Posts

Showing posts from April, 2018

അറബിയുടെ വാരിക്കോരി കൊടുക്കല്‍ കണ്ട് നാട്ടുകാരുടെ കണ്ണുതള്ളി; പള്ളിയിലെത്തിയവര്‍ക്ക് വിതരണം ചെയ്തത് അരലക്ഷം

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2018)  അറബിയുടെ വാരിക്കോരി കൊടുക്കല്‍ കണ്ട് നാട്ടുകാരുടെ കണ്ണുതള്ളി. പള്ളിയിലെത്തിയവര്‍ക്ക് അറബി വിതരണം ചെയ്തത് അരലക്ഷം രൂപ. ഖത്തര്‍ പൗരനായ അറബിയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ബോവിക്കാനം പൊവ്വല്‍ ഇസ്സത്‌നഗര്‍ മസ്ജിദില്‍ എത്തിയവര്‍ക്ക് പണം സ്വദഖയായി വിതരണം ചെയ്തത്. പള്ളിയുടെ മുകള്‍നില നിര്‍മിച്ചത് ഖത്തര്‍ പൗരനായ ഇദ്ദേഹമാണ്. ഇതിന്റെ വഖ്ഫ് ചടങ്ങിനെത്തിയപ്പോഴാണ് അറബി കുട്ടികള്‍ക്കും പള്ളിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കവറിലാക്കി 500 രൂപ വീതം വിതരണം ചെയ്തത്. ഇതിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. WATCH VIDEO (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Top-Headlines, cash, Arab man donates Rupees 500 each in a village   ...

പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്നു; പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

Image
ഉപ്പള: (www.kasargodvartha.com 30.04.2018)  മംഗല്‍പാടി പഞ്ചായത്തിന്റെ കുബനൂരില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റും വളം ഉല്‍പാദന കേന്ദ്രവും മാലിന്യം കുന്നുകൂടി നാശത്തിന്റെ വക്കില്‍. ഇവിടെ കൊണ്ട് വന്നിടുന്ന മാലിന്യത്തില്‍ നിന്നും ജൈവവളം ഉത്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ മാലിന്യങ്ങളില്‍ നിന്നാണ് ഇത്തരം വളങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. പക്ഷേ ഇവിടെ എത്തുന്ന കൂടുതല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. അവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക്ക് സംസ്‌കരിക്കേണ്ടുന്ന സംവിധാനം ഇവിടെ ഇല്ലാത്തതാണ് അതിന് കാരണം. ഇവിടെയുള്ള മാലിന്യങ്ങളില്‍ നിന്നും വളം ഉത്പാദിപ്പിക്കുന്ന ജോലിയില്‍ 15- ഓളം സ്ത്രീകളാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ട് വരുന്ന മാലിന്യങ്ങള്‍ തരം തിരിക്കുന്ന ജോലിയും ഇവര്‍ക്ക് തന്നെയാണ്. മൂന്നര ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള ഇവിടെ ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്. മാലിന്യങ്ങള്‍ കാക്കകളും പട്ടികളും വലിച്ച് കൊണ്ട് വന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും ഇടുന്നത് മൂലം ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളും ...

കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നത് ചെറിയ സംഭവമാണെന്ന് കശ്മീര്‍ ഉപമുഖ്യമന്ത്രി

Image
ശ്രീനഗര്‍: (www.kvartha.com 30.04.2018) കത്വയില്‍ എട്ടവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് ചെറിയ സംഭവമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റടുത്തയുടനാണ് വിവാദ പ്രസ്താവനയുമായി കവീന്ദര്‍ ഗുപ്ത രംഗത്തെത്തിയത്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി ഡി പി-ബി ജെ പി മന്ത്രിസഭ പുനസംഘടപ്പിച്ചതോടെയാണ് കവീന്ദര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. കത്വയില്‍ നടന്നത് ചെറിയ സംഭവമാണെന്നും അതിന് ഇത്രത്തോളം പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് കവീന്ദറിന്റെ വിവാദപ്രസ്താവന. കത്വ സംഭവത്തെ പര്‍വ്വതീകരിക്കേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങള്‍ സാധാരണയാണെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും കവീന്ദര്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Natio...

ദേശീയ കാര്‍ റാലി പ്രഥമ റൗണ്ടില്‍ മൂസ ഷരീഫിന് തകര്‍പ്പന്‍ വിജയം: ആറാം കിരീടംതേടി കുതിപ്പ് തുടരുന്നു

ചെന്നൈ (www.evisionnews.co): അഞ്ചുതവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസ ഷരീഫ് ആറാം കിരീടംതേടി കുതിക്കുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ സമാപിച്ച എംആര്‍ഫ്- എഫ്.എം എസ്.സി.ഐ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ടില്‍ നിലവിലുള്ള ജേതാക്കളായ മൂസ ഷരീഫ്- ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി. രണ്ടുദിവസങ്ങളിലായി നടന്ന റാലിയുടെ അഞ്ചു സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്.    ഒരു മണിക്കൂര്‍ 28 മിനിറ്റ് 43 സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടിയാണ് അമിത്രജിത് ഘോഷ്- അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കി മൂസ ഷരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്. ടീം മഹീന്ദ്ര അഡ്വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ഷരീഫിന്റെ 30-ാം ദേശീയറാലി വിജയമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 31 ടീമുകളായിരുന്നു റാലിയില്‍ മത്സരിച്ചത്. അപകട സാധ്യത നിറഞ്ഞ 100 കി.മി അടക്കമുള്ള 300 കി.മി ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. വിവിധ സംസ്ഥാനങ്ങളിലെ ദുര്‍ഘട പാതകളിലായി ആറു റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍...

കളിച്ചുകൊണ്ടിരിക്കെ ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാരലായനിയിലേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Image
ലക്‌നൗ : (www.kvartha.com 30.04.2018) ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. പഞ്ചാവതി സ്വദേശിനിയായ സ്വര പ്രവീണ്‍ ഷിരോഡെയാണ് ദാരുണമായി മരിച്ചത്. കാറ്ററിങ് ജോലി ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍. ഓര്‍ഡറര്‍ ലഭിക്കുന്നതിനനുസരിച്ച് ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി. ഇതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: National, Uttar Pradesh, Lucknow, News, Child, Death, Gulab Jamun, Suga...

16 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ അമിതഭാരംമൂലം കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്

Image
ഉന: (www.kvartha.com 30.04.2018) ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഉംന ജില്ലയിലെ നെഹ്‌റിയാന്‍ ചുരപ്രദേശത്താണ് അപകടം നടന്നത്. അമിതഭാരം കാരണം കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 16 പേരെ വഹിച്ചു കൊണ്ട് വന്ന വാഹനം 70 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് അടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അംപിലെ ബാബ ബര്‍ബാഗ് സിങ് മന്ദിറില്‍ പോയി തിരിച്ചുവരികയായിരുന്ന ഗുരുദാസ്പൂരിലെ ഉണ്ടാവൂര്‍ കാജ്‌റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: National, News, Accident, Himachal Pradesh, Car, Gorge, Dead, 6 killed and nine injured as Innova goes down the gorge in Una...

പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Image
ആദൂര്‍: (www.kasargodvartha.com 30.04.2018) പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണ നായിക്കിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കി മടങ്ങുന്നതിനിടെ പ്രതി കൈക്ക് പിടിച്ച് വലിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ഈ മാസം 11ന് ഉച്ചയോടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, News, Molestation-attempt, Adoor, Police, Case, Searching, Complaint, Badiyaduykka, Molest attempt; 22 year old complaint lodged.  Powered by Info News For You

17 കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന്റെ സഹോദരിയെ 17 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതികാരമായി പീഡിപ്പിച്ചു

Image
പയ്യന്നൂര്‍: (www.kasargodvartha.com 30.04.2018) 17 കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. യുവാവിന്റെ സഹോദരിയെ 17 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതികാരമായി പീഡിപ്പിച്ചു. പയ്യന്നൂരിന് കിഴക്കുള്ള സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 17 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് ഒമ്പതു വയസുകാരിയെ 17 കാരന്‍ ഉള്‍പെടെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. 17 കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി എന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മറ്റു സംഭവങ്ങള്‍ മറനീക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ മാസങ്ങളോളം 17കാരനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു ശേഷമാണ് 17കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. 17കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് മറ്റു മൂന്നുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തന്നെ യുവാവ് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയതാണ് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രേരണയായതെന്ന് 17കാരന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും ...

മലഞ്ചരക്ക് കടയില്‍ മോഷണം; 15 ക്വിന്റല്‍ അടക്ക കവര്‍ന്നു

Image
പൊയ്‌നാച്ചി: (www.kasargodvartha.com 30.04.2018)  മലഞ്ചരക്ക് കടയില്‍ മോഷണം. 15 ക്വിന്റല്‍ അടക്ക കവര്‍ന്നു. കോളിയടുക്കത്തെ എം.എം നിസാറിന്റെ പൊയ്‌നാച്ചി 55-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. സമീപത്ത് താമസിക്കുന്ന ബില്‍ഡിംഗ് ഉടമ വിജയന്‍ കടയുടെ ഷട്ടര്‍ പൊളിച്ചുകിടക്കുന്നത് കണ്ട് നിസാറിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. 3,23,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പരാതിപ്പെട്ടു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kasaragod, Kerala, news, Poinachi, Robbery, Shop, Vidya Nagar, Robbery in shop; 15 Quintal Areca nut robbed      < !- START dis...

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവിനെതിരെ മെയ് 4ന് പ്രതിഷേധ മാര്‍ച്ച്

Image
തിരുവനന്തപുരം: (www.kvartha.com 30.04.2018) പെട്രോളിന്റെയും, ഡീസലിന്റെയും കുത്തനെ ഉയരുന്ന വില വര്‍ധനവിനെതിരേ സിപിഎം നേതൃത്വത്തില്‍ മെയ് 4ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകുന്നേരം തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ജി.പി.ഒ യ്ക്ക് മുന്നില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിനു പുറത്ത് ജില്ലയിലാകെ ലോക്കല്‍ അടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും. രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. എണ്ണ വിലവര്‍ധനവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഇത് പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നത് . യുപിഎ ഭരണകാലത്ത് എണ്ണകമ്പനികള്‍ക്ക് പെട്രോള്‍ വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ആ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ബിജെപ...

ഹോട്ടലുകളില്‍ ബീഫും മട്ടനും ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വിളമ്പാന്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും; ബിരിയാണിയും സാന്‍ഡ്വിച്ചും മീറ്റ് റോളും ബര്‍ഗറുമുള്‍പ്പടെ എല്ലാ വിഭവങ്ങളിലും ചേര്‍ക്കും; ആറുപേര്‍ പോലീസ് പിടിയില്‍

Image
കൊല്‍ക്കത്ത: (www.kvartha.com 30.04.2018) സ്വകാര്യ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 20 ടണ്ണോളം വരുന്ന പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് അവശിഷ്ടങ്ങളും പിടിച്ചെടുത്തു. കൊല്‍ക്കത്ത രാജാബസാറിലെ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും പിടികൂടിയത്. ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ഐസ് ഫാക്ടറിയിലായിരുന്നു റെയ്ഡ്. ഇവിടെ ഹോട്ടലുകളില്‍ ബിരിയാണിയും, മീറ്റ് റോള്‍, ബര്‍ഗര്‍, സാന്‍ഡ്വിച്ച് തുടങ്ങിയ ഇറച്ചി വിഭവങ്ങളും ഉണ്ടാക്കാന്‍ ഇത്തരം ഇറച്ചിയാണ് ഉപയോഗിച്ചിരുന്നതത്രേ. പോത്തിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളും പിടികൂടിയവയില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ആറ് പേരെ പിടികൂടിയതായി സൗത്ത് 24 പര്‍ഗനാസ് പോലീസ് സൂപ്രണ്ട് കോടേശ്വര്‍ റാവു അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Ke...

പര്‍ദ്ദയിട്ട സുന്ദരിയായ ഉമ്മച്ചിക്കുട്ടി കൂളിംഗ് ഗ്ലാസും വെച്ച് കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാനെത്തി; കണ്ടുനിന്നവരാരും അവളെ തിരിച്ചറിഞ്ഞില്ല; ഫോട്ടോ സൂക്ഷിച്ചുനോക്കിയാല്‍ നിങ്ങളും ഞെട്ടും

Image
കോഴിക്കോട്: (www.kvartha.com 30.04.2018) കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാനെത്തിയ പര്‍ദ്ദയിട്ട സുന്ദരിയായ ഉമ്മച്ചിക്കുട്ടിയെ കണ്ടുനിന്നവരാരും തിരിച്ചറിഞ്ഞില്ല. കുറെ പേര്‍ സര്‍ബത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും പേളി മാണിയെന്ന മലയാള താരത്തെ തിരിച്ചറിഞ്ഞില്ല. കൂട്ടുകാരന്‍ ഷോണും പേളിക്കൊപ്പം കടയ്ക്കു മുന്നില്‍ എത്തി. സാധാരണക്കാരെ പോലെ സര്‍ബത്ത് കുടിച്ച് ഇരുവരും കൂളായി ബീച്ചിലേക്ക് പോവുകയും ചെയ്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kerala, Kozhikode, Entertainment, Cinema, Actress, Juice, Beach, Pearle Maany, Pearle Maany Went To Kozhikode Beach Wearing Pardha Powered by Info News For You

നീലേശ്വരത്ത് മണല്‍ലോറി ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

നീലേശ്വരം (www.evisionnews.co): അമിതവേഗതയില്‍ വന്ന മണല്‍ ലോറി ഇടിച്ച് മൂന്നുവയസുകാര്‍ മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ പുതിയാളത്ത് സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. മണലുമായി അമിതവേഗതയില്‍ വന്ന ലോറി കുട്ടിയുടെ കാലില്‍ കയറുകയായിരുന്നു.    കാലിനും തലക്കും പരിക്കേറ്റ ഷാസിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ എത്തുന്നതിന് മുമ്പെ മരിക്കുകയായിരുന്നു. കോട്ടപ്പുറം ഭാഗത്ത് നിന്ന് വന്ന കെ.എല്‍ 18 സി 332 നമ്പര്‍ ലോറിയിലാണ് അപകടത്തിനിയാക്കിയത്. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്ന കുട്ടി ഉമ്മ പ്രസവത്തിനായി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ കോട്ടപ്പുറം റോഡ് ഉപരോധിച്ചു. Powered by Info News For You

കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 30.04.2018) കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം വളരെ പുറകിലാണ്. ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്നും കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടത്തിയ ഉന്നതതല യോഗത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ജനകീയ സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവും സാമൂഹ്യ പുരോഗതിയും ഒക്കെയാണ് കേരളത്തി...

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി

Image
കാസര്‍കോട്:(www.kasargodvartha.com 30/04/2018) ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി. തളങ്കരയിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി 27ന് ഉച്ചയ്ക്ക് ഹോസ്റ്റലില്‍ നിന്നും പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പരാതി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Kasaragod, Kerala, Missing, Student, Complaint, Police, Investigation, Nursing Student goes missing; complaint lodged Powered by Info News For You

മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി; പോലീസ് ജീപ്പ് കണ്ടതോടെ ചിറിയോടി, 3 പേര്‍ കസ്റ്റഡിയില്‍

Image
ഉദുമ:(www.kasargodvartha.com 30/04/2018) മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് പാലക്കുന്ന് ടൗണിലാണ് സംഭവം. മദ്യപസംഘം ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ സംഘം ചിതറിയോടി. ഇതിനിടെയാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് 10 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Uduma, Kasaragod, Police, Custody, Case,Conflict between drunkards, 3 in police custody Powered by Info News For You

വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2018)  ബദിയഡുക്കയില്‍ നടന്ന വിശ്വഹിന്ദു പരിഷതിന്റെ മേഖല സമ്മേളനത്തില്‍ വനിതാ നേതാവ് സ്വാധി സരസ്വതി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ബദിയഡുക്ക പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നൗഫല്‍ ഉളിയത്തടുക്കയെന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച പരാതി കേസെടുക്കാനായി ബദിയഡുക്ക പോലീസിന് കൈമാറുകയായിരുന്നു. വൈകിട്ടോടെയാണ് സ്വാതിക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണ് സ്വാധി സരസ്വതി. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും 153 (എ) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സി.പി.എം ബദിയഡുക്ക ലോക്കല്‍ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 'ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി നമ്മള്‍ സഹോദരിമാര്‍ക്ക് സമ്മാനിക്കണം. ലൗജിഹാദികള്‍ സഹോദരിമാരെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണം'. തുടങ്ങിയ രീതിയിലാ...

കാസര്‍കോട്ടെ വിദ്വേഷപ്രസംഗം; സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

Image
കാസര്‍കോട്: (www.kvartha.com 30.04.2018) കാസര്‍കോട് ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വി എച്ച് പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍കോട് പൊലീസ് സ്വാധി ബാലികാ സരസ്വതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പോലീസ് സ്വമേധയാ കേസെടുക്കാത്തതില്‍ വന്‍ പ്രതിഷധം ഉയര്‍ന്നിരുന്നു കാസര്‍കോട് ബദിയടുക്കയില്‍ വി എച്ച് പി സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നും സ്വാധി ബാലിക സരസ്വതി പ്രസംഗിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ...

മദ്യലഹരിയിലോടിച്ച ലോറി പാഞ്ഞുകയറിയത് മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്ക്; ഗര്‍ഭസ്ഥ ശിശു മരിച്ചു; ഗര്‍ഭിണിയുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്

Image
ശാസ്താംകോട്ട: (www.kvartha.com 30.04.2018) മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി ഇടിച്ചുകയറി ഗര്‍ഭസ്ഥശിശു മരിച്ചു. ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലാണ് സംഭവം. ശൂരനാട് വടക്ക് മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപത്തുവെച്ചാണ് ലോറി മത പ്രഭാഷണം കഴിഞ്ഞിറങ്ങിയവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്. നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ശാസ്താംകോട്ടയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ വണ്ടിയോടിച്ചതെന്ന് പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kerala, Kollam, News, Death, Acci...

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Image
ശ്രീനഗര്‍: (www.kvartha.com 30.04.2018) ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് സമീര്‍ ടൈഗര്‍, ആഖിബ് ഖാന്‍ എന്നിവരെ സുരക്ഷാ സേന വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദര്‍ബ്ഗാമിലെ ഭീകരരുടെ കേന്ദ്രത്തില്‍ സൈന്യം തിരച്ചില്‍ നടത്തിയെതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: National, Jammu, Srinagar, Army, Clash, Terrorists, Death, Murdered, Killed, 2 Terrorists Killed In Encounter In Jammu And Kashmir' Powered by Info News For You

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

Image
തിരുവനന്തപുരം:(www.kvartha.com 30/04/2018) ദേവസ്വം മന്ത്രിയുടെ 'ഭക്ത' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫോട്ടോ വൈറലാകുന്നു. പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതു പരിപാടിയിലേതാണ് ചിത്രമെന്നു വ്യക്തമല്ല. ചിത്രത്തിനു താഴെ കടകംപള്ളിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ 'ഭക്തി' നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനമെന്നായിരുന്നു കടകംപള്ളി അന്ന് നല്‍കിയ വിശദീകരണം. അതിന് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരനായി തൊഴുതുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നപ്പോഴും വിവാദം ഉണ്ടായിരുന്നു. ശൃംഗ...

വിദ്വേഷപ്രസംഗം: വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിര ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാസര്‍ഗോഡ്: വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയല്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നുമായിരുന്ന സ്വാധി ബാലിക സരസ്വതിയുടെ പ്രസംഗം. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരമാര്‍ശത്തില്‍ സ്വാധിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗും സി പി എം ഉം സമൂഹ്യ പ്രവർത്തകൻ ഖാദർ കരിപ്പൊടിയും പരാതി നൽകിയിരുന്നു ഇത തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത് Powered by Info News For You

ഫുട്‌ബോള്‍ താരമായതു കൊണ്ടാണ് ആഫ്രിക്കന്‍ തസ്‌കരന്മാരെ പിന്തുടര്‍ന്ന് പണപ്പെട്ടി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് ഷാഫി ചുങ്കത്തില്‍; 1.8 മില്യണ്‍ ദിര്‍ഹം വീണ്ടെടുത്ത കാസര്‍കോട് സ്വദേശിക്ക് ദുബൈ പോലീസിന്റെയും വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചിന്റെയും ആദരവും പ്രശസ്തിപത്രവും

Image
ദുബൈ: (www.kasargodvartha.com 30.04.2018)  ഒരു ഫുട്‌ബോള്‍ താരമായതു കൊണ്ടാണ് തനിക്ക് കിലോ മീറ്ററുകളോളം പിന്തുടര്‍ന്ന് ആഫ്രിക്കന്‍ തസ്‌കരന്മാരില്‍ നിന്നും 1.8 മില്യണ്‍ ദിര്‍ഹം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് ദുബൈ പോലീസും വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ആദരിച്ച കാസര്‍കോട് സ്വദേശി ഷാഫി ചുങ്കത്തില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് ദേരയില്‍ സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന സംഭവം അരങ്ങേറിയത്. മികച്ച ഫുട്ബോള്‍ താരമായ നെല്ലിക്കുന്ന് സ്വദേശി ഷാഫി ദേരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് ആയുധധാരികളായ രണ്ട് ആഫ്രിക്കന്‍ മോഷ്ടാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പണപ്പെട്ടിയുമായി ഓടിയത്. പിന്നാലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ പിന്തുടര്‍ന്നു. നിരവധി പേര്‍ നോക്കിനിന്നപ്പോഴാണ് ഷാഫി മോഷ്ടാക്കളെ പിടികൂടാന്‍ പിറകെ ഓടിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ വഴിയില്‍ തളര്‍ന്ന് പിന്തുടരുന്നത് ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ ഷാഫി ഇവര്‍ക്കു പിന്നാലെ കുതിച്ചു. 18 കിലോയോളം തൂക്കമുണ്ടായിരുന്ന ...

കോടതി ഇടപെടല്‍ ഉണ്ടായിട്ടും ബംഗാളില്‍ അജയ്യരായി തൃണമൂല്‍ കോണ്‍ഗ്രസ്, തദ്ദേശീയ തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം

Image
കൊല്‍ക്കത്ത:(www.kvartha.com 30/04/2018) കോടതി ഇടപെടല്‍ ഉണ്ടായിട്ടും ബംഗാളില്‍ അജയ്യരായി തൃണമൂല്‍ കോണ്‍ഗ്രസ്. തദ്ദേശീയ തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ ത്രൃണമുല്‍ സ്വന്തമാക്കി. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള കാലാവധി ശനിയാഴ്ചയാണ് അവസാനിച്ചത്. 34 ശതമാനം സീറ്റുകളിലും ത്രൃണമൂല്‍ സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാളും മത്സരിക്കുന്നില്ല. ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിമൂലമാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നോമിനേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് ആരോപണം. ബിര്‍ഹുമിലെ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേല്‍പ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വാട്ട്‌സ് ആപ്പിലൂടെ അയച്ച നോമിനേഷന്‍ പോലും ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്. ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേതെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അ...

പിള്ള മനസില്‍ കള്ളമില്ല! കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിന്‍ തിരിച്ചുനല്‍കി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സത്യസന്ധത

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2018)  പിള്ള മനസില്‍ കള്ളമില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. മൊഗ്രാലില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിന്‍ തിരിച്ചുനല്‍കി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സത്യസന്ധത തെളിയിച്ചു. മൊഗ്രാല്‍ പെര്‍വാഡിലെ അബ്ദുല്‍ നാസിര്‍- ഫാത്വിമത്ത് ലൈല ദമ്പതികളുടെ മകള്‍ ലിയ നഫ്രിനാണ് (എട്ട്) കളഞ്ഞുകിട്ടിയ സ്വര്‍ണം മാതാപിതാക്കളെ ഏല്‍പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൊഗ്രാല്‍ ടൗണില്‍ വെച്ചാണ് കുട്ടിക്ക് സ്വര്‍ണ കൈചെയിന്‍ ലഭിച്ചത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും മാതാപിതാക്കള്‍ വാട്‌സ്ആപ്പില്‍ കളഞ്ഞുപോയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്ന സന്ദേശം ഷെയര്‍ ചെയ്യുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉടമയെത്തി. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ ലിയ ഉടമയ്ക്ക് കൈമാറി. കുമ്പള സെന്റ് മോണിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ലിയ. പെര്‍വാഡ് ജമാലുദ്ദീന്‍ മാസ്റ്ററുടെ പേരക്കുട്ടിയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർ...

രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Image
നീലേശ്വരം: (www.kasargodvartha.com 30.04.2018)  രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസില്‍ (ഏഴ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടപ്പുറം ആനച്ചാലിലാണ് അപകടമുണ്ടായത്.    www.kasargodvartha.com അടുത്തവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ മണല്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം വഴിമധ്യേ സംഭവിക്കുകയായിരുന്നു. പുതിയാളത്ത് അബ്ദുല്ല ഹാജിയുടെ പേരക്കുട്ടിയാണ്. കുടുംബ സമേതം കുവൈത്തിലായിരുന്ന കുട്ടി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.    www.kasargodvartha.com അനധികൃതമായി മണല്‍കടത്തുകയായിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയാണ് അപകടം വരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങിയോടി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി സുമേഷിന്റെ ഉടമസ്ഥതയിലുള്...

അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം; ഇരട്ട ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; അശാന്തി ഒഴിയാതെ കാബൂള്‍

Image
കാബൂള്‍: (www.kvartha.com 30.04.2018) അഫ്ഗാനിസ്താന്‍ അശാന്തിയുടെ അനുരണനങ്ങള്‍ ഒഴിയുന്നില്ല. കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഷാദരക് പ്രദേശത്തെ യു എസ് ഇന്റലിജന്‍സ് ഓഫിസിനടുത്താണ് ആദ്യ സ്‌ഫോടനം നടന്നത്. പ്രദേശത്തേക്ക് ആംബുലന്‍സ് വരികയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കൂടി നില്‍ക്കുന്ന സ്ഥലത്താണ് രണ്ടാം സ്‌ഫോടനം നടന്നത്. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച്ച കാബൂളിലെ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 60-ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക...

തല ചായ്ക്കാന്‍ ഇടമില്ല, അന്യരുടെ സഹായത്തില്‍ ചാക്ക് മറയാക്കിയ ഷെഡില്‍ വൃദ്ധന്റെ അന്തിയുറക്കം

Image
മൂന്നാര്‍:(www.kvartha.com 30/04/2018)  കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണതേടുന്നു. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്. സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചുകൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹചമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം. ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദ്ദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാ...

ലിഗയുടെ കൊലപാതകം; പ്രതികള്‍ കസ്റ്റഡിയിലുള്ളവരാണെന്ന് ഏറെക്കുറെ ഉറപ്പിച്ച് പോലീസ്, പക്ഷേ തെളിവില്ല, തെളിവിനായി ഉറക്കമിളച്ച് പോലീസ്

Image
തിരുവനന്തപുരം:(www.kasargodvartha.com 30/04/2018) വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാലു പേര്‍ തന്നെയാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് പോലീസിപ്പോള്‍. എന്നാല്‍ ഇവര്‍ക്കെതിരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് യോഗ പരിശീലകനുള്‍പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ യോഗ പരിശീലകനെ പോലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു. വിട്ടയച്ചെങ്കിലും ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതികളുമാണ്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു പോലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ കളവാണെന്നു ബോധ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി. ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്...

കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണു; ഫയര്‍ഫോഴ്സ് രക്ഷകരായി

Image
കാസര്‍കോട്: (www.kasargodvartha.com 30.04.2018)  കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രക്ഷകരായി. തളിപ്പറമ്പ് മന്നം സ്വദേശി ഹാരിസ്(30) ആണ് കിണറ്റില്‍ വീണത്. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കളനാട് കട്ടക്കാല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് സംഭവം. ഭാര്യാ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഹാരിസ് കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാന്‍ വഴിയരികിലേക്ക് മാറി. ഒപ്പം കുട്ടിയെയും കൂട്ടിയിരുന്നു. തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന കളിപ്പാട്ടം കാണാതിരുന്നതിനെ തുടര്‍ന്ന് ഇത് അന്വേഷിക്കാനായി ഹാരിസ് തിരിച്ചുപോയി. ഇതിനിടെയാണ് അബദ്ധത്തില്‍ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ചെറിയ ആള്‍മറയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. ഏറെ വൈകിയിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയും കുടുംബവും പരിഭ്രാന്തിയിലായി. ഇതുകണ്ട് തടിച്ചുകൂടിയ പരിസരവാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവാവ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ഫയര്‍സ്റ്റേഷനില്‍ നിന്നും അസി....

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Image
ശ്രീനഗര്‍: (www.kvartha.com 30.04.2018) ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. ദ്രബ്ഗാം മേഖലയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചല്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Jammu, National, News, Srinagar, Indian, Army, Terrorists, Attack, Kashmir, Strong Securit, Jammu Kashmir; Clash Between Army And Terrorists Powered by Info News For You

അരുണ്‍ അസോസിയേറ്റ്‌സ്

Image
കാസര്‍കോട്ടെ എഞ്ചിനീയറിംഗ് രംഗത്തെ പകരം വെക്കാനില്ലാത്ത സ്ഥാപനമാണ് അരുണ്‍ അസോസിയേറ്റ്‌സ്. അരുണ്‍ കുമാര്‍ എന്ന എഞ്ചിനീയര്‍ കൈവെച്ച മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം അരുണ്‍ അസോസിയേറ്റ്‌സിന്റെ അടയാളങ്ങളാണ്. മുപ്പതിലധികം എഞ്ചിനീയര്‍മാര്‍ അരുണ്‍ കുമാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ചിന്മയ സ്‌കൂള്‍, ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല, പീസ് സ്‌കൂള്‍, കിംസ് ഹോസ്പിറ്റല്‍, യു.കെ നാലപ്പാട് മാള്‍, ആദിത്യ ആര്‍ക്കേഡ്, സൈന്‍ ബജാജ് ഷോറൂം, കാഞ്ഞങ്ങാട്ടെ പോപ്പുലര്‍ മാരുതി ഷോറൂം, തലശ്ശേരിയിലെ ഹ്യൂണ്ടായി ഷോറൂം, കണ്ണൂരിലെ പി വി എസ് ഫോര്‍ഡ് ഷോറൂം തുടങ്ങി നൂറോളം സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ അരുണ്‍ കുമാര്‍ എന്ന എഞ്ചിനീയര്‍മാരുടെ മാസ്മരികമായ കരവിരുതിന്റെ ആര്‍ക്കിടെക്ചര്‍ പ്ലാന്‍ തന്നെയാണ്. ഓരോ വ്യക്തിയുടെ ബജറ്റനുസരിച്ച് സ്ഥലപരിമിതിയും മനസിലാക്കി കെട്ടിം നിര്‍മിക്കുന്നതില്‍ അഗ്രഗണ്യനാണ് അരുണ്‍കുമാര്‍. കെട്ടിട നിര്‍മാണത്തിന്റെ സകല വശങ്ങളും സ്വായത്തമാക്കി കാസര്‍കോടിന്റെ ബ്രാന്‍ഡ് എഞ്ചിനീയറിന് നിര്‍മാണത്തില്‍ പിഴവുകള്‍ ഉണ്ടാവാറില്ല. ജില്ലയില്‍ തന്നെ ആയിരത്തോളം ചെറുതും വലുതുമായ വീടുകള...

തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു

Image
തൃശൂര്‍: (www.kvartha.com 30.04.2018) തീര്‍ത്ഥാടകര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു. തൃശൂര്‍ ജില്ലയിെല മുള്ളൂര്‍ക്കരയിലാണ് തീര്‍ത്ഥാടകസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് സ്ത്രീ മരണപ്പെട്ടത്. എരുമപ്പെട്ടി സ്വദേശിനി ചന്ദ്രിക(55) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം തന്നെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് ബാലചന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴനിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, News, Thrissur, Car Accident, Death, Women, Pilgrims, Pilgrimage Group, Tree, Pilgrimage Group Travelled Vehicle Hit To Tree; Women Dead Powered by Info News For You

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ പീഡിപ്പിച്ചു; കണ്ടു നിന്നവര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

Image
പാട്ന:  (www.kvartha.com 30/04/2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറംഗ സംഘം പട്ടാപകല്‍ നടുറോഡില്‍ പീഡിപ്പിച്ചു. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. സംഭവം കണ്ടുനിന്നവര്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ കൂട്ടാക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ വച്ച് പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് സുപ്രണ്ട് വ്യക്തമാക്കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Bihar, Patna, National, News, Abuse, Social Network, Girl, Motor Bike, Police, Road, Girl Molested in Bihar’s Jehanabad; Video Goes Viral Powered by Info News For You

നാരദമഹര്‍ഷിക്ക് ഗൂഗിളിനെ പോലെ എല്ലാം അറിയാമായിരുന്നു ; ഉപമയുമായി ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി

Image
ഗാന്ധിനഗര്‍: (www.kvartha.com 30/04/2018) നാരദ മഹര്‍ഷിയെ ഗൂഗിളിനോട് ഉപമിച്ച് ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി. ഗൂഗിളിന് എല്ലാക്കാര്യങ്ങളും അറിയാവുന്ന പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെ മുഖ്യമന്ത്രി വിജയ് രൂപാണി തട്ടിവിട്ടത്. നേരത്തെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംബന്ധിച്ചുകൊണ്ട് ബി ജെ പി നേതാക്കള്‍ നടത്തിയ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: National, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google Powered by Info News For Y...

തെയ്യംകലയുടെ കുലപതി ചിണ്ടന്‍ കര്‍ണ്ണമൂര്‍ത്തി അന്തരിച്ചു

Image
കുറ്റിക്കോല്‍:(www.kasargodvartha.com 30/04/2018) കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടുകാലം കാളരാത്രി ഭഗവതിയെ കെട്ടിയാടി ഭക്തര്‍ക്ക് ഭഗവതി ദര്‍ശനം നല്‍കിയ കോലധാരി കക്കപ്രയത്ത് ചിണ്ടന്‍ പെരിയ കര്‍ണാമൂര്‍ത്തി അന്തരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായി മൂവായിരത്തഞ്ഞൂറോളം തെയ്യക്കോലം കെട്ടിയാടുകയും പ്രദേശങ്ങളിലെ വയനാട്ടുകുലവന്‍ ദേവസ്ഥാനങ്ങളില്‍ ഇരുന്നൂറോളം വായനാട്ടുകുലവനെ അരങ്ങിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. പെരിയ മീത്തല്‍ തറവാട്ടില്‍ ഊര്‍പ്പഴശീശ്വര തെയ്യത്തിനാണ് ആദ്യ ചിലമ്പണിഞ്ഞത്. അതിനും മുമ്പേ പന്ത്രണ്ടാം വയസില്‍ ആടിവേടന്‍ തെയ്യം കെട്ടി. തൃക്കണ്ണാട് മുതല്‍ കാവേരി വരെയും ദക്ഷിണകന്നടമേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന തെയ്യക്കാരനായി. വെളിച്ചപ്പാടന്‍ തെയ്യം, പുള്ളികരിങ്കാളി, ചൂളിയാര്‍ ഭഗവതി, കന്നിക്കൊരു മകന്‍, പുള്ളിപ്പൂവന്‍, അരീക്കര ഭഗവതി, നടയില്‍ ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി, രക്തജാതന്‍, വേട്ടയ്‌ക്കൊരു മകന്‍, ഐവര്‍ തെയ്യങ്ങള്‍, കാലിച്ചേകവന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടുകുലവന്‍ തെയ്യം, കാളരാത്രി ഭഗവതി തു...

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ടു: ഷെഡിലുണ്ടായിരുന്ന അടക്കചാക്കുകള്‍ കത്തിനശിച്ചു

Image
കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. ബാവിക്കര അമ്മങ്കോട്ടെ ടി. നാരായണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ബാവിക്കരയിലെ സജി, ടി. ശശിധരന്‍, കുമാരന്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ സജിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് സംഭവം. വീടിലേക്ക് തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ തീയണയ്ക്കുകയായിരുന്നു. തീപടര്‍ന്ന് മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റിന്റെ സിമെന്റ് പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 50കിലോയോളം അടയ്ക്കയും കത്തനശിച്ചു. സമീപത്തെ വീടുകളിലേക്ക് റോഡില്ലാത്തതിനാല്‍ അവിടെയുള്ളവരുടെ വാഹനങ്ങളെല്ലാം നിര്‍ത്തിയിടുന്നത് നാരായണന്റെ വീട്ടിലെ പോര്‍ച്ചിലും സമീപത്തെ ഷെഡിലുമാണ്. തീപിടിക്കുന്ന സമയത്ത് രണ്ടു ബൈക്കുകളും രണ്ടു സ്‌കൂട്ടറുകളും ഒരു കാറും ഒരു ഓട്ടോറിക്ഷയും ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. Powered by Info News For You