Posts

Showing posts from August, 2021

യുഎഇയില്‍ വാഹനാപകടം; 2 പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

Image
റാസസല്‍ഖൈമ: (www.kasargodvartha.com 01.09.2021) യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതിയങ്ങാടി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ് മരിച്ചത്. ഇരുവരും ദിബ്ബ മോഡേണ്‍ ബേകെറിയിലെ ജീവനക്കാരാണ്.  റാക് 611 ബൈപാസിലായിരുന്നു അപകടം. ശാര്‍ജയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രെയിലറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.  ഇമ്പിച്ചമ്മു പള്ളിക്കണ്ടി-സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. ശിവദാസ്, മാധവന്‍-വിമല ദമ്പതികളുടെ മകനാണ്. ഭാര്യ: കോമളവല്ലി. മക്കള്‍: ഗോപിക, കീര്‍ത്തന. Keywords: News, Gulf, World, Top-Headlines, Injured, Death, Accident, 2 malayalies died in Saudi road accident Powered by Info News For You

മീൻപിടുത്ത തൊഴിലാളികളെ കടലോരത്ത് നിന്നും മാറ്റാനുള്ള പുനർഗേഹം പദ്ധതി തകിടം മറിഞ്ഞതായി പരാതി; അന്വേഷണം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത്

Image
കാഞ്ഞങ്ങാട്:(www.kasaragodvartha.com 01.09.2021) നഗരസഭയിലേയും അജാനൂർ ഗ്രാമ പഞ്ചായത്തിലേയും കടലോരത്ത് താമസിക്കുന്ന മീൻപിടുത്ത തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സർകാർ നടപ്പിലാക്കിയ പുനർഗേഹം പദ്ധതി കാഞ്ഞങ്ങാട്ട് തകിടം മറിഞ്ഞതായി പരാതി. കാഞ്ഞങ്ങാട്ട് സ്ഥലം വാങ്ങിയ 25 മീൻപിടുത്ത തൊഴിലാളികൾക്ക് നീതി ലഭിക്കണമെന്നും ഇതു സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ നടപടികളിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രൂപീകരിച്ചു.   ഫിഷറീസ് വകുപ്പ് തന്നെ ഭൂമി വാങ്ങി നൽകുന്നതിന് നേതൃത്വം നൽകിയെങ്കിലും 14 പേരുടെ സ്ഥലം അളന്നപ്പോൾ മൂന്ന് സെന്റ് ഭൂമി തികച്ച് ഇല്ലാത്ത അവസ്ഥയിലാണുള്ളതെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. റെജിസ്റ്റർ ചെയ്ത് ലഭിച്ച ആധാരപ്രകാരം ഉള്ള ഭൂമി ലഭിക്കുന്നില്ല എന്നത് കൂടാതെ അനുവദിച്ച സ്ഥലം തീരദേശ പരിപാലന നിയമം (സി ആർ സെഡ്) പരിധിയിലായതിനാൽ വീട് നിർമാണത്തിന് നഗരസഭ അനുമതി നിഷേധിക്കുക കൂടി ചെയ്തതോടെ ഗുണഭോക്താക്കൾ ശരിക്കും വഴിയാധാരമായ അവസ്ഥയിലായെന്നും ഇവർ പറയുന്നു. പുനർഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ച ഫിഷറീസ് വകുപ്പ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെ...

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി: വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അവാര്‍ഡ്

Image
കൽപറ്റ: (www.kvartha.com 01.09.2021) കേന്ദ്ര സര്‍കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് ജില്ലയ്ക്ക് ദേശീയ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇത് രണ്ടാം തവണയാണ് ജില്ലയ്ക്ക് മികച്ച പ്രവര്‍ത്തനത്തിന് അധിക കേന്ദ്ര സഹായം ലഭിക്കുന്നത്.        രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക ആസ്പിരേഷന്‍ ജില്ലയാണ് വയനാട്. ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്മുഖമായി പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍കാര്‍ നീതി ആയോഗ് മുഖേന ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്...

11 വയസുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസ്; 70 കാരന് ഒൻപത് വർഷം കഠിനതടവും പിഴയും

Image
തിരുവനന്തപുരം: (www.kvartha.com 01.09.2021)  11 വയസുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസില്‍ 70 കാരന് ഒൻപത് വർഷം കഠിന തടവും 40000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചു കയറി പ്രതി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്തെന്ന കേസിലാണ് സലിം (70) ന് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിക്കുകയും, 12 രേഖകൾ ആധാരമാക്കുകയും ചെയ്ത കേസിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. വർക്കല പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂടർ അഡ്വ. എം മുഹ്സിൻ ഹാജരായി. Keywords:  News, Thiruvananthapuram, Kerala, State, Molestation attempt, Molestation, Prison, Court, Court Order, Police, Case, Case of assault to 11 years old girl; 70-year-old sentenced to nine years in prison and fine. < !- START disable copy paste --> Powered by Info News For You ...

സിനിമ നിര്‍മാണ കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട് ചെയ്തു; കമ്പനിയുടെ പേര് വെളിപ്പെടുത്താതെ മുന്‍ മിസ് ഇന്‍ഡ്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍; പരാതിയില്‍ അന്വേഷണവുമായി പൊലീസ്

Image
മുംബൈ: (www.kvartha.com 01.09.2021)  സിനിമ നിര്‍മാണ കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട് ചെയ്‌തെന്ന ആരോപണവുമായി മുന്‍ മിസ് ഇന്‍ഡ്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍ രംഗത്ത്. കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ പാസ്വാന്‍ പറഞ്ഞു. 'പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്'-2019ല്‍ മിസ് ഇന്‍ഡ്യയായ പാരി പാസ്വാന്‍ പറയുന്നു. ഒരു മോഡല്‍ കൂടിയാണ് ഇവര്‍. അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ പാരി ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്. തുടര്‍ന്ന്, നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാകെറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇവരെ പ്രേ...

ഉണ്യാൽ സ്റ്റേഡിയം പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ

Image
താനൂർ: (www.kvartha.com 01.09.2021) ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്‌മാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ പുരോഗതി വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിൽ ഫുട്ബോൾ മൈതാനത്തിന് പുറമേ ഇൻഡോർ ബാഡ്മിന്റൺ കോർട്, ഔട് ഡോർ ജിംനേഷ്യം എന്നിവ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ കായിക വകുപ്പിന് കീഴിലുള്ള കളരി, ഗുസ്തി, ജൂഡോ എന്നിവ പെൺകുട്ടികളെ അഭ്യസിപ്പിക്കാനും പദ്ധതി തയ്യാറാക്കും. പ്രഭാത സവാരിക്കാർക്കായി ടൈൽ വിരിച്ച നടപ്പാത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്യാലറിയുടെ ഭാഗമായി 24 കടമുറികൾ തയ്യാറാകുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മാത്രമേ കടമുറികൾ അനുവദിക്കൂ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇവിടെ സ്ത്രീകൾ തന്നെ സംരഭം ആരംഭിക്കണമെന്നും, സ്ത്രീകളുടെ പേരിൽ പുരുഷന്മാർക്ക് സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.താനൂർ കാട്ടിലങ്ങാടി സ്റ്റേഡിയം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഫുട്ബോൾ അക്കാദ...

സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില കുറഞ്ഞു

Image
തിരുവനന്തപുരം: (www.kasargodvartha.com 31.08.2021) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞു 4430 രൂപയും പവന് 120 രൂപ കുറഞ്ഞു 35,440 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,445 രൂപയിലും പവന് 35,560 രൂപയുമായിരുന്നു.  ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില വീണ്ടും വര്‍ധിക്കുകയായിരുന്നു.  Keywords:  Thiruvananthapuram, News, Kerala, Top-Headlines, Business, gold, Price, Gold prices fell for the second day in a row in Kerala Powered by Info News For You

ജോളി തന്റെ ജീവന് ഭീഷണി; ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും വിവാഹമോചന ഹര്‍ജിയില്‍ ഭര്‍ത്താവ് ഷാജി

Image
കോഴിക്കോട്: (www.kvartha.com 31.08.2021)  കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജി. കോഴിക്കോട് കുടുംബകോടതിയില്‍ നല്‍കിയ വിവാഹ മോചന ഹര്‍ജിയിലാണ് ഷാജി ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജി. ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാട്ടിയാണ് ഹര്‍ജി. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ് ജോളി. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രന്‍ഡ് വഴി കോടതി നോടിസ് അയയ്ക്കും. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഷാജിയുടെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജിയും ജോളിയും പുനര...

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സിങ്രാജ് അധാനയിലൂടെ ഇന്‍ഡ്യക്ക് വെങ്കലം; പാരാലിമ്പിക്സില്‍ ഇത് രാജ്യം നേടുന്ന എട്ടാമത്തെ മെഡല്‍

Image
ടോക്യോ: (www.kvartha.com 31.08.2021)  പാരാലിമ്പിക്സില്‍ ഇന്‍ഡ്യയ്ക്ക് എട്ടാം മെഡല്‍. പുരുഷന്‍മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഷൂടെര്‍ സിങ്രാജ് അധാനയിലൂടെയാണ് ഇന്‍ഡ്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ടോക്യോ പാരാലിമ്പിക്സ് ഷൂടിങ്ങില്‍ ഇത് ഇന്‍ഡ്യയുടെ രണ്ടാം മെഡലാണ്. 2016-ല്‍ റിയോയില്‍ നേടിയതിന്റെ ഇരട്ടി മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്‍ഡ്യക്ക് ലഭിച്ചത്. 216.8 പോയന്റുകളുമായാണ് സിങ്രാജ് മെഡല്‍ നേടിയത്. യോഗ്യതാ റൗന്‍ഡില്‍ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഈ വിഭാഗത്തില്‍ ചൈന ആധിപത്യം തുടര്‍ന്നു. പാരാലിമ്പിക് റെകോര്‍ഡോടെ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാവോ യാങ് (237.9) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡല്‍ സ്വന്തമാക്കി. അതേസമയം യോഗ്യതാ റൗന്‍ഡില്‍ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്‍ഡ്യയുടെ മനീഷ് നര്‍വാള്‍ പക്ഷേ ഫൈനലില്‍ നിരാശപ്പെടുത്തി. Keywords:  Tokyo Paralympics, shooting: India’s Singhraj wins bronze in men’s 10m air pistol SH1, Tokyo, Tokyo-Olympics-2021, Sports, Winner, Trending, World. Powere...

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ തുടങ്ങി; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് എഴുതാം; പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കും

Image
തിരുവനന്തപുരം: (www.kvartha.com 31.08.2021) പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ തുടങ്ങി. വീട്ടിലിരുന്നാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. പല വിദ്യാര്‍ഥികള്‍ക്കും സെര്‍വെര്‍ തിരക്കായതിനാലാണ് പരീക്ഷാ തുടങ്ങാന്‍ വൈകിയത്. പരീക്ഷ എഴുതി കഴിഞ്ഞതിന് ശേഷം ഉത്തരക്കടലാസ് ടീചെറിന് പി ഡി എഫ് രൂപത്തില്‍ അയക്കുകയാണ് വേണ്ടത്. പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കും.       സെപ്റ്റംബര്‍ ആറിനാണ് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. Keywords:  News, Education, Home, Students, Examination, Thiruvananthapuram, Kerala, Time, Teachers, Online, Plus One model exams begin; Students can write at home. < !- START disable copy paste --> Powered by Info News For You

തിരുവനന്തപുരത്ത് യുവതിക്ക് കുത്തേറ്റ സംഭവം; ചികിത്സയിലായിരുന്ന 20കാരി മരിച്ചു

Image
നെടുമങ്ങാട്: (www.kvartha.com 31.08.2021) തിരുവനന്തപുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് ചൊവ്വാഴ്ച പുലര്‍ചെ മരിച്ചത്. സംഭവത്തില്‍ പേയാട് സ്വദേശി അരുണിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 മണിയോടെയായിരുന്നു സംഭവം.  വാടക വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറിയ പേയാട് സ്വദേശി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. വയറിലും കഴുത്തിലും സാരമായി മുറിവേറ്റ സൂര്യഗായത്രിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ചയോടെ ആരോഗ്യ നില വഷളായി. സംഭവത്തിന് ശേഷം അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്...

60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

Image
കണ്ണൂർ: (www.kasargodvartha.com 31.08.2021) സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർചെ ശാർജയിൽ നിന്നെത്തിയ എ 8 4018 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 60 ലക്ഷം രൂപ വിലവരുന്ന 1,255 ഗ്രാം സ്വര്‍ണമാണ് കമറുദ്ദീനിൽ നിന്ന് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമീഷനര്‍ മുഹമ്മദ് ഫാഇസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ഹബീബ്, നിഖില്‍, സൂരജ് ഗുപ്ത, മനീഷ്, സന്ദീപ് കുമാര്‍, ജുബൈര്‍ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വർണ മിശ്രിതം പാന്റിൽ തേച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാമ സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. Keywords: Kasaragod, News, Kannur, Top-Headlines, Gold, Natives, Sharjah, Kasargod native caught at Kannur airport with gold worth Rs 60 lakh. < !- START disable copy paste --> Powered by Info News For You

നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരി മുങ്ങി മരിച്ചു

Image
ചെർക്കള: (www.kasargodvartha.com 31.08.2021)  നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരി ദാരുണമായി മുങ്ങി മരിച്ചു. ചൂരി സ്വദേശികളായ ഫിറോസ് - ത്വാഹിറ ദമ്പതികളുടെ മകൾ ഫാത്വിമ ആണ് മരിച്ചത്. മധൂർ അറന്തോടിൽ ആണ് ഇവർ താമസിച്ചുവരുന്നത്.      ഇവർ തിങ്കളാഴ്ച കുടുംബസമേതം ചെർക്കള ബംബ്രാണയിലുള്ള ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്ത് ഫാത്വിമ ഉൾപെടെയുള്ള കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകുന്നേരം ആറ് മണിയോടെ കുട്ടികൾ കരയുന്ന ശബ്ദം കേട്ട്  ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് വെള്ളം നിറഞ്ഞ കക്കൂസ് കുഴിയിൽ വീണുകിടക്കുന്ന ഫാത്വിമയെ ആയിരുന്നു. ഉടൻ നാലാം മൈലിലെ ഇ കെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടെം നടത്തി. ചൂരി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: ഫർസീൻ , സുഹൈൽ, അഫ്‌നാസ്, സഹദത്. Keywords: Kasaragod, Kerala, News, Obituary, Accident, Death, Top-Headlines, Cherkala, Choori, Madhur, Girl, Hospital, General-hospita...

മഞ്ചേശ്വരം യതീംഖാനയിൽ സാങ്കേതിക പഠന കോഴ്‌സുകൾ ഉടൻ ആരംഭിക്കും; പുരോഗതി വിലയിരുത്തി

Image
മഞ്ചേശ്വരം: (www.kasargodvartha.com 31.08.2021) സാങ്കേതിക പഠന കോഴ്‌സുകൾ മഞ്ചേശ്വരം യതീംഖാനയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പുരോഗതി വിലയിരുത്തുന്നതിനായി യതീംഖാന ചെയർമാനും പ്രമുഖ വ്യവസായിയുമായ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.       ഹാശിർ ഹാമിദി പ്രാർഥന നിർവഹിച്ചു. ട്രഷറർ സയ്യിദ് ഹാജി, മാനജ്മെന്റ് പ്രതിനിധികളായ മൂസക്കുഞ്ഞി ഹാജി, അമാനുല്ല മഞ്ചേശ്വരം, ഹമീദ് കുഞ്ചത്തൂർ, മജീദ് മഞ്ചേശ്വരം, അലി മാസ്റ്റർ, നാസർ ചെർക്കളം സംബന്ധിച്ചു. Keywords: News, Kerala, Kasaragod, Manjeshwaram, Course Technical courses will be started soon at Manjeshwar Orphanage Powered by Info News For You

ന്യൂസിലൻഡ്- പാകിസ്താൻ ഏകദിന- ടി20 പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് പാകിസ്താൻ ക്രികെറ്റ് ബോര്‍ഡ്

Image
ഇസ്ലാമാബാദ്: (www.kvartha.com 31.08.2021) ന്യൂസിലന്‍ഡുമായുള്ള പാകിസ്താൻ പര്യടനത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് പാകിസ്താൻ ക്രികെറ്റ് ബോര്‍ഡ്. സ്‌റ്റേഡിയം കപാസിറ്റിയുടെ 25 ശതമാനം കാണികളെയായിരിക്കും അനുവദുക്കുകയെന്ന് ബോർഡ് പറഞ്ഞു.  വാക്‌സിനേഷന്‍ സ്വീകരിച്ചവർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിനുള്ള അനുമതി. ഏകദിന പരമ്പരയ്ക്ക് 4,500 കാണികളെയും ടി20 മത്സരങ്ങള്‍ക്ക് 5,500 പേരേയും പ്രവേശിപ്പിക്കും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമടങ്ങിയ പരമ്പരയാണ് ന്യൂസിലന്‍ഡ് പാകിസ്താനിൽ കളിക്കുക. ടി20 മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ സെപ്റ്റംബര്‍ 17, 19, 21 തിയ്യതികളിലും ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ലാഹോറിലുമാണ് നടക്കുക . ബംഗ്ലാദേശുമായി അഞ്ച് ടി20 മത്സരങ്ങളാടങ്ങിയ പരമ്പര കളിച്ചതിന് ശേഷമാണ് ന്യൂസിലന്‍ഡ് പാകിസ്താനിലേക്ക് വരിക. Keywords: Sports, News, Cricket, Pakistan, Bangladesh PCB will allow spectators for-series against new Zealand. < !- START disable copy paste --> Powered by Info News For You

തെന്നല പോക്സോ കേസ്; ഡി എൻ എ ടെസ്റ്റ് നെഗറ്റീവായിട്ടും യുവാവിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ലെന്ന് ആരോപണം

Image
മലപ്പുറം: (www.kvartha.com 31.08.2021)  തെന്നല പോക്സോ കേസില്‍ ഡി എൻ എ പരിശോധന ഫലം നെഗറ്റീവായിട്ടും ശ്രീനാഥിനെ കേസില്‍ നിന്ന് പൊലീസ് ഒഴിവാക്കുന്നില്ലെന്ന് ആരോപണം. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം. കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി എൻ എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്. ശ്രീനാഥിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഈ യുവാവിന്‍റെ അറസ്റ്റോടെ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. തുടക്കം മുതല്‍ ശ്രീനാഥ് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ് അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്. പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡി എൻ എ പരിശോധനാ ഫലം നെഗറ...

ബെൻഗ്ളൂറിൽ വൈദ്യുത പോസ്റ്റില്‍ ഇടിച്ച കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്‌നാട് എംഎല്‍എയുടെ മകനും മരുമകളും ഉള്‍പെടെ ഏഴുപേര്‍ മരിച്ചു

Image
ബെൻഗ്ളുറു: (www.kvartha.com 31.08.2021)  ബെൻഗ്ളൂറിൽ വൈദ്യുത പോസ്റ്റില്‍ ഇടിച്ച കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്‌നാട് എംഎല്‍എയുടെ മകനും മരുമകളും ഉള്‍പെടെ ഏഴുപേര്‍ മരിച്ചു. ബെൻഗ്ളുറു കോറമംഗലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂര്‍ എംഎല്‍എയുമായ വൈ പ്രകാശിന്റെ മകന്‍ കരുണസാഗര്‍, ഭാര്യ ഡോ.ബിന്ദു, ഇഷിത, ഡോ. ധനുഷ, അക്ഷയ ഗോയല്‍, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഓഡി ക്യു3 മോഡല്‍ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയില്‍ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ ആറ് പേര്‍ സംഭവസ്ഥലത്തും ഏഴാമത്തെയാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാറിന്റെ എയര്‍ ബാഗ് തുറന്നിരുന്നില്ലെന്നും ഇതാണ് യാത്രക്കാരെല്ലാം മരിക്കാന്‍ കാരണമായതെന്നും ഔദുഗോഡി ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്യുന്നു. എംഎല്‍എയുടെ കാറാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരി...

'ഇതാ മറ്റൊരു വർഷം ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‍നം കാണുന്നു' ജയസൂര്യയക്ക് ജന്മദിനാശംസയുമായി സംവിധായകൻ പ്രജേഷ് സെൻ

Image
കൊച്ചി: (www.kvartha.com 31.08.2021)  'ഇതാ മറ്റൊരു വർഷം, നമ്മൾക്ക് ഒരുമിച്ച് ചിരിക്കാനും ഒരുമിച്ച് സ്വപ്‌നം കാണാനും ഇതാ മറ്റൊരു വർഷം വന്നിരിക്കുന്നു. ഇന്ന് നിങ്ങളുടെ ദിവസമാണ് അത് നിങ്ങളുടെ പുഞ്ചിരി പോലെ തന്നെ മിന്നി തിളങ്ങട്ടെ. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം സാക്ഷാത്‍കരിക്കപ്പെടട്ടെ' ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി സംവിധായകൻ പ്രജേഷ് സെൻ. മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പെടുത്തിയ ചെറു വീഡിയോ പങ്കുവെച്ചാണ് ആശംസ നേർന്നത്.    ജയസൂര്യയുടെയും പ്രജേഷ് സെന്നിന്റെയും കൂട്ടുകെട്ട് ആരാധകർ ഏറ്റെടുത്തതാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്‌ത രണ്ടു സിനിമകളിലെയും നായകൻ ജയസൂര്യ തന്നെയായിരുന്നു. ഇരുവരുടെയും സൗഹൃദം എന്നും നിലനിൽക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. മൂന്നാമത്തെ സിനിമയായ മേരി ആവ സുനോയുടെ ചെറു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് പ്രജേഷ് സെൻ ജയസൂര്യക്ക് പിറന്നാൾ ആശംസ നേർന്നത്. ക്യാപ്റ്റൻ, വെള്ളം എന്നി ആദ്യ രണ്ട് സൂപെർ ഹിറ്റ് സിനിമകൾക്ക് ശേഷമുള്ള മൂന്നാമത്തെ സിനിമയാണ് മേരി ആവ സുനോ. ഇത് മൂന്നാം തവണയാണ് ഇരുവരും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഒരുമിച്ചിരുന്ന് പൊട്ടി...

കേരളത്തിൽ ഇനിയെത്ര പേർക്ക് കോവിഡ് വരാം; രോഗനിരക്ക് കുതിക്കുമ്പോൾ സിറോ പ്രിവിലന്‍സ് പഠനത്തിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത് നിർണായക വിവരങ്ങൾ

Image
തിരുവനന്തപുരം: (www.kvartha.com 31.08.2021) രാജ്യത്ത് റിപോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ 70 ശതമാനത്തോളം കേരളത്തിലാണെന്ന വസ്തുത നിലനിൽക്കെയാണ് സിറോ പ്രിവിലന്‍സ് പഠനത്തിന് സംസ്ഥാന സർകാർ അനുമതി നൽകിയിട്ടുള്ളത്. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കേന്ദ സർകാരും ആവശ്യപ്പെട്ടിരുന്നു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (ഐജിജി) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവലൻസ് സർവേയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരിൽ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സീറോ പോസിറ്റീവ് എന്നാണ് പറയുക. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസിനും 17 വയസിനും ഇടക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിക്ക് നിബന്ധനയോടെ ജാമ്യം

Image
കൊച്ചി: (www.kvartha.com 31.08.2021)  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് നിബന്ധനയോടെ ജാമ്യം അനുവദിച്ച് ഹൈകോടതി. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കുകയും ഒരു ആള്‍ ജാമ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തില്‍ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും പാസ്‌പോര്‍ട് കോടതിയില്‍ ഹാജരാക്കണം എന്നുമുള്ള നിബന്ധനയോടെയാണ് ജാമ്യം. അറസ്റ്റു ചെയ്ത് രണ്ടു മാസം പിന്നിട്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കീഴ്കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്നും കടത്തിക്കൊണ്ടുവരുന്...

കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ്; ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് മാത്രം മതി, ക്വാറന്റൈന്‍ വേണ്ട

Image
ബെംഗളൂരു: (www.kvartha.com 31.08.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ചു. ക്വാറന്റൈന്‍ നിര്‍ദേശങ്ങളിലാണ് ഇളവ്.  മെഡികെല്‍, പാരാമെഡികെല്‍, നഴ്‌സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് മാത്രം മതി. എന്നാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. Keywords:  Karnataka insists RT-PCR test mandatory for Kerala travellers, Bangalore, News, Karnataka, Students, Health, Health and Fitness, National. Powered by Info News For You

'ഞാൻ അന്ന് ആരാധനയോടെ നോക്കി, ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ'; ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി റിമി ടോമി

Image
കൊച്ചി: (www.kvartha.com 31.08.2021)  മലയാള സിനിമയുടെ നാഴികകല്ലായ ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി. എന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനാണ് ജയസൂര്യ. ഒന്നിനൊന്നു വേറിട്ടതാണ് ജയസൂര്യയുടെ കഥാപാത്രങ്ങള്‍. ഇപ്പോഴിതാ 43 ആം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് റിമി ടോമിയടക്കം നിരവധിപേരാണ് ആശംസകളുമായി എത്തിയത്. റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം: 'ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ, പിന്നീട് ഇന്ന് മലയാള സിനിമയിലെ സുപെർ സ്റ്റാർ. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയ്യൂസ്സും ആരോഗ്യവും ദൈവം തരട്ടെ'   എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ജയസൂര്യയുടെ ഒരു ഫോട്ടോയും റിമി ടോമി ഷെയര്‍ ചെയ്തിരിക്കുന്നു. View this post on Instagram ...

സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Image
ഇടുക്കി: (www.kvartha.com 31.08.2021) സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കട്ടപ്പന ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിന്‍ (21) ആണ് മരിച്ചത്. കട്ടപ്പന-പുളിയന്‍മല റൂട്ടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കാനായി എട്ടംഗ സംഘമാണ് സംഭവസ്ഥലത്തെത്തിയത്.   ജോബിന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല. സംഘത്തിലുണ്ടായിരുന്നവരില്‍ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു.  Keywords: Idukki, News, Kerala, Death, Police, Case, Birthday Celebration, Friend, Man falls from top of building while celebrating friend's birthday Powered by Info News For You

20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്താനിൽ നിന്നും പൂർണമായി മടങ്ങി അമേരികൻ സൈന്യം

Image
കാബൂൾ: (www.kvartha.com 31.08.2021)  20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്താനിൽ നിന്നും അമേരികൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരികൻ വിമാനവും കാബൂൾ വിട്ടെന്നാണ് റിപോർട് . അമേരികൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇൻഡ്യൻ സമയം രാത്രി 12 .59 നാണ് കാബൂളിൽ നിന്നും പറന്നുയർന്നത്. അതേസമയം അമേരികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. കൂടാതെ 123,000 പേരെ അഫ്ഗാനിസ്താനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ അമേരികൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു. Keywords:  News, Kabul, Afghanistan, America, Military, Taliban Terrorists, War, World, Afghanistan Live Updates: The U S  Occupation Is Over, Ending America’s Longest War. < !- START d...

കാസർകോട്ട് വേണം എയിംസ്; രണ്ടാം ഘട്ട പദയാത്ര ബുധൻ, വ്യാഴം ദിവസങ്ങളിൽ

Image
തൃക്കരിപ്പൂർ: (www.kasargodvartha.com 31.08.2021) എയിംസിനായി കേന്ദ്ര സർകാരിന് സംസ്ഥാന സർകാർ സമർപിക്കുന്ന പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പദയാത്ര തൃക്കരിപ്പൂർ മുതൽ നീലേശ്വരം വരെ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.     രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലകളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. എയിംസ് കൂട്ടായ്മ ജില്ലാ കൺവീനർ ഫറീന കോട്ടപ്പുറം ആണ് യാത്ര നയിക്കുന്നത്. ജോയിന്റ് കൺവീനർ ശ്രീനാഥ് ശശി ഉപനായകനാണ്. 15 സ്ഥിര അംഗങ്ങളാണ് യാത്രയിൽ ഉണ്ടാവുക. വിവിധയിടങ്ങളിൽ സംഘടനകളും കൂട്ടായ്മകളും സ്വീകരണം നൽകും. Keywords: Kasaragod, News, Kerala, Top-Headlines, Nileshwaram, Politics, Sports, Need AIIMS in Kasargod; second phase foot rally on Wednesday and Thursday. < !- START disable copy paste --> Powered by Info News For You

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 മരണം

Image
ആലപ്പുഴ: (www.kvartha.com 31.08.2021) ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്തായിരുന്നു അപകടം. കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പൊലീസും അഗ്നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്.  Keywords:  Alappuzha, News, Kerala, Accident, Death, Injured, hospital, Police, Two died in Alappuzha bypass road accident Powered by Info News For You

മഥുരയില്‍ മദ്യത്തിനും ഇറച്ചിക്കും സമ്പൂര്‍ണ നിരോധനം, പാല്‍ക്കച്ചവടത്തിനിറങ്ങി പാരമ്പര്യം വീണ്ടെടുക്കണമെന്നും യോഗി ആദിത്യനാഥ്

Image
ലക്‌നൗ: (www.kvartha.com 31.08.2021) യുപിയിലെ മഥുരയില്‍ മദ്യവും ഇറച്ചിയും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. ലക്‌നോവില്‍ കൃഷ്‌ണോത്സവത്തിനിടയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പ്രഖ്യാപിച്ചത്. മദ്യവും മാംസവും വില്‍ക്കുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. Keywords:  Lucknow, News, National, Politics, Yogi Adityanath, Chief Minister, Yogi Adityanath Bans Meat, Liquor Trade In UP's Mathura Powered by Info News For You

വയോധികനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Image
പൂഞ്ഞാര്‍: (www.kasargodvartha.com 31.08.2021)  77കാരനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹോമിയോ ഡോക്ടര്‍ ആയിരുന്ന സെബാസ്റ്റ്യന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പാതാന്പുഴയില്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഡോ. സെബാസ്റ്റ്യനെ കുറിച്ച് ഒരാഴ്ചയായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ തൊഴുത്തില്‍ ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് ഡോക്ടറെ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡോ. സെബാസ്റ്റ്യന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ഈരാറ്റുപേട്ട പൊലീസ്.  Keywords: News, Kerala, Death, Doctor, Police, House, Found dead, Top-Headlines, Elderly doctor found dead inside the house Powered by Info News For You

ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Image
കുമളി: (www.kvartha.com 31.08.2021) ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പന്‍താനം ധനീഷ് (24) പുറ്റടി രഞ്ജിത്ത് ഭവനില്‍ അഭിരാമി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ കമിതാക്കളാണെന്നും ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു.  തിങ്കളാഴ്ചയാണ് സംഭവം. രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ അഭിരാമി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ തങ്ങള്‍ ജീവനൊടുക്കാന്‍  പോകുന്നു എന്ന സന്ദേശം ധനേഷ് തന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് കൈമാറിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.  ഇവരില്‍ ഒരാള്‍ ഈ വിവരം ഉടന്‍തന്നെ പൊലീസിനെയും വീട്ടുകാരെയും വിളിച്ചറിയിച്ചു. തുടര്‍ന്ന് കുമളിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഒരു ലോഡ്ജ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Keywords:  News, Kerala, State, Kumali, Obituary, Death, Police, Man and woman found dead in Kumali  Powe...

കോണ്‍ഗ്രസിന്റെ നന്മയെക്കരുതി വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം, പറയേണ്ടതെല്ലാം പറഞ്ഞു, അതിന്റെ മറുപടിയും വന്നു; പുനഃസംഘടനയില്‍ ഇനി ചര്‍ചയില്ലെന്ന് കെ സുധാകരന്‍

Image
തിരുവനന്തപുരം: (www.kvartha.com 30.08.2021)  കോണ്‍ഗ്രസിന്റെ നന്മയെക്കരുതി വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡി സി സി പുന:സംഘടന സംബന്ധിച്ച് പറയേണ്ടതെല്ലാം പറഞ്ഞു. അതിന്റെ മറുപടിയും വന്നു. പുനഃസംഘടനയില്‍ ഇനി ചര്‍ചയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രണ്ടു ചേരിയില്‍നിന്നു വന്ന പേരുകള്‍ കൂട്ടിച്ചേര്‍ത്തതല്ല പുതിയ പട്ടികയെന്ന് പറഞ്ഞ സുധാകരന്‍ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് നേതാക്കള്‍ ആലോചിക്കണമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഡി സി സി പുന:സംഘടന സംബന്ധിച്ച് ചര്‍ചകള്‍ നടന്നിരുന്നുവെന്ന കെ മുരളീധരന്റെ വാക്കുകള്‍ കണക്കിലെടുക്കണമെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം പാര്‍ടിയുടെ നെടുംതൂണാണ്. കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറും. എ വി ഗോപിനാഥുമായി തനിക്ക് അടുത്ത ബന്ധമാണ്. ഗോപിനാഥ് പാര്‍ടിവിട്ടു പോകില്ലെന്ന് കരുതുന്നു. ഗോപിനാഥിനെ പാര്‍ടിയുമായി സഹകരിപ്പിക്കാനാകും. ഇപ്പോഴത്തെ കോണ്‍ഗ്രസ് രണ്ട് ഗ്രൂപുകളുടെ സംയോജനമല്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗോപിനാഥിനെ കുറിച്ച് അനില്‍ അക്കര ഫേ...

എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി

Image
കോഴിക്കോട്: (www.kvartha.com 30.08.2021)  അവതാരക എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരന്‍. പ്രണയ വിവാഹമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാര്‍ഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍. ഏഴു വര്‍ഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവില്‍വച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പെട്ടവരായിതനാല്‍ ഇരു കുടുംബങ്ങളും എതിര്‍ത്തു. എങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ...

അഫ്ഗാനിൽ അവശേഷിക്കുന്ന ഇൻഡ്യക്കാരുടെ മടക്കം ഉടൻ

Image
കാബൂൾ : (www.kvartha.com 30.08.2021)  അഫ്ഗാനിൽ അവശേഷിക്കുന്ന ഇൻഡ്യക്കാരുടെ മടക്കം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. കാബൂളിൽ ഉണ്ടായ ഇരട്ട സ്ഫോടത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇൻഡ്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം. കാബൂളിൽ അനിശ്ചിതത്തിലായ സുരക്ഷാ സാഹചര്യവും ചെക് പോസ്റ്റുകളും കാരണം ഏകദേശം 20 ഇൻഡ്യക്കാർക്കും നൂറിലധികം അഫ്ഗാൻ പൗരന്മാർക്കും ഇൻഡ്യയിലേക്ക് പലായനം ചെയ്യാൻ വേണ്ടി കഴിഞ്ഞ ബുധനാഴ്ച കാബൂൾ വിമാനത്താവളത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇൻഡ്യ അടക്കമുള്ള രാജ്യങ്ങളുടെ അഭ്യർഥന അമേരിക സ്വീകരിച്ചു. കാബൂൾ വിമാനത്താവളത്തിന് പുറത്ത് മാരകമായ ആക്രമണം ഉണ്ടായതിന് പിന്നാലെ അമേരികയും മറ്റ് നിരവധി രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെയും അഫ്ഗാൻ പങ്കാളികളെയും ഓഗസ്റ്റ് 31ന് മുമ്പായി ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്. കാബൂളിൽ നിന്ന് നേരിട്ടോ ദുശാൻബെ വഴിയോ 500 ലധികം ആളുകളെ പ്രത്യേക വിമാനങ്ങളിൽ ഇൻഡ്യ ഇതുവരെ ഒഴിപ്പിച്ചു കഴിഞ്ഞു എന്നാണ് വിവരം. ഇതിൽ 260ൽ പരം ആളുകൾ ഇൻഡ്യൻ പൗരന്മാരാണ്. കേന്ദ്രസർകാർ തിങ്കളാഴ്ച അഫ്ഗാൻ...

രാഷ്ട്രീയ നേതാവിൻ്റെ തണലിൽ പ്രവർത്തിച്ചു വന്ന വ്യാജചാരായ നിർമാണകേന്ദ്രം എക്സൈസ് സംഘം തകർത്തു; ഒരാളുടെ പേരിൽ കേസ്

Image
സുധീഷ് പുങ്ങംചാല്‍ വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.08.2021) മാലോം ചുള്ളിക്കടുത്ത്‌ വനപ്രദേശം കേന്ദ്രീകരിച്ചു രാഷ്ട്രീയ നേതാവിൻ്റെ തണലിൽ പ്രവർത്തിച്ചിരുന്ന വൻ വ്യാജ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വി സന്തോഷ്‌ കുമാറും പാർടിയും ചേർന്നാണ് ബളാൽ വിലേജിൽ ചുള്ളിയിൽ നിന്നും 1,240 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽകുമാർ (29) എന്നയാളുടെ പേരിൽ എക്‌സൈസ് കേസെടുത്തു. വനപ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് ചാരായം വാറ്റി എടുക്കുകയും പിന്നീട് പൈപ് വഴി സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ചു കന്നാസുകളിലും കുപ്പികളിലുമാക്കി വിൽപന നടത്തി വന്നിരുന്ന സംഘത്തെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ എക്‌സൈസ് കണ്ടെത്തിയത്. വാറ്റ് കേന്ദ്രത്തിൽ നിന്നും നിരവധി ഗ്യാസ് സ്റ്റവുകളും ഗ്യാസ് സിലിൻഡറുകളും മറ്റു വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ലോക്ഡൗൺ കാലം മുതലാണ് ചുള്ളിയിൽ ഈ വാറ്റു കേന്ദ്രം ആരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ പാർടിയുടെ പ്രാദേശിക നേതാവ് കൂടിയായ ആളായിരുന്നു വാറ്റു കേന്ദ്രത്തിനു ന...

ആവശ്യമായ ഡ്രൈവർമാരില്ല; കെഎസ്ആർടിസിയുടെ സെർവീസുകൾ മുടങ്ങുന്നു; ദുരിതത്തിലായി യാത്രക്കാർ

Image
കാസർകോട്: (www.kasargodvartha.com 30.08.2021) ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സെർവീസുകൾ റദ്ദാകുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു. ശനിയാഴ്ച കാസർകോട് ഡിപോയിൽ നിന്ന് 9 സെർവീസുകളാണ് മുടങ്ങിയത്. മംഗളൂരു, കണ്ണൂർ, പഞ്ചിക്കൽ, അഡ്ക്കസ്ഥല റൂടുകളിലായി 74 ട്രിപ് സെർവീസ് നടത്തിയില്ല.   ആവശ്യമായ ഡ്രൈവർമാർ ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആക്ഷേപം. 67 സെർവീസുകളാണ് കാസർകോട് ഡിപോയിൽ നിന്നുള്ളത്. അതിൽ ആകെ 58 സെർവീസുകൾ മാത്രമേ ശനിയാഴ്‌ച ഓടിയിട്ടുള്ളു. തിങ്കളാഴ്ചയും കൂടുതൽ സെർവീസുകൾ നിലച്ചേക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം നിലവിലുള്ള ഡ്രൈവർമാർ അവധി എടുക്കാൻ പോലും കഴിയാതെ അധികസമയം ജോലി ചെയ്യുന്നതും മറ്റൊരു ബുദ്ധിമുട്ടാണ്. എന്നാൽ കാഞ്ഞങ്ങാട് ഡിപോയിൽ 57 ബസ് സെർവീസ് ഉണ്ടെങ്കിലും 37 എണ്ണം മാത്രമാണ് നിലവിൽ ഓടുന്നത്. കാലപ്പഴക്കം കാരണം 20 ഓളം ബസുകളാണ് അവിടെ ഒഴിവാക്കിയിരുക്കുന്നത്. കാസർകോട് ഡിപോയിൽ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്ന മംഗളൂരു, കണ്ണൂർ, ചന്ദ്രഗിരിപ്പാലം - കാഞ്ഞങ്ങാട് റൂടുകളിലാണ് യാത്രദുരിതം ഏറെയും . കാസർകോട് ഡിപോയിൽ ഡ്രൈവർമാരുടെ 142 തസ്തികയുണ്ട്. അതിൽ 132 പേർ മാത്ര...

നേതാക്കളില്‍ നിന്നും ഉണ്ടായത് മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍; 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എവി ഗോപിനാഥ്

Image
പാലക്കാട്: (www.kvartha.com 30.08.2021)  നേതാക്കളില്‍ നിന്നും ഉണ്ടായത് മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എംഎല്‍എയുമായ എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഗോപിനാഥ് പാര്‍ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചത്. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 15 വയസുമുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടിയാണു തന്റെ ജീവിതം ഉഴിഞ്ഞുവച്ചത് പക്ഷേ മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം പറഞ്ഞു. വളരെ വികാരാധീനനായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എന്നും നിറഞ്ഞു നില്‍ക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാര്‍ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം...

മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം; ഒരു മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി പുറത്തെടുക്കുന്നു

Image
മലപ്പുറം: (www.kvartha.com 30.08.2021) മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബത്തിന്റെ പരാതിയില്‍ ഒരു മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി പുറത്തെടുക്കുന്നു. മലപ്പുറം ചേളാരിയില്‍ ചോലക്കല്‍ അബ്ദുള്‍ അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കുന്നത്.  ജൂലൈ 31ന് സഹോദരന്‍ മുഹ് മദിന്റെ വീട്ടില്‍ വച്ചാണ് അസീസ് മരിച്ചത്. അസീസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി സഹോദരങ്ങള്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിന്റെ ഭാര്യയും മക്കളും പൊലീസിന് നല്‍കിയ പരാതി. അബ്ദുള്‍ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങള്‍ രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ സ്വന്തം പേരില്‍ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.  ആധാരം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ അബ്ദുള്‍ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്ന കെട്ടിട്ടങ്ങള്‍ അടക്കമുള്ള ആസ്തി വസ്തുക്കള്‍ അബ്ദുള്‍ അസീസ് മരണത്തിന് മുമ്പായി സഹോദരങ്...

പ്രണയ ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്‌റ്റെര്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കി

Image
ഹൈദരാബാദ്: (www.kasargodvartha.com 30.08.2021) പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ പോസ്‌റ്റെര്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസാണ് പോസ്‌റ്റെര്‍ ആരാധകരുമായി പങ്കുവെച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാധേശ്യാം' വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തും. രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജാ ഹെഡ്‌ഗെയാണ് നായികയായി എത്തുന്നത്. സിനിമാ ആസ്വാദകര്‍ക്ക് മികച്ച നാടകാനുഭവം സമ്മാനിക്കുവാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ പറഞ്ഞു. ജന്മാഷ്ടമി  ദിവസത്തില്‍ ചിത്രത്തിന്റെ പോസ്‌റ്റെര്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുഭാഷ ചിത്രമായ രാധേശ്യാമിന്റെ കഥ നടക്കുന്നത് 1970 കളിലെ  യൂറോപിന്റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോര്‍ജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തില്‍സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്...