തട്ടിയെടുത്ത ട്രക്കില്‍ സഞ്ചരിച്ച് തുരുതുരെ വെടിയുതിര്‍ത്ത് അക്രമിസംഘം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാരുള്‍പ്പടെ 21 പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: (www.kvartha.com 01.09.2019) അമേരിക്കയില്‍ തട്ടിയെടുത്ത ട്രക്കില്‍ സഞ്ചരിച്ച് അക്രമിസംഘം നടത്തിയ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസില്‍ ഒഡേസയെ മിഡ്‌ലാന്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍‌സ്റ്റേറ്റ് ഹൈവേയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാരുല്‍പ്പടെ 21 പേര്‍ക്കു പരിക്കേറ്റതായി ഒഡേസ പോലിസ് മേധാവി മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. തിരിച്ചടിയില്‍ അക്രമിയും കൊല്ലപ്പെട്ടു.

കത്തുകള്‍ കൊണ്ടു പോവുന്ന ട്രക്ക് തട്ടിയെടുത്താണ് അക്രമം നടത്തിയത്. തിരക്കേറിയ ട്രാഫിക് ജംഗ്ഷനിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ട്രക്ക് കടന്നു പോവുന്ന വഴിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, America, Washington, News, shot dead, Attack, Crime, Shooting, Texas Shooting: 5 Dead, 21 Injured in Odessa and Midland Highway


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?