Posts

Showing posts from March, 2020

കൊവിഡ് 19; മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം, സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍

Image
മസ്‌കറ്റ്: (www.kvartha.com 01.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകള്‍ക്കിടയിലും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം നടപ്പാക്കുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്. Keywords:  Muscat, News, Gulf, World, COVID19, Travel, Report, Muscat Governorate, Restriction, Impose, Covid 19; Travel restriction imposed in Muscat Governorate Powered by Info News For You

പ്രമുഖ വൈറോളജിസ്റ്റ് ഗീത രാംജി കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ മരിച്ചു

Image
ജൊഹന്നാസ്ബര്‍ഗ്: (www.kvartha.com 01.04.2020) കൊവിഡ് ബാധിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഗീത രാംജി(64) ദക്ഷിണാഫ്രിക്കയില്‍ മരിച്ചു. കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ മരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഗീത. 1300ലേറെ പേര്‍ക്കു കൊറോണ വൈറസ് ബാധിച്ച രാജ്യത്തെ ആകെ മരണം ഇതോടെ അഞ്ച് ആയി. എച്ച്‌ഐവി പ്രതിരോധ ഗവേഷണത്തിന്റെ മേധാവിയും വാക്‌സിന്‍ ശാസ്ത്രജ്ഞയുമാണു ഗീത. ലണ്ടനില്‍നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ തിരിച്ചെത്തിയത്. അതേസമയം പ്രകടമായ കൊവിഡ് ലക്ഷണങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായിരുന്നു. എച്ച്‌ഐവി പ്രതിരോധ മാര്‍ഗങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ നടത്തിയതിനു യൂറോപ്യന്‍ ഡവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട് ണര്‍ ഷിപ്‌സിന്റെ (ഇഡിസിടിപി) 2018ലെ ഔട്ട്സ്റ്റാന്‍ഡിങ് ഫീമെയില്‍ സയന്റിസ്റ്റ് അവാര്‍ഡ് ഗീതയ്ക്കായിരുന്നു. ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണു ഭര്‍ത്താവ്. അതേസമയം രാംജി...

ഇനിയും എത്ര പേര്‍ മരിച്ചുവീഴണം അധികൃതര്‍ ഈ ക്രൂരതയ്‌ക്കെതിരെ കണ്ണുതുറക്കാന്‍

Image
കാസര്‍കോട്: (https://ift.tt/3aAun9t)  കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍കോട്ട് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. ചൊവ്വാഴ്ച മാത്രം രണ്ടു പേരാണ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59), ഹൊസബെട്ടു ഗുഡ്‌കേരിയിലെ ശേഖര്‍ (50) എന്നിവരാണ് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചത്. രക്ത സമ്മര്‍ദത്തിനു മംഗളൂരുവില്‍ ചികിത്സ തേടിയിരുന്ന ബേബിയെ മംഗളൂരുവിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് കുമ്പളയിലെ സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏക മകന്‍ ജഗദീഷ്. ശേഖറിനു രാത്രി അസുഖം കൂടിയതിനാല്‍ മംഗളൂരുവിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി കടന്നുപോകാനാകില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രോഗി അത്യാസന്നനിലയിലായതിനാല്‍ വിദ്ഗദ ചികിത്സക്കായി മംഗളൂരുവിലേക്കു പോകാന്‍ നിര്‍ദേശിച്ചു. രാവിലെ മംഗളൂരുവിലേക്കു പോകാനിരിക്കെയാണ് മരണം സംഭവ...

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്ന യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു

Image
കാസര്‍കോട്:   (https://ift.tt/3aAun9t)  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനറല്‍ ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌ക്കിലും ദിവസങ്ങളായി സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണബാധിതരെ കണ്ടെത്തിയ ജില്ലയാണ് കാസര്‍കോട്. കൊറോണ ഭീതിമൂലം ആളുകള്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന സമയത്താണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ച് യുവാക്കള്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്, ബ്ലഡ് ഡോണേര്‍സ് കേരളയുടെ പ്രവര്‍ത്തകര്‍, മുന്‍നിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒരു സംഘം എന്നിവരാണ് സജീവമായി സേവന രംഗത്തുള്ളത്. ജില്ലയിലെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. ദിവസവും നിരവധി പേരാണ് ഇവിടെ പരിശോധനക്കെത്തുന്നത്. ഇവരുടെ രജിസ്‌ട്രേഷന്‍, ഒ പി ടിക്കറ്റ് എടുക്കല്‍, ഡോക്ടറുടെ അടുത്ത് എത്തിക്കല്‍, മെഡിസിന്‍ വാങ്ങിക്കൊടുക്കല്‍, സ്രവ പരിശോധന കേന്ദ്രത്തിലേക്ക് എത്തിക്കല്‍, ആംബുലന്‍സില്‍ കയറ്റി അയക്കല്‍ തുടങ്ങിയവയെല്ലാം ഇവരുടെ നേതൃത്വത്തിലാണ് ചെയ്തു വരുന്...

ഒമാനില്‍ ആദ്യ കൊവിഡ് മരണം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Image
മസ്‌കറ്റ്: (www.kvartha.com 01.04.2020) കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഒമാനില്‍ ഇതുവരെ 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഒമാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നത് വിലക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ വളരെ കുറവ് ജീവനക്കാരെ മാത്രമേ ഓഫീസില്‍ ജോലിക്ക് നിയോഗിക്കാവൂ. ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് വേണ്ടി സായുധസേന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. Keywords:  Muscat, News, Gulf, World, Death, Patient, COVID19, Oman, Report, Office, Job, Oman reports first COVID-19 death Powered by Info News For You

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ മരിച്ചു; മരിച്ചത് പത്തനംതിട്ട, എറണാകുളം സ്വദേശികള്‍

Image
ന്യൂയോര്‍ക്ക്: (www.kvartha.com 01.04.2020) കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മറ്റൊരു മലയാളി കൂടി മരിച്ചു. എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍(85), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) എന്നിവരാണ് മരിച്ചത്. തോമസ് ഡേവിഡ് ന്യൂയോര്‍ക്കിലും, കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്. ഇരുവരും കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ന്യൂയോര്‍ക്കില്‍ മരിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ് തോമസ്. മാര്‍ച്ച് 23-നാണ് തോമസ് ഡേവിഡിനെ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിലേറേയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്. അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുകയാണ്. മോശം സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന സൂചന പ്രസിഡന്റ് ഡ...

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ഗെയില്‍; അരകോടി രൂപ അടിയന്തര സഹായം നല്‍കി

Image
കണ്ണൂര്‍: (https://ift.tt/2Uyv6SU) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ വെന്റിലേറ്ററും മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് കെ കെ രാഗേഷ് എംപി ഇടപെട്ട് അരക്കോടി രൂപകൂടി ലഭ്യമാക്കി. പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നാണ് തുക കണ്ടെത്തിയത്. കോവിഡ്-19 പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ തുക കണ്ടെത്താനാണ് ശ്രമിച്ചതെന്ന് കെ കെ രാഗേഷ് പറഞ്ഞു. തുക അനുവദിച്ച ഗെയില്‍ കമ്പനിഭരണസമിതിക്ക് അദ്ദേഹം നന്ദി അറിയിച്ചു. നേരത്തേ രാഗേഷ് എംപി ഫണ്ടില്‍നിന്ന് ഒരു കോടി അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 50 ലക്ഷംകൂടിലഭ്യമാക്കുന്നത്. കോവിഡ്-19 അടിയന്തര സാഹചര്യത്തില്‍ ഉപകരണം ലഭ്യമാക്കുന്നതിനായിഅധികമായി കണ്ടെത്തിയ 50 ലക്ഷം രൂപ ഗെയില്‍ അധികൃതര്‍ കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷിനു കൈമാറി. Keywords:  News, Kerala, Kannur, Medical College, Hospital, COVID19, Donation, GAIL, Kannur Government Medical College get Half Crore Rupees by GAIL Pow...

കോവിഡ് - 19 രോഗികളെ ചികിത്സിക്കാന്‍ വിവാഹ തീയ്യതി മാറ്റിവെച്ച ഡോ. ഷിഫ എം മുഹമ്മദിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

Image
കോഴിക്കോട്:   (https://ift.tt/3aAun9t)  കോവിഡ് - 19 രോഗികളെ ചികിത്സിക്കാന്‍ വിവാഹ തീയ്യതി മാറ്റിവെച്ച ഡോ. ഷിഫ എം മുഹമ്മദിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. പരിയാരം മെഡിക്കല്‍ കോളജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ രോഗികളെ ചികിത്സിക്കുന്ന ഡോ. ഷിഫയുടെ വിവാഹ നിശ്ചയത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു. മകളുടെ മഹാമനസ്‌കത മനസിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണച്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെക്കുകയായിരുന്നു. എല്‍ ഡി എഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ. വലിയപൊയില്‍ സാലിബ്ഖാന്റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദുമായുള്ള വിവാഹമാണ് ഞായറാഴ്ച നടത്താനിരുന്നത്. ക്ഷണക്കത്ത് തയ്യാറാക്കുന്നടക്കമുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനിടയിലാണ് കൊറോണ ...

കോവിഡ്-19: കാസര്‍കോട്ട് റേഷന്‍ വിതരണം രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെയെന്ന് കലക്ടര്‍

Image
കാസര്‍കോട്:(https://ift.tt/3bJpUkG)  കോവിഡ് 19 വ്യാപനം കൂടുതലുള്ള കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൗജ്യ റേഷന്‍ വിതരണം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കാര്‍ഡ് നമ്പര്‍ അവസാന അക്കം 0,1 - ഏപ്രില്‍ 01 2,3 - ഏപ്രില്‍ 02 4,5 - ഏപ്രില്‍ 03 6,7 - ഏപ്രില്‍ 04 8,9 - ഏപ്രില്‍ 05 എന്ന ക്രമത്തിലാണ് വിതരണം ചെയ്യുക. ഏപ്രില്‍ ആറ് മുതല്‍ റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം 0, 1 എന്ന് ആരംഭിക്കുന്ന ക്രമത്തില്‍ ആറിനും 02, 03 ക്രമത്തില്‍ ഏഴിനും 03, 04 എട്ടിനും ക്രമത്തില്‍ തുടര്‍ന്നുള്ള പ്രവൃത്തി ദിവസങ്ങളിലും റേഷന്‍ വിതരണം ചെയ്യും എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) റേഷന്‍ വിതരണം നടത്തും. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിച്ചു മാത്രമേ വിതരണം നടത്താവൂ. ഇതിനായി ടോ...

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പ്രാര്‍ത്ഥനാ യോഗം; പാസ്റ്റര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു

Image
പയ്യന്നൂര്‍: (https://ift.tt/2Uyv6SU) കൊവിഡ്-19 രോഗബാധ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങി പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ച പാസ്റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ അഗസ്റ്റിന്‍ ജോസഫിനും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ക്കുമെതിരേയാണ് കേസെടുത്തത്. വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പാസ്റ്റര്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ചൂരല്‍ എന്ന സ്ഥലത്തെ ഒരു വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസെത്തി നടപടി സ്വീകരിക്കുകയായിരുന്നു. Keywords: News, Kerala, Payyannur, Police, Case, Diseased, Prayer Meeting  A case has been filed against the pastor and his wife Powered by Info News For You

നിസാമുദ്ദീനിലെ തബ് ലീഗ് സംഘമത്തില്‍ പങ്കെടുത്ത കണ്ണൂര്‍ സ്വദേശികളെ നിരീക്ഷണത്തിലാക്കി

Image
കണ്ണൂര്‍: (https://ift.tt/2Uyv6SU) നിസാമുദ്ദീനിലെ തബ്‌ ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഡെല്‍ഹിയില്‍നിന്ന് മര്‍ക്കസ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് 4000 പേരാണ്. കേരളത്തില്‍നിന്ന് 69പേര്‍ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇതില്‍ പത്തു പേര്‍ കണ്ണൂര്‍ സ്വദേശികളാണെന്നും ഇവരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്. അതേസമയം നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലേഷ്യയില്‍ കോവിഡ് പടരാന്‍ ഇടയാക്കിയ സമാന സമ്മേളനത്തില്‍ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിന്‍ സംഭവത്തിനു ശേഷവും സമൂഹവ്യാപന സ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിസാമുദ്ദീനിലെ കാഴ്ചകള്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2,19...

യോഗ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.04.2020) രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ യോഗ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. യോഗ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവാന്‍ക ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ ആരോഗ്യദിനചര്യകള്‍ വിശദമാക്കിയ ടീറ്റിന് വിസ്മയകരം എന്നാണ് ഇവാന്‍ക മറുപടി നല്‍കിയത്. യോഗ ചെയ്യുന്ന ഒരു അനിമേഷന്‍ വീഡിയോ ആണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ ആരോഗ്യ വിദഗ്ധനോ അല്ല. വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം'. അനിമേഷന്‍ യോഗ വീഡിയോ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു. ഞായറാഴ്ച മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ യോഗ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചത്. നിങ്ങളും ...

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി

Image
തിരുവനന്തപുരം: (https://ift.tt/2Uyv6SU) ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്. നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്‍ഷന്‍ അനുവദിക്കുന്നത്. നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ലഭ്യമിക്കിയിട്ടുള്ളത്. അഞ്ച് മാസത്തെ പെന്‍ഷനുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനുപുറമെ കുടിശ്ശിക തീര്‍ക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 15നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 2020 ഫെബ്രുവരി 15വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശ്ശികയടക്കം പണം നല്‍കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്‌തെങ്കിലും വിവാഹം/ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണില്‍ സാക്ഷ്യപ...

കൊവിഡ്-19; ലോകത്താകമാനം മരണം 42,0000 കടന്നു; ചൈനയെ മറികടന്ന് അമേരിക്കയില്‍ മരണം 3,867; വേദനാജനകമായ രണ്ടാഴ്ചയാണ് വരുന്നതെന്ന് ട്രംപ്

Image
വാഷിംഗ്ടണ്‍: (https://ift.tt/2Uyv6SU) അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു. പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107...

കൊവിഡ് 19; ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഗൂഗിള്‍

Image
ന്യൂയോര്‍ക്ക്: (www.kvartha.com 01.04.2020) ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഗൂഗിള്‍. കോവിഡ് 19 രോഗത്തിനെതിരെ പോരാടുന്നതില്‍ ലോകം വ്യാപൃതമായിരിക്കുന്നതിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ ഈ നീക്കം. 2000 മുതല്‍ ഏപ്രില്‍ 1 ന് എല്ലാ വര്‍ഷവും പുതിയ തമാശകള്‍ അവതരിപ്പിക്കാറുണ്ട് ഗൂഗിള്‍. എന്നാല്‍ ഈ വര്‍ഷം, ടെക് ഭീമന്‍ ഉപയോക്താക്കളെ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്നു തീരുമാനിച്ചു. അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ എല്ലാവരെയും സഹായിക്കാനാവുന്ന ഒരു ടൂള്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ആഗഹിക്കുന്നു. ഏപ്രില്‍ ഫൂള്‍സ് തമാശകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മാനേജര്‍മാരെ അറിയിച്ചു. ഗൂഗിളിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലോറന്‍ ടുഹിലാണ് ഈ നിര്‍ദേശം നല്‍കിയെതന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ചവര്‍ക്ക് ആദരവ് നല്‍കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം കൂ...

കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ തലപ്പാടി അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതോടെ വിദഗ്ദ ചികിത്സ കിട്ടാതെ മരണപ്പെടുകയിരുന്നു. Powered by Info News For You

രോഗികളുടെ പരാതി; ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തിയ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി 'കോവിഡ്' നിരീക്ഷണത്തിലാക്കി

Image
കാസര്‍കോട്: (https://ift.tt/2UO9Bwj)  ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തിയ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി 'കോവിഡ്' നിരീക്ഷണത്തിലാക്കി. രോഗികളുടെ പരാതിയെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികളെ പാര്‍പ്പിച്ച ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചകളെത്തിയതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഈ പൂച്ചകളെ പിടികൂടി നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. വെറ്ററിനറി സര്‍ജന്മാരായ ഡോ. ഫാബിന്‍ പൈലി, ഡോ. അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം കോവിഡ് പ്രതിരോധ വസ്ത്രം ഉള്‍പ്പെടെ ധരിച്ച് പട്ടിപിടുത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടികൂടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മൃഗസംരക്ഷണ വകുപ്പിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. രണ്ട് കണ്ടന്‍ പൂച്ചയും ഒരു അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. എബിസി കേന്ദ്രത്തില്‍ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരുടെ പരിചരണത്തിലാണ് പൂച്ചകള്‍ കഴിയുന്നത്. പാലും മറ്റു ഭക്ഷണവുമാണ് ഇതിന് ഇപ്പോള്‍ നല്‍കുന്നത്. കോവിഡ്-19 ലോക്ഡൗണ്‍ കാരണം നായപിടുത്തം നടക്കുന്നില്ല. ബംഗാള്‍ സ്വദേശികള്‍ പോയാല്...

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട്ട് 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Image
കാസര്‍കോട്:  (https://ift.tt/2UO9Bwj)  ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 30ന് മാത്രം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-1, കാസര്‍കോട്-1, വിദ്യാനഗര്‍-5, മേല്‍പ്പറമ്പ- 4, ബേക്കല്‍-1, നീലേശ്വരം-2, ചന്തേര-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 216 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 288 പേരെ അറസ്റ്റ് ചെയ്തു. 135 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. Keywords: Kasaragod, Kerala, News, District, Case, Vehicles, Custody, Lock down violation; 16 more cases registered Powered by Info News For You

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്; വൈകാതെ വീട്ടിലേക്ക് മടങ്ങിയേക്കും; 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം

Image
തൊടുപുഴ: (www.kvartha.com 31.03.2020) കൊവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. ഇദ്ദേഹത്തിന്റെ രണ്ട്, മൂന്ന് ഫലങ്ങള്‍ നെഗറ്റീവായതോടെ വൈകാതെ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. Keywords:  Idukki politician's 3rd test returns negative for coronavirus, Thodupuzha, News, Local-News, Trending, Health, Health & Fitness, Politics, Congress, Leader, Kerala. Powered by Info News For You

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ്, പെര്‍മിറ്റ് സാധുത ജൂണ്‍ 30 വരെ നീട്ടി

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2020) ഫെബ്രുവരി ഒന്നുമുതല്‍ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ എന്നിവയുടെ സാധുത ജൂണ്‍ 30 വരെ നീട്ടി. ലോക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട പല രേഖകളും പുതുക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണെന്നും ഈ അവസരത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. ലൈസന്‍സ്, പെര്‍മിറ്റ്, രജിസ്ട്രേഷന്‍, ഫിറ്റ്നസ് രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ പരിഗണിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക് ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമദ്ധിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. Keywords:  Coronavirus effect: Validity of vehicle ...

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി അടക്കം 9പേര്‍ മരിച്ചു; പരിപാടിയില്‍ പങ്കെടുത്ത 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മലയാളികള്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍; മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതര്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2020) നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി അടക്കം ഒമ്പതുപേര്‍ മരിച്ചു; പരിപാടിയില്‍ പങ്കെടുത്ത 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മലയാളികള്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം ഡെല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം സലിം ആണ് മരിച്ചത്. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡെല്‍ഹിയില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാരാണ് ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ മാര്‍ച്ച് 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. പ...

ലോക്ക് ഡൗണ്‍ ലംഘനം: ഒരാഴ്ചയില്‍ 216 കേസുകള്‍, 288 പേരെ അറസ്റ്റില്‍

Image
കാസര്‍കോട് (www.evsionnews.co): ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ വിവിധ സ്റ്റേഷനുകളിലായി 216കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 288പേരെ അറസ്റ്റു ചെയ്തു. 135 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ മാത്രം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-1, കാസര്‍കോട്-1, വിദ്യാനഗര്‍-5, മേല്‍പ്പറമ്പ- 4, ബേക്കല്‍-1, നീലേശ്വരം-2, ചന്തേര-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. Powered by Info News For You

കെ പി എസ് ടി എ സംസ്ഥാന നേതാവ് കെ സി രാജന്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നു

Image
കണ്ണൂര്‍: (https://ift.tt/2WUlkvT) കണ്ണൂര്‍ പുഴാതി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കെ സി രാജന്‍ ചൊവ്വാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. 34 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഒന്‍പത് വിദ്യാലയങ്ങളില്‍ ഗണിതാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, ജില്ലാ വിദ്യാഭ്യാസ സമിതി അംഗം, എസ്എസ്എ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗം, എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരില്‍ നടന്ന നിരവധി ദേശീയ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവങ്ങളുടെ കണ്‍വീനറായും സംഘാടക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കെപിഎസ്ടിഎയുടെ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയടക്കമുളള വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അഞ്ച് സെന്റ് വീതം സ്ഥലവും പ്രാഥമിക ചെലവിന് ഓരോ ലക്ഷം രൂപയും നല്‍കി ശ്രദ്ധ നേടിയിരുന്നു. മയ്യില്‍ കയരളം സ്വദേശിയാ...

കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച അബ്ദുല്‍ അസീസിന് രോഗം എവിടെ നിന്നു കിട്ടി? ആശങ്ക ഒഴിയുന്നില്ല; മകള്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍

Image
തിരുവനന്തപുരം: (www.kvartha.com 31.03.2020) കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച അബ്ദുല്‍ അസീസിന്(68) രോഗം എവിടെ നിന്നു കിട്ടിയെന്ന കാര്യത്തില്‍ ആശങ്ക ഒഴിയുന്നില്ല. അബ്ദുല്‍ അസീസിന്റെ മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണ്. വികാസ് ഭവന്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഇവര്‍ രണ്ടു മക്കള്‍ക്കൊപ്പം അബ്ദുല്‍ അസീസിന്റെ കൂടെയാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 17 നും 19 നും ഇവര്‍ ജോലിക്കു പോയിരുന്നു. അബ്ദുല്‍ അസീസ് വേങ്ങോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മാര്‍ച്ച് 23 ന് ഇയാള്‍ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അബ്ദുല്‍ അസീസിന്റെ ആദ്യ പരിശോധന ഫലം നെഗറ്റിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍ സാന്നിധ്യവും പരിശോധനയിലാണ്. പിടിഎ പരിപാടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു. ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തു. ബ്രാഞ്ച് ...

ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാല്‍ എക്‌സൈസ് ഓഫീസില്‍നിന്ന് മദ്യം വാങ്ങാന്‍ പാസ് ലഭിക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

Image
തിരുവനന്തപുരം: (https://ift.tt/2WUlkvT) ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ അടുത്ത് ഹാജരാക്കിയാല്‍ എക്സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. എന്നാല്‍ ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകളും ലഭിക്കില്ല. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്സൈസ് ഓഫീസില്‍ ഹാജരാക്കുകയും വേണം. നിശ്ചിത അളവില്‍ മദ്യം നല്‍കും. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗം മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി-എക്സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇ എസ് ഐ അടക്കമുളള പി എച്ച് സി/ എഫ് എച്ച് സി, ബ്ലോക്ക് പി എച്ച് സി/ സി എച്ച് സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി...

ഉദ്ഘാടനത്തിന് സജ്ജമായ സ്വന്തം ഹോസ്പിറ്റല്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുകൊടുത്ത് ഡോക്ടര്‍ മാതൃകയായി

Image
പഴയങ്ങാടി: (https://ift.tt/2WUlkvT) വേറിട്ട വഴികളിലൂടെ ഒരു ഡോക്ടര്‍, മാതൃകയാവുന്നു. ഉദ്ഘാടനത്തിന് സജ്ജമായ സ്വന്തം ഹോസ്പിറ്റല്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുകൊടുത്ത് മാടായി ബീവിറോഡിലെ ശിശുരോഗ വിദഗ്ധനായ ഡോ. ഗുലാം അഹമ്മദാണ് മാതൃകയായത്. പിലാത്തറയില്‍ പണിപൂര്‍ത്തിയായി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ തന്റെ പുതിയ ആശുപത്രി കെട്ടിടമാണ് സ്വമേധയാ സര്‍ക്കാരിനോട് ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായിച്ചാണ് ഡോ. ഗുലാം മനുഷ്യ കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയാകുന്നത്. പതിനെട്ടോളം മുറികളും, ഒരാശുപത്രിക്ക് അനിവാര്യമായ മറ്റെല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, ആശുപത്രി കെട്ടിടമാണ് അദ്ദേഹം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ ആശുപത്രി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പഴയങ്ങാടിയിലെ ആതുരശുശ്രൂഷാ രംഗത്ത് അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഡോ. മുബാറക്ക് ബീവിയുടെ മകളുടെ ഭര്‍ത്താവായ ഇദ്ദേഹത്തില്‍ നിന്നും മനുഷ്യസേവനത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കൊറോണയുടെ പേരില്‍ ലോക്ഡൗണ്‍ പ്രഖ...

കൊവിഡ് 19; കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍

Image
ഭുവനേശ്വര്‍: (www.kvartha.com 31.03.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍. കാലഹന്തി പിപാല്‍ഗുഡ സ്വദേശികളായ 12 അതിഥി തൊഴിലാളികളാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. കേരളത്തില്‍ നിന്ന് സ്വദേശത്തെത്തിയ ഇവര്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്ത് പ്ലാസ്റ്റിക് കൊണ്ട് താല്‍കാലിക കുടില്‍ നിര്‍മിച്ചാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.   Odisha: 12 migrant workers from Pipalguda in Kalahandi who had returned from Kerala have self-quarantined themselves outside the village. After returning they went to hospital for #COVID19 test & they tested negative. But they decided to stay outside as a precautionary measure. pic.twitter.com/1tNoCECKv1 — ANI (@ANI) March 31, 2020 Keywords:  Bhuvaneswar...

ലോക് ഡൗണ്‍; വാഹന പരിശോധന കര്‍ശനമാക്കി, സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി

Image
തിരുവനന്തപുരം: (www.kvartha.com 31.03.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പല ജില്ലാ പൊലീസ് മേധാവിമാരും തിങ്കളാഴ്ച നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസ് വേധാവി ലോക് നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നില്‍ക്കാന്‍ അനുവദിക്കും. Keywords:  Thiruvananthapuram, News, Kerala, Vehicles, Police, Inspection, Lockdown, Lokanath Behera, Bank, Travel, Lock down; Vehicle inspection has been tightened Powered by Info News For You

തിരുവനന്തപുരത്തെ കോവിഡ് മരണം; വ്യക്തതയില്ലാതെ റൂട്ട് മാപ്പ്, 69കാരന്‍ പങ്കെടുത്ത മരണാനന്തര ചടങ്ങിന് കാസര്‍കോട് സ്വദേശിയും എത്തി!

Image
തി രുവനന്തപുരം: (https://ift.tt/2UO9Bwj)  തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുല്‍ അസീസിന്റെ (69) റൂട്ട് മാപ്പില്‍ ഇനിയും വ്യക്തതയുണ്ടായില്ല. എവിടെ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. വിവാഹ- മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി ടി എ യോഗത്തില്‍ അസീസ് പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അസീസിന്റെ മകള്‍ കെ എസ് ആര്‍ സി കണ്ടക്ടറാണ്. ഇവര്‍ രണ്ടു ദിവസം ഡ്യൂട്ടി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദ്ദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും അസീസ് പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോകാറുണ്ടായ...

കാസര്‍കോട് എയിംസ് സ്ഥാപിക്കുകയാണ് ലക്ഷ്യം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

Image
പയ്യന്നൂര്‍: (www.kvartha.com 31.03.2020) കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കേന്ദ്രസര്‍വകാലാശാലയില്‍ 50 ഏക്കര്‍ സ്ഥലം ഒഴിവാക്കിയിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണുണ്ടായത്. കൊവിഡ് 19ന്റെ പ്രശ്‌നമവസാനിച്ചാല്‍ എയിംസിനായി പ്രത്യക്ഷസമരം നടത്തുമെന്നും എം പി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ദേശീയ അടിയന്തരാവസ്ഥയില്‍പ്പോലും സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ് കര്‍ണാടക നടത്തുന്നത്. കര്‍ണാടകയുടെ നിലപാടുകളില്‍നിന്നു പാഠം പഠിച്ച് തനി കേരളീയരായി ജീവിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Keywords:  Payyannur, News, Kerala, MP, Strike, Rajmohan Unnithan MP, Kasargod, Rajmohan Unnithan MP about aim is to establish AIIMS in Kasaragod Powered by Info News For You

വൈറസിനെ തോല്‍പ്പിച്ച പ്രായം; 90 വയസു കഴിഞ്ഞ ദമ്പതികള്‍ കൊറോണയില്‍നിന്ന് ജീവിതത്തിലേക്ക്

Image
കോട്ടയം: (https://ift.tt/2WUlkvT) 93 വയസ്സുള്ള റാന്നി ഐത്തല പട്ടയില്‍ തോമസ് (93), ഭാര്യ മറിയാമ്മ (88) എന്നിവരുടെ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് ആയതോടെ ഇവര്‍ക്ക് ആശുപത്രി വിടാം. പ്രായമായവരെ കൊറോണയില്‍നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കാണ് അപൂര്‍വനേട്ടം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വൈറസ് ബാധിച്ചാല്‍ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന് ലോകംതന്നെ വിലയിരുത്തുമ്പോഴാണ് കേരളത്തിലെ ആരോഗ്യമേഖല ഇവരെ ജീവിതത്തിലേക്ക് കൈപിടിക്കുന്നത്. പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനൊപ്പം ചുമയും പനിയും കൊറോണയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ചികിത്സയില്‍ വെല്ലുവിളിയായി. തോമസിന് ആദ്യ ദിവസങ്ങളില്‍തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസ്സിലാക്കി. ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐ സി യു വില്‍ വി ഐ പി റൂമിലേക്ക് മാറ്റി. രണ്ടുപേരെയും ഓരോ മുറികളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി. മാര്‍ച്ച് 11-ന് ഇവര്‍ രണ്ടുപേര്‍ക്കും പര...

കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 36,000 കടന്നു

Image
വാഷിംങ്ടണ്‍: (www.kvartha.com 31.03.2020) കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,000 കടന്നു. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴരലക്ഷം കടന്നു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. സ്പെയിനും 85,195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 11,591 ആയി. സ്പെയിനില്‍ 812 പേര്‍ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7,340. ചൈനയില്‍ നാല് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 3,304 ആയി. ഇറാനില്‍ 117 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത് 41495 പേര്‍ക്കാണ് രോഗം ബാധിച്ചത്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. യൂറോപ്പിലെ മരണ സംഖ്യ 26,076 ആയി. ഏഷ്യയില്‍ ഇതുവരെ 106,609 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യയില്‍ 3827 പേരാണ് മരണപ്പെട്ടത്. Keywords:  Washington, News, World, Death, COVID19, Patient, Report, Coronavirus, Italy US, Spain, covid 19; death toll over 36,000 Powered by Info News For You

വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു: ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.evisionnews.co): ഏപ്രില്‍ 14വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്.  നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേല്‍പിക്കരുതെന്നും എല്ലാവര്‍ക്കും അവരാല്‍ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പെട്ടു. എത്ര നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്ന് അവര്‍ മറുപടി നല്‍കി. ഒരു മാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാര്‍ക്കും അധ്യ...

മംഗളൂരു അതിര്‍ത്തികളില്‍ മനുഷ്യര്‍ മരിച്ചുവീഴുന്നു: മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്ലിം ലീഗ്

Image
കാസര്‍കോട് (www.evisionnews.co): മംഗളൂരു അതിര്‍ത്തി കൊട്ടിയടച്ചതിനാല്‍ തുടര്‍ചികിത്സക്കായി പോവുന്ന രോഗികള്‍ തലപ്പാടി ജംഗ്ഷനില്‍ ആംബുലന്‍സില്‍ മരിച്ചുവീഴുകയാണ്. കര്‍ണാടക സര്‍ക്കാറിന്റെ ധിക്കാരമൂലം ഇതിനകം നാലു മനുഷ്യ ജീവനുകളാണ് അതിര്‍ത്തി പ്രദേശത്ത് നഷ്ടപ്പെട്ടതെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. മംഗളൂരു വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന നൂറുകണക്കില്‍ രോഗികളാണ് കൊറോണ വൈറസ് വ്യാപകമായതിനാല്‍ ആസ്പത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് മടങ്ങിപോയത്. മടങ്ങി പോയ വൃക്ക, കേന്‍സര്‍, ഹൃദോഗ രോഗികള്‍ തുടര്‍ ചികിത്സക്കായി പോകുമ്പോഴാണ് അതിര്‍ത്തി അടച്ചതിനാല്‍ ആംബുലന്‍സില്‍ മരിച്ചുവീഴുന്നത്. ചീഫ് സെക്രട്ടറിമാര്‍ പരസ്പരം സംസാരിച്ചാല്‍ പ്രശ്‌ന പരിഹാരമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇതിനകം മനസിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം മനസിലാക്കി കൊടുത്ത് ...

ലോക് ഡോണ്‍: മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്

Image
മംഗളൂരു (www.evisionnews.co): കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരവേ മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കടകളില്‍ പോകുക തുടങ്ങിയ അവശ്യകാര്യങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ മൂന്നു വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. മൂന്നു ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഒന്‍പത് മണിക്കൂര്‍ നേരത്തെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ മംഗളൂരുവില്‍ പോയി ചികിത്സ തേടാനാവാതെ കാസര്‍കോട് രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം. Powered by Info News For You

കേരളത്തില്‍ കോവിഡ് മരണം രണ്ടായി:

Image
തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ കോവിഡ് മരണം രണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് (68) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഈമാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്. മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇയാൾ പള്ളിയിൽ പോയിട്ടുണ്ട്. രോ​ഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ​ഗോകുലം ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയ‌ിട്ടുണ്ട്. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇയാൾ ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോ​ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്...

കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍

Image
കണ്ണൂര്‍: (https://ift.tt/2WUlkvT) കൂത്തുപറമ്പ് ആമ്പിലാട് സ്വദേശിയെ അബുദബിയില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി. പഴയനിരത്തിലെ പത്മാലയത്തില്‍ കൊമ്പന്‍ തറമ്മല്‍ ഷാജുവിനെ (43)യാണ് അബുദബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിംഗിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അബുദബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപ്പറേറ്ററായിരുന്നു. ഒരാഴ്ച മുമ്പ് നേരിയ പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അബുദബി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഗംഗാധരന്‍-വലിയവീട്ടില്‍ പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരന്‍: കെ.ടി. ശ്രീജന്‍ (ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍). Keywords:  News, Gulf, Abu Dhabi, Youth, Death, Drugs, Doctor, Fever, Youth dies in Abu Dhabi Powered by Info News For You

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന 68കാരന്‍ മരിച്ചു

Image
തിരുവനന്തപുരം: (https://ift.tt/2WUlkvT) കേരളത്തില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ്(68) ആണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണമാണിത്. നരത്തേ ദുബൈയില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 69- വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തോന്നയ്ക്കല്‍ പിഎച്ച്‌സിയില്‍ ആദ്യം രോഗലക്ഷണങ്ങളുമായി എത്തിയ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപ...

കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് മനുഷ്യ ജീവനോടുള്ള വെല്ലുവിളി: ഐ എന്‍ എല്‍

Image
കാസര്‍കോട്:  (https://ift.tt/2UHossm)  കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് കേന്ദ്ര നിര്‍ദേശം പോലും വകവെക്കാത്ത മരണത്തോട് മല്ലടിക്കുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ പോലും കൊണ്ടുപോകാന്‍ അനുവദിക്കാതെ അതിര്‍ത്തി പൂട്ടിയിട്ട കര്‍ണാടക സര്‍ക്കാര്‍ നിലപാട് മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് മൂലം രോഗി ചികിത്സ കിട്ടാതെ മരണപ്പെട്ടു. ഇതിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരം പറയണം. ആരോഗ്യമേഖലയില്‍ കര്‍ണാടക സര്‍ക്കാറിന്റെ സാമ്പത്തിക സ്രോദസ് കാസര്‍കോടാണ്. ആയിരകണക്കിന് രോഗികളാണ് കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോകുന്നത്. കേന്ദ്ര സര്‍വകശാലയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് കാസര്‍കോട് സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചൊലുത്തേണ്ടതായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനത്തോടെ മംഗളൂരുവിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്‍വാങ്ങി കേര...

കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സുപ്രീം കോടതിയില്‍

Image
കാസര്‍കോട്: (https://ift.tt/2UHossm)  കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സുപ്രീം കോടതിയില്‍. അതിര്‍ത്തി അടിന്തിരമായി തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് എം പി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എം പി രംഗത്തെത്തുകയും ചെയ്തിരുന്നു. മംഗളൂരുവിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രണ്ടു പേരാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു. Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Rajmohan Unnithan, Rajmohan Unnithan against Karnataka govt.   < !- START disable copy paste -->    Powered by Info News For You