Posts

Showing posts from January, 2018

ബസ് ചാര്‍ജ് കൂട്ടേണ്ടി വരും: മുഖ്യമന്ത്രി

Image
കൊച്ചി (www.evisionnews.co): ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ്് പത്തു രൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടു രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. Powered by Info News For You

തണ്ണീർത്തട നിയമത്തിൽ ഇളവു വരുത്തുന്നു, അഞ്ച് പദ്ധതികൾക്കു വേണ്ടി

Image
തിരുവനന്തപുരം: (www.kvartha.com 31.01.2018)  സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍,  കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ കോഡൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്നോപാര്‍ക്ക് എന്നീ പദ്ധതികള്‍ക്കാണ് 2017-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താം വകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതി...

ഉത്സവഘോഷയാത്രയ്ക്ക് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Image
തിരുവനന്തപുരം:(www.evisionnews.co) നെയ്യാറ്റിന്‍കര മഞ്ചവിളാകംകുന്ന് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. Powered by Info News For You

വിസ്മയക്കാഴ്ചയൊരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍.

Image
ന്യൂഡല്‍ഹി: (www.evisionnews.co)വിസ്മയം ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍. പ്രപഞ്ച കൗതുകങ്ങള്‍ക്ക് സാക്ഷിയാകാനുള്ള അപൂര്‍വ അവസരം ലോകത്തെ  ശാസ്ത്രകുതുകികള്‍ പാഴാക്കിയില്ല. ഇന്ത്യയില്‍ പലയിടങ്ങിലും സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ഡല്‍ഹിയിലും പൂനെയിലും വ്യക്തതയോടെ ചാന്ദ്രവിസ്മയം കാണാനായി. മേഘാവൃതമായ ആകാശം മൂലം കേരളത്തില്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ കൃത്യമായി കാണാന്‍ സാധിച്ചില്ല. രാജസ്ഥാനിലും ഭോപ്പാലിലും ഭാഗികമായി വിസ്മയക്കാഴ്ച ദ-ശ്യമായി. Powered by Info News For You

എസ് ഐയെ പ്രതിക്കൂട്ടിലാക്കുന്ന മില്‍മ ബൂത്തുടമയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2018)  ആത്മഹത്യ ചെയ്ത കോട്ടച്ചേരിയിലെ മില്‍മ ബൂത്തുടമ നെല്ലിക്കാട് പൈരടുക്കത്തെ സി വി സുധാകരന്‍(48) എഴുതിവെച്ച ആത്മഹത്യാക്കുറിപ്പില്‍ എസ് ഐക്കെതിരെ പരാമര്‍ശം. 'എന്റെ മരണത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ രാഘവന്‍ എസ്ഐക്ക് പങ്കുണ്ട്' എന്നെഴുതി സി വി സുധാകരന്‍ പേരും ഒപ്പും ചേര്‍ത്ത കുറിപ്പ് സഹോദരങ്ങള്‍ ബുധനാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് കൈമാറി. പിണങ്ങിപ്പോയ ഭാര്യ ജിജിതയുടെ പ്രേരണയാല്‍ ഹൊസ്ദുര്‍ഗ് എസ്ഐ തന്നെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത സുധാകരന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനിയായ ജിജിതയെ 16 വര്‍ഷം മുമ്പാണ് സുധാകരന്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. ഏതാനും നാളുകളായി ഭാര്യ സുധാകരനുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല. ഇതു കാരണം കഴിഞ്ഞ ആറുമാസമായി സുധാകരന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സഹോദരങ്ങളായ സി വി സരോജനി, സി വി സുനിത, സി വി പ്രേമലത, സുജാത എന്നിവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തങ്ങളുടെ ഏക സഹോദരനായ സുധാകരനെതിരെ ഭ...

കൊച്ചിമോഡല്‍ ആള്‍ക്കൂട്ടനിഷ്‌ക്രിയത്വം കാസര്‍കോട്ടും; ബൈക്കിടിച്ച് റോഡില്‍ വീണ ഡ്രൈവര്‍ മരിച്ചു; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ആളുകള്‍ നോക്കിനിന്നു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2018)  അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിക്കാതെ കൊച്ചിമോഡല്‍ ആള്‍ക്കൂട്ടനിഷ്‌ക്രിയത്വം കാസര്‍കോട്ടും. കാസര്‍കോട് ജില്ലയിലെ അമ്പലത്തറ ഗുരുപുരത്താണ് സംഭവം. വഴി ചോദിക്കാന്‍ ലോറിയില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ബൈക്കിടിച്ച് ദാരുണമായി മരണപ്പെടുകയായിരുന്നു. അമ്പലത്തറ ഗുരുപുരത്ത് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല ആലൂര്‍ സ്വദേശി മണികണ്ഠനാ(49)ണ് തല്‍ക്ഷണം മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന ഏഴാംമൈലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ റമീസി (20)ന് ഗുരുതരമായി പരിക്കേറ്റു. റമീസ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുപുരത്ത് ലോറി നിര്‍ത്തിയ ശേഷം ചുള്ളിക്കരയിലേക്ക് വഴി ചോദിക്കാന്‍ ഇറങ്ങിയ മണികണ്ഠനെ റമീസ് ഓടിച്ച കെ എല്‍ 60 എം 1855 നമ്പര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയെങ്കിലും പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും പത്രവിതരണം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന താനാണ് തനിച്ച് ഓട്ടോറിക്ഷയില്‍ റമീസിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചതെന്നും കോട്ടപ്പാറയിലെ സാബു ...

ചെമ്പരിക്ക ഖാസി വധം: വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുത്- കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍

Image
കാസര്‍കോട്:  ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ സമുന്നതനായ നേതാവുമായ സി.എം ഉസ്താദിന്റെ ഘാതകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും, അന്വേഷണം പ്രഹസനമാക്കി വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ രൂപീകരണ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഖാസി വധത്തിന്റെ ദുരൂഹത പുറത്ത്കൊണ്ട് വരാന്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. ഹജ്ജ് സബ്സിഡി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ഖേദകരം. ഹജ്ജ് വിഷയത്തില്‍ ആഗോള തലത്തില്‍ ടെന്‍ണ്ടര്‍ വിളിച്ച് വിമാനക്കൂലി ഏകീകരിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സിറ്റി ടവറില്‍ നടന്ന കേരള മുസ്ലിം ജമാഅത്ത് കൗണ്സില്‍ യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കണ്‍വീനര്‍ കലാപ്രേമി ബഷീര്‍ ബാബു ഉത്ഘാടനം ചെയ്തു. അല്‍ഹാജ് ബദറുദ്ദീന്‍ മൗലവി, എം.മുഹമ്മദ് മാഹിന്‍, ഖാലിദ് പൊവ്വല്‍, റൗഫ് ബാവിക്കര, കെ.പി.എസ് വിദ്യാനഗര്‍, റഫീഖ്, അനസ് എതിര്‍ത്തോട് സംസാരിച്ചു.  ജില്ലാ അഡ്ഹോക്...

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2018)  പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പോലീസ് ശുഭപ്രതീക്ഷയില്‍. കൊല നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ഘാതകരെ കണ്ടെത്താന്‍ കഴിയാതെ പോലീസ് രൂക്ഷ വിമര്‍ശനം നേരിടുമ്പോഴാണ് കേസിന് തുമ്പു കണ്ടെത്താന്‍ കഴിയുമെന്ന് അന്വേഷണ സംഘത്തിന് ശുഭപ്രതീക്ഷയുള്ളത്. കൊലപാതകം സംബന്ധിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുമ്പോഴും പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാണ്. കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നംഗ സംഘത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച ഒരു വിവരം പോലും ചോരാതെ പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. തദ്ദേശീയമായും അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദഗ്ധരായ ഒരു സംഘം ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ തമ്പടിച്ച് അന്വേഷണം നടത്തിവരികയാണ്. സംശയിക്കപ്പെടുന്ന രണ്ടുപേരെ കണ്ടെത്താനായാല്‍ ജാനകി വധക്കേസില്‍ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഉറച്ച വിശ്വാസം. Related News: ജാനകി വധം; ബി...

പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു

Image
മഞ്ചേരി : (www.evisionnews.co)മഞ്ചേരിയില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. കല്‍പ്പകഞ്ചേരി സ്വദേശിനി ഷഫ്ന ഈ മാസം 11 നാണ് പ്രസവത്തിനിടെ മരിച്ചത്. മഞ്ചേരിയിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വച്ചായിരുന്നു മരണം.കുടുംബത്തിന് പരാതിയില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ മറവു ചെയ്യുകയായിരുന്നു. പിന്നീട് ആരോഗ്യ വകപ്പു നടത്തിയ അന്വേഷണത്തില്‍ ചികില്‍സാ പിഴവ് കണ്ടെത്തുകയും പൊലിസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.പ്രകൃതി ചികിത്സാ കേന്ദ്രം നടത്തിയ ആബിര്‍ ഹൈദറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. Powered by Info News For You

വാഹനാപകടത്തില്‍ പരിക്കേറ്റയാൾക്ക് 44ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Image
കാസര്‍കോട്: (www.evisionnews.co)വാഹനാപകടത്തില്‍ പരിക്കേറ്റ ഹോട്ടല്‍ തൊഴിലാളിക്ക് 44ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ബദിരിയാ നഗര്‍ സിഎം ഹൗസിലെ സി മമ്മുഹാജിയുടെ മകന്‍ മുഹമ്മദ് ഹനീഫിന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്നാണ് കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ കോടതി, ജില്ലാ സെക്ഷന്‍സ് ജഡ്ജ് മനോഹര്‍ കിണി വിധിച്ചത്. നഷ്ടപരിഹാരമായി 36,33,500 രൂപയും കോടതി ചിലവും പലിശയും ഉള്‍പ്പെടെ 44 ലക്ഷം രൂപ നല്‍കാനാണ് വിധി. 2015 ഒക്ടോബര്‍ 16ന് രാവിലെ എട്ടരയോടെ ബംബ്രാണ, ആരിക്കാടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് ഹനീഫിന് ഗുരുതരമായി പരിക്കേറ്റത്. പരാതിക്കാരന് വേണ്ടി അഡ്വ എ ഗോപാലന്‍ നായര്‍, അഡ്വ മണിയമ്മ പിപി എന്നിവരാണ് കോടതിയില്‍ ഹാജരായത്. Powered by Info News For You

ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Image
തൃശൂര്‍: (www.evisionnews.co)സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുജിത്ത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവര്‍ മിഥുനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനു സമീപത്ത് വെച്ചാണ് കൊരുമ്പാശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാലിന് മര്‍ദ്ദനമേറ്റത്. ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്ന ഓട്ടോ ഡ്രൈവറായ മിഥുന്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷവും പ്രതി ഭീഷണി മുഴക്കി, വെല്ലുവിളിച്ചതായും പറയുന്നു. പ്രവാസിയായിരുന്ന പിതാവിന്റെ ഏക പ്രതീക്ഷയാണ് സുജിത്തിന്റെ മരണത്തോടെ ഇല്ലാതായത്. ശാന്ത സ്വഭാവക്കാരനായ സുജിത്ത് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട ...

സഹോദരിമാരുടെയും കുഞ്ഞിന്റെയും മരണം നാടിനെ നടുക്കി; ട്രെയിന്‍ തട്ടിയത് മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ

Image
മഞ്ചേശ്വരം: (www.kasargodvartha.com 31.01.2018)  സഹോദരിമാരുടെയും കുഞ്ഞിന്റെയും മരണം നാടിനെ നടുക്കി. മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് സഹോദരിമാരും പിഞ്ചുകുഞ്ഞും ദാരുണമായി ട്രെയിന്‍ തട്ടി മരിച്ചത്. മംഗളൂരുവില്‍ വ്യാപാരിയായ മഞ്ചേശ്വരം പൊസോട് സത്യടുക്കയിലെ മൊയ്തീന്റെ ഭാര്യ ആമിന (45), ഇവരുടെ സഹോദരിയും മസ്‌കത്തില്‍ ജോലി ചെയ്യുന്ന കുഞ്ചത്തൂരിലെ അബ്ദുല്ലയുടെ ഭാര്യയുമായ ആഇശ (37), ആഇശയുടെ മകന്‍ ഷാമില്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രെയിന്‍ എഞ്ചിനാണ് മൂന്നു പേരെയും ഇടിച്ചുതെറിപ്പിച്ചത്. ഇവരെല്ലാം തന്നെ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഛിന്നഭിന്നമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ മാര്‍ക്കറ്റിലേക്ക് പോകാനായി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ മേല്‍പാലം ഉണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ സമീപത്തെ നടവഴിയാണ് പ്രധാനമായും പാളം മുറിച്ചു കടക്കാന്‍ ഉപയോഗിക്കുന്നത്. ദേശീയപാതയില്‍നിന്ന് എളുപ്പമ...

എന്തിനാ ലക്ഷ്മി മോളേ ഇങ്ങനെ എന്നെ കൊല്ലാകൊല ചെയ്യുന്നത്? കാര്‍ട്ടൂണ്‍: നവാസ് കൊണോംപാറ

Image
(www.kvartha.com 31.01.2018)  ഹണി ട്രാപ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എല്‍ ഡി എഫ് മന്ത്രിസഭയിലേക്ക് നാളെ വീണ്ടും തിരികെ എത്താനിരിക്കെ എ കെ ശശീന്ദ്രനെതിരെ മുമ്പ് പരാതി നല്‍കിയ മഹാലക്ഷ്മി എന്ന യുവതി വീണ്ടും പരാതിയുമായി രംഗത്തെത്തിയത് സര്‍ക്കാറിനും എന്‍ സി പി ക്കും ശശീന്ദ്രനും കീറാമുട്ടിയായിരിക്കുകയാണ്. ശശീന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാണ് യുവതി വീണ്ടും ആവശ്യപ്പെടുന്നത്. കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ Keywords:  Kerala, Cartoon, Minister, Phone call, Honey trap case: cartoon by Navas Konompara  Powered by Info News For You

മരുന്നിനൊപ്പം സംഗീത സാന്ത്വനവുമായി ജനറലാശുപത്രിയിലെ ഡോക്ടര്‍മാര്‍

Image
കൊച്ചി: (www.kasargodvartha.com 31.01.2018)   എറണാകുളം ജനറലാശുപത്രിയില്‍ സംഗീതത്തിന്റെ ഇരൂനൂറിലേറെ വേദികളിലുടെ ലഭിച്ച സാന്ത്വനത്തിനു പിന്നാലെ അവിടെത്തന്നെയുള്ള രണ്ടു ഡോക്ടര്‍മാരും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതത്തിന്റെ വക്താക്കളായി. മരുന്നിനൊപ്പം സംഗീതത്തിലൂടെയും തങ്ങള്‍ക്ക് രോഗസാന്ത്വനം നല്‍കാനാകും എന്ന് തെളിയിച്ചുകൊണ്ട്  ജനറല്‍ ആശുപത്രിയിലെ റാണി ജെ എസും ശ്രീധര്‍കുമാറുമാണ് തങ്ങളുടെ സ്വരമാധുരി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറില്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ 205ാമത് ലക്കമായിരുന്നു ബുധനാഴ്ച. ഗൈനക്കോളജിസ്റ്റ് ഡോ. റാണിയും ശിശുരോഗ വിദഗ്ധനായ ഡോ ശ്രീധറും ഗായകരായ സരിത ജലീല്‍, സുനില്‍ പരിയാരം, രതീഷ് മാധവന്‍ എന്നിവര്‍ക്കൊപ്പമാണ് ഗായകരായത്. ദേവദാരു പൂത്തു... എന്ന ഹിറ്റ് ഗാനത്തോടെ ഡോ. റാണിയാണ് പരിപാടി തുടങ്ങിയത്. പൂമാനമേ..., തു ജഹാം...

അധികാരത്തിലെത്തിയാല്‍ ജി എസ് ടിയില്‍ മാറ്റം വരുത്തും; നിര്‍ണ്ണായകവാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

Image
ഷില്ലോംഗ്: (www.kvartha.com 31.01.2018) കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി നികുതിസമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടിയെ ലഘുകരിച്ച് ജനോപകാരപ്രദമോയ മാറ്റങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മേഘാലയ നിയമഭസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷില്ലോംഗില്‍ നടന്ന സംവാദചടങ്ങിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. മേഘാലയയില്‍ സ്ത്രീകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ആര്‍ എസ് എസ് വനിതകളെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: National, News, Politics, Congress, GST, Election, Rahul Gandhi, Manipur, Imphal, Will Bring Crucial Changes In GST If We retain The Adminis...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമിനു വേണ്ടി ബൂട്ടുകെട്ടിയ ഡിഫന്‍ഡര്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക്

Image
ഇംഫാല്‍: (www.kasargodvartha.com 31.01.2018) രങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഗതിവേഗം പകരാന്‍ ഒരു ഉശിരന്‍ കളിക്കാരന്‍ പറന്നിറങ്ങുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, രാജ്യങ്ങളുടെ പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ ആര്യന്‍ വില്യംസാണ് ഇന്ത്യന്‍ ടീമിന്റെ പ്രതിരോധക്കോട്ടയ്ക്ക് മണിച്ചിത്രത്താഴിട്ടുപൂട്ടാനായി നീലക്കുപ്പായത്തിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ബേണ്‍ലിയില്‍ കളിച്ച താരമാണ് വില്യംസ്. നിലവില്‍ ഐ ലീഗ് ക്ലബ്ബായ നെറോക്കയുടെ താരമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ തന്റെ ബ്രിട്ടീഷ് പൗരത്വവും ഓസ്‌ട്രേലിയന്‍ പൗരത്വവും ഉപേക്ഷിച്ച് ന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരിക്കുകയാണ് വില്യംസ്. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് ഈ 24കാരന്‍ പറയുന്നു. വില്യംസിന്റെ സഹോദരങ്ങള്‍ ഓ,്‌ട്രേലിയന്‍ ദേശീയ ടീമിനുവേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ളവരാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക...

ലാമിനേറ്റഡ് പേപ്പറിനു വിട; ഡ്രൈവിങ് ലൈസന്‍സ് പ്ലാസ്റ്റിക് കാര്‍ഡാകും

Image
തിരുവനന്തപുരം : ലാമിനേറ്റഡ് പേപ്പര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനിയില്ല. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാര്‍ഡുകള്‍ തയാറാക്കുക. കുടപ്പനക്കുന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, കരുനാഗപ്പള്ളി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം നടപ്പാക്കി. ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും. കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലും പുതിയ കാര്‍ഡ് നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. P...

എറണാകുളം-കോട്ടയം പാസഞ്ചര്‍ സര്‍വ്വീസ് റദ്ദാക്കി

Image
കൊച്ചി: (www.evisionnews.co) ബുധനാഴ്ച രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍ സര്‍വ്വീസ് റദ്ദാക്കിയതായി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. കൂടാതെ നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലും, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ആലുവയിലും സര്‍വ്വീസ് അവസാനിപ്പിക്കും. ബിലാസ്പുര്‍-തിരുനെല്‍വേലി എക്സ്പ്രസ് ഇടപ്പള്ളിയില്‍ രണ്ടര മണിക്കൂ-റോളം പിടിച്ചിടും.ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് കളമശേരിയിലും, മാംഗളൂര്‍-തിരുവനന്തപുരം എക്സ്പ്രസ് ആലുവയിലും 40 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട് Powered by Info News For You

11 രൂപയ്ക്ക് ആഡ് ഓണ്‍ ഓഫറുമായി ജിയോ

Image
മുംബൈ ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്‌സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. അത് കൂടാതെ ജിയോ വേറെ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ ഓഫറുകള്‍ ഇനിയും ജിയോയില്‍ നിന്നും ഈ വര്‍ഷം പ്രതീക്ഷിക്കാം .ജനുവരി 26നു ജിയോ പുറത്തിറക്കിയ ഓഫറുകളാണിത് .പക്ഷെ ഇത് ജിയോയുടെ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭ്യമാകുക Powered by Info News For You

ചന്ദ്രഗ്രഹണ സമയത്ത് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ നട തുറന്ന് പൂജ നടത്തുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രം ഇതാണ്! ക്ഷേത്രത്തിന്റെ പ്രത്യേകത അറിയണോ?

Image
കോട്ടയം: (www.kvartha.com 31.01.2018) ചന്ദ്രഗ്രഹണ സമയത്ത് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെല്ലാം അടഞ്ഞുകിടക്കുമ്പോഴും ഈ ക്ഷേത്രം തുറന്ന് പൂജാകര്‍മങ്ങള്‍ മുടങ്ങാതെ നടക്കുന്നു. സൂപ്പര്‍മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും ഒരുമിക്കുന്ന അപൂര്‍വതയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്നാല്‍ പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് പോലും തുറന്നിരിക്കുന്ന ആ മഹാ ക്ഷേത്രമാണ് കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇന്ത്യയില്‍ തന്നെ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട്. 1500 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവാര്‍പ്പില്‍ എന്നും പുലര്‍ച്ചെ രണ്ടുമണിക്കാണ് നട തുറക്കുന്നത്. കംസ നിഗ്രഹത്തിന് ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന ശ്രീകൃഷ്ണനാണ് തിരുവാര്‍പ്പിലെ പ്രതിഷ്ഠ. നിവേദ്യം മുടക്കാന്‍ പാടില്ലെന്നതിനാലാണ് പൂജകള്‍ മുടക്കം കൂടാതെ ക്ഷേത്രത്തില്‍ നടത്തുന്നത്. ഒരിക്കല്‍ വളരെ നേരം നീണ്ടുനിന്ന ഒരു ഗ്രഹണ സമയത്ത് പൂജ മുടങ്ങിയെന്നും ...

ഇങ്ങനെയൊക്കെ ഔട്ടാവാനാകുമോ...? അജ്മാന്‍ ടിട്വന്റി ലീഗില്‍ ഒത്തുകളി വിവാദം (വീഡിയോ )

Image
അജ്മാന്‍: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി പുറത്താകുന്നത് എത്രയോ തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഒന്നെങ്കില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചിലോ അതല്ലെങ്കില്‍ മോശം ഷോട്ടിന് ശ്രമിച്ചോ ഒക്കെയാണ് ഇങ്ങനെ സംഭവിക്കുക. എന്നാല്‍ ആവശ്യമില്ലാതെ ക്രീസില്‍ നിന്ന് കയറി സ്റ്റമ്പിങ്ങില്‍ പുറത്താകുകയും ക്രീസില്‍ ഓടിയെത്താനുള്ള അവസരമുണ്ടായിട്ടും അതിന് ശ്രമിക്കാതെ റണ്‍ഔട്ടാകുകയും ചെയ്യുന്നതു കണ്ടാല്‍ നമുക്കെന്ത് തോന്നും. കളി തോല്‍ക്കാന്‍ വേണ്ടി കളിക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുക. ഇത്തരമൊരു കളി അജ്മാന്‍ ഓള്‍ സ്റ്റാര്‍ ടിട്വന്റി ലീഗില്‍ നടന്നു. ക്രിക്കറ്റ് ലോകത്തെയാകെ അമ്പരിപ്പിച്ച ഒരു ഇന്നിങ്സായിരുന്നു ദുബായ് സ്റ്റാര്‍സിന്റെ ബാറ്റ്സ്മാന്‍മാര്‍ പുറത്തെടുത്തത്. ഷാര്‍ജ വാരിയേഴ്സിനെതിരെ 136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ദുബായ് സ്റ്റാര്‍സിന്റെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിടുകയായിരുന്നു. തുടര്‍ന്ന് 46 റണ്‍സിന് ദുബായ് സ്റ്റാര്‍സിലെ എല്ലാവരും പുറത്താകുകയും ചെയ്തു. നിയോ സ്പോര്‍ട്സില്‍ ലൈവ് ടെലികാസ്റ്റ് വന്ന ഈ മത്സരത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒറ്റ...

എല്ലാം നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലതുതന്നെ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തിത്തരാനും സഹായിക്കണമെന്ന് മാധ്യമങ്ങളോട് ശശീന്ദ്രന്‍

Image
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) എല്ലാ കാര്യത്തിലും തന്നെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന താല്‍പര്യത്തില്‍ സന്തോഷമുണ്ടെന്നും ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തിത്തരാനും സഹായിക്കണമെന്നും മാധ്യമങ്ങളോട് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഫോണ്‍കെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജിക്കാരി. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമാ...

യുഎഇയില്‍ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടന്‍

Image
ദുബൈ  യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണു മോചനത്തിനു വഴിയൊരുങ്ങിയത്. രാമചന്ദ്രനെതിരെ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു കേസു കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കും. അതേസമയം, യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെത്തന്നെ താമസിച്ചു കടംവീട്ടാമെന്നാണ് ഉറപ്പ്. ഇതുമായി ബന്ധപ്പെട്ടു മൂന്നുവര്‍ഷത്തേക്കാണു ദുബായ് കോടതി രാമചന്ദ്രനെ ശിക്ഷിച്ചത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയതാണു ശിക്ഷയ്ക്കു കാരണം. ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം തടവിലാണ്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പരാതി നല്‍കിയിരുന്നു. രാമചന്ദ്രന്റെ പ്രായവും മറ്റു കേസുകളില്‍ പ്രതിയാകാത്തതും അനുകൂലമായി. ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍മോചിതനാകുമെന്നാണു...

നാവികസേനയ്ക്കു കരുത്തായി ഐഎന്‍എസ് കരഞ്ച്

Image
മുംബൈ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് നാവികസേനയ്ക്കു സ്വന്തമായി. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ ഐഎന്‍എസ് കരഞ്ച് നീറ്റിലിറക്കി. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ മുഖ്യാതിഥിയായിരുന്നു. ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മിച്ച അന്തര്‍വാഹിനി ഏതുതരം യുദ്ധമേഖലയിലും പ്രവര്‍ത്തിപ്പിക്കാം. സൂക്ഷ്മതയോടെ ശത്രുവിനെ തകര്‍ക്കാനുള്ള കഴിവ്, കുറഞ്ഞ ശബ്ദം, ജലത്തോട് ഇഴുകിച്ചേരുന്ന രൂപകല്‍പന തുടങ്ങിയവ കരഞ്ചിന്റെ പ്രത്യേകതകളാണ്. കടലിലെയും കരയിലെയും ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാവുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവരശേഖരണം, കുഴിമിന്നല്‍ പാകല്‍, പ്രദേശ നിരീക്ഷണം തുടങ്ങിയവയ്ക്കും ഉപയോഗിക്കാം. 1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. പ്രൊജക്ട്-75 ഇന്ത്യയുടെ ഭാഗമായി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളാണു രാജ്യം നിര്‍മിക്കുന്നത്. Powered by Info News For You

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Image
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി തന്നെ പെന്‍ഷന്‍ തുക നല്‍കും. ഇക്കാര്യത്തില്‍ ദിവസങ്ങള്‍ക്കകം തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംവരണം ഇല്ലാതാക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമില്ലാതെയാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയല്ല ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Thiruvananthapuram, Kerala, news, Pinarayi-Vijayan, Top-Headlines, KSRTC, Pension, CM on KSRTC Pension. Powered by Info News For You

മോശമായി സ്പര്‍ശിച്ചപ്പോള്‍ തള്ളിമാറ്റി, ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചു; കലി കയറിയ യുവാവ് 19കാരിയുടെ തല മദ്യക്കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു

Image
സ്റ്റോക്ക് ഹോം: (www.kvartha.com 31.01.2018) മോശമായി സ്പര്‍ശിച്ചപ്പോള്‍ തള്ളിമാറ്റി, ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചു ഇതോടെ കലി കയറിയ യുവാവ് 19കാരിയുടെ തല മദ്യക്കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു. തലപൊട്ടി ദേഹമാസകലം രക്തം ഒലിച്ചിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വീഡനിലെ മാല്‍മോയിലെ ബാബെല്‍ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ശനിയാഴ്ചയായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. സോഫി ജോഹാന്‍സണ്‍ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഡാന്‍സിനിടിയില്‍ പിന്‍ഭാഗത്തും കാലുകള്‍ക്കിടയിലൂടെ രഹസ്യഭാഗത്തും സ്പര്‍ശിച്ച യുവാവിനെ പെണ്‍കുട്ടി പിടിച്ചു തള്ളിയെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതെ ഇയാള്‍ ആലിംഗനം ചെയ്യാനും ബലാത്സംഗം ചെയ്യാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പെണ്‍കുട്ടി തടഞ്ഞെങ്കിലും അയാള്‍ മുഖത്ത് അടിക്കുകയും അവിടെയിരുന്ന മദ്യക്കുപ്പി എടുത്ത് യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. തലപൊട്ടി മുഖത്തും നെഞ്ചിലും രക്തവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിന് സാമൂഹ്യ മാധ്യമ...

മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി

Image
ന്യൂഡല്‍ഹി: (www.kasargodvartha.com 31.01.2018) മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. കാശ്മീരിലെ ഷോപ്പിയാനില്‍ സാധാരണ പൗരന്മാരെ വധിച്ച പട്ടാളക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രതിരോധ മന്ത്രി അനുമതി നല്‍കിയെന്ന കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെയാണ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയത്. മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി പറയണമെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. അല്ലാത്ത പക്ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നടപടിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത് പ്രതിരോധ മന്ത്രിയുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണെന്ന് മെഹ്ബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിരോധമന്ത്രി വ്യക്തതവരുത്താത്തത് വളരെ ആശ്ചര്യത്തോടെയാണ് കാണുന്നത്. ഇപ്പോഴും തുടരുന്ന നിശബ്ദതയുടെ അര്‍ത്...

13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ്

Image
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ കൂടി ഒത്താശയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. ഗള്‍ഫില്‍ ജോലി നോക്കുന്ന മലയാളികള്‍ക്ക് ഈ സംഭവം അപമാനമുണ്ടാക്കിയെന്നും ഹസന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ നടക്കില്ലെന്ന് ധിക്കാരപരമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഹസന്‍ ആരോപിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) ...

ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവതി വീണ്ടും രംഗത്ത്; കീഴ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യം

Image
കൊച്ചി: (www.kvartha.com 31.01.2018) ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവതി വീണ്ടും രംഗത്ത്. കീഴ് കോടതി വിധി റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും കൂടി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. അതിനിടെയാണ് കുരുക്കുമായി മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയിലെത്തിരിക്കുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത...

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Image
ചീമേനി: (www.kasargodvartha.com 31.01.2018)   ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ നിഷ്ഠൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. ബുധനാഴ്ച രാവിലെ ചീമേനി ടൗണിലെ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായാണ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി കെ ഫെസല്‍, ഹസൈനാര്‍ മൗലവി, സി കെ സുഭാഷ്, ടി വി കുഞ്ഞിരാമന്‍, കെ ബാലന്‍, ടി പി ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. Related News: ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പ...