Posts

Showing posts from December, 2019

അയല്‍വാസിയായ 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചു; വിവാഹിതയായ യുവതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Image
കല്‍പ്പറ്റ: (www.kvartha.com 01.01.2020) 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കുട്ടിയെ ചൂഷണം ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീക്കതിരെ പരാതി നില്‍കിയത്. Keywords:  Kerala, Wayanad, News, Molestation, Arrested, Remanded, Women, Student, Molestation: Women arrested with POCSO  Powered by Info News For You

നാലര മാസത്തിന് ശേഷം പുതുവര്‍ഷത്തില്‍ കശ്മീരില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു

Image
ശ്രീനഗര്‍: (www.kvartha.com 01.01.2020)  നാലര മാസത്തിന് ശേഷം കശ്മീരില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്എംഎസ് സേവനം ലഭ്യമായിത്തുടങ്ങിയത്. ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി മുതല്‍ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കശ്മീര്‍ ഭരണവക്താവ് റോഹിത് കന്‍സാല്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്...

ജനുവരി 08 ലെ ദേശീയപണിമുടക്ക്: കേരള കര്‍ഷകസംഘം ഗ്രാമീണ ഹര്‍ത്താലിലേക്ക്, ജനുവരി 2, 3 തീയ്യതികളില്‍ വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകടനം

Image
കാസര്‍കോട്: (https://ift.tt/2SGwYsg)  സംയുക്തട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ മുഴുവന്‍ കൃഷിക്കാരും പങ്കെടുക്കണമെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നവഉദാരവല്‍കരണ സാമ്പത്തിക നയം അതിവേഗത്തില്‍ നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ മൂലം ഇന്ത്യ വമ്പിച്ച സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ഏതാനും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുമ്പോള്‍, ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ദുരിതം പേറുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ പോലും വാങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഉത്പാദമുരടിപ്പും, അതിന്റെ ഫലമായി വലിയ തോതില്‍ തൊഴില്‍ നഷ്ടവും ഉള്‍പ്പെടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഉത്തേജക പാക്കേജുകള്‍ ഒന്നും ഫലം കാണുന്നില്ലെന്ന് കര്‍ഷകസംഘം നേതാക്കള്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നില അഭംഗുരം തുടരുകയാണ്. കാര്‍ഷിക മേഖല സമ്പൂര്‍ണ തകര്‍ച്ചയിലാണ്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല. കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവുന്നു. കൃഷി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കുന്നു. ജനുവരി 08ലെ പൊതു പ...

'ലൈഫ്' പദ്ധതി അവസാനഘട്ടത്തില്‍: തളിരിടുന്നത് 6327 കുടുംബങ്ങളുടെ സ്വപ്‌നം

Image
കാസര്‍കോട്: (www.kasargodvartha.com 01.01.2020) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ലൈഫ്' പദ്ധതി അവസാനഘട്ടത്തില്‍. പദ്ധതിയിലൂടെ തളിരിടുന്നത് 6327 കുടുംബങ്ങളുടെ സ്വപ്‌നം. മുഴുവന്‍ കുടുംബത്തിനും സ്വന്തമായി വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ് പിഎംഎവൈ. ഇത്തരം വീടുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലെക്കെത്തിയിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച രണ്ടുലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. ജില്ലയില്‍ 6327 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ പറയുന്നു. 26ന് മുമ്പ് 673 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറും. മുഴുവന്‍ ഭവനരഹിതര്‍ക്കും ലൈഫ്, പിഎംഎവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ ഗ്രാമസഭ അംഗീകരിച്ച 8168 ഗുണഭോക്താക്കളാണുള്ളത്. ലൈഫ് പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട 3371 കുടുംബങ്ങളില്‍ 2038 വീടും നിര്‍മിച്ചു. 69 എണ്ണം പണി തുടങ്ങിയില്ല. 1264 വീടുകളുടെ നിര്‍മാണം നടക്കുന്നുമുണ്ട്. ഇതില്‍ 146 എണ്ണം തറ വരെയും 315 എണ്ണം ഭിത്തിവരെയും 803 എണ്ണം മേല്‍ക്കൂര വരെയും പൂ...

വര്‍ക് ഷോപ്പ് ഉടമയെ കടയില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി

Image
നീലേശ്വരം: (https://ift.tt/2SGwYsg)  വര്‍ക് ഷോപ്പ് ഉടമയെ കടയില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. തീര്‍ത്ഥങ്കരയിലെ ലക്കി ലൈഫ് ടൂവീലര്‍ വര്‍ക്ഷോപ്പ് ഉടമ ടി ശോഭിത്ത് ആണ് അക്രമത്തിനിരയായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവമെന്ന് പറയുന്നു. കടയില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ശോഭിത്ത് പരാതിപ്പെട്ടു. അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ്സ് കേരള നീലേശ്വരം യൂണിറ്റ് അംഗം കൂടിയാണ് ശോഭിത്ത്. അസാസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് ജില്ലാ കമ്മിറ്റിയും നീലേശ്വരം യൂണിറ്റ് കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, Attack, Crime, Work shop owner attacked by 2   < !- START disa...

കടലാമ മുട്ടകള്‍ കണ്ടെത്തി: കുഴിക്കു വേലി കെട്ടി നെയ്തല്‍ പ്രവര്‍ത്തകര്‍

Image
നീലേശ്വരം: (www.kasargodvartha.com 01.01.2020) തൈക്കടപ്പുറം നെയ്തല്‍ തീരത്ത് കടലാമ മുട്ടകള്‍ കണ്ടെത്തി. മുട്ടയിട്ട കുഴിക്കു വേലി കെട്ടി സംരക്ഷിക്കാനൊരുങ്ങി നെയ്തല്‍ പ്രവര്‍ത്തകര്‍. ഇന്‍സിടു രീതിയില്‍ മുട്ടകള്‍ വിരിയിച്ചെടുക്കാനാണു ഇവരുടെ ശ്രമം. മുട്ടകള്‍ കുഴിയില്‍ നിന്നു പുറത്തെടുക്കാതെ തന്നെ ജൈവ വേലി കെട്ടി സംരക്ഷിക്കുന്ന രീതിയാണിത്. പ്രദേശവാസികളായ പി.കെ.പവനന്‍, കെ.രാജന്‍ എന്നിവരാണ് കടലാമ മുട്ടകള്‍ കണ്ടത് ഉടന്‍ തന്നെ നെയ്തല്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )   < !- START disable copy paste -->    Keywords: News, kasaragod, Kerala, Sea, Neeleswaram, Found sea turtle eggs Powered by Info News For You

ഒന്നിക്കാം സംവദിക്കാം മുന്നേറാം; രണ്ടാം ലോക കേരള സഭയ്‌ക്കൊരുങ്ങി നിശാഗന്ധി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും; പങ്കെടുക്കുന്നത് 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

Image
തിരുവനന്തപുരം: (www.kvartha.com 01.01.2020) ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോക കേരള സഭയ്‌ക്കൊരുങ്ങി നിശാഗന്ധി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്നതിനായാണ് ലോക കേരളസഭയ്ക്ക് തുടക്കം കുറിച്ചത്. കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടന പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രസംഗം നടത്തും. മൂന്ന് ദിവസമാണ് സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ശശ...

കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; സ്‌പോണ്‍സറെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു, അന്വേഷണം ആരംഭിച്ച് പോലീസ്

Image
കുവൈത്ത് സിറ്റി: (www.kvartha.com 01.01.2020) കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സ്‌പോണ്‍സറായ കുവൈത്ത് പൗരനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജീനെലിന്‍ പഡേണല്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനി തൊഴിലാളിയാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് രംഗത്തു വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്‌പോണ്‍സര്‍ തന്നെയാണ് ഇവരെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന 2018 മേയിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊ...

എഞ്ചിന്‍ ബോക്‌സിന് മുകളിലിരിക്കാന്‍ ബസില്‍ തമ്മിലടി; പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു; 2 സ്ത്രീകള്‍ക്ക് പരിക്ക്

Image
മറയൂര്‍: (www.kvartha.com 01.01.2020) എഞ്ചിന്‍ ബോക്‌സിന് മുകളിലിരിക്കാന്‍ ബസില്‍ സ്ത്രീകളുടെ തമ്മിലടി. തിരക്കുള്ള ബസില്‍ ഇരിപ്പിടത്തിനായുള്ള തര്‍ക്കത്തിനൊടുവിലാണ് യാത്രക്കാരികള്‍ തമ്മിലടിച്ചത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസില്‍ മറയൂരില്‍വെച്ചാണ് സംഭവം. ബസില്‍ നല്ല തിരക്കായിരുന്നു. ഇതേതുടര്‍ന്ന് മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡികല്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂര്‍വരെ സീറ്റ് കിട്ടിയില്ല. നില്‍ക്കാന്‍ പ്രയാസമായതോടെ ഇവര്‍ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട് മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമായി. പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ മറയൂര്‍ അഡീഷണല്‍ എസ് ഐ അനില്‍ കെ കെയും സംഘവുമെത്തി രണ്ടുപേരെയും ബസില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് ബസ് യ...

ഇറാഖില്‍ യു എസ് വിരുദ്ധ പ്രക്ഷോഭം; സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകര്‍ എംബസിക്കു നേരെ കല്ലെറിഞ്ഞു, നിരീക്ഷണ ക്യാമറകള്‍ പിഴുതെടുത്തു

Image
ബാഗ്ദാദ്: (www.kvartha.com 01.01.2020) യുഎസ് വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാഖി പ്രക്ഷോഭകര്‍ യുഎസ് എംബസി ആക്രമിച്ചു. ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയുടെ ചുറ്റുമതില്‍ കടന്നാണ് സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍ എംബസിക്കു നേരേ കല്ലെറിയുകയും നിരീക്ഷണ ക്യാമറകള്‍ പിഴുതെടുക്കുകയും ചെയ്തത്. ഇറാന്‍ പിന്തുണയുള്ള ഷിയാ സംഘടനയായ ഹാഷിദ് അല്‍ ഷാബിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. സുരക്ഷാഭീഷണി പരിഗണിച്ചു സ്ഥാനപതിയെയും മറ്റ് ഉദ്യോഗസ്ഥരെയും നേരത്തേ തന്നെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യു എസ് സൈനിക ക്യാംപിനുനേരെ ഹാഷിദ് അല്‍ ഷാബിയുടെ സായുധവിഭാഗമായ കത്തബ് ഹിസ്ബുല്ല പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സൈന്യത്തിന്റെ കരാറുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഇറാഖിലും സിറിയയിലുമുള്ള അഞ്ച് ഹിസ്ബുല്ല താവളങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു കാരണം. ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കാനായി 5,200 യുഎസ് സൈനികര്‍ ഇറാഖിലുണ്ട്. 'അമേരിക്ക തുലയട്ടെ'എന്ന മുദ്രാവാക്യമുയര്‍ത്തിയെത്തിയ പ്രക്ഷോഭകര്...

ഇനി ട്രെയിന്‍ യാത്രാ ചെലവും കൂടും; നിരക്കു വര്‍ധനവ് പ്രാബല്യത്തില്‍; അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധിപ്പിച്ചു; സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല

Image
ന്യൂഡല്‍ഹി: (www.kvartha.com 01.01.2020) ഇനി ട്രെയിന്‍ യാത്രാ ചെലവും കൂടും. ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ച നിരക്കു വര്‍ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ധനവ്. എന്നാല്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി ക്ലാസുകളിലാണ് കിലോമീറ്ററിന് രണ്ട് പൈസയെന്ന നിലയില്‍ നിരക്ക് വര്‍ധിപ്പിച്ചത്. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയില്‍ മാറ്റമില്ലെന്നും നേരത്തെ തന്നെ ബുക്ക്ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്കു വര്‍ധന ബാധകമാകില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. രാജധാനി, ശദാബ്ധി ട്രെയിനുകള്‍ക്കും നിരക്ക് മാറ്റം ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകളിലെ നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റമില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് മാറ്റം ബാധകമാകില്ല. ബജറ്റിന് മുന്‍പാണ് ഈ നിരക്ക് വര്‍ധന. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇനി ചെലവേറും എന്ന് ഉ...

എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെ' പുതുവത്സര ആശംസകള്‍ അറിയിച്ച് മോദി

Image
ദേശീയം (www.evisionnews.co): ലോകം പുതുവത്സരം ആഘോഷിക്കുമ്പോള്‍ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്. രാജ്യം 2019 ല്‍ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ പരിണാമത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വര്‍ഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി വീഡിയോ പങ്കുവെച്ചു കൊണ്ട് മോദി കുറിച്ചു. 2019 എന്നെഴുതിയ കടല്‍ത്തീരത്തു കൂടി ഒരു സ്ത്രീ ഓടുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന വീഡിയോയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയും റാഫേല്‍ വിമാനവും പി വി സിന്ധു, മേരി കോം തുടങ്ങിയ കായിക താരങ്ങളുടെ ഇന്ത്യക്കായുള്ള മെഡല്‍ നേട്ടങ്ങള്‍ എന്നിവയും ചിത്രീകരിച്ചിട്ടുണ്ട്. Powered by Info News For You

പൗരത്വ നിയമത്തിനെതിരെ പ്രമേയം: പിണറായിക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്

Image
ദേശീയം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച സംഭവത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. രാജ്യസഭാ അവകാശ സമിതിയിലെ അംഗം കൂടിയാണ് നരസിംഹ റാവു. ചൊവ്വാഴ്ചയാണ് കേരളാ നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. കേരള നിയമസഭയിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്ത...

കിം ഉറച്ചുതന്നെ; പുതുവര്‍ഷത്തില്‍ ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി; പുതിയ ആയുധം ഉടന്‍ എത്തും

Image
സോള്‍: (www.kvartha.com 01.01.2020) ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉടന്‍ തന്നെ തന്ത്രപ്രധാനമായ ഒരു പുതിയ ആയുധം അവതരിപ്പിക്കുമെന്നും കിം പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കിം പ്രഖ്യാപിച്ച സമയപരിധിയും കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചര്‍ച്ചകളോട് യുഎസ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കിം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള യുഎസിന്റെ സംയുക്ത സൈനികാഭ്യാസവും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചു. 2019 അവസാനിക്കും മുന്‍പ് ഇരുവിഭാഗവും അംഗീകരിക്കുന്ന ആണവ കരാറിന്മേല്‍ തീരുമാനമെടുക്കണം എന്നായിരുന്നു കിമ്മിന്റെ ആവശ്യം. മാത്രമല്ല, ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു യുഎസ് തയാറാകാത്ത സാഹചര്യത്തില്‍ കിമ്മിന്റെ ഭാഗത്തു നിന്നു പ്രകോ...

ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

Image
ബാന്ദ്ര: (www.kvartha.com 01/01/2020) ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 60കാരന്‍ അറസ്റ്റില്‍.  മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. 25 വയസുകാരിയാണ് പീഡനത്തിനിരയായത്. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ആശുപത്രി അധികൃതരോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: National, Mumbai, Maharashtra, News, Abuse, Arrest, Abuse after offering job; 60 Year old man arrested Powered by Info News For You

ലിഫ്റ്റ് തകര്‍ന്നുവീണ് ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു

Image
ഇന്‍ഡോര്‍: (www.kvartha.com 01/01/2020) ലിഫ്റ്റ് തകര്‍ന്നുവീണ് ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പടല്‍പാനി മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ താത്കാലികമായി സ്ഥാപിച്ച ലിഫ്റ്റ് ഇവര്‍ കയറിയപ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗുരുതരമായില പരിക്കേറ്റ നിധി അഗര്‍വാള്‍(40) തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: National, Madhya pradesh, News, Family, Death, ...

ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ ആറുകൊടുമുടികള്‍ കീഴടക്കി 18കാരിയായ ആദിവാസി പെണ്‍കുട്ടി; അഞ്ചുവര്‍ഷം മുമ്പ് എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡിട്ട അതേ അത്ഭുതക്കുട്ടി!

Image
ഹൈദരാബാദ്: (www.kvartha.com 01/01/2020) ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ ആറുകൊടുമുടികള്‍ കീഴടക്കി 18കാരിയായ ആദിവാസി പെണ്‍കുട്ടി. അഞ്ച് വര്‍ഷം മുന്‍പ് 13ആം വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന റെക്കാര്‍ഡിട്ട മലവത്ത് പൂര്‍ണയാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിന്‍സന്റ് മാസിഫും കീഴടക്കി പുതിയ റെക്കോര്‍ഡ് കുറിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള ആറ് കൊടുമുടികളും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി എന്ന റെക്കാര്‍ഡാണ് പൂര്‍ണ സ്വന്തം പേരിലാക്കിയത്. എവറസ്റ്റ് (ഏഷ്യ, 2014) മൗണ്ട് കിളിമഞ്ചാരോ (ആഫ്രിക്ക, 2016), മൗണ്ട് എല്‍ബ്രുസ് (യൂറോപ്പ്, 2017), മൗണ്ട് അക്കോണകാഗ്വ (തെക്കേ അമേരിക്ക, 2019 ), മൗണ്ട് കാര്‍ട്ട്സ്നെസ് (ഓഷ്യാനിയ, 2019) , മൗണ്ട് വിന്‍സന്‍ മാസിഫ്(അന്റാര്‍ട്ടിക്ക, 2019) എന്നിവയാണ് പൂര്‍ണ കീഴടക്കിയ മഹാകൊടുമുടികള്‍. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് ദേനാലി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍ണ ഇപ്പോള്‍. തെലങ്കാനയിലെ നിസാമബാദ് ജില്ലിലെ ആദിവാസി മേഖലയായ പക്കാലയാണ...

തുടര്‍ച്ചയായ ആറാം തവണയും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 'ഗ്ലോബ് സോക്കര്‍' പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്

Image
ദുബൈ: (www.kvartha.com 01/01/2020) കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. നേരത്തെ മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരവും ബാലന്‍ ഡിഓര്‍ പുരസ്‌കാരവും നേടിയ ലയണല്‍ മെസ്സിയെയും യുവേഫ പുരസ്‌കാരം നേടിയ വാന്‍ഡിക്കിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സിനെ തെരഞ്ഞെടുത്തു. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അത്ലറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സിനും. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന് ലഭിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords...

സാമ്പത്തിക ക്രമക്കേട് നടത്തി മുങ്ങിയ ലോകോത്തര കാര്‍ നിര്‍മ്മാണ കമ്പനി ഉടമ ലബനാനില്‍ 'പൊങ്ങി'; മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നീതിന്യായ വ്യവസ്ഥിതിയുടെ ബന്ദിയാകാനില്ലെന്ന് പ്രതികരണം

Image
ടോക്യോ: (www.kvartha.com 01/01/2020) സാമ്പത്തിക ക്രമക്കേട് നടത്തി ജപ്പാനില്‍ നിന്ന് മുങ്ങിയ ലോകോത്തര കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാന്‍ മോട്ടോര്‍സ് ഉടമ കാര്‍ലോസ് ഗോസന്‍ ലബനാനില്‍ 'പൊങ്ങി'. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ഗോസന്‍ ജാമ്യത്തിലിറങ്ങിയാണ് മുങ്ങിയത്. ഗോസന്‍ രക്ഷപ്പെട്ടതോടെ നാണക്കേടിലായിരിക്കുകയാണ് ജപ്പാന്‍ സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ വര്‍ഷം ഏപ്രിലില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഗോസന്‍ മുങ്ങിയത്. ജാമ്യവ്യവസ്ഥയില്‍ രാജ്യം വിടരുതെന്ന് നിബന്ധനയുള്ളതിനാല്‍ വ്യാജ പേരില്‍ പാസ്‌പോര്‍ട്ടുണ്ടാക്കി നാടുവിട്ടെന്നാണ് അനുമാനം. താന്‍ ലബനാനിലാണുള്ളതെന്നും ഇടുങ്ങിയ, മുന്‍വിധിയുള്ള, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നീതിന്യായ വ്യവസ്ഥിതിയുടെ ബന്ദിയാകാനില്ലെന്നും ഗോസന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേസില്‍ നിരപരാധിയാണെന്ന് ഗോസന്‍ ആവര്‍ത്തിച്ചു. തിങ്കളാഴ്ചയാണ് ഗോസന്‍ ലബനാനിലെത്തിയതെന്ന് സുഹൃത്തും ടെലിവിഷന്‍ അവതാരകനുമായ റിക്കാര്‍ഡോ കരം പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം-...

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍; നിരോധം ഈ ഉത്പന്നങ്ങള്‍ക്ക്

Image
തിരുവനന്തപുരം: (www.kvartha.com 01/01/2020) സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ കഴിഞ്ഞ നവംബര്‍ 17ന് ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഭേദഗതി പ്രകാരം ചില പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നീക്കിയിരുന്നു. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്ളക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം. അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്...

അതിശൈത്യത്തിലും ശഹീന്‍ബാഗില്‍ സമരച്ചൂട്; പുതുവര്‍ഷപ്പിറവിയിലും സമരാവേശത്തോടെ ജാമിഅ പരിസരത്തെ സ്ത്രീകളും കുട്ടികളും

Image
ന്യൂഡല്‍ഹി: (www.kvartha.com 01/01/2020) അതിശൈത്യത്തിലും ശഹീന്‍ബാഗില്‍ സമരച്ചൂടിന് അറുതിയില്ല. സമരാവേശത്തോടെ ജാമിഅ പരിസരത്തെ സ്ത്രീകളും കുട്ടികളും പുതുവര്‍ഷപ്പിറവിയെ വരവേറ്റു. ട്വിറ്ററില്‍ ആരംഭിച്ച 'പുതുവര്‍ഷരാവ് ശാഹീന്‍ ബാഗിലെ സ്ത്രീസമരക്കാര്‍ക്കൊപ്പം' എന്ന കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിമുതലാണ് സമരപ്പന്തലില്‍ 'ആഘോഷപ്രതിഷേധം' ആരംഭിച്ചത്. മരംകോച്ചുന്ന തണുപ്പ് വകവെയ്ക്കാതെ നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. 18 ദിവസമായി നോയിഡ കാളിന്ദികൂഞ്ച് ദേശീയപാതയോരത്ത് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്കടുത്ത് ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും സമരരംഗത്തുണ്ട്. സമരത്തെ തുടര്‍ന്ന് ആറുവരി ദേശീയപാത അടച്ചിട്ട് 18 ദിവസമായി. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചിട്ടേ വീട്ടിലേക്ക് മടങ്ങൂവെന്ന നിലപാടിലാണ് സമരക്കാര്‍. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ...

മദ്യലഹരിയില്‍ കയ്യാങ്കളി; സുഹൃത്തിനെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

Image
കോട്ടയം: (www.kvartha.com 01/01/2020) മദ്യലഹരിയിലെ കയ്യാങ്കളി കൊലപാതകത്തില്‍ അവസാനിച്ചു. തിരുവഞ്ചൂര്‍ വല്യപറമ്പില്‍ സുമിത്ത് തോമസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് കുമരകം ചൂളഭാഗം കുടിലില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച വൈകീട്ട് 6.30ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിനു മുന്നിലാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്ത് സുമിത്തുമായി രഞ്ജിത്ത് വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് കയ്യാങ്കളിയെ തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുത്തേറ്റുവീണ സുമിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം തടയാന്‍ ശ്രമിച്ച സംക്രാന്തി സ്വദേശി മാന്താറ്റില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു നജീബിന് കൈക്ക് പരിക്കേറ്റു. ഷാനു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം കത്തിവലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കുറച്ചുനാളായി ആലപ്പുഴയിലെ ലോഡ്ജില്‍ താമസിക്കുന്ന രഞ്ജിത്തിനെ സുഹൃത്ത് ബാബു കോട്ടയത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു. സുമിത...

യുവതിയുടെ തലയും മുട്ടിന് കീഴ്ഭാഗവും അറുത്ത് ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍: ഓവുചാലില്‍ നിന്നു കിട്ടിയ മൃതദേഹം കണ്ട് നാട്ടുകാര്‍ ഞെട്ടി; കൊലപാതകമെന്ന് സംശയം

Image
മുംബൈ: (www.kvartha.com 31.12.2019) തലയും മുട്ടിന് കീഴ്ഭാഗവുമില്ലാത്ത ശവശരീരം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മുംബൈ ഘട്കോപറിലെ നേവല്‍ ഗേറ്റിന് സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു. റോഡരികിലെ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' ഘട്കോപര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ കുസും വാഗ്മറെ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: News, Kerala, Mumbai, Women, Crime, Road, Dead Body, Police, Case, The woman's head and lower back were cut off and wrapped in bedsheets Powered by Info News For Y...

മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന് പള്ളിക്കരയില്‍ തുടക്കമായി

Image
പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ഉദുമ നിയോജക സമ്മേളനത്തിന് പള്ളിക്കരയില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ പതാക ഉയര്‍ത്തി. വൈറ്റ്ഗാര്‍ഡ് പരേഡും പൗരവകാശ റാലിയും മൂന്നു മണിക്ക് പൂച്ചക്കാട് നിന്ന് ആരംഭിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് പള്ളിപ്പുഴ, മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ,ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, ടി ഡി ഹസ്സന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം ബി ഷാനവാസ്, നാസര്‍ ചേറ്റിക്കുണ്ട്, നജീബ് പൂച്ചക്കാട്, റാഷിദ് കല്ലിങ്കാല്‍, ദാവുദ് പള്ളിപ്പുഴ, ആഷിഖ് റഹ്മാന്‍, സിറാജ് മഠത്തില്‍, ഷാഫി മൗവ്വല്‍, അബ്ബാസ്, ശറഫുദ്ധീന്‍, ഖാരിഹ്നി റഹ്മാന്‍, നിസാര്‍ സഫ്‌നീസ്, അമീര്‍ മസ്താന്‍ സംബന്ധിച്ചു Powered by Info News For You

ഐ പി എല്‍ 2020 മാര്‍ച്ച് 29 മുതല്‍; ആദ്യമത്സരം മുംബൈയും ഡല്‍ഹിയും തമ്മില്‍

Image
മുംബൈ: (https://ift.tt/359BYIr)  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020ന് മാര്‍ച്ച് 29 മുതല്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്താരാഷ്ട്ര മത്സരം നടക്കുന്നതിനാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാവില്ല. ഓസ്ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ടി 20 പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 29 നാണ് നടക്കുക. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ സീസണ്‍ ആരംഭിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ആദ്യമത്സരം മുതല്‍ കളിക്കാനാകും. ഇത് കണക്കിലെടുത്ത് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം മാറ്റാനുള്ള സാധ്യതയുമുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywo...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന

Image
കൊച്ചി: (https://ift.tt/359BYIr)  സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില്‍ പെട്രോളിന് 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് കൂടിയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kochi, Kerala, news, Petrol, Top-Headlines, Petrol price hiked   < !- START disable copy paste -->    Powered by Info News For You

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി എന്ന കാരണം കൊണ്ട് എല്ലാവരും ശിരസാവഹിച്ചു കൊള്ളണമെന്ന മോദിയുടെ രാജകല്‍പന അംഗീകരിക്കാനാവില്ല; ക്രിസ്തുമതവും ഇസ്ലാം മതവും അത് ആരംഭിക്കുന്ന കാലത്തുതന്നെ കേരളത്തില്‍ വന്നിട്ടുണ്ട്; പൗരത്വ നിയമ ഭേദഗതി പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Image
തിരുവനന്തപുരം: (www.kvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമം 2019 രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുകയാണ്.സര്‍വകലാശാല വിദ്യാര്‍ത്ഥികളും തൊഴിലാളികളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍പ്പെട്ടവരും ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടു വന്നിരിക്കുകയാണ്. മത വിവേചനത്തിന്റെ രീതിയിലുള്ള ഈ ഭേദഗതി അന്താരാഷ്ട്രാ സമൂഹത്തില്‍ തന്നെ നമ്മുടെ നാടിനെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്തെമ്പാടും പ്രവാസികളായി ജീവിക്കുന്ന മലയാളി സമൂഹത്തിനിടയിലും പൗരത്വ ഭേദഗതി നിയമം ആശങ്കകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ഈ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. രാജ്യത്തിന്റെ സവിശേഷതകളായി നാം അഭിമാനിക്കാറുള്ള ഘടകങ്ങളാണ് മതനിരപേക്ഷതയും അതിന്റെ ഭാഗമെന്നോണം നിലകൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടും. ഇന്ത്യയെപ്പോലെ ഇത്രയേറെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രവും ഭാഷകളും സംസ്‌കാരങ്ങളും മതവിഭാഗങ്ങളും എല്ലാം ഉണ്ടായിരുന്നിട്ടും ഒരു രാഷ്ട്രം എന്ന നിലയില്‍ നമുക്ക് നിലനില്‍ക്കാന്‍ ...

കനത്ത മൂടല്‍ മഞ്ഞിനു പുറമെ രൂക്ഷമായ വായുമലിനീകരണവും; ശ്വാസംമുട്ടി രാജ്യതലസ്ഥാനം, താളം തെറ്റി ട്രെയിന്‍ സര്‍വീസുകള്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) കനത്ത മൂടല്‍ മഞ്ഞിനു പുറമെ രൂക്ഷമായ വായുമലിനീകരണത്തിലും ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 34 ട്രെയിനുകള്‍ ചൊവ്വാഴ്ച വൈകി ഓടുകയാണ്. ഡല്‍ഹിയില്‍ ഏകദേശം രണ്ടാഴ്ചയായി അതിശൈത്യവും കനത്ത മൂടല്‍ മഞ്ഞും തുടരുകയാണ്. ഡല്‍ഹിയെ കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബോജ്കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ അപടത്തില്‍പ്പെട്ട് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) K...

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം; പറ്റില്ലെന്ന് സര്‍ക്കാര്‍

Image
തിരുവനന്തപുരം: (www.kvartha.com 31.12.2019)  പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷം ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ആവശ്യം തള്ളിയത്. ഭേദഗതി നിയമം പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഒ രാജഗോപാലിന്റെ ആരോപണം. പൗരത്വ ഭേദഗതി നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും നിയമഭേദഗതി മതവിവേചനത്തിന് ഇടയാക്കുമെന്നും നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ജീര്‍ണിച്ച ജാതിവ്യവസ്ഥ പല തട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാ...

ഡെല്‍ഹി വിമാനത്താവളത്തില്‍ 23 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) 23.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഡെല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ദേഹത്ത് ഒളിപ്പിച്ചുവെച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് വിഭാഗം പിടികൂടിയ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നുവെന്ന് ഡെല്‍ഹി കസ്റ്റംസ് വിഭാഗം അറിയിച്ചു. Keywords:  News, New Delhi, Airport, Gold, Seized, Arrest, National, Gold seized in Delhi airport  Powered by Info News For You

സന്ന്യാസിയുടെ സേവനശ്രമങ്ങള്‍ തടയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യാനാഥ്; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ വിമര്‍ശനത്തിന് ഒരു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

Image
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019)  സന്ന്യാസിയുടെ സേവനശ്രമങ്ങള്‍ തടയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ വിമര്‍ശനത്തിന് മറുപടിയായാണ് യോഗിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോലീസ് നടപടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗിയുടെ ട്വീറ്റ്. 'പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കും പ്രീണനത്തിനായി രാഷ്ട്രീയത്തിലിറങ്ങിയവര്‍ക്കും സേവനമെന്ന ആശയം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. യോഗി ട്വിറ്ററില്‍ കുറിച്ചു. 'ഭഗ്വാ മേം ലോക് കല്യാണ്‍' (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ് ടാഗോടെയാണ് യോഗി ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിയങ്ക ഗാന്ധി ആദിത്യനാഥിനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്. ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു ...

പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കാന്‍ പിണറായി സര്‍ക്കാര്‍; പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 31.12.2019)  പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പട്ടികജാതി - പട്ടിക വര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്നിയമ നിര്‍മാണങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനയില്‍ പ്രത്യേക പ്രാതിനിധ്യത്തിനുള്ള അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ സാമൂഹ്യ ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന സമൂഹത്തില്‍ പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യം. നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതി വ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ പല തട്ടിലും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഗ്രാമങ്ങളിലും ഇപ്പോഴും ആവാസ വ്യവസ്ഥയില്‍പ്പോലും ജാതി മുഖ്യ ഘടകമാണ്. ജനങ്ങളെ വേര്‍തിരിക്കുന്ന ജാതിമതില്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് ദശകങ്ങള്‍ക്കു ശേഷ...

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനു വിട: സമ്പൂര്‍ണ്ണ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍

Image
തിരുവനന്തപുരം: (www.kasargodvartha.com 31.12.2019) ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനു വിട. സമ്പൂര്‍ണ്ണ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫെല്‍ക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നാളെ മുതല്‍ നിരോധനം. അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെയും ജ്യൂസിന്റെയും പാക്കറ്റ്, എന്നിവയുടെ നിരോധനം ഒഴുവാക്കിയിട്ടുണ്ട്. പ്ലാസ്റ്റ...

നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി; പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു; എതിര്‍ത്തത് സഭയിലെ ഏക ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രം

Image
തിരുവനന്തപുരം: (www.kvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. നിയമം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തെ എതിര്‍ത്തത് സഭയിലെ ഏക ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രം. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നാണ് രാജഗോപാല്‍ അറിയിച്ചത്. നിയമഭേദഗതി മതവിവേചനത്തിന് ഇടയാക്കും. രാജ്യത്തെ ഭരണഘടനയുടെ ലംഘനമാണിത്. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ജീര്‍ണിച്ച ജാതിവ്യവസ്ഥ പല തട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ചേര...

അധോലോക കുടിപ്പക ജയിലിലേക്കും: ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം; തിഹാര്‍ ജയിലിലെ സുരക്ഷ ശക്തമാക്കി

Image
ന്യൂഡെല്‍ഹി: (https://ift.tt/2QawWae) കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം. തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി. ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു. ഛോട്ടാ രാജനെ സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. സിസിടിവി ക്യാമറകള്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന രണ്ടാം നമ്പര്‍ ജയിലിലാണ് ഛോട്ടാ രാജനുള്ളത്. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ സുരക്ഷ ശക്തമാക്കിയതിന് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക...

യുഎഇയില്‍ സന്ദശക വിസയിലെത്തിയ ഇന്ത്യക്കാരന്റെ മൃതദേഹം ഹോട്ടല്‍ മുറിയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

Image
ഷാര്‍ജ: (www.kvartha.com 31.12.2019) യുഎഇയില്‍ ഹോട്ടല്‍ മുറിയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ 33കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഒരുമാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയതെന്നാണ് പ്രാഥമിക പരിശോധനകളില്‍ നിന്ന് വ്യക്തമാകുന്നത്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Sharjah, News, Gulf, World, Death, Hotel, Police, Found Dead, Enquiry, Indian visitor found dead in UAE hotel room Powered by Info News For You

നിരത്തുകള്‍ അപകടരഹിതമാവണം:പുതുവത്സരദിനത്തില്‍ വാഹന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Image
കാസര്‍കോട്: (www.kasargodvartha.com 31.12.2019) നിരത്തുകള്‍ അപകടരഹിതമാവണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പുതുവത്സരദിനത്തില്‍ കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ മുഴുവന്‍ വാഹന പരിശോധകരും താലൂക്ക് കേന്ദ്രീകരിച്ച് പരിശോധന നടത്തും. മുന്‍കൂട്ടി അറിയിപ്പ് നല്‍കികൊണ്ടാണ് പരിശോധന. പുതുവര്‍ഷം അപകടരഹിതമാക്കാനായുള്ള ഈ പരിശ്രമത്തെ ഉള്‍ക്കൊണ്ട് കൊണ്ട് മുഴുവന്‍ പൊതു ജനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയും പുതുവര്‍ഷാരംഭം അപകടരഹിതമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവണമെന്നും കാസര്‍കോട് ആര്‍ടിഒ എസ് മനോജ്, ആര്‍ ടിഒ (എന്‍ഫോര്‍സ്‌മെന്റ്) ഇ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും മൊബൈല്‍ ഫോണുപയോഗിച്ച് കൊണ്ടുള്ളതും അപകടകരമായ വേഗതയിലും രീതിയിലുമുള്ള ഡ്രൈവിംഗും, സൈലന്‍സര്‍ തുടങ്ങിയ രൂപമാറ്റങ്ങള്‍, വാഹനത്തിന്റെ രേഖകളുടെ സമയപരിധി, മറ്റ് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍എന്നിവയാണ് പരിശോധയ്ക്ക് വിധേയമാക്കുക. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം...

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; പിടിയിലായ കമിതാക്കളെ കോടതി ജയിലിലടച്ചു

Image
തിരുവനന്തപുരം: (https://ift.tt/359BYIr)  മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിടിയിലായ കമിതാക്കളെ കോടതി ജയിലിലടച്ചു. വെള്ളനാട് വാളിയറ കുരിയോട്ടുകോണം ശംഭു നിവാസില്‍ ശരണ്യ (24), കാമുകന്‍ വെളിയന്നൂര്‍ ശ്രീപ്രഭ മന്ദിരത്തില്‍ ജയവര്‍ധനന്‍ നായര്‍ (കിരണ്‍-27) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് നാലരയും രണ്ടരയും വയസുള്ള പെണ്‍മക്കളെ കോട്ടൂരുള്ള ബന്ധുവീട്ടിലാക്കി ശരണ്യ ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കടന്നതിന് ദുര്‍ബല വകുപ്പ് ചുമത്തിയാണ് നെയ്യാര്‍ഡാം പോലീസ് കേസെടുത്തത്. മിസ്സിംഗിന് കേസെടുത്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും പോലീസ് പരിഗണിക്കാത്ത കുട്ടികളുടെ കാര്യം കോടതി ഗൗരവമായെടുക്കുകയും കമിതാക്കളെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. എസ് ഐയെ വിളിച്ച് വരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞു. കോടതി നിലപാട് കടുപ്പിച്ചതോടെ രണ്ടാമത് സ്റ്റേഷനിലെത്തി കേസ് ഫയലില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പെടുത്തി വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാ...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ റെയില്‍വെയ്ക്ക് നഷ്ടം 80 കോടി; ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രി; നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനം

Image
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ റെയില്‍വെക്ക് നഷ്ടം 80 കോടി രൂപ. പ്രതിഷേധത്തിനിടെ റെയില്‍വെക്കെതിരെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. നാശനഷ്ടം വരുത്തിയവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനമുണ്ടായതായും അദ്ദേഹം അറിയിച്ചു. ഏകദേശം 80 കോടിയുടെ നാശനഷ്ടമാണ് റെയില്‍വേക്കുണ്ടായത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം 70 കോടി നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് 10 കോടിയുടെ നഷ്ടവും. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നിട്ടിറങ്ങിയിരുന്നു. ഇതു സംബന്ധിച്ച് കേസ് എടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞ് തീ വെച്ചു നശിപ്പിച്ചിരുന്നു. കൂടാതെ ചില ഇടങ്ങളില്‍ റെയില്...