Posts

Showing posts from May, 2022

Youth Arrested | മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസ്; 23 കാരന്‍ പിടിയില്‍

Image
കൊട്ടാരക്കര: (www.kvartha.com) വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസില്‍ കൊച്ചുമകന്‍ പിടിയില്‍. തൃക്കണ്ണമംഗല്‍ സ്വദേശിയായ അനിമോനെ(23)യാണ് കൊട്ടാരക്കര പൊലീസ് പുനലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.  ഒളിവിലായിരുന്ന ഇയാളെ കൊട്ടാരക്കര സി ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ് ഐ ദീപു, സി പി ഒമാരായ ഷിബു കൃഷ്ണന്‍, എസ് സുധീര്‍, സഹീല്‍, ശ്രീരാജ് എന്നിവര്‍ ചേര്‍ന്ന് തെന്മലമുതല്‍ പിന്തുടര്‍ന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.  കഴിഞ്ഞ 27-ന് കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നെന്നാണ് കേസ്. മേരിയുടെ കൊച്ചുമകനാണ് അനിമോന്‍. വീട്ടിലെത്തിയ യുവാവിന് ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. Keywords:  News,Kerala,State,Kollam,Case,attack,Police,Arrest,Local-News, Robbery: Youth arrested Powered by Info News For You

LPG Price Slashed | ആശ്വാസം: പാചകവാതക വില കുറച്ചു; വാണിജ്യ സിലിന്‍ഡറിന് 134 രൂപ കുറഞ്ഞു

Image
ന്യൂഡെല്‍ഹി: (www.kvartha.com) പാചകവാതക വില കുറച്ചു. എല്‍പിജി വാണിജ്യ സിലിന്‍ഡറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിന്‍ഡറിന്റെ പുതുക്കിയ വില 2223.50 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല.  19 കിലോയുടെ സിലിന്‍ഡറിനാണ് വില കുറച്ചത്. ഡെല്‍ഹിയില്‍ 2219, മുംബൈയില്‍ 2171.50, കൊല്‍കത്തയില്‍ 2322, ചെന്നൈയില്‍ 2373 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പുതുക്കിയ വില. മേയ് ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിന്‍ഡറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിന്‍ഡറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു.  Keywords:  News,National,India,New Delhi,Top-Headlines,Business,Finance,LPG, LPG Price: 19 kg commercial cooking gas cylinder to be cheaper by Rs 134 from June 1 Powered by Info News For You

Back To School | കോവിഡില്‍ താളം തെറ്റിയ 2 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ അധ്യയനാരംഭം; വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം

Image
തിരുവനന്തപുരം: (www.kvartha.com) കോവിഡില്‍ താളം തെറ്റിയ 2 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ അധ്യയനാരംഭം. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് ബുധനാഴ്ച വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം 348741 കുട്ടികളാണ് സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത്. ഇത്തവണയും സമാനമായ പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. പി എസ് സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ബുധനാ...

Singer KK | യാത്രയായത് ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന ജനപ്രിയ ഗായകന്‍; കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Image
കൊല്‍കത്ത: (www.kvartha.com)  നിരവധി ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന ജനപ്രിയ ഗായകനായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത് 53) ഓര്‍മയായി. സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെയാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപോര്‍ട്.  ചൊവ്വാഴ്ച രാത്രി കൊല്‍കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം താമസിക്കുന്ന ഹോടെലിലേക്ക് മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ആരോഗ്യനില വഷളായതോടെ മരണം സംഭവിച്ചു.   ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. വിവിധ ഭാഷകളിലായി 700 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡെല്‍ഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെ...

Minister V Sivankutty | സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ സ്‌കൂളുകളില്‍ പിടിഎ ഫന്‍ഡ് എന്ന പേരില്‍ രക്ഷിതാക്കളില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ ഫന്‍ഡ് പിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകര്‍ക്ക് ആയിരിക്കണമെന്നും രക്ഷിതാക്കളുടെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കാവൂവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികളോട് വിവേചനത്തോടെ പെരുമാറുന്ന ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസിന്റെ സ്വഭാവസര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. രാവിലെയും വൈകിട്ടും സ്‌കൂളുകള്‍ക്ക് മുന്നില്‍ പൊലീസ് സേവനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരിയും നിരോധിത വസ്തുക്കളും വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും. എയ്ഡഡ് സ്‌കൂളുകള്‍ക്കും സ്‌കൂള്‍ പ്രവേശനോത്സവത്തിന് 71 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പൊതു വിദ്യാ...

മമ്പറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആര്‍ എസ് എസ് അക്രമമെന്ന് പരാതി: മൂന്ന് പേര്‍ക്ക് പരുക്കേറ്റു

Image
കണ്ണൂർ: (www.kvartha.com) കൂത്തുപറമ്പ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മമ്പറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ അക്രമമെന്ന് പരാതി.                    ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി. ഡി സി സി സെക്രടറി പൊന്നമ്പത്ത് ചന്ദ്രന്‍ , യൂത് കോണ്‍ഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡണ്ട് മിഥുന്‍ മാറോളി, സെക്രടറി പ്രയാഗ് പ്രദീപ് എന്നിവരെയാണ് 30 ഓളം വരുന്ന സംഘം ഇടിക്കട്ട, ദണ്ഡ് ഉള്‍പെടെയുടെയുള്ളവയുമായി അക്രമിച്ചു പരിക്കേല്‍പിച്ചതെന്നാണ് പരിക്കേറ്റവർ പറയുന്നത്. മമ്പറം പടിഞ്ഞിറ്റാംമുറിയിൽ വെച്ചാണ് അക്രമം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോപിച്ചു. സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് ധര്‍മടം നിയോജക മണ്ഡലം കമിറ്റി ശക്തമായി പ്രതിഷേധിച്ചു. ആര്‍ എസ് എസ് അക്രമത്തിനെതിരെ ബുധനാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി അറിയിച്ചു. അക്രമത്തില്‍ ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജും ...

Students Attacked | 'സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ച് ക്രൂരമര്‍ദനം, ഹെല്‍മറ്റ് വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ ശ്രമിച്ചു'; ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് ബൈകില്‍ മടങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടതായി പരാതി

Image
മലപ്പുറം: (www.kvartha.com) ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് ബൈകില്‍ മടങ്ങിയ വിദ്യാര്‍ഥികള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. മലപ്പുറം തിരുവാലി സ്വദേശികളായ രണ്ട് മലയാളി വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.  ബെംഗ്‌ളൂറില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക് മാത്യു (21), മൈസൂരു ബെന്നിമണ്ഡപത്തെ കോളജിലെ രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് ബെംഗ്‌ളൂറു-മൈസൂറു പാതയില്‍വച്ച് മര്‍ദനമേറ്റത്. പൊതുപ്രവര്‍ത്തകനും നാഷനല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എന്‍വയോന്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ശാജഹാന്‍ പത്തിരിയാല്‍ ഇടപെട്ടാണ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്. ഉപദ്രവിച്ച അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് യുവാക്കള്‍ പറഞ്ഞു. 25-ന് വൈകീട്ട് ആറോടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ആരോണിന്റെ സഹോദരിയുടെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് സ്‌കൂടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്ക് സമീപം ഇവ...

Three Died | വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥികളടക്കം 3 പേര്‍ മരിച്ചു

Image
മടിക്കേരി: (www.kvartha.com) രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. തെലങ്കാന സ്വദേശികളായ ശ്യാം കല്ലക്കോട്ടി (38), ശ്രീഹര്‍ഷ (18), സായി ഇന്ദ്രനീല്‍ (16) എന്നിവരാണ് മരിച്ചത്. മടിക്കേരിക്കടുത്ത മുക്കോട്‌ലുകോട്ടെ അബ്ബി വെള്ളച്ചാട്ടത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. കുടുംബത്തിലെ 13 പേരടങ്ങുന്ന സംഘം കുടകില്‍വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു. മരിച്ച ശ്യാം ബംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ്. സായി ഇന്ദ്രനീല്‍ ഹൈദരാബാദിലെ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും ശ്രീഹര്‍ഷ തെലങ്കാന സൂര്യപേട്ടില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. Keywords:  News, national, Students, Death, Three including students, fell into the waterfall and died. Powered by Info News For You

Awantipora Encounter | ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചതായി പൊലീസ്

Image
ശ്രീനഗര്‍: (www.kvartha.com)  ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലെ രാജ്പോര മേഖലയില്‍ തിങ്കളാഴ്ച ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് എകെ 47 തോക്കുകള്‍ ഉള്‍പെടെയുള്ള കുറ്റകരമായ  നിര്‍ണായക രേഖകളും കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്-' ഐജി വിജയകുമാര്‍ വ്യക്തമാക്കി. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവന്തിപോരയിലെ രാജ്പോര മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ജമ്മു കശ്മീരിലെ ട്രാല്‍ സ്വദേശി ശാഹിദ് റാത്തെര്‍, ഷോപിയാന്‍ സ്വദേശി ഉമര്‍ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതില്‍ ശാഹിദ്, സര്‍കാര്‍ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പെട്ടയാളാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.  Keywords:  News,National,India,Srinagar,Jammu,Kashmir,Terrorists,Killed,Encounter,Police,Top-Headlines, 2 t...

K Sudhakaran Criticizes | 'എന്‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടിക്കുന്നു, നീതി ഉറപ്പാക്കുന്നതില്‍ തികഞ്ഞ പരാജയം'; ഇരുവരുടെയും മരണം സര്‍കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന് കെ സുധാകരന്‍

Image
കാസര്‍കോട്: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇരുവരുടെയും മരണം സര്‍കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ പൂര്‍ണമായും സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.  എന്‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മയ്ക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടിവന്നത്. ഇരുവരുടെയും മരണം സര്‍കാര്‍ സ്‌പോണ്‍സേര്‍ഡാണ്. അതിന്റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍കാരിനെ വിട്ടുപോകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കാസര്‍കോട്ടേക്ക് സില്‍വര്‍ ലൈന്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കണാതെ പോയത് ക്രൂരമാണെന്നും സുധാകരന്‍ പറഞ്ഞു.    6287 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വച്ച് നല്‍കാന്‍ സുപ്രീം കോടതി രണ്ടു പ്രാവശ്യം  നി...

Tobacco Products Seized | കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Image
കൊല്ലം: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി പൊലീസ്. പാഴ്‌സലുകള്‍ കണ്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് വലിയ ചാക്കുകളിലായി 390 കിലോയില്‍ അധികം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ആറ് വലിയ ചാക്കുകളിലായി വിവിധ തരം പുകയില ഉല്‍പന്നങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പാഴ്‌സല്‍ ബുക് ചെയ്തിരുന്ന വിലാസം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതിന് പിന്നില്‍ ആരാണെന്നറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. Keywords:  Kollam, News, Kerala, Seized, Police, police-station, Tobacco, Kollam: Tobacco products seized worth Rs 18 lakhs. Powered by Info News For You

Vladimir Putin | 'രോഗം ദിനംപ്രതി വര്‍ധിക്കുന്നു, കാഴ്ചശക്തി നഷ്ടമായികൊണ്ടിരിക്കുന്നു'; വ്‌ളാഡിമിര്‍ പുടിന് 3 കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളുവെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതായി റിപോര്‍ട്

Image
മോസ്‌കോ: (www.kvartha.com) ലോകമെങ്ങും ഭയത്തോടെയും ശാപവാക്കുകളോടെയും ഉറ്റുനോക്കുന്ന ഏകാധിപതി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനിടെ കടുത്ത രോഗങ്ങള്‍ക്ക് പിടിയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യ, യുക്രൈന്‍ അധിനിവേശം തുടങ്ങിയ സമയം മുതല്‍ പാര്‍കിന്‍സന്‍സ് മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളാല്‍ പുടിന്‍ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  എന്നാലിപ്പോഴിതാ ഏറ്റവും പുതിയ റിപോര്‍ട് അനുസരിച്ച് 69 കാരനായ പുടിന് മൂന്ന് കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളുവെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതായി മാധ്യമറിപോര്‍ട്. പുടിന്‍ അര്‍ബുദബാധിതനാണെന്നും അദ്ദേഹത്തിന്റെ രോഗം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ (Federal Security Service of the Russian Federation -FSB RF) ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്‍ഡിപെന്‍ഡന്റ് റിപോര്‍ട് ചെയ്തു. കൂടാതെ, പുടിന് കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും റിപോര്‍ടില്‍ പറയുന്നു. ...

Gold Theft | തിരുവനന്തപുരം കോടതി ലോകറില്‍ തൊണ്ടിമുതലായി സൂക്ഷിച്ച 50 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Image
തിരുവനന്തപുരം: (www.kvartha.com) ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ കാണാതായതായി പരാതി. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണത്തിന് പുറമെ വെള്ളിയും രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ലെന്നാണ് പരാതി.  കലക്ടറേറ്റ് വളപ്പിലെ കോടതി ലോകറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോകര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരാണ് സംശയ നിഴലില്‍. കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords:  News,Kerala,State,Thiruvananthapuram,Gold,Complaint,theft,Court, Police, Case,  Thiruvananthapuram:  Gold missing RDO Court Powered by Info News For You

E-Scooters Confiscated | ശാര്‍ജയില്‍ സുരക്ഷാ കാരണങ്ങളാല്‍ 168 ഇലക്ട്രിക് സ്‌കൂടറുകള്‍ കണ്ടുകെട്ടിയതായി പൊലീസ്

Image
ശാര്‍ജ: (www.kasargodvartha.com) സുരക്ഷാ കാരണങ്ങളാല്‍ 168 ഇലക്ട്രിക് സ്‌കൂടറുകള്‍ കണ്ടുകെട്ടിയതായി ശാര്‍ജ പൊലീസ്. ജനുവരി, ഏപ്രില്‍ മാസത്തിനിടയിലാണ് പൊലീസ് ഇ-സ്‌കൂടറുകള്‍ പിടിച്ചെടുത്തത്. നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു അപകടവും നടന്നതായും പൊലീസ് വ്യക്തമാക്കി. നിയുക്ത മേഖലകള്‍ക്ക് പുറത്ത് ഇ-സ്‌കൂടറുകള്‍ ഉപയോഗിക്കുക, സുരക്ഷാ നിയമങ്ങള്‍ അവഗണിക്കുക, പ്രധാന റോഡുകളില്‍ ഇ-സ്‌കൂടറുകള്‍ ഓടിക്കുക എന്നീ നിയമലംഘനങ്ങള്‍ നടത്തിയവരുടെ ഇസ്‌കൂട്ടറുകളാണ് പിടിച്ചെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. ഇ-സ്‌കൂടറുകളുടെ അശ്രദ്ധയോടെയുള്ള ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാര്‍ജ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അല്‍ നഖ്ബി വിശദീകരിച്ചു. സംരക്ഷണ ഗിയര്‍ ധരിക്കണമെന്നും, ഒന്നിലേറെ പേര്‍ യാത്ര ചെയ്യരുതെന്നും ഇ-സ്‌കൂടര്‍ ഓടിക്കുന്നവരോട് ലഫ്. കേണല്‍ അല്‍ നഖ്ബി നിര്‍ദേശിച്ചു. ഇ-സ്‌കൂടറുകളില്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാനും അഭ്യര്‍ഥിച്ചു. ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും ഇ-സ്‌കൂടര്‍ യാത്രക്കാര്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടമുണ്ടാക്കുന്ന രീതിയില്‍ വാ...

Aadhar | ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ആധാര്‍ പകര്‍പ്പുകള്‍ക്കെതിരായ മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചു; നമ്പര്‍ ആളുകളുമായി പങ്കിടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പുതിയ വിജ്ഞാപനത്തിലും നിര്‍ദേശം

Image
ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് ദിവസത്തെ ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും വിമര്‍ശനത്തിനും ശേഷം ആധാര്‍ നമ്പറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഞായറാഴ്ച കേന്ദ്രസര്‍കാര്‍ പിന്‍വലിച്ചു. പുതിയ വിജ്ഞാപനത്തിലും, ആധാര്‍ നമ്പര്‍ ആളുകളുമായി പങ്കിടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് സര്‍കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു സ്ഥാപനത്തിനും ആധാറിന്റെ പകര്‍പുകള്‍ (Aadhar Photocopy) നല്‍കരുതെന്ന് യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (UIDAI) ബെംഗ്‌ളുറു ഓഫീസ് വെള്ളിയാഴ്ച ഒരു പത്രക്കുറിപ്പിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പകരമായി, ഒരു വ്യക്തിയുടെ ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 'മാസ്‌ക്ഡ് ആധാര്‍' ഉപയോഗിക്കാന്‍ യുഐഎഐ നിര്‍ദേശിച്ചു. യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് 'നിങ്ങള്‍ക്ക് മാസ്‌ക്ഡ് ആധാര്‍ വേണോ' എന്ന ഓപ്ഷനില്‍ ഇത്തരമൊരു കാര്യം ഡൗണ്‍ലോഡ് ചെയ്യാമെന്നും യുഐഡിഎഐ അറിയിച്ചു. യുഐഡിഎഐയുടെ ഉപയോക്തൃ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആ...

Gold Price | സംസ്ഥാനത്ത് 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില 38,280 രൂപയും ഗ്രാമിന് 4,785 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഞായറാഴ്ച വില. മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഞായറാഴ്ച പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്. Keywords:  Thiruvananthapuram, news, Kerala, Top-Headlines, gold, Business, Price, Gold Price on May 30 in Kerala. Powered by Info News For You

Bicycle Thief Arrested | വില കൂടിയ സൈകിളുകള്‍ മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍; 6 ലക്ഷം രൂപ വിലമതിക്കുന്ന 54 സൈകിളുകള്‍ കണ്ടെടുത്തു

Image
ബെംഗ്‌ളുറു: (www.kvartha.com) ആറ് ലക്ഷം രൂപ വിലമതിക്കുന്ന 54 സൈകിളുകളുമായി മോഷ്ടാവിനെ പിടികൂടിയതായി പൊലീസ്. ബെംഗ്‌ളുറു മൈലസാന്ദ്ര മേഖലയില്‍ താമസിക്കുന്ന ബല്‍രാജ് (48) ആണ് അറസ്റ്റിലായത്. വിലകൂടിയ സൈകിളുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. മോഷണത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബല്‍രാജാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ ബല്‍രാജ് ജാമ്യത്തില്‍ ഇറങ്ങിയതാണ്. തിലക് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ മൈലസാന്ദ്രയിലേക്ക് താമസം മാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പല സൈകിളുകള്‍ക്കും 60,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ളതാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇവ 3,000-4,000 രൂപയ്ക്കാണ് വിറ്റത്. ആഡംബര ജീവിതത്തിനായി ഈ പണം ചെലവഴിച്ചതെന്നാണ് ആരോപണം. സൈകിളുകള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ മിക്ക ആളുകളും ഇത്തരം മോഷണങ്ങള്‍ റിപോര്‍ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 54 സൈകിളുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവയുടെ ഉടമകളെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് ഉദ്യോ...

Monkeypox | യുഎഇയില്‍ 3 വാനരവസൂരി കേസുകള്‍ കൂടി റിപോര്‍ട് ചെയ്തു; കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം

Image
ദുബൈ: (www.kvartha.com) യുഎഇയില്‍ മൂന്ന് വാനരവസൂരി കേസുകള്‍ കൂടി റിപോര്‍ട് ചെയ്തു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ജനങ്ങളോട് പ്രതിരോധ നടപടികള്‍ പാലിക്കാനും യാത്ര ചെയ്യുമ്പോള്‍ എല്ലാ മുന്‍കരുതലുകള്‍ എടുക്കാനും ജനക്കൂട്ടത്തില്‍ സുരക്ഷിതമായിരിക്കാനും വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കാനും അഭ്യര്‍ഥിച്ചു. 'കുരങ്ങുപനി അഥവാ വാനരവസൂരി ഒരു വൈറല്‍ രോഗമാണ്, പക്ഷേ, കോവിഡ് പോലെ തീവ്രമല്ല. രോഗബാധിതനായ വ്യക്തി, മൃഗം, ശരീരസ്രവങ്ങള്‍, തുമ്മല്‍, മലിനമായ വസ്തുക്കള്‍ തുടങ്ങിയ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് കൂടുതലും മനുഷ്യരിലേക്ക് പകരുന്നത്. ഗര്‍ഭപാത്രത്തിലെ കുഞ്ഞിനും ഇത് പകരാം,' -മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണം, സമ്പര്‍ക്കും പുലര്‍ത്തിയവരെ പരിശോധിക്കുക, അവരുടെ ആരോഗ്യം നിരീക്ഷിക്കുക എന്നിവയുള്‍പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മെയ് 24 നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപോര്‍ട് ചെയ്തത്. പശ്ചിമാഫ്രികയില്‍ നിന്നുള്ള 29 കാരനായ സന്ദര്‍ശകനാണ് അണുബാധ കണ്ടെത്തിയത്. സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവു...

Shot Dead | മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു; പന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്ന് പൊലീസ്

Image
മലപ്പുറം: (www.kvartha.com) യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന ഇര്‍ശാദ് ആണ് മരിച്ചത്. പന്നി വേട്ടയ്ക്കിടെ ഇര്‍ശാദിന് അബദ്ധത്തില്‍ വേടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറ്റിലായിരുന്നു വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പന്നിയെ പിടിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഇര്‍ശാദ്. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ഉന്നതെറ്റി മാറി കൊണ്ടതാണെന്നാണ് പൊലീസ് പറയുന്നു. ചട്ടിപ്പറമ്പില്‍ കാടുപിടിച്ച സ്ഥലത്ത് വേട്ടയാടന്‍ പോയ സംഘത്തില്‍ ഉള്‍പെട്ടയാളായിരുന്നു ഇര്‍ശാദ്. നാടന്‍ തോക്കില്‍ നിന്ന് വെടിയേറ്റത്തിനെ തുടര്‍ന്ന് ഇര്‍ശാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കൂടെയുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords:  Malappuram, News, Kerala, Police, Death, shot dead, hospital, Custody, Young man shot dead in Malappuram. Powered by Info News For You

CPM Party | പയ്യന്നൂരിലെ പാര്‍ടി സാമ്പത്തിക വെട്ടിപ്പ്: ശുദ്ധികലശത്തിനൊരുങ്ങി സിപിഎം നേതൃത്വം: പലതലകളും ഉരുളും

Image
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരിലെ പാര്‍ടി ഫന്‍ഡ് വെട്ടിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെയടക്കം കൂട്ടനടപടിക്ക് സാധ്യത. സമ്പൂര്‍ണ ശുദ്ധികലശത്തിനാണ് സിപിഎം സംസ്ഥാന നേതൃത്വമൊരുങ്ങുന്നത്. എന്നാല്‍ നടപടിയെടുക്കാതെ ഓരോനാള്‍ കഴിയുമ്പോഴും വിഷയം വഷളായി വരികയാണ്. സോഷ്യല്‍മീഡിയയില്‍ അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം അടിയന്തിര ജില്ലാകമിറ്റി യോഗം ചേരുന്നു. വരുന്ന ജൂണ്‍ ഒന്നിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി യോഗം നടക്കുക. പാര്‍ടി കോട്ടയായ പയ്യന്നൂരില്‍ ഏരിയാ കമിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിന്‍മാറിയിരുന്നു. ഇപിയുടെ ഇടപെടലോടെ പ്രശ്നം കൂടുതല്‍ വഷളാവുകയും സ്ഥലം എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ഇപി ശ്രമിക്കുന്നുവെന്ന ആരോപണമുയരുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് തടിയൂരിയത്. പുറമേക്ക് ഒറ്റക്കെട്ടാണെങ്കില്‍ പയ്യന്നൂരില്‍ സിപിഎമില്‍ വെള്ളൂര്‍, മമ്പലം വിഭാഗക്കാര്‍ തമ്മില്‍ വാശിയേറിയ ഗ്രൂപ്പുപോരാണ് നടന്നുവരുന്നത്. ഇവര്‍ തമ്മില്‍ ഈവിഷയത്തില്‍ സോഷ്യല്‍മീഡിയയിലും ഏറ്റുമുട...

KK Rama | ഇടതുസര്‍കാരെന്ന് വിളിക്കുന്നതിന് പകരം പിണറായി സര്‍കാറെന്ന് വിളിക്കുന്നത് പരിഹാസ്യം: കെ കെ രമ

Image
കണ്ണൂര്‍: (www.kvartha.com) സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന കപട നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ കുറ്റപ്പെടുത്തി. വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകത്തിലും, അപരാജിതക്കെതിരായ സംഭവങ്ങളിലും ഈ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കണ്ണൂര്‍ ഗുരു വനില്‍ നടന്ന കേരള മഹിളാ ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ രമ. നീതിക്കു വേണ്ടി കോടതിയെ വീണ്ടും സമീപിച്ച അപരാജിതയെ തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ മുന്നിലെത്തിച്ച് കപടത ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചു. പക്ഷെ മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച വാളയാര്‍ അമ്മയ്ക്ക് തലമുണ്ഡനം ചെയ്ത് സമരം തുടരേണ്ടി വന്നുവെന്നും രമ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് കിറ്റ് കൊടുത്തും, ഒന്നര മണിക്കൂര്‍ ടിവി പ്രഭാഷണം നടത്തിയും സാധാരണക്കാരന്റെ ദൈന്യത മുതലെടുത്താണ് രണ്ടാം പിണറായി സര്‍കാര്‍ പിറവിയെടുത്തതെന്നും എംഎല്‍എ ആരോപിച്ചു. ഈ സര്‍കാരിനെ ഇടത് സര്‍കാര്‍ എന്ന് വിളിക്കുന്നതിന് പകരം പിണറായി സര്‍കാര്‍ എന്ന് വിളി...

Accident | സഊദിയില്‍ പികപ് വാന്‍ മറിഞ്ഞ് അപകടം; മലയാളി ഉള്‍പെടെ 3 പേര്‍ മരിച്ചു

Image
റിയാദ്: (www.kasarodvartha.com) സഊദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദ് (32)ആണ് മരിച്ച മലയാളി. തമിഴ്‌നാട്, ബംഗ്ലദേശ് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ദിവസം അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിപക് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. Keywords:  Riyadh, news, Gulf, World, Top-Headlines, Accident, Death, Vehicle, Three dead including a Malayali died in Saudi accident. Powered by Info News For You

Accident | തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ചു; ബൈക് യാത്രക്കാരന്‍ മരിച്ചു

Image
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കാര്‍പെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയില്‍ കെ ഷൈജു (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ദേഹത്തൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഹീറോ ഹോന്‍ഡ സ്പെളന്‍ഡര്‍ ബൈകാണ് അപകടത്തില്‍പെട്ടത്. ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍: ബൈജു, ഷൈജ. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍. Keywords:  Kannur, News, Kerala, bike, Accident, Death, bus, Kannur: One died in road accident. Powered by Info News For You

Police FIR | സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു; 12 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഭാര്യ മുങ്ങിയെന്ന് യുവാവ്; അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Image
ഫരീദാബാദ്: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം 12 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയെന്ന് യുവാവിന്റെ പരാതി. 2020 ല്‍ വിവാഹം കഴിച്ച സ്ത്രീ 12 ലക്ഷം രൂപ വിലമതിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് അജയ് കുമാര്‍ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കി. ഒരു ആപ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്ന അജയ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.    'ഡെല്‍ഹിയില്‍ സുഖമായി ജീവിക്കാമെന്ന് അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് വീട്ടുപകരണങ്ങള്‍ വാങ്ങി. ഒരു ചെറിയ വസ്ത്രവ്യാപാരവും തുടങ്ങി. പിന്നീട് അവള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞു, അവരെ കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന്റെ രേഖകളൊന്നും യുവതിയുടെ പക്കലില്ലായിരുന്നു. 2021 ഓഗസ്റ്റില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി അവള്‍ മുങ്ങി,' കുമാര്‍ പരാതിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ യുവതി മറ്റ...

Killed | പൊഴിച്ചലൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍; ഇലക്ട്രിക് വുഡ് കടര്‍ ഉപയോഗിച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ്

Image
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ (9) എന്നിവരാണ് മരിച്ചത്.     ശനിയാഴ്ച രാവിലെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. നേരം പുലര്‍ന്നിട്ടും വീട്ടിലെ ലൈറ്റുകള്‍ കത്തുന്നതും വാതിലുകള്‍ പൂട്ടിയിട്ടിരിക്കുന്നതും കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ മുറിയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍.  ഇലക്ട്രിക് വുഡ് കടര്‍ ഉപയോഗിച്ച് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലും ആത്മഹത്യയ്ക്കും കാരണമെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.  ചെന്നൈയിലെ ടിസിഎസില്‍ ജീവനക്കാരനായിരുന്ന പ്രകാശ് ഓണ്‍ലൈന്‍ വഴി...

Trains Services | കോവിഡ് ഇടവേളക്ക് ശേഷം ഗുരുവായൂരില്‍നിന്ന് പകല്‍ ട്രെയിനുകള്‍ വീണ്ടും ഓടിത്തുടങ്ങും

Image
തൃശൂര്‍: (www.kvartha.com) ഗുരുവായൂരില്‍നിന്ന് പകല്‍ ട്രെയിനുകള്‍ വീണ്ടും ഓടിത്തുടങ്ങും. നീണ്ട 26 മാസത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നത്. മേയ് 30 മുതല്‍ എല്ലാ ദിവസവും രാവിലെ 6.10 മണിക്ക് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന 06438 എറണാകുളം -ഗുരുവായൂര്‍ എക്‌സ്പ്രസ് 8.45 മണിക്ക് ഗുരുവായൂരിലെത്തും. രാവിലെ 9.05 മണിക്ക് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന 06445 ഗുരുവായൂര്‍-തൃശൂര്‍ എക്‌സ്പ്രസ് 9.35 മണിക്ക് തൃശൂരിലെത്തും. മടക്കയാത്രയില്‍ 06446 തൃശൂര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് 11.25 മണിക്ക് തൃശൂരില്‍നിന്ന് പുറപ്പെട്ട് 11.55 മണിക്ക് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് ഉച്ചക്ക് 1.30 മണിക്ക് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.40 മണിക്ക് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. ഗുരുവായൂരിലെ റെയില്‍വേ മേല്‍പാലത്തിന്റെയും തൃശൂര്‍ -കുറ്റിപ്പുറം റോഡിന്റെയും നിര്‍മാണം മൂലം റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍ ഗുരുവായൂരിലേക്കുള്ള പകല്‍ തീവണ്ടികള്‍ ആരംഭിക്കുകയെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതു മുതല്‍ മുതിര്‍...

പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Image
കാസർകോട്: (www.kasargodvartha.com) പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്.    സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ കുറിച്ച് ബോധവത്‌കരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ എസ് ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ധനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Keywords:  Kasaragod, Kerala, News, Top-Headlines, Molestation, Molestation-attempt, Child, Child Line, Pocso, Police, Case, Arrest, Women, Court, Assault complaint; young man arrested. < !- START disable copy paste --> Powered by Info News For You

Weather Alert | സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്: 8 ജില്ലകളില്‍ യെലോ അലര്‍ട്; കേരള തീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക്

Image
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ഞായറാഴ്ച മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 1 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഈ സാഹചര്യത്തില്‍ ഞായറാഴ്ച എട്ട് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്. കേരള തീരത്ത് നിന്ന് ഞായറാഴ്ച മുതല്‍ തിങ്കള്‍ വരെ മീന്‍ പിടുത്തത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍ മുതല്‍ തിങ്കള്‍ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മീന്‍ പിടുത്തത്തിന് പോകാന്‍ പാടുള്ളതല്ല. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

Multigrade Learning Centres | സംസ്ഥാനത്തെ 243 ബദല്‍ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തും

Image
മലപ്പുറം: (www.kasargodvartha.com) സംസ്ഥാനത്ത് സൗകര്യപ്രദമായ സ്‌കൂളുകള്‍ നിലവില്‍ വരികയും മിക്കയിടത്തും യാത്രാ സൗകര്യം മെച്ചപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ 243 ബദല്‍ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തും. ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന എംജിഎല്‍സി (മള്‍ടിഗ്രേഡ് ലേനിങ് സെന്റര്‍) സ്‌കൂളുകളാണ് നിര്‍ത്തുന്നത്. സംസ്ഥാനത്ത് 270 ബദല്‍ സ്‌കൂളുകളില്‍ ആദിവാസി മേഖലകളിലെ 27 എണ്ണം നിലനിര്‍ത്തും. ഈ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ 31ന് അകം മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. 1997ല്‍ ഡിപിഇപി പദ്ധതിയുടെ ഭാഗമായാണ് ബദല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതു മുതല്‍ തന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ബദല്‍ സ്‌കൂളുകള്‍ നിര്‍ത്തലാക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദ്യാ വൊളന്റിയര്‍മാരെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പിടിസിഎം, എഫ്ടിഎം ഒഴിവുകളില്‍ നിയമിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. Keywords:  Mal...

Edava Basheer | സംഗീതപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബശീര്‍ അന്തരിച്ചു

Image
ആലപ്പുഴ: (www.kvartha.com) സംഗീതപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബശീര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബശീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂഡയമന്‍ഡ്‌സ് ഓര്‍കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.  പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് പൊലീസ് ബശീറിനെ എത്തിച്ചെങ്കിലും അല്‍പസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആഘോഷപരിപാടികള്‍ നിര്‍ത്തിവച്ചു. 1972ല്‍ ഗാനഭൂഷണം പാസായി. അകാഡമിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ ഗാനമേളകളില്‍ പാടാന്‍ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളില്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. 'രഘുവംശം' എന്ന സിനിമയില്‍ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ് ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്.  കെ ജെ ജോയിയുടെ സംഗീതത്തില്‍ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയില്‍ പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലക...

Monkeypox | കുരങ്ങുപനി വൈറസ് ഉടനടി കണ്ടെത്താം; ആർടി പിസിആർ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തതായി ഇൻഡ്യൻ കംപനി

Image
ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടും കുരങ്ങുപനി പടരുകയാണ്. 20-ലധികം രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. ഇതുവരെ ഇരുന്നൂറിലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ പ്രതിസന്ധിക്കിടയിലും കുരങ്ങുപനി ഇതുവരെ ഇൻഡ്യയിൽ എത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ഒരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.         അതിനിടെ ഒരു ഇൻഡ്യൻ ആരോഗ്യ ഉപകരണ നിർമാതാക്കൾ, തൽസമയം കുരങ്ങുപനി കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതായി അവകാശപ്പെട്ടു. സ്വകാര്യ കംപനിയായ ട്രിവിട്രോൺ ഹെൽത്കെയർ ആണ്, കുരങ്ങുപനിയുടെ അണുബാധ കണ്ടെത്താൻ ആർടി-പിസിആർ അടിസ്ഥാനമാക്കിയുള്ള കിറ്റ് വികസിപ്പിച്ചതായി പ്രഖ്യാപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അണുബാധ കണ്ടെത്താനാകുമെന്നാണ് കംപനി അവകാശപ്പെടുന്നത്. ട്രിവിട്രോണിന്റെ 'മങ്കിപോക്സ് റിയൽ-ടൈം പിസിആർ കിറ്റ്' വസൂരിയും കുരങ്ങുപോക്സും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന നാല് കളർ ഫ്ലൂറസെൻസ് അടിസ്ഥാനമാക്കിയുള്ള കിറ്റാണെന്ന് അധികൃതർ പറഞ്ഞു. കംപനി പറയുന്നതനുസരിച്ച്, അതിന്റെ ഫലം ഏകദേശം ഒരു മണിക്കൂറിൽ ലഭ്...

Seeks financial assistance | ഇരു വൃക്കകളും തകർന്ന നിർധന കുടുംബത്തിലെ യുവാവ്‌ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു

Image
പൊയിനാച്ചി: (www.kasargodvartha.com) ഇരു വൃക്കകളും തകർന്ന നിർധന കുടുംബത്തിലെ യുവാവ്‌ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. തെക്കിൽ വിലേജിലെ ഗണേശൻ (46) ആണ് ചികിത്സക്ക്‌ നിവൃത്തിയില്ലാതെ സഹായം അഭ്യർഥിക്കുന്നത്. ഇരു വൃക്കകളും തകർന്നതിനാൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.    ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയോളം വേണം. സഹായിക്കാൻ നാട്ടുകാർ ചികിത്സ കമിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. ഭാരവാഹികൾ: ചെമ്മനാട് പഞ്ചായത് പ്രസിഡന്റ്‌ സുഫൈജാ അബൂബകർ (ചെയർപേഴ്സൺ), ഇ കുഞ്ഞിക്കണ്ണൻ (കൺവീനർ), നിസാർ ടി പി (ട്രഷറർ). കേരള ഗ്രാമീൺ ബാങ്ക്‌ ചട്ടഞ്ചാൽ ശാഖയിൽ തുറന്ന അകൗണ്ട് വഴി സഹായങ്ങൾ കൈമാറാം. കരുണയുള്ളവരുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം. സഹായങ്ങൾ നൽകുന്നതിന്: Account Number: 40693101009141 Name: Veena A Bank: Kerala Gramin Bank, Chattanchal IFSC Code: KLGB0040693 ഗൂഗിൾപേ: 9497543702 Keywords:  Kasaragod, Kerala, News, Poinachi, Treatment, Help, Helping Hands, Surgery, Kidney, Health, Needs...

Female Foeticide | അള്‍ട്രാസൗന്‍ഡ് സ്‌കാനിംഗ് നടത്തി പെണ്‍ ഭ്രൂണഹത്യ; ഒഡീഷയില്‍ 13 പേര്‍ അറസ്റ്റില്‍

Image
ഭുവനേശ്വര്‍: (www.kvartha.com) അള്‍ട്രാസൗന്‍ഡ് സ്‌കാനിംഗ് നടത്തി പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം ഒഡീഷയില്‍ പിടിയിലായതായി പൊലീസ്. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ നിന്ന് പിടിയിലായത്. അന്തര്‍ സംസ്ഥാന അള്‍ട്രാ സൗന്‍ഡ് റാകറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു വീട്ടില്‍ തന്നെ സജ്ജീകരിച്ച ക്ലിനികിലാണ് സംഘം പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി ഈ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 7,000 മുതല്‍ 15,000 രൂപ വരെ ഈടാക്കാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. അന്വേഷണസംഘം എത്തുമ്പോള്‍ 11 ഗര്‍ഭിണികള്‍ ഇവിടെ ഉണ്ടായിരുന്നു.  ഇവരില്‍ നിന്ന് രണ്ട് അള്‍ട്രാസൗന്‍ഡ് മെഷീനുകളും 18,200 രൂപയും കണ്ടെടുത്തു. 2005ല്‍ രാജ്യം നിരോധിച്ച പോര്‍ടബിള്‍ അള്‍ട്രാ സൗന്‍ഡ് യന്ത്രമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ലിംഗ നിര്‍ണയം നടത്തി ഗര്‍ഭഛിദ്രത്തിന് ഒത്താശ നല്‍കുകയായിരുന്നു സംഘം ചെയ്തുവന്നിരുന്നത്. ലാബ്-ആശുപത്രി ഉടമകള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടുടമ അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി...

Ankiti Bose | 'ചിത്രങ്ങളും ചാറ്റുകളും ഹാക് ചെയ്ത് പരസ്യമാക്കി, കഴിഞ്ഞ 7 ദിവസമായി വളരെയധികം ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നു'; സംരക്ഷണം ആവശ്യപ്പെട്ട് സിംഗപുര്‍ സര്‍കാരിനെ സമീപിച്ച് അങ്കിതി ബോസ്

Image
ന്യൂഡെല്‍ഹി: (www.kvartha.com) ചിത്രങ്ങളും ചാറ്റുകളും ഹാക് ചെയ്ത് പരസ്യമാക്കിയെന്ന പരാതിയുമായി സ്റ്റാര്‍ടപ് കംപനി സിഇഒ സ്ഥാനത്തുനിന്ന് പുറത്തായ അങ്കിതി ബോസ്. സംരക്ഷണം ആവശ്യപ്പെട്ട് സിംഗപുര്‍ സര്‍കാരിനെ സമീപിച്ചതായും കഴിഞ്ഞ ഏഴു ദിവസമായി താന്‍ വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നതെന്നും അങ്കിതി സമൂഹമാധ്യമത്തില്‍ കുറിച്ചു. തന്നെ ഭീഷണിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമിക്കുന്നതിനാലാണ് നിയമപരിരക്ഷ തേടിയതെന്ന് അങ്കിതി പറഞ്ഞു.  തന്റെ സ്വകാര്യ ചിത്രങ്ങള്‍, ചാറ്റുകള്‍, മറ്റു പ്രധാന രേഖകള്‍ എന്നിവ അനുവാദമില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി കരുതുന്നുവെന്ന് അങ്കിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇപ്പോള്‍ അതിന്റെ വിവിധ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അവ വ്യാജമാണെന്നും അവര്‍ പറയുന്നു. പക്ഷേ ആ ചാറ്റുകള്‍ അപകടകരമാണെന്നും ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലെന്നും അങ്കിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  എന്നാല്‍ അങ്കിതിക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ ഓഡിറ്റിന്റെ കണ്ടെത്തലുകളെക്കുറിച്ചോ സ്ഥാപനം വിശദീകരിച്ചിട്ടില്ല. ഈ ആ...

Trawling Ban | ട്രോളിങ് നിരോധനം: മീന്‍ പിടുത്തം ഉപജീവനമാര്‍ഗമായി കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

Image
തിരുവനന്തപുരം: (www.kvartha.com) ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോടിലെ മീന്‍ പിടുത്തത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മീന്‍ പിടുത്തത്തൊഴിലാളികള്‍ക്കും ഈ തൊഴിലിനെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സൗജന്യറേഷന്‍ ലഭിക്കുക. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മുതല്‍ ജൂലായ് 31 അര്‍ധരാത്രി 12വരെയുള്ള 52 ദിവസമാണ് ട്രോളിങ് നിരോധനം. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കന്മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്‍ഡ്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാന ബോടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകാന്‍ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതാത് ജില്ലകളിലെ മീന്‍ഫെഡിന്റെ തിരഞ്ഞെടു...

Fuel Import | ശ്രീലങ്കയില്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കംപനികള്‍ക്ക് അനുമതി നല്‍കി സര്‍കാര്‍

Image
കൊളംബോ: (www.kasargodvartha.com) ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കംപനികള്‍ക്ക് അനുമതി നല്‍കി സര്‍കാര്‍. വൈദ്യുതി, ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖരയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്‍പന്ന നിയമത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്. പൊതുമേഖലാ എണ്ണ കംപനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷന് വിദേശനാണ്യം ഇല്ലാത്തതിനാല്‍ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല. Keywords: News, World, Minister, Government, Business, Sri Lanka, Import, Fuel, Sri Lanka allows private companies to import fuel. Powered by Info News For You