പുന്നമടയിലെ ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിച്ച് ജലമേളയുടെ ചരിത്രത്തിലെ പ്രഥമചാമ്പ്യന്മാരായ നടുഭാഗം ചുണ്ടന്‍; 67 വര്‍ഷങ്ങള്‍ക്ക് ശേഷം നെഹ്‌റുട്രോഫി ഷോക്കേസിലെത്തിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചുണ്ടന്‍

ആലപ്പുഴ; (www.kvartha.com 01.09.2019) പുന്നമടക്കായലിലെ ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിച്ച് നടുഭാഗം ചുണ്ടന്‍ 67ആമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ കിരീടംചൂടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. ജലമേളയുടെ ചരിത്രത്തിലെ പ്രഥമചാമ്പ്യന്മാരായ നടുഭാഗം ചുണ്ടന്‍ 67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റുട്രോഫി ജലോത്സവത്തില്‍ കിരീടം നേടുന്നത്.

യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പോലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ആവേശപ്പോരിന് ഊര്‍ജമേറ്റി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജലമേളയ്‌ക്കെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Boats, News, Kerala, Alappuzha, Boat Race, Nehru Trophy Boat Race; Nadubagam Chundam Wins Title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?