അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക

ഡമസ്‌കസ്: (www.kvartha.com 01.09.2019) സിറിയയിലെ അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. വടക്കുപടഞ്ഞാറന്‍ സിറിയയിലെ വിമതരുടെ അധീനതയിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലായിരുന്നു സൈനിക നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രദേശത്തെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയെ അസ്ഥിരമാക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ മിസൈലാക്രമണത്തിലാണ് 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്ക അവകാശപ്പെടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: World, Syria, News, Damascus, Army, America, Terrorists, US Strikes Terrorists In Syria, Officials Say 40 Killed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?