Posts

Showing posts from September, 2022

Decoration At Temple | ചുവരുകളിലും മറ്റും നിറയെ കറൻസി നോടുകൾ; 8 കോടി രൂപ കൊണ്ട് അലങ്കരിച്ച് പുരാതന ക്ഷേത്രം

Image
വിശാഖപട്ടണം: (www.kvartha.com) ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളിൽ സ്വർണാഭരണങ്ങൾ ചാർത്തുന്നത് പുതിയ കാര്യമല്ല, എന്നാൽ കറൻസി നോടുകൾ കൊണ്ട് ക്ഷേത്രത്തിന്റ ചുവരുകളും മറ്റും അലങ്കരിച്ചാലോ?. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ 135 വർഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തിലെ കാഴ്ചയാണിത്. നവരാത്രി, ദസറ ആഘോഷത്തിനായി എട്ട് കോടി രൂപയുടെ കറൻസി നോടുകളും സ്വർണാഭരണങ്ങളും കൊണ്ട് അലങ്കരിച്ചരിച്ചിരിക്കുകയാണ് ഇവിടെ.               പരമ്പരാഗതമായി എല്ലാ വർഷവും നവരാത്രി ഉത്സവത്തോടനുബന്ധിച്ച്, വിഗ്രഹം സ്വർണാഭരണങ്ങൾ കൊണ്ട് പൊതിഞ്ഞ് പുതിയ കറൻസി നോടുകൾ കൊണ്ട് അലങ്കരിക്കാറുണ്ട്. ഇതിൽ ഇൻഡ്യൻ കറൻസികളും വിദേശ കറൻസികളും ഉപയോഗിക്കുന്നു. സമീപ വർഷങ്ങളിൽ ക്ഷേത്രങ്ങളിലെ സമാനമായ അലങ്കാരങ്ങൾക്ക് ഉപയോഗിച്ചതിനേക്കാൾ കൂടുതൽ തുകയാണ് ഇത്തവണത്തേത്. ഇത് പൊതു സംഭാവനയാണെന്നും പൂജ കഴിഞ്ഞാൽ തിരികെ നൽകുമെന്നും ക്ഷേത്ര കമിറ്റി അറിയിച്ചു. സ്വർണവും പണവും ക്ഷേത്ര ട്രസ്റ്റിലേക്ക് പോകില്ല. Visakhapatnam, Andhra | A 135-yr-old temple of Goddess Vasavi Kanyaka Parameswari decorated with currenc...

SET Exam | സെറ്റ് പരീക്ഷ; ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം, കൂടുതലറിയാം

Image
തിരുവനന്തപുരം: (www.kvartha.com) ഹയര്‍ സെകന്‍ഡറി, നോണ്‍ വൊകേഷണല്‍ ഹയര്‍സെകന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന്റെ (SET - State Eligibility Test) പ്രോസ്‌പെക്ടസും, സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബിഎഡ്. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി, ഡിഎല്‍ഇഡി (LTTC, DLED) തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ് സി /എസ് ടി വിഭാഗത്തില്‍പെടുന്നവര്‍ക്കും പിഡബ്ല്യൂഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍കിളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷ നടപടികള്‍: ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ് സി/എസ് ടി/പിഡബ്ല്യൂഡി എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി ഒടുക്കേണ്ടതാ...

Taj Mahal | 'താജ് മഹല്‍ നിര്‍മിച്ചത് ശാജഹാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ല'; യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരാന്‍ സമിതിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Image
ന്യൂഡെല്‍ഹി: (www.kvartha.com)  താജ് മഹലിന്റെ നിര്‍മാണത്തിന് പിന്നിലെ ചരിത്രം കണ്ടെത്താന്‍ സമിതിയുണ്ടാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. താജ് മഹല്‍ നിര്‍മിച്ചത് ശാജഹാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും യഥാര്‍ഥ ചരിത്രം പഠിച്ച്, പുറത്തുകൊണ്ടുവരാന്‍ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്.  ഡോ. രജനീഷ് സിങ് എന്നയാളാണ് ഹര്‍ജി സമര്‍പിച്ചത്. ശാജഹാനാണ് താജ് മഹല്‍ നിര്‍മിച്ചതെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലെന്ന് എന്‍സിഇആര്‍ടി തനിക്ക് വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിയതായി അഭിഭാഷകനായ സമീര്‍ ശ്രീവാസ്തവ മുഖേന സമര്‍പിച്ച ഹര്‍ജിയില്‍ രജനീഷ് സിങ് പറയുന്നു.  ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയില്‍ വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷ നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഇയാള്‍ പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ശാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 1653 വരെ 22 വര്‍ഷമെടുത്താണ് താജ് മഹല്‍ പണികഴിപ്പിച്ചതെന്നാണ് ചരിത്രം.    ഇതേ ആവശ്യമുന്നയിച്ച് സിങ് അലഹബാദ് ഹൈകോടതിയിലും ഹര്‍ജി നല്‍ക...

LPG Cylinder Price | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വില കുറച്ചു

Image
ന്യൂഡെല്‍ഹി: (www.kvartha.com)  രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിന്‍ഡറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,863 രൂപയായി. നേരത്തെ, വില 1,896.50 രൂപയായിരുന്നു. വാണിജ്യ സിലിന്‍ഡറിന് ഏറ്റവും കുറഞ്ഞത് ഡെല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറച്ചത്. 19 കിലോ സിലിന്‍ഡറിന് ഡെല്‍ഹിയില്‍ 1,859.5 രൂപയാണ് ശനിയാഴ്ച വില. നേരത്തെ, 1,885 രൂപയായിരുന്നു. കൊല്‍കത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊല്‍കതയില്‍ 1,959 രൂപയും മുംബൈ 1,811.5 രൂപയും ചെന്നൈ 2,009.5 രൂപയുമാണ് ശനിയാഴ്ച വില. അതേസമയം, ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. Keywords:  New Delhi, News, National, Business, LPG, Price, LPG cylinder price on October 1. Powered by Info News For You

PM Modi | വേദിയിലെത്തിയത് രാത്രി 10 മണി കഴിഞ്ഞ്; നിയമം ലംഘിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി! സമ്മേളനത്തെ അഭിസംബോധന ചെയ്ത് മൈകില്ലാതെ; ഒടുവിൽ ക്ഷമാപണവും; വീഡിയോ വൈറൽ

Image
ജയ്പൂർ: (www.kvartha.com) മൈകില്ലാതെ രാജസ്താനിലെ അബു റോഡിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദിയിൽ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് അദ്ദേഹം എത്തിയത്. ഈ സമയത്ത്, പ്രധാനമന്ത്രിയെ കാണാനും കേൾക്കാനും ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. വൈകിയിട്ടും പ്രധാനമന്ത്രി ജനങ്ങളെ നിരാശരാക്കിയില്ല. അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു, പക്ഷേ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ മൈക് ഉപയോഗിച്ചില്ല. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനമുള്ളതിനാലാണ് പ്രധാനമന്ത്രി ഇങ്ങനെ ചെയ്തത്                          'ഞാൻ എത്താൻ വൈകി, 10 മണി. ഞാൻ നിയമം പാലിക്കണമെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ട് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വീണ്ടും ഇവിടെ വന്ന് ഈ സ്നേഹം പലിശ സഹിതം തിരികെ നൽകുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകുന്നു', പ്രധാനമന്ത്രി പറഞ്ഞു. #WATCH | At Abu Road in Rajasthan, PM Narendra Modi didn't use a mic to address the huge gathering as he didn’t want to violate any rule of using louds...

Asif Ali | 'യഥാർഥ ലഹരി സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടം'; വിദ്യാർഥികൾ മയക്കുമരുന്ന് മാഫിയക്കെതിരെ യോദ്ധാവായി നിലകൊള്ളണമെന്ന് നടൻ ആസിഫലി

Image
തളങ്കര: (www.kasargodvartha.com) യഥാർഥ ലഹരി സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടമായിരിക്കണമെന്ന് നടൻ ആസിഫലി. ആ ലഹരിയെ ആസ്വദിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ നടക്കുന്ന ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ തളങ്കര ഗവ. മുസ്ലീം ഹൈസ്കൂളിൽ സംഘടിപ്പിച്ച 'യോദ്ധാവ്' ബോധവൽകരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.                        മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിനെതിരെ എല്ലാ മേഖലകളിലും പോരാട്ടം ശക്തമാകണം. നമ്മെ ഒരുപാട് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ഒരു കുടുംബം നമുക്കെല്ലാവർക്കും ഉണ്ട്. അവരുടെ പ്രതീക്ഷകൾ ഒരിക്കലും തകർത്തെറിയാൻ പാടില്ലെന്നും വിദ്യാർഥികൾ മയക്കുമരുന്ന് മാഫിയക്കെതിരെ യോദ്ധാവായി നിലകൊള്ളണമെന്നും അദ്ദേഹം ആസിഫലി പറഞ്ഞു. സിനിമകളെ ഒരു എൻ്റർടെയ്മെൻറ് എന്ന നിലയിൽ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ പൊലീസ് സൂപ്രണ്ട് പികെ രാജു ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അ...

Jasprit Bumrah | ടി20 ലോകകപ്: ജസ്പ്രീത് ബുമ്ര ടീമില്‍ നിന്ന് പുറത്തായെന്ന് പറയാറായിട്ടില്ലെന്ന് സൗരവ് ഗാംഗുലി; 'അടുത്ത ദിവസത്തിനുള്ളില്‍ തീരുമാനമറിയാം'

Image
കൊല്‍കത്ത: (www.kvartha.com) സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ടി20 ലോകകപ് ടീമില്‍ നിന്ന് പുറത്തായിട്ടില്ലെന്ന ആശ്വാസ സൂചനകളുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരുക്കേറ്റ ബുമ്ര ലോകകപില്‍ നിന്ന് ഇതുവരെ പുറത്തായിട്ടില്ലെന്നും വരുന്ന രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമറിയാമെന്നും അതുവരെ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കരുതെന്നും ഗാംഗുലി കൊല്‍കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  ബുമ്രയുടെ പരുക്ക് പേടിക്കാനുള്ളത്ര ഗുരുതരമല്ലെന്നാണ് പുതിയ റിപോര്‍ട്. ബുമ്രയെ വെള്ളിയാഴ്ച സ്‌കാനിംഗിന് വിധേയനാക്കി. ബെംഗ്‌ളൂറിലെ ദേശീയ ക്രികറ്റ് അകാഡമിയില്‍ ഇതിന്റെ ഫലം പരിശോധിച്ചുവരികയാണ്. കരുതിയപോലെ ഗുരുതരമല്ല പരുക്ക് എന്നാണ് പ്രാഥമിക നിരീക്ഷണം. ബുമ്ര ലോകകപില്‍ കളിക്കുമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും താരത്തിന്റെ കാര്യത്തില്‍ നേരിയ പ്രതീക്ഷ ഇപ്പോഴും അവശേഷിപ്പിക്കുന്നതാണ് പുതിയ റിപോര്‍ടുകള്‍.  കാര്യവട്ടം ട്വന്റി 20ക്ക് മുന്‍പുളള പരിശീലനത്തിനിടെയാണ് ജസ്പ്രീത് ബുമ്രയ്ക്ക് പരുക്കേറ്റത്. ഇതോടെ ദക്ഷിണാഫ്രികയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ബുമ്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിലും കളിക...

Fuel Price | ദുബൈയില്‍ ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു

Image
ദുബൈ: (www.kasargodvartha.com) ദുബൈയില്‍ ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് വീണ്ടും ഇന്ധനവില കുറഞ്ഞു. തുടര്‍ചയായി മൂന്നാം മാസമാണ് വിലയില്‍ കുറവ് വരുന്നത്. പെട്രോള്‍ സൂപര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറില്‍ 3.41 ദിര്‍ഹമായിരുന്നു. സെപ്റ്റംബറില്‍ 3.30 ദിര്‍ഹമായിരുന്ന സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമായിട്ടുണ്ട്. സെപ്തംബറില്‍ ലിറ്ററിന് 3.22 ദിര്‍ഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറില്‍ 3.87 ദിര്‍ഹമായിരുന്ന ഡീസല്‍ ലിറ്ററിന് 3.76 ദിര്‍ഹമാണ് ഒക്‌ടോബറിലെ നിരക്ക്. Keywords:  Dubai, news, Gulf, World, Top-Headlines, Price, Business, UAE: Petrol, diesel prices for October 2022 announced. Powered by Info News For You

Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 200 രൂപയുടെ വര്‍ധനവ്

Image
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.  ഒരു പവന്‍ സ്വര്‍ണത്തിന് 37,320 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. വ്യാഴാഴ്ച 60 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വിപണി വില 4665 രൂപയാണ്.  18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വ്യാഴാഴ്ച 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3855 രൂപയാണ്.  അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 90 രൂപയാണ്. Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price September 30 Ker...

Police Booked | ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ പിതാവ് പട്ടിക കൊണ്ട് തല്ലിയതായി പരാതി; 16 കാരനും തടയാന്‍ ശ്രമിച്ച സഹോദരനും പരുക്ക്; കേസ്

Image
പാലക്കാട്: (www.kvartha.com) ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ പിതാവ് പട്ടിക കൊണ്ട് തല്ലിയതായി പരാതി. 16 കാരനും തടയാന്‍ ശ്രമിച്ച സഹോദരനും പരുക്ക്. ചാലിശ്ശേരി അത്താണി പടിയിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ വീട് വിട്ടിറങ്ങിയ പിതാവ് ഒളിവിലാണെന്ന് പരിസരവാസികള്‍ പറഞ്ഞു.  കഴിഞ്ഞദിവസം രാത്രിയിലാണ് കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയതിനാല്‍ വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്ന പിതാവ്, താമസിച്ചതിന്റെ കാരണം തിരക്കുന്നതിനിടയില്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സഹോദരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച രണ്ടാമത്തെ കുട്ടിക്കും മര്‍ദനമേറ്റു.  16 കാരന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റു. ക്രൂരമായി മര്‍ദനമേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക് ആശുപത്രിയിലും പിന്നീട് സമീപത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിതാവ് മദ്യലഹരിയിലാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു.  Keywords:  News,Kerala,S...

Injured | റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണു; തുണിക്കട ഉടമയ്ക്ക് ഗുരുതര പരിക്ക്

Image
തൃക്കരിപ്പൂർ: (www.kasargodvartha.com) റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരനായ തുണിക്കട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയും തൃക്കരിപ്പൂർ ടൗണിൽ തട്ടം ടെക്സ്സ്റ്റെയിൽസ് ഉടമയുമായ അബ്ദുർ റശീദിന് (45) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച സന്ധ്യയോടെ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേനിൽ വെച്ചാണ് അപകടം സംഭവിച്ചത്.                  മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ സ്‌റ്റേഷനിൽ നിർത്തി യാത്ര തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ച റശീദ് താഴെ വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിലുമായി തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ട്രെയിനിറങ്ങിയവർ സംഭവം കണ്ട് നിലവിളിച്ചതിനാൽ പെട്ടെന്ന് ട്രെയിൻ നിർത്തിയത് കൊണ്ട് ട്രാകിനുള്ളിലേക്ക് വീണില്ല. യാത്രക്കാർ ചേർന്ന് ഉടൻ തൃക്കരിപ്പൂരിലെ ആശുപത്രിയിലും അതിന് ശേഷം കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ് പ്ലാറ്റ് ഫോമിൽ രക്തം തളം കെട്ടിയിരുന്നു. കൈക്കും പരിക്കുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന റശീദ് അ...

Kerala Blasters | കിരീട പ്രതീക്ഷയോടെ മഞ്ഞപ്പട; ഉദ്‌ഘാടന പോരിൽ ഈസ്റ്റ് ബംഗാളിനെ നേരിടും; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌ക്വാഡ്, മത്സരക്രമം, വിശദമായറിയാം

Image
കൊച്ചി: (www.kvartha.com) കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടത്തോടെ പുതിയ സീസൺ ഇൻഡ്യൻ സൂപർ ലീഗിന് (ISL) കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴിന് തുടക്കമാവും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എൽ ഫൈനലിലെത്തിയെങ്കിലും വിജയിക്കാനായില്ല. നിശ്ചിത സമയത്തിന് ശേഷം മത്സരം 1-1ന് അവസാനിക്കുകയും തുടർന്ന് ഹൈദരാബാദ് എഫ്‌സിയോട് പെനാൽറ്റിയിൽ 3-1ന് പരാജയപ്പെടുകയുമായിരുന്നു. എന്നാൽ ഇത്തവണ പകരം വീട്ടാൻ തന്നെയാണ് മഞ്ഞപ്പട മൈതാനത്തിറങ്ങുന്നത്.    അടുത്ത മാസം തുടങ്ങുന്ന ഐഎസ്എൽ മത്സരങ്ങളുടെ ഫൈനൽ 2023 മാർചിലാണ്. ആകെ 11 ടീമുകളുള്ള ലീഗിൽ ഓരോ ടീമിനും 20 മത്സരങ്ങളുണ്ട്. 10 വീതം ഹോം ആൻ‍ഡ് എവേ മത്സരങ്ങൾ. 2023 ഫെബ്രുവരി 26ന് രാത്രി 7.30ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി മത്സരത്തോടെ ലീഗ് ഘട്ടം അവസാനിക്കും. തുടർന്ന് ലീഗിൽ ആദ്യ ആറ് സ്ഥാനത്തെത്തിയ ക്ലബുകൾ പ്ലേ ഓഫ് റൗണ്ട് കളിക്കും. പ്ലേ ഓഫ് വിജയികൾ ഇരുപാദ സെമിഫൈനലിൽ മത്സരിക്കും. തുടർന്ന് കലാശപ്പോരാട്ടം നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌ക്വാഡ് കോച്: ഇവാൻ വുകുമാനോവിച്ച് ഗോൾകീപർമാർ: കരൺജിത് സിംഗ്, മുഹീത...

AKCAF | കൊച്ചുകേരളമായി വേൾഡ് ട്രേഡ് സെന്റർ; അകാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അതി ഗംഭീരമായി ആഘോഷിച്ചു.

Image
/ ഖാസിം ഉടുമ്പുന്തല ദുബൈ: (www.kvartha.com) വേൾഡ് ട്രേഡ് സെന്ററിനെ ഒരു കൊച്ചുകേരളമാക്കി അകാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അതി ഗംഭീരമായി ആഘോഷിച്ചു. രാവിലെ മുതൽ കേരളത്തിലെ പതിനാലു ജില്ലകളിലെയും നൂറ്റിമുപ്പതോളം കോളജുകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് പതിനായിരങ്ങളാണ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഭാരത സർകാരിന്റെ ആസാദീ കാ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ദുബൈയിലെ ഇൻഡ്യൻ കോൺസുലേറ്റ് അകാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിച്ചു.                   മലയാളിമങ്ക, അത്തപ്പൂക്കളം, പായസം മത്സരം, ഘോഷയാത്ര തുടങ്ങിയ മത്സരങ്ങളിൽ ആവേശത്തോടെയാണ് മത്സരാർഥികൾ പങ്കെടുത്തത്. പഞ്ചവാദ്യവും പുലിക്കളിയും ചെണ്ടമേളവും മലയാളി മങ്കമാരുടെ തിരുവാതിര ആഘോഷത്തിന് കൊഴുപ്പേകി. മുപ്പതോളം വിഭവങ്ങളുമായി തൂശനിലയിൽ ഓണസദ്യ വിളമ്പിയപ്പോൾ ആയിരങ്ങളാണ് പങ്കാളികളായത്. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ഓണസദ്യ വൈകുന്നേരം നാലുമണിവരെ തുടർന്നു. ഏകദേശം അയ്യായിരം പേർ ഓണസദ്യ കഴിച്ചതായി സംഘാടകർ അറിയിച്ചു.             വൈകുന്നേരത്തെ സാംസ്കാരിക സമ്മേളനം കേരള...

Students Assaulted | നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് 6-ാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന്‍ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് മര്‍ദിച്ചതായി പരാതി; പരുക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍; പ്രതിഷേധവുമായി മാതാപിതാക്കള്‍

Image
ഗുംല: (www.kvartha.com) ഝാര്‍ഖണ്ഡിലെ ഗുംലയില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് ആറാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന്‍ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുംല സെന്റ് മൈകിള്‍സ് സ്‌കൂളിലെ അധ്യാപകന്‍ വികാസ് സിരില്‍ ആണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്.  നൃത്തം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടും വിദ്യാര്‍ഥികള്‍ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മര്‍ദനവിവരം വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്നും വിദ്യാര്‍ഥികളെ തല്ലാനാണ് അദ്ദേഹവും പറഞ്ഞതെന്നാണ് വിവരം. സംഭവത്തില്‍ രോഷാകുലരായ മാതാപിതാക്കള്‍ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.  കുട്ടികളുടെ ഭാവി വച്ച അധ്യാപകര്‍ പന്താടുകയാണെന്നും നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ മൃഗങ്ങളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചു. 13 വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും...

Congress President | കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ട്വിസ്റ്റ്; 'അപേക്ഷ സമർപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെ ഹൈകമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കും'

Image
ന്യൂഡെൽഹി: (www.kvartha.com) പാർടി ഹൈകമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ മത്സരിക്കുമെന്ന് റിപോർട്. 'ഒരാൾക്ക് ഒരു പദവി' ചട്ടം അനുസരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം രാജിവയ്ക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.               ഒക്‌ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദിഗ്‌വിജയ സിംഗ്, ശശി തരൂർ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനാർഥിയായി ഖാർഗെ വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപിക്കുമെന്നാണ് വിവരം. അപേക്ഷ നൽകേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച തരൂരും ദിഗ്‌വിജയ സിംഗും നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയാണ്. തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്ന് ഗാന്ധി കുടുംബം പറഞ്ഞിട്ടും മത്സരത്തിൽ പങ്കെടുക്കാനുള്ള ഹൈകമാൻഡിന്റെ തീരുമാനം മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വ്യാഴാഴ്ച രാത്രി ഖാർഗെയെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അശോക് ഗെഹ്ലോട്ട് മത്സരത്തിൽ നിന്ന് വിട്ടുനി...

Earthquake | മ്യാന്മറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

Image
ന്യൂഡെല്‍ഹി: (www.kvartha.com) മ്യാന്മറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 3.25 മണിയോടെയാണ് മ്യാന്മറില്‍ ഭൂചലനമുണ്ടായതെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നത്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റര്‍ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. Keywords:  New Delhi, News, National, Earthquake, Myanmar, Tremors Felt In Northeast After 5.2 Magnitude Earthquake Hits Myanmar. Powered by Info News For You

Gas Leak | ചെമ്മീന്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയം ചോര്‍ച; വാതകം ശ്വസിച്ച 28 തൊഴിലാളികള്‍ ആശുപത്രിയില്‍

Image
ഭുവനേശ്വര്‍: (www.kvartha.com) ചെമ്മീന്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയം ചോര്‍ച. വാതകം ശ്വസിച്ച 28 തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഖന്തപദ മേഖലയിലെ ഗദബഹനാഗ ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ബാലസോര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈലാന്‍ഡ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചെമ്മീന്‍ ഫാക്ടറിയിലാണ് അപകടം. പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ റെസ്‌ക്യൂ ടീമും തൊഴിലാളികളെ രക്ഷപ്പെടുത്തി ഖന്തപദ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തൊഴിലാളികളുടെ തൊണ്ട, മൂക്ക്, ശ്വാസനാളം എന്നിവയ്ക്ക് പൊള്ളലേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 28-ല്‍ 15 പേരെ പ്രാദേശിക കമ്യൂനിറ്റി ഹെല്‍ത് സെന്ററില്‍ നിന്നും ബാലസോറിലേക്ക് മാറ്റി. Keywords:  News, National, hospital, Police, Odisha, Odisha: 28 workers fall ill after ammonia gas leak. Powered by Info News For You

Arrested | പോത്തിന്റെ ഉപ്പിലിട്ട കുടലുമായി കടന്ന സംഘത്തിലെ മുഖ്യപ്രതിയെ അസമിൽ ചെന്ന് പിടികൂടി പൊലീസ്; 'വസ്തുക്കൾ തമിഴ് നാട് സ്വദേശികൾക്ക് മറിച്ചുവിറ്റു'

Image
കാസര്‍കോട്: (www.kasargodvartha.com) 15 ലക്ഷം രൂപ വിലവരുന്ന ഉപ്പിലിട്ട കുടലുമായി കടന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. അസം സ്വദേശി ശഫീഖുൽ എന്ന സുഫൈജുൽ ഇസ്‌ലാമാണ് പിടിയിലായത്. നേരത്തെ അസം സ്വദേശികളായ സൈദുല്‍ (26), റോബിയന്‍ (22) എന്നിവരെ പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചൗക്കി മജലിലെ പോത്തിന്‍കുടല്‍ സംസ്‌കരണ യൂണിറ്റിന്റെ ഗോഡൗണില്‍ നിന്നാണ് പോത്തിന്‍കുടല്‍ കവര്‍ച ചെയ്തത്. പോത്തിൻ കുടൽ സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്.    സ്ഥാപനത്തിലെ തൊഴിലാളികളായ പ്രതികൾ ഇവിടെ നിന്ന് പോത്തിൻ കുടൽ മോഷ്ടിച്ച് തമിഴ് നാട് സ്വദേശികൾക്ക് മറിച്ച് വിറ്റ് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സ്ഥാപനത്തില്‍ നിന്നും കടത്തികൊണ്ട് പോയ മൂന്ന് സ്‌കൂടറുകളും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെടുത്തിരുന്നു. അതിനിടെയിലാണ് നേരത്തെ രണ്ടുപേർ അറസ്റ്റിലായത്. ബാക്കി പ്രതികൾക്ക് വേണ്ടി ഊർജിത അന്വേഷണത്തിലായിരുന്നു പൊലീസ്.    കാസർകോട് എസ എച് ഒയുടെ നിർദേശ പ്രകാരം കാസ...

Mysterious Blast | 8 മണിക്കൂറിനിടെ രണ്ടാമതും ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഡെല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Image
ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരിലെ ഉധംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്‌കാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. കഴിഞ്ഞ എട്ട് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ബുധനാഴ്ച 10:45 ന് ഉദംപൂരിലെ ദോമെയില്‍ ചൗക്കില്‍ ബസില്‍ സ്‌ഫോടനം നടന്നിരുന്നു. ആ സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഉധംപൂരിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ട ബസില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.  കശ്മീര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡെല്‍ഹി പൊലീസ് കമീഷനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ റൂട് മാര്‍ച് നടത്തി. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു. Keywords:  News,National,India,New Delhi,Jammu,Kashmir,Blast,Injured,Police,Alerts,Top-Headlines, In 8 hou...

Free Ration | കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ 3 മാസം കൂടി നീട്ടാന്‍ തീരുമാനം

Image
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) മൂന്ന് മാസം കൂടി നീട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഡിസംബര്‍ വരെയായി 80 കോടിയോളം പേര്‍ക്ക് 122 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കും. 44,762 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 41 ലക്ഷം കാര്‍ഡുകളിലായി 1.52 കോടി ഗുണഭോക്താക്കളുണ്ട്. കാര്‍ഡിന് മാസം അഞ്ച് കിലോ അരി വീതമാണ് ലഭിക്കുന്നത്. കേരളം, രാജസ്താന്‍, ഗുജറാത് തുടങ്ങി പല സംസ്ഥാനങ്ങളും പദ്ധതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നാണു തീരുമാനം. Keywords:  News, National, Ration shop, Food, Central Government, Decided to extend the center's free ration for another 3 months. Powered by Info News For You

CBI Raid | അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ പരിശോധന; രേഖകള്‍ പിടിച്ചെടുത്തതായി റിപോര്‍ട്

Image
ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ പരിശോധന. ബുധനാഴ്ച വൈകിട്ടും രാത്രിയുമായി നടത്തിയ പരിശോധനയില്‍ സിബിഐ രേഖകള്‍ പിടിച്ചെടുത്തതായി റിപോര്‍ട്.  നേരത്തെ രെജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കനകപുരയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വിവിധ വസ്തുവകകളുടെ രേഖകള്‍ പരിശോധിച്ചുവെന്ന് ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു. വസ്തു സംബന്ധമായ ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കനകപുര, ദൊഡ ആലഹള്ളി, സാന്ദെ കോടി ഹള്ളി എന്നിവിടങ്ങളിലെ വസ്തുവകകളുടെ രേഖകളാണ് പരിശോധിച്ചത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് 2020 ലാണ് സി ബി ഐ, ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. Keywords:  News,National,India,Top-Headlines,Raid,CBI,CBI Raid,Politics,Congress, Karnataka Congress Chief DK Shivakumar's Properties Verified By CBI Powered by Info News For You

Arrest Warrant | വെബ് സീരീസിലൂടെ സൈനികരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചതായി പരാതി; സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

Image
ബെഗുസാരായി: (www.kvartha.com) സൈനികരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്. 'എക്‌സ്എക്‌സ്എക്‌സ് (സീസണ്‍2)' എന്ന വെബ് സീരീസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.  ബുധനാഴ്ച ബിഹാറിലെ ബെഗുസാരായി കോടതിയാണ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മുന്‍ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാറിന്റെ നടപടി.  ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ എഎല്‍ടി ബാലാജിയിലാണ് ഈ സീരീസ് സംപ്രേഷണം ചെയ്തത്. വെബ് സീരീസില്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പെടുത്തിയതായി 2020ല്‍ നല്‍കിയ പരാതിയില്‍ ശംഭുകുമാര്‍ ആരോപിച്ചിരുന്നു. ശോഭ കപൂറിന് ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്. പരാതിയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന...

Holiday | നബി ദിനം; കുവൈതില്‍ ഒക്ടോബര്‍ 9ന് അവധി പ്രഖ്യാപിച്ചു

Image
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. കുവൈത് സിവില്‍ സര്‍വീസ് കമീഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടബോര്‍ ഒന്‍പതിന് അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. പ്രത്യേക തൊഴില്‍ സ്വാഭാവത്തിലുള്ള സ്ഥാപനങ്ങള്‍ക്ക്, പൊതുജന താത്പര്യം കണക്കിലെടുത്ത്, അവരുടെ അവധി സംബന്ധിച്ച തീരുമാനമെടുക്കാം. അവധിക്ക് ശേഷം സര്‍കാര്‍ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Holiday, Kuwait: Sunday Oct. 9 public holiday for Prophet's Birthday. Powered by Info News For You

Felicitation | കാസര്‍കോട്ടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍; അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് പേര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കും

Image
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ - ട്രെയിനിംഗ് മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ലഭിച്ചു. അംഗീകാരം ലഭിച്ചത് റെയില്‍വേ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഡോഗ് സ്‌ക്വാഡിലെ ട്രെയിനർക്കുമാണ്.             ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവിനെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞ കാസർകോട് റെയിൽവേ പൊലീസ് എ എസ് ഐ പ്രകാശൻ, റെയിൽവെ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരൻ എന്നിവർക്കാണ് കുറ്റാന്വേഷണ മികവിന് ഡി ജി പിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. ബേഡകം പെർളടുക്കം ടൗണിൽ ക്വാർടേർസിൽ താമസിക്കുന്ന ഉഷ (35) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്ത്രപൂർവ്വം ട്രെയിൻ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അശോകനെ (44) സംശയം തോന്നി പിടികൂടാൻ കഴിഞ്ഞത് ഇരുവരുടെയും അന്വേഷണ മികവ് കൊണ്ടായിരുന്നു.                 ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് വീടുവിട്ട പത്തനംതിട്ട സ്വദേശിനിയായ 35 കാരിയെ കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിക...

Found | തൊടുപുഴയില്‍ കാണാതായ 4 വിദ്യാര്‍ഥികളെ കണ്ടെത്തി

Image
ഇടുക്കി: (www.kvartha.com) തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.   ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് 12, 13 വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റല്‍ വിട്ട് പോകുമെന്ന് ഇവര്‍ മറ്റ് കുട്ടികളോട് പറഞ്ഞിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നതിലെ വിരസതയാണ് ഹോസ്റ്റല്‍ വിടാന്‍ കാരണമെന്നാണ് കുട്ടികള്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. Keywords:  Idukki, News, Kerala, Found, Students, Missing, Police, Idukki: Missing students found in Thodupuzha. Powered by Info News For You

Deepika Padukone | ശാരീരികാസ്വാസ്ഥ്യം; നടി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
മുംബൈ: (www.kasargodvartha.com) ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നടിയെ ചൊവ്വാഴ്ച രാത്രി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്ക് വിധേയയായ നടി സുഖം പ്രാപിച്ചുവെന്നാണ് സൂചന. ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. Keywords:  Mumbai, News, National, Cinema, Actress, hospital, Deepika Padukone, Deepika Padukone Rushed To Hospital After Feeling Uneasy. Powered by Info News For You

Elephant Attack | ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം

Image
കണ്ണൂര്‍: (www.kvartha.com)  ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസമേഖലയിലെ ഒന്‍പതാം ബ്ലോക് പൂക്കുണ്ടിലെ വാസു(37) ആണ് മരിച്ചത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ സമീപത്തെ വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ ആന ആക്രമിക്കുകയായിരുന്നു. ആനമതില്‍ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്. ആനയുടെ ചിന്നംവിളിയും ബഹളവും കേട്ട സമീപത്തെ വീട്ടിലെ സ്ത്രീയാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ദ്രുതപ്രതികരണ സംഘം സ്ഥലത്തെത്തുകയായിരുന്നു. ആനയുടെ ചവിട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു. ഉടനെ തന്നെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കാളികയത്തെ സരോജിനി ഗോവിന്ദന്‍ ദമ്പതിമാരുടെ മകനാണ് വാസു. ഭാര്യ: ശോഭ, മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത. രണ്ടു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.  Keywords:...

Banned | പോപുലര്‍ ഫ്രണ്ടിന് ഇന്‍ഡ്യയില്‍ 5 വര്‍ഷത്തേക്ക് നിരോധനം; വിജ്ഞാപനം പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ഇന്‍ഡ്യയില്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടിയെന്നാണ് റിപോര്‍ട്.  ചൊവ്വാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. വ്യാപക പരിശോധനയ്ക്കും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപുലര്‍ ഫ്രണ്ട് മാറി.  പോപുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്‍ഡ്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട്, എന്‍സിഎച്ആര്‍ഒ, നാഷനല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്‍ഡ്യ ഫെഡറേഷന്‍ തുടങ്ങിയ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.  കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയ റിപോര്‍ട് പരിഗണിച്ചാണ് നടപടി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ...

Arrested | മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; പിടിഎ അംഗം അറസ്റ്റില്‍

Image
കോഴിക്കോട്: (www.kvartha.com) മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ പിടിഎ അംഗം അറസ്റ്റില്‍. പിടിഎ അംഗം സജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ ഐപിസി 323, 341 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ചയാണ് ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ കാന്റീനില്‍ വച്ച് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗവും കാന്റ്റീന്‍ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. തന്നെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കാന്റീനില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിടിഎ അംഗം സജി കുട്ടിയെ ആക്രമിച്ചത്. ഷര്‍ടില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക് ആശുപത...

Saudi PM | കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സഊദി പ്രധാനമന്ത്രിയായി നിയമിച്ചു

Image
മനാമ: (www.kvartha.com) മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായി സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സല്‍മാന്‍. പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസഫ് ബിന്‍ അബ്ദുല്ല അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരില്‍ മാറ്റങ്ങളില്ല. പഴയത് പോലെ തുടരും. മന്ത്രിസഭാ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക. Keywords:  News,World,international,Manama,Saudi Arabia,Prime Minister,Top-Headlines,Minister,Gulf, Saudi Arabia's Crown Prince Mohammed bin Salman appointed as Prime Minister Powered by Info News For You

Police raids | പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് റെയ്‌ഡ്‌ ശക്തമാക്കി; നേതാക്കൾക്കായി തിരച്ചിൽ

Image
തളിപ്പറമ്പ്:(www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ഹര്‍താലിനിടെ നടന്ന അക്രമ പ്രവർത്തനങ്ങളിൽ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് റെയ്‌ഡ്‌ ശക്തമാക്കി. പ്രവർത്തകരും നേതാക്കളുമായി പലരും വീടുകളില്‍ നിന്നും മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. കേസിൽ പ്രതികളാക്കപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫാണ്. മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കി ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിവരികയാണ്.വിമാനത്താവളത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടെ രൂപീകരിച്ചിട്ട് 30 വര്‍ഷം പിന്നിടുന്ന പോപുലര്‍ ഫ്രണ്ട് അവരുടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.    ജില്ലയില്‍ രണ്ടാംദിനത്തിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. തളിപറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പൊലീസ് വ്യാപകമായി റെയ്‌ഡ്‌ നടത്തിയത്. തളിപ്പറമ്പ് നഗരത്തിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലാണ് തളിപ്പറമ്പ് പൊലീസ് റെയ്ഡ് നടത്തിയത്. തളിപറമ്പ് മന്ന, ചെനയന്നൂര്‍ എന്നിവടങ്ങളിൽ ഇന്‍സ്‌പെക്ടര്‍ എവി ദിനേശിന്റെ നേതൃത്വത്തിലായിരുന...

Training | തിയറി, പ്രാക്ടികല്‍ ക്ലാസുകള്‍ നല്‍കും; തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം

Image
തിരുവനന്തപുരം: (www.kvartha.com) വര്‍ധിച്ച് വരുന്ന തെരുവുനായശല്യം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും ഉള്‍പെടുത്തി. ഇവര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തെരുവുനായ്ക്കളെ പിടികൂടാന്‍ 15 പേര്‍ വീതമുള്ള ബാചുകളാക്കി തിരിച്ചാണ് പരിശീലനം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായതും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍കറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം. മുന്‍പ് കുടുംബശ്രീയില്‍ ഉണ്ടായിരുന്ന നായ പിടുത്തക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും. വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെ ഫാകല്‍റ്റിമാരുടെ തിയറി ക്ലാസും പ്രാക്ടികല്‍ ക്ലാസുകളും അടങ്ങുന്നതാണ് പരിശീലനം. ...

Karyavattom T20 | കാര്യവട്ടം ടിട്വന്റി: 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രികറ്റ് മത്സരം കാണുവാന്‍ സൗരവ് ഗാംഗുലിയും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

Image
തിരുവനന്തപുരം: (www.kvartha.com) മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രികറ്റ് മത്സരം കാണുവാന്‍ മുഖ്യാതിഥതിയായി ബിബിസി പ്രസിഡന്റ് സൗരവ് ഗാംഗുലിയും എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രടേറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപായ 'സേ നോ ടു ഡ്രഗ്സില്‍' അദ്ദേഹം പങ്കെടുക്കും. അതിന് ശേഷമാണ് ഗാംഗുലി ഗ്രീന്‍ ഫീല്‍ഡില്‍ എത്തുക. 'കാര്യവട്ടം ടി20യില്‍ മുഖ്യാതിഥിയായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുണ്ടാവും. സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കാര്യവട്ടം ട്വന്റി 20യുടെ ജനപങ്കാളിത്തം കേരളത്തിന് വനിതാ ഐപിഎല്‍ ടീം കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കും.' ബിസിസിഐ ജോയിന്റ് സെക്രടറി ജയേഷ് ജോര്‍ജ് പറഞ്ഞു.  ഇന്‍ഡ്യ- ദക്ഷിണാഫ്രിക ആദ്യ ടി20യ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. ഇന്‍ഡ്യക്കെതിരായ ഒന്നാം ടി20ക്ക് മുന്നോടിയായി ദക്ഷിണാഫ്രികന്‍ ക്രികറ്റ് ടീം പരിശീലനം ആരംഭിച്ചു. ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യ...

Arrested | താമസ, തൊഴില്‍ നിയമലംഘനം; കുവൈതില്‍ 9 പ്രവാസികള്‍ അറസ്റ്റില്‍

Image
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ ഏഴുപേര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. ഒരാള്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡന്‍സ് കാലാവധി അവസാനിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം കുവൈതില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. Keywords: Kuwait City, Kuwait, News, Top-Headlines, Gulf, World, Arrest, Arrested, 9 Expats arrested for violating residence and work law. Powered by Info News For You

Arrested | ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയതായി പരാതി; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

Image
കട്ടപ്പന: (www.kasargodvartha.com) സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജീവനക്കാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പഞ്ചായത് പരിധിയില്‍പെട്ട പൗലോസ് ആണ് അറസ്റ്റിലായത്.   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് കട്ടപ്പന താലൂക് ആശുപത്രിയില്‍ വീട്ടമ്മ ചികിത്സ തേടിയെത്തി. തുടര്‍ന്ന് ഇവര്‍ക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ ടേബിളിന് സമീപത്ത് നിന്ന് മാറിയ സമയത്താണ് പൗലോസ് മോശമായി പെരുമാറിയത്.  വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു. Keywords: News, Kerala, Hospital, Treatment, arrest, Arrested, Woman, complaint, court, Crime, Man arrested for misbehaving with woman in government hospital. Powered by Info News For You

Road Rules | വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണം: ഹയര്‍സെകന്‍ഡറി വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങളും; പരീക്ഷ പാസായാല്‍ ഇനി ലേണേഴ്സ് ലൈസന്‍സ് എടുക്കണ്ട!

Image
തിരുവനന്തപുരം: (www.kvartha.com) ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണമെന്നത് മുന്‍നിര്‍ത്തി റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ ഉള്‍പെടുത്താന്‍ തീരുമാനമായി.  റോഡ് നിയമങ്ങള്‍, മാര്‍കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പെടെ മോടോര്‍ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് മോടോര്‍ വാഹന വകുപ്പ്. ഹയര്‍ സെകന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തി മോടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം സെപ്റ്റംബര്‍ 28 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം പ്രകാശനം ചെയ്യും. സെക്രടേറിയറ്റിലെ പി ആര്‍ ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്. പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷ പാസായി ഡ്രൈവിംഗ് ലൈസന്...

Arrest | വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; 40 കാരന്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം: (www.kvartha.com)  ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി കല്ലറ കെ ടി കുന്നിലാണ് സംഭവം. എം ജി കോളനിയില്‍ ബിജു (40)നാണ് കുത്തേറ്റത്. സംഭവത്തില്‍ കാട്ടും പുറം സ്വദേശിയായ സനുവിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സനുവും ഭാര്യ രജനിയും തമ്മില്‍ ഏറെ കാലമായി പിണക്കത്തിലാണ്. ഇതിനിടെ രജനിയുടെ വീട്ടില്‍ സ്ഥിരമായി ബിജു വരാറുണ്ട്. രജനിയുടെ വീടിന്റെ അടുത്താണ് ബിജുവിന്റെയും വീട്. വീടിന്റെ വരാന്തയില്‍ കിടന്ന് ഉറങ്ങിയ സമയത്താണ് ബിജുവിന്റെ കഴുത്തില്‍ സനു കുത്തിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബിജുവിനെ ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. Keywords:  News,Kerala,State,Thiruvananthapuram,Arrested,Crime,attack,Injured,Local-News, Thiruvananthapuram: Man tries to kill woman's Friend, arrested  Powered by Info News For You