ ഷെറീഫ് റഹിമാന്‍ സാബ് മുല്ല ബുധനാഴ്ച അവരോധിക്കപ്പെട്ടത്. മുരുക രാജേന്ദ്ര കൊണേശ്വര ശാന്തിധാമ മഠത്തിന്റെ അധിപനായാണ് മുല്ലയുടെ സ്ഥാനാരോഹണം. തലസ്ഥാനത്ത് വര്‍ഗീയകലാപത്തിന്റെ കാറ്റുവീശുമ്പോഴാണ് അയല്‍നാട്ടില്‍ നിന്ന് മതാതീതസാഹോദര്യത്തിന്റെ സദ്വാര്‍ത്ത. 12ാം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ സാമൂഹ്യനവോഥാനത്തിനായി പ്രവര്‍ത്തിച്ച വിപ്ലവകാരിയായ പരിഷ്‌കര്‍ത്താവാണ് ബസവണ്ണ. ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ അനുയായികളായുണ്ട്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുമാണ് അധികം. കര്‍ണാടകത്തില്‍ ചിത്രദുര്‍ഗ ആസ്ഥാനമായി 361 ജഗദ്ഗുരു മുരുഗരാജേന്ദ്രമഠങ്ങളുണ്ട്. ഇതരമത...

പോലീസിലും ചാരന്മാരോ? പ്രതിക്കൂട്ടിലാക്കുന്ന വിവരം ചോരുന്നതിന് അന്വേഷണത്തിന് അനുമതിതേടി ഡി ജി പി

Image
തിരുവനന്തപുരം: (https://ift.tt/32IkOC3) സമീപകാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് അനുമതിതേടി പോലീസ് മേധാവി. പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ണായക വിവരങ്ങള്‍ ചോരുന്നതിനാണ് അന്വേഷണത്തിന് അനുമതിതേടി ഡി ജി പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതിന്റേതടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നത് പോലീസ് ആസ്ഥാനത്തു നിന്നാണെന്ന നിഗമനത്തിലാണ് ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് നവീകരണം, ട്രാഫിക് പരിഷ്‌കരണം, സുരക്ഷാ സംവിധാനമൊരുക്കല്‍ എന്നിവയെക്കുറിച്ചെല്ലാം ഒട്ടേറെ ക്രമക്കേട് ആരോപണങ്ങളാണ് സമീപകാലത്ത് പുറത്തുവന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഇടനിലയാക്കിയാണ് പല ഇടപാടുകളും പോലീസ് നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടടക്കം വകമാറ്റി ചെലവഴിച്ചുവെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സി എ ജി റിപ്പോര്‍ട്ടിനു പിന്നാലെ പോലീസിലെ പല പദ്ധതികളെക്കുറിച്ചും അഴിമതിയാരോപണവുമായി വാര്‍ത്തകള്‍ പുറത്തുവന്നു. പുറത്തുവന്ന ...

'ആയുധമല്ല, സമാധാനം നല്‍കുന്നതിനു ഗാന്ധിയെപ്പോലൊരു നേതാവിനെയാണ് നമുക്കിപ്പോഴാവശ്യം'; തെരുവുകളിലൂടെ തോക്കുകള്‍ ഉയര്‍ത്തി നടന്നുനീങ്ങുന്ന സായുധസേനയെ ചൂണ്ടി കണ്ണീരോടെ ഡെല്‍ഹിയില്‍നിന്നും വന്ദനയും സീനത്തും

Image
ന്യൂഡെല്‍ഹി: (https://ift.tt/32IkOC3) ഡെല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങളും നരനായാട്ടും അരങ്ങേറിയപ്പോള്‍ നിരപരാധികളും അബലകളും അശരണുമാണ് ജാതിമതഭേദമന്യേ ദുരിതം അനുഭവിക്കുന്നത്. അയല്‍പ്പക്കങ്ങളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ജീവിതങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് രാഷ്ട്രപിതാവ് ജീവിച്ചിരുന്നെങ്കില്‍ എന്നാണ്. ഭാഗീരഥി വിഹാറിലെ വന്ദനാ അഗര്‍വാളും സീനത്ത് ജലീലും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത് ഇന്ത്യാവിഭജനകാലത്ത് നവഖാലിയിലെ രക്തംചിന്തിയ വഴികളിലൂടെ സമാധാനദൂതുമായി നടന്ന ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നെങ്കിലെന്നാണ്. വര്‍ഷങ്ങളായി സ്‌നേഹത്തോടെ അയല്‍വീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ അക്രമികള്‍ വിതച്ചുപോയ വിദ്വേഷത്തിന്റെ ആഘാതത്തിലാണ്. തെരുവുകളിലൂടെ തോക്കുകള്‍ ഉയര്‍ത്തി നടന്നുനീങ്ങുന്ന സായുധസേനയെ ചൂണ്ടി കണ്ണീരോടെ വന്ദന പറഞ്ഞു: ''ആയുധമല്ല, സമാധാനം നല്‍കുന്നതിനു ഗാന്ധിയെപ്പോലൊരു നേതാവിനെയാണ് നമുക്കിപ്പോഴാവശ്യം'. കേട്ടുനിന്ന സീനത്തും പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ സമീറും അതു ശരിവെക്കുന്നു. സാഹോദര്യത്തിന്റെ തുരുത്തില്‍ സംശയത്തിന്റെ നഞ്ചുവിതച്ചാണ് അക്രമികള്‍ കടന്നുപോയത്. ഭാഗീരഥ...

പി പി മുകുന്ദന്‍ റീലോഡഡ്; ബിജെപിയിലെ ഗ്രൂപ്പ് പോര് ഇനി വേറെ ലെവലിലേക്ക്

Image
കണ്ണൂര്‍: (www.kvartha.com 01.03.2020) മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സാന്നിധ്യമാണ് ബിജെപി സംസ്ഥാന നേതാക്കളില്‍ അതൃപ്തിയുടെ പുകയുയയര്‍ത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെ പാര്‍ട്ടിയില്‍ നിന്നും അകന്നു നിന്ന സംസ്ഥാന നേതാവായിരുന്നു പി പി മുകുന്ദന്‍. ബിജെപിയില്‍ ഒരു കാലത്ത് നടന്ന ഗ്രൂപ്പ് വഴക്കുകളും അദ്ദേഹത്തിന് വിനയായി. കഴിഞ്ഞ കുറെക്കാലമായി മണത്തണയിലെ വീട്ടില്‍ ഒതുങ്ങിയിക്കുകയായിരുന്നു പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട മുകുന്ദേട്ടന്‍. എന്നാല്‍ ബിജെപിയില്‍ വി മുരളിധര പക്ഷത്തിന് പ്രാമുഖ്യം കിട്ടിയതോടെ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ മുരളീധരപക്ഷത്തിന് ഏറെ ആത്മബന്ധമുളള പി പി മുകുന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് നല്‍കിയ സ്വീകരണ യോഗത്തില്‍ പി പി മുകുന്ദനായിരുന്നു പ്രധാന പ്രാസംഗികരിലൊരാള്‍. മുരളി വിഭാഗക്കാരനും പാര്‍ട്ടിയിലെ ജൂനിയറുമായ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ ബഹിഷ്‌കരണം തുടരുകയാണ്. കുമ്മനം മുതല്‍ ശോഭാ സുരേന്ദ്രന്‍ വരെയുള്ള നേതാക്കള്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ പ്രബലനായ പി കെ കൃഷ്ണദാസിന...

ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുള്‍പ്പെടെയുള്ള പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ഭര്‍ത്താവ് മരിച്ച യുവതിയില്‍നിന്ന് കവര്‍ന്നത് 27 കോടി; ദൈവികസിദ്ധിയുള്ള ക്ഷേത്രത്തിലെ പൂജാരിയാണെന്ന് കബളിപ്പിച്ച് മന്ത്രവാദ തട്ടിപ്പ്

Image
ബെംഗളൂരു: (https://ift.tt/32IkOC3) കെട്ടുകഥകള്‍ ഉണ്ടാക്കി അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദി ചമഞ്ഞ് വിധവയുടെ കൈയ്യില്‍നിന്ന് 27 കോടി രൂപ കവര്‍ന്നു. കേസില്‍ നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി സി ബി) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ കേസിലെ മുഖ്യപ്രതി നാഗരാജ് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രാമമൂര്‍ത്തിനഗര്‍ എന്‍ ആര്‍ ഐ ലേഔട്ട് സ്വദേശി ഗീത(48) ആണ് ഫെബ്രുവരി 20-ന് പോലീസില്‍ പരാതിനല്‍കിയത്. അടുത്തിടെ നിലവില്‍വന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. കുടുംബത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ 2009-ല്‍ ഭര്‍ത്താവ് മരിച്ചതായും പിന്നീട് 2014-ല്‍ സുഹൃത്തുവഴിയാണ് പ്രധാനപ്രതി നാഗരാജിനെ പരിചയപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവികസിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുള്‍പ്പെടെയുള്ള പേടിപ്പിക്കുന്ന കഥക...

യാത്രാ കൂലിക്കായി എന്തു ജോലിയും ചെയ്യും, പണം കിട്ടിയാല്‍ മാതാവിനെ തേടിയിറങ്ങും; വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 81 വയസുള്ള മാതാവിനെ തേടി മകന്‍ അലയാത്ത സ്ഥലങ്ങളില്ല; പോലീസിനോട് സഹായമഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് സ്വദേശി ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലുമെത്തി

Image
കാഞ്ഞങ്ങാട്: (https://ift.tt/39gJFPW)  വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 81 വയസുള്ള മാതാവിനെ തേടി അലയുകയാണ് ഈ മകന്‍. നിരവധി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയ ഇദ്ദേഹം സഹായമഭ്യര്‍ത്ഥിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലുമെത്തി. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടംദുരൈ സ്വദേശി വി വെങ്കിടേശനാണ് ഒരു വര്‍ഷം മുമ്പ് കാണാതായ മാതാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയത്. ശാന്ത് എന്നു പേരുള്ള വൃദ്ധ മാതാവ് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വീടുപൂട്ടി നാടുവിട്ടത്. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരുപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സംഭവം സംബന്ധിച്ച് ആദ്യം പരാതി നല്‍കി. തുടര്‍ന്ന് തിരുച്ചി, ശ്രീരംഗ പട്ടണം, സേലം, ഈറോഡ് തുടങ്ങി തമിഴ്‌നാട്ടിലെ മിക്ക പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങി. ഇതിനിടെ ആരോ ഒരാള്‍ അമ്മയെ കണ്ടെന്നും അവര്‍ കാസര്‍കോടേക്ക് പോകാനായി പണം കടം ചോദിച്ചെന്നും പറഞ്ഞ് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെങ്കിടേഷന്‍ കാഞ്ഞങ്ങാട്ടെത്തിയത്. യാത്രാക്കൂലിക്കായി എവിടെയെങ്കിലും ജോലി ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് വെങ്കിടേഷ് മാതാവിനെ തേടിയിറങ്ങുന്നത്. കഴിഞ്ഞ ഒരുവര്‍ഷ...

വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ്

Image
ബംഗളൂരു: (https://ift.tt/39gJFPW)  വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. രാമമൂര്‍ത്തി നഗറിറിലെ ഗീത (48) യുടെ പരാതിയില്‍ നാഗരാജ് ഉള്‍പെടെ നാലു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 2009 ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്ക് ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്ന് മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതായും ഇതിനായി ഗീതയുടെ വീട്ടില്‍ നാഗരാജ് ഒട്ടേറെ പൂജകളും നടത്തിയതായി വീട്ടമ്മ പറഞ്ഞു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവര്‍ വില്‍പന നടത്തുകയും ഇതിന്റെ കമ്മിഷന്‍ തട്ടുകയും ചെയ്തു. ഇതിനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മ പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ...

പെണ്‍സുഹൃത്ത് ജന്മദിന ആശംസ നേര്‍ന്നില്ല; മനോവിഷമത്തിലായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
ബംഗളൂരു: (https://ift.tt/39gJFPW)   പെണ്‍സുഹൃത്ത് ജന്മദിന ആശംസ നേരാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം ശിവകുമാറിനെ (25) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെബ്ടാക്‌സി ഡ്രൈവറായിരുന്നു ശിവകുമാര്‍. നേരത്തെ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഗ്രാമത്തിലേക്ക് മടങ്ങിയ ശിവകുമാര്‍ യുവതിയുമായുള്ള ബന്ധം ഫോണ്‍ വഴി തുടര്‍ന്നിരുന്നു. എന്നാല്‍ തന്നെ യുവതി ഒഴിവാക്കുന്നതു പോലുള്ള സംശയമുയര്‍ന്നതോടെ ഇതിന്റെ മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ജന്മദിനത്തില്‍ ആശംസ നേരാതിരുന്നതോടെ കൂടുതല്‍ സങ്കടത്തിലായി. ഇതിനു പിന്നാലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Keywords:  National, news, Top-Headlines, Death, Youth, Youth found dead hanged   < !- START disable copy paste -->    Powered by Info News For You

പാകിസ്താനില്‍ ആളില്ലാ ലെവല്‍ക്രോസില്‍ തീവണ്ടി ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു; മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യത

Image
കറാച്ചി: (https://ift.tt/32IkOC3) ആളില്ലാ ലെവല്‍ ക്രോസില്‍ അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു. പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ രോഹ്രി റെയില്‍വേ സ്റ്റേഷനുസമീപത്തെ കന്ദാരാ ലെവല്‍ക്രോസിലാണ് അപകടം നടന്നത്. റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന '45 അപ് പാകിസ്താന്‍ എക്‌സ്പ്രസ്' ആണ് ബസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കമ്മിഷണര്‍ ഷഫീക്ക് അഹമ്മദ് മഹേഷര്‍ പറഞ്ഞു. സുക്കുറില്‍നിന്ന് പഞ്ചാബിലേക്കു പോകുകയായിരുന്ന ബസില്‍ അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കുണ്ട്. സംഭവത്തിന് ശേഷം ബസ് പൂര്‍ണമായും തകര്‍ന്നു. ട്രെയിന്റെ എന്‍ജിനും സാരമായ കേടുപാടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനുകാരണമെന്ന് പാകിസ്താന്‍ റെയില്‍വേ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. Keywords:  News, World, Pakistan, Train Accident, Bus, Death, ...

കൊറോണ വൈറസ് അമേരിക്കയിലും: ആദ്യ മരണം വാഷിംഗ്ടണില്‍

Image
വിദേശം (www.evisionnews.co): കൊറോണ ബാധിച്ച് അമേരിക്കയിലും ഒരാള്‍ മരിച്ചു. ഇറ്റലിയിലും ദക്ഷിണ കൊറിയയിലും മരണ സംഖ്യ ഉയരുകയാണ്. ലോകത്ത് ആകെ 2,944 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. സാമ്പത്തിക രംഗത്തും കനത്ത ആഘാതമാണ് കൊറോണ വൈറസ് ബാധമൂലം ഉണ്ടായിരിക്കുന്നത്. തലസ്ഥാനമായ വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. 50 വയസിലധികം പ്രായമായ സ്ത്രീയാണ് മരിച്ചത്. രാജ്യത്ത് 22പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ മരണത്തിന്റെ സാഹചര്യത്തില്‍ അമേരിക്ക മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും യാത്ര ചെയ്യുന്നതില്‍ നിന്ന് പൌരന്മാരെ വിലക്കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇറാനിലേക്കും അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ കൊറോണ മരണം 2835 ആയി, ഇറ്റലിയില്‍ 29ഉം ദക്ഷിണ കൊറിയയില്‍ 17 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. 61ഓളം രാജ്യങ്ങളിലായി എണ്‍പത്തയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. Powered by Info News For You

മംഗളൂരു യൂണിവേഴ്‌സിറ്റി എംഎസ്‌സി റാങ്ക് ജേതാവ് ശോഭിത പദ്മറിന് യൂത്ത് ലീഗിന്റെ ആദരം

Image
കാസര്‍കോട് (www.evisionnews.co): മംഗളൂരു യൂണിവേഴ്‌സിറ്റി എംഎസ്‌സി സുവോളജി വിഭാഗത്തില്‍ ഒന്നാം റാങ്കിനോടൊപ്പം ഇരട്ട സ്വര്‍ണ്ണ ഫലകം നേടി കാസര്‍കോട് ജില്ലക്ക് അഭിമാനമായി മാറിയ കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്ക സ്വദേശിനി ശോഭിത പദ്മറിനെ യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ ഹമീദലി മാവിനക്കട്ട, ശിഹാബ് അന്നടുക്ക, മുജീബ് കുമ്പഡാജെ, ഫാറൂഖ് മൂന്നിയൂര്‍, ഷാഫി ഏത്തടുക്ക, സുഹൈല്‍ ഹുദവി സംബന്ധിച്ചു. Powered by Info News For You

61ഓളം രാജ്യങ്ങളിലായി കൊറോണ പടരുന്നു; അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

Image
ലോസ് ആഞ്ചല്‍സ്: (https://ift.tt/32IkOC3) ലോക രാഷ്ട്രങ്ങളെ പിടിച്ചുലച്ച കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2835 ആയി. വൈറസ് ബാധിതരുടെ എണ്ണം 79,251-ലേക്കും ഉയര്‍ന്നു. അതില്‍ 7664 പേര്‍ ഗുരുതരനിലയിലാണ്. 39,002 പേര്‍ അസുഖത്തില്‍ നിന്ന് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ അമേരിക്കയില്‍ വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. Keywords:  News, World, America, Washington, Diseased, Health, Chaina, Death, Hospital, Corona Spreads in 61 Countries Powered by Info News For You

മുഹിയുദ്ദീന്‍ യാസീന്‍ മലേഷ്യന്‍ പ്രധാനമന്ത്രി

Image
ക്വലാലംപുര്‍: (https://ift.tt/32IkOC3) മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുന്‍ ആഭ്യന്തരമന്ത്രി മുഹിയുദ്ദീന്‍ യാസീനെ(72) തിരഞ്ഞെടുത്തു. ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഒരാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇതോടെ അന്ത്യമായതായി കൊട്ടാരം അറിയിച്ചു. ഇതോടെ അധികാരത്തില്‍ തിരിച്ചെത്താനുള്ള മുന്‍പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാവുന്നു സ്ഥാനാരോഹണം. തിങ്കളാഴ്ചയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, പാര്‍ട്ടി ഇസ്ലാം സി മലേഷ്യ എന്നീ പാര്‍ട്ടികളുടെ പിന്‍തുണയാണ് മുഹിയുദ്ദീന് തുണയായത്. ഒട്ടേറെക്കാലം യുണൈറ്റഡ് മലയ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ (യു.എം.എന്‍.ഒ.) പ്രധാനപദവികള്‍ വഹിച്ചിട്ടുള്ള മുഹിയുദ്ദീന്‍ മുന്‍ നേതാവ് നജീബ് റസാക്കിന്റെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും മുഹിയ...

ലൈഫ് മിഷന്‍; ചന്ദ്രന്റെയും ഓമനയുടേയും വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 29.02.2020) ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്റെയും ഓമനയുടേയും വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഗൃഹപ്രവേശന ചടങ്ങിന് എത്തിയത്. ആറു സെന്റ് ഭൂമിയില്‍ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് വച്ച് നടത്തും. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകള്‍ നിര്‍മിച്ച് നല്‍കിയത്, 32,388 എണ്ണം. പാലക്കാട് -24,898, കൊല്ലം-18,470 ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂര്‍ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂര്‍ 9,236, കാസര്‍കോട് 7,688 എന്നിങ്ങനെയും പൂര്‍ത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാന...

ഡെല്‍ഹി കലാപം; പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില ഗുരുതരം, 630 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2020) വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമ സംഭവങ്ങളില്‍ 630 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച കലാപ ബാധിത മേഖലകള്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സന്ദര്‍ശിക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ ബാധിത മേഖല സന്ദര്‍ശിച്ചിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. Keywords:  New Delhi, News, National, Police, Custody, Visit, Congress, Leaders, hospital, Injured, Treatment, attack, Delhi violence; 630 arrested, Congress leaders visit Northeast Delhi Powered by Info News For You

ബസ് സ്‌റ്റോപ്പില്‍ മാനസിക നില തെറ്റി കിടക്കുന്നത് കണ്ട യുവതിക്ക് ചീമേനി പോലീസ് നല്‍കിയത് പുതുജീവന്‍

Image
ചീമേനി: (https://ift.tt/2uEHAOG) ബസ് സ്‌റ്റോപ്പില്‍ മാനസിക നില തെറ്റി കിടക്കുന്നത് കണ്ട യുവതിക്ക് ചീമേനി പോലീസ് നല്‍കിയത് പുതുജീവന്‍. ഓര്‍മ ശക്തി തിരിച്ചുകിട്ടിയ യുവതി പറഞ്ഞ വീട്ടുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും സ്ഥലത്തെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. എട്ടു മാസം മുമ്പ് വീടുവിട്ടിറങ്ങിയ തമിഴ്‌നാട് സ്വദേശിനി ഭാഗ്യലക്ഷ്മിയെയാണ് ഡിസംബര്‍ 31ന് ചീമേനിയിലെ കരിയാപ്പ് ബസ് സ്റ്റോപ്പില്‍ കിടക്കുന്നത് ചീമേനി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ലിസ കണ്ടത്. തുടര്‍ന്ന് യുവതിയെ സ്റ്റേഷനിലെത്തിച്ചു. കാര്യങ്ങള്‍ ആരാഞ്ഞെങ്കിലും ഒന്നും പറയാന്‍ അവര്‍ തയാറായില്ല. പിന്നീട് ഇവിടെ നിന്നും ചീമേനിയിലെ കൈതാങ്ങ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ കള്ളാറിലെ ബത്ലഹേം അഗതി മന്ദിരത്തിലെത്തിച്ചു. ഇവിടുത്തെ പരിചരണത്തിലാണ് ഭാഗ്യലക്ഷ്മിക്ക് ഓര്‍മ ശക്തി തിരിച്ചുകിട്ടിയത്. വീട്ടുകാരുടെ വിവരങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞതോടെ സേലം സ്വദേശി പ്രകാശിന്റെ ഭാര്യയാണെന്ന് വ്യക്തമായി. ഉടന്‍ തന്നെ പോലീസ് അവര്‍ക്ക് വിവരം നല്‍കി. ഭര്‍ത്താവ് പ്രകാശും ബന്ധുക്കളുമെത്തി ഭാഗ്യലക്ഷ്മിയെ ക...

അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു; തീയിട്ടതെന്ന് സംശയം, പോലീസെത്തി അന്വേഷണമാരംഭിച്ചു

Image
തൃക്കരിപ്പൂര്‍: (https://ift.tt/2uEHAOG) അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. തീയിട്ടതാണെന്ന സംശയം ഉയര്‍ന്നതോടെ പോലീസെത്തി അന്വേഷണമാരംഭിച്ചു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂള്‍ അധ്യാപകന്‍ ഉദിനൂര്‍ പോട്ടച്ചാലില്‍ താമസിക്കുന്ന പി ദേവസ്സിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്. വീടിനും കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുരേഷ് ബാബു, എല്‍ ഐ മെല്‍വിന്‍ ജോസ് എന്നിവരരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ദ്ധരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. Keywords: Kasaragod, Kerala, news, Bike, Burnt, fire, Police, Investigation, Bike Burned at Teachers Home    < !- START disable copy paste -->    Powered by Info News For You

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Image
ഉദുമ: (https://ift.tt/2wbn60w)  യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉദുമ നാലാംവാതുക്കല്‍ അംഗന്‍വാടിക്ക് സമീപത്തെ കെ ബാബു- പരേതയായ ലക്ഷ്മി ദമ്പതികളുടെ മകന്‍ സതീശന്‍ (39)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ നഴ്‌സിംഗ് ഹോമിനു മുന്‍വശത്തെ റെയില്‍പാളത്തിലാണ് ശരീരവും തലയും വേര്‍പ്പെട്ട നിലയില്‍ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മംഗളൂരു പാസഞ്ചറാണ് ഇടിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: എന്‍ സുനിത. മക്കള്‍: എന്‍ ശരത്ത് കുമാര്‍, സൂരജ് കുമാര്‍. സഹോദരങ്ങള്‍: ബേബി, കെ ഉഷ, സാവിത്രി, ബി ശശി, ബി മനോജ്. Keywords: Youth, Train, suicide, Railway-track, kasaragod, Kerala, news, Accident, Youth died after train hit   < !- START disable copy paste -->    Powered by Info News For You

ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം താമസിക്കുന്നവര്‍ ഭീതിയില്‍; ആര്‍ച്ച് ഡാമിന് സമീപത്തെ 15 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു; ഒരു തവണയേ ഭൂകമ്പം അനുഭവപ്പെട്ടുള്ളൂ എന്ന് കെ എസ് ഇ ബി; 4 തവണ ചലനമുണ്ടായതായി നാട്ടുകാര്‍

Image
ചെറുതോണി: (www.kvartha.com 29.02.2020) ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം താമസിക്കുന്നവര്‍ ഭീതിയില്‍. ഫെബ്രുവരി 27 ന് രാത്രി 10:25 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് 48 സെക്കന്‍ഡ് നീണ്ടുനിന്നു. ഇടുക്കി ആര്‍ച്ച് ഡാമിനും കാല്‍വരി മൗണ്ടിനും ഇടയിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. ഒരു തവണയേ ഭൂചലനം അനുഭവപ്പെട്ടുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നാലു തവണ ചലനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് നേരിയതോതിലും രാത്രി 10.25 മണിക്ക് അതിഭയങ്കരമായ മുഴക്കത്തോടെ വീണ്ടും ഒരു തവണയും അഞ്ചു മിനിറ്റിന് ശേഷം ഒരിക്കല്‍ കൂടിയും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് ആര്‍ച്ച് ഡാമിന് സമീപം താമസിക്കുന്നവര്‍ അവകാശപ്പെടുന്നത്. കൂടാതെ വെള്ളിയാഴ്ച ഉച്ചയോടെ നാലാമതും നേരീയ തോതില്‍ ചലനം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു . എന്നാല്‍, റിക്ടര്‍ സ്‌കെയിലില്‍ വ്യാഴാഴ്ച രാത്രി 10.25 ന് ഉണ്ടായ ചലനം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണു ഡാം സേഫ്ടി അധികൃതരുടെ വാദം. ഇടുക്കി അണക്കെട്ടിനോട് അ...

ചരക്ക് ലോറി ബൈക്കിലിടിച്ച് അപകടം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

Image
തൃശൂര്‍: (www.kvartha.com 29.02.2020) ചരക്ക് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ തൃശൂര്‍ വലപ്പാട് ദേശീയപാതയിലായിരുന്നു അപടകം. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവോള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സൈക്കില്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലപ്പാട് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. Keywords:  Thrissur, News, Kerala, Death, Couples, Accident, Accidental Death, Injured, bike, Road, Police, Custody, Tamil Nadu native couple dies in Thrissur road accident Powered by Info News For You

പൗരത്വ അനുകൂല റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യമുയര്‍ത്തി ബിജെപി റാലി

Image
ചെന്നൈ (www.evisionnews.co): പൗരത്വ നിയമഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി ചെന്നൈയില്‍ നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യമുള്ള പ്ലക്കാര്‍ഡുകളും. ഇന്നലെ ചെന്നൈയില്‍ നടത്തിയ റാലിയില്‍ ഡല്‍ഹി ആവര്‍ത്തിയ്ക്കുമോ എന്ന പ്ലക്കാര്‍ഡാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. നേരത്തെ ബി.ജെ.പി നേതാവ് എച്ച്. രാജയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. 'ഡല്‍ഹിയില്‍ പോലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. ചെന്നൈയിലെ വണ്ണാരപേട്ടില്‍ പോലിസിനെ കല്ലെറിഞ്ഞാണ് തുടക്കം. ഡല്‍ഹി ഇവിടെയും ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം' എന്നായിരുന്നു രാജ പറഞ്ഞത്. Powered by Info News For You

കൊവിഡ് 19; പനി ബാധിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

Image
കൊച്ചി: (www.kvartha.com 29.02.2020) കൊറോണ വൈറസ് ബാധ(കൊവിഡ് 19) സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇയാള്‍. മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ പനിയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മരണകാരണം വൈറല്‍ ന്യുമോണിയയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. Keywords:  Kochi, News, Kerala, Health, hospital, Treatment, Death, Doctor, Kovid 19, Coronavirus, Kannur native suspected of Kovid 19 virus died Powered by Info News For You

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം

Image
മലപ്പുറം: (www.kvartha.com 29.02.2020) കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം. അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകന്‍ ഇംതിഷാന്‍ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് ആണ് സംഭവം. കളിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു Keywords:  Malappuram, News, Kerala, Local-News, Death, Boy, Case, Police, Children, Play, 12 year old boy died in Malappuram Powered by Info News For You

ദേവനന്ദ തനിച്ച് എങ്ങനെ ഇത്തിക്കരയാറ്റില്‍ എത്തി? സംശയം വിട്ടൊഴിയാതെ ബന്ധുക്കളും നാട്ടുകാരും; ദുരൂഹത അകറ്റാന്‍ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കാനുള്ള തയ്യാറെടുപ്പില്‍ പൊലീസ്

Image
കൊല്ലം: (www.kvartha.com 29.02.2020) ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല മുങ്ങിമരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊക്കെ അറിയാമെങ്കിലും കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുകയാണ്. കുട്ടി ഒറ്റയ്ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതാണ് പ്രധാന ചോദ്യം. വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയല്‍ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയില്‍ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും കാണാതായ ദേവനന്ദയെ 20മണിക്കൂറിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. നാടിന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും വിഫലമാക്കിയാണ് വീടിന് വിളിപ്പാടകലെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ...

സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും

Image
കണ്ണൂര്‍: (www.kvartha.com 29.02.2020) സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും. തലശേരി താലൂക്കിലെ കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സിപിഎം പ്രവര്‍ത്തകന്‍ കുറുമ്പക്കല്‍ ചാത്തമ്പറ്റ ഹൗസില്‍ ബാലന്‍ ഭാസ്‌കരനെ (60) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍ എസ്എസ് പ്രവര്‍ത്തകരെയാണ് തലശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ പത്ത് വര്‍ഷംകഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യില്‍ ഹൗസില്‍ പുത്തലത്ത് വിനോദന്‍(52), മാങ്ങാട്ടിടം പാറേമ്മല്‍ ഹൗസില്‍ പള്ളിപ്പിരിയത്ത് നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസില്‍ ഉച്ചുമ്മല്‍ രാമകൃഷ്ണന്‍ എന്ന രാമന്‍ (54), പാര്‍വതി ഹൗസില്‍ പുത്തന്‍വീട്ടില്‍ മാവില സജില്‍ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തില്‍ ഹൗസില്‍ പുതിയേടത്ത് ബിജു (46), കൂത്തുപറമ്പ് ആമ്പിലാട്ടെ വലംപിരി ഹൗസില്‍ അതിര്‍കുന്നേല്‍ പ്രജീഷ് (37), അതിര്‍കുന്നേല്‍ സുബിന്‍ലാല്‍ (37), ആമ്പിലാട് താരിപ്പൊയില്‍ പുന്നക്കല്‍ ദയാളന്‍ (47) എന്നിവരെയാണ് ശിക്ഷിച്ചത്. ...

കൊറോണ വൈറസ്; സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടക്കുന്നു,ഫുട്‌ബോള്‍ മാച്ചുകളും സിനിമാ പ്രദര്‍ശനങ്ങളും കണ്‍സേര്‍ട്ടുകളും തല്‍കാലത്തേക്ക് ഒഴിവാക്കുന്നു; കടുത്ത നടപടികളുമായി രോഗബാധയെ നേരിടാനൊരുങ്ങി ബ്രിട്ടന്‍; കോബ്ര കമ്മിറ്റി വിളിച്ച് പ്രധാനമന്ത്രി

Image
ലണ്ടന്‍: (www.kvartha.com 29.02.2020) കൊറോണ വൈറസ് യൂറോപ്പിലാകെ ദിനംപ്രതി പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി വേണ്ടിവന്നാല്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഏതാനും ആഴ്ചത്തേക്ക് അടയ്ക്കാനും ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ അടയ്ക്കുന്നതിനൊപ്പം ഫുട്‌ബോള്‍ മാച്ചുകളും സിനിമാ പ്രദര്‍ശനങ്ങളും കണ്‍സേര്‍ട്ടുകളും തല്‍കാലത്തേക്ക് ഒഴിവാക്കാനും ആലോചനയുണ്ട്. ബ്രിട്ടനില്‍ ഇതിനോടകം 13 സ്‌കൂളുകള്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തല്‍കാലത്തേക്ക് അടച്ചുകഴിഞ്ഞു. ബ്രിട്ടനിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രൊഫ. ക്രിസ് വിറ്റിയാണ് ഇത്തരം സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചശേഷമാകും ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുക. സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പ്രത്യേക കോബ്ര കമ്മിറ്റി വിളിച്ചിട്ടുണ്ട്. രാജ്യം അടിയന്തര സാഹചര്യങ്ങള്‍ നേരിടുമ്പോഴാണ് സാധ...

തെങ്ങുകയറ്റം പെണ്‍കരങ്ങളില്‍; പരിശീലനം നേടി 18 വനിതകള്‍ റെഡി!

Image
കാഞ്ഞങ്ങാട്: (https://ift.tt/2wbn60w) തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 18 വനിതകള്‍ പുറത്തിറങ്ങി. ഇനി തെങ്ങുകയറാനുള്ള ജോലി ഇവര്‍ കൃത്യമായി നടപ്പിലാക്കും. സ്വയം തൊഴില്‍ പരിശീലന രംഗത്ത് നിരവധിപേരെ കൈപിടിച്ചുയര്‍ത്തിയ ആന്ധ്ര ബാങ്കിന് കീഴിലുള്ള വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നാണ് ഇവര്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്‍കിയത്. ആറ് ദിവസം കൊണ്ടാണ് വനിതകള്‍ തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയെടുത്തത്. ഇതോടൊപ്പം യന്ത്രം ഉപയോഗിച്ചുള്ള കാടു വൃത്തിയാക്കലിലും ഇവര്‍ പരിശീലനം നേടിക്കഴിഞ്ഞു. തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുന്നതിന്റെ ഉദ്ഘാടനം പരിശീലനം നേടിയ വെള്ളിക്കോത്ത് ഇന്‍സ്‌റിറ്റിയൂട്ടില്‍ തന്നെ നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്‍ ഷില്‍ജി യന്ത്രം തൊഴിലാളികള്‍ക്കായി കൈമാറി. ലിന്‍ഡ ലൂയിസ്, സുബ്രഹ്മണ്യ ഷേണായി എന്നിവര്‍ സംബന്ധിച്ചു. ജലജാക്ഷിയാണ് ഇവരെ പരിശീലിപ്പിച്ചത്. Keywords: Kanhangad, Kerala, news, Coconut, Woman, kasaragod, 18 girls ready to climb coconut < !- START disable copy paste --...

1945 ല്‍ 7 രൂപ നികുതി അടച്ചില്ലെന്ന പേരില്‍ ജന്മി കണ്ടുകെട്ടിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം സ്വദേശി കൃഷ്ണദാസ് നിയമപോരാട്ടം തുടങ്ങിയിട്ട് 75 വര്‍ഷം; ഇ എം എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, ഇനി നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കും

Image
കാസര്‍കോട്: (https://ift.tt/2wbn60w) 1945 ല്‍ ഏഴ് രൂപ നികുതി അടച്ചില്ലെന്ന പേരില്‍ ജന്മി കണ്ടുകെട്ടിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം സ്വദേശി കൃഷ്ണദാസ് നിയമപോരാട്ടം തുടങ്ങിയിട്ട് 75 വര്‍ഷം. ഇ എം എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി നഗരസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് കൃഷ്ണദാസും കുടുംബവും അറിയിച്ചു. നീലേശ്വരം പേരാള്‍ വില്ലേജിന്റെ പരിധിയില്‍ കുടുംബസ്വത്തായി ലഭിച്ച ഒരു ഏക്കര്‍ 58 സെന്റ് സ്ഥലം തിരിച്ചുപിടിക്കാനാണ് കൃഷ്ണദാസ് നിയമപോരാട്ടം തുടരുന്നത്. 1945 കാലഘട്ടത്തില്‍ കൃഷ്ണദാസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി കേവലം ഏഴ് രൂപ നികുതി അടച്ചില്ലെന്ന പേരില്‍  ജന്മി കണ്ടുകെട്ടുകയായിരുന്നു. 1932ല്‍ മുതല്‍ കൃഷ്ണദാസിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന് നഷ്ട്ടപ്പെട്ട ഭൂമി. സ്വത്ത് തിരിച്ചുകിട്ടുന്നതിനായി സുപ്രീം കോടതി വരെ കേസ് നടത്തിയെങ്കിലും നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിച്ചില്ല. ഇതിനിടെ കേസ് നടത്താനായി ചെലവഴിച്ച തുക വലിയ ബാധ്യതയായി മാറിയതായും കൃഷ്ണദാസ് പറയുന്നു. ഒടുവില്‍ സര്‍ക്കാരിലും നിയമത്തിലും വിശ്വാസ...

ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Image
കേരളം (www.evisionnews.co): സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍, ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല. പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്. 2020 ഫെബ്രുവരി 27ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ 2020ലെ രാജ്യത്തെ വേനല്‍ക്കാല താപനില സംബന്ധിച്ചുള്ള പ്രവചനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണ താപനിലയെക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. Powered by Info News For Y...

എവിടെപ്പോയിരിക്കാം അവര്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ കുറ്റാന്വേഷണ ബ്യൂറോ; ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു

Image
തിരുവനന്തപുരം: (https://ift.tt/39aavt3) സംസ്ഥാനത്ത് ഓരോ വര്‍ഷവും കാണാതാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍. ഓരോ എട്ടുമിനിറ്റിലും രാജ്യത്ത് ഒരു കുട്ടിയെ കാണാതാവുന്നുവെന്ന് ദേശീയ കുറ്റാന്വേഷണബ്യൂറോ. ഒരുവര്‍ഷം ഒരു ലക്ഷത്തോളം കുട്ടികള്‍ അപ്രത്യക്ഷരാവുന്നു. കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് 487 കുട്ടികള്‍ കാണാതായ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ 30 കുട്ടികളെ കാണാതായി. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ 30 ദിവസത്തിനിടക്ക് കാണാതായത് 43 കുട്ടികള്‍. ഒരു വര്‍ഷത്തിനിടക്ക് കാണാതായത് 429 കുട്ടികള്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കാണിത്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തുനിന്ന് ഇതുവരെ കാണാതായത് 3851 കുട്ടികളാണ്. ഇതില്‍ 3163 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ കണക്ക് പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളിലും വന്‍ വര്‍ധനവുണ്ട്. കുട്ടികളെ തട്ടികൊണ്ടുപോയ കേസുകള്‍ 2019 ല്‍ 267 എണ്ണമാണ്. കുട്ടികള്‍ക്കെതിരെ നടന്ന മുഴുവന്‍ അതിക്രമകേസുകള്‍ 2019 ലെ കണക്ക് പ്രകാരം 4553 ആണ്. 2018 ല്‍ അത് 4253 ആയിരുന്നു. കേരളത്തില്‍ കുട്ടികള...

കൊറോണ; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

Image
ന്യൂഡല്‍ഹി: (www.kvartha.com 29.02.2020) കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സൈപ്രസില്‍ നടക്കാനിരിക്കുന്ന ലാക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. മെഡിറ്ററേനിയന്‍ രാഷ്ട്രമായ സൈപ്രസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ 12 വരെയാണ് ലോക ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് നടക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ (കോവിഡ്-19) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ തീരുമാനത്തിലെത്തിയത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലൊന്ന് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാലാണ് ഇന്ത്യ പിന്മാറുന്നതെന്ന് റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് രനീന്ദര്‍ സിങ് പ്രസ്താവനയില്‍ വ്യക്തമാക്കി. സൈപ്രസില്‍ ഇതുവരെ കോറോണ വൈറസ് ആരിലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചിലര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. Keywords: New Delhi, News, National, Health, India, Coronavirus, Shooting, Cyprus,...

ഡല്‍ഹി കലാപം: മരണ സംഖ്യ 42ആയി: 630പേര്‍ അറസ്റ്റില്‍

ദേശീയം (www.evisionnews.co): ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 123 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് 630 പേരെ അറസ്റ്റ് ചെയ്തു. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു. ഇതിനിടയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ആയി ഉയര്‍ന്നു. വെള്ളിയാഴ്ച നാലു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 38 ആയിരുന്നു. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. Powered by Info News For You

ഉദുമ മണ്ഡലം ഖത്തര്‍ കെഎംസിസി പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

Image
ദോഹ (www.evisionnews.co): ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം കണ്‍വെന്‍ഷനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധവും സംഘടിപ്പിച്ചു. ദോഹയിലെ എംപി ഹാളില്‍ നടന്ന പരിപാടി കെഎംസിസി സംസ്ഥാന ഉപഭേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്എഎം ബഷീര്‍ വിഷമാവതരണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് മാക്ക് അഡൂര്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹ സുരക്ഷ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ബഷീര്‍ ചെര്‍ക്കള പദ്ധതി ആനുകൂല്യങ്ങളെയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയെയും കുറിച്ച് വിലയിരുത്തി. മാക്ക് അഡൂര്‍ സ്‌നേഹ സുരക്ഷ പദ്ധതിയുടെ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെയും ഇന്നലെ വരെയുള്ള റിപ്പോര്‍ട്ട് അവലോകനം ചെയ്തു. സെക്രട്ടറി സാദിഖ് കെസി സ്വാഗതവും ട്രഷറര്‍ സഖീര്‍ ഇരിയ നന്ദിയും പറഞ്ഞു. Powered by Info News For You

50 ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ പിടിയില്‍; കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്ക പള്ളികളും അടച്ചിടും; മംഗോളിയന്‍ പ്രസിഡന്റ് നിരീക്ഷണത്തില്‍

Image
കുവൈറ്റ്: (https://ift.tt/39aavt3) ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ശമനമുണ്ടെങ്കിലും മറ്റു ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് വൈറസ് വ്യാപനം തുടരുകയാണ്. ചൈനയില്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ മംഗോളിയന്‍ പ്രസിഡന്റ് ബാട്ടുല്‍ഗ ഖല്‍ട്മയും നിരീക്ഷണത്തിലാണ്. കൊവിഡ്-19 രോഗബാധ ഭീഷണിയായ സാഹചര്യത്തിലാണ് രോഗമില്ലെന്ന് ഉറപ്പാക്കാന്‍ 14 ദിവസം തലസ്ഥാന നഗരത്തിലെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി സംഭാഷണം നടത്തിയ അദ്ദേഹത്തെ അനുഗമിച്ചവരെയും പ്രത്യേക കേന്ദ്രത്തിലാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ചൈനയിലെ അംബാസഡര്‍, പ്രസിഡന്റിന്റെ വിദേശനയ ഉപദേഷ്ടാവ് തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള മറ്റുള്ളവര്‍. അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും ഞായറാഴ്ച്ച മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തു...

സ്‌കൂളിന് സമീപം ട്രാന്‍ഫോര്‍മറില്‍നിന്ന് പൊട്ടിത്തെറിയോടെ തീപ്പൊരി; ഒരേക്കര്‍ പറമ്പ് കത്തി നശിച്ചു

Image
എറണാകുളം: (https://ift.tt/39aavt3) സ്‌കൂളിന് സമീപം ട്രാന്‍സ്‌ഫോമറിന്റെ മുകളില്‍നിന്ന് തീപ്പോരി പെട്ടിവീണ് പറമ്പ് കത്തി നശിച്ചു. മഞ്ഞപ്ര പി കെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് ഒരേക്കറോളം പറമ്പ് കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ സ്‌കൂള്‍ അധികൃതരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. എന്നാല്‍ സമീപ പ്രദേശത്ത് ശക്തമായ കാറ്റുവീശിയതോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ പറമ്പിലെ പുല്ലും പാഴ്ച്ചെടികളും മുഴുവനായി നശിച്ചു. പിന്നീട് വടക്കഞ്ചേരിയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി എ യൂസഫിന്റെ നേതൃത്വത്തില്‍ സന്തോഷ്‌കുമാര്‍, സുമന്‍, ചിത്രന്‍, ചന്ദ്രന്‍, പ്രശാന്ത് എന്നിവര്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. Keywords:  News, Kerala, Ernakulam, School, Fire, Fireworks, Electricity, Near the School One Acre of Land was Burnt Powered by Info News For You

ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു; ഡെസ്‌കിനും ബെഞ്ചിനും പകരം ജഫേഴ്സണ്‍ ചെയര്‍ സംവിധാനം; കോഴിക്കോട്ട് ആദ്യം വെച്ചൂര്‍ ഗവ. ഹൈസ്‌കൂളില്‍

Image
കോഴിക്കോട്: (https://ift.tt/39aavt3) വിദ്യാഭ്യാസ മേഖലകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു. മെച്ചപ്പെട്ട പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്നും ഡെസ്‌കും ബെഞ്ചും മാറ്റി പകരം ജഫേഴ്സണ്‍ ചെയറുകളുടെ സംവിധാനം വന്നു. ഇനി കുട്ടികള്‍ക്ക് കസേരകളില്‍ ചാരിയിരുന്ന് പഠനം നടത്താം. കോഴിക്കോട് ജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. ഹൈസ്‌കൂളിലാണ് ഈ പുത്തന്‍മാറ്റം വന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് അഞ്ചു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ജഫേഴ്സണ്‍ ചെയറുകളുടെ സംവിധാനം ഒരുക്കിയത്. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പഞ്ചായത്ത് മെമ്ബര്‍മാരായ ബിന്ദു അജി, സന്ധ്യ അനീഷ്, ടി എം അശ്വതി, പി ടി എ പ്രസിഡന്റ് കെ എ അമീര്‍, ഹെഡ്മിസ്ട്രസ് എം പി ബീന എന്നിവര്‍ പ്രസംഗിച്ചു. Keywords:  News, Kerala, Kozhikode, School, Students, Government, Inauguration, The Classrooms are Go...