HRC Notice | യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസ്; പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍
കോഴിക്കോട്: (www.kvartha.com) യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസില്‍ പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമീഷന്‍ വിളിച്ചു വരുത്തും. ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ചാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ചതെന്നാണ് പരാതി. ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമീഷനര്‍ക്കാണ് കമീഷന്‍ നോടീസയച്ചത്. നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോന്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നേരിട്ട് ഹാജരാകാനാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നോടീസ് നല്‍കിയത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാന്‍ അവസരം നഷ്ടമായെന്ന പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്റ് കമീഷനര്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമീഷന്‍ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പിക്കണം. ഒക്‌ടോബര്‍ 22 -ാം തിയതി പി എസ് സി പ...