Posts

Showing posts from May, 2021

ബംഗാളില്‍ ബിജെപിയിലേക്ക് കൂടുമാറിയ തൃണമൂല്‍ നേതാക്കളുടെ തിരിച്ചൊഴുക്ക്

Image
ദേശീയം (www.evisionnews.co): പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്. മുന്‍ എംഎല്‍എയും ഫുട്‌ബോള്‍ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് അവസാനമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങാന്‍ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സാഹചര്യമില്ല ബംഗാളിലിപ്പോള്‍. ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ എല്ലാ തന്ത്രങ്ങളും പൊളിയുന്ന കാഴ്ചയാണ് ബംഗാളില്‍. നേരത്തെ ബിജെപിയിലേക്ക് പോയ സോനാലി ഗുഹ, സരള മുര്‍മു, അമാല്‍ ആചാര്യ എന്നിവരും തൃണമൂലിലേക്ക് മടങ്ങിയെത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നേതാക്കളുടെ മടങ്ങിവരവിനോട് മമത ബാനര്‍ജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് പോലും തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പാര്‍ട്ടി മുഖമായ മുകുള്‍ റോയ് വരെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. Powered by Info News For You

കിടപ്പിൽ കഴിയുന്ന രോഗികൾക്ക്‌ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന നടപടികളുമായി ബളാൽ ഗ്രാമ പഞ്ചായത്ത്

Image
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.06.2021) ബളാൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിടപ്പിൽ കഴിയുന്ന രോഗികൾക്ക്‌ അവരവരുടെ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന നടപടികൾക്ക് തുടക്കമായി. തിങ്കളാഴ്ച കൂട്ടക്കളം പട്ടിക വർഗ കോളനിയിൽ പുത്തരിച്ചിക്ക്‌ (60) ആദ്യ ഡോസ് വാക്സിൻ നൽകി തുടക്കം കുറിച്ചു. നൂറോളം കിടപ്പ് രോഗികളാണ് ബളാൽ പഞ്ചായത്ത് പരിധിയിൽ ഉള്ളത്.                                                                     ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ, ആരോഗ്യ വകുപ്പ് പ്രവർത്തകരായ അജിത് സി ഫിലിപ്, സുജിത് കുമാർ, ഏലിയാമ്മ വർഗീസ് ജെസി, പാലിയേറ്റിവ് നേഴ്‌സ് ബിന്ദു, വാർഡ് മെമ്പർ വിഷ്ണു കെ നേതൃത്വം നൽകി. Keywords:  Vellarikundu, Kasaragod, Kerala, News, Balal, COVID-19, Vaccinations, Palliative-care-society, Panchayath, Balal Grama Panchayat with Covid Vaccination f...

കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Image
കൊല്ലം: (https://ift.tt/2RZf9GT) കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്സ്ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. 15 മുതല്‍ 150 രൂപവരെയാണ് ടോള്‍ ഈടാക്കുന്നത്. ഈ വര്‍ഷം ജനുവരി ആദ്യവാരത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനം എങ്കിലും ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയും അവര്‍ പിന്മാറുകയുമായിരുന്നു. ശേഷം മെയ് 31നാണ് വീണ്ടും നിര്‍ദേശം ലഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസെത്...

നടി പ്രണിത സുഭാഷ് വിവാഹിതയായി: വ്യവസായി നിധിന്‍ രാജുവാണ് വരന്‍

Image
ബംഗളൂരു: (www.kvartha.com 01.06.2021)  നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രണിത തന്നെയാണ് തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ആരോടും വിവാഹക്കാര്യം പറയാത്തതില്‍ താരം ക്ഷമയും ചോദിക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിവസം തന്നെ നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം നേരത്തെ അറിയാക്കാതിരുന്നതെന്നും നടി പറഞ്ഞു. കന്നട ചിത്രം പോകിരിയിലൂടെയാണ് പ്രണിത അരങ്ങേറ്റം കുറിച്ചത്. കന്നട, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച നടി പ്രിയദര്‍ശന്‍ ചിത്രം ഹാംഗാമ 2വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. Keywords:  Pranitha Subhash gets married, Bangalore, News, Cinema, Marriage, Social Media, Actress, National. Powered by Info News For You

'വളരെക്കാലം വിഷാദരോഗത്തിന് ഇരയായിട്ടുണ്ട്, അതിനാല്‍ മാനസികാരോഗ്യമാണ് മുഖ്യം'; വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് വന്‍ തുക പിഴ ലഭിച്ചതിന് പിന്നാലെ ഫ്രഞ്ച് ഓപെണ്‍ ടെനിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി ജപാന്‍ താരം നവോമി ഒസാക

Image
പാരീസ്: (https://ift.tt/2RZf9GT) ഫ്രഞ്ച് ഓപെണില്‍ റൊമാനിയയുടെ പാട്രീഷ്യ മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് വന്‍ തുക പിഴ ലഭിച്ചതിന് ജപാന്‍ താരം നവോമി ഒസാക ഫ്രഞ്ച് ഓപെണ്‍ ടെനിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ലോക രണ്ടാം നമ്പര്‍ താരം പങ്കെടുക്കാത്തതിനെതുടര്‍ന്ന് സംഘാടകര്‍ 15,000 ഡോളര്‍ (10.87 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.  ഫ്രഞ്ച് ഓപെണിനിടെ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് നവോമി ഒസാക നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് എന്നായിരുന്നു താരത്തിന്റെ വിശദീകരണം. കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാര്‍ത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നായിരുന്നു ഒസാക പറഞ്ഞത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ബോര്‍ഡ് ഒസാകയുടെ നിലപാട് കുറച്ചുകൂടി മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ലോകത്തിലെ ഏറ്...

സാംസ്കാരിക കൈമാറ്റത്തിനുള്ള കവാടം തുറന്നിട്ട് ശാർജ കുട്ടികളുടെ വായനോത്സവം 2021 സമാപിച്ചു

Image
ഖാസിം ഉടുമ്പുന്തല ശാർജ: (www.kvartha.com 01.06.2021) കുട്ടികളുടെ വായനോത്സവം 2021 സമാപിച്ചു. 'നിങ്ങളുടെ ഭാവനയ്ക്കായി' എന്ന ശീർഷകത്തിൽ, അറബ് മേഖലയിൽ നിന്നും, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി 30 ഓളം എഴുത്തുകാർ എസ്‌സി‌ആർ‌എഫിലെ 30 സാഹിത്യ പരിപാടികളിലായി പങ്കെടുത്തു. 15 രാജ്യങ്ങളിൽ നിന്നുള്ള 170 ലധികം പ്രസാധകർ അവരുടെ പുസ്തകങ്ങളും മറ്റ് സാഹിത്യ സൃഷ്ടികളും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നൂറുകണക്കിന് ഇവന്റുകൾ, ശിൽപശാലകൾ, സിനിമാ നാടക പ്രദർശനങ്ങൾ എന്നിവയും നടന്നു.                                                                                   കുട്ടികളുടെ വായനോത്സവം, യുവ വായനക്കാർ തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിനുള്ള കവാടം മലർക്കെ തുറന്നിട്ടു. 12 പതിപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി, എസ്‌സി‌ആർ‌എഫ് 2021 ന്റെ ഭാഗമായിള്ള പരിപാടി ശാർജയ്ക്ക് പുറത്തും നടന്നു. എസ്‌സി‌ആർ‌എഫിന്റെ വിപുല...

'വിടില്ല ഞാൻ' സ്പീഡ് ബോടിനെ പിന്തുടർന്ന് ഹിപോപൊടാമസ്: വൈറലായി വിഡിയോ

Image
കെനിയ: (www.kvartha.com 01.06.2021)  വലിയ ശരീരവും ചെറിയ തലയുമുള്ള സദാസമയവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപോപൊടാമസിനെ നമ്മളില്‍ പലരും കണ്ടിരിക്കും. എന്നാൽ ഹിപോപൊടാമസിന്റെ 'ചേസിംഗ്' പലരും കണ്ടിരിക്കാൻ ഇടയില്ല. അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മിഡിയയിൽ ഇപ്പോൾ വൈറൽ. ആഫ്രികയിലാണ് സംഭവം നടക്കുന്നത്. കെനിയയിലെ വിക്ടോറിയ കായലില്‍ സ്പീഡ് ബോടിനെ പിന്തുടർന്ന ഹിപോയുടെ വീഡിയോ ലോകമെങ്ങും വൈറലായി. വിക്ടോറിയ കായലില്‍ നാല് സുഹൃത്തുക്കള്‍ സ്പീഡ് ബോടില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപോപൊടാമസുകളെ ഇവര്‍ കണ്ടത്. കൂട്ടത്തിലെ കൂറ്റന്‍ ഹിപോ ആണ് ബോടിന് പുറകെ വച്ച് പിടിച്ചത്. ബോടിന്‍റെ വേഗം കൂട്ടിയതുകൊണ്ട് ആർക്കും അപകടം ഒന്നും സംഭവിച്ചില്ല. സ്പീഡ് ബോടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്. Keywords:  News, Africa, Animals, Viral, Social Media, YouTube, Giant hippo, Speedboat, Kenya, Viral video, Giant hippo chases speedboat in Kenya: Viral video.    ...

ആശ്വാസമായി ജില്ലയിലെ പ്രതിദിന കണക്കുകള്‍: പോസിറ്റീവ് കേസുകള്‍ കുറയുന്നു

Image
കാസര്‍കോട് (www.evioinnews.co): കോവിഡ് പോസിറ്റീവ് പ്രതിദിന കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നു. ഏപ്രില്‍ പകുതിയോടെ ആയിരം കടന്ന കോവിഡ് കേസുകളാണ് മെയ് 15 ഓടെ 500ലും 600ലും എത്തിയത്. ഒരാഴ്ചയായി അഞ്ഞൂറിലാണ് പ്രതിദിന കോവിഡ് കേസ്. പതിനായിരം തൊടാനിരുന്ന രോഗികളുടെ എണ്ണം ആറായിരത്തിലുമെത്തി. അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ 341 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ശനിയാഴ്ച 534 ആയിരുന്നു പ്രതിദിന പോസിറ്റീവ്. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതോടെ ഇതുവരെ കോവിഡ് നെഗറ്റീവായവരുടെ എണ്ണം 64792 ആയി. 20.8 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. ജില്ലയില്‍ ഇതുവരെ 71694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 699 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 718 പേരുടെ പരിശോധനാ ഫലം ലഭിക്...

വാറ്റുകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Image
പുനലൂര്‍: (www.kvartha.com 01.06.2021) ചാരായ വാറ്റുകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തന്മല സിഐയെയും സംഘത്തെയും ആക്രമിച്ച സംഭവത്തില്‍ ഒറ്റക്കല്‍ പാറക്കടവ് സ്വദേശി വാസുവാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട പാറക്കടവ് സ്വദേശികളും നിരവധി കേസുകളില്‍ പ്രതിയുമായ വിഷ്ണു, വിജയന്‍, അനി എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ട് പൊലീസിന് നേരെ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. സ്‌റ്റേഷന്‍ ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ഡി ശാലു, എഎസ്‌ഐ സിദ്ദീഖ് എന്നിവര്‍ക്ക് പരിക്കേറ്റു. മര്‍ദനമേറ്റ എസ്‌ഐ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  Keywords:  News, Kerala, Crime, Attack, Arrest, Arrested, Police, Injured, Case, Hospital, Treatment, Incident of assault on police during raid; One arrested Powered by Info News For You

എന്തുകൊണ്ട് പാകിസ്ഥാന്‍ ക്രികെറ്റ് ടീം കോചാകുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വസിം അക്രം

Image
കറാച്ചി: (https://ift.tt/2RZf9GT) എന്തുകൊണ്ട് പാകിസ്ഥാന്‍ ക്രികെറ്റ് ടീം കോചാകുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വസിം അക്രം. വിവിധ ഫ്രാഞ്ചൈസി ക്രികെറ്റ് ടീമുകളെ അക്രം പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാക് ടീമിന്റെ കോചിംഗ് സ്റ്റാഫായിട്ട് പോലും അദ്ദേഹം വന്നിട്ടില്ല. എന്തുകൊണ്ട് എന്ന ചേദ്യത്തിനു അദേഹത്തിന്റെ ഉത്തരം പാകിസ്ഥാന്‍ ക്രികെറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്നാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാത്തതും.  പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ പാക് ബൗളിംഗ് കോച് വഖാര്‍ യൂനിസിനെതിരെ ഉയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കടുത്ത പരിഹാസങ്ങളാണ് മിക്കതും. കോചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പിന്മാറണം. പാകിസ്ഥാന്‍ ക്രികെറ്റ് പ്രേമികള്‍ പരിശീലകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യക്കാരെ കണ്ട് പഠിക്കണമെന്നും അക്രം പറഞ്ഞു. പദ്ധതിയൊരുക്കുക എന്ന് മാത്രമാണ് കോചുമാര്‍ ചെയ്യുന്നത്. കളിക്കേണ്ടത് താരങ്ങളാണ്. മത്സരഫലം തോല്‍വിയാണെങ്കിലും ജയമാണെങ്കിലും കോചുമാരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ പഠിക്കണം. അവര്‍ ഇന്‍ഡ്യന്‍ ആരാധകരില്‍ നിന്ന് ...

ഐപിഎല്‍ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച വെസ്റ്റിന്‍ഡീസ് താരം നികോളാസ് പുരാന്‍ വിവാഹിതനായി; വധു ദീര്‍ഘകാല സുഹൃത്തായ അലീസ മിഗ്വേല്‍

Image
ട്രിനിഡാഡ്: (https://ift.tt/2RZf9GT) ഐപിഎല്‍ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച വെസ്റ്റിന്‍ഡീസ് താരം നികോളാസ് പുരാന്‍ വിവാഹിതനായി. പുരാന്‍ ജീവിത പങ്കാളിയാക്കിയത് ദീര്‍ഘകാല സുഹൃത്തായ അലീസ മിഗ്വേലിനെയാണ്. വിവാഹ ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.  'ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ & മിസിസ് പുരാന്‍'  വിന്‍ഡീസ് താരം ട്വിറ്ററില്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇരുപത്തഞ്ചുകാരനായ പുരാന്‍ വെസ്റ്റിന്‍ഡീസിനു വേണ്ടി 28 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും സഹിതം 49.10 ശരാശരിയില്‍ 982 റണ്‍സ് നേടി. 24 ട്വന്റി20 ഇനിങ്‌സുകളില്‍നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ സഹിതം 19.60 ശരാശരിയില്‍ 392 റണ്‍സും നേടിയിട്ടുണ്ട്. Jesus has blessed me with many things in this life. None greater t...

പീഡനകേസ് ആരോപണം: ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുൾപെടെ 9 പേർക്കെതിരെ കേസ്

Image
മുംബൈ: (www.kvartha.com 01.06.2021)  പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുൾപെടെ 9 പേർക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുൻ മോഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോളിവുഡ് ഫോടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, നിർമാണ കമ്പനിയായ ടീ സീരിസിലെ കിഷൻ കുമാര്‍, ക്വാൻ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനി സഹ ഉടമ അനിർബൻ ദാസ്, നിഖിൽ കാമത്, ഷീൽ ഗുപ്ത, അജിത് ഥാക്കുർ, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധൻ ഇന്ദുരി എന്നിവരാണ് മറ്റുള്ളവർ. ബോളിവുഡ് താരം ഉൾപെടെയുള്ളവർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2015 മുതൽ പലവിധത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയിൽ വച്ചാണ് ജാക്കി ഭഗ്നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോടെലിൽ വച്ചാണ് നിഖിൽ കാമത്ത് ഉപദ്രവിച്ചത്. ഫോടോഗ്രാഫറായ കോൾസ്റ്റൺ ജൂലിയൻ, 2014 നും 2018 നും ഇടയ്ക്ക് പലതവണ...

യുപിയിലെ വാരണാസിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; 2 മരണം, 6 പേര്‍ക്ക് പരിക്ക്

Image
വാരണാസി: (www.kvartha.com 01.06.2021) ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആറോളം പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീണത്. കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.  പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. Keywords:  News, Death, Accident, Building Collapse, Injured, Varanasi, 2 dead, 6 injured as building collapses in UP's Varanasi Powered by Info News For You

'ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ്': യൂത്ത് ലീഗ് പ്രതിഷേധ ക്യാമ്പയിന്‍ തുടങ്ങി

Image
ബദിയടുക്ക (www.evisionnews.co): ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ് എന്ന പ്രമേയത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മുപ്പതു വരെ മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തുടക്കം കുറിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും മെഡിക്കല്‍ കോളജ് ജനകീയ സമിതി ചെയര്‍മാനുമായ മാഹിന്‍ കേളോട്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ 272 തസ്തിക സൃഷ്ടിച്ചെങ്കിലും ഇതുവരേ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചിട്ടില്ല. ആത്യാവശ്യമായി വേണ്ട സൗകര്യങ്ങളും നിലവിലില്ല. ബ്രിട്ടീഷ് ഭരണ കാലത്തേത് പോലെ ഉപയോഗശൂന്യമായ വെന്റിലേറ്ററാണ് നിലവിലുള്ളത്. ഇതിനെതിരെ മുഴുവന്‍ ജനപ്രധിനിതികളും ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹിന്‍ കേളോട്ട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം നിരവധിയാളുകള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പടേണ്ടി വന്നത് ജില്ലയില്‍ മികച്ച ചികിത്സ സൗകര്യമില്ലാത്തതു കൊണ്ടാണ്. ജില്ലയിലെ എല്ലാ അരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ തസ്തികകള്‍ നിലവില്ലെന്നും ആയത് സൃഷ്ടിച്ച് നിയമനം നടത്തണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ...

ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാന്‍

Image
മസ്‌കത്ത്: (www.kasargodvartha.com 01.06.2021) ഒമാനില്‍ 2021  ജൂണ്‍ മാസത്തേക്കുള്ള  ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ സബ്സിഡി കാര്യാലയം. പെട്രോള്‍ വിലയില്‍ മെയ് മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.  എം 91 പെട്രോളിന് 215 ബൈസയും എം 95 പെട്രോളിന് 227 ബൈസയുമായി തുടരും. ഡീസല്‍ വില ജൂണില്‍ 234 ബൈസയായിരിക്കും. മെയില്‍ ഇത് 228 ബൈസയായിരുന്നു. Keywords: Muscat, News, Gulf, World, Top-Headlines, Business, Petrol, Price, Fuel prices for June announced in Oman Powered by Info News For You

പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി 8 കുറ്റങ്ങള്‍; ലിവിങ് ടുഗെതര്‍ പങ്കാളിയായ നടി നല്‍കിയ പീഡന പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രിക്കെതിരെ കേസെടുത്തു, അടുത്ത ദിവസം ചോദ്യം ചെയ്യും

Image
ചെന്നൈ: (https://ift.tt/2RZf9GT) ലിവിങ് ടുഗെതര്‍ പങ്കാളിയായ നടി ശാന്തിനി തേവ നല്‍കിയ പീഡന പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ എം മണികണ്ഠനെതിരെ കേസെടുത്തു. അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയതിനും ചെന്നൈ അടയാര്‍ പൊലീസാണ് കേസെടുത്തത്. നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള ശാന്തിനി തേവയുടെ പരാതിയാണ് ഇപ്പോള്‍ മുന്‍മന്ത്രി എം മണികണ്ഠന്റെ അറസ്റ്റിലേക്കു നീളുന്നത്.  അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി മണികണ്ഠനെ ചെന്നൈയിലേക്കു വിളിച്ചുവരുത്തും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. പീഡന ആരോപണത്തോടെ പാര്‍ടി നേതൃത്വം പൂര്‍ണമായി രാമാനാഥപുരത്തെ പ്രമുഖ നേതാവായ മണികണ്ഠനെ കൈവിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്നാണു ലിവിങ് ടുഗെതര്‍ ബന്ധത്തിലെത്തിയത്. വിവാഹ...

'കപ്പ, ഡെല്‍റ്റ'; ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന

Image
ന്യൂഡെല്‍ഹി: (https://ift.tt/2RZf9GT) ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന്  ഗ്രീക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് പേരുനല്‍കി ലോകാരോഗ്യ സംഘടന. ബി 1.617.1 വകഭേദത്തെ 'കപ്പ' എന്നും ബി 1.617.2 വകഭേദത്തിന് 'ഡെല്‍റ്റ' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.  ബി ഡോട് ഒന്ന് ഡോട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപോര്‍ടുകളിലെവിടെയും ഇന്‍ഡ്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു. ഇന്‍ഡ്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപോര്‍ടിലെവിടെയും  നടത്തിയിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. 2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്‍ഡ്യയില്‍ കണ്ടെത്തിയത്.  44 രാജ്യങ്ങളില്‍ ഇന്‍ഡ്യന്‍ വൈറസ് വകഭേദം ഭീഷണി ഉയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപോര്‍ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. Keywords:  News, National, India, New ...

വിരമിക്കുന്നതിന് മുമ്പ് ആഗ്രഹം സാധിച്ചതിൻ്റെ സന്തോഷത്തിൽ വനിതാ സി ഐ; പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിനെ ഒന്നരമാസത്തിന് ശേഷം പിടികൂടി സ്വപ്നസാക്ഷാത്കാരം

Image
കാസർകോട്: (www.kasargodvartha.com 31.05.2021) 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വിരമിക്കുന്നതിന് മുമ്പ് പിടികൂടാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് കാസർകോട് വനിതാ സി ഐ ഷാജി ഫ്രാൻസിസ്. 40 കാരനായ കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആളിനെയാണ്  അറസ്റ്റ് ചെയ്തത്. ക്രൂരനായ പിതാവിനെ പിടികൂടണമെന്ന ആഗ്രഹം തലേന്ന് പൂർത്തിയാക്കിയാണ് വനിതാ സി ഐ ഷാജി സെർവീസിൽ നിന്നും പിരിയുന്നത്.                                                                       ഇതിന് സഹായിച്ചത് കാസർകോട് ഡി വൈ എസ് പി, പിപി സദാനന്ദൻ്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന തന്റെ ആഗ്രഹം സി ഐ കാസർകോട് ഡിവൈ എസ് പിയെ അറിയിച്ചിരുന്നു. 32 വർഷത്തെ സെർവീസിന് ശേഷം വിരമിക്കുന്ന വനിതാ സി ഐക്ക് നൽകുന്ന ഉപഹാരം ഇതായിരിക്കണമെന്ന് ഡിവൈ എസ് പി ജില്ലാ ക്രൈം സ്ക്വാഡിന് നിർദേശം നൽകിയതിനെ തുടർന്ന് സഹായിക്കാനു...

സോഷ്യൽ മീഡിയയിൽ വൈറലായ മന്ത്രിയുടെ ആ വിരുന്ന് കാസർകോട്ട് നടന്നതല്ല

Image
കാസർകോട്: (www.kasargodvartha.com 31.05.2021) കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായ മന്ത്രിയുടെ ആ വിരുന്ന് കാസർകോട്ട് നടന്നതല്ലെന്ന് ഉറപ്പിച്ചു.                                                                            കാസർകോട് ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ കാസർകോട് ജില്ലയിൽ യോഗത്തിനെത്തിയതിന് പിന്നാലെയാണ് കാസർകോട്ടെ വിരുന്ന് ചിത്രം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കളനാട്ടെ രാഷ്ട്രീയ നേതാവിൻ്റെ വീട്ടിലാണ് വിരുന്ന് എന്നായിരുന്നു പ്രചാരണം. രണ്ട് പൊലീസുക്കാരെ കൂടി ചിത്രത്തിൽ കണ്ടതോടെ വിമർശകർക്കും ആവേശമായി. ഇങ്ങനെയൊരു വിരുന്ന് കളനാട് നടന്നിട്ടില്ലെന്ന് നാഷണൽ ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു. മന്ത്രിയെയും നാഷണൽ ലീഗിനെയും പാർടി നേതാക്കളെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ എതിരാളികളാണ് ചിത്രം പ്രചരിപ്പിക...

ആരാണീ 'മസില്‍ ഗേള്‍'? സോഷ്യല്‍ മീഡിയകളില്‍ വൈറലായ പെണ്‍കുട്ടിയുടെ വീഡിയോ കാണാം

Image
ന്യൂഡെല്‍ഹി: (https://ift.tt/3i1VOzl) ഇന്‍ഡ്യയില്‍ ടിക് ടോക് നിരോധനത്തിന് ശേഷവും വിഡിയോകളുമായി മറ്റു ആപ്പുകളില്‍ പലരും വൈറലാണ്. ഇത്തരം വിഡിയോകളില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് ചൈനീസ് പെണ്‍കുട്ടി. വിഡിയോയില്‍ കാണുന്ന വളരെ കഷ്ടമുള്ള ജോലികളും ആയാസേന ചെയ്യുന്നതാണ് പെണ്‍കുട്ടി താരമാക്കിയത്.    ചൈനയില്‍നിന്നുള്ള ചൈനീസ് വൈറല്‍ പെണ്‍കുട്ടിയുടെ മുഴുവന്‍ പേര് ഹുന ഒനാവോ എന്നാണ്. ചൈനയിലെ ഹുനാനിലെ ചാങ്ഷയില്‍ താമസിക്കുന്നു. മസില്‍ ലേഡി എന്നും അവര്‍ അറിയപ്പെടുന്നു. ചൈനീസ് ടിക് ടോക് താരമാണ് ഹുന ഒനാവോ. അവള്‍ ഒരു ഫിറ്റ്‌നസ് ഫ്രീക് ആയതിനാലും അവളുടെ വിഡിയോ ചിത്രീകരണം രസകരവും സുഗമമായതിനാലും ബോളിവുഡ് ഗാനങ്ങളുമായി സമന്വയിപ്പിക്കുന്നതിനാലും അവള്‍ക്ക് പ്രശസ്തി ലഭിക്കുന്നു. അവളുടെ ഊര്‍ജ്ജസ്വലമായ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഓരോ ഗാനത്തിനും അനുയോജ്യമായാണ് ചെയ്യുന്നത്.  ചൈനീസ് ടിക് ടോക് താരമായ ഇവര്‍, ശ്രദ്ധേയമാകുന്ന വിഡിയോയിലെ പ്രത്യേകതയില്‍ തന്നെയാണ്. വീട്ടുജോലികള്‍, കൃഷിപ്പണികള്‍, പാചകം എന്നിങ്ങനെ ആയാസകരമായ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ വീഡിയോയില്‍ കാണിക്കുന്നത്. 'അദ്ധ്വാനിയായ മസ...

ഓസ്ട്രേലിയയെ കാർന്നുതിന്ന് എലിക്കൂട്ടങ്ങൾ: കൊറോണയ്ക്കുപുറമെ പ്ലേഗ് ഭീതിയും, ഇൻഡ്യയിൽ നിന്നും എലിവിഷം ഇറക്കുമതി ചെയ്യും

Image
സിഡ്നി: (www.kvartha.com 31.05.2021)  ഓസ്ട്രേലിയയിലെ ന്യൂ സൗത് വെയില്‍സ് സംസ്ഥാനത്തെ കാർന്ന് എലിക്കൂട്ടം. എലിശല്യം വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നും 5,000 ലിറ്റര്‍ എലിവിഷം ഇറക്കുമതി ചെയ്യാനൊരുങ്ങി ഓസ്ട്രേലിയ. കൊറോണയ്ക്കുപുറമെ പ്ലേഗ് ഭീതിയിലാണ് ന്യൂ സൗത് വെയില്‍സ്. ഇത് സംബന്ധിച്ചുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈലറാണ്. ബ്രോമാഡിയോലോണ്‍ എന്ന വിഷമാണ് എലികളെ നശിപ്പിക്കാന്‍ ഓസ്ട്രേലിയ ഇറക്കുമതി ചെയ്യാനിരിക്കുന്നത്. എലികളെ കാര്‍പറ്റ് ബോംബിംഗ് ചെയ്ത് കൊലപ്പെടുത്താന്‍ ശേഷിയുള്ള അര്‍ഥത്തില്‍ 'എലികളുടെ നാപാം' എന്നാണ് ഈ എലിവിഷത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നത്. എന്നാൽ ബ്രോമാഡിയോലോണ്‍ ഓസ്ട്രേലിയയില്‍ നിരോധിത മരുന്നാണ്, അതിനാല്‍ തന്നെ ഇവയുടെ ഉപയോഗത്തിന് ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്‍റെ അനുമതി അത്യവശ്യമാണ്. മറ്റ് ജീവികളുടെ സുരക്ഷയും കണക്കിലെടുക്കണമെന്ന് ചില കേന്ദ്രങ്ങള്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയന്‍ ഗ്രാമപ്രദേശങ്ങളിൽ ...

ഇസ്രാഈലില്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട നെതന്യാഹു ഭരണം അവസാനിച്ചേക്കും

Image
ജറുസലേം: (www.kvartha.com 31.05.2021) ഇസ്രാഈലില്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബെഞ്ചമിന്‍ നെതന്യാഹു ഭരണം അവസാനിച്ചേക്കും. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രാഈലില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. മുന്‍ പ്രതിരോധ വകുപ്പ് മേധാവി നാഫ്റ്റലി ബെനറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന', പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നെതന്യാഹുവിന് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. ജൂണ്‍ രണ്ടിനകം സര്‍കാര്‍ രൂപവത്കരിക്കാന്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിനെ നേരത്തെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു.  സഖ്യ സര്‍കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ വോട് സമാഹരിക്കുന്നതില്‍ നേരത്തെ വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും ഗസ്സ ആക്രമണത്തോടെ അറബ് കക്ഷി പിന്‍വാങ്ങിയത് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ടെലിവിഷന്‍ പ്രഭാഷണത്തില്‍ ലാപിഡിനൊപ്പം സര്‍കാരുണ്ടാക്കുമെന്ന് ബെനറ്റ് പ്രഖ്യാപനം നടത്തിയത്. ബെനറ്റിന്റെ യമീന പാര്‍ടിക്ക് ആറു സീറ്റുണ്ട്.  അതുകൂടിയായാല്‍ 120 അംഗ സഭയില്‍ ലാപിഡിന്റെ യെഷ് അതീദ് പാര്‍ടിക്ക് ഭരണം ഉറപ്പിക്കാം. കരാര്‍ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവ...

വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സി പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസയാത്രക്കിടെയെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

Image
ന്യൂഡെല്‍ഹി: (https://ift.tt/3i1VOzl)  വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയായ ഇന്‍ഡ്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസയാത്രക്കിടെയെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍. കാമുകിയുമൊത്ത് അത്താഴം കഴിക്കാനോ ഉല്ലാസ യാത്രക്കോ വേണ്ടിയാണ് മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലെത്തിയത്. അവിടെ വെച്ചാണ് പിടികൂടുന്നത്. അദ്ദേഹം ആന്റിഗ്വ പൗരനായതിനാല്‍ ഇവിടെവെച്ച് പിടികൂടി നാടുകടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ഡൊമിനികയില്‍ വെച്ച് അത് ചെയ്യാന്‍ തടസമില്ല -ഗാസ്റ്റണ്‍ ബ്രൗണ്‍ അഭിമുഖത്തില്‍ പറഞ്ഞു.      തട്ടിപ്പ് നടത്തി 2018ല്‍ 62കാരനായ ചോക്‌സി ഇന്‍ഡ്യയില്‍നിന്ന് വിദേശത്തേക്ക് കടന്നു. അന്നു മുതല്‍ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും ഇയാള്‍ നേടിയിരുന്നു. ചോക്സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്‍ഡ്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനികക്ക് അയച്ചിട്ടുണ്ട്.     വായ്പ തട്ടിപ്പ് നടത്തി വി...

വിലാപയാത്രയെ അനുഗമിച്ച് സൈറണ്‍ മുഴക്കി 26 ആംബുലന്‍സ്; കേസെടുത്ത് പോലീസ്

Image
കേരളം (www.evisionnews.co): കൊല്ലത്ത് വിലാപയാത്രയ്ക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങി ആംബുലന്‍സുകളുടെ സൈറണ്‍ മുഴക്കി സഞ്ചാരം. 25 ആംബുലന്‍സാണ് ഒരുമിച്ച് സൈറണ്‍ മുഴക്കി വിലാപ യാത്ര നടത്തിയത്. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പ്പെടെ നാല്ു പേര്‍ ഇന്നലെ കരീലക്കുളങ്ങരയില്‍ നടന്ന അപകടത്തില്‍ മരിച്ചിരുന്നു. ഉണ്ണിക്കുട്ടന്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ സഞ്ചരിച്ചത്. രോഗികള്‍ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കാന്‍ പാടുള്ളു എന്നാണ് നിയമം. കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ലെന്ന് പോലീസ് പറഞ്ഞു. Powered by Info News For You

25 വര്‍ഷം കലക്ടർമാരുടെ നിഴലായി നിന്ന ദഫേദാര്‍ പ്രവീണ്‍ രാജിന് വിരമിക്കുന്നു

Image
കാസര്‍കോട്: (www.kasargodvartha.com 31.05.2021) 25 വര്‍ഷം കലക്ടർമാരുടെ നിഴലായി നിന്ന ദഫേദാര്‍ പ്രവീണ്‍ രാജിന് അഭിമാനർഹമായ വിരമിക്കൽ. ഒരേ ചുമതലയില്‍ കാല്‍നൂറ്റാണ്ടിലേറെ മാറ്റമില്ലാതെ സർകാർ ജോലി ചെയ്യുകയെന്ന അപൂര്‍വതയുമായാണ് മെയ് 31ന് പ്രവീൺ സെര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. കാസര്‍കോട് കലക്ട്രേറ്റിലെ ദഫേദാര്‍ (ക്ലോസ് അസിസ്റ്റന്റ് ടു കലക്ടര്‍) പ്രവീണ്‍ രാജിനെ കലക്ടർമാരുടെ പ്രിയങ്കരനാക്കിയിരുന്നത് സപ്ത ഭാഷാ സംഗമഭൂമിയായ കാസർകോട്ടെ നാലോളം ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നത് തന്നെയായിരുന്നു.                                                                            ദഫേദാറെന്നത് ബ്രിടീഷ് ഇൻഡ്യയുടെ കാലത്ത് ഒരു സൈനിക പദവിയായിരുന്നു. കലക്ടറുടെ അടുത്ത് ഏതാവശ്യത്തിനെത്തുന്നവര്‍ക്കും ചേമ്പറിലേക്കുള്ള വാതില്‍ പ്രവീണ്‍രാജ് തുറന്നുകൊടുത്തിരുന്നത് കൃത്യമായി കാര്യ ഗൗരവം മനസിലാക്കി മാത്രമായിരുന്നു. അത്ര ചിട്ടയു...